രചന – കാന്താരി
ഇന്നാണ്. ഇന്നാണ്. അതെ ഇന്നാണ് ദേവുവിന്റെ എൻഗേജ്മെന്റ് അതിന്റെ തിരക്കിൽ രാവിലെ തന്നെ എല്ലാവരും ഹൈ വോൾട്ടെജോടെ ഓടി നടക്കാൻ തുടങ്ങി.
ഓരോ കാര്യങ്ങൾ ചെയ്തു തീർത്തു സിദ്ധു ഒന്ന് ഫ്രീ ആയപ്പോൾ തന്നെ സമയം ഒരുപാട് ആയിരുന്നു. അത് കൊണ്ട് തന്നെ അവൻ വേഗം റൂമിൽ പോയി ഫ്രഷ് ആയി ഡ്രസ്സ് ചെയ്തു പുറത്തേക്കു വന്നതും കാവ്യ അവന്റെ അടുത്തേക്ക് ചെന്നു.
“ആഹാ കുർത്തി ഒക്കെ ഇട്ടു ആളാകെ ചുള്ളനായാലോ”
“പിന്നല്ലാതെ. ഇങ്ങനെ ഒക്കെ അല്ലെ നമുക്കൊന്ന് വിലസാൻ പറ്റു…
നീ റെഡിയായില്ലേ ”
“ഞാൻ… റെഡിയായി എന്നാലും…. ഞാനിപ്പോ വരാം ”
സിദ്ധു ചോദിച്ചത് കേട്ടു പറഞ്ഞു കൊണ്ട് കാവ്യ തിരിച്ചു മുറിയിലെക്ക് പോകുന്നത് സംശയത്തോടെ നോക്കിയ ശേഷം സിദ്ധു പുറത്തേക്കു ചെന്നു.
കുറച്ചു കഴിഞ്ഞു സിദ്ധു നോക്കുമ്പോൾ അവന്റെ ഡ്രസ്സ്‌ന്റെ മാച്ചിംഗ് കളർ ഡ്രസ്സ് ഇട്ടു കൊണ്ട് കാവ്യ വരുന്നു. അത് കണ്ടു എന്തോ എവിടെയോ ഒരു തകരുടെന്നുള്ള ചിന്തയിൽ സിദ്ധു നിന്നതും കാവ്യ അവന്റെ മുന്നിലേക്ക് ചെന്നു.
“എങ്ങനുണ്ട് രസമുണ്ടോ സിദ്ധുവേട്ടാ… ”
“വളരെ വളരെ നന്നായിട്ടുണ്ട് ”
കിളി പോയി സിദ്ധു പറഞ്ഞതും നാണത്തോടെ ചിരിച്ചു കൊണ്ട് കാവ്യ അവിടെ നിന്ന് പോയത് നോക്കി കൊണ്ട് ആനന്ത അമ്മായി അവിടെ നിൽക്കുന്നുണ്ടായിരുന്നു. ശേഷം ക്ഷണ നേരം കൊണ്ട് അമ്മായി ആതിരയുടെ അടുത്തേക്ക് ചെന്നു.
“നീ ഈ ഡ്രസ്സ് മാറ്റി ബ്ലാക്ക് വല്ലതും എടുത്തിട് ”
“അതെന്തിനാ… ”
അവർ പറഞ്ഞത് കേട്ടു ആതിര സംശയത്തോടെ ചോദിച്ചതും അമ്മായി കാര്യങ്ങൾ എല്ലാം പറഞ്ഞത് കേട്ടതും അവൾ വേഗം ഡ്രസ്സ് മാറ്റി സിദ്ധുവിന്റെ അടുത്തേക്ക് പോയി.
എന്നാൽ ഇതൊക്കെ കണ്ടു ഇനി എന്തിന് എന്ന ചിന്തയിൽ ആർദ്ര അവരെ നോക്കി ഇരുന്നു.
“സിദ്ധുവേട്ടാ…നമ്മൾ മാച്ചിംഗ് മാച്ചിംഗ് എങ്ങനുണ്ട് ”
പുറകിൽ നിന്ന് ആതിരയുടെ വിളി കേട്ടു തിരിഞ്ഞു നോക്കിയ സിദ്ധു അവനോടു മാച്ചിംഗ് ആയി ഡ്രസ്സ് ചെയ്തു വന്നു നിൽക്കുന്നവളെ കണ്ടു വീണ്ടും കിളി പോയി നിന്നു.
