രചന – അമ്മൂസ്
ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത കുറേ
കറുത്ത അധ്യായങ്ങളായിരുന്നു വർഷങ്ങളോളം നീണ്ട ജയിൽ ജീവിതത്തിൽ നിന്നും കിട്ടിയത് ………
അന്നയെ ഓർത്ത് മാത്രം അവിടെ പിടിച്ചു നിന്നു.
പുറത്തിറങ്ങുമ്പോൾ പണ്ടത്തെ സാറയിൽ നിന്ന് ഒത്തിരി വ്യത്യസ്തമായി സ്വഭാവത്തിൽ ഒരു സാദൃശ്യവും ഇല്ലാത്ത പുതിയൊരു സാറയെ എല്ലാവരും മുന്നിൽ കണ്ടു .
എപ്പോഴും പുഞ്ചിരിച്ചു മാത്രം കാണുന്ന സാറ
അവളിൽ നിന്നും ഒത്തിരി അകലെയായിരുന്നു ……
അന്നയെ കൈകളിൽ കിട്ടുമ്പോഴും മനസ്സറിഞ്ഞു സന്തോഷിക്കാതെ
ജീവിതം ഒരറ്റത്ത് നിന്നും കെട്ടിപ്പൊക്കാനുള്ള ഓട്ടത്തിലായിരുന്നു അവൾ ……..
അതിൽസഹായിച്ചവരുമുണ്ട് …..
ഉപദ്രവിച്ചവരും ഒത്തിരി ഉണ്ട് ……..
എന്നിട്ടും തളർന്നില്ല പിടിച്ചു നിന്നു.
🌼
കഴിഞ്ഞുപോയതെല്ലാം മനസ്സിൽ
ഓർമിച്ച് കൊണ്ട് വീടിന്റെ ഇടവഴി എത്തിയത് അവൾ അറിഞ്ഞില്ല ……….
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
തിരിച്ചു വീട്ടിൽ ചെന്ന് കയറുമ്പോൾ എന്തോ ഒരു ബഹളം കേൾക്കുന്നുണ്ടായിരുന്നു…..
വീടിനു മുന്നിൽ തന്നെ ആരുടെയോ ജീപ്പ് കിടക്കുന്നു .
എന്തായാലും സേവിയുടെത് അല്ല ……
പിന്നെ ആരുടേതാകും ????
അവൾ നെഞ്ചിടിപ്പോടെ പടിക്കെട്ടുകൾ കയറി വീടിലേക്ക് ചെന്നു .
മുൻവാതിൽ ചാരിയിട്ടേ ഉള്ളൂ …….
അവളത് തള്ളി തുറന്ന് അകത്തേക്ക് കയറി മുന്നിൽ കണ്ട കാഴ്ചയിൽ അവളൊന്നു വിറങ്ങലിച്ചു .
കസേരയിൽ കാലിൽ മേൽകാൽ വച്ച് ഇരിക്കുന്ന ഡേവിഡ് ……
തൊട്ട് താഴെയായി പുഴുവിനെപോലെ പിടയുന്ന അന്നാ ……
അവളുടെ നീളമുള്ള മുടിയിൽ ചുറ്റിപിടിച്ചു
കാൽക്കീഴിൽ ഇരുത്തി അവളെ വേദനിപ്പിച്ചു രസിക്കുകയാണ് അവൻ .
മറു കൈയിൽ എരിയുന്ന സിഗരറ്റ് ……
അന്നയുടെ മുഖത്തേ വേദനയിൽ വല്ലാത്തൊരു ആനന്ദം കണ്ട് അവൻ ഇരുന്നു ……
കൈയിൽ പുകഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് …..
അന്നയുടെ പിൻകഴുത്തിൽ കുത്താനായി ആഞ്ഞതും സാറ അലറി വിളിച്ചു …..
ഡാ ………..
