19/04/2026

രുദ്ര : അവസാന ഭാഗം

രചന – സുൽഫിയ നൗഫൽ

Happy birthday ദേവു. ……. അത് കേട്ടപ്പോ ഞാൻ ആദ്യം സമയം നോക്കി 12 മണി…. എന്താ ഏട്ടത്തീ ഇങ്ങനെ വായും പൊളിച്ച് നിൽക്കുന്നത്. എനിക്കു നേരത്തേ അറിയാമായിരുന്നു ഇന്ന് നിന്റെ ബർത്ത്ഡേ ആണെന്നു ഞാൻ അത് ഏട്ടനോട് പറഞ്ഞു. …. നീ ഇന്ന് ഇങ്ങോട്ടാണ് വരുന്നതെന്നറിയാവുന്നത് കൊണ്ട് അച്ഛനാ എല്ലാം ഒയുക്കിയത്. … കീർത്തി അത് പറഞ്ഞപ്പോ ഞാൻ അച്ഛനെ നോക്കി അപ്പോ എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. .. എന്താ ഇങ്ങനെ നിൽക്കുന്നത് വാ…ഏട്ടത്തി കേക്ക് കട്ട് ചെയ്യാം അതും പറഞ്ഞു കീർത്തി എന്നെ താഴേക്കു വിളിച്ചു കൊണ്ട് പോയി. .. കേക്ക് മുറിച്ചു ആദ്യം അച്ഛനും അമ്മയ്ക്കും കൊടുത്തു. …എല്ലാം കഴിഞ്ഞ് കിട്ടിയ ഗിഫ്റ്റുമായി ഞാൻ മുറിയിലേക് പോയി. ..എല്ലാവരും ഗിഫ്റ്റ് തന്നു മഹിയേട്ടനൊഴികെ. ….

അതുകൊണ്ട് ഇനി ഏട്ടനോട് മിണ്ടണ്ടാന്ന് കരുതി ഞാൻ മുറിയിലേക് കേറി. ..പെട്ടെന്ന് കതക് അടഞ്ഞ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ മഹിയേട്ടൻ. .. ഞാൻ മുഖത്ത് ദേഷ്യം വരുത്തി മഹിയേട്ടനോട് മിണ്ടാതെ കൈയ്യിലിരുന്ന ഗിഫ്റ്റ് എല്ലാം മേശ പുറത്തു കൊണ്ട് വെച്ചു. മഹിയേട്ടനെന്റെ അടുത്ത് വന്നു നിൽക്കുന്നത് മനസ്സിലായപ്പോ ഞാൻ ഒന്നും മിണ്ടാതെ ബെഡ്ഡിനരികിലേക്ക് പോകാൻ തുടങ്ങിയതും മഹിയേട്ടനെന്റെ കൈക്കു പിടിച്ചു ഏട്ടന്റെ അടുത്തേക് ചേർത്ത് നിർത്തി എന്റെ ഇടുപ്പിൽ മുറുക്കി പിടിച്ചു. . എന്താടീ നിന്റെ മുഖം കടന്നല് കുത്തിയത് പോലെ ഇരിക്കുന്നത്. … ഒന്നൂല്ല. …എന്നെ വിട് മഹിയേട്ട… നിന്നെ വിടാം അതിനു മുമ്പ് നിന്റെ ദേഷ്യത്തിന്റെ കാരണം പറ. ..എന്താ ഞാൻ നിനക്ക് ഗിഫ്റ്റ് ഒന്നും തരാത്തത് കൊണ്ടാണോ എന്റെ ദേവീ ഇങ്ങനെ ഈ ഭക്തനോട് പിണങ്ങി നിൽക്കുന്നത്. . അത് കേട്ടപ്പോ സത്യത്തിൽ ചിരി വന്നെങ്കിലും അത് മുഖത്ത് കാണിക്കാതെ അങ്ങനെ തന്നെ നിന്നു. ..

