രചന – ഷംസിയ ഫൈസൽ
പുതിയ ഉടുപ്പും കണ്ണ് നിറയെ കരിയും മുഖത്ത് പൗഡറും പൂശി
മുടി കൊമ്പ് കെട്ടി സുന്ദരിയാക്കി ബാഗും തോളിലിട്ട് കൊടുത്ത് അമ്മ ശാലിനിയുടെ കൈ പിടിച്ച് നവനീതിന്റെ വീട്ടിലേക്ക് നടന്നു
”എന്താ ആന്റി.,,
വെള്ള കുപ്പായവും നീല നിക്കറുമിട്ടവന് പുറത്തേക്ക് വന്നു
”മോനെ.,
ശാലിനിയെ നിന്റെ സ്ക്കൂളില്‍ ചേര്‍ത്തു.,
ഇനി മുതല്‍ ശാലിനിയെ നീ വേണം സ്ക്കൂളില്‍ കൊണ്ട് പോകാന്‍.,,
അമ്മ പറഞ്ഞതും അവന്റെ കുഞ്ഞ്മുഖം വിടര്‍ന്നു
”ഞാന്‍ ബാഗെടുത്ത് വരാവേ.,
നവി ഉള്ളിലേക്കോടി ബാഗും ഇട്ട് വന്നു
”അമ്മാ ഞാന്‍ പോകാണേ..,,
അവന് ആവേശത്തോടെ വീട്ടില്‍ നിന്ന് ഒാടിയിറങ്ങി മുറ്റത്ത് നില്‍ക്കുന്നവരെ അടുത്ത് വന്നു
”ശാലൂനെ ഞാന്‍ നോക്കികോളാം ആന്റി.,
”ശ്രദ്ധിച്ച് കൊണ്ട് പോകണെ.,
ഉച്ചക്കവള്‍ ചോറ് തിന്നുന്നുണ്ടോന്നും നോക്കണം.,,
അമ്മ ശാലിനിയുടെ കൈ നവിയുടെ കൈയ്യിലേക്ക് വെച്ച് കൊടുത്തു
ആ നിമിഷം മുതല്‍ അവരൊന്നാണ്.,
ആദ്യമൊക്കെ അവന്റെ കൂടെ പേടിച്ച് തലതാഴ്ത്തി പോകുമ്പോ അവന് നെഞ്ചും വിരിച്ച് ഗമയോടെ അവളെ കൈപിടിച്ച് കൊണ്ട് പോകുമായിരുന്നു
പതിയെ പതിയെ അവനോടുള്ള പേടിമാറിയതും അവന്റെ തോളീ തൂങ്ങിയായി അവളെ യാത്ര
അവരോട് കൂട്ട്കൂടാന്‍ ആര് വന്നാലും അവരടുപ്പിക്കില്ലായിരുന്നു
കൂടെപിറക്കാതെ പോയ കൂടപിറപ്പിനെ പോലെ അവള്‍ക്കൊരു താങ്ങായി തണലായി കരുതലായി എപ്പോയും അവനുണ്ടായിരുന്നു
ബാല്യത്തില്‍ നിന്ന് കൗമാരത്തേക്കുള്ള അവരുടെ യാത്ര ശരീരത്തെ പോലെ മനസ്സിലും മാറ്റം വന്നത് കൊണ്ടാകാം ശാലിനിക്കവനോടൊരു ഇഷ്ടം തോന്നി തുടങ്ങിയത്
അതവന് തിരിച്ചും ഉണ്ടാകുമെന്ന ചിന്ത തെറ്റാണെന്ന് അവളറിഞ്ഞില്ല
പഠനത്തിന് മിടുക്കിയായ ശാലിനി അവളെ ചെറുപ്പം മുതലുള്ള ആഗ്രഹമായ ഡോക്ടര്‍ ആകാന്‍ തന്നെ തീരുമാനിച്ചു
പലരും ഒളിച്ചും പാത്തും എത്രയോ തവണ അവളോട് പറഞ്ഞിട്ടുണ്ട് ഉഴപ്പനും തല്ലു കൊള്ളിയുമായ അവന്റെ കൂടെ നടക്കരുതെന്ന്.,
