The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അമ്മൂസ്
ഉബൈദ് തന്റെ മുന്നിൽ കിടന്ന
സേവിയെ പൊക്കിയെടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞു
മുറിവ് അത്ര വലുതായിരുന്നു …….
പാതി ബോധത്തിൽ ഒന്ന് കരയാൻ പോലും മറന്ന് സാറയും ഉണ്ടായിരുന്നു കൂടെ.
ഹോസ്പിറ്റലിലേക്ക് എത്തി കുറച്ച് കഴിഞ്ഞപ്പോൾ സാറയും വീണുപോയിരുന്നു ……
ഒരു ഡ്രിപ് ഇട്ട് അവളെ ഒബ്‌സർവേഷൻ റൂമിലും സേവിയെ icu വിലേക്കും മാറ്റി .
കുറച്ച് ക്രിട്ടിക്കൽ ആയത് കൊണ്ട് തന്നെ
ഉബൈദ് സേവിയുടെ വീട്ടിൽ വിളിച്ച് വിവരം പറഞ്ഞു .
അപ്പച്ചനും എബിയും അപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് എത്തി .
പിന്നീട് അമ്മച്ചിയും ക്ലാരമ്മയും അന്നയും കൂടി വന്നു .
എല്ലാവരും വിങ്ങിപ്പൊട്ടുന്ന മനസ്സോടെ യായിരുന്നു ഇരുന്നത് .
ആർക്കും ആരെയും ആശ്വസിപ്പിക്കാൻ കഴിയാത്ത അവസ്ഥ .
സാറയുടെ ഡ്രിപ് കഴിഞ്ഞപ്പോൾ അവൾ കണ്ണ് തുറന്നു .
പക്ഷേ ക്ഷീണം നല്ലത് പോലെ ഉണ്ടായിരുന്നു .
കണ്ണ് തുറന്നപ്പോൾ അവൾ ആദ്യം തിരക്കിയത് സേവിയെ തന്നെയാണ് .
പക്ഷേ എല്ലാവരുടെയും മുഖത്തെ സങ്കടം
അവന്റെ ഇപ്പോഴത്തെ അവസ്ഥയെ വിളിച്ചോതുന്നതായിരുന്നു .
സാറായുടെ ഒബ്‌സർവേഷൻ ടൈം കഴിഞ്ഞതും അവളും ഒന്ന് റസ്റ്റ് ചെയ്യാൻ പോലും നിൽക്കാതെ icu വിന് മുന്നിൽ ഇരിപ്പുറപ്പിച്ചു .
അന്നയോടും സാറയോടും ക്ലാരക്കൊപ്പം വീട്ടിലേക്ക് പോകാൻ അപ്പച്ചനും അമ്മച്ചിയും പറഞ്ഞിട്ടും ഇരുവരും കൂട്ടാക്കിയില്ല .
കാരണം അകത്ത് ജീവന് വേണ്ടി പിടയുന്ന ആ മനുഷ്യന്റെ അവസ്ഥക്ക് തങ്ങൾ രണ്ടു പേരും ഒരേ കാരണക്കാരാണ് എന്ന
ചിന്തയായിരുന്നു അവർക്ക് .
മനമുരുകി പ്രാർത്ഥിച്ച് എല്ലാവരും icu വിന് മുന്നിൽ തന്നെയിരുന്നു .
പിറ്റേന്ന് വിവരമറിഞ്ഞ് ബെന്നിയും എത്തി .
ബെന്നിയെ കണ്ടതും എബിക്കും അപ്പച്ചനും ഒരു ധൈര്യം വന്നത് പോലെതോന്നി സാറ ബെന്നിയെ കണ്ടപ്പോൾ വിങ്ങിപ്പൊട്ടി…..
അവൻ അവളുടെ അടുത്തേക്ക് വന്നു .
ഒരു നിമിഷം അവളുടെ നിയന്ത്രണം നഷ്ടപ്പെട്ടു .
ബെന്നിച്ചാ ……ബെന്നിച്ചാ……ഞാൻ കാരണം സേവിച്ചൻ ………….
അവളുടെ തൊണ്ടയിടറി ….ശബ്ദം മുറിഞ്ഞു
കരയാതെ സാറ ……
അവന് ഒന്നും പറ്റില്ലന്നേ ……
ഇച്ചായനല്ലേ പറയുന്നത് .
ബെന്നി അവൾക്ക് ധൈര്യം നൽകി ചേർത്ത് നിർത്തി .
🌼🌼🌼🌼🌼🌼🌼
എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമായി
സേവി ക്രിട്ടിക്കൽ സ്റ്റെജിൽ നിന്നും പതിയെ കടന്നു വന്നു .
