രചന – ആയിഷ അക്ബർ
വളരെ വേഗത്തിൽ തന്നെ ദിവസങ്ങൾ കടന്നു പോയി …..
സേവിയുടെ നെറ്റിയിൽ ആ മുറിവ് ഒരു കുഞ്ഞു പാട് മാത്രമായി മാറി
ദിവസങ്ങൾ നീണ്ട്പോയിട്ടും സേവിയെ കാണാത്തതുകൊണ്ട് അമ്മച്ചി നാട്ടിൽ നിന്ന്
തുടരെ തുടരെ വിളിതുടങ്ങി……
അന്നത്തേതിന് ശേഷം എന്നും രാവിലെയും വൈകിട്ടുമുള്ള ദർശന സുഖം അല്ലാതെ സാറയോട് ഒന്ന് നേരിട്ട് സംസാരിച്ചിട്ടില്ല .
അവളെ ഒന്ന് കരക്ക് അടുപ്പിക്കാതെ അമ്മച്ചിക്ക് അടുത്തേക്ക് പോകുന്നില്ലന്ന് തീരുമാനിച്ചതു കൊണ്ട് ഓരോ അടവുകൾ പറഞ്ഞ് അവിടെ തന്നെ നിൽക്കുകയാണ് അവൻ .
🌷🌷🌷🌷🌷🌷🌷🌷🌷🌷
അപ്പോ അതാണ് എന്റെ സാറകൊച്ചിന്റ കഥ ആല്ലേ ……..
സേവി ഒരു നെടുവീർപ്പാലെ ചോദിച്ചു …
ഹമ് ……
ബെന്നി സാറയെക്കുറിച്ച് അറിയാവുന്ന കാര്യങ്ങൾ എല്ലാം പറയുകയായിരുന്നു …..
അതിന് ശേഷമാ അവള് ഈ പലഹാരം ഉണ്ടാക്കി വിൽക്കുന്ന കച്ചവടം ഒക്കെ തുടങ്ങിയെ ……
പിന്നെ മുഖസ്തുതി പറയരുതല്ലോ ……
അപാര കൈപുണ്യമാ അവൾക്ക് …..
കുറച്ച് നാള് മുന്നേ വരെ ഉണ്ടാക്കുന്ന
പലഹാരങ്ങൾ എന്റെ കടയിലും കൊണ്ട് വിൽക്കു മായിരുന്നു .
ഇപ്പോ അത് നിർത്തിയെന്ന് തോന്നുന്നു …
എന്താണെന്ന് അറിയില്ല .
പിന്നെ അവൾക്ക് ഒരു അനിയത്തി കൊച്ച് ഉള്ള കാര്യം ഞാൻ പറഞ്ഞില്ലേ .
അന്നാ ന്നാ പേര് .
ഈ സാറയെ പോലെ തന്നെ ഒരു മിടുക്കി കൊച്ച് തന്നാ അതും . കാണാനും സാറയെ പോലെ സുന്ദരി .
ഇവിടെ സ്കൂളിൽ എങ്ങാണ്ട് പഠിക്കുവാ പ്ലസ് വണ്ണിലോ പ്ലസ് ടു വിലോ.
അവളുടെ പഠിപ്പും ചിലവും എല്ലാം സാറ തന്നെയാ …..
പിന്നെ അന്നയും ചുമ്മാതെ ഇരിക്കാറില്ലാന്ന് സാറ പറയാറുണ്ട് . അവളെ കൊണ്ട് പറ്റുന്നത് അവളും ചെയ്ത് കൊടുത്ത് സാറയെ സഹായിക്കും .
ഓരോ ദിവസവും ജീവിതത്തിന്റെ അങ്ങറ്റവു മിങ്ങറ്റവും കൂട്ടി മുട്ടിച്ചു പോകുന്ന രണ്ട് പെൺകുട്ടികൾ .
ബെന്നി ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി . സേവി ബെന്നിയെ കേട്ടിരിക്കുകയായിരുന്നു .
