രചന – കാന്താരി
കാവ്യ ഐശുവിന്റെ പേര് പറഞ്ഞതും ജയന്തി അത് കേട്ട ഷോക്ക്ൽ കാവ്യയുടെ അടുത്തിരുന്നു.
“അപ്പൊ ഇത് കൊണ്ടാണല്ലേ അവളിവിടെ നിൽക്കുന്നത്. ഇതിങ്ങനെ വിട്ടാൽ പറ്റില്ല അവളെ എങ്ങനെ എങ്കിലും ഇവിടെ നിന്ന് ഇന്ന് തന്നെ പറഞ്ഞു വിടണം ”
എന്ന് പറഞ്ഞു ജയന്തി പുറത്തേക്കു പോകാനായി എഴുന്നേറ്റതും കാവ്യ അവരുടെ കയ്യിൽ പിടിച്ചു തടഞ്ഞു.
“അമ്മ വെറുതെ എടുത്തു ചാടി ഇത് എല്ലാവരെയും അറിയിക്കാൻ നിൽക്കണ്ട. സിദ്ധുവേട്ടന് അവളെ ഇഷ്ട്ടമാണെന്ന കാര്യം അവൾക് അറിയില്ല.
അത് അറിയത്തിടത്തോളം അവൾ നമുക്കൊരു പ്രശ്നമല്ല. പിന്നെ… എനിക്ക് സിദ്ധുവേട്ടനെ ഇഷ്ട്ടമാണെന്നും അത് കൊണ്ട് അവളുടെ ഇഷ്ട്ടം മറക്കണമെന്നും ഞാൻ അവളോട് പറഞ്ഞിരുന്നു ”
“എന്നിട്ടോ അവളെന്തു പറഞ്ഞു ”
ജയന്തി ആകാംഷയോടെ ചോദിച്ചു.
“അവള് എന്നെയും സിദ്ധുവേട്ടനെയും ഒന്നിക്കാൻ എന്റെ കൂടെ നിൽക്കാമെന്ന് പറഞ്ഞു ”
“അപ്പൊ അവള് പ്രശ്നക്കാരി അല്ല ല്ലേ ”
“അല്ല. പക്ഷെ… സിദ്ധുവേട്ടന്റെ മനസ്സിൽ അവളുളതു കൊണ്ടും ഏട്ടൻ അമ്മാവനോട് ഇക്കാര്യം പറഞ്ഞാൽ അമ്മാവൻ ഇവരുടെ കല്യാണം നടത്തി കൊടുക്കും.
അത് കൊണ്ട് ഏട്ടന്റെ മനസ്സിൽ അവളോട് വെറുപ് ഉണ്ടാക്കി എടുത്തു ഏട്ടന്റെ വായിൽ നിന്ന് തന്നെ അവളെ വേണ്ടെന്നു പറയിക്കണം”
“അതെങ്ങനെ. നീ വല്ലതും പ്ലാൻ ഇട്ടിട്ടുണ്ടോ ”
“ഇത് വരെ ഇല്ല. പക്ഷെ സാഹചര്യം വല്ലതും വന്നാൽ അത് ഞാൻ ഉപയോഗിക്കും ”
എന്ന് പറഞ്ഞു കാവ്യ ജയന്തിയെ നോക്കി ചിരിച്ചു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
“നീ എന്താ മാനത്തു നോക്കി ഇരിക്കുന്നെ ”
കോളേജിൽ ഫ്രീ പീരിയഡ് കിട്ടി പുറത്തു പോയി ഇരുന്നപ്പോൾ ഓരോന്നാലോചിരിക്കുന്ന ഐശു നോട് ദേവു ചോദിച്ചു.
“ഞാൻ എന്തായിരിക്കും ആലോചിക്കുന്നത് അത് തന്നെ നിന്റെ ഏട്ടനെ വളക്കാനുള്ള വഴി ”
“ഓ… നീ അതിനെ വിട്ട് വേറെ ആരെങ്കിലും നോക്ക് അതായിരിക്കും നല്ലത് ”
പെട്ടന്ന് ദേവു പറഞ്ഞതും ഐശു എന്തോ കിട്ടിയത് പോലെ ചിരിച്ചു കൊണ്ട് നേരെ ഇരുന്നു.
