23/04/2026

നിറം : ഭാഗം 04

രചന – അമീന

എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ഞാൻ ശങ്കിച്ചു, നിർത്താതെ അടിക്കുന്ന ഫോണിലേക്ക് ഒന്ന് ഉറ്റു നോക്കികൊണ്ട് പെട്ടന്ന് എന്റെ കയ്യികൾ ചുമപ്പ് ബട്ടണിലേക്ക് നീങ്ങി….. എന്നെ തന്നെ നഷ്ടമാവും എന്ന് തോന്നിയതും ഫോൺ മാറ്റി വെച്ച് കട്ടിലിലേക്ക് മറിഞ്ഞു…. കരഞ്ഞതോണ്ട് വല്ലാത്തൊരു തലവേദന കിടന്നപാടെ ഞാൻ ഉറക്കിലേക്ക് വീണു….. മോളെ അപ്പു…. എണീക്ക് എന്ത് ഉറക്ക കുട്ടിയിത്…. അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…. 5മണിയായി ഇന്ന് ചോറൊന്നും വേണ്ടേ നിനക്ക്….ചെല്ല് വേഗം പോയി കുളിച്ചു വാ…. അത്രയും പറഞ്ഞു അമ്മ മുറിവിട്ടിറങ്ങി…. പിന്നെ ഒന്നും നോക്കിയില്ല വേഗം ബാത്‌റൂമിലേക്ക് വെച്ച് പിടിച്ചു, ഷവർ തുറന്നു അതിന്റെ അടിയിൽ കുറച്ചു നേരം നിന്നതും ശരീരത്തിനും മനസ്സിനും ഒരുപോലെ തണുപ്പ് അനുഭവപെട്ടു….

കുളി കഴിഞ്ഞ് ഒരു ചെറിയ വൈറ്റ് ടോപ്പും ബ്ലൂ കളർ പലസോയുമിട്ട് അപ്പു പുറത്തേക്കിറങ്ങി….. ഈറനോടെ നിക്കുന്ന നീളം മുടി പുറകിലേക്ക് മാടി ഒതുക്കി വെച്ചോണ്ട് അവൾ പൂജ മുറിയിലേക്ക് കേറി….. പ്രേതെകിച്ചു ഒന്നും പ്രാത്ഥിക്കാൻ തോന്നിയില്ല എങ്കിലും കുറച്ചു നേരം ഇരു കൈകളും കൂപ്പി കുറച്ചു നേരം നിന്നും….. നഗ്നമായ വെളുത്ത നെറ്റിയിൽ അലസതയോടെ കുറച്ചു ചന്ദനം കൂടി തോട്ടൊണ്ട് അവൾ പുറത്തേക്കിറങ്ങി…… തന്നെ ഉറ്റു നോക്കികൊണ്ട് നിക്കുന്ന അച്ഛനെയും അമ്മയെയും കണ്ടതും നിറ പുഞ്ചിരിയോടെ അവൾ അടുത്തേക്ക് നടന്നു..

എന്താച്ച പിന്നെ കടയിലേക്ക് പോയില്ലേ…. എന്റെ കുഞ്ഞ് ഇങ്ങനെ വിഷമിച്ചു നിക്കുമ്പോൾ ഞാൻ എങ്ങനെ പോവാന… വിഷമം ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമാവും, എങ്കിലും സത്യതെ സ്വീകരിക്കാൻ ഞാൻ ഒരുക്കമാണ്…. നമ്മളെ തള്ളി പറഞ്ഞവർക്ക് വേണ്ടി എന്തിനാ നമ്മൾ നമ്മുടെ സന്തോഷം മാറ്റി വെയ്ക്കുന്നത്…. കഴിഞ്ഞതൊക്കെ ഒരു സ്വപ്നം പോലെ മറക്കാം എന്നിട്ട് നല്ല സന്തോഷത്തോടെ അവരുടെ മുന്പിൽ നമ്മുക്ക് ജീവിക്കണം….. അത്രയും പറഞ്ഞു അവരെ ഇറുക്കി പുണ്ണർന്നതും അവർ അതിനെ ശെരി വെച്ചോണ്ട് എന്റെ തലയിൽ തലോടി…. ഞാനിപ്പോ ഒരു കൊച്ചു സ്വർഗത്തിലാണ് ആർക്കും വേർപെടുത്തി കളയാൻ പറ്റാത്തൊരു കൊച്ചു സ്വർഗത്തിൽ…..❤ കൺകോണിൽ തുളുമ്പി നിന്ന നീർ കണത്തിനെ സമർദമായി മറച്ചുകൊണ്ട് ഞാൻ അവരിലേക്ക് ചുരുങ്ങി…..

