29/04/2026

ജനനി : ഭാഗം 07

രചന – രോഹിണി ആമി

അവൾ പടിയിറങ്ങിപ്പോകുന്നതിൽ ആകെ വിഷമം തോന്നിയത് മനുവിന് മാത്രമായിരുന്നു എന്ന് തോന്നി……………

ഓഫീസിൽ വിളിച്ചു പറഞ്ഞു……..

വീണ്ടും വീട്ടിൽ തനിച്ചായതുപോലെ………..

വൈകുന്നേരം വിളക്കുവച്ച് പ്രാർത്ഥിച്ചു……..

അതിനുശേഷം അടുക്കളയിൽ കഞ്ഞി ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോഴാണ് അപ്പൂസിന്റെ മകൾ വിളിച്ചത്…………. എടുക്കണോ വേണ്ടയോ എന്ന് ആദ്യം ചിന്തിച്ചു………. പിന്നീട് എടുത്തു………… ആ ചേച്ചി പറയുന്നത് കേട്ട് ജനി ഞെട്ടി………….

നാളെ എല്ലാവരും ഒരു കല്യാണത്തിന് പോവുകയാണ്…….. വീട്ടിൽ ആരും ഉണ്ടാവില്ല……

മനു കൂട്ടുകാരെ വിളിച്ചു വരുത്തി ജനിയെ ഉപദ്രവിക്കാൻ പ്ലാൻ ഇട്ടിരുന്നു………… അവന്റെ ഫോണിലെ സംസാരം എങ്ങനെയോ അപ്പൂസ് കേട്ടു………….. ജനിയെ രക്ഷിക്കാൻ തന്നെക്കൊണ്ടാവില്ല എന്നറിയാമായിരുന്നതിനാലാണ് ഇന്ന് തന്നെ നിന്നെ അവിടുന്ന് പറഞ്ഞു വിട്ടത്…………

അച്ഛൻ ഇത് നിന്നോട് പറയണംന്നു പറഞ്ഞ് എന്നെ ഏൽപ്പിച്ചതാണ്………. അപ്പൂസിനോട് ദേഷ്യം തോന്നരുത് എന്ന് പറയണം എന്നും പറഞ്ഞു……….

അച്ഛൻ എന്നോട് നേരത്തെ തന്നെ പറഞ്ഞിരുന്നു മനു നിന്നെ ശല്യം ചെയ്യുന്ന കാര്യം………. നിന്നെ ആരും അവിടെ വിശ്വസിക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ആണ് പറഞ്ഞത് ആരോടും ഒന്നും പറയണ്ട എന്നു………….. ഞാൻ ഉടനെ നാട്ടിൽ വരും….. അപ്പോൾ തെളിവ് സഹിതം പിടിക്കാമെന്ന്…….. എന്തായാലും നീ രക്ഷപ്പെട്ടല്ലോ……… വല്ലാത്തൊരു ആശ്വാസം ഉണ്ട്………… അച്ഛൻ അത് കേട്ടില്ലായിരുന്നുവെങ്കിൽ നാളത്തെ ദിവസം എന്താകും എന്ന് എനിക്ക് ആലോചിക്കാൻ കൂടി വയ്യ ജനീ…….. ഈ പാപത്തിന്റെ ഫലം എത്ര പേർ അനുഭവിക്കേണ്ടി വന്നേനെ…….

അപ്പൂസിനോട് നന്ദി പറയണം……… എന്റെ ജീവിതം രക്ഷിച്ചതിന്………. മരുന്നും ഭക്ഷണവും സമയത്ത് കഴിക്കാൻ പറയണം………
കരഞ്ഞു കൊണ്ട് ജനി പറഞ്ഞു……….

ഞാൻ നാട്ടിൽ വരുമ്പോൾ നിന്നെ കാണാൻ വരും ജനി…….. എന്നും പറഞ്ഞാണ് ചേച്ചി കാൾ കട്ട് ചെയ്തത്…….

