രചന – കാന്താരി
നിലത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഐശു വിനെ കണ്ടതും പെട്ടന്ന് പറ്റിയ അബതതെ പഴിച്ചു കൊണ്ട് കാവ്യ വേഗം അവിടുന്ന് ഓടി മുറിയിൽ കേറി വാതിൽ അടച്ചിരുന്നു.
“അയ്യോ. ഐശു… അമ്മേ… ഏട്ടാ… ഓടി വാ… ഐശു… കണ്ണ് തുറക്കടി ”
ശബ്ദം കേട്ടു ഹാളില്ലേക്ക് തലയിട്ട് നോക്കിയ ദേവു നിലത്ത് ചോര ഒഴുകി ബോധം നഷ്ട്ടപെട്ട് ഐശു കിടക്കുന്നത് കണ്ടു ഓടി വന്നു അവളുടെ തല എടുത്തു മടിയിൽ വെച്ച് കൊണ്ട് എല്ലാവരെയും വിളിച്ചു.
“ഐശു… എന്താ… എന്താ പറ്റിയത്. അയ്യോ… ഐശു ”
ദേവുവിന്റെ ശബ്ദം കേട്ടു മുറിയിൽ നിന്നും ഓടി വന്ന സിദ്ധു ഐശുവിനെ ദേവുവിന്റെ മടിയിൽ നിന്നും താങ്ങി എടുത്തു നെഞ്ചോട് ചേർത്ത് കൊണ്ട് ചോദിച്ചു.
അപ്പോഴേക്കും പുറത്തു നിന്ന് മോഹൻഉം അടുക്കളയിൽ നിന്ന് യശോദയും ഓടി വന്നിരുന്നു.
“നോക്കി ഇരിക്കാതെ എടുക്കട… ഹോസ്പിറ്റലിൽ കൊണ്ട് പോകാം ”
വണ്ടിയുടെ താക്കോൽ എടുത്തു പറഞ്ഞു കൊണ്ട് മോഹൻ വണ്ടിയുടെ അടുത്തേക്ക് ഓടി പുറകെ തന്നെ സിദ്ധു ഐശുവിനെ കോരി എടുത്തു കൊണ്ട് ഇറങ്ങി.
മോഹൻ വണ്ടി സ്റ്റാർട്ട് ചെയ്തതും ഐശുവിനെ കൊണ്ട് പുറകിൽ കേറി കൂടെ തന്നെ ദേവുവും കേറി ഇരുന്നു.
പിനീട് നടന്നതെല്ലാം യാന്ത്രികമായിരുന്നു ഹോസ്പിറ്റലിൽ കൊണ്ട് ചെന്നതും ഐശുവിനെ നേരെ icu വിലെക്ക് കൊണ്ട് പോയി. യശോദ ചെന്നു പറഞ്ഞതറിഞ്ഞു ഐശുവിന്റെ വീട്ടിൽ നിന്നും അച്ഛനും അമ്മയും ആദിയും ഹോസ്പിറ്റലിൽ എത്തി.
ഐശുവിന്റെ ചോരയിൽ കുതിർന്ന വേഷം നോക്കി നിർവികാരത്തോടെ കസേരയിൽ ഇരിക്കുന്ന സിദ്ധുവിനെ കണ്ടു ആദി അവന്റെ അടുത്തേക്ക് ചെന്നു തോളിൽ കൈ വെച്ചതും ഒരു ഞെട്ടലോടെ ആദിയെ നോക്കി കണ്ണുകൾ നിറച്ചു പൊട്ടികരഞ്ഞു കൊണ്ട് സിദ്ധു ആദിയെ കെട്ടിപിടിച്ചു.
“അറിയാതെ ആണെങ്കിലും ഞാ..ഞാൻ കാരണമാ ഐശുന് സോറി ടാ ”
“ഹേയ് നീ എന്താടാ ചെറിയ പിള്ളേരെ പോലെ അതിന് മാത്രം അവൾക്കൊന്നും സംഭവിക്കില്ല. നീ ഇതാ ഇവിടെ ഇരിക് ഞാൻ പോയി ഡോക്ടറെ കണ്ടിട്ട് വരാം ”
കരച്ചിൽ അടക്കി സിദ്ധു പറഞ്ഞതു കേട്ടു അവനെ സമാധാനിപ്പിച്ചു അടുത്ത കസേരയിൽ ഇരുത്തി കൊണ്ട് ആദി ഡോക്ടറുടെ അടുത്തേക്ക് നടന്നു.
