രചന – രോഹിണി ആമി
ഒരുപാട് മാറിയിരിക്കുന്നു ചേച്ചിയും ഇച്ചായനും….. ആദ്യമൊക്കെ ഇത്രയും സന്തോഷം അവരുടെ മുഖത്ത് ഉണ്ടായിരുന്നില്ല….. നന്ദുവുമായി അടുക്കും തോറും അവരുടെ സന്തോഷവും സ്നേഹവും കൂടിക്കൊണ്ടിരിക്കുവാണ്…….. അവനും എന്നേക്കാൾ കൂടുതൽ അടുപ്പം ചേച്ചിയോടാണ്…… അവർ രണ്ടാളും അവനെ ഒന്നു വഴക്കു പറയാൻ കൂടെ സമ്മതിക്കില്ല….. അതാണ് അവനിങ്ങനെ വഷളാകാൻ കാരണവും……. ആലോചിച്ചു നിൽക്കുന്നതിനിടയിൽ മൊബൈൽ ബെല്ലടിച്ചു….. കാൾ അറ്റൻഡ് ചെയ്തു നന്ദൂനോടായി പറഞ്ഞു……. ദാ…. നന്ദൂട്ടാ നിനക്കാ കാൾ…….. ആരാ അമ്മു…… അപ്പായാ…… മ്മ്….. അതെ……… അവനോടി വന്നാ മൊബൈൽ തട്ടിപ്പറിച്ചു വാങ്ങി…… പിന്നെ മിറ്റത്തു ഓടിനടന്നും ചാടിനടന്നും സംസാരിക്കാൻ തുടങ്ങി………. അവന്റെ മുഖത്തെ സന്തോഷം കണ്ടു നിവേദ്യയുടെ മുഖത്തും ചെറിയൊരു ചിരി തെളിഞ്ഞു……. നീയെത്ര നാൾ അവനെ കളിപ്പിക്കും മോളെ….. നന്ദു വളർന്നു വരുവാ…… എത്രയും പെട്ടെന്ന് എല്ലാം അവനോടു പറയണം നീ…… അല്ലെങ്കിൽ അപകടമാണ്……. ചേച്ചി കണ്ടില്ലേ അവന്റെ സന്തോഷം……
അത് ഞാനായിട്ട് തല്ലിക്കെടുത്തണോ….. എത്രത്തോളം നാൾ ഈ കള്ളം ഇങ്ങനെ നിൽക്കുമെന്നറിയില്ല….. എന്നാലും പോകുന്നിടംവരെ പോകട്ടെ…… എന്നെങ്കിലും അവന് അമ്മയെ മനസ്സിലാകുമ്പോൾ എന്നോട് ക്ഷമിക്കും…… എനിക്കത് ഉറപ്പാണ്……. അവനിപ്പോഴും നിന്നെ മനസ്സിലാക്കാൻ കഴിയും മോളെ…… അതിനു അവനിപ്പോഴുള്ള ഈ നാലു വയസ്സ് ധാരാളമാണ്….. പ്രായത്തിൽ കവിഞ്ഞ പക്വത അവനുണ്ട്…….. അത് നിനക്കാണ് മനസ്സിലാകാത്തത്……… ദാ…… ആ ചായ എടുത്തു കുടിക്ക്…….. തലവേദന മാറട്ടെ….. ചേച്ചിയോട് ആരാ പറഞ്ഞത് എനിക്ക് തലവേദന ആണെന്ന്…. വേറാരാ…….. നിന്റെ മോൻ തന്നെ…….. അവനെന്നോട് പറയുവാ……. അവൻ കാരണം നിനക്ക് തലവേദന ആണെന്ന്…….. ഈ പ്രായത്തിൽ ഇത്രയൊക്കെ ചിന്തിക്കാൻ കഴിയുമെങ്കിൽ നീ പറയുന്ന എല്ലാ കാര്യങ്ങളും ഉൾക്കൊള്ളാനും നിന്നെ മനസ്സിലാക്കാനും അവനെക്കൊണ്ട് പറ്റും….. എനിക്കറിയാം ചേച്ചി…… എല്ലാം…… ഒരുപക്ഷേ അവനെല്ലാം അറിയുമ്പോൾ എന്നെ വെറുത്താലോ……. ഒരിക്കലും……. ഒരിക്കലും എനിക്കതു സഹിക്കാൻ കഴിയില്ല……
