രചന – കാന്താരി
“ഞാൻ…. ഇവൾക്ക് വെള്ളം വേണന്നു പറഞ്ഞപ്പോൾ ”
“അതിന് ഞാനൊന്നും ചോദിച്ചിട്ടുമില്ല പറഞ്ഞിട്ടുമില്ലല്ലോ സിദ്ധു… ”
“ഓ… ഞാൻ പോണ് ”
ആദി പറഞ്ഞതും ദേഷ്യത്തിൽ പറഞ്ഞു അതികം അവിടെ നിന്ന് ചീയാൻ നിൽക്കാതെ സിദ്ധു അവിടെ നിന്നും പുറത്തേക് ഇറങ്ങി പോയി.
“എന്താടി നീ അവനെ വളച്ചോ ”
“വളയാൻ ആയപ്പോഴേക്കും നിന്നെ ഇങ്ങോട്ട് കെട്ടി എടുത്തില്ലേ പിന്നെങ്ങനെയാ… ”
ആദി ചോദിച്ചതും ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ഐശു മുഖം തിരിച്ചു.
“ആം സോറി പെങ്ങു… എന്തായാലും അവനൊരു ആട്ടമുണ്ട് നീ ഒന്ന് ആഞ്ഞു പിടിച്ചോ അവൻ വീഴും ”
“ഇതൊക്കെ കേൾക്കാൻ കോളാം… അത് പോലെ നടന്നാൽ മതിയായിരുന്നു ”
“ഹാ… നോക്കാം.നീ കിടന്നോ സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളു. അമ്മയും അച്ഛനും കുറച്ചു കഴിഞ്ഞു വരും അവര് വന്നിട്ട് വിളിക്കാം അത് വരെ ഉറങ്ങിക്കോ ”
എന്ന് പറഞ്ഞു ആദി ഐശുവിനെ പിടിച്ചു കിടത്തി കൊടുത്തു കൊണ്ട് പുറത്തേക്കു ഇറങ്ങി.
സമയം കടന്നു പോയി ഐശു ഒരു ഉറക്കം കഴിഞ്ഞു കണ്ണ് തുറന്നതും അച്ഛനും അമ്മയും ഹോസ്പിറ്റലിൽ എത്തിയിരുന്നു കൂടെ ദേവുവും
അതികം പ്രശ്നമൊന്നുമില്ലാത്തത് കൊണ്ട് ഐശുവിനെ മുറിയിലെക്ക് മാറ്റി.
“എന്നാലും മോളെ നീ എങ്ങനെ വീണു ”
“അത് പിന്നെ… അതൊന്നുമില്ലമ്മേ ഞാൻ സ്റ്റെപ് കേറി ചെന്നപ്പോൾ കൈയിലുണ്ടായിരുന്ന ബോട്ടിലിന്ന് വെള്ളം കുറച്ചു സ്റ്റെപ്ൽ ആയി അങ്ങനെ അതിൽ ചവിട്ടിയപ്പോൾ കാൽ സ്ലിപ്പായി വീണതാ ”
അടുത്തിരുന്നു തലയിൽ തലോടി കൊണ്ട് അമ്മ ചോദിച്ചതും നടന്ന കാര്യം പറഞ്ഞാൽ ഒരു പ്രശ്നം ഉണ്ടാവുമെന്ന് ഓർത്ത് ഐശു പെട്ടന്ന് വായിൽ വന്നത് പറഞ്ഞു ഒപ്പിച്ചു.
“എന്തായാലും കൂടുതൽ ഒന്നും പറ്റിയില്ലല്ലോ അത് തന്നെ ഭാഗ്യം ”
“എന്നാലും നിന്റെ തലയിന്ന് ചോര എങ്ങനെ വന്നു എന്നാ എന്റെ സംശയം. ഇതിൽ മൊത്തം കളിമണ്ണല്ലേ ”
അച്ഛൻ പറഞ്ഞു നിർത്തിയതും ഐശുവിന്റെ തലയിൽ നോക്കി കൊണ്ട് ആദി പറഞ്ഞു.
“ഊള ചളി അടിക്കാതെ അവിടെ എങ്ങാനും പോയി ഇരിക്കാൻ നോക്ക് ഇല്ലെങ്കിൽ ഞാനെന്തെങ്കിലും പറയും ”
“ഓക്കേ… ”
ദേഷ്യത്തിൽ ഐശു പറഞ്ഞതും പിന്നെ ഒന്നും പറയാതെ ആദി സിദ്ധുവിന്റെ അടുത്ത് പോയി ഇരുന്നു.
“ഞാൻ രാവിലെ തന്നെ നമ്മുടെ പണിക്കാരെ വിളിച്ചു കാര്യമൊക്കെ പറഞ്ഞു.