അവളുടെ ഉഗ്ര രൂപം കണ്ട് ഡേവിഡ് ഒന്ന് പതറിയെങ്കിലും ……….
അവൾ തന്നെ എന്ത് ചെയ്യാനാണ്
എന്ന ഭാവത്തിൽ ഡേവിഡ് അവളെ നോക്കി .
ഓഹ് വന്നോ തമ്പുരാട്ടി ……
അവൻ അന്നയുടെ മുടിയിൽ നിന്നും പിടിവിട്ട് എഴുന്നേറ്റു …….
അന്ന എഴുന്നേറ്റ് ഓടാൻ ഭാവിച്ചതും ഡേവിഡിന്റെ കൂട്ടാളികൾ അവളെ പിടിച്ചു വച്ചു …….
വിടെടാ നായെ ……എന്റെ കുഞ്ഞിനെ ……. ഒരു അലറലോടെ അന്നയെ പിടിച്ചു വച്ചവന്റെ അടുത്തേക്ക് പാഞ്ഞു ചെന്നതും
ഡേവിഡ് അവളെ വട്ടം ചുറ്റിപിടിച്ചു …..
കിടന്ന് പിടക്കാതെടി പെണ്ണേ …..
നിന്റെ ഈ ദേഷ്യവും വാശിയു മൊക്കെ കാണുമ്പോ ……വല്ലാതങ്ങ് ഹരം പിടിച്ച് പോകുവാ എനിക്ക് ……
അവൾ അവന്റെ കൈകളിൽ കിടന്ന് കുതറി ……..
ഡേവിഡിന്റെ കൈകൾ അവളുടെ ഇടുപ്പിലേക്ക് നുഴഞ്ഞു കയറി ……..
അവൾ ശക്തിയോടെ അവന്റെ കൈകൾ എടുത്ത് മാറ്റാൻ തുനിഞ്ഞു …..
അന്ന ഇതെല്ലാം കണ്ട് വിറയലോടെ നിൽക്കുകയായിരുന്നു …….
അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ നിന്ന് കവിളിൽ തഴുകി ചുണ്ടുകളിൽ തൊടാൻ ആഞ്ഞതും ആ കൈയിൽ അവൾ കടിച്ചു ….
മാംസം പറിച്ചെടുക്കുന്നത് പോലെയായിരുന്നു അത് ……..
അവൻ അലറി വിളിച്ചുപോയി
അവളിൽ നിന്നും പിടിയയച്ചു .
അവൾ പെട്ടന്ന് തന്നെ തിരിഞ്ഞു ……
മുന്നിൽ നിൽക്കുന്നവൻമ്മാർ അന്നയേയും വിട്ടിരുന്നു …..
പെട്ടന്ന് തോളിൽ തൂക്കിയിരുന്ന ബാഗിൽ നിന്നും ഒരു കത്തി അവൾ പുറത്തെടുത്തു ….
ഇറങ്ങെടാ ……….അവൾ കത്തി അവന് നേരെ ഓങ്ങിക്കൊണ്ട് പറഞ്ഞു .
ഡേവിഡ് അവളെ പകയോടെ നോക്കി …..
മുന്നോട്ട് വന്നു …..
പെട്ടന്ന് അവളാ കത്തി ആഞ്ഞു …….
അവന്റെ കൈതണ്ടയിൽ തന്നെ അത് വരഞ്ഞു .
രക്തം തുള്ളികളായി തറയിലേക്ക് വീണതും .
അന്നയെ പിടിച്ച് നിന്നവമ്മാർ അവളെ വിട്ട്
സാറയെ പിന്നിൽ നിന്നും പിടിച്ചു …..
ഡേവിഡ് അവളുടെ കഴുത്തിൽ കുത്തിപിടിച്ചു ….
പന്ന #$%***$%&%
അവളുടെ നേർക്ക് കൈയോങ്ങാൻ ആഞ്ഞതും ഡേവിഡിന്റെ ഫോൺ റിഗ് ചെയ്തു ……..