കുറച്ചുനേരത്തേക്ക് കയ്യും കാലും ആരോ പിടിച്ചു വച്ചിരിക്കുന്ന പോലെ തോന്നി………. ഒന്നനങ്ങാൻ കൂടി പറ്റിയില്ല ജനിക്ക്……….

സ്വബോധത്തിലേക്ക് തിരിച്ചു വന്നപ്പോൾ ജനി ഓർത്തു…. അപ്പൂസ് ഇന്ന് തന്നെ ഇറക്കിവിട്ടില്ലായിരുന്നെങ്കിൽ നാളെ താനും പലരാൽ ഉപദ്രവിക്കപ്പെട്ട്………….. ഈശ്വരാ….. ഓർക്കാൻ കൂടി വയ്യ………… മനസ്സിൽ ദൈവത്തിനോട് ഒരുപാട് നന്ദി പറഞ്ഞു ജനി…….

തന്നോടും കുറച്ച് സ്നേഹം ദൈവം കാട്ടിത്തുടങ്ങി എന്ന് ജനിക്ക് മനസ്സിലായി……..

പതിയെ പതിയെ അവൾ മനസിലാക്കിതുടങ്ങി തന്റെ മനസ്സ് തന്റെ കയ്യിൽ തിരിച്ചെത്തിയെന്നു……. അഭിയെക്കുറിച്ച് ഓർക്കാറില്ല……… ഭാര്യയുമായി എവിടെവച്ച് കണ്ടാലും ജനി നോക്കാറുമില്ല……… കണ്ണും മനസ്സും തലച്ചോറും ജനിയുടെ കൈപ്പിടിയിൽ വന്നപോലെ………

അമ്മയ്ക്ക് മരുന്നു വാങ്ങി തിരിച്ചു നടന്നപ്പോൾ ഒരു കാർ അവൾക്കരികിൽ വന്നു നിന്നു…….. ആരോ ഒരാൾ……..

മോളേ…… കാറിന്റെ പിറകിൽ നിന്നും ആണ് വിളിച്ചത്………. നോക്കിയപ്പോൾ രാധമ്മ…….
അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു…….. അവൾക്ക് ഡോർ തുറന്നു കൊടുത്തു അവർ………. ജനി കാറിലേക്ക് കയറി…….. രാധമ്മയെ മുറുക്കി കെട്ടിപ്പിടിച്ചു………

എന്റെ പെണ്ണേ….. എന്നാ പിടിയാ ഇത്………. എനിക്ക് ശ്വാസം മുട്ടുന്നു………. ഞാൻ ചത്തുപോകും……….

ജനി പിടി അയച്ചു…….. എന്നിട്ട് രാധമ്മയുടെ കവിളിൽ അമർത്തി ഉമ്മ വച്ചു ചോദിച്ചു ………

എത്രയായി രാധമ്മേ ഒന്ന് കണ്ടിട്ട്………..

വിശേഷം എല്ലാം പിന്നെ പറയാം……… ഞാൻ നിന്നെ വീട്ടിലേക്ക് കൊണ്ടു പോകുവാ ഇപ്പോൾ………… വൈകുന്നേരം സിദ്ധു കൊണ്ടുവിടും എന്താ……….

മ്മ്……. ശരി…… ഞാൻ അമ്മയോടൊന്ന് വിളിച്ചു പറയട്ടെ……

ഫോണിൽ സംസാരിക്കുമ്പോൾ ജനി കണ്ടു തന്നെ അത്ഭുതത്തോടെ നോക്കുന്ന അഭിയെ……….

ഓ…… എന്റെ സന്തോഷവും ചിരിയും കണ്ടിട്ടാവും……….. പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കുന്നത്………. അഭി മാത്രമല്ല……. വേറൊരാളും………

കുറച്ചൊക്കെ സന്തോഷിക്കാനുള്ള വകയൊക്കെ ഈ ജനിയുടെ ജീവിതത്തിലും ഉണ്ട് അഭി………. ജനി മനസ്സിൽ പറഞ്ഞു……..

