18/04/2026

ലയനം : ഭാഗം 07

രചന – ഭവ്യ ഭാസ്ക്കരൻ

താമര അവനിൽ നിന്നും അകന്ന് മാറി.പ്ലീസ്.. ഇവിടുന്ന് പോവണം. കൈ കൂപ്പി കൊണ്ടവൾ പറഞ്ഞു.തനു..ആ വിളി കേട്ടതായിയവൾ ഭാവിച്ചില്ല. അവന്റെ നെഞ്ചു നീറി പുകഞ്ഞു. താൻ ആഗ്രഹിക്കുന്നതാണ് ഈ അവഗണന. അന്ന് അവളെ കേൾക്കാൻ മനസ് കാണിച്ചിരുന്നുന്നെങ്കിൽ അവൾ എന്റെ കൂടെ ഉണ്ടാകുമായിരുന്നു. തനു.. എനിക്ക് പറയാൻ.. ഉള്ള… പൂർത്തിയാക്കും മുന്നേ താമര കൈകൾ ഉയർത്തി കൊണ്ട് അവന്റെ വാക്കുകളെ തടഞ്ഞു. എനിക്ക് ഒന്നും കേൾക്കണ്ട. ഇപ്പോ ഇവിടുന്ന് പോണം. പോവാൻ ബുദ്ധിമുട്ട് ആണെങ്കിൽ പറഞ്ഞാൽ മതി ഞാൻ പൊയ്ക്കോളാം..? ഗൗരവത്തോടെയവൾ പറഞ്ഞു. വേണ്ട. ഞാൻ പൊയ്ക്കോളാം. അവളെ തനിയെ വിടുന്നതാണ് നല്ലതെന്ന് അവന് തോന്നി. അവൻ അവളെ ഒന്ന് നോക്കിയാ ശേഷം. അവളുടെ അടുത്തേക്ക് ചെന്നു. തനു.. നീ എന്നെ കേൾക്കാൻ തയ്യാറാവും വരെ ഞാൻ കാത്തിരുന്നോളം. ഒരു വിളിക്കപ്പുറവും നിന്റെ കൂടെ ഞാൻ ഉണ്ട്. ഒന്നും മിണ്ടാതെയവൾ തല താഴ്ത്തി കൊണ്ട് നിന്നു. അപ്പോഴും അവളുടെ ഉള്ളിൽ ” അമ്മേ…” എന്ന് വിളിച്ചു തനിക്കരികിലേക്ക് ഓടി വരുന്ന ഒരു രണ്ടു വയസുകാരന്റെ മുഖമായിരുന്നു. അവൻ പുറത്തേക്ക് പോയതും. കരഞ്ഞു കൊണ്ടവൾ ചുമരിൽ ചാരി ഇരുന്നു.

സൂര്യനെ കണ്ട് ഗിരി സോഫയിൽ നിന്നും എഴുന്നേറ്റു. എന്തായി സംസാരിച്ചോ.. അവനോട്‌ ഗിരി ആകാംഷയോടെ ചോദിച്ചു. പോവാം. സൂര്യൻ മുന്നോട്ടു നടന്നു. പോവണോ.. ചായ പിടിച്ചു കൊണ്ട് ശാരിക ഗിരിയുടെ അടുത്തേക്ക് വന്നു. ഞാൻ ചെല്ലട്ടെ… അവൻ അവന് പുറകെ ചെന്നു. ശാരിക ചായ മേശയിൽ വച്ച് റൂമിലേക്ക് നടന്നു. ചുമരിൽ ചാരി തല കുമ്പിട്ടു ഇരിക്കുന്നവളുടെ അടുത്ത് ചെന്നിരുന്നു. ഡീ.. ഒരു പൊട്ടി കരച്ചിലോടെ താമര ശാരികയുടെ നെഞ്ചിലേക്ക് ചാഞ്ഞു. ശാരിക അവളെ ചേർത്തു പിടിച്ചു. ശാരി… എന്റെ സൂര്യട്ടാ… ഞാൻ.. പോവാൻ പറഞ്ഞു. കരഞ്ഞു കൊണ്ടവൾ പതം പറഞ്ഞു. നിനക്ക് സൂര്യയോട് എല്ലാം തുറന്ന് പറയാമായിരുന്നില്ലേ..? എനിക്ക് കഴിയുന്നില്ലടി. അവർ… പോയോ..? ഇടറിയ ശബ്ദത്തോടെയവൾ ചോദിച്ചു. ആഹ് പോയി. പോട്ടെ.. എനിക്ക് ആരെയും വേണ്ട.. എന്റെ മോൻ. അവൾ കണ്ണു തുടച്ചു കൊണ്ട് താമര എഴുന്നേറ്റു. അവൾ റൂമിൽ നിന്നു പുറത്തിറങ്ങി മുകളിലേക്കുള്ള കോണി പടികൾ കയറി. റൂമിൽ ചെല്ലുമ്പോൾ ജാനകി അമ്മയുടെ അടുത്ത് കുഞ്ഞു ആദിമോൻ ഇരുന്നു കളിക്കുന്നുണ്ട്.