സ്ക്രീനിൽ ചെട്ടിയാർ എന്ന് തെളിഞ്ഞതും അവൻ അവളെ വിട്ട് ഫോൺ അറ്റന്റ് ചെയ്തു .
നിമിഷനേരം കൊണ്ട് അവന്റെ മുഖം മുറുകി ……..
ടാ അവളെ വിട്ടിട്ട് വാടാ ……
എന്താടാ ………
കാര്യമുണ്ട് ……
ഡേവിഡ് അവളെ ഒന്ന് നോക്കി ………
ഞാൻ പോകുന്നത് കണ്ട് നീ
സന്തോഷിക്കണ്ട …….വരും ഇന്ന് പുലരുന്നതിന് മുൻപ് വരും ഞാൻ……
നിന്റെ ശവം ഏതെങ്കിലും കനാലിലേക്ക് തള്ളാൻ ………..
കൈയിലെ മുറിവിൽ പിടിച്ച് കൊണ്ട് അവൻ പറഞ്ഞു .
ശേഷം എല്ലാവരും ഒരുമിച്ച് വാതിൽ വലിച്ചു തുറന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി …….
അന്ന ഒരു പൊട്ടിക്കരകച്ചിലോടെ തറയിലേക്ക് ഇരുന്നു …..
സാറ ഓടിചെന്ന് അവളെ കെട്ടിപിടിച്ചു .
💕💕💕💕💕💕💕💕💕💕💕💕
ചേച്ചി നമുക്ക് പോകാം ചേച്ചി …..
അതേ ഇരുപ്പിൽ നേരമിരുട്ടിയപ്പോൾ അവൾ പറഞ്ഞു .
സാറ അവളെ കുറച്ചുകൂടി ചേർത്ത് പിടിച്ചു …….
പോവാം ചേച്ചി …….അയാള് അയാളുടെ ഗുണ്ടകളെയും കൊണ്ട് വരുന്നതിന് മുൻപേ നമുക്ക് സേവ്യർ ഇച്ചായന്റെ അടുത്തേക്ക് പോവാം ……ഇച്ചായൻന്റെ അടുത്താകുമ്പോൾ ഇവന്മാരെ ഒന്നും പേടിക്കണ്ട …..പോകാം നമുക്ക് …..
കുറച്ചു മുന്നേയുള്ള അവന്റെ കടന്ന് കയറ്റത്തിൽ നിന്നും പുറത്തേക്ക് വരതെ അന്ന പേടിയോടെ കരഞ്ഞു പറഞ്ഞു ……
സാറ എന്തോ ഒന്ന് ആലോചിച്ചതിന് ശേഷം ….. അവളെ എഴുന്നേൽപ്പിച്ചു …..
തനിക്ക് എന്ത് വന്നാലും കുഴപ്പമില്ല പക്ഷേ അന്ന അവളെ അങ്ങനെ അവന് എറിഞ്ഞു കൊടുക്കാൻ കഴിയില്ല .
എന്തായാലും അവനിന്ന് നേരം പുലരുന്നതിന് മുൻപ് വീണ്ടും വരും ……
ഒരു കുഞ്ഞ് ബാഗിൽ എന്തൊക്കെയോ തിരുകി കയറ്റി
സാറ പെട്ടന്ന് തന്നെ അവളെയും കോണ്ട്
വീട്ടിൽ നിന്ന് ഇറങ്ങി .
ബെന്നിയുടെ കടയായിരുന്നു അവളുടെ ലക്ഷ്യം …….
അവർ ഇടവഴി പെട്ടന്ന് ഇറങ്ങിയതും ചില വണ്ടികൾ തങ്ങളുടെ വീട് ലക്ഷ്യമാക്കി പോകുന്നത് സാറയും അന്നയും കണ്ടിരുന്നു …….