“പറ എങ്ങനുണ്ട് ”
“നന്നാ…യിട്ടുണ്ട് ”
നിന്ന് കുണുങ്ങി കൊണ്ട് അവൾ വീണ്ടും ചോദിച്ചതും ഒരു ചിരി വരുത്തി കൊണ്ട് സിദ്ധു പറഞ്ഞു. അത് കേട്ടതും ആതിര നാണത്തോടെ ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി.
“നിനക്ക് കണ്ടക ശനി ആണെന്ന് തോന്നുന്നല്ലോ സിദ്ധുവേ…”
“അതെന്താ നീ അങ്ങനെ പറഞ്ഞത് ”
അവിടെ നടന്നതെല്ലാം കണ്ടു കൊണ്ട് നിന്ന ആദി സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു അവന്റെ തോളിൽ കൈ വെച്ച് കൊണ്ട് ചോദിച്ചത് കേട്ടു സിദ്ധു ചോദിച്ചു.
“അല്ല… ഇതിനെ ഒക്കെ നീ എങ്ങനെ മാനേജ് ചെയ്യും. പോരാത്തതിന് ഈ കാഴ്ച ഒക്കെ എന്റെ പെങ്ങള് കണ്ടാലുള്ള അവസ്ഥ നീയൊന്നു ആലോചിച്ചു നോക്കിക്കേ ”
അത് ആദി പറയലും സിദ്ധു ചുറ്റും ഒന്ന് നോക്കി. അവിടെ അവളില്ലാന്നു മനസിലായപ്പോൾ സിദ്ധു നെഞ്ചിൽ കൈ വെച്ച് ഒന്നാശ്വാസിച്ചു കൊണ്ട് ആദിയെ നോക്കി.
“ഓരോന്ന് പറഞ്ഞു മനുഷ്യനെ പേടിപ്പിക്കാതെ പോടാ… അല്ലെങ്കിൽ തന്നെ ഒരു പ്രശ്നം തീർത്തതെ ഉള്ളു, പോരാത്തതിന് ഒരു വാണിംഗ് കൂടി ഉണ്ടായിരുന്നു.
ഇനി അവളിതൊക്കെ കണ്ടു എന്തൊക്കെ ഉണ്ടാക്കുമോ ആവോ ”
“എന്തായാലും കുറച്ചു സമയം വരെ നീ ആശ്വാസത്തോടെ നടന്നോ. ഭദ്രകാളി ഇത് വരെ പള്ളി ഉറക്കം കഴിഞ്ഞു എഴുന്നേറ്റിട്ടില്ല ”
“അതെന്തായാലും നന്നായി ”
ആദി പറഞ്ഞത് കേട്ടു സിദ്ധു പറഞ്ഞതും പെട്ടന്ന് ആരോ വിളിച്ചത് കേട്ടു അവൻ അങ്ങോട്ട് ചെന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
“ഐശു വന്നിലെ അമ്മേ… അവളുടെ കയ്യിലാ എന്റെ കമ്മലുള്ളത് അവളോട് ഒന്ന് വേഗം വരാൻ പറ ”
“എനിക്കിനി അങ്ങോട്ട് പോകാനോന്നും നേരമില്ല, ഞാൻ വേറെ ആരോടേലും പറഞ്ഞു വിടാം… ”
ദേവു പറഞ്ഞത് കേട്ടു പറഞ്ഞു കൊണ്ട് യശോദ പുറത്തേക്കു ഇറങ്ങി ചെന്നു ആരെ പറഞ്ഞു വിടുമെന്നലോചിച്ചു കൊണ്ട് നിന്നതും സിദ്ധു അവരുടെ അടുത്തേക്ക് ചെന്നതും ഒപ്പം.
“അമ്മ ആരെയാ ഈ നോക്കുന്നെ ”
“ദേവുന്റെ കമ്മൽ ഐശുന്റെ അടുത്താണെന്ന് അതൊന്നു വാങ്ങിക്കാൻ ആരെ പറഞ്ഞു വിടുമെന്ന് നോക്കുവായിരുന്നു.