“എങ്ങനെയാ മോളെ എന്റെ കുട്ടി വീണത് ”
“എങ്ങനെ ആണെന്ന് അറിയില്ലമ്മേ… ശബ്‌ദം കേട്ടു ഞാൻ വന്നു നോക്കുമ്പോൾ അവൾ വീണു കിടക്കുന്നതാ ഞാൻ കണ്ടത് ”
സങ്കടത്തിൽ ഐശുവിന്റെ അമ്മ ചോദിച്ചതും അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് ദേവു പറഞ്ഞു.
കുറച്ചു സമയം കഴിഞ്ഞതും ഡോക്ടറുടെ കൂടെ ആദിയും icu വിൽ നിന്നും ഇറങ്ങി വന്നു.
അവരെ കണ്ടതും എല്ലാവരും അവരുടെ അടുത്തേക്ക് ചെന്നു.
“പേടിക്കാൻ മാത്രം ഒന്നുമില്ല ചെറിയ മുറിവാണ് പിന്നെ കൂടുതൽ ബ്ലഡ് പോയിട്ടുണ്ട് അത് കൊണ്ട് ഇത് വരെ ആൾക്ക് ബോധം വന്നിട്ടില്ല. എന്തായാലും കുറച്ചു ദിവസം ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട് ഒന്ന് ഓക്കേ ആയിട്ട് ഡിസ്ചാർജ് ചെയാം ”
“ഓക്കേ താങ്ക്സ് ഡോക്ടർ ”
ഡോക്ടർ പറഞ്ഞതും കണ്ണുകൾ തുടച്ചു കൊണ്ട് ഐശുവിന്റെ അച്ഛൻ പറഞ്ഞു.
” എന്നാ നിങ്ങൾ എല്ലാം വീട്ടിൽ പൊയ്ക്കോ ഇവിടെ ഇപ്പൊ വേറെ ആവശ്യമൊന്നും ഇല്ലല്ലോ ഞാൻ തന്നെ നിന്നോളാം… രാവിലെ നിങ്ങൾ ഫുഡും ഡ്രെസ്സും ഒക്കെ എടുത്തു വന്നാൽ മതി ”
“ഞാൻ പോകുന്നില്ല അവളൊന്നു കണ്ണ് തുറന്നോട്ടെ എന്നിട്ട് ഞാൻ പൊയ്ക്കോളാം ”
ആദി പറഞ്ഞത് കേട്ടു പോകാൻ തയ്യാറാവാതെ അമ്മ പറഞ്ഞതും ആദി അമ്മയുടെ അടുത്ത് പോയി ഇരുന്നു.
“ഡോക്ടർ പറഞ്ഞത് അമ്മയും കേട്ടതല്ലേ അവൾക് കുഴപ്പമൊന്നുമില്ലല്ലോ ബോധം എപ്പോ വേണമെങ്കിലും വരാം…
ഇപ്പൊ അമ്മ പോകാൻ നോക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചു അറിയിക്കാം..ചെല്ല് ”
“നീ വാ… നമുക്ക് രാവിലെ എല്ലാം റെഡിയാക്കിട്ട് വരാം… ”
ആദിക്കൊപ്പം അച്ഛനും കൂടി പറഞ്ഞപ്പോൾ അമ്മ പോകാൻ സമ്മതിച്ചു.
എല്ലാവരും പോകാനായി എഴുന്നേറ്റതും അനങ്ങാതെ ഇരിക്കുന്ന സിദ്ധുവിനെ എല്ലാവരും നോക്കി.
“നീ പോകുന്നില്ലേ. ഷർട്ട് മൊത്തം ബ്ലഡ് അല്ലേ നീ പോയി ഫ്രഷ് ആയി കിടക് എന്നിട്ട് രാവിലെ വാ ”
“ഞാൻ പോണില്ല. നിനക്ക് കൂട്ടായി ഞാനിവിടെ നിന്നോളാം… അവരോട് പൊക്കോളാൻ പറ ”
സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു ആദി പറഞ്ഞതും മറുപടി പറഞ്ഞു കൊണ്ടവൻ ആദിയെ ഒന്ന് നോക്കി.