ഡേവിഡിന്റെ ആൾക്കാർ ആണെന്ന് വ്യക്തം .
അവരുടെ കണ്ണിൽ പെടാതെ അന്നയും സാറയും കൈകൾ മുറുകെ കോർത്ത് പിടിച്ച് മരങ്ങൾക്ക് ഇടയിലെക്ക് മറഞ്ഞു നിന്നു.
അവന്മാർ തിരികെ പോകാതെ ആ വഴി ഇറങ്ങുന്നത് അപകടമാണെന്ന് തോന്നിയത് കൊണ്ട് അവർ മറഞ്ഞു തന്നെ നിന്നു.
കുറച്ച് കഴിഞ്ഞിട്ടും അനക്കമൊന്നും ഉണ്ടാകാത്തതിനാൽ സാറ മുന്നിലേക്ക് നോക്കി .
ആ നിമിഷം കണ്ട കാഴ്ച അവളെ തളർത്തിപ്പോയി …വീടിനു മുകളിൽ ആരെയോ വിഴുങ്ങാനെന്നപോൽ തീ ഉയർന്നു കത്തുന്നു ….
ഇരുവരും വായപൊത്തിപ്പോയി .
ഒരായുസ്സ് മുഴുവനുള്ള സമ്പാദ്യം ……
അവൻ പറഞ്ഞത് പോലെ തന്നെ ചെയ്ത് ചേച്ചി നമ്മുടെ വീട് …..അന്ന ഒന്ന് ഏങ്ങിപ്പോയി .
സാറ അവളെ മുറുകെ പിടിച്ച് മറഞ്ഞു തന്നെ നിന്നു ….. അവന്മാരുടെ ജീപ്പുകൾ ഓരോന്നായി ഇറക്കമിറങ്ങി പോകുന്നത് വരെ അവർ മറഞ്ഞു തന്നെ നിന്നു .
എല്ലാ വണ്ടിയും പോയെന്ന് കണ്ടതും അവൾ ജീവൻ തിരിച്ചു കിട്ടിയത് പോലെ അന്നയെയും കൊണ്ട് അവിടുന്ന് ഓടി …….
ഇടവഴി തിരിഞ്ഞു മുന്നിലേക്ക് നീങ്ങിയതും അവരുടെ മുൻപിൽ ഒരു ജീപ്പ് കൊണ്ട് ബ്രേക്ക് ചവിട്ടി …..
അന്ന സൈഡിലേക്ക് മാറിയതും സാറ റോഡിലേക്ക് വീണു പോയി …..
അപ്പോളേക്കും ജീപ്പിലുള്ളവർ പുറത്തേക്കിറങ്ങിയിരുന്നു .
ആഹാ …..ചേച്ചിയും അനിയത്തിയും കൂടെ നാട്ട പാതിരാക്ക് തന്നെ ഇവിടുന്ന് രക്ഷപ്പെടാം എന്ന് കരുതി അല്ലേ …..
ഡേവിഡിന്റെ കൂട്ടാളികളിൽ ഒരുത്തൻ മുന്നിലേക്ക് വന്നു .
സാറയും അന്നയും അറിയാതെ
ഭയം കോണ്ട് വിറച്ചു പോയി …
ചേച്ചി ……..ചേച്ചി നമ്മക്ക് ഓടാം ………
അന്ന മെല്ലെ പറഞ്ഞു ……..
അത് കേട്ടെന്നോണം ഒരുത്തൻ മുന്നിലേക്ക് വന്നു ..
ആഹാ രക്ഷപെടാനുള്ള വഴി നോക്കുവാണോ …..
പിടിച്ചു വണ്ടിയിൽ കേറ്റെടാ രണ്ടിനേയും ……
മുന്നിൽ നിന്നവൻ പിന്നിൽ നിന്നവനോടായി പറഞ്ഞു .