എന്റെ നന്ദു…….. അവനില്ലെങ്കിൽ ഞാനില്ല…… അവനും വേണ്ടി മാത്രമാണ് എന്റെയീ ജീവിതം…… അമ്മു….. അപ്പാ പറഞ്ഞു അമ്മുന്റെ കയ്യിൽ കൊടുക്കാൻ…….. മൊബൈൽ നീട്ടി നന്ദു പറഞ്ഞു……. പറഞ്ഞോളൂ……. ഞാൻ നിവേദ്യ ആണ്….. മൊബൈലിൽ അവൾ പറഞ്ഞു…… അതേ…….. ഇപ്പോൾ ഒരു പുതിയ ആവശ്യം മോനൂസ് പറയുന്നുണ്ട്…….. അവന് എന്നെ കാണണമെന്ന്….. നേരിൽ വരാൻ പറ്റിയില്ലെങ്കിൽ വീഡിയോ കാൾ ചെയ്യാനാ പറയുന്നത്……. എന്താ ചെയ്യുക……. പ്രശ്നം കൂടുതൽ വഷളാവുകയാണ്…… ഇയാൾ പറയ്യ്…….. ഞാനെന്താ വേണ്ടേ……. എനിക്കൊന്നു കാണണം……. കുറച്ചു സംസാരിക്കാൻ ഉണ്ട്……. അതിനെന്താ……. കാണാം…… ഞാനിപ്പോൾ നാട്ടിലുണ്ട്…… അയാൾ പറഞ്ഞു….. ഇയാൾ വരുമ്പോൾ നീതുവിനെയും കൂടി വിളിക്കണം…… അത് നിവേദ്യ വരുമ്പോൾ കൊണ്ടുവന്നാൽ മതി…….. ഞങ്ങൾ ചെറിയൊരു സൗന്ദര്യ പിണക്കത്തിലാണ്…… ഇപ്പോ മിണ്ടിയിട്ട് രണ്ടു ദിവസമായി……. മ്മ്…… ശരി ശരി…….. ഞാൻ കൂട്ടിക്കൊണ്ടുവരാം……. രാത്രിയിൽ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ജേക്കബ് നന്ദുവിനോടായി പറഞ്ഞു…..
ഇനി ആരെങ്കിലും വഴക്കുണ്ടാക്കാൻ വന്നാൽ അങ്കിളിനോട് പറഞ്ഞാൽ മതി കേട്ടോ…… ആരെയും ഉപദ്രവിക്കാൻ പോകരുത്…… ഇത്രയും ദേഷ്യം വരാൻ മാത്രം ആ കുട്ടി എന്താ നിന്നോട് ചെയ്തത്……… ജേക്കബ് നന്ദുവിന്റെ പ്ലേറ്റിൽ ചപ്പാത്തി പിച്ചിയിട്ടുകൊണ്ടു ചോദിച്ചു….. അതുണ്ടല്ലോ അങ്കിളേ …… അപ്പായെ കുറ്റം പറയുന്നത് എനിക്കിഷ്ടമില്ല……… പെട്ടെന്ന് ദേഷ്യം വരും…… അപ്പായെ എനിക്ക് എന്തിഷ്ടമാണെന്നു അറിയുവോ……… ഉടനെ വരുമെന്ന് പറഞ്ഞല്ലോ അപ്പാ……. വന്നു കയിഞ്ഞാൽ പിന്നെ മോനൂസ് വിടില്ലല്ലോ…… അപ്പയും സമ്മതിച്ചു…… വന്നാൽ പിന്നെ അമ്മുനെയും മോനൂസിനെയും വിട്ടു പോകില്ലെന്ന്…….. അന്നയും ജേക്കബും നിവേദ്യയുടെ മുഖത്തേക്ക് നോക്കി….. അവൾ മുഖം കുനിച്ചിരിക്കുവാണ്….. നന്ദു മുറിയിലേക്ക് പോയിക്കഴിഞ്ഞു ജേക്കബ് നിവേദ്യയോടായി പറഞ്ഞു……. മോളെ…… ഇത് കുഴപ്പത്തിലേക്കാണ് പോകുന്നത്…… .
