23/04/2026

ആത്മരാഗം : ഭാഗം 38

രചന – ഗൗരി ലക്ഷ്മി

നീ ഇന്ന് പോകുന്നുണ്ടോ ക്രിസ്റ്റി..

പിന്നേ.. ജോളിമ്മ അവിടെന്നേം നോക്കി ഇരിക്കും.. എന്റെ ഫ്ലാറ്റ് ഒരു പരുവമായി കിടക്കുവായിരിക്കും.. ഇടയ്ക്കൊന്ന് പോയി പൊടിയടിച്ചിടണമെന്നു എപ്പോഴും ഓർക്കും.. നേരം കിട്ടേണ്ടേ.

മ്മ്..

അല്ലി മൂളി..

ആദിക്ക് ഒരു ചപ്പാത്തി കൂടെ വെയ്ക്കട്ടെ..

അല്ലി ചോദിച്ചു..

വേണ്ട.. ഇത് മതി.. ഞാൻ നാലെണ്ണം എടുത്തു..

ആദി പറഞ്ഞു..

നിനക്കോ ക്രിസ്റ്റി..

എനിക്കിത് തന്നെ ഓവറാണ്.. അല്ല നിയയെന്താ ഒന്നും മിണ്ടാതെ കഴിക്കുന്നത്..

ക്രിസ്റ്റിയുടെ ചോദ്യത്തിൽ നിയയും ആദിയും അല്ലിയും ഞെട്ടി അവനെ നോക്കി..

ഒന്നുമില്ല..

അവൾ മെല്ലെ പറഞ്ഞു..

നിയേടെ പപ്പ ഇങ്ങോട്ട് വരാൻ സമ്മതിച്ചു എന്നെനിക്ക് വിശ്വാസം വന്നിട്ടില്ലട്ടോ..

നിയ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

ഡാഡി സമ്മതിച്ചിട്ടല്ല ഞാൻ വന്നത്..

നിയയത് പറഞ്ഞതും ആദിയും ക്രിസ്റ്റിയും പരസ്പരം നോക്കി..

ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേയ്ക്ക് പോകാൻ നിർബന്ധിച്ചപ്പോൾ ഞാൻ ഇറങ്ങി പോന്നതാണ്..

നിയ ഇടർച്ചയോടെ പറഞ്ഞു നിർത്തി പ്ലേറ്റുമായി എഴുന്നേറ്റുപോയി..

അല്ലി ക്രിസ്റ്റിയെ നോക്കി..

നിനക്കിത് എന്നോട് ചോദിച്ചാൽ പോരായിരുന്നോ..

അല്ലി ചോദിച്ചു..

അതിപ്പോ ഞാനറിഞ്ഞോ.. ഞാനോർത്തു പുള്ളി ഇവിടെ കൊണ്ടാക്കിയതാണെന്നു.. ഇനി നാളെ പിന്നേം അയാൾ കേസുമായി ഇറങ്ങുമോ..

ക്രിസ്റ്റി അവളെ നോക്കി..

ഇല്ല.. അവൾ അത് സംസാരിച്ചിട്ടുണ്ട്.. പിന്നെ ഇനി ഇതേപ്പറ്റി നീ ഒന്നും അവളോട് ചോദിക്കേണ്ട.. അവളുടെ മനസ്സൊന്ന് ഓകെ ആകട്ടെ..

അതും പറഞ്ഞു പ്ലേറ്റുമായി അല്ലിയും എഴുന്നേറ്റ് നിയയ്ക്ക് പിന്നാലെ പോയി..

ടാ..

ആദി ക്രിസ്റ്റിയെ നോക്കി..

നീയാ പെണ്ണിനെ സൂക്ഷിച്ചോ.. അത് അല്ലേൽ നിനക്ക് കുരിശ്ശ് ആകും..

അതും പറഞ്ഞു പലേറ്റുമായി അവനെഴുന്നേറ്റത്തും ആദി അത് പിടിച്ചു വാങ്ങി അടുക്കളായിലേക്ക്ക് നടന്നു.. അപ്പോഴും അവിടെ നിയയെ ആശ്വസിപ്പിച്ചു നിൽക്കുന്ന അല്ലിയെ കാണേ എന്ത് പറയണമെന്ന ചിന്തയിൽ അല്പനേരം അവനാവിടെ നിന്നുപോയി.. ശേഷം മുറിയിലേയ്ക്ക് പോയി ബാൽക്കണിയിൽ നിൽക്കുമ്പോഴും മനസ്സ് നിറയെ അസ്വസ്ഥമായ കുറെ ചിന്തകളാൽ നിറഞ്ഞിരുന്നു..