ഇനി മതി,വാ അമ്മ ചായ എടുകാം… അത്രയും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയതും ഞാനും അമ്മയുടെ പുറകെ വെച്ച് പിടിച്ചു…. അമ്മ ഉണ്ടാക്കി വെച്ചിരുന്ന ചൂട് പഴം പൊരിയും നല്ല ഏലക്ക ഇട്ട ചായയുമായി ഞാൻ ഉമ്മറത്തേക്ക് നടന്നു…. പാതി പെയ്തു തീർന്ന മഴയക്ക് ശേഷം മരം പെയ്യുന്നുണ്ട്….. പകലിന് മങ്കളം പാടികൊണ്ട് കിളികൾ കൂട്ടിലേക്ക് ചെക്കേറുന്നു….പെയ്തു തോർന്ന മേഘം വീണ്ടും ചിണുങ്ങുന്നുണ്ട്….. തണുപ്പോട് കൂടിയുള്ള കാറ്റ് മുഖത്തേക്ക് വീശിയത്തും എന്തോ വല്ലാത്തൊരു സുഖം….. സുന്ദരമായ അസ്തമയം….. (ഇതേ സമയം മങ്കലത്തു വീട്ടിൽ ) ഇനി എന്താ ശ്രീദേവി നിന്റെ തീരുമാനം..

ഹരിയുടെ കല്യാണം പറഞ്ഞ മുഹൂർത്തിൽ തന്നെ നടത്തണ്ടേ…. വേണം കൃഷ്ണേട്ട, അപർണയെകാൾ സുന്ദരി തന്നെയായിരിക്കണം നമ്മുടെ മോന്റെ ഭാര്യ…. ഹ്മ്മ്, അതൊക്കെ ഞാൻ നിനക്ക് വിട്ട് തരുന്നു, ആദ്യം ഹരിയുടെ സമ്മതം വേണ്ടേ, അവനോട് ഇതുവരെ നമ്മൾ ഇതിനെപ്പറ്റി പറഞ്ഞതെ ഇല്ലല്ലോ…. അത് ഇത്തിരി ബുദ്ധിമുട്ട് ആണ്, അവൻ ഇപ്പോഴും ആ ഒരുപ്പെട്ടവളെയെ കേട്ടു എന്നും പറഞ്ഞു നടക്കല്ലേ….(ശ്രീദേവി ) അതൊക്കെ അവനെ പറഞ്ഞു മനസിലാക്കണം, ഇല്ലെങ്കിൽ എല്ലാരുടെയും മുന്പിൽ നമ്മൾ നാണം കെടും….. നിനക്ക് അറിയില്ലേ എന്റെ ബിസ്സിനെസ്സ് പാർട്ണർസ്ന്റെയൊക്കെ മക്കളെ….എല്ലാം വലിയ കൊമ്പത്തു നിന്ന് തന്നെയാ കല്യാണം കഴിച്ചിരിക്കുന്നത് അപ്പോഴാണ് നമ്മുടെ മോൻ ഒരു ഗതിയും ഇല്ലാത്ത ഒരുത്തിയെ കെട്ടാൻ നിക്കുന്നത്…..ദേഷ്യം കൊണ്ട് കൃഷ്ണന്റെ മുഖം വലിഞ്ഞു മുറുകി…..