അതിൽ ആദി അവരുടെ അടുത്തേക്ക് ചെന്നു കാര്യം പറഞ്ഞു.
അവരുടെ കൂടെ തന്നെ ആദി പുറത്തേക്കു ചെന്നു അടുത്തുള്ള കടയിൽ നിന്നും ഒരു ടീഷർട് വാങ്ങി കൊണ്ട് സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു.
“ഇന്നാ… ഇതിട് ”
ഷർട്ട് സിദ്ധുവിനു നേരെ നീട്ടി കൊണ്ട് ആദി പറഞ്ഞതും അത് വാങ്ങി അവിടുന്ന് തന്നെ സിദ്ധു ഡ്രസ്സ് മാറ്റി.
സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു ഏകദേശം നേരം വെളുത്തു വന്നതും icu വിൽ നിന്നും സിസ്റ്റർ ഇറങ്ങി വന്നു ഐശുവിന് ബോധം വന്നെന്നു പറഞ്ഞിട്ട് പോയി.
അത് കേട്ടതും സിദ്ധുവും ആദിയും കൂടി ഐശുവിനെ കാണാൻ അകത്തേക്ക് കേറി.
“ഇവൾക്ക് ബോധം വന്നെന്ന് പറഞ്ഞിട്ട് കണ്ണടച്ചു കിടക്കുവാണല്ലോ ”
“ഉറങ്ങുവായിരിക്കും ഉറങ്ങിക്കോട്ടെ നമുക്ക് പിന്നെ വരാം… ”
പറഞ്ഞു കൊണ്ട് സിദ്ധു പുറത്തേക്കു പോകാൻ നിന്നതും ആദി അവനെ പിടിച്ചു നിർത്തി.
“നമ്മൾ രണ്ടും ഉറങ്ങാതെ ഇരിക്കുമ്പോൾ ഇവൾ ഇങ്ങനെ ഉറങ്ങുന്നത് ശരിയല്ല.
ഡീ… ഐശു… കണ്ണ് തുറന്നെ… ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കടി. ഡീ മാക്കാച്ചി ”
മുഖത് മെല്ലെ തട്ടി കൊണ്ട് ആദി വിളിച്ചതും ഐശു മെല്ലെ കണ്ണുകൾ വലിച്ചു തുറന്നു.
പെട്ടന്ന് മുന്നിൽ സിദ്ധുവിനെ കണ്ടതും അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു പിന്നെ വിശ്വാസം വരാത്ത പോലെ അവൾ അവനെ തന്നെ മിഴിച്ചു നോക്കി കിടന്നു.
“ഉണ്ട കണ്ണും ഉരുട്ടി നോക്കണ്ട ഇത് സിദ്ധു തന്നെയാ… ഒരു കാര്യം ചെയ് നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ ഇവളുടെ കാര്യമൊന്നു വീട്ടിൽ വിളിച്ചു പറയട്ടെ ”
എന്ന് പറഞ്ഞു കൊണ്ട് ആദി പുറത്തേക്കു പോയി.
ആദി പോയതും സിദ്ധുവും ഐശുവും കുറച്ചു നേരം പരസ്പരം ഒന്നും മിണ്ടാതെ നിന്നു പിന്നെ സിദ്ധു തന്നെ സംസാരിച്ചു തുടങ്ങാൻ തീരുമാനിച്ചു കൊണ്ട് ഐശുവിന്റെ അടുത്തിരുന്നു.
(ഈശ്വരാ…ഇങ്ങേരു നേരത്തെ പറയാൻ കഴിയാത്ത ചീത്ത ഇപ്പൊ പറയാൻ വേണ്ടി കേറി വന്നതാണോ… ഇനി ആണെങ്കിൽ ഇങ്ങനെ തന്നെ എന്നെ മെല്ലേക് എടുത്തേക്കണേ ഭഗവാനെ… )
മനസ്സിൽ പറഞ്ഞു കൊണ്ട് ഐശു എഴുന്നേറ്റിരിക്കാൻ നോക്കിയതും സിദ്ധു അവളെ താങ്ങി നേരെ ഇരുത്തി കൊടുത്തു. പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ കിളി പോയി ഐശു അവനെ നോക്കി ഇരുന്നു.