എന്തോ വരുവാനുള്ള മുന്നറിയിപ്പെന്നോണം..

**************

നീ വയ്യെങ്കിൽ പോയി കിടന്നോ.. ഡോക്ടർ റസ്റ്റ് എടുക്കാൻ പറഞ്ഞു വിട്ടതല്ലേ..

അല്ലി പറഞ്ഞു.. നിയ അപ്പോഴും കിച്ചൻ സ്ലാബിൾ ചാരി നിന്ന് ആലോചനയിലായിരുന്നു..

നിയാ..

മ്മ്..

അല്ലിയുടെ വിളിക്ക് അവൾ ഒന്ന് മൂളി..

ആദി..

അല്ലി ഉറക്കെ വിളിച്ചതും ക്രിസ്റ്റി അവിടേയ്ക്ക് വന്നു..

എന്താടി..

അവൻ ചോദിച്ചു..

ആദി എവിടെ.. നിയേടെ ‌റൂം ഒന്ന് അറേഞ്ച് ചെയ്യാനാ.. ഇതൊന്ന് നോക്കുവാണെങ്കിൽ ഞാൻ ആ റൂം റെഡിയാക്കാം..

സ്റ്റോവിൽ തിളയ്ക്കാറായി ഇരിക്കുന്ന ചോറ് കാട്ടി അല്ലി പറഞ്ഞു..

അത്രേയുള്ളൂ..അത് ഞാൻ സെറ്റാക്കാം.. ഇത് നീ നോക്ക്.. നിയ വാ..

ക്രിസ്റ്റി വിളിച്ചതും നിയ അല്ലിയെ നോക്കി.. അവൾ പുഞ്ചിരിച്ചതും നിയ അവനോടൊപ്പം ചെന്നു..

ഇവിടെ ഒന്ന് തൂക്കേണ്ടി വരും..മൊത്തം പൊടിയായിരിക്കും.. ഓഫീസിലെ ഫയൽ ഒക്കെ വെയ്ക്കാനും പിന്നെ ഞങ്ങളാരെങ്കിലും വരുമ്പോ കിടക്കാനുമേ ഈ മുറി ഉപയോഗിക്കാറുള്ളൂ.. അല്ലിയും ആദിയും ആ റൂമാണ് ഉപയോഗിക്കുന്നത്..

ക്രിസ്റ്റി പറയുന്നതിനൊപ്പം തിരിഞ്ഞു നിയയെ നോക്കി..

അവളുടെ കണ്ണ് ആദിയുടെ മുറിയിലാണെന്നു കണ്ടതും അവനിലൊരു പുഞ്ചിരി വിരിഞ്ഞു..

പെട്ടെന്നൊന്നു ഓടിച്ചു വൃത്തിയാക്കി വാക്വം ക്ലീനർ വെച്ചു പൊടിയും അടിച്ചു ഷീറ്റും മാറ്റി വിരിച്ചു ക്രിസ്റ്റി അവളെ നോക്കി..

നിയ കിടന്നോളൂ..

അല്ലി…

നിയ ചോദിച്ചു..

അവൾ ചോറ് റൈസ് കുക്കറിൽ വെച്ചിട്ട് പോയി കിടന്നോളും.. അവനവിടെ നോക്കിയിരിപ്പുണ്ടാകും.. ഞാനും ഇറങ്ങുവാ.. അപ്പൊ ഗുഡ് നൈറ്റ്..

ക്രിസ്റ്റി ഒരു ചിരിയോടെ അതും പറഞ്ഞിറങ്ങിയതും അല്ലി വെള്ളവുമായി വന്നിരുന്നു..

ഞാനിറങ്ങുവാണേ..

ക്രിസ്റ്റി പറഞ്ഞു..

ഇന്ന് പോണോ… നീ ആദിയുടെ കൂടെ കിടന്നോ.. ഇവിടെ ഞങ്ങൾ കിടന്നോളാം..