എന്തായാലും നീ വെറുതെ നിൽക്കുവല്ലേ ഒന്ന് പോയി വാങ്ങി അല്ലെങ്കിൽ അവളെയും കൂട്ടി കൊണ്ട് വാ… ”
“അയ്യടാ… ഞാനിവിടെ വെറുതെ നിൽക്കുവോന്നുമല്ല. എനിക്ക് പണി ഒക്കെ ഉണ്ട്. എന്നാലും ഞാൻ പോയി നോക്കാം… വേറൊന്നും കൊണ്ടല്ല ചെക്കൻ വീട്ടുകാർ വരുമ്പോൾ പെണ്ണിനെ കമ്മൽ ഇടാതെ കാണണ്ടന്ന് കരുതിയാ… ”
“ഓ… ആയിക്കോട്ടെ. വേഗം പോയി വാ… സമയം പോയാൽ അച്ഛൻ പിന്നെ സ്വര്യം തരില്ല ”
എന്ന് പറഞ്ഞു കൊണ്ട് യശോദ അകത്തേക്ക് പോയതും സിദ്ധു ഓടി ചാടി കൊണ്ട് ഐശുവിന്റെ വീട്ടില്ലേക്ക് ചെന്നു.
“എന്താ മോനെ വന്നത്. എന്തെങ്കിലും എടുക്കാൻ ഉണ്ടോ ”
“അത് പിന്നെ അമ്മേ… ദേവു ഐശുനെ കണ്ടില്ലേന്ന് പറഞ്ഞപ്പോൾ അവൾ എവിടെന്നു അറിയാൻ വന്നതാ ”
അകത്തു സിദ്ധുവിനെ കണ്ടു ഐശുവിന്റെ അമ്മ ചോദിച്ചതും സിദ്ധു പറഞ്ഞു.
“അവള് എഴുന്നേറ്റില്ല. ഞാൻ വിളിച്ചു വിളിച്ചു മടുത്തപ്പോൾ അങ്ങോട്ട് വരാൻ ഇറങ്ങുവായിരുന്നു ”
” എന്നാ അമ്മ അങ്ങോട്ട് പൊക്കോ. ഞാൻ അവളെ കൂട്ടി കൊണ്ട് വരാം … ”
സിദ്ധു പറഞ്ഞതും ഒന്ന് ചിരിച്ചു കൊണ്ട് അമ്മ പുറത്തേക്കു പോയി. അത് കണ്ടപ്പോൾ സിദ്ധു വേഗം ഐശുവിന്റെ മുറിയിലെക്ക് ചെന്നു.
അവിടെ കട്ടിലിൽ വെട്ടി ഇട്ട ചക്ക പോലെ ഐശു കിടക്കുന്നത് കണ്ടതും ഒന്ന് ചിരിച്ചു കൊണ്ട് സിദ്ധു അവളുടെ അടുത്തേക്ക് ചെന്നു.
“ഐശു… എഴുന്നേൽക്.സമയം കുറെയായി ”
“ഒരഞ്ചു മിനിറ്റ്. അമ്മ പൊക്കോ ഞാൻ വന്നോളാം ”
അമ്മ ആണെന്ന് കരുതി പറഞ്ഞു കൊണ്ട് ഐശു വീണ്ടും പുതച്ചു മൂടി കിടന്നു.
അത് കണ്ടതും സിദ്ധു അവളുടെ ദേഹത്ത് നിന്നും പുതപ്പ് എടുത്തു മാറ്റി.
കുറച്ചു കഴിഞ്ഞു ശരീരത്തിൽ ഒരു തണുപ്പ് അറിഞ്ഞ ഐശു കണ്ണ് തുറന്നു നോക്കിയതും അവളെയും നോക്കി ഇരിക്കുന്ന സിദ്ധുവിനെ കണ്ടു അവൾ ചാടി എഴുനേറ്റു.
“നിങ്ങളെന്താ ഇവിടെ. ഇവിടെ ഉള്ളവരോ എവിടെ പോയി ”
“അവരൊക്കെ അവിടെ ഉണ്ട്. നീ എന്താ അങ്ങോട്ട് വരാതെ ദേവു അവിടെ കമ്മൽ ഇല്ല മാല ഇല്ല എന്നും പറഞ്ഞു നടക്കുന്നുണ്ട് ”
വെപ്രാളത്തോടെ ചുറ്റും നോക്കി ഐശു ചോദിച്ചത് കേട്ടു സിദ്ധു പറഞ്ഞപ്പോഴാണ് കമ്മൽ ഇവിടെ ആണലോന്ന് ഐശു ഓർത്തത്.