രണ്ട് പേർ മുന്നോട്ടു വന്നതും സാറ ഒരുത്തനെ ശക്തമായി പിന്നിലേക്ക് തള്ളി …
അവൻ ഒന്ന് വേച്ചു പോയ നിമിഷം സാറ അന്നയുടെ കൈയും പിടിച്ച് അവിടെ നിന്ന് ഓടി …….
ഡേവിഡിനെ വിളിച്ച് അവളുമ്മാരെ കിട്ടിയെന്ന് പറഞ്ഞവൻ തന്നെ
അവളുമ്മാർ രക്ഷപെട്ടെന്നും അവനോട് പറഞ്ഞു .
പിടിക്കെടാ അവരെ ഡേവിഡ് ഫോണിലൂടെ
ആക്രോശിച്ചു .
രണ്ട് പേർ അവരുടെ പിന്നാലെ പാഞ്ഞു ……
അന്ന ഒരു കല്ലിൽ തട്ടി വീഴാൻ ആഞ്ഞതും
സാറ അവളെ പിടിച്ചു …..
ഊട് വഴികളിലൂടെ കയറി അവന്മാരുടെ കണ്ണിൽ നിന്ന് മറഞ്ഞ് അവർ
ബെന്നിയുടെ കടക്ക് മുന്നിൽ ഒരു കിതപ്പോടെ എത്തി നിന്നു …….
അപ്പോഴേക്കും വീട്ടിലേക്കു പുറപ്പെടാൻ നിൽക്കുന്ന സേവിച്ചനെയാണ് ഇരുവരും കാണുന്നത് …..
ഓടിക്കിതച്ച് മുന്നിൽ നിൽക്കുന്ന ഇരുവരെ കണ്ട് ബെന്നിയും അകത്തു നിന്ന് ഇറങ്ങി വന്നത് ……
ബെന്നി പെട്ടന്ന് തന്നെ അവർക്ക് മുന്നിലേക്ക് എത്തി .
എന്താ പിള്ളേരെ ഈ രാത്രി …..
അവർ മറുപടി പറയാതെ നിന്ന് കിതച്ചു
സാറയും അന്നയും ഒരുപോലെ സേവിയെ നോക്കി …….
സേവിയും ബെന്നിയും പകപ്പോടെ അവർക്കു മുന്നിൽ വന്ന് നിന്നു………
സേവിച്ചായൻ ….. എവിടെ പോകുവാ..
കിതപ്പോടെ അന്ന ചോദിച്ചു .
ഞാൻ നാട്ടിൽ വരെ ഒന്ന് പോകുവാ അമ്മച്ചിയുടെ അടുത്ത് .
എന്നാ ഞങ്ങളെ കൂടി കൊണ്ടുപോകുവോ ….
അവൾ പെട്ടന്ന് ചോദിച്ചു ….
അത് കേട്ടതും അവൻ വിശ്വസനീയതയോടെ അവരെ നോക്കി.
അതൊന്നും വേണ്ടാ …..
അടിവാരത്ത് വരെ കൊണ്ട് വിട്ടാൽ മതി സാറ പറഞ്ഞു .
ആ കേട്ടത് പാടെ അവഗണിച്ച് സേവി അന്നയോടായി ചോദിച്ചു .
ആദ്യം നിങ്ങൾക്ക് എന്താ പറ്റിയതെന്ന് പറയ് ……..നിങ്ങള് എന്തിനാ ഓടിയെ ……
അത് ……അവൻ വീണ്ടും ഉപദ്രവിക്കാൻ വന്നു സേവിച്ചാ ……
അവൾ നടന്നതെല്ലാം അവനോടു പറഞ്ഞു .
അവൻ നിമിഷങ്ങളോളം ഒന്ന് ചിന്തിച്ചു നിന്നു.
അപ്പോഴേക്കും കടക്കു മുന്നിലായി രണ്ട് ജീപ്പ് ഇരമ്പലോടെ വന്നു നിന്നു.
