രചന – ഫൗസിയ യൂസഫ്
“”” മാത്തച്ചന്റെ മുഖം കണ്ടിട്ട് എന്തൊക്കെയോ കൺഫ്യൂഷൻസ് ഉള്ളതു പോലെ….
ശരിയല്ലേ മാത്തച്ചാ?? “” സലോമി, അയാളുടെ അരികിലേക്ക് വന്നുകൊണ്ട് ചോദിച്ചു…..
അയാളൊന്നും പറയാതെ അവളിൽ നിന്നും നോട്ടം പിൻവലിച്ചു….
“”” ഓക്കേ…
എല്ലാ സംശയങ്ങളും നമുക്ക് ഇന്നത്തോടെ തീർത്തേക്കാം..
ഹമീദ്…, ആ പുറത്തുനിൽക്കുന്നവരോടൊക്കെ ഇങ്ങോട്ട് വരാൻ പറയൂ… “””
“” ശരി മാഡം “”
നിമിഷങ്ങൾക്കുള്ളിൽ മോളിയും ക്ലാരയും രുദ്രനുമെല്ലാം അവിടെ ഹാജരായി….
മാത്തച്ചനെ കണ്ടതും, മോളി വെറുപ്പോടെ മുഖം തിരിച്ചു….
ക്ലാര, അപ്പച്ചൻ നിന്നിടത്തേക്ക് നോക്കുക പോലും ചെയ്തില്ല!
“”” എന്നെ പ്രത്യേകിച്ച് പരാചയപ്പെടുത്തേണ്ട കാര്യമില്ലന്നറിയാം…. എങ്കിലും,,, നമുക്കിടയിൽ ചില സംശയങ്ങൾ ബാക്കി നിൽക്കുന്നതുകൊണ്ട് മാത്രമൊരു പരിചയപ്പെടുത്തൽ
ഞാൻ അസിസ്റ്റന്റ് കമ്മിഷണർ മെറീന ഐസക് സാമുവൽ…!
നിങ്ങളെന്നെ അറിയുന്നത് മറ്റൊരു പേരിലായിരിക്കും, സലോമി!
ഈ നിൽക്കുന്ന മാത്തച്ചൻ മുതലാളിക്ക് ആദ്യ ഭാര്യയിലുണ്ടായ മകൾ… അങ്ങനല്ലേ? “” മെറീന എല്ലാവരെയും മാറിമാറി നോക്കി….
പലരുടെയും മുഖത്ത് പലതരം ഭാവങ്ങൾ മിന്നിമാഞ്ഞുകൊണ്ടിരുന്നു..
രുദ്രനപ്പോഴും ഒരു പുഞ്ചിരിയുടെ മേമ്പൊടിയോടെ മേറീനയെ നോക്കുകയായിരുന്നു!
“” ഞാൻ നിങ്ങൾക്കിടയിലേക്ക് വന്നതിന് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ….
വർഷങ്ങൾക്കു മുന്നേ നടന്ന, ആരും തിരിച്ചറിയാതെ പോയൊരു കൊലപാതകാശ്രമം….
ഒരു ആക്‌സിഡന്റ്!
അത്, ചെയ്തതാരാണെന്നും എന്തിനു വേണ്ടിയായിരുന്നെന്നും എനിക്ക് നന്നായറിയാം…..
പക്ഷെ, അതിന് കുറച്ച് എവിടെൻസ് ആവശ്യമായിരുന്നു….
ബട്ട്, കുറ്റവാളിതന്നെ നേരിട്ട് കുറ്റം സമ്മതിച്ചപ്പോ എന്റെ ജോലിയവിടെ കഴിഞ്ഞു…..
എനിവേ, താങ്ക്യു മിസ്റ്റർ മാത്തച്ചൻ.. എന്റെ ജോലി എളുപ്പമാക്കി തന്നതിന്!””” പരിഹാസചിരിയോടെ, മാത്തച്ചനെ നോക്കി മെറീന പറഞ്ഞതും, മോളിയും ക്ലാരയും കാര്യമറിയാതെ പരസ്പരം നോക്കി…
“”” ഇയാൾ നിങ്ങളെ വിവാഹം കഴിക്കുന്നതിനു മുൻപ്, ഇയാൾ മറ്റൊരു വിവാഹം കഴിച്ചിരുന്ന കാര്യം നിങ്ങൾക്കറിയാമായിരുന്നോ?? “” മെറീന, മോളിയോട് ചോദിച്ചു.
