11/05/2026

ദിൽന : ഭാഗം 20

രചന – നന്ദിത ദാസ്

“എബിയെ കൂടുതൽ ടെൻഷൻ അടിപ്പിക്കണ്ട… നീ പൊയ്ക്കോ ദിൽനേ…. ”

“ആഹ് പോകാം… ജിതിൻ വരട്ടെ… നിന്റെ അടുത്ത് ആരെങ്കിലും വേണ്ടേ… ഞാൻ പോകുമ്പോൾ കുട്ടികളെ കൂടി വീട്ടിലാക്കാം…
നിന്നെ കാണാൻ വെയിറ്റ് ചെയ്തു നിൽക്കുവാ അവർ… ഞാൻ ഇങ്ങോട്ട് വിളിക്കട്ടെ… ”

“മ്മ്… വിളിക്കു… അവരോടു ഞാൻ എന്താ പറയുക… ”

“തത്കാലം ഒന്നും പറയണ്ട… ഞാൻ അവരോട് സംസാരിച്ചോളാം… ”

ഞാൻ റൂമിനു വെളിയിൽ ഇറങ്ങി കുട്ടികളെ വിളിച്ചു…

“മക്കളേ… വാ… ചേച്ചിയെ കാണണ്ടേ…. ”

കേട്ടപാതി കേൾക്കാത്ത പാതി രണ്ടാളും ഓടി വന്നു… പിന്നെ മൂന്നാളും കൂടി കരച്ചിലും പിഴിച്ചിലും ആകെ ബഹളം….

“ബെസ്റ്റ്… ഇങ്ങനെ ആണോ വേണ്ടത്… ഡോക്ടർ വല്ലതും ഇത് കണ്ടാൽ നിങ്ങളെ ഇവിടുന്നു വഴക്ക് പറഞ്ഞു ഓടിക്കും….

രണ്ടാളും ചേച്ചിയെ കണ്ടല്ലോ… ഇനി അവൾ കുറച്ചു വിശ്രമിക്കട്ടെ… രണ്ടാളെയും ഞാൻ വീട്ടിൽ കൊണ്ടാക്കാം വാ…. ”

“ചേച്ചി ഇവിടെ ഒറ്റക്കല്ലേ… കുഞ്ഞുസിനെ കൊണ്ടു പൊയ്ക്കോ ഞാൻ ഇവിടെ നിന്നോളം… ”

“മ്മ് അതും ശരിയാ… ഒരാൾ ഇവിടെ നിൽക്കട്ടെ… എങ്കിൽ നമുക്ക് പോയാലോ കുഞ്ഞുസേ… അവിടെ പപ്പ ഒറ്റക്കല്ലേ… ”

“മ്മ് പോകാം ചേച്ചി… ”

“എന്നാൽ ശരി ഡെല്ലേ… ഞങ്ങൾ ഇറങ്ങുവാ… നാളെ രാവിലെ വരാം… ”

“മ്മ്… ”

പോകാൻ ഇറങ്ങിയപ്പോൾ ജിതിൻ അവിടേക്കു വന്നു…

“ദിൽന പോകുവാണോ…? ”

“അതെ… ഇവിടെ അവളുടെ അനിയത്തി നിൽക്കാമെന്ന് പറഞ്ഞു… ഇവർ രണ്ടും ഡെല്ലയുടെ കുഞ്ഞനുജത്തിമാരാണ്…. ”

“ഇതാരാ ചേച്ചി ഈ സർ…? ”

“ഞങ്ങൾ വർക്ക്‌ ചെയ്ത ഓഫിസിലെ ബോസ് ആണ് മോളെ…
അത് മാത്രം അല്ല ഈ ബോസ് ഇന്ന് മുതൽ നിങ്ങളുടെ ചേട്ടനും കൂടിയാ… അതൊക്കെ ചേച്ചി വഴിയേ പറഞ്ഞു തരാം കേട്ടോ… ഇപ്പോൾ നമുക്ക് പോകാം… ”

“നിങ്ങളെ ഞാൻ ഡ്രോപ് ചെയ്യാം… ടൈം കുറേ ആയില്ലേ… ”

“വേണ്ട സർ… ഞങ്ങൾ വേറെ വണ്ടി വിളിച്ചു പോയിക്കോളാം… ”

“എനിക്ക് വണ്ടി ഉള്ളപ്പോൾ വേറെ വണ്ടി എന്തിനാ… നിങ്ങൾ വന്നേ ഞാൻ കൊണ്ടാക്കാം… ”

ഒടുവിൽ ജിതിന്റെ നിർബന്ധം മൂലം കൂടെ പോകേണ്ടി വന്നു… കുഞ്ഞുസിനെ വീട്ടിൽ ഇറക്കി.. പപ്പയെയും ജിതിനെ പരിചയപ്പെടുത്തി കൊടുത്തു….