ആദ്യത്തെ ജീപ്പിൽ നിന്നും ഡേവിഡ് ഇറങ്ങി .
രണ്ടാമത്തെതിൽ നിന്നും മൂന്ന് പേർ ഇറങ്ങി ……
അവന്മാരെ കണ്ടതും സാറയും അന്നയും
സേവിയുടെ പിന്നിലേക്ക് മറഞ്ഞു .
പോയി പിടിച്ചോണ്ട് വാടാ അവളുമ്മാരെ
ഡേവിഡ് അലറി…….
അവന്മാർ പെട്ടന്ന് തന്നെ മുന്നോട്ട് പാഞ്ഞു ……
പക്ഷേ മുന്നിലേക്ക് ഓടി എത്തിയതിലും സ്പീഡിൽ സേവിയുടെ ചവിട്ടേറ്റ് അവന്മാർ പിന്നിലേക്ക് വീണു ……
ബെന്നി കൂടി കൂടിയതോടെ രംഗം കൊഴുത്തു ……
മൂന്നു പേരും അടികൊണ്ടു മൂന്ന് വഴിക്കു വീണു …
ഡേവിഡ് പകയോടെ മുന്നിലേക്ക് വന്നു
സേവിയുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി
സേവി പിന്നിലേക്ക് വീണിട്ട് പെട്ടന്ന് എഴുന്നേറ്റു വന്നു ……….
നെഞ്ചിലെ പൊടി തട്ടിക്കളഞ്ഞ് ഡേവിഡിന്റെ അടിവയർ നോക്കി തൊഴിച്ചു …..
അവൻ വയർ പൊതിഞ്ഞുപിടിച്ച് കുനിഞ്ഞു പോയ നിമിഷം പുറകിലും കിട്ടി ……
സേവിച്ചാ….
അന്ന വിളിച്ചതും അവൻ തിരിഞ്ഞു നോക്കി ……..
ഇച്ചായാ അവന്റെ വലത്തേ കൈ പിടിക്ക് …..
അവൻ അതുപോലെ ഡേവിടിന്റ വലത്തേ കൈ പിടിച്ചു …..ഇനി ഒടിക്ക് ……
അന്ന തിളപ്പോടെ പറഞ്ഞതും ഒന്നും മനസ്സിലാകാതെ സാറയും സേവിയും അവളെ നോക്കി …..
ആ കൈ കൊണ്ടാ ഇന്നവൻ എന്റെ മുടി ചുഴറ്റിപിടിച്ചത് ആ കൈ കൊണ്ടാ അവൻ ചേച്ചിയുടെ ഇടുപ്പിൽ പിടിച്ചത് …….
അത് കേൾക്കേണ്ട താമസം ……
എല്ല് പൊടിയുന്നൊരു ശബ്ദം നിമിഷ നേരം കൊണ്ട് കേട്ടു .
അവസാനം ഒന്ന് രക്ഷപ്പെട്ടാൽ മതി എന്നുള്ള അവസ്ഥയിലെത്തി എല്ലാവരും …..
ഒരു വിധത്തിൽ സേവിയുടെയും ബെന്നിയുടെയും അടുത്ത് നിന്ന് രക്ഷപെട്ട് ജീപ്പും എടുത്ത് തിരിച്ചു .
ടാ …..ഞങ്ങളെ തല്ലിയെന്നും പറഞ്ഞ് ഇത് തീരില്ല .ഇവളുമ്മാരെ പച്ചക്കു കത്തിക്കും ഞാൻ ഓർത്തോ ……
ഡേവിഡ് അലറി പറഞ്ഞു കൊണ്ട് ജീപ്പിൽ കേറി ….
ടാ …..നിക്കടാ..&$%%&
സേവി മുന്നിലേക്ക് പാഞ്ഞു ചെന്നതും ജീപ്പ് സ്റ്റാർട്ട് ആക്കി അവന്മാർ ജീവനും കൊണ്ട് ഓടി …..