ഒന്നൂല്ലന്ന് പറഞ്ഞില്ലേ…. ഒന്നും ഇല്ലേ. … ഇല്ല. …എന്നെ വിട് മഹിയേട്ട. … ഞാൻ വിടാൻ പറയുന്ന ഓരോ തവണയും പിടുത്തം മുറുകി കൊണ്ടിരുന്നു. .. മ്…ശരി. ..ഞാൻ നിന്നെ വിട്ടേക്കാം അതിനു മുമ്പ് ദേവൂന് എന്റെ ഗിഫ്റ്റ് വേണ്ടേ. …. അത് കേട്ടതും അത് വരെ തല താഴ്ത്തി പിടിച്ച ഞാൻ തലയുയർത്തി മഹിയേട്ടന്റെ മുഖത്തേക്ക് നോക്കിയതും മഹിയേട്ടന്റെ ചുണ്ടുകൾ എന്റെ ചുണ്ടോടു ചേർന്നതും ഒരുമിച്ചായിരുന്നു. . ഇത് നിന്റെ ദേഷ്യം മാറ്റാനുള്ള മരുന്നാണ്. . ഇനി ബർത്ത്ഡേ ഗിഫ്റ്റ് വേണ്ടേ. … അത് ചോദിച്ചപ്പോ ഞാൻ ഒന്ന് ഞെട്ടി. .. പക്ഷേ പേടിച്ച പോലെ ഒന്നും ഉണ്ടായില്ല. .. മഹിയേട്ടനെന്റെ മേലുള്ള പിടി വിട്ട് മേശപ്പുറത്ത് വെച്ച ഗിഫ്റ്റ് എടുത്തു തന്നു. .. അത് കിട്ടിയപ്പോ എന്റെ മുഖത്ത് ഒരു ചെറിയ ചിരി വിടർന്നു …. അങ്ങനെ മനോഹരമായി തന്നെ എന്റെ ഈ പിറന്നാളും കടന്നു പോയി. ..

പിന്നെ എല്ലാം പെട്ടന്നായിരുന്നു. കോളേജിൽ എക്സാം ആയി . എക്സാം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോ എന്റെ വിവാഹ നിശ്ചയവും വന്നെത്തി. … എല്ലാം വേഗത്തിൽ പോകാൻ തുടങ്ങി. ഇന്നാണ് ആ ദിവസം എന്റെയും മഹിയേട്ടന്റെയും കല്യാണ നാൾ . ….രാവിലെ തൊട്ടു ഞാൻ നല്ല ടെൻഷനിലായിരുന്നു. നേരത്തെ തന്നെ എഴുനേറ്റു അമ്പലത്തിൽ പോയി ഒരു നല്ല ജീവിതത്തിനായി പ്രർത്ഥിച്ചു. വീട്ടിലെത്തിയപ്പോ ബ്യൂട്ടീഷൻ വന്നിട്ടുണ്ടായിരുന്നു…. എല്ലാം കഴിഞ്ഞ് അവര് പോയപ്പോൾ ആണ് ഞാൻ എന്നെ തന്നെ ഒന്നു നോക്കിയത്. .. എന്റെ മുഖത്ത് എന്തിനെന്നില്ലാതൊരു സങ്കടം അത് ഒരുപക്ഷേ അച്ഛനുമമ്മേയും വിട്ട് പോകുന്നതിന്റെ ആവും. .. കുറച്ചു കഴിഞ്ഞു അമ്മ വന്നു എന്നെ വിളിച്ചു. ..ഞാൻ മുത്തശ്ശിയുടെയും മുത്തച്ഛന്റയും അനുഗ്രഹം വാങ്ങി. .. അപ്പോഴും അച്ഛനെ കണ്ടില്ല. ….

അമ്മയോടു ചോദിച്ചപ്പോ പുറത്തുണ്ടെന്ന് പറഞ്ഞു. … കുറച്ചു കഴിഞ്ഞപ്പോ ചെറുക്കനെത്തി എന്ന് ആരോ പറയുന്നത് കേട്ടു. .. പിന്നെ എനിക്ക് വല്ലാത്തൊരു ടെൻഷനായിരുന്നു … അച്ഛൻ വന്നെന്നെ കതിർ മണ്ഠപത്തിൽ കൊണ്ടിരുത്തി….പക്ഷേ ഒരു തവണ പോലും ഞാൻ മഹിയേട്ടനെ നോക്കിയില്ല. .. മഹിയേട്ടനെന്റെ കഴുത്തിൽ താലി ചാർത്തിയപ്പോഴാണ് ഞാൻ മുഖത്തേക്ക് ഒന്ന് നോക്കിയത്. .. ഭക്ഷണം കഴിച്ച് ചടങ്ങുകൾ എല്ലാം കഴിഞ്ഞ് മഹിയേട്ടന്റെ വീട്ടിലേക്ക് പോകാനൊരുങ്ങിയപ്പോൾ ആണ് ഞാൻ അച്ഛനെ ഒന്ന് കണ്ടത്. .അത് വരെ പിടിച്ചു നിർത്തിയ സങ്കടമെല്ലാം ഞാൻ അച്ഛന്റെ നെഞ്ചിൽ മുഖമമർത്തി പിടിച്ചു കരഞ്ഞു തീർത്തു. ..അച്ഛനെനോട് പറഞ്ഞു. .. എന്റെ മോള് എന്തിനാ കരയുന്നത് ….മഹി നിന്നെ നല്ലതു പോലെ നോക്കും മോൾക്ക് അവിടെ ഒരു കുറവും ഉണ്ടാകില്ല. .