അവര്കൊക്കെ അവള് ഒറ്റ നോട്ടം കൊണ്ട് മറുപടി കൊടുത്തിരുന്നു
പ്ലസ് ടു കഴിഞ്ഞ് പ്രവേശന പരീക്ഷ എഴുതി റിസള്‍ട്ടിന് വേണ്ടി കാത്തിരുന്ന സമയം
നവിയെ റിസള്‍ട്ട് നോക്കാന്‍ പറഞ്ഞയച്ച് ശാലിനിയും വീട്ടുകാരും വീടിന്റെ പുറത്ത് അക്ഷമയോടെ കാത്തിരിക്കാണ്
”ശാലൂ..ശാലൂ…,,
റോഡിലൂടെ കാറ്റുപോലെ ഒാടി വരുന്ന നവിയെ എല്ലാവരും ആകാംശയോടെ കാത്തിരുന്നു
നവിയുടെ ശബ്ദം കേട്ട് അവന്റെ അച്ഛനും അമ്മയും ഇറങ്ങി വന്നിരുന്നു
”കിട്ടിയടീ..,,കിട്ടീ…,,
നവനീത് ഒാടിവന്നവളെ പിടിച്ചുയര്‍ത്തി വട്ടം കറക്കിയതും എല്ലാവരും സന്തോഷം കൊണ്ട് മതിമറന്നിരുന്നു
”കണ്ടോടാ കണ്ട് പടി.,.
നീ ഇങ്ങനെ സപ്ലിവാങ്ങി കൂട്ടിക്കോ.,
ഞങ്ങളെ കൊച്ച് പഠിച്ചൊരു ഡോക്ടറാകാന്‍ പോകാണ്.,,
നവിയുടെ അമ്മ അവളെ തലയില്‍ മുത്തി
പിന്നീടങ്ങോട്ട് അഡ്മിഷന്റെ കാര്യങ്ങള്‍ക്കെല്ലാം നവനീത് തന്നെയായിരുന്നു മുന്നില്‍
”എന്നാ ഞങ്ങളിറങ്ങാ..,,
ശാലിനി പഠനത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുന്നത് നവിയാണ്
രണ്ട് പേരും ട്രെയ്ന്‍ കയറി കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു
”നീയെന്താ ശാലൂ ഇങ്ങനെ ഇരിക്കുന്നെ.,
നീ ഭാവിയിലെ ഡോക്ടറാണ് അത് മറക്കണ്ട.,,
മിണ്ടാതെ ട്രെയ്ന്‍ കമ്പിയില്‍ കൈവെച്ച് അതില്‍ തലവെച്ച് കിടക്കുന്ന ശാലിനിയെ നോക്കി നവി പറഞ്ഞു
”നവീ..,,എനിക്ക് നിങ്ങളെ ഒന്നും വിട്ട് പോകാനേ തോന്നുന്നില്ല.,,
നിന്റെ കൂടെ മീന്‍ പിടിക്കാനും അമ്പലത്തില്‍ പോകാനും കായലില്‍ മത്സരിച്ച് നീന്താനും തോണിയില്‍ കയറാനുമൊക്കെ ഇനി ആരാ ഉണ്ടാകാ.,,
ശാലിനി സങ്കടത്തോടെ ചോദിച്ചു
”നീ പോയാ നിന്റെ അനിയത്തി.,
ഞാന്‍ ശില്പയെ വിളിച്ചോളാം.,,
അവന് കണ്ണിറുക്കിയതും അവളവനെ പൊതിരെ തല്ലി
”നീയിത് കണ്ടോ ഇന്ന് നീ അമ്പലകുളത്ത് നിന്ന് പറിച്ച് തന്നതാ.,,