അവൻ ബെന്നിയെ നോക്കി ……
ഇതുപോലെ കഷ്ടപ്പെട്ടു ജീവിക്കുന്നവരെ എനിക്ക് ഒത്തിരി ഇഷ്ടാ ഇച്ചായാ .
ഇത്തിരി കാത്തിരുന്നാലും എന്റെ പെണ്ണിനെ കർത്താവ് എന്റെ കൈയിൽ തന്നെ തന്നാൽ മതിയായിരുന്നു .
അതൊക്കെ തരുമെടാ ……
കർത്താവ് അവളെ നിന്റെ കൈയിലേ ചേർത്തു വയ്ക്കു .
അവൻ ബെന്നിയെ നോക്കി പുഞ്ചിരിച്ചു .
പെട്ടന്ന് സേവിയുടെ ഫോൺ റിങ് ചെയ്തു .
ബ്രോക്കർ എന്ന പേര് സ്‌ക്രീനിൽ കണ്ടതും അവൻ അത് ചെവിയോട് ചേർത്ത് വച്ചു .
ആഹ്ഹ് ……
വരാം …..
നിങ്ങൾ അവിടെ വെയ്റ്റ് ചെയ്താൽ മതി .
ഫോൺ കട്ട് ആയതും സേവി ബെന്നിയെ നോക്കി .
എന്നാ ടാ …..
ഇച്ചായാ ഞാൻ അന്ന് പറഞ്ഞില്ലേ ആ സ്ഥലത്തിന്റെ കാര്യം …..
അത് ശെരിയായീന്ന്……
നമുക്ക് പോയൊന്നു കണ്ടാലോ …….
ഇഷ്ടായാ അപ്പച്ചനോട് പറഞ്ഞ് അതങ്ങ് വാങ്ങാല്ലോ ….
എന്നാ അയാലും എന്റെ സാറകൊച്ചിന്റെ നാടല്ലേ…..
അവൻ പറഞ്ഞതും ബെന്നി ചിരിച്ചു .
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഇന്ന് അവധി ദിവസം ആയതുകൊണ്ട് രാവിലെ തന്നെ കഴുകാനുള്ള തുണികളെല്ലാം
എടുത്ത് വയ്ക്കുകയായിരുന്നു സാറ …..
അന്നാ …….
എന്താ ചേച്ചി…….
ഇനി കഴുകാനുള്ള തുണി വല്ലതും ഉണ്ടോ നിനക്ക് ……
ഇല്ല ചേച്ചി ……
ഈ രണ്ട് ടോപ് മാത്രേ ഉള്ളൂ ……
അത് ഞാൻ കഴുകുമായിരുന്നല്ലോ ….
വേണ്ട ഞാൻ കഴുകിക്കോളം….
നീ എന്തെങ്കിലും എടുത്ത് കഴിച്ചിട്ട് നാളത്തെ എക്സാമിന് ഉള്ളത് നോക്ക് …..
മ്മ്…..അന്ന മുറിയിലേക്ക് പോകാൻ തിരിഞ്ഞു .
ചേച്ചി……
തുണികൾ ബക്കറ്റിൽ ആക്കി പുറത്തേക്ക് ഇറങ്ങാൻ നിന്നവളെ അന്ന വിളിച്ചു …..
എന്തെന്ന അർത്ഥത്തിൽ സാറ തിരിഞ്ഞു നോക്കി …
അത് ചേച്ചി………
അന്ന് പള്ളിപ്പെരുന്നളിന്റെ അവസാന ദിവസം അയാൾ വന്ന് അടിഉണ്ടാക്കിയില്ലേ …
അന്നേരം അതിനിടയിൽ വന്ന് കേറിയ ആ ചേട്ടൻ ആരാ ചേച്ചി……
എനിക്ക് എങ്ങനെ അറിയാം അയാൾ ആരാണെന്ന് …….
സാറ മുഖം തിരിച്ചു .
