രചന – അമ്മൂസ്
അവൾ പതിയെ അവന്റെ അടുത്തേക്ക് ചെന്നു ….. അവന്റെ പുറകിലേക്ക് വന്ന് നിന്നതും അവളൊന്ന് മുഖം ചുളിച്ചു .
കാരണം എരിയുന്ന സിഗററ്റിന്റെ പുക അവനുചുറ്റും നിറഞ്ഞിരുന്നു …..
അപ്പോൾ ഇതാണല്ലേ ഇവിടെ പരിപാടി……
പുറകിലെ ശബ്ദം കേട്ടതും അവൻ ഒരു ഞെട്ടലോടെ പെട്ടന്ന് തിരിഞ്ഞു നോക്കി ……
മുന്നിൽ അന്നയെ കണ്ടതും അവൻ സിഗരറ്റ് തറയിൽലേക്ക് ഇട്ട് ചെരുപ്പ് കൊണ്ട് ചവിട്ടി ഞെരിച്ചു ……
ശേഷം അവളെ നോക്കി …..
നീ എന്നെ തിരക്കി വന്നതാണോ ……
അവൻ വിഷയം മാറ്റാനായി ചോദിച്ചു …..
അതേ …….അച്ചായനെ തിരക്കി വന്നതാ
അവൾ അവന്റെ മുഖത്തേക്ക് നോക്കുന്നതിന് മുന്നേ അവൻ തിരിഞ്ഞ് നിന്നു .
എബിച്ചായനെന്താ ഇത്ര ടെൻഷൻ ?
അവൾ തിരിഞ്ഞു നിൽക്കുന്നവനെ നോക്കി ചോദിച്ചു …..
എനിക്കോ എനിക്കെന്നാ ടെൻഷൻ എന്നെ കണ്ടിട്ട് നിനക്കെങ്ങനെ തോന്നുന്നുണ്ടോ ?
അവളെ നോക്കി അവൻ ചോദിച്ചു .
എന്റെയറിവിൽ ടെൻഷൻ വരുമ്പോഴേ ഇച്ചായൻ സിഗരറ്റ് വലിക്കൂ മുഖം ഇത്രയും സീരിയസ് ആക്കൂ …
എനിക്ക് ഒന്നുമില്ല നിനക്ക് തോന്നിയതാ …..
അവൻ നിസാരമായി പറഞ്ഞു .
ഹ്മ്മ് …..ആകാം ….
അവൾ മെല്ലെ പറഞ്ഞു ……
നീ നാളെ കൊണ്ട് പോകാനുള്ളതെല്ലാം പാക് ചെയ്തോ ?
ഹ്മ്മ്മ് …… അവളുടെ മുഖം വീണ്ടും വാടി …..
നീ എന്നാത്തിനാ എന്നെ തിരക്കി വന്നേ ?
വെറുതെ …… അവൾ മുഖം താഴ്ത്തി ……
എന്നാടി ഇത് …… നിന്റെ നല്ലൊരു ഭാവി ഇവിടെ എല്ലാവരും സ്വപ്നം കാണുന്നുണ്ട് .
അതിന് വേണ്ടിയല്ലേ …..
അപ്പോ സന്തോഷമായിട്ട് പോണം ……
അവളുടെ വാടിയ മുഖം കണ്ട്
അവനവളുടെ കവിളിൽ തട്ടിപറഞ്ഞു .
അവൾ സങ്കടം മറച്ച് ചിരിച്ചുകൊണ്ട് അവന്റെ കൂടെ അകത്തേക്ക് നടന്നു …..
🌼🌼🌼🌼🌼🌼🌼🌼
ക്ലാരമ്മയും മേരിയും അപ്പച്ചനും ഉമ്മറത്ത് നിൽപ്പുണ്ട് …….
അപ്പച്ചൻ ഇടക്കിടെ വാച്ചിൽ നോക്കുന്നുണ്ട്…
പോകുന്ന കൊച്ചിനെക്കാൾ ഒരുക്കമാണല്ലോ കൊണ്ട് പോകാൻ നിൽക്കുന്നവന്മാർക്ക് …..
