രചന – അയിഷ അക്ബർ
മുറിയിലെത്തിയിട്ടും മീരയുടെ മനസ്സിൽ പതിവില്ലാത്തൊരു വികാരം നിറയുന്നത് അവളറിഞ്ഞു…
അവൾ ജനലൊരം ചെന്നു നിന്നു….
അവളെ തഴുകിയെത്തിയ പാതിരാ കാറ്റ് എന്തോ സുഗന്തത്തെ പേറിയിരുന്നു…
മുറിയാകെ ആ മണമായിരുന്നു….
പാതിരക്കാറ്റ് കൊണ്ട് വന്ന മണമായിരുന്നെങ്കിലും ആ സുഗന്ധം പോലെ അവന്റെ മുഖം ഓർക്കുമ്പോഴും ഒരു ഗന്ധം ഹൃദയത്തെ പൊതിഞ്ഞതായി അവൾക്ക് തോന്നി….
കുസൃതി നിറഞ്ഞ അവന്റെയാ പുഞ്ചിരി ഹൃദയം അത്ര മേൽ ചുമന്ന് തുടങ്ങിയത് അവളുടെ ചൊടിയിലൊരു പുഞ്ചിരിക്കിടം നൽകി….
അവൾ ജനലൊരത് നിന്ന് തിരിഞ്ഞപ്പോൾ കണ്ണാടിയിൽ അവളുടെ രൂപത്തിലാണ് മിഴികൾ പതിഞ്ഞത്….
അവളറിയാതെ അവളിൽ വിരിഞ്ഞ ആ പുഞ്ചിരി അവളപ്പൊഴാണ് കാണുന്നത്….
പെട്ടെന്ന് അവളിലെ ചിരി മാഞ്ഞു…..
അവളിൽ നിറഞ്ഞു നിന്നതത്രയും ഭയമായിരുന്നു….
അവൻ ഹൃദയത്തിൽ കയറി കൂടിയോ യെന്ന ഭയം…..
അവൾ വേഗം കട്ടിലിനോരത്തായി കയറി കിടന്നു…
അവന്റെ കാൽപെരുമാറ്റം കേട്ടതും അവൾ പെട്ടെന്ന് മിഴികളടച്ചു…..
അവൻ അലമാര തുറക്കുന്നതും ഡ്രസ്സ് മാറ്റുന്നതുമെല്ലാം അവളറിയുന്നുണ്ടായിരുന്നു….
അവൾ പതിയേ കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ താനിന്ന് അലക്കി വെച്ച ബനിയനാണവന്നിട്ടിരിക്കുന്നതെന്ന് കണ്ടതും അവൾക്ക് വല്ലാത്ത സന്തോഷം തോന്നി….
അത് താനാണ് അലക്കിയതെന്ന് അവനറിയില്ലായിരിക്കുമെന്നത് അവളിലൊരു കരടായി നിന്നു….
എങ്ങനെ യെങ്കിലും അവനതൊന്നറിഞ്ഞെങ്കിൽ എന്നവൾ വല്ലാതെ ആഗ്രഹിച്ചിരുന്നു….
ലൈറ്റ് ഓഫ് ചെയ്ത് അവൻ വന്ന് കിടക്കുമ്പോഴു അവളുടെ മനസ്സിൽ അത് തന്നെയായിരുന്നു….
നേരിട്ടവനോട് പറയുന്നതൊരിക്കലും നടക്കാത്ത കാര്യമാണ്….
മറ്റെന്താണൊരു വഴിയെന്നാലോചവളുടെ മിഴികൾ കൂമ്പിയടഞ്ഞു പോയിരുന്നു….
ബനിയനിൽ അങ്ങിങായി പോവാതെ തങ്ങി നിൽക്കുന്ന മണ്ണിന്റെ നിറം വിവിയുടെ മനസ്സിൽ എന്തെന്നില്ലാത്തൊരു സന്തോഷം നിറച്ചിരുന്നു….
അലക്കി ശീലമില്ലാത്ത അവൾ ചെയ്‌താൽ മാത്രമേ അതങ്ങനെ ഉണ്ടാകുവെന്നൊരു സംശയം തന്നെ അവന്റെ മേൽ ആശ്വാസമായി നിറഞ്ഞിരുന്നു……
മുറിയിലാകെ പരന്ന ആ സുഗന്ധം തങ്ങൾക്കിടയിൽ നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നി യവന്…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എന്തൊരു ദുഷ്ടയാണവർ….