അല്ലാ ഇപ്പോ ഇടക്ക് ഇടക്ക് ആ ചേട്ടനെ കാണാറുണ്ട് …….
കഴിഞ്ഞ വെള്ളിയാഴ്ച നമ്മൾ പള്ളിയിൽ പോയപ്പോ ദൂരെ നിന്ന് ചേച്ചിയെ തന്നെ നോക്കുന്ന പോലെ എനിക്ക് തോന്നി ……
ആഹ് എനിക്ക് അറിയില്ല ആരാണെന്നോ ഏതാണെന്നൊ …….
ഓരോ കുരിശ്കള് ……
അവൾ സേവിയെ ഒരു നിമിഷം ഒന്ന് ഓർത്തു കൊണ്ട് പറഞ്ഞു .
ആ ചേട്ടൻ അന്ന് ഇടക്ക് കേറിയതു കൊണ്ട് വലിയ പ്രശ്നം ആയില്ല .
ചേച്ചി ഒരു താങ്ക്സ് പറയേണ്ടതായിരുന്നു .
നമ്മളെ സഹായിച്ചതല്ലേ ….
സാറ ദേഷ്യത്തോടെ ഒന്ന് അവളെ നോക്കി …
ഞാൻ ആരോടും സഹായം ആവശ്യപ്പെട്ടിരുന്നില്ല .
ഇനി അവശ്യപ്പെടുകയും ഇല്ല ……..
ഒരിക്കൽ …..
കരയേതാ കടലേതാ എന്ന് അറിയാതെ
നിന്നെയും ചേർത്ത് പിടിച്ച് ഒരു കൈതാങ്ങ് ഇല്ലാതെ സഹായം ചോദിച്ചു നിന്ന ഒരു സാറയുണ്ട് .
അന്ന് നാട്ടുകാരോ കൂട്ടുകാരോ കുടുംബക്കാരോ ആരും സഹായത്തിനായി ഒരു കൈ നീട്ടി തന്നിട്ടില്ല .
അന്ന് നിർത്തിയതാ ഞാൻ …….
അവൾ ദേഷ്യത്തോടും പുച്ഛത്തോടും പറഞ്ഞു നിർത്തി .
ഉപദ്രവിക്കാൻ മാത്രം അറിയുന്ന കുറേ കൂട്ടങ്ങൾ …….
അവളുടെ കണ്ണ് ചുവന്നു …….
ഇപ്പോഴും അതിന് വല്ല മാറ്റവും ഉണ്ടോ …..
രാത്രിയാകാൻ കാത്തിരിക്കുവല്ലേ കുറേ പകൽ മാന്യൻമാർ ……
അവൾ വർദ്ധിച്ച ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി .
ഒന്ന് അന്നയെ തിരിഞ്ഞു നോക്കി അങ്ങനെ തന്നെ നിൽക്കുകയാണ് അവൾ ……
അന്നാ ……നീ ഒന്നും തലയിലിട്ട്
പുകയ്ക്കാതെ പോയിരുന്നു പടിക്ക് …….
നമ്മളെ കർത്താവ് നോക്കിക്കോളും …..
സാറ സമാധാനമായി പറഞ്ഞു …..
അയാളുടെ കാര്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന ചിന്തിയോടെ അവൾ ചേച്ചിയെ നോക്കി
ഒന്ന് നെടുവീർപ്പെട്ട് അകത്തേക്ക് നടന്നു .
🌷🌷🌷🌷🌷🌷🌷🌷🌷
കുറച്ച് നേരത്തെ ബൈക്ക് യാത്രക്ക് ശേഷം അവർ ആ സ്ഥലത്തെത്തി .
ഇരുവരെയും കാത്തെന്നപോലെ ബ്രോക്കർ അവിടെ തന്നെ ഉണ്ടായിരുന്നു .
അവൻ ചുറ്റും നോക്കി മനോഹരമായ ഒരു പ്ലോട്ട് .
