The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അമ്മൂസ്
അവൾ കാലുകൾ പൂഴ്ന്ന് പോകുന്ന മണലിലൂടെ പ്രയാസപ്പെട്ട് അവന്റെ കൂടെ ചെന്നു ……..
കൂടുതൽ മുന്നിലേക്ക് ചെന്നപ്പോൾ
മുന്നിൽ കാണുന്ന കാഴ്ചകണ്ട് അവളൊന്ന് അത്ഭുതപ്പെട്ടു .
കാരണം ……
ചെഞ്ചായം പുരട്ടിയ ആകാശത്തെ
ഇന്നുവരെ ഉള്ള സായാഹ്നത്തിൽ ഇത്രമേൽ ഭംഗിയായി അവൾ കണ്ടിട്ടില്ലായിരുന്നു
സേവി ആർത്തു വരുന്ന തിരമാലകളെ നോക്കി നിന്നു .
അവൾ പതിയെ അവന്റെ അരികിലേക്ക് എത്തി …….
മുന്നിലേക്ക് നോക്കി നിന്നു.
വീശിയടിക്കുന്ന കടൽക്കാറ്റിൽ പാറി പറന്ന
മുടിയിഴകളെ അവൾ കൈ കൊണ്ട് മാടി ഒതുക്കി വച്ചു .
കുറച്ചു നേരം അങ്ങനെ നിന്ന ശേഷം സേവി
സാറയേയും വിളിച്ച് തീരത്ത് തന്നെ സെറ്റ് ചെയ്തിരുന്ന ഒരു മരബെഞ്ചിലേക്ക് ചെന്നിരുന്നു .
കുറച്ചു നേരം ഇരുവരും ഒന്നും മിണ്ടില്ല .
ആ സ്ഥലത്തിന്റെ ശാന്തതയും നേരിയ ഇരുൾ വീഴുന്ന അന്തരീക്ഷവും തണുത്ത കാറ്റും ആസ്വദിച്ച് അങ്ങനേ ഇരുന്നു .
സാറക്ക് ജോലി ഇഷ്ടാകുന്നുണ്ടോ ???
കുറച്ചു നേരം മുന്നിലേക്ക് നോക്കിയിരുന്ന ശേഷം സേവി അവളോട് ചോദിച്ചു …..
ഹ്മ്മ് ….കുഴപ്പമില്ല . പഠിച്ചു വരുന്നു ……
തന്റെ നാടും വീടും ഒക്കെ മിസ്സ് ചെയ്യുന്നുണ്ടോ ടോ താൻ ……
അത് കേട്ടതും അവളൊന്നു നെടുവീർപ്പെട്ടു .
ഓർക്കാത്ത ദിവസങ്ങളില്ല.
അവൾ മെല്ലെ പറഞ്ഞു .
സ്വന്തമെന്ന് പറയുന്ന വീട് ഇപ്പോൾ ഒരുപിടി ചാരം മാത്രമായിരിക്കും .
അത് കത്തി അമരുന്ന ദൃശ്യം അവളുടെ മനസ്സിലേക്ക് വന്നു ……….
അതേ …….
അവിടെ വച്ച് പരിജയപ്പെട്ട എന്റെ ചുണക്കുട്ടിയായ സാറക്കൊച്ചിനെ ഞാൻ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട് കേട്ടോ ……
മുന്നിൽ കാണുമ്പോ തന്നെ എന്നോട് വഴക്കിടുകയും എന്നോട് ദേഷ്യപ്പെടുകയുമൊക്കെ ചെയ്യുന്ന അവളെ ഇപ്പോ കാണാനേ ഇല്ല ഈ ഇരിക്കുന്ന സാറയിൽ …….
അവൻ അവളെ നോക്കി പറഞ്ഞു .
അത് കേട്ടതും അവളൊന്നു പുഞ്ചിരിയോടെ നെടുവീർപ്പെട്ടു …..
അങ്ങനെയായിരുന്നു ….പക്ഷെ
സാഹചര്യങ്ങൾക്ക് അനുസരിച്ച് സാറക്ക് മാറിയല്ലേ പറ്റൂ ………
രണ്ട് പെൺകുട്ടികൾ ഒറ്റയ്ക്ക് താമസിക്കുമ്പോൾ അവർ എന്തെല്ലാം കാര്യങ്ങളാണ് നേരിടേണ്ടി വരുക……
എന്തെല്ലാം കാര്യങ്ങളാണ് അനുഭവിക്കേണ്ടി വരുക ……
അത് മുന്നിൽ കണ്ട്തന്നെയാ ഞാൻ ദേഷ്യക്കാരിയായത് എല്ലാർക്കും മുന്നിൽ തന്റേടിയായത് .
അവൾ നെടുവീർപ്പോടെ പറഞ്ഞു .
പക്ഷേ ഇവിടെ ഞാനും എന്റെ അനിയത്തിയും സുരക്ഷിതരാണ് .
ആ സംരക്ഷണം തന്നയാളോടും കുടുംബത്തോടും അത്രയും കടപ്പെട്ടിരിക്കുന്നുണ്ട് ഞാൻ .