അന്നയെ എയർപോർട്ടിലേക്ക് കൊണ്ട് പോകാൻ റെഡിയായി വരാൻ പോയ സേവിയേയും എബിയേയും കുറിച്ചാണ് അപ്പച്ചനാ പറഞ്ഞത് .
അപ്പോഴേക്കും പോകാനായി അന്ന പുറത്തേക്ക് വന്നു .
കൊച്ച് ദേ വന്നല്ലോ ……
എല്ലാം പാക് ചെയ്തോ മോളെ …..
ഉവ്വ് അപ്പച്ചാ എല്ലാം കാറിൽ വച്ചിട്ടുണ്ട് .
ആഹ്ഹ് ….
ഫ്ലൈറ്റ് എത്ര മണിക്കാ ……
12 മണിക്ക്…
ഹ്മ്മ്മ് അപ്പോ ഇനി രണ്ട് മണിക്കൂർ തികച്ചില്ല.
അമ്മച്ചി പറഞ്ഞു .
ഇവന്മാരിത് എവിടെ പോയേക്കുവാ …….
മോളെ അന്നാ ആ എബിയെ ചെന്നൊന്നു വിളിച്ചെ……
ഞാനാ സേവിടെ മുറിയിലേക്ക് ഒന്ന് ചെല്ലട്ടെ
ക്ലാര അകത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു .
ക്ലാര സ്റ്റെപ്പുകൾ ഓരോന്നായി കയറി .
🌼🌼🌼🌼🌼🌼🌼
കിന്നരിച്ചു നിൽക്കാതെ ഒരുങ്ങിച്ചായാ
ഞാൻ റെഡിയായെടി ……..
ഹാ എന്നാ താഴേക്ക് ചെല്ല് …….
എല്ലാവരും ഫ്രണ്ടിൽ ഉണ്ട് …..
ഹാ പോകുവാ …….അവൻ പോകാനായി തിരിഞ്ഞു ….
ശേഷം എന്തോ ഓർത്തത് പോലെ
തിരിഞ്ഞ് സാറയുടെ കൈയിൽ പിടിച്ചു ……
എന്താ ഇച്ചായാ …… എന്തേലും എടുക്കാൻ മറന്നോ ……
ഇല്ല …. ഒരെണ്ണം തരാൻ മറന്നു .
പെട്ടന്ന് അവൻ അവളുടെ കവിളിൽ ചുംബിച്ചു . ചിലപ്പോഴൊക്കെ ഇത് പതിവായതിനാൽ അവൾ ഒന്ന് ചിരിച്ചു ….
ഇതൊക്കെ പിന്നെയാകാം ….. നേരം വൈകി ചെല്ലിച്ചായാ…… പിന്നീട്ന്ന് വച്ചാ….. വന്നിട്ടോ ….. സേവി ഒരു കണ്ണിറുക്കി ചോദിച്ചു …..
ദേ ഇച്ചായാ …… അവൾ ദേഷ്യത്തോടെ എന്തോ പറയാൻ വന്നതും അവൻ പെട്ടന്ന് റൂമിൽ നിന്ന് പുറത്തേക്ക് പാഞ്ഞു .
അപ്പോഴേക്കും അവനെ വിളിക്കാനായി ക്ലാര സ്റ്റെപ് ഓരോന്ന് കയറുകയായിരുന്നു ….
ആഹ്ഹ്ഹ് ….. നീ വന്നോ നിന്നെ വിളിക്കാനായി വരുവായിരുന്നു ഞാൻ .
ക്ലാര അവന്റെ കൂടെ തിരിച്ച് ഇറങ്ങിക്കൊണ്ട് പറഞ്ഞു .
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
എബിച്ചായാ …..
റെഡിയായില്ലേ ……..
അവൾ ഡോറിൽ തട്ടിയതും അവൻ കതക് തുറന്നു ….
ആഹ്ഹ് വരുവാ ….
നീ താഴേക്ക് ചെല്ല്
അവൻ അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞ് ഷർട്ടിന്റെ കൈ കയറ്റി വച്ചു ..