തിരിച്ചു എന്നെ ഫ്ലാറ്റിനു മുന്നിൽ ഇറക്കി ജിതിൻ ബൈ പറഞ്ഞു പോയി.. തിരിഞ്ഞു നോക്കിയപ്പോൾ മുഖം എല്ലാം വീർപ്പിച്ചു കെട്ടിക്കൊണ്ട് എബി നിൽക്കുന്നു….

“നീ അവന്റെ കൂടെ കറങ്ങി നടക്കുവാണേൽ ഒരു വാക്കു വിളിച്ചു പറഞ്ഞു കൂടെ… വെറുതെ മനുഷ്യനെ തീ തീറ്റിക്കാൻ… ”

“പിന്നേ… ഞാൻ കറങ്ങാൻ ഒന്നും പോയതല്ല… ഒരു അത്യാവശ്യം ഉണ്ടായിരുന്നു.. ടെൻഷൻ മൂലം എബിയോട് പറയാൻ പറ്റിയില്ല… ”

“ഹും… അല്ലെങ്കിലും നീ ഇപ്പോൾ എന്നോട് ഒന്നും പറയാറില്ലല്ലോ… ഇങ്ങനെ ആയിരുന്നില്ല നീ… ഒരുപാട് മാറിപ്പോയി…. ”

“വെറുതെ ഒന്നും രണ്ടും പറഞ്ഞു വഴക്കടിക്കണ്ട എബി… റൂമിൽ എത്തിയിട്ട് ഞാൻ എല്ലാം പറയാം… ”

ഞാൻ അത് പറഞ്ഞിട്ടും ആള് ഒരു കൂസലും ഇല്ലാതെ നിൽക്കുവാണ്…

“ഇങ്ങോട്ട് വാ എന്റെ എബി… ചുമ്മാ പിടിവാശി കാണിക്കല്ലേ… ”

എബിയുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നടന്നു…

“ഞാൻ വന്നോളാം… നീ കൈ വിട്… ”

“അതെന്താ… എനിക്ക് തന്റെ കൈയിൽ പിടിച്ചാൽ പറ്റില്ലേ…. ? ”

“നീ ഒന്ന് പോയേ… എന്റെ മൈൻഡ് ഇപ്പോൾ ശരിയല്ല… ”

“ഓഹ് എങ്കിൽ ദാ ഞാൻ കൈ വിട്ട്… മൈൻഡ് ശരിയാകുമ്പോൾ താൻ വാ”

അതും പറഞ്ഞു ഞാൻ പോയി…

ആ വൃത്തികെട്ടവന്റെ കൂടെ വന്നിറങ്ങിയിട്ട് എന്റെ കൈ പിടിക്കാൻ വന്നേക്കുന്നു … അവൾക്കു ഇപ്പോൾ അവൻ ഉണ്ടല്ലോ അവന്റെ കൈ പോയി പിടിക്കട്ടെ അല്ല പിന്നെ…. മനഃപൂർവം കുറേ നേരം കൂടി കഴിഞ്ഞാണ് ഞാൻ റൂമിലേക്ക്‌ ചെന്നത്… ഞാൻ ചെല്ലുമ്പോൾ ബാൽക്കണിയുടെ അരഭിത്തിയിൽ കൈകൾ ഊന്നി ആകാശത്തോട്ട് കണ്ണും നട്ട് ഇരിക്കുവായിരുന്നു അവൾ…. ഞാൻ പതിയെ മുരടനക്കി… അവൾക്കു നോ മൈൻഡ്… കുറച്ചു മുൻപ് ഞാൻ അങ്ങനെ പറഞ്ഞതിലുള്ള അമർഷം…
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ… ഞാനും അടുത്തേക്ക് ചെന്ന് കൈകൾ ഊന്നി ആകാശത്തോട്ടു നോക്കി…

“വൗ… ബ്യൂട്ടിഫുൾ…. എന്തോരം നക്ഷത്രങ്ങളാ ആകാശത്തു അല്ലേ മോളു…. അല്ല നീ നക്ഷത്രം എണ്ണുവാണോ? ”