ദേഷ്യവും വാശിയും കാണിക്കുന്ന സാറക്ക് ഉള്ളിൽ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു സാറയുമുണ്ട് …….
ഏതോ ഒരോർമയിൽ അവൾ പറഞ്ഞു നിർത്തി .
എന്നാൽ ആ സാറയെ എനിക്ക് തരുമോ …..
പൊടുന്നനെ അവൻ ചോദിച്ചു .
പെട്ടന്ന് അവളൊന്നു ഞെട്ടി …….
എ….എന്താ……..
സ്നേഹിക്കാൻ മാത്രം അറിയാവുന്ന ആ സാറയെ എനിക്ക് തരാമോ എന്ന് ……
അവൾ കണ്ണിമയ്ക്കാതെ അവനെ നോക്കിയിരുന്നു …..
സാറക്കൊച്ചിന് എന്നോട് ഒരു ഇഷ്ടമുണ്ടെ ന്നൊക്ക എനിക്ക് അറിയാം……
ഒരു സമ്മതം മാത്രം മൂളിയാൽ മതിയെന്റെ
സാറ ……
ഇനിയും കാത്തിരിക്കാൻ വയ്യാത്തത് കൊണ്ടാ……….
അവൻ പ്രധീക്ഷയോടെ അവളെ നോക്കി .
ഇഷ്ടം …….
ഇഷ്ടമില്ലാഞ്ഞിട്ടല്ല…
ആർക്കാ ഇച്ചായനെ ഇഷ്ടപെടാത്തത് …..
പക്ഷേ …… അർഹത ……..
അവൾ അവനെ നോക്കി …..
ഇച്ചായനെന്നു വിളിച്ചതിന്റെ അത്ഭുതത്തിൽ
സേവിയുടെ കണ്ണുകൾ വിടർന്നിരുന്നു …..
നിന്നെ എന്റെ ജീവിതത്തിലേക്ക് കൂട്ടാൻ അർഹതാ എന്നൊരു മാനദണ്ഡം ഇല്ല സാറ ………..
അവൾ മിഴികൾ താഴത്തി….
സേവി അവൾക്ക് അരികിലേക്ക് ചേർന്നിരുന്നു .
അവളുടെ കൈകൾ പുണർന്നു ………
അവന്റെ കൈകളിലെ ചൂട് അവളെ വല്ലാതെ പൊള്ളിച്ചു .
പെട്ടന്ന് അവൾ മുഖമുയർത്തി അവനെ നോക്കി ………
ഒത്തിരി ഇഷ്ടവാ ടി നിന്നെ ……
കണ്ട അന്ന് മുതൽ …….
പിന്നെ പൈങ്കിളി അടിച്ചുകൊണ്ട് നടക്കാൻ
എനിക്ക് വലിയ താല്പര്യമില്ല …..
അതുകൊണ്ടാ കെട്ടട്ടെ ന്ന് ചോദിക്കുന്നത് .
കെട്ടിക്കഴിഞ്ഞു നമ്മക്ക് ലൈഫ് ലോങ്ങ് അങ്ങ് പ്രേമിക്കാടി .
അവൾ മെല്ലെ ചിരിച്ചു ……..
തന്നെ ഇത്രയും സ്നേഹിക്കുന്ന ഒരു മനുഷ്യനോട് ഇനി എന്താണ് പറയേണ്ടത് …….
അവൾ പുഞ്ചിരിച്ചതല്ലാതെ ഒന്നും മിണ്ടില്ല ….
ആ മൗനത്തിൽ ഒളിച്ചിരിക്കുന്ന സമ്മതത്തേ കണ്ട്പിടിച്ച് അവനും പുഞ്ചിരിച്ചു .
ഇത്ര നാളും താൻ അറിയാൻ കാത്തിരുന്നത്
എല്ലാം അതിലുണ്ട് .
സാറക്കൊച്ചെ …….
മ്മ്മ് ….
ഇരുവരും അങ്ങനെ തന്നെ ചേർന്നിരുന്നു .
അടർന്നിരിക്കാൻ അവളും മുതിർന്നില്ല.
കിരൺ എങ്ങനാ …….
ഇന്നത്തേ സംഭവമോർത്ത് അവൻ ചോദിച്ചു .
ഇച്ചിരി വാല് നീളുന്നുണ്ട് അത് ഞാൻ വൈകാതെ വെട്ടും .
ഇനിയിപ്പോ വേണ്ട .
ഇന്ന് ഞാനൊരു കൊട്ട് കൊടുത്തിട്ടുണ്ട് .
ഹ്മ്മ്മ് …..അതവന്റെ പെങ്ങളെ വിളി കേട്ടപ്പോൾ മനസ്സിലായി …….
അവന്റെ അന്നേരത്തെ ഓട്ടം കണ്ടിട്ട് ഇനി എന്നോട് മിണ്ടുന്ന കോളില്ല ….
അവൾ ചിരിയോടെ പറഞ്ഞു …….
കുറച്ച് നേരം ഇരുവരും അങ്ങനെ തന്നെ ഇരുന്നു ….