അഭിയെ വീണ്ടും നോക്കാനോ……. കാറോടിക്കുന്നത് ആരാണെന്ന് നോക്കാനോ ഒന്നും ജനിക്കു സമയമുണ്ടായിരുന്നില്ല………..

രാധമ്മയുടെ തോളിലേക്ക് തല ചായ്ച്ചു കിടന്നു………. അവർ അവളുടെ കവിളിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു…………

വീട്ടിലെത്തി രാധമ്മ ജനിയുടെ കൈപിടിച്ചു അകത്തേക്കു കയറി……….. ഇപ്പോൾ കുഴപ്പമില്ലാതെ നടക്കുന്നുണ്ട് രാധമ്മ…………. ജനിയെയും കൊണ്ട് നേരെ അടുക്കളയിൽ പോയി എന്തൊക്കെയോ വാരി കൊടുക്കുന്നുണ്ട്……….

എനിക്കൊരു ഗ്ലാസ്സ് വെള്ളം കിട്ടുമോ…….

ജനി തിരിഞ്ഞു നോക്കി……… ഒരു പ്രായം ചെന്ന മനുഷ്യൻ………

ജഗ്ഗിൽ നിന്ന് എടുത്ത് കുടിക്ക് സിദ്ധു……..
അമ്മ പറഞ്ഞു…………..

സിദ്ധു എന്ന പേര് കേട്ടപ്പോൾ ജനി രാധമ്മയോട് ചോദിച്ചു…….

ഇതാണോ രാധമ്മ യുടെ മകൻ………….

അതേ…… നീയിതു വരെ കണ്ടിട്ടില്ലേ……

ഇല്ല…… ആദ്യമായിട്ടാ….. ഞാൻ വിചാരിച്ചു ചെറുപ്പക്കാരൻ ആവുമെന്ന്…… ഇത് ഒത്തിരി പ്രായം ഉണ്ടല്ലോ………. മുടിയൊക്കെ നരച്ചു ഒരു കിളവനെ പോലെ…….. അപ്പോൾ രാധമ്മ കുഞ്ഞിലേ കല്യാണം കഴിച്ചോ………

രാധമ്മ പൊട്ടിച്ചിരിച്ചു പറഞ്ഞു………

ഞാൻ എന്റെ ഇരുപതാമത്തെ വയസ്സിൽ ആണ് കല്യാണം കഴിച്ചത്……… പിന്നെ നീ വിചാരിക്കുമ്പോലെ സിദ്ധുവിന് അത്രയ്ക്ക് പ്രായമൊന്നുമില്ല ………. എന്നാലൊട്ടു പ്രായമുണ്ട് താനും………… പിന്നെ മുടി നരച്ചത് കൊണ്ട് മാത്രം ഒരാൾ കിളവൻ ആകുമോ പെണ്ണെ…………. അവന് ടെൻഷൻ കൂടിയതിനാലാവണം മുടി നരച്ചത്……….. പിന്നെ പ്രായം 34 ആയി……..ഒന്നു ദീർഘശ്വാസം വിട്ടു…..

എന്തിന് ടെൻഷൻ…… എന്താ കല്യാണം കഴിക്കാതെ ഇരിക്കുന്നത്………. ജനി ചോദിച്ചു…..

അതൊരു നീണ്ട കഥയാണ്……… ഞാൻ ഇതെങ്ങാനും നിന്നോട് പറയുന്നത് അവൻ കേട്ടാൽ പിന്നെ എന്നെ വെച്ചേക്കില്ല……… അവനെപ്പറ്റി ആരോടും ഒന്നും പറയുന്നത് അവന് ഇഷ്ടമല്ല………

അത് കുഴപ്പമില്ല………ആരും വരില്ല ഇങ്ങോട്ട്…………രാധമ്മ പറയ്…….. ജനി രഹസ്യമായി പറഞ്ഞു……

രാധമ്മയെ കട്ടിലിൽ പിടിച്ചിരുത്തി.. അവൾ നിലത്തിരുന്നു……. അവരുടെ മടിയിൽ തലവെച്ചു……….