അയാള് നോക്കിട്ട് പറഞ്ഞു മോൾക്ക് സമയ ദോഷം തുടങ്ങി അത് കൊണ്ട് വേഗം കല്യാണം നടത്താൻ ”
“ഹാ… ബെസ്റ്റ് സമയം ദോഷം മാറാൻ കല്യാണം കഴിക്കണോ. കല്യാണം കഴിച്ചാലാ ദോഷം അതും ഇവളെ കെട്ടുന്നവന് ”
അമ്മ പറഞ്ഞതും മറുപടി പറഞ്ഞു കൊണ്ട് ആദി സിദ്ധുവിനെ ഒന്ന് നോക്കിയതും സിദ്ധു അവന്റെ കാലിനിട്ട് ഒരു ചവുട്ടു കൊടുത്തു.
“നീയൊന്നു പോയെ… നീയും നിന്റെ ഒരു പണിക്കരും. അമ്മ പറയുന്നതൊന്നും ഓർത്ത് മോള് വിഷമിക്കണ്ട പഠിത്തമൊക്കെ കഴിഞ്ഞിട്ടേ നിന്നെ കെട്ടിക്കു”
അന്തം വിട്ടിരിക്കുന്ന ഐശുവിനെ തലോടി കൊണ്ട് അച്ഛൻ പറഞ്ഞതും ഐശു ഒന്ന് ചിരിച്ചു.
കുറച്ചു കഴിഞ്ഞു ഓരോരുത്തരും ഓരോ വഴിക്ക് പോയതും ദേവു ഐശുന്റെ അടുത്തേക്ക് ചെന്നു.
“ഐശു… ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ”
“എന്താടി… ഞാൻ നിന്നോടത്തിന് എപ്പോഴെങ്കിലും എന്തെങ്കിലും ഒരു കാര്യം മറച്ചു വെച്ചിട്ടുണ്ടോ ”
“എങ്കിൽ പറ നീ എങ്ങനെയാ വീണത് ”
പെട്ടന്ന് ദേവു ചോദിച്ചതും നുണ പറയാൻ കഴിയാതെ ഐശു അവളെ ദയനീയമായി നോക്കി.
“അച്ഛനോട് നീ നുണ പറഞ്ഞതാണെന്ന് നിന്റെ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി.
അച്ഛനെ പറ്റിച്ചത് പോലെ നീ എന്നെ പറ്റിക്കാൻ നോക്കണ്ട, സത്യം പറ എന്താ സംഭവിച്ചത് ”
ഐശുവിന്റെ അടുത്തേക്ക് ചെന്നു ദേവു നിർബന്ധിച്ചു ചോദിച്ചതും നിവർത്തിയില്ലാതെ ഐശു എല്ലാം തുറന്നു പറഞ്ഞു.
“അവളെ ഇന്ന് ഞാൻ… ഏട്ടനോട് പറഞ്ഞു ശരിയാക്കി കൊടുക്കുന്നുണ്ട് ”
ഐശു പറഞ്ഞു കഴിഞ്ഞു ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ദേവു പുറത്തേക്കു പോകാൻ നിന്നതും ഐശു അവളെ പിടിച്ചു നിർത്തി.
“നീ വെറുതെ പ്രശ്നത്തിന്നൊനും പോകാതെ സിദ്ധുവേട്ടനൊടിത് പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ പ്രശ്നമാക്കും ”
“ആകട്ടെ എന്നിട്ടവളെ ചവിട്ടി പുറത്താക്കണം പിശാശ്. ആ വീഴ്ചയിൽ നിനക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കില്ലോ. അവളെ ഞാൻ വെറുതെ വിടില്ല കൊല്ലും ഞാൻ… ”
“നീ ഒന്നടങ്ങു. എന്റെ തല ഒന്ന് നേരെ ആവട്ടെ എന്നിട്ട് നമുക്കൊന്നിച്ചാക്കാം എന്തിനും.
ഇപ്പൊ തല്ക്കാലം ഇതൊന്നും ആരും അറിയണ്ട ”
ഐശു പറഞ്ഞതും അത് സമ്മതിച്ചു കൊണ്ട് ദേവു തലയാട്ടി. എന്നാൽ ഇവരുടെ സംസാരം പുറത്ത് നിന്നും ഒരാൾ കേട്ടോണ്ടിരുന്നത് ഇവർ അറിഞ്ഞതെയില്ല.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
അങ്ങനെ കുറച്ചു ദിവസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം ഐശു സ്വന്തം വീട്ടിൽ എത്തി.
ഐശു ഹോസ്പിറ്റലിൽ ആയിരുന്ന ദിവസങ്ങൾ അവളുടെ കൂടെ തന്നെ നിന്നതിനാൽ വർക്ക് പെന്റിങ് കാരണം വീട്ടിൽ പോയി ഐശുവിനെ കാണാൻ സിദ്ധുവിനു കഴിഞ്ഞിരുന്നില്ല അതിന്റെ സങ്കടം രണ്ടാൾക്കും ഉണ്ടായിരുന്നു.