ഡോക്ടർ അത് പറയുമ്പോൾ എല്ലാവർക്കുമുണ്ടായ ആശ്വാസം ചെറുതൊന്നുമല്ല .
മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സേവിക്ക് ബോധം തെളിഞ്ഞത് .
വയറിലെ മുറിവ് നല്ല ആഴത്തിൽ ഉള്ളതായിരുന്നു ഒന്ന് അനങ്ങാൻ പോലും
അവന് കഴിയുന്നുണ്ടായിരുന്നില്ല .
കൂടാതെ വേദനയും മരുന്നിന്റെ എഫക്ടും അവനെ വല്ലാതെ ക്ഷീണിതനാക്കിയിരുന്നു .
എബിയും അപ്പച്ചനും വീട്ടിൽ പോയിരുന്നു
രണ്ട് മണിക്കൂർ കഴിയുന്നതിന് മുൻപ് തന്നെ അവർ തിരികെ എത്തുകയും ചെയ്തു .
ശേഷം അന്നയേയും സാറയേയും ക്ലാരയേയും അമ്മച്ചിയേയും അവർ നിർബന്ധിച്ച് വീട്ടിലേക്ക് അയക്കാൻ ശ്രമിച്ചു .
അമ്മച്ചിയും സാറയും മാത്രം പോകാൻ മടിച്ചു .
അവസാനം അപ്പച്ചന്റെ അവസാന വാക്കിൽ
അമ്മച്ചിയും പോകാമെന്ന് ഏറ്റു .
രണ്ട് ദിവസമായി അവരുടെ ബിപിയുടെയും
ഡയബറ്റിക് ന്റെയും മരുന്ന് കഴിച്ചിട്ട് .
അപ്പച്ചൻ അത് കൂടി ഓർമിപ്പിച്ചതോട് കൂടി
യായിരുന്നു അവർ പോകാമെന്ന് ഏറ്റത് .
പക്ഷെ സാറയെ എത്ര നിർബന്ധിച്ചിട്ടും അവൾ പോകാൻ കൂട്ടാക്കിയില്ല .
അവസാനം ക്ലാരമ്മയും മേരിയും അന്നയും കൂടി വീട്ടിലേക്ക് തിരിച്ചു .
ഹോസ്പിറ്റലിൽ സാറയും ബെന്നിയും
അപ്പച്ചനും എബിയും മാത്രമായി .
🌼🌼🌼🌼🌼🌼
വൈകുന്നേരമായപ്പോൾ ഡോക്ടറിന്റെ നിർദ്ദേശപ്രകാരം ഒരാൾക്ക് കയറി കാണാം എന്ന് നഴ്സ് വന്നു പറഞ്ഞു .
അപ്പോൾ ബെന്നിയും സാറയും മാത്രമേ അവിടെ ഉണ്ടായിരുനുള്ളൂ .
അപ്പച്ചനും എബിയും ചായകുടിക്കാനായി ഇറങ്ങിയിരുന്നു .
താൻ പോയി കണ്ടിട്ട് വാ
ബെന്നി സാറയോടായി പറഞ്ഞു .
അവൾ സേവിയെ കാണാൻ അത്രമേൽ ആഗ്രഹിക്കുന്നുണ്ട് .
അതുകൊണ്ട് തന്നെ ബെന്നി പറഞ്ഞപ്പോൾ ഒന്ന് മൂളിക്കേട്ട് അവൾ icu വിന് ഉള്ളിലേക്ക് കയറി .
ഡോറുകൾ തുറന്ന്
സേവി കിടക്കുന്ന ബെഡിനരികിലേക്ക് പതിയെ ചെന്നു .
വളരെ സാവധാനം ശ്വാസമെടുത്ത് ചെറു മയക്കത്തിലായിരിക്കുന്നവനെ അവൾ കണ്ണിമയ്ക്കാതെ നോക്കി .
രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് അവൻ ഒത്തിരി ക്ഷീണിച്ചു പോയത് പോലെ .
അവളുടെ കണ്ണുകൾ നിറഞ്ഞു ……
അവൾ അവന്റെ നെറ്റിമേൽ മെല്ലെ തലോടി .
ഒരു ചെറു നീർത്തുള്ളി അവന്റെ കൈ തണ്ടയിൽ പതിഞ്ഞു .
ആരുടെയോ സാമീപ്യം അറിഞ്ഞിതു പോലെ അവൻ പതിയെ കണ്ണ് തുറന്നു .
മുന്നിൽ സാറയെ കണ്ടതും അവന്റെ ക്ഷീണിച്ച മിഴികൾ പതിയെ വിടർന്നു
സാറക്കൊച്ചേ…….. അവൻ മെല്ലെ വിളിച്ചു …..
