രചന – റോസാ തോമസ്
അന്നയും ആനിയും കാഞ്ചിപുരത്തു വന്നിട്ട് ഇന്നിപ്പോ രണ്ടാമത്തെ ദിവസമാണ്… ഒരു ദിവസം കൂടി കഴിഞ്ഞാൽ മടങ്ങി പോണം…. ആനി ഓരോ നെയ്ത്തു ശാലയിലും കയറി ഇറങ്ങുമ്പോൾ ഓരോ കാര്യങ്ങളും അന്നയ്ക്ക് വളരെ ശ്രദ്ധയോടെ പറഞ്ഞു കൊടുക്കും… അവളും പതിയെ ഓരോന്നായി പഠിച്ചെടുക്കണം…. അന്നയ്ക്ക് അതെല്ലാം പുതിയ അനുഭവങ്ങൾ ആയിരുന്നു… അമ്മ എത്ര ശ്രദ്ധയോടെയാ ഓരോ കാര്യങ്ങളും ചെയ്യുന്നത്.. ഇതൊക്കെ താൻ എങ്ങനെ പഠിച്ചെടുക്കും എന്ന് ഓർക്കുമ്പോൾ.. പേടി തോന്നുന്നുണ്ട്… പക്ഷേ അമ്മ ക്ഷമയോടെ ഓരോ കാര്യങ്ങളും പറഞ്ഞു തരുമ്പോൾ ഒരാശ്വാസം ഉണ്ട് താനും… ആനി ഓരോ നൈദ്യശാലയിലും കയറിയിറങ്ങി ഓർഡർ ചെയ്യുന്നത് അന്ന കൗതുകത്തോടെ ശ്രദ്ധിച്ചിരുന്നു.. അതിനിടയിൽ മാലിനിയെയും മനോജിനെയും വീഡിയോ കോൾ ചെയ്തു മാലിനിക്കു കല്യാണത്തിനു ഉടുക്കാനുള്ള കാഞ്ചിപുരം പട്ട് സാരി അവരുടെ ഇഷ്ടത്തിന് എടുത്തു.. ഒരുപാട് വിലയുള്ളതൊന്നും വേണ്ടെന്ന് മാലിനി പറഞ്ഞിട്ട് ആനി കേട്ടില്ല.. മാലിനിയുടെ വിവാഹത്തിന് ഉടുക്കാൻ ആനിയും അന്നയും അവിടുന്ന് തന്നെ സാരി വാങ്ങി…
രണ്ടുദിവസം മുഴുവൻ നെയ്തുശാലകളിൽ തന്നെയായിരുന്നു… ആനിക്ക് അവർ ഒക്കെ എത്ര പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് അന്ന നോക്കി കാണുകയായിരുന്നു.. അവിടുത്തെ പ്രധാനപ്പെട്ട ഒരു നേയ്ത്തുശാലയിലെ ഉടമസ്ഥൻ പട്ടാഭിരാമനു അന്നയെ ആനി പരിചയപ്പെടുത്തി കൊടുത്തപ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നത് അന്ന കണ്ടു.. അന്ന് ഉച്ചയ്ക്ക് പട്ടാഭിരാമന്റെ വീട്ടിലായിരുന്നു അവരുടെ ഭക്ഷണം.. പട്ടാഭി രാമൻ തന്നെ സ്വന്തം കൈ കൊണ്ട് നെയ്ത ഒരു പട്ടുസാരി അന്നയ്ക്ക് സമ്മാനമായി നൽകി. രണ്ടു ദിവസത്തെ അധ്വാനം കഴിഞ്ഞ് മൂന്നാമത്തെ ദിവസം പകൽ മുഴുവൻ അവർ രണ്ടുപേരും ഫ്രീ ആയി നടന്നു…