“കിട്ടി… അത് തന്നെ ”
“എന്ത് തന്നെ, നിനക്കെന്താ ഭ്രാന്തയോ ”
“അത് ആൾറെഡി ഉള്ളതാണല്ലോ. ഞാൻ പറഞ്ഞു വന്നതു എനിക്ക് വേറെ ഒരു ലൈൻ ഉണ്ടെന്നോ അതോ എനിക്ക് കല്യാണം നോക്കുന്നുണ്ടെന്നോ മറ്റോ സിദ്ധുവേട്ടനെ ബോധിപ്പിക്കണം.
ഇനി അഥവാ വല്ലതും ഉണ്ടെങ്കിൽ അങ്ങേർക്കു പോസസീവ്നെസ് കാരണം എന്തെങ്കിലും പറയാതിരിക്കില്ല ”
“സംഗതി ഒക്കെ കൊള്ളാം… പക്ഷെ അത് ഏട്ടന്റെ അടുത്ത് വർക്ക് ഔട്ട് ആവുമോന്ന് മാത്രം ഒരു ഡൌട്ട് ”
“കിട്ടിയാൽ എന്റെ പ്രേമം പൂത്തു കായിക്കും ”
“ഇല്ലെങ്കിലോ ”
“കരിഞ്ഞുണങ്ങും അല്ല പിന്നെ നെഗറ്റീവ് അടിക്കാതെ എഴുനേറ്റു പോടീ ”
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
അങ്ങനെ കൃത്യമായ പ്ലാനിങ് ഓടെ ദേവുവും ഐശുവും വീട്ടിൽ എത്തിയതും ഹാളിൽ എല്ലാവരും കൂട്ടം കൂടി നിൽക്കുന്നത് കണ്ടു രണ്ടു പേരും പരസ്പരം ഒന്ന് നോക്കി.
“എന്താ…എല്ലാവരും ഇങ്ങനെ നിൽക്കുന്നത് ”
ദേവു ചോദിക്കലും ജയന്തി അമ്മായി അലറി കരയാൻ തുടങ്ങി. അത് കണ്ടതും ദേവു മിഴിച്ചു അമ്മായിയെ നോക്കി നിന്നതും യശോദ അവളുടെ അടുത്തേക്ക് ചെന്നു.
“അമ്മാവന് ഒരാക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു കാൾ വന്നു. കിരൺ സിദ്ധുന്റെ കൂടെ ഓഫീസിൽ പോയതാ അവൻ വന്നിട്ട് പോകാൻ വേണ്ടി നിൽക്കുവാ ”
“എല്ലവരും പോകുവാണോ ”
ഉള്ളിൽ സന്തോഷത്തോടെ ദേവു ചോദിച്ചു.
“ഇല്ല കാവ്യ ഇവിടെ നിൽക്കുവാ ബാക്കി എല്ലാവരും പോകുവാ അടുത്ത ആഴ്ച ആർദ്രക്ക് എക്സാം ഒക്കെ ഉണ്ടെന്നു ”
അവർ സംസാരിച്ചു കൊണ്ടിരിക്കെ പുറത്തു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു എല്ലാവരും പുറത്തേക്കു ഇറങ്ങി ചെന്നു.
“റെഡി ആയോ… വൈകിക്കണ്ട നമുക്ക് പോകാം ”
വണ്ടിയിൽ നിന്നും ഇറങ്ങി കൊണ്ട് കിരൺ പറഞ്ഞു. അത് കേട്ടു ജയന്തി വേഗം വണ്ടിയിൽ കേറി ഇരുന്നു പുറകെ തന്നെ എല്ലാവരും കേറി.
