രചന – അമ്മൂസ്
അന്ന പാട്ടും പാടി …..ഇല തുമ്പും നുള്ളി…. നേരെ കയറി ചെന്നതും
മുന്നിൽ സാറ ….
സേവിച്ചായന്റെ വണ്ടിയിൽ വന്നിറങ്ങിയതുമെല്ലാം കണ്ടിട്ടുണ്ട് .
മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്………
അന്ന ചെറിയ പേടിയോടെ വീട്ടിലേക്ക് കേറി വന്നു …….
സാറ അന്നയെ രൂക്ഷമായി നോക്കി നിൽക്കുകയാണ് ……
അവൾ പടിക്കെട്ട് കേറി വീടിലേക്ക് കയറാൻ തുടങ്ങിയതും സാറ കൈ കൊണ്ട് അവളെ തടഞ്ഞു .
നിന്നോട് ഞാൻ ഇന്നാലെ എന്താ പറഞ്ഞത് ?
സാറ മുറുകിയ ശബ്ദത്തോടെ ചോദിച്ചു .
അന്ന ഒന്നും മിണ്ടിയില്ല .
മുഖം കുനിച്ച് നിന്നു.
അന്നാ ഞാൻ നിന്നോടാ ചോദിച്ചേ ……
എന്നാലെ നിന്നോട് ഞാൻ എന്താ പറഞ്ഞത് ?
അന്ന അവളുടെ മുഖത്തേക്ക് മെല്ലെ നോക്കി .
ചേച്ചി……അത് ഇന്ന് വന്നപ്പോ …….സേവിച്ചായൻ ഇതുവഴി ആണെന്ന് പറഞ്ഞപ്പോ …….. സാറയുടെ മുഖത്തേ ദേഷ്യ ഭാവം കണ്ട് അവൾ വിക്കി വിക്കി പറഞ്ഞു .
സേ …സേവിച്ചായൻ പാവമാണ് ചേച്ചി ………
അതുകൊണ്ടല്ലേ എന്നെ ഇവിടെ കൊണ്ട് ആക്കിതന്നത് ….. അവൾ മെല്ലെ പറഞ്ഞു .
അത് കേട്ടതും സാറയുടെ മുഖം കുറച്ചുകൂടി ദേഷ്യത്താൽ ചുവന്നു .
നിനക്ക് ഞാനാണോ വലുത് അയാളാണോ വലുത് ???
അന്ന അവളുടെ ദേഷ്യത്തോടെയുള്ള മുഖം നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല .
അന്നയുടെ മൗനം കണ്ടതും സാറക്ക് ഹൃദയത്തിൽ വല്ലാത്തൊരു വേദന തോന്നി .
അവൾ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് കയറിപ്പോയി .
അന്ന ഒന്ന് നെടുവീർപ്പെട്ടു…..
തൽക്കാലത്തേക്ക് രക്ഷപെട്ടു .
പിന്നെ ചേച്ചിയുടെ പിണക്കമല്ലേ
അത് എത്ര നേരത്തേക്കാ …………
അവൾ ഒരാശ്വാസത്തോടെ ഉള്ളിലേക്ക് കയറിപ്പോയി …
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ടാ സേവി ……..
അമ്മച്ചി വിളിയോട് വിളി ആണല്ലോ …….
ദേ എന്നേം വിളിച്ചു ഇന്ന് ……….
എന്ത് ചെയ്യാനാ ഇച്ചായ ……..
എന്റെ ബുദ്ധിമുട്ട് വല്ലോം അമ്മച്ചിക്ക് അറിയണോ ????
എന്റെ സാറക്കൊച്ച് അമ്പിലും വില്ലിലും അടുക്കാതെ നിൽക്കുകയല്ലെ …….
സേവിയൊന്ന് നെടുവീർപ്പെട്ടു ……
പോട്ടെടാ …….എല്ലാം ശെരിയാകും ബെന്നി അവന്റെ തോളിൽ കൈയ്യിട്ട് തോളോട് തോൾ ചേർത്ത് പിടിച്ചു .
അപ്പോ നാളെ എങ്ങനെയാ ………
നീ വീടിലേക്ക് പോകുവാണോ ????