നീയെന്തിനാ മീറാ ഇത്രയും സഹിച്ചു നിൽക്കുന്നത്…
നിനക്ക് വിവേകിനെയും വേണ്ട അവിടെയുള്ളവരെയും വേണ്ട…. പിന്നെയും എന്തിനാണ് നീയിങ്ങനെ അവിടെ പറ്റിപ്പിടിച്ചു നിൽക്കുന്നതെന്ന് എനിക്കറിയുന്നില്ല….
ഇതിലും ഭേദം നിന്റെ വീട് തന്നെയല്ലേ…. എന്തെങ്കിലും കാരണം പറഞ്ഞ് നിനക്ക് അവിടെ പ്പോയി നിന്നു കൂടെ….
ആന്നിയത് ചോദിക്കുമ്പോൾ മീരക്ക് ഉത്തരമുണ്ടായിരുന്നില്ല……
തനിക്കെന്തെങ്കിലും കാരണമുണ്ടാക്കി തന്റെ വീട്ടിലേക്ക് പോകാം….
ആരും ജോലി ചെയ്യാൻ പറയില്ല….
എങ്കിലും അവിടെ തനിക്കുള്ള ഒറ്റപ്പെടൽ ഇവിടെ താനറിയുന്നില്ല….
തന്റെ വീട്ടിലേക്കാളേറെ തനിക്ക് സ്വന്തമെന്ന് പറയാൻ ഇവിടെ ആരൊക്കെയോ ഉള്ളത് പോലെ…..
ഇത് തന്റെ വീടാണെന്ന് മനസ്സിന് സ്വയം തോന്നി തുടങ്ങി…..
നീ വിഷമിക്കേണ്ട മീര…. എത്രയും പെട്ടെന്ന് ജോലിക്കാര്യം ശെരിയാക്കാൻ ഞാൻ നോക്കാം…..
അവളത് പറഞ്ഞ് ഫോൺ വെക്കുമ്പോഴും മീരയുടെ മനസ്സ് മറ്റേതോ ലോകത്തായിരുന്നു…..
അവൾ ജനലിനോരം ചെന്നു നിന്നു….
രാത്രി തങ്ങളിലേക്ക് വീശിയടിക്കുന്ന ആ സുഗന്ധം ഒന്ന് കൂടി വന്നിരുന്നെങ്കിലെന്ന് അവളാലോചിച്ചു….
ആ സുഗന്ധം അവന്റെ ഓർമകളെ പേറുന്നത് കൊണ്ടാണോ….
അവൾ സ്വയം ചോദിച്ചു….
ഹൃദയത്തിന് ഒരുത്തരം നൽകാൻ കഴിയുന്നുണ്ടായിരുന്നില്ല….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ചെളി പുരണ്ട കാലുമായി മീര നിലം തുടക്കുന്നിടത്തേക്ക് അപ്പച്ചി കയറി വന്നത് മനപ്പൂർവമായിരുന്നു….
മീര ദേഷ്യത്തോടെ അവരെ നോക്കിയപ്പോൾ അറിയാത്ത മട്ടിൽ അവരവിടെ നിന്നും മാറിപ്പോയി….
മീരക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…
ചെളി പോയിട്ട് വെള്ളം തുടച്ചെടുക്കാൻ പോലും നിന്നെ കൊണ്ട് ആവില്ല…
മേലനങ്ങി ചെയ്ത് പഠിക്കാദ്യം …
അവർ തിരിഞ്ഞു നിന്നു കൊണ്ട് പുച്ഛത്തോടെയത് പറയുമ്പോൾ മീര അവരെ കടുപ്പിച്ചോന്ന് നോക്കി….
എങ്കി പിന്നേ നിങ്ങൾ തുടച്ചോളൂ….
കയ്യിലിരുന്ന തുടപ്പ് അവിടെ തന്നെയിട്ട് മീര അവരെ നോക്കി ദേഷ്യത്തോടെയത് പറയുമ്പോൾ ഭാരതിയൊന്നു പുഞ്ചിരിച്ചു….