ഒരു ഇരുപതു സെന്റ് വരും ……
വേലി കെട്ടിയിട്ടുണ്ട് മുഴുവൻ
അപ്പുറവും ഇപ്പുറവും നിരവധി വീടുകൾ ഉണ്ട് .
മനോഹരമായ കുഞ്ഞു കുഞ്ഞു വീടുകൾ .
ബ്രോക്കർ തന്റെ ജോലിയിൽ വാചാലനാകുന്നുണ്ട് .
അവർ മൂന്ന് പേരും അവിടമാകെ ചുറ്റിക്കണ്ടു .
പച്ചപ്പ് നിറഞ്ഞ ഭംഗിയുള്ള പ്രദേശം ……
വീടുകൾ ഇരിക്കുന്നിടം ഒഴികെ ബാക്കിയെല്ലാം തട്ട് തട്ടായുള്ള പലവിധ കൃഷികളാണ് .
സേവിക്കും ബെന്നിക്കും ഇഷ്ടമായ മട്ടാണ് .
ബെന്നിയും ബ്രോക്കറും സംസാരിക്കുന്നതിനിടെ അവൻ മുന്നോട്ട് നടന്നു ……..
വേലി കടന്ന് അവൻ പുറത്തേക്ക് ഇറങ്ങി നോക്കി …..
അവിടമാകെ വീക്ഷിച്ച് തിരിഞ്ഞതും അവന്റെ കണ്ണിൽ എന്തോ ഒന്ന് ഉടക്കി .
മുകളിൽ നിന്ന് താഴേക്ക് എന്നപോലെ ഇരിക്കുന്ന വീടുകളിൽ അടുത്തായി കാണുന്ന ഒന്ന് അതിൽ പരിജിതമായ ഒരു മുഖം കണ്ടപോലെ ……
അവൻ കുറച്ച് മുന്നിലേക്ക് നടന്നു .
പെട്ടന്ന് ഒന്ന് നിന്നു .
സാറ …….
അവന്റെ മനസ്സ് മെല്ലേ പറഞ്ഞു ……
ഒരു കുഞ്ഞ് പുഞ്ചിരിയോടെ അവൻ അവളെ നോക്കി നിന്നു.
ഇന്ന് അവധി ദിവസമായിട്ട് ഇവളെ എങ്ങനെ കാണുമെന്ന് നോക്കി ഇരിക്കുവായിരുന്നു…..
കർത്താവ് ഇത്ര പെട്ടന്ന് എന്റെ പ്രാർത്ഥനകേൾക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല .
അവൻ മനസ്സിൽ ഓർത്തുകൊണ്ട് ഒരു പുഞ്ചിരിയാലെ അവൾക്ക് അടുത്തേക്ക് നടന്നു .
ബക്കറ്റിലെ തുണികൾ ഓരോന്നായി പിഴിഞ്ഞ്
അയയിലേക്ക് വിരിക്കുകയാണ് അവൾ .
വീട്ടിലെ വേഷമാണ് …..
നിറം മങ്ങിയ ഒരു ടോപ്പും പാന്റും …….
തുണി കഴുകുന്നതിന്റെ ഫലമായി ടോപ്പിന്റെ മുൻ ഭാഗം നനഞ്ഞ് ദേഹത്തോട് ഒട്ടിപിടിച്ചിട്ടുണ്ട് .
അതൊന്നും ശ്രദ്ധിക്കാതെ
നേരിയ കിതപ്പോടെ തുണിവിരിക്കുകയാണ് അവൾ ……
ഏയ്യ് സാറാ …….
തന്നെ ആരോ വിളിക്കുന്നത് കേട്ട് അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി .
മുന്നിൽ സേവിയെ കണ്ടതും അവളൊന്നു പകച്ചു നിന്നു .
സാറക്കൊച്ച് ഭയങ്കര തിരക്കിലാണല്ലോ ..
അവൻ അവളുടെ വേലിക്കെട്ടിന് അരികിലായി നിന്നു.