അല്ലി നിയയെ നോക്കി പറഞ്ഞു..

ഓ വേണ്ട.. അവൻ കുറെ നേരമായി നിന്നെ നോക്കിയിരിക്കുന്നു.. നീ പോയി കിടക്കാൻ നോക്ക്.. എന്നെ അവിടെ ജോളിമ്മ നോക്കിയിരിപ്പുണ്ടാകും..

അതും പറഞ്ഞവൻ ഇറങ്ങി..

നിയയ്ക്ക് തന്നെ കിടക്കാൻ പേടിയുണ്ടോ..

ക്രിസ്റ്റി പോയതും ഡോർ ലോക്ക് ചെയ്ത് അല്ലി തിരിഞ്ഞു നിയയെ നോക്കി ചോദിച്ചു..

ഇ.. ഇല്ല..

അവൾ പറഞ്ഞു..

എന്നാൽ കിടന്നോ.. ദാ ആ ബോട്ടിലിൽ വെള്ളമുണ്ട്.. മെഡിസിൻ ഒക്കെ കഴിക്കണം കേട്ടോ.. വേറൊന്നുമോർത്തു വിഷമിക്കേണ്ട.. ഒക്കെ ശെരിയാകും..

അല്ലി പറഞ്ഞതും വേദനയോടെ അവളൊന്ന് പുഞ്ചിരിച്ചു..

ഞാൻ.. ഞാനിങ്ങോട്ട് വരേണ്ടയിരുന്നു അല്ലേ..

അതെന്താപ്പോ അങ്ങനെ തോന്നാൻ..ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ നിന്നോട്..

അല്ലി സംശയത്തോടെ അവളെ നോക്കി..

ഹേയ്.. എന്ത് പറയാൻ.. അതല്ല.. നിങ്ങൾക്കൊരു ശല്യമായത് പോലെ..

അവൾ പറഞ്ഞു..

എന്ത് ശല്യം.. താൻ അവശ്യമില്ലാത്തത് ഒന്നുമോർക്കാതെ പോയി കിടക്ക്.. ഞാൻ ഉച്ചയ്ക്ക് പറഞ്ഞത് ഓർമയില്ലേ..

മ്മ്..

അവൾ മൂളി..

എങ്കിൽ ശെരി.. കിടന്നോട്ടോ..

മ്മ്..

അതും പറഞ്ഞു നിയ റൂമിൽ കയറി വാതിൽ അടയ്ക്കുന്നതും നോക്കി അല്ലി നിന്നു.. ശേഷം അവൾ മുറിയിലേയ്ക്ക് പോയി..

*******************

ഫുഡ് കഴിച്ചോ..

ഓകെ.. ഞാൻ ഇന്ന് നേരത്തെ ഇറങ്ങാൻ ശ്രമിക്കാം കേട്ടോ.. അങ്ങനെയാണെങ്കിൽ വൈകീട്ട് നമുക്കൊരു ഡ്രൈവ് പോകാം.. തന്റെ ഈ മൂഡും ഒന്ന് ശെരിയാകും..

ഓകെ.. എന്തായാലും താൻ റെസ്റ്റ് എടുക്ക്.. തൽക്കാലം വേറെ ഒന്നും ഇപ്പൊ ആലോചിക്കേണ്ട..

ഡോർ തുറന്ന് ആദിയും ക്രിസ്റ്റിയും വന്നതും ഫോണിൽ സംസാരിച്ചുകൊണ്ട് തന്നെ അവൾ അകത്തേയ്ക്ക് വന്നിരിക്കാൻ കൈകാണിച്ചു.. അവൾ അകത്തേയ്ക്ക് കയറി അവൾക്ക് എതിർവശത്തായി ഇരുന്നു..

അപ്പൊ ശെരി നിയാ..താൻ അടച്ചു പൂട്ടി അവിടെ ഇരിക്കാതെ താഴോട്ടൊക്കെ ഇറങ്ങു.. അവിടെ പൂൾ സൈഡിൽ ഒക്കെ ഇരിക്കാൻ സുഖമാണ്.. ഞാൻ ഇറങ്ങുമ്പോ വിളിക്കാം.. ഓകെ ബൈ..

അതും പറഞ്ഞവൾ ഫോൺ വെച്ചു..