“ഇങ്ങനെ പോയാൽ നമ്മൾ രണ്ടാളും നക്ഷത്രം എണ്ണും… അത് ഉറപ്പാ… ”

“അതെന്താ നീ അങ്ങനെ പറഞ്ഞത്… ആ ജിതിന്റെ കൂടെ കൂടിയാൽ നീ നക്ഷത്രം എണ്ണും അതിൽ സംശയം ഇല്ല… ഞാൻ എന്തിനാണാവോ എണ്ണേണ്ടി വരുന്നത്… ”

“തമാശ കളയൂ എബി… ജിതിനെ ഞാൻ വിവാഹം കഴിക്കാൻ ഒന്നും പോകുന്നില്ല… പെണ്ണുകാണാൻ അവര് ഫാമിലി ആയിട്ട് വന്നുന്നു ഉള്ളത് നേര് തന്നെയാ… പക്ഷേ എനിക്ക് അയാളെ അങ്ങനെ കാണാൻ പറ്റില്ല… എത്ര നല്ലവനായിന്നു പറഞ്ഞാലും… ”

“പിന്നെ അന്ന് അങ്ങനെ എല്ലാം എന്നോട് പറഞ്ഞതോ? ഇപ്പോൾ അവന്റെ കൂടെ വന്നിറങ്ങിയതോ? ”

“അന്ന് വെറുതെ അങ്ങനെ പറയണമെന്ന് തോന്നി… പിന്നെ ഇന്ന് ഒരുമിച്ചു വന്നത് ഒരു ക്രിട്ടിക്കൽ സിറ്റുവേഷൻ ഹാൻഡിൽ ചെയ്യേണ്ടി വന്നു…

ഡെല്ലയെക്കുറിച്ച് ഞാൻ പറഞ്ഞിട്ടില്ലേ… അവൾ ഒരു അബദ്ധം കാണിച്ചു… സൂയിസൈഡ് അറ്റംപ്റ്റ്… ”

“ഓഹ് ഗോഡ്… എന്നിട്ട്? ”

“ഭാഗ്യത്തിന് ഒന്നും പറ്റിയില്ല… ഹോസ്പിറ്റലിൽ നിന്നും ഫോൺ വന്ന ഉടൻ വെപ്രാളപ്പെട്ട് ഓടി പോകുവായിരുന്നു… അതാ തന്നോട് പോലും പറയാൻ പറ്റാഞ്ഞത്…. ”

“എന്തിനാ… എന്തിനാ അവൾ അങ്ങനെ ചെയ്തത്… അത്രക്ക് വല്യ ഇഷ്യൂ എന്താ അവളുടെ ലൈഫിൽ ”

“കുറച്ചു പേഴ്‌സണൽ മാറ്റേഴ്സ്… അവൾക്കു സഹിക്കാൻ പറ്റാതായപ്പോൾ ചെയ്തു പോയി… എന്തോ ഭാഗ്യത്തിന് അനിയത്തി കണ്ടു… അതുകൊണ്ട് രക്ഷപെട്ടു… ”

“അവിടെ ജിതിൻ എങ്ങനെ എത്തി? ”

“ഞാൻ വിളിച്ചതാണ്… ആൾക്ക് മാനസാന്തരം ഉണ്ടായിന്നല്ലേ പറഞ്ഞത്… അവളെ ആ സാഹചര്യത്തിൽ നിന്നും രക്ഷിക്കാൻ അയാൾക്ക്‌ മാത്രമേ കഴിയുള്ളായിരുന്നു… അയാളുടെ ഹരാസ്‌മെന്റിനു അവളും ഇര ആയിട്ടുണ്ട്… ”

“എന്നിട്ട് അവൻ എന്ത്‌ പറഞ്ഞു… ”

“നന്നായി ഒപ്പോസ് ചെയ്യുമെന്നാണ് ഞാനും കരുതിയത്… ബട്ട്‌ അയാളിലെ മാറ്റം എന്നെ പോലും ഞെട്ടിച്ചു… ചുരുക്കി പറഞ്ഞാൽ ശാന്തം ശുഭം… ”

“പെട്ടെന്നുള്ള മാറ്റം… അത് വിശ്വസിക്കാമോ… നിനക്കെന്താ തോന്നുന്നത്… ”