അത് പിന്നെ എനിക്കറിയില്ലേ, അതൊന്നും പോരാഞ്ഞിട്ട് നമ്മുടെ രാജീവ് മോന്റെ വീട്ടുകാരെ നമ്മൾ ഓർക്കണ്ടേ…. അവരുടെയൊക്കെ മുന്പിൽ എന്റെ ശ്രീജ മോള് നാണം കെടുന്നത് എനിക്കും ഇഷ്ട്ടമല്ല….. അങ്ങനെ ഓരോ പ്ലാനുകളെയും കുറിച്ച് ശ്രീദേവിയും കൃഷ്ണനും പരസ്പരം സംസാരിച്ചു കൊണ്ടേയിരുന്നു….. മൊബൈൽ റിങ് ചെയുന്ന ശബ്ദം കേട്ടാണ് അപ്പു റൂമിലേക്ക് ചെന്നത്…. അവൾ ചെന്നതും കാൾ കട്ട്‌ ആയി…. ഇന്ന് ഉച്ചക്ക് ഫോൺ മാറ്റി വെച്ചതാ, അവൾ ഫോൺ എടുത്ത് നോക്കി… എന്റെ കൃഷ്ണ ഹരിയേട്ടന്റെ 134 മിസ്സ്ഡ് കാൾ ഉണ്ടല്ലോ…. നെറ്റ് ഓൺ ചെയ്തതും അതിലും ഹരിയുടെ മെസ്സേജ് കൊണ്ട് നിറഞ്ഞിരുന്നു….. തിരിച്ചു വിളിക്കണോ എന്നൊരു നിമിഷം അവൾ ചിന്തിച്ചു…. പിന്നെ വേണ്ട എന്ന് കരുതി അവൾ ഫോൺ വീണ്ടും ബെഡിലേക്ക് തന്നെ ഇട്ടു…. ഹരിയേട്ടാനെ പാടെ അവകണിച്ചു കൊണ്ട് ദിവസങ്ങൾ കടന്ന് പോയി…

മോളെ അപ്പു… ദേ ആരായി വന്നേക്കുന്നതെന്ന് നോക്കിയേ…. അമ്മയുടെ സൗണ്ട് കേട്ട് ഞാൻ തയെക്ക് ചെന്നതും എന്റെ കണ്ണൊന്നു തള്ളി…. ഐഷു…. (ഐശ്വര്യ )എന്റെ ചെറുപ്പം തൊട്ടുള്ള കൂട്ടുകാരി എന്റെ മനസാക്ഷി സൂക്ഷിപ്പ് കാരി…. എടി കുരുപ്പേ നീ ഇതെന്താ സെറ്റ് സാരിയൊക്കെ ഉടുത്തു…. അതൊക്കെയുണ്ട് നീ ആദ്യം ഒരുങ്ങി വാ ഒന്ന് അമ്പലത്തിലൊക്കെ പോയിട്ട് വരാം…. എനിക്കിന്നൊരു മൂടില്ല, നമ്മുക്ക് നാളെ പോവാം…. അവൾ വിളിച്ചതല്ലേ പോയിട്ട് വാ അപ്പു…. (അമ്മ ) ആ ഒന്ന് വെയിറ്റ് ചെയ്യ് ഞാനൊന്ന് ഒരുങ്ങിട്ടു വരാം…. ആ വേഗയിക്കോട്ടെ…. (ഐഷു ) അപ്പു പോയതും ഐഷു അമ്മയുടെ കൂടെ അടുക്കളയിലേക്ക് വെച്ച് പിടിച്ചു ….. ഇന്നെന്താ അമ്മേ കഴിക്കാൻ…. പുട്ടും കടലയും…. ഐവ എന്ന ഒരു പ്ലേറ്റ് എനിക്കും എടുത്തേക്ക്…. (ഐഷു ) അമ്മ അവളുടെ കവിളിൽ ഒന്ന് നുള്ളിക്കൊണ്ട് ഫുഡ് വിളമ്പി…