ഈ പെണ്ണിന്റെ ഒരു കാര്യം……. ഇനി അത് അറിയാതെ നിനക്ക് ഒരു സമാധാനം ഉണ്ടാവില്ല അല്ലേ……..

എന്റെ ഏട്ടന്റെ മകളുമായി വിവാഹം ഉറപ്പിച്ചതായിരുന്നു സിദ്ധു ന്………. അവന്റെ മുറപ്പെണ്ണ് ശ്രീഭദ്ര………… കുഞ്ഞിനെ മുതലേ കളിച്ചുവളർന്നവർ………… അവർ വളരുന്നതോടൊപ്പം അവരുടെ മനസ്സിലെ ഇഷ്ടവും വളർന്നു…………. ചെറുപ്പത്തിൽ ഒരാളെ മറ്റൊരാൾക്ക് പറഞ്ഞു വെക്കുമ്പോൾ ജാതകത്തിനെ പറ്റിയൊന്നും ചിന്തിക്കാറുമില്ല….. നോക്കാറുമില്ല………. കല്യാണ പ്രായമായപ്പോൾ രണ്ടാളുടെയും ജാതകം നോക്കി………. ശ്രീക്കുട്ടിക്ക് വൈധവ്യ ദോഷം കാണുന്നുണ്ടെന്ന് പറഞ്ഞു ജോത്സ്യൻ……….. ആദ്യം ആരുമത് വിശ്വസിച്ചില്ല……. രണ്ടു മൂന്നു പേർ കൂടി ഇതേ കാരണം പറഞ്ഞപ്പോൾ പിന്നെ ശ്രീക്കുട്ടിയും വീട്ടുകാരും പിന്മാറി………. അവൾ വേറെ കല്യാണവും കഴിച്ചു……… അതിനുശേഷം സിദ്ധു ഇങ്ങനെയാണ്…….. എല്ലാത്തിനോടും വെറുപ്പ്……… അവന്റെ കാര്യം ഓർക്കുമ്പോഴാണ് എനിക്ക് ആകെ സുഖക്കുറവ് തോന്നുന്നത്………… എന്റെ കാലം കഴിഞ്ഞാൽ പിന്നെ ആരാ അവന് കൂട്ട്…………..തനിച്ചാവില്ലേ എന്റെ കുട്ടി………

അമ്മയുടെ കണ്ണുനീർ ജനിയുടെ മുഖത്തേക്ക് വീണു………

അയ്യേ……. കരയുവാണോ രാധമ്മ…….. നമുക്ക് സിദ്ധു ന് നല്ലൊരു പെണ്ണിനെ കണ്ടു പിടിച്ചു കെട്ടിക്കാം……… വിഷമിക്കേണ്ട കേട്ടോ……..

നീയെന്നു മുതലാ ബ്രോക്കർ പണിയും കൂടി തുടങ്ങിയത്……….

ശബ്ദം കേട്ടിടത്തേക്ക് ജനി നോക്കിയില്ല………. ആരായിരിക്കുമെന്ന് അവൾക്ക് മനസ്സിലായി…….

അമ്മയോട് ആരാ ഇതൊക്കെ ഇവളോട് പറയാൻ പറഞ്ഞത്…….. എനിക്ക് ആരുടെയും സഹതാപം ആവശ്യമില്ല………

ജനി പേടിച്ചു രാധമ്മയുടെ മടിയിലേക്ക് മുഖമൊളിപ്പിച്ചു വെച്ചു………..

മതിയെടാ അവളോട് ദേഷ്യപ്പെട്ടത്…….. പാവം…. പേടിച്ചു പോയി…….

ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് ജനി മുഖമുയർത്തി തിരിഞ്ഞു നോക്കി പോയൊന്ന് ………. ഇല്ല…..അവിടെത്തന്നെ നിൽപ്പുണ്ട്…… കൈയുംകെട്ടി…….. ചിരിച്ചോണ്ട്……..