എന്താ ക്രിസ്റ്റി.. എന്തായി മീറ്റിങ്..

അല്ലി ചോദിച്ചു..

നമ്മുടെ പ്ലാൻ ശെരിക്കും സക്‌സസ് ആയി..

ആദി ചെറു ചിരിയോടെ പറഞ്ഞു..

ആ പുഞ്ചിരി ക്രിസ്റ്റിയിലേയ്ക്കും അല്ലിയിലേയ്ക്കും പടരാൻ അധികം സമയമെടുത്തില്ല..

നമ്മൾ ഫ്രയിം ചെയ്ത പോലെ തന്നെ എല്ലാം നടന്നു.. ഇത്തവണ വി എം ഗ്രൂപ്‌സ് സബ്മിറ്റ് ചെയ്ത പ്രോജക്ട് നമ്മൾ ആദ്യം ചെയ്ത അതേ പ്രോജക്ടിന്റെ കോപ്പി ആയിരുന്നു . അതിൽ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തിയുള്ള പ്രോജക്ട്.. പക്ഷെ നമ്മൾ പ്രോജക്ട് പ്രെസെന്റ് ചെയ്തതോടെ അവന്മാരുടെ ആത്മവിശ്വാസം മൊത്തം പോയി.. നമ്മൾ വേറെ ഒരു പ്രോജക്ട് കൂടി റെഡിയാക്കി കൊണ്ടുചെല്ലും എന്നവർ തീരെ പ്രതീക്ഷിച്ചില്ല.. അത് സോബിന്റെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു..

ക്രിസ്റ്റി പറഞ്ഞു..

പ്രെസെന്റേഷൻ മൊത്തം തീരുന്നത് വരെ പോലും അവൻ അവിടെ ഇരുന്നില്ല.. ഇറങ്ങി പോയി..

ആദി കൂട്ടിച്ചേർത്തു..

അപ്പൊ ഇനി അറിയാനുള്ളത് കഥയിലെ വില്ലനെകുറിച്ചാണ് അല്ലെ..

അല്ലി ചെറുചിരിയോടെ ചോദിച്ചു..

നമ്മൾ വിരിച്ച വലയിൽ മൂക്കും കുത്തി വീണ സ്ഥിതിക്ക് അതും ഇപ്പൊ തന്നെ അറിയാൻ കഴിഞ്ഞേക്കും.. റോയിച്ചൻ വരുന്നുണ്ട് ഇങ്ങോട്ട്..

പറഞ്ഞു തീർന്നതും ക്യാബിൻ ഡോർ തുറക്കുന്ന ശബ്ദം കേട്ട് എല്ലാവരും അവിടേയ്ക്ക് നോക്കി..

ഗൗരവത്തോടെ കയറിവരുന്ന റോയിച്ചനെ കണ്ടതും അവർ നിശബ്ദരായി അയാൾക്കായി കാതോർത്തു..

എന്തായി റോയിച്ചാ.. ആളെ കിട്ടിയോ..

അല്ലിയാണ് സംസാരത്തിന് തുടക്കമിട്ടത്..

അയാൾ അവർക്കരികിലായിരുന്നു..

മ്മ്.. നിങ്ങൾ അവിടുന്നിറങ്ങിയ പാടെ സോബിന്റെ ഫോണിൽ നിന്നൊരു കോൾ പോയിട്ടുണ്ട്… ആ നമ്പറിൽ ഉടമ നമ്മുടെ കമ്പനിയിലുള്ള ആളുമാണ്.. പക്ഷെ..

എന്താ റോയിച്ചാ..

ക്രിസ്റ്റി ചോദിച്ചു..

ആ നമ്പർ ആദിയുടെ പേരിലാണ്…

എന്റെ പേരിലോ..

ആദി ഞെട്ടി ഇരുന്നിടത്തുനിന്നെഴുന്നേറ്റു..

മ്മ്.. അതേ.. ആദിയുടെ പേരിൽ തന്നെ..

റോയിച്ചൻ പറഞ്ഞു..

റോയിച്ചാ അത്… ആദിയുടെ പേരിൽ എങ്ങനെ..

ക്രിസ്റ്റി ചോദിച്ചു..