നാളെ വൈകിട്ട് പോകാം ന്നാ വിചാരിക്കണേ ……..
നാളെയും എന്നെ കണ്ടില്ലെങ്കിൽ പിന്നെ അമ്മച്ചിയുടെ ശവം ഞാൻ കാണേണ്ടി വരുമെന്നാ ഭീക്ഷണി ……
പറയുന്നത് എന്റെ അമ്മച്ചിയാണേ ……
അതുകൊണ്ട് പോയി അനുനയിപ്പിച്ച് കാര്യങ്ങൾ എല്ലാം പറഞ്ഞ് തിരിച്ചു വരാം .
ഹ്മ്മ് ……..
ബെന്നിയൊന്ന് മൂളി ……..
നാളെ പോയാലും എനിക്ക് ഒരു സമാധാനം കാണുകേല……കാരണം ഡേവിഡ് ചില്ലറക്കാരൻ അല്ലല്ലോ …….
നീ അതൊന്നും ഓർത്ത് ടെൻഷൻ അടിക്കണ്ട
അവൻ പൊള്ളാച്ചിക്ക് എങ്ങാണ്ടെ പോയേക്കുവാ ……
ഈ അടുത്തൊന്നും വരില്ലെന്നാ പുറത്ത് നിന്ന്
അറിഞ്ഞത് .
നീ പോയി രണ്ട് ദിവസത്തിനകം വരില്ലേ …..
ഹ്മ്മ്മ് ……..
സേവി ഒന്ന് മൂളി .
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
രാത്രി എട്ട് മണി ആയി
അന്ന ക്ലോക്കിലേക്ക് നോക്കി .
ചേച്ചി ഇതുവരെ യായിട്ടും തന്നോട് മിണ്ടിയിട്ടില്ല .
തനിക്ക് ആഹാരം എടുത്ത് തന്നതല്ലാതെ ചേച്ചി കഴിച്ചിട്ടില്ല .
കളി കാര്യമായോ ???
അവൾ സ്വയം ചോദിച്ചു ……….
അവൾ പഠിച്ചു കൊണ്ടിരുന്ന ബുക്ക് അടച്ചു വച്ച് അടുക്കളയിലേക്ക് നടന്നു .
വെള്ളം കുടിക്കുന്ന വ്യാജെന അവൾ സാറക്കടുത്തു നിന്നു.
എന്നിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല .
സാധാരണ പഠിക്കാൻ മടി കാണിച്ച് ഇങ്ങനെ വന്നു നിൽക്കുമ്പോൾ കണ്ണ്പൊട്ടുന്ന ചീത്ത വിളിച്ച് ഓടിക്കാറുള്ളതാ ……
പക്ഷേ ഇന്ന് …….
അവൾ പതിയെ സാറക്കടുത്തേക്ക് നീങ്ങി ….
ചേച്ചി……..
ചേച്ചി അത് പിന്നെ ഇല്ലേ …….
അവൾ സാറയുടെ തോളിലേക്ക് കൈ ചേർത്ത് വച്ചു .
സാറ പെട്ടന്ന് ആ കൈ തട്ടിക്കളഞ്ഞു .
അന്ന അത് ഒട്ടും തന്നെ പ്രധീക്ഷിച്ചില്ല .
അതുകൊണ്ട് തന്നെ കൈയിലിരുന്ന ചില്ല് ഗ്ലാസ് നിലത്തേക്ക് വീണ് ഉടഞ്ഞു .
സാറ പെട്ടന്ന് തിരിഞ്ഞ് നോക്കി .
നിലത്തു കിടക്കുന്ന ഗ്ലാസ് കണ്ടതും
സാറ ദേഷ്യത്തോടെ അന്നയെ നോക്കി .
പിറകെ നടന്നു മനുഷ്യനെ ശല്യപ്പെടുത്താതെ
കടന്ന് പോകുന്നുണ്ടോ ………
സാറയുടെ ശബ്ദം ഉയർന്നു കേട്ടതും അന്ന പേടിച്ച് പോയിരുന്നു ……
പെട്ടന്ന് ചേച്ചിയെ നോക്കാതെ അവൾ അകത്തേക്ക് നടന്നു കണ്ണുകൾ നിറഞ്ഞു ……
കുറച്ച് നേരം കഴിഞ്ഞതും ബുക്കും പുസ്തകങ്ങളെല്ലാം അടച്ചു വച്ച് അവൾ
റൂമിലേക്ക് വന്നു ……..