അവൾ പെട്ടന്ന് മുന്നിലേക്ക് വന്നു
അവനത് പ്രധീക്ഷിച്ചില്ല….
ഇച്ചായൻ കരഞ്ഞോ …… അവന്റെ ചുവന്നിരിക്കുന്ന കണ്ണുകളെ നോക്കി അവൻ ചോദിച്ചു …..
പെട്ടന്ന് അവനവളുടെ മുഖത്തേക്ക് നോക്കി .
എന്നിൽ നിന്ന് എന്തോ മറക്കുന്നുണ്ട് എബിച്ചായൻ ……
അവൾ സങ്കടം തിങ്ങുന്ന മുഖത്തോടെ അവനെ നോക്കിപ്പറഞ്ഞു……
അവനതിന് ഉത്തരം നൽകിയില്ല .
എന്തെങ്കിലും ഒന്ന് പറഞ്ഞാൽ ഉള്ളിലെ വിങ്ങൽ കരച്ചിലായി പുറത്തേക്ക് വരുമോ എന്നാണ് അവന്റെ പേടി .
വേണ്ടാ ഒന്നും പറയണ്ടാ ……
ഞാൻ ആരും അല്ലല്ലോ …. പൊട്ടി വന്ന കരച്ചിൽ പിടിച്ചു വയ്ക്കാൻ കഴിയാതെ അവൾ പറഞ്ഞു .
ശേഷം അവനെ നോക്കാതെ കണ്ണുകൾ തുടച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും അവളുടെ കൈയിൽ പിടിവീണു ….. ഒരു നിമിഷം പോലും ചിന്തിക്കാതെ അവളെ കെട്ടിപ്പുണർന്നു .
അന്ന ഞെട്ടിപ്പോയിരുന്നു ആ പ്രവർത്തിയിൽ.
അവന്റെ കണ്ണുനീർ അവളുടെ തോളിലേക്ക് ഓരോ തുള്ളിയായി പതിച്ചു .
എനിക്ക് ….. എനിക്ക് പറ്റുന്നില്ലടീ ….
ഇഷ്ടാ നിന്നെ ഒത്തിരി ഒത്തിരി ഇഷ്ടവാ……
എന്നെക്കാളും ഇഷ്ടവാ …
അവനവളുടെ മുഖം കൈകളിൽ എടുത്ത് കൊണ്ട് പറഞ്ഞു …..
ആ നിമിഷം അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി .
അവളവന്റെ മുഖം അതുപോലെ കൈകളിൽ കോരിയെടുത്ത് അവന്റെ കണ്ണുകളിലേക്ക് നോക്കി ….
പരസ്പരം നെറ്റി മുട്ടിച്ച് കുറച്ച് നേരം നിന്നു ഇരുവരും ……
പറയാൻ മടിച്ച ഒരിഷ്ടം അവളുടെ മനസ്സിലും ഉണ്ടായിരുന്നു …..
എനിക്കും ഇഷ്ടമായിരുന്നു …..
പക്ഷെ …. പറഞ്ഞാൽ എബിച്ചായൻ എന്നോട് പിണങ്ങുമോ എന്ന പേടിയിലായിരുന്നു ……
അവൾ മെല്ലെപറഞ്ഞു …….
ഞാൻ കാത്തിരിക്കും നീ പഠിച്ചു കഴിഞ്ഞ് വരുന്നത് വരെ ……
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു ……
ആ നിമിഷം ക്ലാര എബിയെ വിളിച്ചു കൊണ്ട് അങ്ങോട്ടേക്ക് കയറി വന്നു …..
ഇരുവരും പെട്ടന്ന് അകന്ന് മാറി.
എന്നതാടാ രണ്ടും കൂടി സമയം എത്രയായെന്നോ …… ഇങ്ങനെ നിന്നാ uk ഫ്ലൈറ്റ് അങ്ങ് പോകുവേ ……
അവർ അത് പറഞ്ഞതും പെട്ടന്ന് അവൻ കണ്ണാടിയിലേക്ക് ഒന്ന് നോക്കിയ ശേഷം അവർക്ക് പിന്നാലെ ഇറങ്ങി .