അവള് ബാഗ് തുറന്ന് ഒരു വെള്ള ആമ്പല്‍ കൈയ്യിലെടുത്തു
”നീയിതൊക്കെ കൊണ്ടാണോ അമ്പലവാസീ
ഡോക്ടറാകാന്‍ പോകുന്നെ.,,
നവി അവളെ തലക്കിട്ടൊരു കൊട്ട് കൊടുത്തു
”നിന്നെ അത്ര മിസ്സ് ചെയ്യും അതാ.,
ഇത് ചീഞ്ഞാലും ഉണങ്ങിയാലും ഞാന്‍ കളയില്ല.,,
അവളത് മണത്ത് നോക്കി ബാഗില്‍ തന്നെ വെച്ചു
”നിനക്ക് പഠിക്കാനുള്ള ബുദ്ധിമാത്രമെയൊള്ളു.,
അഞ്ച് പൈസന്റെ വിവരമില്ല.,,
അവന് കളിയാക്കിയതും ശാലിനി മുഖം വീര്‍പ്പിച്ചു
കോഴിക്കോട് എത്തി അവളെ ഹോസ്റ്റലില്‍ കൊണ്ടാക്കി നവി യാത്രപറഞ്ഞ് തിരിച്ച് പോകാനായി തിരിഞ്ഞു
”നവീ..,,,
ശാലിനി വിളിച്ചതും നവി തിരിഞ്ഞ് നോക്കി
അവള് അവന്റെ അടുത്ത് വന്ന് കെട്ടിപിടിച്ചതും അവന് അവളെ പുറത്ത് തട്ടി
”എന്റെ പൊന്ന് ശാലൂ..,,ഇങ്ങനെ പേടിക്കാതെ.,
എന്നെ പോലെ സപ്ലിവാങ്ങി കൂട്ടാതെ ഒരു ഡോക്ടറായി വല്ലവന്റേയും ചന്തിയില്‍ സൂചി കുത്താന്‍ നോക്ക്.,,
നവി അവളെ ചിരിപ്പിക്കാന്‍ നോക്കി
”സൂചി കുത്തല് മാത്രമല്ല ഒരു ഡോക്ടറെ പണി.
മുന്നിലുള്ള ഏതൊരു രോഗിയുടെ ജീവിതവും ഡോക്ടറുടെ കൈയ്യിലാണ്.,
അതില്‍ വിശ്വസിച്ച് രോഗിയെ ജീവിതത്തിലേക്ക് ആരോഗ്യകരമായി കൂട്ടികൊണ്ട് വരിക എന്നതാണ് ഒരു ഡോക്ടറുടെ ധര്‍മ്മം.,,
ശാലിനി ഉറച്ച സ്വരത്തോടെ പറഞ്ഞു
”ആണോ..,,എന്നാ ശെരി ഡോക്ടറെ.,
ഞാന്‍ പോയാലോ..,,
”നവീ..,,എനിക്കൊരു കാര്യം പറയാനുണ്ട്.,
പക്ഷെ ഇപ്പോയല്ലെ നിനക്കൊരു ജോലി ഒക്കെ ആയിട്ട്.,,
അവളവനെ നോക്കി
”ഒാ..ഹ് എന്നാ പിന്നെ അപ്പോ പറഞ്ഞാ പോരെ.,
ഇനിയിപ്പോ അതറിയാതെ ഒരുസമാധാനവും ഉണ്ടാകില്ല.,,
എന്തായാലും ഞാന്‍ പോകാണ്.,
ഒാള് ദ ബെസ്റ്റ്.,,
ശാലിനിക്ക് കൈ കൊടുത്ത് നവി ഒാട്ടോവിളിച്ച് റെയ്ല്‍വെ സ്റ്റേഷനില്‍ പോയി
വര്‍ഷങ്ങളോരോന്നും കൊഴിഞ്ഞ് വീണു.,
നവി കൈ നിറയെ സപ്ലിയുമായി കോളേജ് കഴിഞ്ഞിറങ്ങി
സര്‍ട്ടിഫിക്കറ്റ് കൊണ്ട് ജോലികിട്ടില്ലെന്ന് മനസ്സിലാക്കിയ അവന്റെ അച്ഛന് സുഹൃത്തിന്റെ കമ്പനിയില്‍ ഒരു ജോലി ഒപ്പിച്ച് കൊടുത്തു