“പോട്ടെ ചേച്ചി… ഞാൻ വെക്കേഷന് വരാം… അത് വരെ സിദ്ധുവേട്ടനെ നോക്കിക്കോണേ ”
“ആയിക്കോട്ടെ കണ്ണിൽ എണ്ണ ഒഴിച്ച് നോക്കിക്കോളാം… മോള് പോയിട്ട് വാ ”
ദേവുന്റെ കൈ പിടിച്ചു കൊണ്ട് ആർദ്ര പറഞ്ഞതും അവളുടെ കയ്യിൽ തിരിച്ചു പിടിച്ചു പറഞ്ഞു കൊണ്ട് ദേവു കണ്ണുനീർ ഒപ്പി കൊണ്ട് അവരെ യാത്രയാക്കി.
“സ്വന്തം അച്ഛന് ആക്സിഡന്റ് ആയിട്ട് ആ പെണ്ണെന്താ പോകാത്തത് ”
റൂമിൽ ചെന്നതും ബാഗ് വെച്ച് കൊണ്ട് ഐശു ചോദിച്ചു.
“അതൊക്കെ സ്നേഹം ഉള്ളവർക്ക് പറഞ്ഞിട്ടുളള കാര്യമാ നീ അതൊക്കെ നോക്കാതെ നിന്റെ കാര്യം സെറ്റ് ആകാൻ നോക്ക് പെണ്ണെ ”
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
വൈകുന്നേരതെ ചായ കുടി കഴിഞ്ഞു എല്ലാവരും ഓരോ വഴി പോയതും ഐശുവും ദേവുവും പ്ലാൻ നടതാനായി ഹാളിൽ ടീവി ഓൺ ചെയ്തു വെച്ച് ഇരുന്നു.
“ഡി ഡി ഡി… ദെയ് ഏട്ടൻ വരുന്നുണ്ട് തുടങ്ങിക്കൊ ”
പെട്ടന്ന് സിദ്ധു റൂമിൽ നിന്നും വരുന്നത് കണ്ടു ദേവു ഐശുനെ തോണ്ടി വിളിച്ചു കൊണ്ട് പറഞ്ഞു.
“ഹാ… അങ്ങനെ നീ കല്യാണമൊക്കെ കഴിച്ചു സെറ്റിൽ ആവാൻ പോകുവല്ലേ,
ഇനി നീയില്ലാതെ ഞാനെങ്ങനെ ഇവിടെ ഒറ്റക്ക്. ഞാനും വീട്ടിൽ പറഞ്ഞു കല്യാണം നോക്കാൻ പറയാൻ പോകുവാ… എത്ര കാലമെന്ന് വെച്ചാ ഇങ്ങനെ നടക്കുവാ ”
“അത് ശരിയാ… എന്റെ പ്രായം തന്നെയല്ലേ നിനക്കും അപ്പൊ ഞാൻ കെട്ടി പോയിട്ടും നീ ഇങ്ങനെ നിൽക്കുമ്പോൾ എന്തൊരു അവസ്ഥയാല്ലേ ”
ഐശു പറഞ്ഞു കഴിഞ്ഞതും പറഞ്ഞു കൊണ്ട് ദേവു താടിക്ക് കൈ കൊടുത്തു കൊണ്ട് സിദ്ധുവിനെ ഒന്ന് പാളി നോക്കി.
അവിടെ ഇവരുടെ സംസാരം കേട്ടു അഗ്നി പർവതം പൊട്ടാൻ തയ്യാറായി നിൽക്കും കണക്ക് സിദ്ധു ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു നിൽക്കുന്നത് കണ്ടു ഒരു നിമിഷം സന്തോഷവും പേടിയും ദേവുന് തോന്നി.
“നീ എന്താ നിർത്തിയത് ബാക്കി പറ പെണ്ണെ ”
ദേവു ഡയലോഗ് നിർത്തിയത് കണ്ടു ഐശു സ്വകാര്യമായി ചോദിച്ചു.