വൈകുന്നേരമായപ്പോഴേക്കും ജനി രാധമ്മയോട് ചോദിച്ചു…….. ഇനി ഞാൻ പൊക്കോട്ടെ…… നേരം ഒരുപാടായി…… അമ്മ തനിച്ചേ ഉള്ളൂ……..

പോകണ്ടാന്നു പറയാൻ എനിക്ക് ആവില്ലല്ലോ………. ഇടയ്ക്ക് വരണം……… നീയുള്ളപ്പോൾ മനസ്സിന് വല്ലാത്ത സുഖമാണ്…….. ഞാൻ അവനോട് പറയാം നിന്നെ കൊണ്ടുവിടാൻ………

അയ്യോ……. രാധമ്മേ വേണ്ട……… എനിക്ക് പേടിയാ……. ഞാൻ തനിയെ പൊയ്ക്കോളാം…….. ബസ്സുണ്ടല്ലോ……

വേണ്ട….. നിന്നെ കൊണ്ടു വന്നത് ഞാനല്ലേ…….. അപ്പോൾ തിരിച്ചു കൊണ്ടുവിടേണ്ടതും എന്റെ കടമയാണ്…… വാ……….

കാറിന്റെ പിൻസീറ്റിൽ കയറാൻ തുടങ്ങവേ സിദ്ധു ജനിയോട് ചോദിച്ചു……

ഞാനെന്താ നിന്റെ ഡ്രൈവറാണോ…….

മ്ഹും…… ജനി അല്ലെന്ന് ചുമൽ പൊക്കി കാണിച്ചു…

എങ്കിൽ മര്യാദയ്ക്ക് വന്നു മുൻപിൽ കയറിക്കോ………

ജനി ദയനീയമായി രാധമ്മയെ നോക്കി……….

സിദ്ധു…….. നീ അവളോട് ദേഷ്യപ്പെടുകയൊന്നും ചെയ്യരുത്………. മര്യാദയ്ക്ക് കൊണ്ടുവിട്ടിട്ട് വാ…….. അവൾ ആകെ പേടിച്ചു നിൽക്കുവാ…… നോക്ക്……

ഞാൻ പിടിച്ച് തിന്നത്തൊന്നുമില്ല അമ്മയുടെ മോളെ………….കയറാൻ പറ……… എനിക്ക് വന്നിട്ട് വേറെ പണിയുള്ളതാ……….

ജനി കയറാതെ നിന്നപ്പോൾ സിദ്ധു ദേഷ്യത്തിൽ പറഞ്ഞു…….

ഇനിയെന്താ നിന്നെ വിളക്കെടുത്തു ആനയിക്കണോ……..കയറാൻ……

ജനി ചാടിക്കയറി ഇരുന്നു…… സിദ്ധു രാധമ്മയെ നോക്കി കണ്ണടച്ചു കാണിച്ചു…….

വണ്ടി ഓടിച്ചു കൊണ്ടിരുന്നപ്പോൾ സിദ്ധു ജനിയോട് പറഞ്ഞു……….

നിന്റെ കാര്യങ്ങളൊക്കെ അമ്മ പറഞ്ഞു എനിക്കറിയാം………. അമ്മ ഇത്രയും ഇഷ്ടത്തോടെ ശ്രീഭദ്രയോടു മാത്രമേ പെരുമാറിയിട്ടുള്ളൂ………….. ഒരുപാട് നന്ദിയുണ്ട്……….. അമ്മയെ സുഖം ആക്കി തന്നതിന്…………

അത് എന്റെ ജോലി അല്ലായിരുന്നോ……… അതിനുള്ള പ്രതിഫലം നിങ്ങൾ തന്നതുമല്ലേ എനിക്ക്……….നന്ദിയൊന്നും വേണ്ട….. ജനി പറഞ്ഞു……

അച്ഛനുവേണ്ടി വേറൊരു നല്ല വക്കീലിനെ വച്ചു വാദിച്ചാൽ ശിക്ഷ കുറച്ചു കുറവായെങ്കിലും കിട്ടും………… നിന്നെ ഞാൻ സഹായിക്കാം……..