“” ഇല്ല “”
“” എങ്കിൽ,, ഇയാൾ വിവാഹം കഴിച്ചിരുന്നു…
ആരോരുമില്ലാത്ത, അനാഥയായൊരു പെണ്ണിനെ…
പേര് ഗ്രേസ്സി!
എട്ടുമാസം ഗർഭിണിയായ അവരെ, തന്ത്രപരമായി ഒരു ആക്സിഡന്റ്ണ്ടാക്കി എല്ലാം അവസാനിപ്പിച്ചു ഈ നീചൻ….
എല്ലാം അവരുടെ സ്വത്തിന് വേണ്ടി!”” മേറീനക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല!
അവർ, മാത്തച്ചന്റെ കോളറിൽ കുത്തിപ്പിടിച്ച്, മോളിയുടെ മുന്നിലേക്കിട്ടു….
“” നിങ്ങളുടെ ഭർത്താവ് ദയ അർഹിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്?? “”” വളരെ പരുഷമായിരുന്നു ആ ശബ്ദം…
“”” ഇല്ല!
ഇങ്ങേര് ഒരു ദയയും അർഹിക്കുന്നില്ല!
ഇങ്ങേരെ എന്ത് ചെയ്താലും ഞാനതിൽ ദുഖിക്കില്ല!”” മോളിക്ക് ഒരുനിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല, അങ്ങനെയൊരു മറുപടിക്ക്…..
“” ഇനി, നിനക്കെന്നതേലും പറയാനുണ്ടോ നിന്റെ അപ്പച്ചനോട്? ഉണ്ടെങ്കിൽ ഇപ്പൊ പറയണം… ഇനിയൊരു അവസരം കിട്ടിയെന്ന് വരില്ല!”””
മെറീന, ക്ലാരയെ നോക്കി ചോദിച്ചതും, അവൾ തലകുനിച്ചു…
“” എനിക്കൊന്നും പറയാനില്ല…
എനിക്കിനി ഇങ്ങനൊരു അപ്പച്ചനില്ല!””
അവൾ കരഞ്ഞുകൊണ്ട്, പുറത്തേക്കോടി…..
മെറീനയൊന്നു മന്ദാഹസിച്ചു!
“” കേട്ടില്ലേ, ഇതുവരെ തന്റെ തണലിൽ ജീവിച്ചവരാ…
തന്റെ സമ്പത്തിൽ അഹങ്കാരിച്ചിരുന്നവരാ….
ഒരുനിമിഷം… ഒരൊറ്റ നിമിഷം!
മാറി ചിന്തിച്ചതു കണ്ടില്ലേ….?
തന്റെ നാശം ആഗ്രഹിച്ചതു കണ്ടില്ലേ?
ഇപ്പൊ താൻ ചിന്തിക്ക്….
കൊന്നും കൊടുത്തും താൻ സമ്പാധിച്ചതെല്ലാം എന്തിനു വേണ്ടിയായിയിരുന്നെന്ന്….
ആർക്ക് വേണ്ടിയായിരുന്നെന്ന്….
താനെത്ര ഉയരത്തിലെത്തിയാലും,,,, അതിനേക്കാൾ ഉയരത്തിൽ തന്റെ തലയ്ക്കു മുകളിലുണ്ട്, ആ പാവം സ്ത്രീയുടെ കണ്ണീരും ശാപവും!
അത് താനറിഞ്ഞില്ലെങ്കിലും എല്ലാം അറിയുന്ന ഒരാളുണ്ട്,
കർത്താവ്!
അവൻ വിധിക്കുന്ന ശിക്ഷ നീ സ്വീകരിച്ചേ മതിയാവൂ “”” മെറീന വല്ലാതെ കിതക്കുന്നുണ്ടായിരുന്നു!
കുറച്ചു നേരത്തേക്ക് ആകെ നിശബ്ദമായിരുന്നു അവിടം…..
“” ഹമീദ്,
ഇയാളുടെ കേസ് ഫയലിന്റെ കൂടെ, ഇവരുടെ കംപ്ലൈന്റ്സ് കൂടി എഴുതിച്ചേർത്തേക്ക്…..
ഇനി ഇയാൾ പുറംലോകം കാണണ്ട!”””
മെറീനയുടെ ഉത്തരവ് കേട്ടതും, തലകുലുക്കിക്കൊണ്ട്, ഹമീദ്, മാതച്ചനെയും കൊണ്ട് അപ്പുറത്തേക്ക് പോയി……
“””ഇയാളുടെ പേരിലുള്ള സർവ്വ സ്വത്തുക്കളും അർഹതപ്പെട്ടവരുടെ കൈകളിലേക്കെത്തും….