വൈകിട്ട് ആനിയും അന്നയും അതിലൂടെ എല്ലാം കൈകോർത്തു സംസാരിച്ചുകൊണ്ട് നടന്നു.. രണ്ടുപേരും കൂടി ഷോപ്പിംഗ് നടത്തി കുറെ സാധനങ്ങൾ വാങ്ങിച്ചു കൂട്ടി.. അവിടെയുള്ള തട്ടുകടയിൽ കയറി രണ്ടുപേരും ആസ്വദിച്ച ഫുഡ് കഴിച്ചു… കുറേ സെൽഫികൾ എടുത്തു..ഇതുവരെ കണ്ട അമ്മയെ അല്ലായിരുന്നു ആ സമയത്ത് ആനി.. ഒരുപാടു വാതോരാതെ സംസാരിക്കുന്ന… മോളെ മോളെ എന്ന് പറഞ്ഞു പുറകെ നടക്കുന്ന ഒരമ്മ.. രണ്ടുപേരും കൈകോർത്ത് കടല കൊറിച്ചുകൊണ്ട് ഫുട്പാത്തിൽ കൂടി മതിവരുവോളം നടന്നു.. ആ സായാഹ്നം അവസാനിക്കരുത് എന്ന് പോലും അവർക്ക് തോന്നി.. അടുത്ത ട്രിപ്പ് രണ്ടു പേർക്കും ഒരുമിച്ച് ബാംഗ്ലൂർക്ക് പോകണം എന്നു തീരുമാനിച്ചുകൊണ്ട് കൊണ്ട് അവർ അന്നത്തെ യാത്ര അവസാനിപ്പിച്ച് തിരിച്ചുള്ള ട്രെയിനിൽ കയറി.
ഇന്നാണ് മാലിനിയുടെ വിവാഹം.. വിവാഹം പ്രമാണിച്ച് മൂന്നാഴ്ച മാലിനി ലീവാണ്..ആനിയും അന്നയും തലേ ദിവസവും അവിടെ പോയിരുന്നു…മാലിനിയുടെ വിവാഹത്തിന്റെ സാമ്പത്തിക കാര്യങ്ങൾ പലതും ആനി ശ്രദ്ധിച്ചു ചെയ്തിരുന്നു.. വിവാഹ ദിവസം കാഞ്ചിപുരത്തു നിന്നെടുത്ത ചില്ലി റെഡ് കളർ ഉള്ള പട്ടുസാരിയാണ് മാലിനി ഉടുത്തത്… ഇറങ്ങാൻ നേരം ആനിയാണ് കൈപിടിച്ച് കാറിലേക്ക് കയറ്റിയത് .. അന്ന് ക്രീം കളർ ഉള്ള സാരിയിൽ ഗോൾഡൻ വർക്കുള്ള സാരിയാരുന്നു ആനി ധരിച്ചിരുന്നത്.. അന്ന ഓഫ് വൈറ്റ് സാരിയിൽ കുഞ്ഞു റോസാപുവുള്ള സാരിയും അതിനു ചേർന്ന ബ്ലൗസും ആണ് ധരിച്ചിരുന്നത്.. എല്ലാവരുടെയും ശ്രദ്ധ കൈകോർത്തു പിടിച്ചു സന്തോഷത്തോടെ നടന്ന അവർ രണ്ടുപേരിലും ആയിരുന്നു.. ഇന്നാണ് ആനിയുടെ മകളെ നാട്ടുകാർക്ക് എല്ലാവർക്കും നന്നായിട്ട് ഒന്ന് കാണാൻ പറ്റിയത്.. ഹോസ്പിറ്റലിൽ നിന്നും കുറച്ചു പേർ ഉണ്ടായിരുന്നു…
വിവാഹത്തിന്.. ടെക്സ്റ്റൈൽസിനുള്ള കൂടുതൽ പേരും ഉണ്ടായിരുന്നു… ആനിയെ കണ്ട ഉടൻ എബിൻ അടുത്തു ചെന്ന് സംസാരിച്ചപ്പോൾ അടുത്തുനിന്ന അന്നയിലും അവന്റെ കണ്ണുകൾ പാളി വീണു.. കണ്ണുകൾ തമ്മിൽ ഒന്ന് കൊരുത്തെങ്കിലും രണ്ടുപേരും ഒന്നുമറിയാത്ത പോലെ നിന്നു.. എബിൻ പെട്ടെന്ന് അവിടുന്ന് സച്ചിയുടെ അടുത്തേക്ക് പോയി.. എടാ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ… സച്ചി അവനെ മാറ്റി നിർത്തിക്കൊണ്ട് ചോദിച്ചു.. അന്ന് നീ ഒരു കാര്യം എന്നോട് പറഞ്ഞില്ലായിരുന്നോ.. ഞാൻ പ്രണയത്തെപ്പറ്റി