🌼🌼🌼🌼
താഴേക്ക് ചെല്ലുമ്പോൾ അവിടെ എല്ലാവരും ഉണ്ടായിരുന്നു …..
അന്ന ഓരോരുത്തരുടെ അടുത്തായി ചെന്ന്
അനുഗ്രഹം വാങ്ങി ശേഷം സാറക്ക് അരികിലേക്ക് എത്തി. അവൾ
അത്രയും നേരം പിടിച്ചു നിന്ന കരച്ചിൽ ആ നിമിഷം അവളിൽ നിന്ന് കൈ വിട്ട് പോയി …..
ഇരുവരും കെട്ടിപ്പിടിച്ചു കരഞ്ഞു …….
ശേഷം സാറ തന്നെ അവളുടെ മുഖം ഉയർത്തിപിടിച്ചു …..
ഓരോ തവണയും നിന്റെ വിജയങ്ങളും വളർച്ചയും തന്നെയാണ് എനിക്ക് സന്തോഷം
ഇനി നിന്റെ ഭാവിയിലേക്കുള്ള പാതയാണ് .
നന്നായി തന്നെ പഠിക്കണം …..
നല്ലൊരു നിലയിൽ എത്തണം .
ചേച്ചിയുടെ പ്രാർത്ഥനയും അനുഗ്രഹവുമെല്ലാം എന്നുമുണ്ടാകും .
സാറ അവളുടെ നെറ്റിയിൽ ചുംബിച്ചു .
ശേഷം എബിയും സേവിയും കാറിന്റെ ഫ്രണ്ട്
സീറ്റിൽ കയറി അന്ന പുറകിലും …..
എല്ലാവരും അവളെ നോക്കി സങ്കടം മറച്ച് പുഞ്ചിരിച്ചു .
ശേഷം സേവി വണ്ടി മുന്നോട്ട് എടുത്തു .
അവൾ നിറയാൻ വെമ്പി നിന്ന മിഴികളോടെ
കുരിശ് മുറ്റം വീടാകെ നോക്കി ശേഷം എല്ലാവർക്കും നേരെ കൈ വീശി കാണിച്ചു …..
സേവി വണ്ടി മുന്നോട്ട് ഓടിച്ചു .
എയർപോർട്ടിൽ എത്തുന്ന വരെ അന്ന സൈലന്റ് ആയിരുന്നു .
അന്നയേയും എബിയേയും ഇറക്കിയ ശേഷം
അവൻ കാർ പാർക്ക് ചെയ്യുവാനായി പോയി .
ഇരുവരും ലെഗേജ്കളുമായി അകത്തേക്ക് കയറി
സേവിയെ കാത്തിരുന്നു .
എബിച്ചായാ ……
മ്മ്മ്മ്…….
ഒരു പ്രോമിസ് തരുമോ …..
അവനടുത്ത് നിന്നുകൊണ്ട് അവൾ ചോദിച്ചു ……
എന്തെന്ന അർത്ഥത്തിൽ അവൻ അവളെ നോക്കി ….
ഇനി സിഗററ്റ് വലിക്കരുത് …….
അവൻ അവളെത്തന്നെ നോക്കിയിരുന്നു .
ശേഷം മെല്ലെ പുഞ്ചിരിച്ചു .
പ്രോമിസ് ചെയ്യ് ……. അവൾ കൈ അവനു മുന്നിൽ നിവർത്തി വച്ചു .
പ്രോമിസ് …. ഇനി അത് കൈകൊണ്ട് തൊടില്ല .
താങ്ക്സ് ….. ആ കൈകളിൽ മുറുക്കിപ്പിടിച്ചു
കൊണ്ട് അവൾ പറഞ്ഞു ……
ഇനിയൊരു വലിയ കാത്തിരിപ്പാണ് അല്ലെ അന്നകൊച്ചേ ……
ആ കൈകളിലെ മുറുക്കത്തേ പിരിയാൻ
ഇഷ്ടമില്ലാത്തതുപോലെ മുറുക്കെപിടിച്ചു കൊണ്ട് അവൻ പറഞ്ഞു …….