സാറയെ ഇന്ന് കാണാൻ കഴിഞ്ഞില്ലല്ലോ ന്ന് വിചാരിക്കുവായിരുന്നു ഞാൻ ……
അപ്പോഴാ ദെയ്‌വമായിട്ട് കൊണ്ട് മുന്നിൽ നിർത്തിയത് .
എന്നെ കണ്ടിട്ട് ഇയാൾക്ക് എന്തിനാ ……..
സാറ സേവിയുടെ മുഖത്തേക്ക് നോക്കി
എന്തിനാ എന്നൊക്കെ ചോദിച്ചാ …….
വെറുതെ ………
ഇയാളെ കാണാൻ എന്നാ അഴകാ ന്നോ ……
ഇങ്ങനെ ഭംഗിയുള്ള പെൺപിള്ളേരെ ആണ്പിള്ളേര് നോക്കത്തില്ലായോ……….
പിന്നെ കൂട്ടിനു കുറച്ച് തന്റേടവും ധൈര്യവും കൂടി ആകുമ്പോ പറയണോ ……
ചെക്കമ്മാര് പിന്നാലെ വരത്തില്ലേ……
അതേ ടൊ….. സാറ ഇച്ചിരി തന്റേടിയാ അതിന് തനിക്ക് എന്തേലും പ്രശ്നം ഉണ്ടോ ……
സാറക്കൊച്ചിന്റെ തന്റേടം എനിക്ക് ഇഷ്ടമാ
താൻ പോകുന്നുണ്ടോ ……..
ബക്കറ്റിൽ ബാക്കി വന്ന വെള്ളം നിലത്തേക്ക് ഒഴിച്ച് കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു …….
ടാ …..സേവീ……….
സാറയോട് എന്തോ പറയാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നുള്ള
ബെന്നിയുടെ വിളി കേട്ടത് …..
അവൻ അവർക്ക് അരികിലേക്ക് പെട്ടന്ന് നടന്നെത്തി……
ആഹാ…..
സാറക്കൊച്ചിന്റ വീട് ഇവിടാരുന്നോ ……
ബെന്നിയെ കണ്ടപ്പോ അവളൊന്നു മയപ്പെട്ടിരുന്നു .
അതേ ബെന്നിച്ചാ ……
ബെന്നിച്ചനെന്താ ഇവിടെ …….
ആ സ്ഥലം നോക്കാൻ വന്നതാ …..
ഇവൻ അത് വാങ്ങിക്കുവാ ….
അടുത്ത് നിക്കുന്ന സേവിയേ നോക്കി അവൻ പറഞ്ഞു .
പൊന്ന് വിളയുന്ന സ്ഥലമല്ലേ ………ഇവന്റെ പേരിൽ അതങ്ങ് കിടക്കട്ടെ ……
ബെന്നി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു .
എന്നാ പോട്ടെ …….സാറ ……
അത് പറഞ്ഞപ്പോൾ സേവി ബെന്നിയെ നോക്കി എന്തോ കണ്ണ് കാട്ടി ……
വാടാ ബ്രോക്കർ നിന്നെ തിരക്കുന്നുണ്ട് ….
അവൻ താല്പര്യമില്ലാത്ത പോലെ ബെന്നിക്ക് പിറകെ നടന്നു ……
കുറച്ച് മുന്നിലേക്ക് ചെന്ന് ഒന്നു തിരിഞ്ഞ് നോക്കിയപ്പോ തന്നെ തന്നെ നോക്കുവായിരുന്നു സാറ ……പെട്ടന്നവൻ ഒറ്റ കണ്ണിറുക്കി കാണിച്ചു കൂടെ ആ കള്ളചിരിയും…..
അത് കണ്ടതും കയ്യിൽ ഇരുന്ന ബക്കറ്റ് ദേഷ്യത്തോടെ നിലത്തേക്ക് ഇട്ട് അവൾ തിരിഞ്ഞു നടന്നു .
തുടരും .

by