ഒപ്പം നിങ്ങൾക്കുള്ളതും ലഭിക്കും “”” അവർ, മോളിയോട് പറഞ്ഞു…
“”” വേണ്ട മാഡം….
ഞങ്ങക്കൊന്നും വേണ്ട!
ഞങ്ങടെ ജീവൻ തിരിച്ചു കിട്ടിയല്ലോ അതു തന്നെ ആശ്വാസം…..
ഇങ്ങേരെ സ്നേഹിക്കേം വിശ്വസിക്കേം ചെയ്തതിന്റെ ശിക്ഷ കിട്ടാതിരിക്കാൻ, അത് വല്ല അനാഥകുഞ്ഞുങ്ങക്കും കൊടുത്തേക്ക്…..
എനിക്കതില് സന്തോഷേ ഉള്ളൂ… “”” മോളി, സാരിത്തലപ്പുകൊണ്ട് കണ്ണു തുടച്ചു….
അതുകണ്ടപ്പോൾ, മെറീനയുടെ ഉള്ളിലും ഒരു വേദനയുണർന്നു….
“”” പിന്നെ, ആളറിയാതെ ഞാനും എന്റെ കൊച്ചും എന്നതൊക്കെയോ കാട്ടുകേം പറയുകേം ചെയ്തിട്ടുണ്ട്…
ഞങ്ങളോട് പൊറുക്കണം.. “”” അവർ, മെറീനയുടെ മുന്നിൽ കൈകൾ കൂപ്പി!
“” സാരമില്ല…
പക്ഷേ, ഒന്നോർക്കുക….
ഉള്ളവനും ഇല്ലാത്തവനും കർത്താവിനു മുന്നിൽ സമന്മാരാണ്..
ഇല്ലാത്തവരോട് ദയ കാണിക്കുന്നവരോടെ, കർത്താവും ദയ കാണിക്കൂ….
അത് മറക്കരുത്!
പൊയ്ക്കോളൂ…. “”” അവരുടെ കൈകളിൽ കൂട്ടിപ്പിടിച്ച് മെറീന പുഞ്ചിരിച്ചു….
പിന്നെ, അവരെ യാത്രയാക്കി….
അതുവരെ മൗനിയായിരുന്ന രുദ്രന്റെ ഊഴമായിരുന്നു അടുത്തത്….
“” സോറി “” മെറീന പറഞ്ഞു
“” എന്തിന്? “”
“” എല്ലാം പറഞ്ഞപ്പോഴും ചിലതെല്ലാം മറച്ചുവെച്ചു… ഈ യൂണിഫോമടക്കം””
രുദ്രാനൊന്നു പുഞ്ചിരിച്ചു…
“”” കൊച്ച്…സോറി മാഡം പറഞ്ഞില്ലേലും അതറിയേണ്ടത് എന്റെ ആവശ്യമായിപ്പോയില്ലേ “”
“” യു മീൻ..? “” മെറീന അമ്പരന്നു!
“” അതെ!
സലോമി ആരാണെന്നും എന്താണെന്നുമൊക്കെ ഞാൻ നേരത്തെ മനസ്സിലാക്കിയതാ….. ആരെയും കുറിച്ച് മനസ്സിലാക്കാതെ, ഒന്നിനും ഇറങ്ങിപ്പുറപ്പെടുന്ന ശീലം ഈ രുദ്രന് പണ്ടേയില്ല “”” അയാൾ ചിരിയോടെ പറഞ്ഞു…
“” അപ്പൊ ഞാനല്ല, ഇയാളാണ് യഥാർത്ഥത്തിൽ എന്നെ ഞെട്ടിച്ചത്…
ദ റിയൽ ഹീറോ.. അല്ലേ? “”
“” ഹേയ് നമ്മള് ഹീറോയൊന്നും അല്ല മാഡം… വെറും “താന്തോന്നി”!
അങ്ങനാ എല്ലാരും പറയാറ്….””” രുദ്രൻ പറഞ്ഞപ്പോ, മെറീന ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു….
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ: ഐസക് സാമുവൽ എന്ന് പേര് കൊത്തിയ ഗേറ്റുകടന്നു ആ പോലീസ് വാഹനം അകത്തേക്ക് പ്രവേശിച്ചു….