ബെന്നിയും സേവിയും കുറച്ച് നേരം കിതച്ച് കടത്തിണ്ണയിൽ തന്നെ ഇരുന്ന് പോയി .
സാറ അന്നയെ ചേർത്ത് പിടിച്ചു തറയിലേക്ക് മിഴികൾ ഊന്നി നിന്നു.
ബെന്നി അവന്റെ തോളിൽ കൈ വച്ചപ്പോഴാണ് അവൻ സാറയിൽ നിന്നും മിഴികൾ അടർത്തിയത് .
അപ്പോളേക്കും അവന്റെ ഫോൺ റിഗ് ചെയ്തു .
അമ്മച്ചി… calling ….
അവൻ കൈ നെറ്റിയിൽ ചേർത്ത് കോണ്ട് മെല്ലെ എഴുന്നേറ്റു .
ബെന്നിച്ചാ ഞാൻ ഇറങ്ങുവാ അമ്മച്ചി വിളിച്ച് കൊണ്ടേ ഇരിക്കുവാ ഇനിയും താമസിച്ചാൽ വഴിയിൽ കാട്ടാന ഇറങ്ങും.
അവൻ ജീപ്പിന്റെ കീയും എടുത്ത് മുന്നിലേക്ക് വന്നു .
മുന്നിൽ നിൽക്കുന്നവരെ കണ്ടതും അവനൊന്നു നിന്നു.
അന്നമ്മോ …..ചേച്ചിയേം കൊണ്ട് വണ്ടിയിൽ കേറിക്കോ…..
അവൾ പെട്ടന്ന് തന്നെ തോളിൽ നിന്നും ഊർന്നു പോയ ബാഗിനെ കയ്യിൽ എടുത്ത് വണ്ടിയുടെ പുറകിൽ വച്ചു .
പെട്ടന്ന് തന്നെ ജീപ്പിന്റ ഫ്രണ്ടിൽ വന്നു .
ഫ്രണ്ടിലേ സീറ്റിൽ രണ്ടുപേർക്ക് ഇരിക്കാൻ സ്ഥലമുള്ളതിനാൽ അന്ന ധിറുതിയോടെ സാറയെ ആദ്യം ഉള്ളിലേക്ക് കയറ്റി …..ശേഷം അന്ന അവൾക്ക് അടുത്ത് ഇരുന്നു .
ഒരു പുഞ്ചിരിയാലെ സേവി വണ്ടിയിലേക്ക് കേറി…….
വണ്ടി മുന്നിലേക്ക് എടുത്തതും ബെന്നി ഡ്രൈവിങ് സീറ്റിന്റെ മുന്നിൽ വന്നു .
ബെന്നിച്ചാ ഞാൻ പോയിട്ട് വരാം .
ശെരിയെടാ ഞാൻ വിളിച്ചോളാം .
💕
വണ്ടി ചുരമിറങ്ങി തുടങ്ങി അന്ന അപ്പോളേക്കും സാറയുടെ തോളിൽ ചാരി യിരുന്നു ……പതിയെ അവൾ ഉറക്കം തുടങ്ങി.
സാറ സേവിയെ നോക്കി ഞങ്ങളെ അടിവാരത്ത് ഇറക്കിയാൽ മതി ……….
അവൻ ഒന്നും മിണ്ടിയില്ല സാറയെ ഒന്ന് നോക്കിയ ശേഷം മുന്നോട്ടു തന്നെ നോക്കി ഡ്രൈവ് ചെയ്തു………
നിന്നെ ഞാൻ അടിവാരത്ത് തന്നെ ഇറക്കാമെടി…….
മനസ്സിലത് പറഞ്ഞ് ഒരു കുഞ്ഞ് പുഞ്ചിരിയോടെ അവൻ ഇറക്കം ഇറങ്ങി .
തുടരും

by