ജനി അത്ഭുതത്തോടെ സിദ്ധുവിനെ നോക്കി….. പിന്നെ പറഞ്ഞു………..

വേണ്ട……. അങ്ങനെയായിരുന്നെങ്കിൽ ഞാൻ എന്റെ വീട് വിറ്റിട്ടായിരുന്നെങ്കിലും കേസ് നടത്തിയേനെ………… ഇത് അച്ഛൻ സ്വയം വിധിച്ച വിധിയാണ്……… വേണ്ടാന്ന് അച്ഛനാണ് പറഞ്ഞത്……….. ചോദിക്കാൻ എങ്കിലും മനസ്സ് തോന്നിയല്ലോ…………… നന്ദിയുണ്ട്………ജനി വെളിയിലേക്ക് നോക്കിയിരുന്നു………..

ജനി കയറിയിടത്തു വണ്ടി നിർത്തി സിദ്ധു ചോദിച്ചു……….. ഇനി എങ്ങോട്ടാ………

ഇവിടെ നിർത്തിയാൽ മതി…….. ഞാൻ പൊയ്ക്കോളാം………..

വേണ്ട…….. വീട്ടിൽ വിടാം……. എല്ലാവരും നോക്കുന്നുണ്ട് നിന്നെ………. ആരെങ്കിലും എന്തെങ്കിലും പറയും………..

അതെനിക്ക് പുത്തരിയല്ല ഇപ്പോൾ……… കേട്ടുകേട്ട് ശീലമായി……….. ജനി ചിരിച്ചു കൊണ്ട് പറഞ്ഞു………

ഇത്രയും ദയ എന്നോട് കാണിച്ച സ്വാതന്ത്ര്യത്തിൽ ഞാനൊരു കാര്യം പറയട്ടെ സാറിനോട്………..

എന്താന്നുള്ള ഭാവത്തിൽ സിദ്ധു ജനിയെ നോക്കി………

രാധമ്മയെ ഇനിയും വിഷമിപ്പിക്കരുത്…………ചിലപ്പോൾ താങ്ങില്ല……….. സാറിനൊരു കല്യാണം കഴിച്ചു കൂടെ………. അമ്മയുടെ വയ്യായ്കയും മാറും……. സാറിനൊരു കൂട്ടുമാവും…….

ഇയാളുടെ പേരെന്താ……. മറന്നു……

ജനനി……. ജനി…ന്നു വിളിക്കും…..

അമ്മയെ വിഷമിപ്പിക്കരുത് ന്ന് എനിക്കും ആഗ്രഹമുണ്ട് ജനനി……… പക്ഷെ ഒന്നും മറക്കാൻ മനസ്സിന് പറ്റുന്നില്ല……… ഇനിവരുന്ന പെണ്ണും എന്റെ എന്തെങ്കിലുമൊക്കെ ദോഷങ്ങൾ കൊണ്ട് എന്നെ ഉപേക്ഷിച്ചാലോ…… അപ്പോൾ വിഷമിക്കുന്നതിലും നല്ലതല്ലേ ഇത്……