മോള് കരയണ്ട. …അതും പറഞ്ഞു അച്ഛനെന്നെ കാറിൽ കയറ്റി ഇരുത്തി. .. അങ്ങനെ മഹിയേട്ടന്റെ വീട്ടിലേക്ക് ഞാൻ വലതു കാല് വെച്ച് കയറി. .അപ്പോ തൊട്ടു കീർത്തി എന്നെ ഏട്ടത്തീന്ന് വിളിച്ച് കൊല്ലാൻ തുടങ്ങി. ..അവളെന്നെ അവിടെ മൊത്തം കൊണ്ടു നടന്ന് എല്ലാവരെയും പരിചയപ്പെടുത്തി തന്നു. … കുറച്ചു കഴിഞ്ഞു എല്ലാവരും പോയപ്പോൾ കീർത്തി എന്നെ മഹിയേട്ടന്റെ മുറിയിലേക് കൊണ്ട് പോയി. .ഞാൻ കുളി കഴിഞ്ഞ് ഡ്രസ്സ് മാറി. അപ്പോഴാ ഒന്ന് ഞാൻ ശ്വാസം വിട്ടത്. .. രാത്രി ആഹാരം കഴിച്ചു ഞാൻ അമ്മ തന്ന പാല് ഗ്ലാസുമായി മുറിയിലേക് പോയി. ..പക്ഷേ മഹിയേട്ടനെ അവിടെ കണ്ടില്ല. ..നോക്കിയപ്പോ പുറത്തു അച്ഛനോടു സംസാരിച്ചു നിൽക്കുന്നത് കണ്ടു. .. കുറച്ചു കഴിഞ്ഞു മഹിയേട്ടൻ മുറിയിലെക്ക് വന്നു ഞാൻ അറിഞ്ഞില്ല ഏട്ടനെ നോക്കിയിരുന്നു എപ്പോഴോ ഒന്നു ഉറങ്ങി പോയി. ..

ഏട്ടൻ പതിയെ എന്റെ തലയിലൊന്നു തലോടിയപ്പോ ഞാൻ എണീറ്റു. കുറച്ചു നേരത്തേക്ക് ഞാൻ ആ മുഖത്തേക്ക് നോക്കി ഇരുന്നു …..മഹിയേട്ടൻ എന്റെ നെറ്റിയിൽ ആ ചുണ്ടുകളമർത്തി… എന്നെ മഹിയേട്ടന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു. .. ആ നിമിഷം ഞാൻ ഒന്നു മാത്രമാണ് എന്റെ മനസ്സിൽ പ്രർത്ഥിച്ചത്. . “ഇനി എത്ര കാലമായാലും എനിക്ക് എന്നും ഈ നെഞ്ചോടു ചേർന്നു ജീവിക്കാനുള്ള ഭാഗ്യമുണ്ടാവണം ഒരിക്കലും എന്നെ ഏട്ടനിൽ നിന്നകറ്റരുതേ എന്റെ ദേവീ. ..” കൂടാതെ എനിക്ക്വമഹിയേട്ടനെ തന്നതിന് ദേവിയോട് മനസ്സിൽ ഒരായിരം നന്ദി പറഞ്ഞു ഞാനും മഹിയേട്ടനും ഞങ്ങളുടെതായ പുതിയ ജീവിതം ആരംഭിച്ചു. ………. ശുഭം. …….. എല്ലാവർക്കും രുദ്രയേയും മഹിയേയും ഇഷ്ടമായി എന്നു കരുതുന്നു. ..ഇഷ്ടമായാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കുക. ……..