ചോദിച്ചപ്പോൾ…അപ്പോ തന്നെ നീയത് വേണ്ടെന്ന് വെച്ചു എന്നൊക്കെ.. ഉം.. എബിൻ വെറുതെ എങ്ങോട്ടോ നോക്കി മൂളി.. ഡാ ഇങ്ങോട്ടു നോക്കടാ മുഖത്തേക്ക്.. എന്ന് പറഞ്ഞ് എബിന്റെ മുഖത്തേക്ക് നോക്കി സച്ചിൻ ചോദിച്ചു.. നീ പറഞ്ഞ ആ ആൾ അന്നയായിരുന്നോ.. അതെന്താ നിനക്ക് ഇപ്പൊ ഒരു സംശയം..എബിൻ ഒന്നു പതറി.. അത് വിട്.. നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ.. അത് അന്ന തന്നെയായിരുന്നോ അല്ലയോ.. ആയിരുന്നു…. എന്ന് പറഞ്ഞതതും സച്ചിൻ ഞെട്ടി… അമ്പട പുളുസേ… എടാ ഭയങ്കരാ.. അപ്പോൾ നിനക്ക് അന്നേ മനസ്സിലായിരുന്നോ അന്നയെ.. അന്ന് കേക്ക് കട്ട് ചെയ്തപ്പോൾ സംശയം തോന്നി..
പിന്നെ മനസ്സിലായി.. നീ അത് വിട്..അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്..അല്ല നിനക്ക് വേറെ ഒരു പണിയുമില്ലേ… കല്യാണം കൂടാൻ വന്ന കല്യാണം കൂടണം.. അത് ശരിയാ…അതുകൊണ്ട് അടുത്ത കല്യാണം കൂടാനുള്ള വഴിയാണല്ലോ ഞാൻ ആലോചിക്കുന്നത്.. നിന്റെ കല്യാണം ഒന്ന് കഴിയുകയാണെങ്കിൽ എന്റെ വീട്ടുകാർ എന്നെയും ഒന്ന് പരിഗണിക്കുമായിരിക്കും.. ഇത് ഞാൻ ശരിയാക്കിത്തരാമെടാ.. എന്നാലും എന്തൊക്കെയായിരുന്നു.. പെണ്ണുങ്ങളുടെ മുഖത്തുനോക്കൂല.. പെണ്ണുങ്ങളെ കണ്ടാ ദേഷ്യം..ഹോ… നിനക്ക് വേറൊരു പണിയുമില്ലേ സച്ചി..എന്നുപറഞ്ഞ് എബിൻ അവിടെ നിന്ന് പോയി.. അവന്റെ പുറകെ പോയപ്പോഴാണ് സച്ചിൻ മറിയാമ്മ സിസ്സ്റ്ററെ കാണുന്നത്..അയ്യേ.. ഇവരെയൊക്കെ ആരാ കല്യാണത്തിന് വിളിച്ചത് എന്ന് ആലോചിച്ചു അവൻ അവരുടെ അടുത്തേക്ക് നടന്നു.. ഹലോ മറിയാമ്മ സിസ്റ്റർ… തിരിഞ്ഞു നോക്കിയ മറിയാമ്മ സിസ്റ്റർ സച്ചിനെ കണ്ടു.. വരന്റെ ആളാണോ വധുവിന്റെ ആളാണോ.. മാലിനിയാണോ ഇവരെ വിളിച്ചതു എന്നറിയണം..സച്ചി ചിരിച്ചുകൊണ്ട് ചോദിച്ചു.. അത് പിന്നെ… കെട്ടിയോന്റെ വകയിൽ ഉള്ള ബന്ധുവാണ് ചെറുക്കൻ… അങ്ങേർക്ക് തിരക്ക് ആയതുകൊണ്ട് ആണ് ഞാൻ വന്നത്.. എന്നും പറഞ്ഞ് അവർ പോകാൻ ഒരുങ്ങി. ഓഹോ.. അങ്ങനെ…അല്ലാ വാ തുറന്നപ്പോഴാണ് മനസ്സിലായത്.. സൈഡിലത്തെ ഒരു പല്ല് എന്ത്യേ..🤔 അതു കേട്ടപ്പോൾ മറിയാമ്മ ഒന്ന് പരുങ്ങി..