വീട്ടിൽ പോകണ്ടേ ………
സൈലന്റ് ആയിരുന്ന ഫോണിൽ അമ്മച്ചിയുടെ രണ്ട് മിസ്സ് കാൾ വന്നത് കണ്ട് അവൻ ചോദിച്ചു .
അയ്യോ ….അവൾ പെട്ടന്ന് ബാഗ് തുറന്ന് ഫോണിലേക്ക് നോക്കി .
അമ്മച്ചി വിളിച്ചിട്ടുണ്ട് …….പെട്ടന്നൊരു
ടെൻഷനോടെ അവൾ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു …….
അവനും കൂടെ എഴുന്നേറ്റു ……
ടെൻഷനാകാതെ ഞാൻ വിളിച്ച് പറയാം .
അവൻ ഫോൺ എടുത്ത് അമ്മച്ചിയുടെ നമ്പർ ഡയൽ ചെയ്തു .
ഹലോ അമ്മച്ചി …….
കൊച്ചിനേം കൊണ്ട് എവിടെ പോയതാടാ നീ …….
അവർ ദേഷ്യത്തോടെ ചോദിച്ചു ……
ഞങ്ങൾ ബീച്ചിൽ വന്നതാ ……
വീട്ടിലേക്ക് തിരിച്ചിട്ടുണ്ട് …
മ്മ്മ് ……
അമ്മച്ചി ഒന്ന് അമർത്തി മൂളി ഫോൺ കട്ട് ചെയ്തു .
ഇരുവരും പിന്നെ നിന്നില്ല .വീട്ടിലേക്കു പുറപ്പെട്ടു .
🌼
വീട്ടിലേക്ക് ഒരുമിച്ച് കയറി വരുന്ന ഇരുവരെയും കണ്ടതും അന്നയും എബിയും മുഖത്തോടു മുഖം നോക്കി …….
ഇത്ര പെട്ടന്ന് ഇവര് അടയും ചക്കരയും ആയോ …..അവരുടെ മുഖത്ത് ആ സംശയമായിരുന്നു …….
അവരെ കടന്ന് സാറ അവളുടെ മുറിയിലേക്കും സേവി അമ്മച്ചിയെ കാണാനായി അടുക്കളയിലേക്കും അവളുടെ കൂടെ നടന്നു .
അവൾ റൂമിലേക്ക് കയറുന്നതിന് മുൻപ് അവളുടെ കൈതണ്ടയിൽ ഒന്ന് പിച്ചാനും അവൻ മറന്നില്ല .
അവൾ ഒന്ന് ഏങ്ങി ക്കൊണ്ട് തിരിഞ്ഞു നോക്കുന്നതിന് മുൻപ് അവനാ മുറിവാതിൽ കടന്ന് പോയിരുന്നു …..
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
എബി ……. എന്തായി ……..
ആ മെഡിസിൻസ് കിട്ടിയോ ………
ഇല്ല ചേച്ചി……..
അവർ ഹോസ്പിറ്റലിനകത്തുള്ള മറ്റൊരു സ്റ്റോറിൽ കൂടി ചോദിക്കാൻ പറഞ്ഞു …….
ആ കാർഡ് ഇങ്ങ് എടുക്ക് ……
ഞാൻ പോകാം ……..
അവൾ പെട്ടന്ന് തന്നെ അവന്റെ കൈയിൽ നിന്നും അത് വാങ്ങി …….
അവൻ പോകാം എന്ന് പറയുന്നതിന് മുന്നേ അവൾ മുന്നോട്ട് നടന്നിരുന്നു .
ഹോസ്പിറ്റലിന്റെ ഏതോ കോണിൽ നിന്നും
അവളാ മെഡിസിനും വാങ്ങി തിരികെ icu വിന് മുന്നിലെത്തി ……
ശേഷം കൈയിലിരുന്ന മെഡിസിൻ icu
ഡോർ തുറന്ന് ഇറങ്ങിയ സിസ്റ്ററിന്റെ കൈയിലേക്ക് കൊടുത്തു .
സിസ്റ്റർ എങ്ങനുണ്ട് ഇപ്പോ ……..
ഇപ്പോൾ ഒന്നും പറയാറായിട്ടില്ല .
ഇരുപത്തി നാലു മണിക്കൂർ കഴിയണം ഇനി…
ഹ്മ്മ്മ് …….
തൊണ്ടയോളം എത്തി നിന്ന ഒരു വേദനയോടെ അവൾ മൂളി .
ശേഷം ഒരു കസേരയിലേക്ക് അവൾ തളർന്നിരുന്നു .
അടുത്തായി തന്നെ അമ്മച്ചിയും എബിയും ഇരിപ്പുണ്ട് .
ക്ലാരമ്മയും അപ്പച്ചനും അന്നയും വീടിലേക്ക് പോയിരിക്കുകയാണ് ….
സാറ പാറി പറന്ന മുടിയും വാടിയ മുഖവുമായി ആ സീറ്റിൽ ചാരിയിരുന്നു .
ഡേവിഡ് വന്ന ദിവസം അവളുടെ ഓർമ്മയിലേക്ക് എത്തി .
തുടരും .