സാറാ നിൽക്കുന്ന ആളെ കണ്ടോ……… അഭിയുടെ നേരെ കൈ ചൂണ്ടി ജനി ചോദിച്ചു……

മനസ്സിൽ സ്നേഹം എന്ന വികാരം തോന്നി തുടങ്ങിയപ്പോൾ മുതൽ ഹൃദയത്തിൽ കൊണ്ട് നടക്കാൻ തുടങ്ങിയതാണ്…………. ഞാൻ ഇല്ലെങ്കിൽ ജീവിതം ഇല്ല എന്ന് പറഞ്ഞയാൾ……………. കുറച്ചു മാസം മുൻപ് വരെ അയാൾ ആയിരുന്നു എനിക്ക് എല്ലാം……… എന്റെ അഭിയേട്ടൻ…………. ഇപ്പോൾ വേറൊരു പെണ്ണിനെ കെട്ടി സുഖമായി ജീവിക്കുന്നു……….. അതും എന്റെ മുന്നിലൂടെ അവളുടെ കൈയും പിടിച്…………. ആദ്യമൊക്കെ ശരിക്കും പൊരുത്തപ്പെടാൻ വിഷമം ആയിരുന്നു………. പക്ഷേ ഇപ്പോൾ അവരുടെ മുന്നിൽ കൂടി കൂളായി ഞാൻ നടന്നു പോകാറുണ്ട്………. കാലം മായ്ക്കാത്ത മുറിവുകളില്ല സാർ…….. എത്രത്തോളം വിഷമിപ്പിക്കുന്നോ അതിനേക്കാളേറെ സന്തോഷവും ഈശ്വരൻ തരാറുണ്ട്…………. അഭിയെ നഷ്ടമായപ്പോൾ ഈശ്വരൻ എനിക്കു രാധമ്മയെ തന്നില്ലേ …… അതുപോലെ……….

സിദ്ധു അഭിയെയും ജനീയെയും മാറി മാറി നോക്കി………

സാറിന്റെ കാര്യത്തിൽ എനിക്ക് തോന്നുന്നത് ആ ചേച്ചി സാറിനെ ഒരുപാട് സ്നേഹിച്ചിരുന്നുവെന്നാണ്………. അവരു കാരണം സാറിന്റെ ജീവന് ഒരു ആപത്തും വരാതിരിക്കാനാവില്ലേ ഒന്നും പറയാതെ പോയത്……….. ഇപ്പോൾ അവർക്ക് ഒരു ആശ്വാസം കാണും……… സാർ ഇപ്പോഴും ജീവനോടെ ഉണ്ടല്ലോ എന്നോർത്ത്……….. ഇതാവില്ലേ സത്യം……..

സിദ്ധു ജനിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി………

നീ ആളു കൊള്ളാല്ലോ……. ആളുകളെ സമാധാനിപ്പിക്കാൻ ഉള്ള കഴിവൊക്കെയുണ്ടല്ലോ……. ചുമ്മാതല്ല അമ്മ മൂക്കുംകുത്തി വീണത്…… സിദ്ധു ചിരിച്ചോണ്ട് പറഞ്ഞു………
പിന്നെ……. ഒന്നും പറയാതെ ശ്രീ പോയപ്പോൾ വിഷമം ആയിരുന്നില്ല….. ഒരുതരം വെറുപ്പായിരുന്നു ഉള്ളിൽ……. സ്വന്തം കാര്യം നോക്കിപ്പോയവൾ…… എന്നോട് ഒരു വാക്കെങ്കിലും പറഞ്ഞിട്ട് പോകാമായിരുന്നു……

അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അവരെ പോകാൻ സാർ അനുവദിക്കുമായിരുന്നോ…….

കുറച്ചു നേരം ആലോചിച്ചിട്ട് സിദ്ധു പറഞ്ഞു…..

ഒരിക്കലുമില്ല……..

അവർ രണ്ടാളും മുഖത്തോടു മുഖം നോക്കി ചിരിച്ചു………

പോകാം നമുക്ക്…… നീ വഴി പറ…….

ജനിയുടെ വീട് ആകെയൊന്ന് നോക്കി സിദ്ധു……… നല്ല ഒരു വീട്……. ഈ വീടിന്റെ രൂപവും അവളുടെ ജോലിയും തമ്മില് യാതൊരു പൊരുത്തവും ഇല്ല………

വിളിച്ചാൽ അകത്തേക്ക് വരുവോ സാറ്………

ഇല്ല….. ഇനി ഒരിക്കൽ വരാം……..

ശരി….. നിർബന്ധിക്കുന്നില്ല……….

സിദ്ധു കാർ തിരിച് ജനിയെ ഒന്നു നോക്കിയിട്ട് കടന്നു പോയി………..