കാത്തിരിക്കാൻ ഒരാളുണ്ടെങ്കിൽ സമയം പെട്ടന്ന് പോകും എബിച്ചാ …..
അവൾ അവനെ നോക്കിപ്പറഞ്ഞു ……
അപ്പോഴേക്കും സേവി എത്തിയിരുന്നു ……
മോളെ ……അവിടെ എത്തിയ ഉടനെ വിളിക്കണം കേട്ടോ ….പിന്നെ ജോയലും വൈഫും നിന്നെ പിക് ചെയ്യാൻ എയർപ്പോർട്ടിൽ എത്തും .
അവൻ അവളുടെ കവിളിൽ തട്ടിപറഞ്ഞു .
അവൾ നിറഞ്ഞകണ്ണുകളോടെ അവനോട് ചേർന്ന് നിന്നു.
സന്തോഷത്തോടെ പോയി വാ ……
സാറക്കൊച്ചും ഞാനും കാത്തിരിക്കും .
അവൾ കണ്ണുനീനിടയിലും പുഞ്ചിരിച്ചു .
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
സാറാമ്മേ …….
കല്യാണം കഴിഞ്ഞ് ഒരുമാസം ആയില്ലിയോടി
അതേ …….
സമയം എത്ര പെട്ടന്നാ പോയതല്ലേ ……
തന്റെ നെഞ്ചോട് ചേർന്ന് ഇരിക്കുന്നവളുടെ
മുടികളിൽ തലോടി അവൻ പറഞ്ഞു ……….
മറ്റന്നാൾ നമ്മുടെ സാറാസ് റെസ്റ്റോറന്റ് ന്റെ ഉത്ഘാടനമാ ……
അത് കൂടി കഴിഞ്ഞ് നമുക്ക് ബെന്നിച്ചനെ കാണാൻ പോണം കേട്ടോ ……
കൂടാതെ നമ്മുടെ പുണ്യാളൻന്റെ പള്ളിയും
ബെന്നിച്ചന്റെ കടയും ……എല്ലായിടത്തും പോണം .
അതുകഴിഞ്ഞ് ഒരു ഹണിമൂൺ ട്രിപ്പ് ഒക്കെ കഴിഞ്ഞ് പതിയെ വീട്ടിൽ കേറാം ….
അവൻ പറഞ്ഞതെല്ലാം പുഞ്ചിരിയോടെ അവൾ മൂളിക്കേട്ടു ….
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഒരിക്കൽ ഡേവിഡ് നെ ഭയന്ന് പ്രാണനും കൊണ്ടിറങ്ങി ഓടിയ വീടിനുമുന്നിൽ നിൽക്കുകയാണ് സാറയും സേവിയും .
വീട് മുഴുവൻ കത്തിയെരിഞ്ഞു പോയിട്ടുണ്ട് .
അവൾ കണ്ണിമയ്ക്കാതെ നോക്കി നിന്നു.
സേവി അവളെ തന്നിലേക്ക് ചേർത്ത് നിർത്തി .
നമുക്ക് ഈ വീട് ശെരിയാക്കിഎടുക്കാം കേട്ടോ …..
ഹ്മ്മ്മ് …….
ആ വീട്ടിലെ ഓരോ നിമിഷങ്ങളും അവളുടെ ഉള്ളിലൂടെ കടന്ന് പോയി …..
ശേഷം പതിയെ അവന്റെ കൂടെ പടിക്കെട്ടുൾ ഇറങ്ങി …….
ശേഷം നേരെ ചെന്നത് ബെന്നിച്ചന്റെ കടയിലേക്ക് ആയിരുന്നു .