താമര ഓടി ചെന്നവനെ എടുത്ത് മുഖമാകെ ഉമ്മകൾ കൊണ്ട് മൂടി. അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു. ജാനകിയമ്മ വാത്സ്യല്യത്തോടെ അവരെ നോക്കി നിന്നു. അപ്പോഴേക്കും ശാരികയും അവർക്ക് അരികിലേക്ക് എത്തിയിരുന്നു. അമ്മേ.. എപ്പോഴാ ഇങ്ങോട്ട് വന്നേ. ശാരിക ചോദിച്ചു. സൂര്യൻ വന്നപ്പോൾ. താമര ജാനകിയെ നോക്കി. അവർ വന്നതും സംസാരിക്കുന്നത് എല്ലാം ഞാൻ കേട്ടു. ഞാൻ വേഗം മോനെയും എടുത്ത് ഇങ്ങോട്ട് പോന്നു. ജാനകി പറഞ്ഞു. മ്മ്. ജാനകി താമരയുടെ അടുത്തേക്ക് ചെന്നു. മോളെ.. ഇനിയും വൈകിട്ടില്ല. ആ മോനോട് മോൾ സംസാരിക്കണം. എല്ലാം അറിഞ്ഞിട്ട് സൂര്യന്റെ തീരുമാനം അറിയണം. അല്ലെങ്കിൽ ആ മോൻ മോളുടെ പിന്നാലെ വീണ്ടും വരും. നന്നായി ആലോചിച്ചു മോൾ ഒരു തീരുമാനം എടുക്ക്. ഞങ്ങൾ എല്ലാം മോളുടെ കൂടെ തന്നെയുണ്ട്. അവളുടെ കവിളിൽ തലോടി കൊണ്ട് ജാനകി പറഞ്ഞു. താമര അവരെ നോക്കി നിന്നു. ഞാൻ ഭക്ഷണം എടുത്ത് വക്കാം. താഴേക്ക് വാ. ജാനകി അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി. ഡീ.. സൂര്യന് നല്ല കുറ്റബോധമുണ്ട്. അയാളുടെ മുഖഭാവത്തിൽ നിന്നും എനിക്കത് മനസിലായി. നിന്നെ ഒന്ന് കാണാൻ എന്നോട് യാചിക്കുകയായിരുന്നു. ശാരിക അവളെ നോക്കി കൊണ്ട് പറഞ്ഞു. താമര അവൾ പറയുന്നത് എല്ലാം കേട്ടിരുന്നു. പക്ഷേ ശ്രെദ്ധ മുഴുവൻ ആദിയിലായിരുന്നു. ഡീ വാ കഴിക്കാം. ശാരിക അവളെ വിളിച്ചു. എനിക്ക് വിശപ്പില്ല. നീ കഴിച്ചോ..? ശാരിക പിന്നെ ഒന്നും പറഞ്ഞില്ല. അവരെ അവരുടെ ലോകത്തേക്ക് വിട്ട് അവൾ റൂമിൽ നിന്നും ഇറങ്ങി പോയി.