ആരോ ഒരാൾ.. അതും നമ്മുടെ നീക്കങ്ങൾ അത്രത്തോളം ആഴത്തിൽ വിശകലനം ചെയ്തു മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ.. ആ ഒരാൾ നമുക്കിടയിൽ തന്നെയുണ്ട് ക്രിസ്റ്റി..

വിശ്വാസ്യതയുടെ മുഖം മൂടിക്കുള്ളിൽ വളരെ സേഫ് ആയി അങ്ങനെയൊരാൾ പതിയിരിപ്പുണ്ട്..

റോയിച്ചൻ പറഞ്ഞു നിർത്തി..

പക്ഷെ നമ്മുടെ കൂട്ടത്തിൽ ആര്.. അതിനുമപ്പുറം എന്തിന് എന്നുകൂടി ഒരു ചോദ്യമില്ലേ റോയിച്ചാ..

ക്രിസ്റ്റി ചോദിച്ചു…

ലാഭം ഇല്ലാതില്ലല്ലോ ക്രിസ്റ്റി.. ഇത്രത്തോളം വളർച്ചയെത്തിയ ഒരു കമ്പനിയെ ചതിക്കുമ്പോൾ ഒരു ലാഭവും കിട്ടില്ലേ..

അല്ലി ചോദിച്ചു..

പക്ഷെ അതാരാണെങ്കിലും എന്നെയെന്തിന് ഇതിൽ പിടിച്ചിടുന്നു..

ആദി തലയ്ക്ക് കൈകൊടുത്തിരുന്നു പോയി..

അതിനും വ്യക്തമായ കാരണമുണ്ട് ആദി.. നമ്മളിലൊരാളെ ഇതിൽ ഒരറ്റത്ത് കൊണ്ടു നിർത്തിയാൽ നിയമപരമായ നൂലാമാലകൾ കുറയുമെന്ന് ആ വ്യക്തിക്കറിയാം.. നിനക്കെതിരെ കേസ് മൂവ് ആകില്ല എന്നുള്ള അമിത ആത്മവിശ്വാസം..

അതല്ലെങ്കിൽ നിന്നെ സംശയിച്ചു മാറ്റി നിർത്തിയാലും ഈ ബോണ്ടിങ് നഷ്ടപ്പെടുമല്ലോ.. അതും എക്സ്ട്രാ ലാഭമാണ്..

അല്ലി പറഞ്ഞു..

അതിനി അവർക്ക് കൊടുക്കേണ്ട റോയിച്ചാ..നമുക്ക് കേസ് കൊടുക്കാം.. എനിക്ക് പോലീസ് സ്റ്റേഷനിൽ കേറിയിറങ്ങാൻ ഒരു മടിയുമില്ല.. തെറ്റ് ചെയ്യാത്തിടത്തോളം എന്തിന് പേടിക്കണം..

ആദി പറഞ്ഞു..

അത് വേണ്ട ആദി..

റോയ് പറഞ്ഞു..

ഒന്നാമത് ഇതുപോലെ എവിടെയൊക്കെ എന്തൊക്കെ കുരുക്ക് അവരൊപ്പിച്ചിട്ടുണ്ട് എന്ന് ആർക്കുമറിയില്ല.. കേസ് മൂവ് ചെയ്താൽ ആരൊക്കെ അതിന്റെ നൂലാമാല കേറിയിറങ്ങേണ്ടി വരുമെന്ന് എങ്ങനെ അറിയും..

റോയ് ചോദിച്ചു..

ഇനിയും നമ്മൾ ക്ഷമിച്ചിരുന്നാൽ അത് മണ്ടത്തരം ആകും റോയിച്ചാ..

അല്ലി പറഞ്ഞു..

ഞാനൊരു വഴി പറയട്ടെ…

ആദിയുടെ ചോദ്യത്തിന് എല്ലാവരും അവനെ നോക്കി..

കമ്പനിയുടെ പ്രോജക്ടുകളിൽ നിന്ന് താൽക്കാലികമായി എന്നെ ഒഴിവാക്കി നിർത്തുക..

അതെങ്ങനെ നടക്കും ആദി..

ക്രിസ്റ്റി ചോദിച്ചു..