നന്ദു അയാളോട് കൂടുതൽ അടുത്തുകൊണ്ടിരിക്കുവാണ്…… ഒരുപക്ഷേ നിന്നെക്കാളേറെ അവന്റെ മനസ്സിൽ അയാളുണ്ട്…….. എന്തെങ്കിലും ഉടനെ ചെയ്യണം നീ….. കഴിച്ച പ്ലേറ്റും എടുത്തു ഒന്നും മിണ്ടാതെ നിവേദ്യ എഴുന്നേറ്റു പോയി…….. പിറ്റേന്ന് നീതുവിനെയും കൂട്ടി കോഫി ഷോപ്പിൽ പോയി……നിവേദ്യയുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന വേറൊരാൾ ആണ് നീതു…… ടേബിളിന് എതിരിൽ ഇരിക്കുന്ന ആളിനെ കണ്ടപ്പോൾ നീതു ചാടിയെഴുന്നേറ്റു…….. ഞാൻ പോകുവാ വേദു……. നീ സംസാരിച്ചിട്ട് വാ…. ഞാൻ ഷോപ്പിൽ ഉണ്ടാവും…… എവിടെ പോകാൻ….. നീയിവിടെ ഇരിക്ക് നീതു….. അത്രയ്ക്ക് ഗമയുള്ളവർ അങ്ങു പോട്ടെന്നു വക്കണം നിവേദ്യ…… അയാൾ ദേഷ്യത്തിൽ പറഞ്ഞു……. അതേ…… നിങ്ങൾ രണ്ടാളുടെയും വഴക്ക് പിന്നെ തീർക്കാം………. ഇപ്പോൾ ഇവിടെ വരാൻ പറഞ്ഞത് എന്റെ പ്രശ്നത്തിന് ഒരു പരിഹാരം കാണാനാ…… ഇരിക്കടി അവിടെ…… നീതുവിനെ പിടിച്ചിരുത്തി നിവേദ്യ പറഞ്ഞു……. മ്മ്……. നീതുവിനെ നോക്കി ഒന്നിരുത്തിമൂളി അയാൾ പറഞ്ഞു…… ഇന്നലെ മോനൂസ് എന്നെക്കൊണ്ട് സത്യമൊക്ക ചെയ്യിച്ചിട്ടുണ്ട്…… ഉടനെ കാണാൻ വരണമെന്നും പറഞ്ഞു…….
എനിക്കു അവന്റെ കൊഞ്ചൽ കേട്ടപ്പോൾ വേറൊന്നും തോന്നിയില്ല….. തന്നോട് ചോദിക്കാതെ പ്രോമിസും കൊടുത്തു……. അല്ല നിവേദ്യ…….. താനെങ്ങനെ പിടിച്ചു നിന്നെടോ ഇത്രയും കാലം……മോനൂസ് ഒരു ഫോട്ടോ പോലും ചോദിച്ചിട്ടില്ലേ അവന്റെ അപ്പായുടെ…… വളരെ ബ്രില്യന്റ് ആണവൻ…… ചിലപ്പോളൊക്കെ അവന്റെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടാറുണ്ട് എനിക്കും……. അപ്പോഴൊക്കെ ഉമ്മ കൊടുത്തു അഡ്ജസ്റ്റ് ചെയ്യും……..അയാൾ ചിരിച്ചു പറഞ്ഞു……. ഇത്രയും നാൾ എനിക്കവനെ പറ്റിക്കാൻ സാധിച്ചു…….. ഞാൻ പറയുന്നത് അതുപോലെ വിശ്വസിച്ചിരുന്നു അവൻ…… ഇന്നിപ്പോൾ നന്ദു എന്നെക്കാളേറെ അവന്റെ അപ്പായെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു…… ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ല എനിക്ക്….. നീ എന്തു ചെയ്യാൻ പോകുന്നു വേദു…….. സത്യം പറയാൻ പോകുവാണോ മോനോട്…… അവനെങ്ങനെ റിയാക്ട് ചെയ്യുമെന്ന് നിനക്ക് വല്ല ഊഹവും ഉണ്ടോ…… നീതു ചോദിച്ചു……. അറിയില്ല നീതു . .. ഇത് നിസ്സാരമായി ഹാൻഡിൽ ചെയ്യാമെന്നാണ് ഞാൻ ഇന്നലെ വരെ കരുതിയിരുന്നത്…….. പക്ഷേ……. നിവേദ്യ പകുതിയിൽ അവസാനിപ്പിച്ചു…….