“ഇനി ഒന്നിന്റെയും ആവശ്യമില്ല എല്ലാം ഉറപ്പായി ഇനി നീ വേണമെങ്കിൽ ബാക്കി ഒറ്റക്ക് പറഞ്ഞോ ഞാനിപ്പോ വരാവേ ”
എന്നും പറഞ്ഞു ദേവു എഴുനേറ്റു ഓടിയതും അവൾ പോയത് കണ്ടു ഒന്നും മനസിലാവാതെ ഐശു വെറുതെ സ്റ്റെപ്ല്ലേക്ക് നോക്കിയതും കലി തുള്ളി നിൽക്കുന്ന സിദ്ധുവിനെ കണ്ടു ഐശു നിന്ന് വിറച്ചു.
“എനിക്ക് കുറച്ചു വെള്ളം വേണം ഒന്നെടുത്തു കൊണ്ട് നീ മുറിയിലെക്ക് വാ… ”
കുറച്ചു കനത്തിൽ പറഞ്ഞു കൊണ്ട് സിദ്ധു മുറിയിലെക്ക് പോയി.
(എന്ത് ചെയ്യും ഈശ്വര… ആവശ്യമില്ലത്ത പണിയായി പോയി.
ഇനി എന്തൊക്കെ ആവുമോ എന്തോ… ഒന്നില്ലേങ്കിൽ ഉപദേശം അല്ലെങ്കിൽ പ്ലാൻ വർക്ക് ഔട്ട് ആയി. പടച്ചോനെ കാത്തോണേ.. )
മനസ്സിൽ പറഞ്ഞു കൊണ്ട് ഐശു ഫ്രിഡ്ജിൽ നിന്നും വാട്ടർ ബോട്ടിൽ എടുത്തു കൊണ്ട് സിദ്ധുവിന്റെ മുറിയില്ലേക്ക് നടന്നു.
“നീ ഇതെങ്ങോട്ടാ… ”
ഐശു പാതി സ്റ്റെപ് കേറി ചെന്നതും അവൾക് കുറുകെ നിന്ന് കൊണ്ട് കാവ്യ ചോദിച്ചു.
“ഞാൻ സിദ്ധുവേട്ടന് വെള്ളം വേണമെന്ന് പറഞ്ഞപ്പോൾ അത് കൊണ്ട് കൊടുക്കാൻ പോകുവാ ”
“അതിങ് തന്നേക്ക് ഞാൻ കൊടുക്കാം ”
എന്ന് പറഞ്ഞു കാവ്യ ബോട്ടിലിൽ പിടിച്ചു.
“വേണ്ട. ഇത് കൊടുത്തിട്ട് എനിക്കൊരു കാര്യം കൂടി അറിയാനുണ്ട് അത് കൊണ്ട് ഞാൻ കൊടുത്തിട്ട് വരാം… കാവ്യ മാറിക്കെ ”
“നിന്നോട് ഞാൻ പറഞ്ഞതൊക്കെ നീ മറന്നോ സിദ്ധുവെട്ടൻ എന്റെയാണ്. അത് കൊണ്ട് നീ കൂടുതൽ അങ്ങോട്ട് കേറി അടുക്കാൻ നിൽക്കണ്ട അതെനിക്ക് ഇഷ്ട്ടമല്ല ”
“നിന്റെ ഇഷ്ട്ടം നോക്കി ഓരോന്ന് ചെയ്യാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ട് ”
എന്ന് പറഞ്ഞു ഐശു സിദ്ധുവിന്റെ മുറിയിലെക്ക് പോകാൻ നിന്നതും കാവ്യ ദേഷ്യത്തിൽ അവളെ പിടിച്ചു പുറകിലെക്ക് തള്ളി അതിൽ ഐശു ബാലൻസ് തെറ്റി സ്റ്റെപ്പിൽ കൂടി ഉരുണ്ടു താഴേക്കു വീണതും നിമിഷ നേരം കൊണ്ട് നിലത്തു ചോര പടർന്നു.
(തുടരും )

by