“ഒരു ആണിനെ നല്ലവനാക്കാനും ചീത്ത ആക്കാനും ഒരു പെണ്ണ് വിചാരിച്ചാൽ കഴിയും… ജിതിന്റെ കണ്ണുകളിലെ ക്രൂരത നന്നായി അടുത്തറിഞ്ഞവളാ ഞാൻ… പക്ഷേ ഇപ്പോൾ അയാളുടെ കണ്ണുകളിൽ ആ ക്രൂരത കാണാൻ ഇല്ല… നന്നായികാണുമെന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം…. ”

“നിനക്കു അങ്ങനെ തോന്നിയെങ്കിൽ ശരി ആരിക്കും… ആളുകളുടെ മനസ്സ് വായിക്കാൻ മിടുക്കി അല്ലേ നീ… നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ… ”

“മ്മ്… പിന്നേ… മനസ്സ് വായിക്കുന്ന കാര്യം പറഞ്ഞപ്പോളാ ഞാൻ ഓർത്തത്… എബിടെ മനസ്സ് ഞാൻ വായിച്ചു പറയട്ടെ… ”

“അതിനു മാത്രം നീ വളർന്നിട്ടില്ല മോളെ… ”

“ഓഹോ… അപ്പോൾ എന്തോ ഒളിപ്പിച്ചിട്ടുണ്ടല്ലോ ഈ മനസ്സിൽ… എന്നോട് ഷെയർ ചെയ്താൽ എന്താ പ്രോബ്ലം ആകുമോ? ”

“ആഹ് തത്കാലം നീ അറിയണ്ട… പിന്നെ നിനക്കൊരു സർപ്രൈസ് ഉണ്ട് കേട്ടോ… ഞാൻ പറയാൻ മറന്നു… ”

“എന്താ? ”

“ഓഫീസിൽ നിന്നും ടൂർ പോകുന്നുണ്ട്… നീ വരണം… സ്റ്റാഫ്‌ എല്ലാരും കാണും… അവിടെ നിനക്കൊരു സർപ്രൈസ് ഞാൻ ഒരുക്കിയിട്ടുണ്ട്… ”

“അതെന്താ… ഇപ്പോൾ പറ എബി… എനിക്ക് അറിയണം… ”

“സർപ്രൈസ് ഇപ്പോൾ പൊട്ടിച്ചാൽ പിന്നെ അതിനെ എങ്ങനെ ആടി മണ്ടി സർപ്രൈസ്ന്നു പറയുന്നത്… ”

“ഓഹ് ഇയാളും ഇയാളുടെ ഒരു സർപ്രൈസും… ഞാൻ ടൂറിനു വരുന്നില്ലെങ്കിലോ… ”

“പൊന്നു മോളെ… നിന്നെയും പൊക്കിയെടുത്തു ഞാൻ കൊണ്ടുപോയിരിക്കും… ”

“മ്മ് ആയിക്കോട്ടെ… ആ സർപ്രൈസ് എന്താണെന്നു അറിയാൻ ഞാൻ വെയിറ്റ് ചെയ്‌തോളാം… ”

“മ്മ് അതാണ്… മൈ സ്വീറ്റ് ഡിയർ… ”

“ഒരുപാട് അങ്ങ് സ്വീറ്റ് ആകേണ്ട കേട്ടോ… തനിക്കും ഞാൻ ഒരു സർപ്രൈസ് തരും… അതിൽ എബി ഞെട്ടിത്തരിക്കും…. ”

“മ്മ് മ്മ് നമുക്ക് കാണാം ”

അന്ന് ഞങ്ങൾ പഴയത് പോലെ ഒരുപാട് സംസാരിച്ചു… തമാശ പറഞ്ഞു… പൊട്ടിച്ചിരിച്ചു…
അപ്പോളും എന്തായിരിക്കും ആ സർപ്രൈസ് എന്നായിരുന്നു എന്റെ ചിന്ത…
ഒടുവിൽ കാത്തിരുന്ന ആ ദിവസം വന്നെത്തി ഓഫിസ് ടൂർ….
എല്ലാരും ഒരുപാട് സന്തോഷിച്ച ദിവസം…
രാജസ്ഥാനിലെ പിങ്ക് സിറ്റിയിലേക്ക് കാലെടുത്തു വെക്കുമ്പോൾ അവിടെ എന്നെ കാത്തിരുന്ന ആ സർപ്രൈസ് എന്റെ സ്വപ്നങ്ങളിൽ എന്നോ വന്നു പോയതാണെന്ന് തിരിച്ചറിയാൻ ഒരുപാട് സമയം വേണ്ടി വന്നില്ല….

(തുടരും )