ഐഷു വാ പോകാം ഞാൻ റെഡിയായി….. ആ വരുന്നു, കയ്യ് കഴുകികൊണ്ട് ഐഷു ഉമ്മറത്തേക്ക് നടന്നു…. നേവി ബ്ലൂ കളർ ദവണിയും ഉടുത്തു പുറത്തേക്ക് വരുന്ന അപ്പുനെ കണ്ട് ഒരുനിമിഷം ഐഷു മൂക്കത്തു വിരൽ വെച്ചു….. എന്താടി മാക്രി ഇങ്ങനെ നോക്കുന്നത്… (അപ്പു ) ഇതിപ്പോ ഞാൻ ഒരുങ്ങി വന്നതിനും അടിപൊളിയായിട്ട് ആണല്ലോ നിന്റെ വരവ്….. അത് പിന്നെ പറയാനുണ്ടോ…. ഐഷുനെ നോക്കി ഒന്ന് ഇളിച്ചോണ്ട് അപ്പു മുന്നേ നടന്നു…..

അങ്ങനെ ഐഷുന്റെ സ്കൂട്ടർ അമ്പലത്തിലേക്ക് കുതിച്ചു…. അല്ലടി നീ ഇപ്പൊ വീട്ടിൽ അടയിരിപ്പാണെന്ന് ആണല്ലോ ബിന്ദു അമ്മ പറഞ്ഞത്…. പോരാത്തതിന് ഇപ്പൊ അങ്ങോട്ടൊന്നും വരുന്നു കൂടിയില്ല.. ഇന്നലെ കൂടി അമ്മ നീ അങ്ങോട്ട് വരുന്നില്ലെന്ന് പരിഭവം പറഞ്ഞു…. (ഐഷു ) എക്സാം അടുക്കറായില്ലെടി അതാ, ഇതിപ്പോ 2മത്തെ തവണയ ഞാൻ മെഡിസിന് ട്രൈ ചെയ്യുന്നത്, ഈ പ്രാവിശ്യം അത് കിട്ടിയേ തീരു ഇപ്പൊ അതെ മനസിലുള്ളു….. (അപ്പു ) അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞു അമ്പലം എത്തിയതേ അറിഞ്ഞില്ല…. നീ ഇവിടെ നിക്ക് ഞാൻ വണ്ടി പാർക്ക്‌ ചെയ്തിട്ട് വരാം…. (ഐഷു ) ഹ്മ്മ്…. ഐഷു പോയതും അപ്പു ആൽ തറയിൽ ചെന്നിരുന്നു…. കുറച്ചു നേരം അവിടെ ഇരുന്ന് ചുറ്റുമോന്ന് വീക്ഷിച്ചു, അപ്പോയെക്കും ഐഷു ആരെയോ ഫോൺ വിളിച്ചോണ്ട് അവളുടെ അടുത്തേക്ക് വന്നു….

അപ്പുന്റെ അടുത്തെത്തിയതും അവൾ കാൾ കട്ട്‌ ചെയ്തോണ്ട് അപ്പുനെയും വലിച്ചോണ്ട് അമ്പലത്തിന്റെ പടവുകൾ കേറി…. അങ്ങനെ ഇരുവരും കൃഷ്ണന്റെ വിഗ്രഹത്തിന്റെയ് മുന്പിൽ ഇരു കരവും കൂപ്പി നിന്നു….. കുറച്ചു നേരത്തെ പ്രാർത്ഥനക്ക് ശേഷം അപ്പു കണ്ണ് തുറന്ന് സൈഡിലേക്ക് നോക്കി….. ഒരുനിമിഷം അവളൊന്ന് പകച്ചു… “ഹരിയെട്ടൻ ” പുള്ളി തന്റെ അരികിൽ തന്നെ നിക്കുന്നു, ഒരു നിമിഷം അവൾ ചുറ്റുമോന്ന് നോക്കി…. എന്റെ കൃഷ്ണ ഈ ഐഷുനെ ഇവിടൊന്നും കാണുന്നില്ലല്ലോ…. ഒരു വെപ്രാളത്തോടെ ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും എന്റെ കയ്യിൽ ഹരിയേട്ടൻ പിടുത്തമിട്ടു…. (കാത്തിരിക്കാം )