ആ സ്വരത്തിൽ വല്ലാത്ത തളർച്ച …..
അവൾ അവനെ കണ്ണിമയ്ക്കാതെ നോക്കി.
പേടിച്ചോ ……
അവളുടെ കരഞ്ഞു കറുപ്പ് വീണ കൺ തടങ്ങളിൽ നോക്കി അവൻ ചോദിച്ചു .
മ്മ്മ് ……..
അവൾ മെല്ലെ മൂളി …….
എല്ലാം മാറും ……..ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നുണ്ട് .
അവൾ ഒന്നുകൂടി ആ നെറുകയിൽ തലോടി .
ശേഷം എഴുന്നേറ്റ് പോകാനായി തിരിഞ്ഞു.
പക്ഷേ മുന്നോട്ട് ആയുന്നതിന് മുന്നേ അവളുടെ ചെറുവിരലിൽ അവൻ കൈചേർത്ത് പിടിച്ചു .
അവൾ തിരിഞ്ഞ് അവനെ നോക്കി .
അവനപ്പോൾ അവളുടെ മുഖത്തേക്ക് തന്നെ നോക്കികിടക്കുകയായിരുന്നു .
അവൾ പതിയെ മുന്നിലേക്ക് വന്ന്
ആ നെറ്റിമേൽ ഒന്ന് അമർത്തി ചുംബിച്ചു .
സ്നേഹത്തിനപ്പുറം ഒരു തുള്ളി കണ്ണുനീർ കൂടി ആ നെറ്റിമേൽ പതിച്ചു .
ശേഷം അവന്റെ മുഖത്തേക്ക് ഒന്ന് കൂടി….
എല്ലാം മാറും എന്റെ സേവിച്ചൻ പഴയത് പോലെയാകും .
അവനെ നോക്കി അത്രയും പറഞ്ഞ് അവൾ പുറത്തേക്ക് ഇറങ്ങി .
സേവിയിൽ വല്ലാത്തൊരു ആശ്വാസം നിറഞ്ഞു .
🌼🌼🌼🌼🌼
ബെന്നി ഡോക്ടറോഡ് സംസാരിച്ചിരുന്നു ….
രണ്ട് ദിവസം കൂടി കഴിഞ്ഞാൽ സേവിയെ റൂമിലേക്ക് മറ്റുമെന്ന് പറഞ്ഞു .
വൈകാതെ തന്നെ അവനെ റൂമിലേക്ക് മാറ്റുകയും ചെയ്തു .
ആ വീട്ടിലെ ഓരോരുത്തരും സേവിയുടെ കാര്യത്തിൽ അത്രയും ശ്രദ്ധിക്കുന്നുണ്ട് .
വീട്ടിലേക്ക് പോയും വന്നും മാറി മാറി നിന്നും എല്ലാവരും അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു .
സേവിയെ റൂമിലേക്ക് മാറ്റി രണ്ട് ദിവസം കഴിഞ്ഞപ്പോൾ ബെന്നി തിരികെപ്പോയി .
ഇടക്ക് ഉബൈദ് കാണാൻ വരുകയും ചെയ്തു .
രണ്ടിനെയും നല്ല നാലു കൊടുത്ത് പിടിച്ച് അകത്തിട്ടിട്ടുണ്ട് .
കള്ള് ,കഞ്ചാവ് ,പെണ്ണ് ,കൊള്ള ,കൊല
എല്ലാം എവിടൻസോടെ കിട്ടിയിട്ടുണ്ട് .
ഇവന്റെയൊന്നും പിന്നിൽ ചെറിയ ടീമൊന്നും അല്ല ഉള്ളത് ……
ഇനി പുറംലോകം കാണാതെ പൂട്ടിയിട്ടുണ്ട് .
ഉബൈദ് സേവിയെ നോക്കിപറഞ്ഞു .
സേവി ഒന്നും മിണ്ടിയില്ല .
അത് കേട്ടു നിന്ന അപ്പച്ചന്റെയും എബിയുടെയും മേരിയുടെയും മുഖത്ത് അവനെ അകത്തിട്ടാൽ മാത്രം പോരായിരുന്നു എന്നുള്ള ഭാവമായിരുന്നു .
അയാൾ ഇനി വരുമോ സർ ……
അന്ന ചെറിയ പേടിയോടെ ചോദിച്ചു .
ഇനി അവൻ പുറത്തിറങ്ങുന്ന കാര്യം നടക്കുമെന്ന് തോന്നുന്നില്ല .