വേണ്ട ബുദ്ധിമുട്ടി പറയേണ്ട.. ഇതന്ന് ജോലി പോയ ദിവസം കെട്ടിയോൻ അടിച്ചു പല്ലു പറിഞ്ഞതാണെന്ന് ആർക്കും മനസ്സിലാവും.. ഹി.. ഹി അന്ന് പിരിച്ചുവിട്ട ദിവസം ആരുമറിയാതെ കറക്റ്റ് ടൈമില് കെട്ടിയോനെ വിളിച്ചു വരുത്തിയ എന്നോടാണ് കളി.. സച്ചി ആത്മ.. മറിയാമ്മ പിന്നെ ഒന്നും കേൾക്കാനില്ലാതെ വേഗന്നു ഓടി.. രാവിലെ മുതൽ റീന അടുക്കളയിൽ കിടന്ന് നെട്ടോട്ടമോടുകയാണ്.. വല്യമ്മച്ചി നേരത്തെയൊക്കെ കുറച്ചെങ്കിലും സഹായിച്ചേനെ… ഇപ്പോ സഹായിക്കുകയില്ല എന്നു മാത്രമല്ല.. തരം കിട്ടുമ്പോഴൊക്കെ കുത്തു വാക്കുകളും.. ടോമിച്ചൻ എപ്പോഴും മൗനം തന്നെ.. അന്നയുടെ വരവോടുകൂടി തന്നെ ടോമിച്ചനു ഒരു പതർച്ച ആയിരുന്നു.. സുമിയുടെ കാര്യം കേട്ടതോടുകൂടി വല്ലാത്ത തകർച്ചയിൽ ആയിരുന്നു അയാൾ.. കല്യാണത്തിന് നെട്ടോട്ടമോടി നടന്നെങ്കിലും.. കല്യാണം കഴിഞ്ഞതോടുകൂടി ടോമിചൻ തന്നോട് ഒന്നും സംസാരിക്കാതെ ആയി…
എന്തെങ്കിലും ചോദിച്ചാൽ തന്നെ ഭയങ്കര ദേഷ്യം.. മദ്യപാനവും കൂടി.. സുമിയുടെ കാര്യമാണെങ്കിൽ അതിലും കഷ്ടമാണ്.. ഇത്രയും വൃത്തികെട്ടവനെ അവൾ എങ്ങനെ പ്രേമിച്ചോ ആവോ.. ഓരോന്നോർത്ത് റീന നെടുവീർപ്പിട്ടു.. എന്തു സ്വപ്നം കണ്ടിരിക്കുവാ അവിടെ.. വേഗം പണി എല്ലാം തീർക്കാൻ നോക്കടി.. അമ്മച്ചിയുടെ സൗണ്ട് കേട്ടതും റീന വേഗം പണി തുടർന്നു… എന്നെങ്കിലും ഒരു അവസരം തനിക്കും കിട്ടും.. അന്ന് എന്തായാലും അമ്മച്ചിക്ക് രണ്ടെണ്ണം കൊടുക്കണം… പറ്റുമെങ്കിൽ എവിടുന്നു ഇറക്കി വിടണം…മാത്രമല്ല തമ്പിക്കിട്ടും.. കിട്ടിയ അവസരം അയാൾ നന്നായിട്ട് ഉപയോഗിച്ചു… എത്ര വാരി കോരി കൊടുത്തിട്ടും അയാൾക്ക് ആർത്തിയായിരുന്നു.. തമ്പിയുടെ ഭാര്യയാണെങ്കിൽ അതിലും കഷ്ടം… ഗർഭിണിയായിട്ട് കല്യാണം കഴിച്ചത് കൊണ്ട് അവൾക്ക് ഒരു വിലയും അവർ കൊടുക്കുന്നില്ല അവിടെ… സുമിക്കിപ്പോൾ ശർദ്ദിയും തുടങ്ങിയിട്ടുണ്ട് … എന്നിട്ടും അവർ അവളെ പണിയെടുപ്പിക്കുകയാണ്… എങ്ങനെയെങ്കിലും ജ്യോതിഷനെ കയ്യിലെടുക്കാൻ അവളോട് പറയണം..