“വേദന ഉണ്ടോ… ”
“വലുതായിട്ടില്ല എന്നാലും അവിടിവിടെയായി തോന്നുണ്ട് ”
സൗമ്യമായി സിദ്ധു ചോദിച്ചത് കേട്ടു അന്തം വിട്ട് പറഞ്ഞു കൊണ്ട് ഐശു തലയിലെ കെട്ടിൽ ഒന്ന് തൊട്ടു നോക്കി.
“ആം സോറി… ഞാൻ അപ്പോഴത്തെ ദേഷ്യത്തിലാ നിന്നോട് വരാൻ പറഞ്ഞത്.
അത് ഇങ്ങനെ ഒക്കെ ആകുമെന്ന് ഞാൻ കരുതിയില്ല ”
“സോറി പറയാൻ അതിന് എന്നെ സിദ്ധുവെട്ടൻ തള്ളിയിട്ടതല്ലല്ലോ. അത് കൊണ്ട് സാരമില്ല ”
ഐശു പറഞ്ഞതും സിദ്ധു ഒന്ന് ചിരിച്ചു.
(ഹേ… ഇങ്ങേരു എന്നെ നോക്കിയല്ലേ ഈ ചിരിക്കുന്നത് അതോ… ഇനി അപ്പുറത്ത് വല്ല സിസ്റ്റർമാരും ഉണ്ടോ…
ഹേയ്… ഇതെനിക്കുള്ളതാ…ലുക്ക് ഇങ്ങോട്ടാണ് ഇത്ര പെട്ടന്ന് ഇങ്ങനെ ഒക്കെ ആകുമായിരുന്നുവെങ്കിൽ ഞാൻ വല്ല കിണറ്റിലോ കൊക്കയിലോ പോയി ചാടിയെന്നെ ന്റെ പുണ്യാളാ… )
“നീ എന്താ ആലോചിക്കുന്നത് ”
“ഹേ… അത് പിന്നെ ഒന്നുല എനിക്ക് കുറച്ചു വെള്ളം വേണം ”
ഐശു പറഞ്ഞപ്പോഴേക്കും അടുത്തുള്ള ബോട്ടിൽ നിന്നും വെള്ളം എടുത്തു സിദ്ധു ഐശുവിന്റെ ചുണ്ടോട് അടുപ്പിച്ചു.
“കഴിക്കാൻ എന്തെങ്കിലും കൊണ്ട് വരട്ടെ… വിശക്കുന്നില്ലേ ”
“ഇപ്പൊ ഒന്നും വേണ്ട. ഒന്നും കഴിക്കാൻ തോന്നുന്നില്ല ”
“എന്നാ കുറച്ചു കൂടി വെള്ളം കുടിച്ചോ ”
എന്ന് പറഞ്ഞു സിദ്ധു വീണ്ടും വെള്ളം എടുത്തു ഐശുവിന്റെ ചുണ്ടോട് അടുപ്പിച്ചു.
അവൾ കുടിച്ചു കഴിഞ്ഞതും സിദ്ധു തന്റെ കൈ കൊണ്ട് അവളുടെ ചുണ്ടൊപ്പി കൊടുത്തതും പെട്ടന്ന് രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു.
കുറച്ചു സമയം രണ്ടാളും കണ്ണും കണ്ണും നോക്കി ഇരിക്കവേ അറിയാതെ സിദ്ധു അവളിലെക്ക് ചാഞ്ഞു തുടങ്ങിയതും
“ഓഹ്ഹ്…. ”
വാതിലിന്റെ അടുത്ത് നിന്നും ശബ്‌ദം കേട്ടു രണ്ടാളും ഞെട്ടി തിരിഞ്ഞു നോക്കി.
അവിടെ സീലിംഗ്ൽ നോക്കി ചിരിച്ചു കൊണ്ട് ആദി നിൽക്കുന്നത് കണ്ടു രണ്ടാളും ചമ്മി വിട്ടിരുന്നു.
(തുടരും )

by