ഡാ കുറെ നേരമായി നീ ഒന്നും മിണ്ടാതെ ഇരിക്കുന്നു, എന്താ കാര്യം..? ഗിരി ചോദിച്ചു. സൂര്യൻ ഒന്നും പറയാതെ കടലിലേക്ക് നോക്കിയിരുന്നു. ഡാ.. നിന്റെ തിരു വാ.. തുറന്ന് എന്തെങ്കിലും ഒന്ന് പറയ്. ഗിരി അസ്വാസ്ഥതയോടെ പറഞ്ഞു. വിരഹത്തിന് മാത്രമേ.. ഹൃദയത്തെ കീറി മുറിക്കാൻ കഴിയൂ, രക്തം കിനിയുമ്പോഴും എല്ലാം നെഞ്ചിൽ അടക്കി പിടിച്ചു നില്കാൻ കഴിയണം. ആർത്തു ഇരുമ്പുന്ന തിരമാലയെ നോക്കി കൊണ്ടവൻ പറഞ്ഞു. സൂര്യാ… നീ ഈ സാഹിത്യം ഒന്ന് നിർത്ത്. എന്നിട്ട് നടന്നത് എന്തണെന്ന് പറയ്. സൂര്യൻ വേദന കലർന്നൊരു പുഞ്ചിരി അവന് നൽകി. ഡാ.. എന്റെ തനു… അവിടെ നടന്നത് എല്ലാം സൂര്യൻ ഗിരിയോടെ പറഞ്ഞു. ഗിരി തലക്ക് കൈ കൊടുത്ത് ഇരുന്നു. പിന്നെ അവനെ ചേർത്തു പിടിച്ചു. നീ ടെൻഷൻ ആവണ്ട. നമ്മുക്ക് എല്ലാം ശെരിയാക്കാം. അവൾക്ക് പെട്ടെന്ന് എന്നെ മനസിലാക്കാൻ കഴിയില്ല ഗിരി. സമയം എടുക്കും. അതുവരെ കാത്തിരിക്കാം. നോവോടെ അവൻ പറഞ്ഞു നിർത്തി.

നിങ്ങളെ ഞാൻ ഒരുമിപ്പിചിരിക്കും സൂര്യാ.. നിനക്ക് തരുന്ന വാക്കാണ്. ഗിരി മനസ്സിൽ പറഞ്ഞു. ഡാ.. ഞാൻ ഇപ്പോ വരാം. ഗിരി പറഞ്ഞു. ആഹ്. ഗിരി കുറച്ച് മാറി നിന്ന് ഫോൺ കൈയിൽ എടുത്ത് ശാരികയുടെ നമ്പർ ഡയൽ ചെയ്ത് ചെവിയോടെ ചേർത്തു. ശാരികയോടെ സംസാരിച്ച ശേഷം, ഗിരി സൂര്യന്റെ അടുത്തേക്ക് വന്നു. അവന്റെ അടുത്ത് ഇരുന്നു. നീ ഇനി തിരികെ പോവുന്നുണ്ടോ..? ഗിരി ചോദിച്ചു. മ്മ്. ഇന്ന് തിരികെ പോണം. അമ്മയെ കൂട്ടി കൊണ്ട് വരണം. ആഹ്. എല്ലാം ഓക്കെ ആയതിനു ശേഷം തിരികെ പോവാം. അതുവരെ അമ്മ എന്റെ വീട്ടിൽ നിൽക്കട്ടെ. ഗിരി പറഞ്ഞു. മ്മ്. പോവാം. ആഹ്. കുഞ്ഞിനെ ഉറക്കി കിടത്തിയ ശേഷം . താമര തന്റെ ഡയറി കൈയിൽ എടുത്തു. ഡയറി തുറന്ന് സൂര്യന്റെ ഫോട്ടോ എടുത്തു. വിരലുകളാൽ ആ ഫോട്ടോയിൽ തലോടി. സൂര്യട്ടാ… അവൾ ആദ്രമായ് വിളിച്ചു. എന്നെയും മോനെയും സൂര്യട്ടന് സ്വീകരിക്കാൻ കഴിയോ..? മറ്റാരാളുടെ കുഞ്ഞിനെ സ്വന്തം പോലെ സ്നേഹിക്കാൻ കഴിയോ…? നോവോടെ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ടവൾ ചോദിച്ചു. തുടരും ഭവ്യ ഭാസ്കരൻ.