എങ്കി അടുക്കളയിൽ കേറി ഭക്ഷണം നീയുണ്ടാക്ക്…. എങ്കിൽ ഞാൻ ഇത് ചെയ്തോളാം….
എന്ന് പറഞ്ഞ് കൊണ്ട് അവളുടെ കയ്യിൽ നിന്നും തുടപ്പ് വാങ്ങാൻ തുടങ്ങിയതും മീര തുടപ്പ് പിറകിലേക്ക് വലിച്ചു….
പറ്റില്ല അല്ലേ…
അവരുടെ മുഖത്ത് പരിഹാസം നിറഞ്ഞൊരു വിജയച്ചിരി…..
മീരക്ക് പറ്റില്ലെന്നുറപ്പുള്ളത് കൊണ്ട് തന്നെയാണ് അവരത് പറഞ്ഞതും…
തന്നെ കൊണ്ട് കഴിയില്ലെന്നുറപ്പായത് കൊണ്ട് തന്നെ മീര നിലം തുടക്കുന്നതിലേക്ക് തിരിഞ്ഞു….
എന്റെ മോളേ വേണ്ടെന്ന് പറഞ്ഞ് അവൻ കെട്ടിയെടുത്തത് ഒന്നിനും പറ്റാത്ത ഒന്നിനെ…
അവർ പുച്ഛത്തോടെ അതിലേറെ ദേഷ്യത്തോടെ അത് പറയുമ്പോൾ മീറക് വല്ലാത്ത സങ്കടം തോന്നി….
തനിക്ക് വിവേക് ഒട്ടും ചേരില്ലെന്ന് പറഞ്ഞ് അവനെ ഒത്തിരി പരിഹസിച്ചിട്ടുണ്ട്…
എന്നാൽ അവന് താൻ ചേരില്ലെന്ന് പറയുമ്പോൾ ഹൃദയം അത്ര മേൽ മുറിയുന്നത് പോലെ….
താൻ അവനെ പറയുമ്പോഴും അവന്റെ ഹൃദയത്തിലും ഇതെ വേദന തന്നെയായിരിക്കില്ലേ….
അവൾക്ക് അവളുടെ പോരായ്മകളെ തിരിച്ചറിയാനുള്ള സമയമായിരുന്നത്……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവളുടെ ഹൃദയത്തിലുള്ള ഭാരം കാരണം അവൾ പിറക് വശത്തു പോയിരുന്നു….
പശുവിനു പുല്ല് കൊടുക്കലുമെല്ലാം ഇപ്പൊ തന്റെ ജോലിയാണ്….
ഒന്നും ചെയ്യില്ലെന്ന് ഓരോ തവണ പറയുമെങ്കിലും എല്ലാ ജോലികളും തന്നെ കൊണ്ട് ചെയ്യിക്കാൻ അപ്പച്ചി കിണഞ്ഞു ശ്രമിക്കുന്നുണ്ട്….
അവരെ കുറിച്ചുള്ള ദേഷ്യം മനസ്സിൽ നിറയുമ്പോഴും അവൾ പശുവിനുള്ള പുല്ലിട്ട് കൊടുത്തു…..
മനസ്സപ്പോഴും ചിന്തകളുടെ കുത്തൊഴുക്കിലായിരുന്നു..
അപ്പോഴാണ് തൊഴുത്തിൽ കിടക്കുന്ന പശു തനിക്ക് നേരെ ശബ്ദമുണ്ടാക്കുന്നത് പോലെ അവൾക്ക് തോന്നിയത്…..
അവൾ പതിയേ അതിനടുത്തേക്ക് നിന്നു….
തല കൊണ്ടാട്ടിയും തന്നെ മുട്ടിയുരുമ്മിയും നിൽക്കുമ്പോൾ അത് തന്നെ ആശ്വസിപ്പിക്കുന്നത് പോലെ മീരക്ക് തോന്നി….
നമ്മളുടെ മനസ്സ് മനസ്സിലാക്കി നിൽക്കാൻ മിണ്ടാ പ്രാണികൾക്കു പോലും കഴിയുമെന്നത് ജാനകി പറഞ്ഞതവളോർത്തെടുത്തു…..