എന്തുകൊണ്ട് നടക്കില്ല.. ഇവിടെ എന്റെ പേരിൽ കുറ്റം വന്നത്കൊണ്ടല്ലേ നിങ്ങളൊക്കെ ഇങ്ങനെ ക്ഷമിക്കുന്നത്.. മറ്റേത് സ്റ്റാഫ് ആയിരുന്നാലും താൽക്കാലികമായി സസ്പെൻഡ് ചെയ്ത് അന്വേഷിക്കുകയല്ലേ ചെയ്യുക.. അതെന്റെ കേസിലും ചെയ്യണം..

ആദി നിസ്സാരമായി പറഞ്ഞു..

റോയ് അവനെ നോക്കി..

അങ്ങനെ നിന്നെ മാറ്റിനിർത്തി കമ്പനി വളരേണ്ട എങ്കിലോ..

അയാൾ ചോദിച്ചു..

ദുർവാശി കളയ് റോയിച്ചാ.. ഞാനടക്കം വിയർപ്പൊഴുക്കിയല്ലേ നമ്മുടെ കമ്പനി ഈ അവസ്ഥയിൽ എത്തിച്ചത്.. ഇവിടെ നടക്കുന്ന ഏത് പ്രശ്നത്തിനും എനിക്കും വേദന ഉണ്ടാക്കും… അതുകൊണ്ടാ ഞാൻ പറയുന്നത്.. ഞാനിവിടുന്നു രാജി വെച്ചു പോകാനൊന്നുമല്ലല്ലോ പറയുന്നത്.. താൽക്കാലികമായി ഈ പ്രശ്നം സോൾവ് ആകും വരെ എന്നെ സംശയാസ്പദമായി സസ്പെൻഡ് ചെയ്യുന്നു..

കമ്പനിയിൽ ജോലി ചെയ്യുന്ന വേറെ ഒരു സ്റ്റാഫിന്റെ പേരിൽ നാളെ ഇതുപോലെ ഒരു പ്രശ്നം വന്നാലും ചൂണ്ടിക്കാട്ടാൻ മാതൃകാപരമായ ഒരു തീരുമാനമാകും അത്.. നമ്മുടെ കമ്പനി ലോ പ്രകാരം അതാണ് കൃത്യമായ നടപടിയും..

ഇനി അത് റോയിച്ചൻ ചെയ്തില്ലെങ്കിൽ ഞാൻ സ്വമേധയാ ഇവിടുന്ന് റീസൈൻ ചെയ്യും..

ആദി..

റോയ് നിസ്സഹായമായി വിളിച്ചു..

ആദിയാണ് ശെരി റോയിച്ചാ..

അല്ലി പറഞ്ഞു..

മോളെ അതിനിവൻ എന്ത് തെറ്റ് ചെയ്തിട്ടാ..

റോയ് ചോദിച്ചു..

തെറ്റ് ചെയ്തില്ല എന്നതുകൊണ്ട് ഇപ്പോഴത്തെ പ്രശ്നം ഇല്ല എന്നല്ലല്ലോ റോയിച്ചാ അർത്ഥം.. ഇവിടെ ഈ പ്രശ്നങ്ങളിൽ ഇവന്റെ പേര് വലിച്ചിഴയ്ക്കുന്നവരുടെ ഉദ്ദേശവും അവനായത് കൊണ്ട് വേറെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ കാര്യങ്ങൾ സ്മൂത്തായി കൊണ്ടുപോകാം എന്നാണെങ്കിലോ..

അല്ലി പറഞ്ഞു..

അത് മാത്രമല്ല റോയിച്ചാ.. തൽക്കാലം ഇത് ആദിയുടെ നിർദേശമാണ് എന്നും ആരും അറിയാതിരിക്കുകയാണ് ബെറ്റർ..

അവൾ പറഞ്ഞതും എല്ലാവരും അവളെ സംശയത്തോടെ നോക്കി..

ഇവിടെ പ്രശ്നങ്ങൾ മനപൂർവ്വം ഉണ്ടാക്കുകയാണ് അവരുടെ ഉദ്ദേശമെങ്കിൽ തത്കാലം അവർ വിജയിച്ചു എന്നു തന്നെ കരുതട്ടെ.. ആദിയെ ഇവിടുന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത് കേസും കൊടുക്കുന്നു..

അതോടെ നമ്മൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടെന്നുള്ള ടോക്ക് ഉണ്ടാകണം..