എന്നിട്ട് അവനെ അപ്പനും അമ്മയ്ക്കും എതിരായിട്ട് തിരിക്കണം..റീന ഓരോന്നും കണക്കുകൂട്ടി.. പെട്ടെന്നാണ് കോളിംഗ് ബെൽ അടിച്ചത്.. അമ്മച്ചിയ്ക്ക് ഒന്ന് വാതിൽ എങ്കിലും തുറന്നാൽ എന്താ… വെറുതെ കേറി കിടന്നോളും..ആലോചിച്ചുകൊണ്ട് അവൾ വാതിൽ തുറന്നു.. മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അവൾ ഞെട്ടിപ്പോയി.. സതീശൻ.. നിങ്ങളോ നിങ്ങൾ എന്താ ഇവിടെ.. നിങ്ങൾ എന്നു ഒക്കെ വിളിക്കാൻ മാത്രം അന്യനായോ റീന നിനക്ക് ഞാൻ.. അയാൾ ആർദ്രമായി ചോദിച്ചതും റീന ഒന്ന് പതറി.. ഓഹോ.. അപ്പോൾ നിങ്ങൾ എന്നോട് ചെയ്തതൊക്കെ ഞാൻ മറക്കണമേന്നാണോ.. അത് നീ എന്നെ തെറ്റിദ്ധരിച്ചത് കൊണ്ടാണ്… എന്നിട്ടു നീ എന്താ ചെയ്തത്.. എനിക്ക് ഇപ്പോ ഒന്നും സംസാരിക്കാൻ താല്പര്യം ഇല്ല ദയവുചെയ്ത് ഇപ്പൊ ഇവിടുന്ന് പോകണം.. എനിക്ക് നിന്നോട് സംസാരിക്കണം.. എവിടെയാണെന്ന് പറഞ്ഞാൽ മതി അവിടെ ഞാൻ വരാം.. എനിക്കൊന്നും കേൾക്കാനില്ല.. നിങ്ങളോട് സംസാരിക്കാനും ഇല്ല.. പൊയ്ക്കോ ഇവിടുന്നു… എന്നും പറഞ്ഞ് അവൾ കതകടച്ച് കുറ്റിയിട്ടു ..
അന്ന രാവിലെ എണീറ്റതും കണ്ണ് തുറക്കാൻ പറ്റുന്നില്ല.. കണ്ണ് ഒന്നുകൂടി തുറക്കാൻ ശ്രമിച്ചപ്പോൾ മനസ്സിലായി കണ്ണിൽ ആരോ തുണിവെച്ചു കെട്ടിയിരിക്കുകയാണ്..യ്യോ ഇതെന്താ സംഭവം… തന്നെ ആരെങ്കിലും പിടിച്ചുകൊണ്ടു പോയതാണോ.. ചാടി എണീക്കാൻ തുടങ്ങിയപ്പോൾ ആരെയോ തട്ടി താഴെവീണു.. അപ്പോഴേക്കും ആരോ വാതിൽ തുറന്നു വരുന്നതും എന്തൊക്കെയോ ബഹളം കേട്ടു.. പെട്ടെന്ന് ആരോ തന്റെ തലയിൽ നിന്നും കെട്ടിയ തുണി അഴിച്ചു മാറ്റി… അന്ന കണ്ണു തുറന്നു നോക്കിയപ്പോൾ മുൻപിൽ നല്ല ഐശ്വര്യമുള്ള ഒരു സ്ത്രീ.. കിടന്ന കിടപ്പിൽ തന്നെ അവൾ അത് നോക്കി കിടന്നു.. ആ സ്ത്രീ ഓടിവന്നു അവളെ പിടിചെഴുന്നേൽപ്പിച്ചു… യ്യോ.. ഇതെന്താ പറ്റിയ മോളെ…ഇതെങ്ങനെ വീണു..അപ്പോഴേക്കും ആനിയും മറ്റുള്ളവരും കൂടി അങ്ങോട്ട് ചെന്നു.. അന്ന എല്ലാവരെയും കണ്ട് അമ്പരന്നു നോക്കി… മോളെ ഇതാണ് ഭദ്രന്റെ പെങ്ങൾ.. നിന്റെ ഗൗരി അപ്പച്ചി.. ആനി പറഞ്ഞു.