“ഞാനത് എടുത്തു തരാം… സിദ്ധുവേട്ടൻ ഇതും കൊണ്ട് പൊക്കോ അപ്പോഴേക്കും ഞാൻ റെഡിയായി വരാം… ”
“അത് വേണ്ട നീ റെഡിയായി വാ… നമുക്ക് ഒരുമിച്ചു പോകാം ”
കമ്മൽ സിദ്ധുവിന്റെ കയ്യിൽ കൊടുത്തു കൊണ്ട് ഐശു പറഞ്ഞതും അത് വാങ്ങി പറഞ്ഞു കൊണ്ട് സിദ്ധു അവിടെ തന്നെ ഇരുന്നു.
അത് കണ്ടു ഒന്ന് ചിരിച്ചു കൊണ്ട് ഐശു ഡ്രസ്സ് എടുത്തു കൊണ്ട് കുളിക്കാൻ പോയി.
കുളി കഴിഞ്ഞു അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകി കൊണ്ട് നിന്നതും സിദ്ധു അവളുടെ അടുത്തേക്ക് ചെന്നു പുറകിൽ കൂടി കെട്ടിപിടിച്ചു കൊണ്ട് അവളുടെ കഴുത്തിൽ ഒന്ന് ചുംബിച്ചു.
അതിൽ കുളിര് കോരിയ ഐശു സിദ്ധുവിനെ ചാരി നിന്നു. ഐശുവിന്റെ ശരീരത്തിൽ നിന്നും വരുന്ന സോപ്പ്ന്റെ മണം ആസ്വദിച്ചു നിൽക്കെ സിദ്ധുവിന്റെ ഉള്ളിൽ മറ്റെന്തോ വികാരങ്ങൾ ഉടലെടുക്കാൻ തുടങ്ങി.അതിൽ അവന്റെ കൈകൾ ഐശുവിന്റെ വയറിൽ അമർന്നു അത് ഐശുവിനു വേദനിച്ചുവെങ്കിലും അവളത് കാണിച്ചില്ല.
“ആരോ വരുന്നുണ്ട് വിട് സിദ്ധുവേട്ടാ… ”
പെട്ടെന്ന് ആരോ അകത്തേക്ക് കേറി വരുന്നത് പോലെ തോന്നി ഐശു സിദ്ധുവിന്റെ പിടി വിടുവിക്കൻ നോക്കി കൊണ്ട് പറഞ്ഞതും സിദ്ധു അവളെ ഒന്നും കൂടി ചേർത്ത് പിടിച്ചു.
“പ്ലീസ് വിട് ആരെങ്കിലും കണ്ടാൽ എല്ലാം തീരുമാനമാകും. പ്ലീസ് വിട് സിദ്ധുവേട്ടാ… ”
ദയനീയമായി ഐശു പറഞ്ഞതും ഒന്ന് ചിരിച്ചു കൊണ്ട് സിദ്ധു അവളെ വിട്ട് മാറി നിന്ന നേരം മുറിയിലെക്ക് ആദി കേറി ചെന്നു.
പെട്ടെന്ന് അവനെ കണ്ടതും രണ്ടാളും ഒന്ന് പരുങ്ങി.
“നീ ഇവിടെ ഉണ്ടായിരുന്നോ. അവിടെ അവരൊക്കെ എത്താറായി എന്ന് പറഞ്ഞു അച്ഛൻ അനേഷിക്കുന്നുണ്ട് വേഗം അങ്ങോട്ട് ചെല്ല്.
നിന്റെ ഒരുക്കം കഴിഞ്ഞേൽ മാലയോ കമ്മലോ എന്താണെന്നു വെച്ചാൽ വേഗം എടുത്തു ദേവുന്റെ അടുത്തേക്ക് ചെല്ല്.
നോക്കി നിൽക്കാതെ ഇങ്ങ് വാടാ… ”
രണ്ടാളെയും മുറിയിൽ കണ്ട ആദിക്ക് സംഭവം മനസിലായി എങ്കിലും അത് പുറത്ത് കാണിക്കാതെ വെറുതെ തിരക്ക് അഭിനയിച്ചു പറഞ്ഞു കൊണ്ട് സിദ്ധുവിന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്കു പോയി.
അത് കണ്ടതും ആശ്വാസത്തോടെ ശ്വാസം ഒന്ന് വിട്ട് കൊണ്ട് ഐശു വേഗം ഒരുങ്ങി ദേവുന്റെ അടുത്തേക്ക് ഓടി.
(തുടരും )

by