അതുകൊണ്ടെന്താ അല്ലി കാര്യം.. മാനേജ്‌മെന്റിൽ തന്നെ പ്രശ്നങ്ങൾ ഉണ്ടെന്നുള്ള ടോക്ക് നമ്മുടെ മാർക്കറ്റിൽ നമ്മളെ വല്ലാതെ ബാധിക്കാനാണ് സാധ്യത..

ക്രിസ്റ്റി പറഞ്ഞു..

അതൊന്നുമത്ര കാര്യമാകില്ല ക്രിസ്റ്റി.. പ്രത്യേകിച്ചു ആദിയെ മാറ്റി നമ്മൾ ഉടനെ തന്നെ ആ പോസ്റ്റിൽ മറ്റൊരാളെ ഉടനെ തന്നെ നിയമിക്കുമ്പോൾ..

ആരെയാണ് ആദിക്ക് പകരം നമ്മൾ നിയമിക്കുക..

റോയ് ചോദിച്ചു..

നിധിനെ..

അല്ലി പറഞ്ഞു..

നിനക്ക് ഭ്രാന്താണോ അല്ലി.. അല്ലെങ്കിൽ തന്നെ ഇതിന്റെ പിന്നിൽ അവനാണെന്നാണ് സംശയം..

ക്രിസ്റ്റി പറഞ്ഞു..

അത് കൊണ്ടാണ് ഞാൻ അവനെ തന്നെ ഈ കാര്യത്തിന് ഉപയോഗിക്കാൻ തീരുമാനിച്ചത്..

നീ വ്യക്തമായി പറയ് അല്ലി..

ആദി പറഞ്ഞു..

സിംപിൾ.. നമുക്കിടയിൽ തർക്കങ്ങൾ ഉണ്ടെന്ന് ശത്രുവിനെ ബോധിപ്പിക്കുക.. ഒപ്പം അവനിൽ സംശയമുണ്ടെന്ന് ഒരു തരത്തിലും തോന്നിപ്പിക്കാതെ ഇരിക്കുക.. അവനെ തന്നെ ആദിയുടെ സ്ഥാനത്ത് കൊണ്ടുവന്നാൽ സ്വാഭാവികമായും അവനു പിന്നിലുള്ളവർക്ക് നേരിട്ട് കാര്യങ്ങൾ ഇപ്പോഴത്തെപോലെ സ്മൂത്തായി കൊണ്ടുപോകാൻ കഴിയില്ല.. അത് അവനിൽ സംശയം ഉണ്ടാക്കില്ലേ.. ഇപ്പോൾ നമുക്ക് സംഭവിക്കുന്ന മോഷണം കുറയ്ക്കാനും പറ്റും..

അവൾ പറഞ്ഞു..

നീ പറയുന്നതൊക്കെ കൊള്ളാം.. പറയാൻ.. അല്ലാതെ ആദിയുമായി നമ്മൾ തെറ്റി എന്നൊക്കെ പെട്ടെന്ന് ആർക്കെങ്കിലും വിശ്വസിക്കാൻ പറ്റുമോ..

ക്രിസ്റ്റി ചോദിച്ചു..

വിശ്വസിപ്പിക്കണം.. അതിന് നല്ലതുപോലെ കഷ്ടപെടണം.. അതിൽ ആദ്യം ചെയ്യേണ്ടത് നമ്മൾ ഇവിടെ പറയുന്ന കാര്യങ്ങൾ മറ്റൊരാൾ പോലും അറിയാതെ ഇരിക്കുക എന്നതാണ്.. നമ്മൾ ഇവിടുന്നിറങ്ങുന്ന നിമിഷം മുതൽ ഈ കാര്യം ആരോടും ചർച്ച ചെയ്യില്ല എന്നു തീരുമാനിക്കണം.. ജോളിമ്മയോട് പോലും..

അല്ലി പറഞ്ഞു..

ജോളിമ്മ അറിയാതെ.. അതൊന്നും നടക്കില്ല അല്ലി.. ജോളിമ്മ ഇതൊക്കെ കണ്ടു സങ്കടപെടുകയെയുള്ളൂ..

ക്രിസ്റ്റി പറഞ്ഞു..