ഓഹ്… ഇപ്പൊ മനസ്സിലായി.. എന്താ അപ്പച്ചി പറയാതെ വന്നേ… വരുമെന്ന് അറിയാമായിരുന്നു.. പക്ഷേ അത് ഇന്നാണെന്ന് അറിയില്ലായിരുന്നു… അത് മോൾക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടിയല്ലേ.. അല്ലാ.. ഇതെങ്ങനെയാ വീണേ.. യ്യോ അത് ശരിയാണല്ലോ.. അത് എനിക്ക് അറിയില്ല… ആരോ എന്റെ കണ്ണ് മൂടിക്കെട്ടി.. ആ.. പിടികിട്ടി… ഇത് അവനായിരിക്കും.. ആദി… എന്റെ മോന്.. ഞങ്ങൾ വർത്താനം പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അവൻ മുകളിലേക്ക് പോകുന്നത് കണ്ടിരുന്നു…. ഗൗരി പറഞ്ഞുകൊണ്ടിരുന്നപ്പോൾ അവിടെ സൈഡിൽ ഒളിച്ചു നിന്ന ആദി ചിരിച്ചുകൊണ്ട് അങ്ങോട്ട് ചെന്നു.. അത് അമ്മേ .. ഇവൾക്കൊരു സർപ്രൈസ്കൊടുക്കാം.. കണ്ണു തുറന്നു നോക്കുമ്പോൾ അമ്മയെ കാണിക്കാമെന്നൊക്കെ വിചാരിച്ചതാ ..
പക്ഷേ ഇവൾ തട്ടി തടഞ്ഞു വീഴുമെന്ന് ഞാൻ കരുതിയോ … പോടാ ചെക്കാ….. അവന്റെ ഒരു വികൃതി… മോളേ.. ഇത് ഞങ്ങളുടെ മൂത്ത സന്തതി ആദിത്യൻ.. ആദി എന്ന് വിളിക്കും.. അതുപോട്ടെ.. എത്ര നാളത്തെ ആഗ്രഹമെന്ന് അറിയുമോ.. മോളെ ഒന്ന് കാണാൻ…എന്ന് പറഞ്ഞ ഗൗരി അന്നയെ ചേർത്തുപിടിച്ച് നെറുകയിൽ ഒരു മുത്തം കൊടുത്തു. അതെ ഞങ്ങളെയും കൂടി ഒന്ന് പരിഗണിക്കണേ… എന്നുപറഞ്ഞ് ഗൗരിയുടെ ഭർത്താവായ ജയൻ അങ്ങോട്ടേക്ക് ചെന്നു..ഞങ്ങൾക്ക് ഒരു മകൻ മാത്രമല്ല.. രണ്ട് പെൺകുട്ടികളും കൂടി ഉണ്ട് കേട്ടോ.. ഇത് നിള.. ഇത് നില.. ആദിക്ക് ശേഷം 10 വർഷങ്ങൾക്ക് ശേഷം ഉണ്ടായ ഇരട്ടക്കുട്ടികൾ ആണ് കേട്ടോ.. രണ്ടാളും പിണങ്ങിയിരിക്കുവാ.. ആദ്യമേ ആദി അല്ലേ കണ്ടത്.. അവരെയല്ലല്ലോ.. അതിന്റെ പിണക്കമാ.. അപ്പോൾ അന്ന തന്നെ അവരുടെ പിണക്കം മാറ്റിക്കോളൂ.. എന്നുപറഞ്ഞ് ജയൻ ഗൗരിയേം കൂട്ടി ഫ്രഷ് ആവാൻ പോയി.. അന്ന അവരുടെ പിണക്കം എങ്ങനെ മാറ്റാം എന്നോർത്ത് അവരുടെയും ആദിയുടെയും ഇടയിൽ പെട്ട് വലഞ്ഞു..