“ഏട്ടാ… എനിക്ക് ഏട്ടനോട് സംസാരിക്കാനുണ്ട്”
രാത്രി റൂമിൽ ഇരുന്നു വർക്ക് ചെയുന്ന സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു കൊണ്ട് ദേവു പറഞ്ഞു.
“എന്താ… കാര്യം വേഗം പറ എനിക്ക് വർക്ക് ഉണ്ട് ”
“ഏട്ടന് ഐശുവിനെ ഇഷ്ടമാണോ ”
പെട്ടന്ന് ദേവു ചോദിച്ചതും സിദ്ധു ലാപ്ടോപ്ൽ നിന്നും നോട്ടം ദേവുവിലെക്ക് ആക്കി.
“ഇഷ്ട്ടമാണെന്ന് ഐശു വീണ ദിവസം എനിക്ക് ഉറപ്പായതാ.അത് കൊണ്ട് നുണ പറയാൻ നിൽക്കണ്ട ”
“ഹ്മ്മ്… എന്തായാലും നീ കണ്ടു പിടിച്ചില്ലേ ഇനി ഇപ്പൊ ഞാനെന്തു പറയാനാ ”
ഒരു കള്ള ചിരിയോടെ പറഞ്ഞു കൊണ്ട് സിദ്ധു വർക്ക് തുടങ്ങി. അത് കണ്ടതും സന്തോഷം കൊണ്ട് ഒന്ന് ചിരിച്ചു കൊണ്ട് ദേവു സിദ്ധുന്റെ അടുത്ത് പോയി ഇരുന്നു.
“എന്നാ ഇക്കാര്യം ഞാൻ അവളോട് പോയി പറയട്ടെ ”
“അത് വേണ്ട. എന്റെ ഇഷ്ട്ടം ഞാൻ തന്നെ പറഞ്ഞോളാം… അതിന് മുൻപ് കുറച്ചു പണിയുണ്ട് അതോക്കെ ഒന്ന് തീരട്ടെ.
എന്നിട്ട് വേണം സമാധാനത്തോടെ പ്രേമിക്കാൻ ”
“ഓക്കേ ഓക്കേ ”
സിദ്ധുവിനെ കളിയാക്കി പറഞ്ഞു കൊണ്ട് ദേവു റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങിയതും വാതിക്കൽ തന്നെ കാവ്യ നിൽക്കുന്നത് കണ്ടു ദേവു ഒന്ന് നിന്നു.
“നിന്റെ ഫ്രണ്ട് വീണിട്ട് ഒന്നും പറ്റിയില്ലേ ”
“അതറിയാൻ വന്നതാണോ…എന്നാ കേട്ടോ അവൾക്കൊരു കുഴപ്പവുമില്ല.
അവൾ വീണത് എങ്ങനെ ആണെന്നൊക്കെ ഇവിടെ എല്ലാവർക്കുമറിയാം… പ്രശ്നത്തിനോന്നും പോകണ്ടാന്നു ഐശു പറഞ്ഞതു കൊണ്ട ആരും നിന്നോടൊന്നും ചോദിക്കാതതു.
ഇനി ഇത് പോലെ ഓരോന്ന് ചെയ്തു വെച്ചാൽ നിന്റെ മണ്ട ഞാൻ അടിച്ചു പൊട്ടിക്കും കേട്ടോടി പൂതനെ ”
കാവ്യ ചോദിച്ചതിന് ദേഷ്യത്തിൽ മറുപടി പറഞ്ഞു കൊണ്ട് ദേവു പോയതും.
പോയത് പോലെ തന്നെ തിരിച്ചു വന്നു കാവ്യക്ക് മുന്നിൽ നിന്നു.
“ഒരു കാര്യം മറന്നു പോയി ”
എന്ന് പറഞ്ഞു കൊണ്ട് ദേവു കാവ്യയുടെ കരണക്കുറ്റി നോക്കി ഒന്ന് പടക്കം പൊട്ടുന്നത് പൊട്ടിച്ചു. അതിൽ ഒന്ന് കറങ്ങി കവിളിൽ കൈ വെച്ച് കൊണ്ട് കാവ്യ ദേവുന്റെ മുന്നിൽ നിന്നു.
“ഇത് തന്നില്ലെങ്കിൽ ഞാനെന്റെ ഐശുന്റെ ചങ്കല്ലാതെയാകും. പോരാത്തതിന് കുറെ പേർ ഇതൊന്നു തരാൻ പറഞ്ഞെൽപ്പിച്ചിരുന്നു.
അപ്പൊ പിന്നെ ഞാൻ പോട്ടെ ”
മാസായി പറഞ്ഞു കൊണ്ട് ദേവു സ്ലോ മോഷനിൽ അവിടെ നിന്നു നടന്നു പോയതും അവൾ പോകുന്നത് ഒരു മങ്ങലോടെ കവിളിൽ തടവി കൊണ്ട് കാവ്യ നോക്കി നിന്നു.
(തുടരും )

by