ചേച്ചിക്കും തനിക്കും വേണ്ടി നന്നായി ബെഡ് വിരിച്ചിട്ട ശേഷം അന്ന കട്ടിലിനോരത്തായി
കിടന്നു .
കുറച്ച് നേരം കഴിഞ്ഞതും സാറ ജോലി എല്ലാം ഒതുക്കി റൂമിലേക്ക് വന്നു .
അന്ന ഉറങ്ങിയിട്ടില്ലായിരുന്നു .
എന്നും തന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന സാറ ഇന്ന് തന്നെ തട്ടാതെ ആണ് കിടക്കുന്നത് .
അത് കൂടി കണ്ടതും അന്നയുടെ കണ്ണുകൾ
നിറഞ്ഞൊഴുകി .
സങ്കടം പിടിച്ചു നിർത്താൻ കഴിയാതെ അന്ന
പെട്ടന്ന് എഴുന്നേറ്റു കട്ടിലിൽ നിന്നും ഇറങ്ങി……
സാറ തിരിഞ്ഞു നോക്കുന്നതിനു മുന്നേ താഴേക്കു വന്ന് സാറയുടെ കാലുകളിൽ കൈ ചേർത്ത് കരയാൻ തുടങ്ങി .
സാറ പെട്ടന്ന് ഞെട്ടി .
ചേച്ചി……..
എന്നോട്…… എന്നോട് മിണ്ടാതിരിക്കല്ലേ ……
എന്നോട് പിണങ്ങല്ലേ ……………
ചേച്ചി എന്നെ എത്ര വേണോ തല്ലിക്കോ എന്നാലും ഇത്രയും സങ്കടം വരില്ല .
എന്നോടിങ്ങനെ മിണ്ടാതിരിക്കല്ലേ ….
അവൾ ഏങ്ങി ഏങ്ങി കരഞ്ഞു .
സാറ പെട്ടന്ന് എഴുന്നേറ്റ് അവളെ അവളെ ചേർത്ത് പിടിച്ചു .
എനിക്ക് ……എനിക്ക് …..ചേച്ചി മാത്രേ ഉള്ളൂ …
ആരെക്കാളും വലുത് എനിക്ക് എന്റെ ചേച്ചി തന്നെയാ …..
അന്ന എങ്ങലോടെ പറഞ്ഞു .
സേവിച്ചന് ചേച്ചിയെ ഇഷ്ടാ…….
പിന്നെ സേവിച്ചൻ നല്ല ആളാണ് എന്ന് തോന്നിയത് കൊണ്ടാ…..ഞാൻ ……
അന്ന സാറയോട് ചേർന്നിരുന്നു .
അയാൾക്ക് എന്നെ ഇഷ്ടാന്ന് നിന്നോട് ആരാ പറഞ്ഞേ .,?
സാറ മെല്ലെ ചോദിച്ചു .
സേവിച്ചൻ …..
ഹ്മ്മ്മ്മ് …..സാറയൊന്നു നീട്ടി മൂളി .
അന്നാ…. നമ്മൾ വിചാരിക്കും പോലെ അല്ല ആരും .
നമ്മൾ വിശ്വാസിക്കും പോലെയും അല്ല ആരും .
അതുകൊണ്ട് എല്ലാവരോടും അടുക്കുമ്പോൾ ഒരകലം വേണം .
അത് ജീവിതം നമ്മളെ പഠിപ്പിച്ചതാണ് .
ചേച്ചിയുടെ പിണക്കം മാറിയോ …..
അന്ന അവളോട് ചേർന്നിരുന്ന് ചോദിച്ചു .
എനിക്ക് പിണക്കമില്ല.
എന്റെ എന്നയല്ലേ …..
സങ്കടം മാത്രേ ഉള്ളൂ .
അവൾ അന്നയെ ചേർത്ത് പിടിച്ചു .
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
തന്റെ ജീപ്പിന്റ മുകളിൽ ചാരി കിടന്ന് ആസ്വധിച്ച് സിഗരറ്റ് വലിക്കുകയാണ് ഡേവിഡ് .