റീന കുറച്ചു നേരം കഴിഞ്ഞപ്പോൾ ചെന്ന് വാതിൽ തുറന്നു നോക്കിയപ്പോൾ സതീശൻ അവിടെ ഇരിക്കുന്നു.. ഇയാൾ ഇതുവരെ പോയില്ല.. എന്ന് മനസ്സിലായപ്പോൾ അവൾ ഒന്നു പേടിച്ചു… ഉച്ചയാവുമ്പോൾ ടോമിച്ചൻ കഴിക്കാൻ വരും.. അമ്മച്ചി ഇപ്പോൾ പ്രാർത്ഥനയിലാണ്… ഇനിയിപ്പോഴെന്നും എഴുന്നേറ്റ് വരില്ല…. ഇയാളെ പറഞ്ഞ് എത്രയും പെട്ടെന്ന് വിടണം.. എന്നോർത്ത് അവൾ അയാളുടെ മുന്നിലേക്ക് ചെന്നു.. എന്താ നിങ്ങൾക്ക് വേണ്ടത്.. എന്താണെന്ന് നിനക്ക് അറിയില്ലേ.. അതു കേട്ടപ്പോൾ അവൾ ഞെട്ടി എങ്കിലും പുറത്തു കാണിക്കാതെ പറഞ്ഞു.. എനിക്കറിയില്ല.. എനിക്ക് നിന്നോട് സംസാരിക്കണം…സംസാരിച്ചിട്ടെ ഞാൻ പോവു….. എന്താണെന്ന് ഒന്ന് പറഞ്ഞു തുലയ്ക്കാമോ.. നീ എന്നെ കാത്തിരിക്കുമെന്ന് ഞാൻ വിചാരിച്ചു..
എന്തിന്..എന്തിന് ഞാൻ കാത്തിരിക്കണം.. എന്നെ ഒരു ദാക്ഷിണ്യവുമില്ലാതെ ഇട്ടേച്ചു പോയ ഒരാളെ ഞാൻ എന്തിന് കാത്തിരിക്കണം. ഞാൻ എന്താണ് തിരിച്ചു വരാത്തതെന്ന് നീ അന്വേഷിച്ചോ.. ഇല്ലല്ലോ.. വർഷങ്ങൾക്ക് മുമ്പ് ഞാൻ നിന്നെ ചെന്നൈയിൽ ആക്കിയിട്ട് ഗൾഫിൽ പോയപ്പോൾ എന്തെല്ലാം പ്രതീക്ഷകളോടുകൂടിയാണ് പോയത് എന്ന് നിനക്കറിയാമോ.. അവിടെ ചെന്ന് കാശ്കാരനായപ്പോൾ നിങ്ങൾ എന്നെ മറന്നതല്ലേ.. അല്ല.. കള്ള വിസയുടെ പേരിൽ ഞാൻ ജയിലിൽ ആയിരുന്നു.. കുറേ വർഷങ്ങൾ.. അത് കേട്ടപ്പോൾ റീന ഞെട്ടി…. അവളുടെ ചങ്കിടിച്ചു.. അത് എനിക്ക് എങ്ങനെ അറിയാം.. ഞാൻ എത്ര കഷ്ടപ്പെട്ടു… ഗർഭിണിയായ ഞാൻ അവിടെ തനിച്ച്.. എന്റെ മകൾ എവിടെ… സതീശന്റെ ആ ചോദ്യത്തിൽ റീന ഉലഞ്ഞുപോയി.. തുടരും..

by