ജോലി കിട്ടിയതും ശാലിനിയോട് കാര്യം ചോദിച്ചെങ്കിലും അവള് സമയമായിട്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി
അതിനിടക്ക് അമ്പലത്തില്‍ വെച്ച് അവനൊരു സുന്ദരിയെ കണ്ടെന്ന് പറഞ്ഞത് ശാലിനി ചിരിയോടെ തള്ളി കളഞ്ഞു
അങ്ങനെ ഒരിക്കെ അവള് ലീവിനായി കുട്ടനാട്ടിലെത്തി
”നവീ..,,നാളെ രാവിലെ അമ്പലത്തില്‍ പോകണം.,
അവിടെ വെച്ച് എന്റെ മനസ്സിലൊളിപ്പിച്ച കാര്യം ഞാന്‍ പറയാം.,,
ശാലിനി അവന് ടെസ്റ്റ് മെസ്സേജ് അയച്ച് കിടന്നു
അവര്‍ രണ്ട് പേരും തോളോട് കൈയ്യിട്ട് നില്ക്കുന്ന ഫോട്ടോ കെട്ടിപിടിച്ച് ഉറങ്ങിയ അവള് എണീക്കുന്നത് നവനീതിന്റെ വീട്ടില്‍ നിന്നുള്ള ബഹളം കേട്ടാണ്
ഒാടിചെന്ന് വീടിന്റെ ഉമ്മറത്ത് നിന്ന് അച്ഛന്റേം അമ്മേടേം കൂടെ അങ്ങോട്ട് പാളിനോക്കുമ്പോ കണ്ട കാഴ്ച്ച അവളെ തളര്ത്തുന്നതായിരുന്നു
നവിയുടെ കൈപിടിച്ച് നില്ക്കുന്ന പെണ്‍കുട്ടിയെ കണ്ട് ഭൂമിയിലേക്ക് താഴ്ന്ന് പോയിരുന്നെങ്കിലവളാശിച്ചു
ആ പെണ്‍കുട്ടിയുടെ കൈപിടിച്ച് ദേഷ്യത്തോടെ ഇറങ്ങി പോകുന്നവനെ നോക്കി അവള് പൊട്ടിക്കരച്ചിലോടെ നിറത്തേക്കൂര്ന്ന് പോയി
നവിയോടുള്ള അവളെ പ്രണയം രണ്ട് വീട്ടുകാര്‍ക്കും അറിയുന്നതായിരുന്നു
അവള് തടഞ്ഞത് കൊണ്ട്മാത്രമാണ് അവന് അറിയാതെ പോയതും
ആര്‍ത്ത് കരയുന്ന അവളെ നോക്കി രണ്ടമ്മമാരും കണ്ണീര് പൊഴിച്ചു.,,
•••••••••••••••••••••••••••••••
കണ്ണില്‍ നിന്ന് ഊര്‍ന്ന് വീണ കണ്ണുനീരിനെ തുടച്ച് കൊണ്ട് വീര്‍ത്ത വയറുമായി ശാലിനി കട്ടിലില്‍ കൈ കുത്തി എണീറ്റ് കബോര്‍ഡില്‍ നിന്ന് തന്റെ പ്രിയപ്പെട്ട ഡയറിയെടുത്തു
അതിലൊരു പേജില്‍ അവന് പണ്ട് പറിച്ച് കൊടുത്ത ആമ്പല്‍ ഉണങ്ങി പൊടിഞ്ഞ് കിടപ്പുണ്ട്
അതവള് തന്റെ നാസികയോട് ചേര്‍ത്തു
ഇപ്പോയും അതിന്റെ സുഗന്ധം അവളിലെ വറ്റാത്ത പ്രണയം പോലെ അവള്ക്കനുഭവിക്കാന് പറ്റുന്നുണ്ടായിരുന്നു
*(തുടരും..)*

by