നിവേദ്യക്കു മോനൂസിന്റെ അപ്പായെ ഒന്നന്വേഷിച്ചു കൂടെ…… അവന് എന്റെ ശബ്ദം മാത്രമല്ലേ പരിചയം ഉള്ളൂ….. അപ്പായെ നേരിൽ കാണുമ്പോൾ അവനിതൊന്നും ഓർക്കില്ല….. അയാൾ ചോദിച്ചു……… വേണ്ട……. അതൊരിക്കലും വേണ്ടാ……. നന്ദുവിന് മേൽ എനിക്കു മാത്രം അവകാശം ഉണ്ടായാൽ മതി……… വേറാരും വേണ്ട…… നിവേദ്യ മുഖം പൊത്തിപ്പിടിച്ചു…….. നീതു അയാളെ ദേഷ്യത്തിൽ ഒന്നു നോക്കി…… നിവേദ്യയുടെ തോളിൽ പിടിച്ചു…… എങ്കിൽ ഞാനൊരു കാര്യം പറയാം…… കുറച്ചു കഷ്ടമാണ്…… മോനൂസിനു വിഷമം ഉണ്ടാവും….. കുഞ്ഞല്ലേ….. കുറച്ചു കഴിയുമ്പോൾ ഓക്കേ ആയിക്കോളും…… ഒന്നുമല്ലെങ്കിലും ഒരാൺകുട്ടിയല്ലേ…… നീതുവിനെ നോക്കി പുച്ഛിച്ചു പറഞ്ഞു…… രണ്ടാളും എന്താന്നറിയാൻ അയാളുടെ മുഖത്തേക്ക് നോക്കി….. ഒരാക്സിഡന്റിൽ ഞാൻ മരിച്ചുവെന്ന് പറ…… ഗൾഫിൽ വച്ചു…. വേണ്ടാ…… നീതു ചാടി പറഞ്ഞു…….
അതുവേണ്ട……. മരിച്ചുവെന്നൊന്നും പറയണ്ട….. അയാൾ നീതുവിനെ നോക്കി പൊട്ടിച്ചിരിച്ചു……. കൂടെ നിവേദ്യയും……… മ്മ്…… രണ്ടാളും കളിയാക്കി ചിരിച്ചോ……. ഞാൻ പോകുന്നു…… പോംവഴി കണ്ടുപിടിച്ചിട്ട് നീ വാ….. നീതു ദേഷ്യത്തിൽ ഇറങ്ങി പോയി…….. പാവം ആണവൾ ….. നിവേദ്യ പറഞ്ഞു…… മ്മ്…… പാവം….. കാന്താരിയാ…… ശരിക്കുള്ള സ്വഭാവം കണ്ടാൽ എടുത്തു പൊത്തോന്ന് എടുത്തു നിലത്തിടും ഇയാൾ……. ഇത് ഞാൻ ആയതോണ്ട് മാത്രം ക്ഷമിക്കുവാ …… അയാൾ ചിരിച്ചു പറഞ്ഞു…….. അല്ലാ…… നിങ്ങൾ തമ്മിലെന്താ പ്രശ്നം….. എന്തായാലും എന്റെ പ്രോബ്ലം സോൾവ് ചെയ്യാൻ സാധിക്കില്ല ന്നു മനസ്സിലായി…… നിങ്ങളുടെ കാര്യങ്ങൾ എങ്കിലും ഓക്കേ ആവട്ടെ……. പറയു ആദിത്യാ…… എന്താ പ്രോബ്ലം……. നിവേദ്യ ചോദിച്ചു……. തുടരും………

by