അത്തരത്തിലൊരു ലോക്ക് ആണ് ഞങ്ങൾ ഇട്ടത് .
താങ്ക്സെടാ….
നീ അന്നേരം വന്നില്ലായിരുന്നു എങ്കിൽ …..
ഞാനും സാറയും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല ……….
അവൻ സാറയെ നോക്കി.
നിങ്ങളെ രക്ഷപ്പെടുത്താൻ ഞാനൊരു നിമിത്തമായെന്നെ ഉള്ളെടാ …..
ഉബൈദ് സാറയേയും സേവിയേയും നോക്കിപറഞ്ഞു .
ഡിസ്ചാർജ് എന്നാ പറഞ്ഞേക്കുന്നെ ……
ഉബൈദ് ചോദിച്ചു ….
നാളെ തന്നെയാകും .
റൌണ്ട്സ് കഴിഞ്ഞ് ഡോക്ടർ പറയാമെന്ന് പറഞ്ഞിട്ടുണ്ട് ….
ആഹ്ഹ് ……
വീണ്ടും കുറച്ച് വിശേഷങ്ങൾ പറഞ്ഞിരുന്ന് എന്ത് ആവശ്യത്തിനും വിളിക്കണമെന്ന് പറഞ്ഞ ശേഷമാണ് ഉബൈദ് ഇറങ്ങിയത് .
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
പിറ്റേന്ന് സേവിയെ ഡിസ്ചാർജ് ചെയ്തു .
സേവിക്ക് സ്റ്റെയർ കയറാൻ പ്രയാസമായതു കൊണ്ട് താഴെ അടച്ചിട്ടിരുന്ന ഒരു മുറി ക്ലാരയും സാറയും കൂടി വൃത്തിയാക്കിയെടുത്തു .
സേവിയെ കൂടുതൽ സിസ്രൂഷികാനായി
സാറ തന്നെ മുന്നിട്ട് നിന്നു .
കൃത്യ സമയത്ത് മരുന്ന് കൊടുത്തും ഭക്ഷണം കൊടുത്തും ഒക്കെ അവൾ അവന്റെ കൂടെ കൂടി .
ഇരുവരും കൂടുതൽ അടുക്കട്ടേ എന്ന് കരുതി ആരും അതിൽ ഇടപെടാൻ പോയില്ല .
🌼
സാറക്കൊച്ചേ ……
പോകുവാണോ ഡി ……..
മരുന്നെല്ലാം കഴിപ്പിച്ച് സേവിക്ക് രാത്രി കുടിക്കാനുള്ള വെള്ളവും വച്ച് തിരിഞ്ഞു നടക്കാൻ ആഞ്ഞവളെ അവൻ വിളിച്ചു .
എന്താ…..പോണ്ടേ ….
മണി പത്ത് ആയി ……
അവൾ ക്ലോക്കിലേക്ക് നോക്കി പറഞ്ഞു .
പോണ്ടാ …….
അതെന്താ …..
എന്തെങ്കിലും വേണോ ഇനി ????
വേണോന്നൊക്കെ ചോദിച്ചാ ……
അവനൊരു കള്ള ചിരി ചിരിച്ചു ……
ആ ചിരിയുടെ അർഥം മനസ്സിലായതും അവൾ അവനെയൊന്ന് അടിമുടി നോക്കി .
ദേ വയ്യാതിരിക്കുവാണെന്നു നോക്കില്ല ഞാൻ
നീ നോക്കണ്ട ……
അവൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു.
പോകാനാഞ്ഞ അവളുടെ കൈയിൽ പിടിത്തമിട്ടു .
ദേ കളിക്കാതെ കൈയിന്നു വിട്ടേ എനിക്ക് കിടക്കണം ……അവൾ കൈ വലിച്ചു .
അതിനെന്താ നീ ഇവിടെ കിടന്നോ ….. തന്റെ മറു ഭാഗത്തേക്ക് തൊട്ട് കാണിച്ചു കൊണ്ട് അവൻ പറഞ്ഞു .
ഇച്ചായാ മുറിവ് പോലും ഉണങ്ങിയിട്ടില്ല ബലം പിടിക്കാതെ കൈയിന്ന് വിട്ടേ …..
ഞാൻ വിടുകേല ……
എനിക്ക് കുറച്ച് പറയാനുണ്ട് .
ഇങ്ങ് വന്നേ …..അവൻ അവളെ അരികിലേക്ക് പിടിച്ചിരുത്തി.
അവന്റെ മുറിവ് പൂർണമായും ഉണങ്ങാത്തതിനാൽ അവൾ കൂടുതൽ ബലം കൊടുക്കാതെ അവനരികിൽ ഇരുന്നു .
തുടരും .