തന്നെ അത് ആശ്വസിപ്പിക്കുകയാണെന്ന് ഓർക്കുമ്പോൾ അവൾക്ക് അതിനിടൊരു വാത്സല്യം തോന്നി….
അവൾ പതിയേ അതിന്റെ നെറുകിലൊന്നു തലോടി…
മനസ്സിന് സമാധാനം നൽകാൻ കഴിയുന്നത് ആർക്കാണോ അവരോട് മനസ്സ് അടുക്കുക തന്നെ ചെയ്യുമെന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു….
ആരാരും ചേർത്ത് പിടിക്കാനില്ലാത്ത തനിക്ക് ഒരു പശു സ്നേഹം പ്രകടിപ്പിക്കുകയാണെന്ന് തോന്നിയപ്പോഴേക്കും അതിനോടും അനുകമ്പ തോന്നിയില്ലേ…..
ഈ വീട്ടിലുള്ള പുൽക്കൊടി പോലും തന്റെതായി മാറുകയാണെന്ന് അവളറിയുന്നുണ്ടായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സന്ധ്യ സമയം ദീപം കൊളുത്തി പിറകിലേക്ക് തിരിഞ്ഞതും ദേവു അറിയാതെ ഇടിച്ചു നിന്നത് അപ്പച്ചിയുടെ ദേഹത്തായിരുന്നു….
തല തമ്മിൽ കൂട്ടി മുട്ടിയത് കൊണ്ട് രണ്ട് പേർക്കും തല വേദനിച്ചെങ്കിലും അപ്പച്ചിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി….
അപ്പോഴേക്കും ദേവു ഭയത്താൽ ചൂളിയിരുന്നു….
ഞാൻ….. ഞാൻ…. കണ്ടില്ലായിരുന്നു….
അവൾ പേടിയോടെ അത് പറയുമ്പോഴും അവരിലെ ദേഷ്യം മാഞ്ഞിട്ടില്ലായിരുന്നു…..
എന്തിനാ ഈ ഉണ്ടക്കണ്ണ് മുഖത്ത് വെച്ചിരിക്കുന്നത്…
അല്ലെങ്കിലും ഇപ്പോ കണ്ണൊന്നും കാണില്ലല്ലോ….
തമ്പുരാട്ടിയായി വാഴുകയല്ലേ….
പിച്ചക്കാരിയെ പിടിച് മോളാക്കി വെച്ചിരിക്കുകയല്ലേ….
നിന്റെ തള്ള വല്ലാത്ത സൂത്രക്കാരി തന്നെ….
പോവുന്നതിനു മുന്പേ മകളെ കൊമ്പത് കയറ്റിയിരുത്താനുള്ള വഴിയെല്ലാം കണ്ട് പിടിച്ചിരുന്നു….
നിന്റെ തന്ത ചത്തതൊന്നുമല്ലെടി…. അതൊക്കെ നിന്നോട് പറഞ കള്ളമാണ്…..
സ്വഭാവം കൊണ്ട് നിന്റെ അമ്മയെ ഇട്ടിട്ട് പോയതാ…
ദൈവമേ…. അയാളൊന്നു തിരിച്ചു വന്ന് ഈ ശല്യത്തെ ഒന്ന് കൊണ്ട് പോയിരുന്നെങ്കിൽ…..
ആ ചെറിയ സംഭവത്തിൽ നിന്നും അവളെ എങ്ങനെ വേദനിപ്പിക്കാൻ പറ്റുമോ അത്രയും വേദനിപ്പിച്ച അവരെ മീര ദേഷ്യത്തോടെ നോക്കി…..
ശബ്ദം കേട്ട് മുകളിൽ നിന്നിറങ്ങി വന്നതായിരുന്നവൾ…..
ദേവു വിന്റെ കണ്ണുകൾ നിറഞൊഴുകി തുടങ്ങിയിരുന്നു…..
വിതുമ്പലിൽ കൈ കൊണ്ട് വാ പൊത്തി അവൾ മുറിയിലേക്കോടി….
മീരക്ക് ഹൃദയത്തിൽ വല്ലാത്ത ദുഃഖം തോന്നിയിരുന്നു…..
മീര ദേഷ്യത്തോടെ അവരെ നോക്കി ദേവുവിന്റെ അടുത്തേക്ക് നടന്നു….
(തുടരും )

by