അതിൽ നിന്നും ആദ്യമിറങ്ങിയത് മെറീനയായിരുന്നു… കൂടെ രുദ്രനും…
“”” അയാളെയിങ്ങോട്ടിറക്ക് “””
കോൺൺസ്റ്റബിളിനോട് മെറീന ആവശ്യപ്പെട്ടു….
വിലങ്ങണിഞ്ഞ കൈകളോടെ മാത്തച്ചൻ വണ്ടിയിൽനിന്നും ഇറക്കപ്പെട്ടു!
വാതിൽ തുറന്ന് പൂമുഖത്തേക്ക് വന്ന മധ്യ വയസ്കൻ മെറീനയുടെ പപ്പയായിരുന്നു…..
ഡോ: ഐസക് സാമുവൽ!
“” കോടതിയിൽ ഹാജരാക്കും മുൻപ്, ഈയൊരു യാത്ര ഞാൻ മുമ്പേ ആഗ്രഹിച്ചിരുന്നതാണ്……
ഞാനെന്റെ മമ്മയ്ക്ക് കൊടുത്ത വാക്ക്…, അതെനിക്ക് പാലിക്കണ്ടേ പപ്പാ? “” മെറീന ചോദിച്ചു.
“” വേണം മോളേ….
ഈ കാഴ്ച കാണാൻ നമ്മളെക്കാളൊക്കെ അർഹതയും അവർക്കു തന്നെയാണ്.. “” എന്ന് പറഞ്ഞ്, സാമുവൽ മാത്തച്ചനരികിലേക്ക് ഇറങ്ങി വന്നു…
“” എന്താടോ അറിയോ താനെന്നെ?
ഫാദർ ഗബ്രിയേൽ!
അത്ര പെട്ടന്ന് മറക്കാൻ വഴിയില്ല…
അല്ലിയോ?? “”” മാത്തച്ഛന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട്, ഡോ: ചോദിച്ചു…
മാത്തച്ഛൻ മറുപടി പറയാതെ മറ്റെങ്ങോ മിഴികൾ പായിച്ചു….
“”” ഈയൊരു നിമിഷത്തിനു വേണ്ടി മാത്രം, കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന ഒരാളുണ്ടിവിടെ…..
നിങ്ങളുടെ വരവും കാത്ത്, കുറേ നേരമായി ആള് വെയ്റ്റിങ്ങിലാണ്….
ഞാൻ വിളിക്കാം.. “” മത്തച്ചനെ നോക്കി പറഞ്ഞുകൊണ്ട്, മെറീന അകത്തേക്ക് പോയി….
മിനിറ്റുകൾക്കുള്ളിൽ തന്നെ, ഒരു വീൽ ചെയറുമുന്തിക്കൊണ്ട് മെറീന കടന്നു വന്നു…..
ചെയറിലിരുന്ന സ്ത്രീ രൂപത്തെ കണ്ടതും, ഒരു നടുക്കത്തോടെ മാത്തച്ചന്റെ ചുണ്ടുകൾ മന്ത്രിച്ചു,
ഗ്രേസ്സി!!!
“” അപ്പൊ മറന്നിട്ടില്ല നിങ്ങളെന്നെ, അല്ലേ?? “”
പരിഹാസച്ചുവയോടെ, അവർ ചോദിച്ചതും,, എന്തുപറയണമെന്നറിയാതെ മാത്തച്ചൻ നിന്നു വിയർത്തു…
മരിച്ചുവെന്ന് കരുതിയ ഗ്രേസ്സി, ഇപ്പൊ ജീവനോടെ തന്റെ മുന്നിൽ……
അവിശ്വസനീയമായിരുന്നു മാത്തച്ചന് ആ കാഴ്ച!
“””ഉയർത്തെഴുന്നേറ്റതൊന്നും അല്ല, നിങ്ങള് കൊല്ലാൻ നോക്കീട്ടും ചത്തില്ല!
എനിക്കുള്ള സമയം ആയിട്ടില്ലെന്ന് കർത്താവ് പറഞ്ഞു….
അതാ,, പാതിമരിച്ച ശരീരവുമായി ജീവനോടിങ്ങനെ……””” ഗ്രേസിയുടെ വാക്കുകൾക്ക് മങ്ങലേറ്റു….
കണ്ണുകൾ, കണ്ണീരിനാൽ കാഴ്ചയെ മറച്ചു….
“” മമ്മാ… നോ..
കരയരുത്!
കരയാനല്ല, സന്തോഷിക്കാനാ ഞാനിയാളെ ഇങ്ങോട്ടു കൊണ്ടുവന്നെ…..