അത് താൽക്കാലികമല്ലേ ക്രിസ്റ്റി.. ഇനി കൂടുതൽ സമയമെടുക്കുമെങ്കിൽ നമുക്ക് അപ്പോൾ ജോളിമ്മയോട് മാത്രം കാര്യം പറയാം.. ഞാൻ വീണ്ടും പറയുന്നു.. നമ്മുടെ വീട്ടുകാർ പോലും ഇക്കാര്യങ്ങൾ അറിയരുത്.. നമ്മൾ തമ്മിൽ തെറ്റി.. അത് മതി..

ഇതുകൊണ്ട് രണ്ടുണ്ട് കാര്യം.. അവനിൽ വിശ്വാസമുണ്ടെന്ന് ബോധ്യപ്പെട്ടാൽ അവനിലൂടെ തന്നെ ശെരിക്കുള്ള ശത്രു മുൻപോട്ട് വരും.. കൂടെ എന്റെ ഊഹം ശെരിയാണെങ്കിൽ നമ്മളിൽ നിന്ന് ആദി തെറ്റി എന്നുറപ്പ് വന്നാൽ ശത്രു അവന്റെ അരികിലേക്ക് തന്നെ സ്വയം എത്തിക്കോളും..

അല്ലി പറഞ്ഞു..

റോയിച്ചൻ എന്താ ഒന്നും മിണ്ടാത്തത്..

ക്രിസ്റ്റി ചോദിച്ചു..

ഇക്കാര്യത്തിൽ എനിക്കൊന്നുമറിയില്ല മക്കളെ.. നിങ്ങൾ തീരുമാനിച്ചോ.. പക്ഷെ ഒന്നുണ്ട്.. പ്ലാനിനും പദ്ധതിക്കും അപ്പുറം നിങ്ങൾ തമ്മിലുള്ള ഈ സൗഹൃദത്തെ ഒരു കാര്യവും ബാധിക്കരുത്.. എനിക്കും ജോളിമ്മയ്ക്കും നിങ്ങളല്ലാതെ ആരുമില്ല.. വേറാരും..

ആ മനുഷ്യൻ അതും പറഞ്ഞെഴുന്നേറ്റു..

റോയിച്ചാ.. നാളെ തന്നെ ആദിയുടെ സസ്‌പെൻഷൻ ലെറ്റർ അയയ്ക്കണം.. ഓഫീസ് ടൈമിൽ മതി..

അല്ലി നിനക്കുറപ്പാണോ..

ക്രിസ്റ്റി ചോദിച്ചു..

ഉറപ്പാണോ എന്നു ചോദിച്ചാൽ അറിയില്ല ക്രിസ്റ്റി.. ഒരു മാർഗം.. പരാജയപ്പെട്ടാലും നഷ്ടങ്ങളൊന്നുമില്ലല്ലോ നമുക്ക്..

അവൾ ചോദിച്ചു..

ഇങ്ങനെ ഒന്ന് ഇവിടെ നടക്കുമ്പോൾ വീട്ടിൽ ഒരാളെ കൊണ്ട് നിർത്തിയിട്ടില്ലേ.. അവൾക്ക് മുൻപിൽ എന്ത് ചെയ്യും..

ക്രിസ്റ്റി ചോദിച്ചു..

റോയിയും അവളെ നോക്കി..

അവിടെയും ഈ അഭിനയം നടക്കട്ടെ അല്ലെ ആദി..

അവൾ ചോദിച്ചു.. അവനൊന്ന് പുഞ്ചിരിച്ചു..

നമുക്ക് കാത്തിരിക്കാം.. പ്രിയപ്പെട്ട ശത്രുവിന് വേണ്ടി..

അവൾ പറഞ്ഞതും എല്ലാവരും പുഞ്ചിരിച്ചു..

അപ്പോഴും അങ്ങകലെ തന്റെ കയ്യിലിരുന്ന ഗ്ലാസിൽ നിന്ന് മദ്യം ചുണ്ടോട് ചേർത്ത് തന്റെ പുതിയ പദ്ധതികൾ മെനയുന്ന തിരക്കിലായിരുന്നു അയാൾ..

തനിക്കെതിരെയൊരുങ്ങുന്ന ചക്രവ്യൂഹം തിരിച്ചറിയാതെ..

ഗൂഢമായി..

തുടരും..