ബെന്നിയെ കണ്ട് സംസാരിച്ച ശേഷം നേരെ പുണ്യാളൻന്റെ പള്ളിയിലേക്ക് പോയി ഇരുവരും ……
പള്ളിപ്പെരുന്നാളിന്റെ അന്ന് സാറയെ തനിക്ക് തന്നെക്കണേ എന്ന് പുണ്യാളനോട് രഹസ്യമായി പ്രാത്ഥിച്ചത് അവൻ ഓർമിച്ചു .
നന്ദിയോടെ അവനാ രൂപക്കൂട്ടിലേക്ക് നോക്കി .
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
സേവി താമസിച്ചിരുന്ന ആ വീട്ടിൽ തന്നെയായിരുന്നു അന്ന് അവർ നിന്നത് ……
വൈകിട്ടോടെ ബെന്നിച്ചൻ ഭാര്യയേയും കുഞ്ഞിനേയും കൊണ്ട് അവിടേക്ക് വന്നിരുന്നു .
കളിയും തമാശയുമൊക്കെയായി സമയം പോയതറിഞ്ഞില്ല.
രാത്രിയിലെ ഭക്ഷണവും കഴിച്ച് ഒത്തിരി താമസിച്ചാണ് ബെന്നിച്ചനും ഭാര്യയും പോയത് .
അവർ പോയ പിന്നാലെ ഒരു മഴ വിരുന്നെത്തി.
കൂടാതെ മലയോര പ്രാദേശമായത് കൊണ്ട്
പുകമഞ്ഞും തണുപ്പും ……..
ആ ഒരു അന്തരീക്ഷം വല്ലാത്തൊരു അനുഭൂതി തന്നെയായിരുന്നു …….
🌼🌼🌼🌼🌼🌼🌼
സാറക്കൊച്ചെ……..
മ്മ്മ്മ് …….
സിറ്റഔട്ട്‌ൽ നിന്ന് നേരിയ വെളിച്ചത്തിൽ മഴ
കാണുന്നവളുടെ അടുത്തേക്ക് ചെന്നവൻ വിളിച്ചു .
അവളെ പുറകിലൂടെ പുണർന്നു ….
ഒന്ന് പ്രേമിക്കാൻ പറ്റിയ മഴയല്ലേ ……
ഒരു കള്ളച്ചിരിയോടെ അവൻ ചോദിച്ചു …..
ഇച്ചായാ ……
അത് പറഞ്ഞ് ശരീരത്തിലേക്ക് പാഞ്ഞു കയറിയ വിരലുകളുടെ ഇക്കിളിപ്പെടുത്തലുകളെ നിയന്ത്രിക്കാനെന്ന വണ്ണം അവൾ വിളിച്ചു ……
പക്ഷെ …..അതൊരു തുടക്കമായിരുന്നു ……
അവളെ പൊക്കിയെടുത്തവൻ റൂമിലേക്ക് പോയി …….
പ്രണയം എല്ലാ ഭാവങ്ങളോടും കൂടി നിറഞ്ഞാടി .
ചുംബനങ്ങൾ ഓരോന്നായി മഴപോൽ പെയ്തിറങ്ങി …..
പരസ്പരം സ്നേഹിച്ചും പ്രണയിച്ചും മണിക്കൂറുകൾ ഓരോന്നായി കഴിഞ്ഞു ……
പുറത്ത് മഴ തുള്ളിയെടുത്തു .
ഇരുവരും തളർന്നു .
പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു …..
💗💗💗💗💗💗💗💗💗💗💗💗
സ്വപ്നങ്ങളും ആഗ്രഹങ്ങളും മെല്ലാം ചേർത്ത് വച്ച് ……. ജീവിതം ഒരുമിച്ച് നിന്ന് മുന്നോട്ട് കൊണ്ടുപോകുകയാണവർ.
എന്നും അങ്ങനെ തന്നെയാകട്ടെ. 💚
സാറ സേവിക്കും സേവി സാറക്കും…….
അവർ ആ കുടുംബത്തിനും എന്നും തണലാകട്ടെ ……… അവരുടെ പ്രണയത്തിന് നൂറുനൂറു വർണ്ണങ്ങൾ ഉണ്ടാകട്ടെ.
അവസാനിച്ചു .🍂

by