ഡേവിഡ് ……എന്താടാ പ്ലാൻ …….
അടുത്ത് നിന്നവൻ ചോദിച്ചു .
പ്ലാൻ ചെയ്യാൻ ഒന്നുമില്ല ടാ ……
എനിക്ക് ഏതു നേരവും ചെന്ന് കയറാൻ അവകാശമുള്ള വീടാ അത് .
പിന്നെ സാറ …………
അവളൊരു കിട്ടാക്കനിയാ ……
അവളെ കാണുമ്പോ അറിയാതെ ഞാൻ ബന്ധവും സ്വന്തവും എല്ലാം അങ്ങ് മറക്കും .
അതല്ലേ അവളുമായി എന്നും അടിആകുന്നത് .
ഒരു വഷളൻ ചിരിയോടെ അവൻ പറഞ്ഞു .
എന്തായാലും അവളുമ്മാര് കാരണമാ ഒരുത്തൻ എന്റെ ദേഹത്ത് കൈ വച്ചത് .
അതിന് ആദ്യം വേദനിക്കുന്നത് ചേച്ചിയും അനിയത്തിയും തന്നെയായിരിക്കും അത് കഴിഞ്ഞേ ഉള്ളൂ അവന് . ഇനി അതിൽ മാറ്റമില്ല .
അവൻ ഒരു ക്രൂരത നിറഞ്ഞ ചിരിയോടെ കത്തി ഏരിഞ്ഞ സിഗരറ്റ് ദൂരേക്ക് കളഞ്ഞ് കൊണ്ട് പറഞ്ഞു .
എന്തൊക്കെയോ തീരുമാനിച്ച പോലെ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി അവൻ .
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
സമയം വൈകുന്നേരം അഞ്ചു മണിയോട് അടുത്തിട്ടുണ്ട് …….
എടാ ഇപ്പോഴാ ഇന്ന് ഇറങ്ങണേ ???
ബെന്നി അടുത്തേക്ക് വന്നു ചോദിച്ചു .
ഒരു ഏഴ് മണി ആയിട്ട് ഇറങ്ങാം ഇച്ഛയാ ….
അതെന്താ അത്രയും താമസിക്കുന്നെ ……
എന്റെ സാറക്കൊച്ചിനെ ഒന്ന് കണ്ടിട്ട് ……
അവൻ ചെറു ചിരിയാലെ പറഞ്ഞു
ബെന്നി അവനെ ഒന്ന് ഇരുത്തി നോക്കി .
ഒരു ദർശന സുഖം … സേവി പറഞ്ഞു .
മ്മ്മ്മ് …..
സേവി ഒന്ന് നീട്ടി മൂളി ഒരു പുഞ്ചിരിയിലെ കടയിലേക്ക് കയറിപ്പോയി .
🌷🌷🌷🌷🌷
അഞ്ചു മണിക്ക് അനന്തപുരി ബസ്സ് സ്റ്റോപ്പിൽ ബ്രേക്ക് ഇട്ടപ്പോൾ സേവി അവിടെ ഉണ്ടായിരുന്നു .
സാറ ബസ്സിൽ നിന്നും ഇറങ്ങുന്നത് കണ്ട് അവൻ വേഗം അവൾക്കരികിലേക്ക് നടന്നു …
ഏയ്യ് സാറാ ……..
അവൻ വിളിച്ചതും പെട്ടന്നവൾ നിന്നു. തിരിഞ്ഞ് നോക്കി.
സേവിയെ കണ്ടതും അവളുടെ മുഖം ചെറുതായ് ഒന്നിരുണ്ടു .
സേവി പെട്ടന്ന് അവൾക്ക് അരികിൽ നടന്നെത്തി .
തന്നെ ഞാൻ ഒന്ന് കാണാൻ ഇരിക്കുവായിരുന്നു .
സാറ ഇരു കൈയും മുന്നിൽ കെട്ടി അവനെ നോക്കി .
എന്താണ് സാറക്കൊച്ചേ….
അവൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു….
അത് കണ്ടതും അവളുടെ മുഖം വീണ്ടും ദേഷ്യം ഇരച്ചു കയറി.
തുടരും .❣️

by