എന്റെ മമ്മ തോറ്റു പോയിട്ടില്ലെന്ന് ഇയാളെയറിയിക്കാൻ !”” ജ്വലിക്കുന്ന കണ്ണുകളോടെ, മെറീന മാത്തച്ചനെ നോക്കി….
പിന്നെ, പതിയെ വീൽചെയർ അകത്തേക്ക് തിരിച്ചു….
“”” ഗ്രേ… ഗ്രെസ്സീ “”
പിന്നിൽ നിന്നും മാത്തച്ചന്റെ വിളി കേട്ടതും, മെറീന തിരിഞ്ഞു നിന്നു…
മാത്തച്ചൻ, ഗ്രേസിയുടെ അരികിലേക്ക് നടന്നടുത്തു….
“” മാ.. മാപ്പ് “”
ഗ്രേസിയുടെ കാലുകളിൽ തൊടാനായി, അയാൾ കുനിഞ്ഞതും, ഗ്രേസ്സി കാലുകൾ പിന്നിലേക്ക് വലിച്ചു….
മെറീനയുടെ കണ്ണുകൾ തിളങ്ങി…
മിഴികൾ നിറഞ്ഞു വന്നു…
“” പപ്പാ… പപ്പാ, മമ്മ!
മമ്മ കാലനക്കി… മമ്മ.. “”” അവരുടെ ശബ്ദത്തിൽ ആഹ്ലാദം അലതല്ലി…
ഡോക്ടർ ഓടിവന്നു….
ആ കണ്ണുകളും ആനന്ദത്താൽ നിറഞ്ഞു വന്നിരുന്നു….
“”” മോള് മമ്മയെ അകത്തേക്ക് കൊണ്ടുചെന്നാക്ക് “”
അദ്ദേഹം പറഞ്ഞപ്പോൾ, കണ്ണുകൾ തുടച്ചുകൊണ്ട് മെറീന, ഗ്രേസിയുമായി അകത്തേക്കു പോയി…
“” എന്റെ കയ്യിലവരെ കിട്ടുമ്പോ, ജീവൻ തിരിച്ചു കിട്ടുമോ എന്നെനിക്ക് സംശയമായിരുന്നു….
ഞാനും എന്റെ ടീമും കഴിവിന്റെ പരമാവധി പരിശ്രമിച്ചു.. പ്രാർത്ഥിച്ചു…
കർത്താവവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു….
ഒത്തിരി സമയമെടുത്തു ഒന്നു സംസാരിക്കാൻ….
സംസാരിച്ചപ്പോൾ ആദ്യം ഉച്ചരിച്ചത് മാത്തച്ചനെന്നായിരുന്നു….
പിന്നീടാണ് വിവരങ്ങളെല്ലാം പറഞ്ഞത്….
അവർ പറഞ്ഞ പ്രകാരം നിങ്ങളെ കുറിച്ച് അന്വേഷിച്ചു….
അന്നേരമാണ് നിങ്ങളെന്ന ചതിയനെ അവർ തിരിച്ചറിഞ്ഞത്…..
ഒറ്റയ്ക്കാക്കാൻ തോന്നിയില്ല….
ഞാനൊരു ഡോക്ടർ മാത്രമല്ല, ഒരു മനുഷ്യനും കൂടാണല്ലോ….
പിന്നെ, കുഞ്ഞിലേ മമ്മയെ നഷ്ടപ്പെട്ട എന്റെ മോൾക്ക് പേരിനെങ്കിലും ഒരു മമ്മയെ കൊടുക്കാൻ കഴിഞ്ഞെങ്കിലോ എന്നൊരു ആശയും!
അവൾക്കിപ്പോ, ഗ്രേസിയാണ് എല്ലാം..
ആ അകമഴിഞ്ഞ സ്നേഹമാണ് ഇന്ന് നിങ്ങളെ ഇവിടേക്കൊണ്ടെത്തിച്ചതും!””” ഡോക്ടർ പറഞ്ഞു നിറുത്തി…
“” കോൺസ്റ്റബിൾ, ഇയാളെ തിരിച്ചു കൊണ്ടുപോയേക്ക്….
ഇനി കോടതി… ജയിൽ….
തീർന്നു…
മാത്തച്ചന്റെ ഈ അദ്ധ്യായം!”” അകത്തുനിന്ന് വന്നുകൊണ്ട്, മെറീന പറഞ്ഞതും, കോൺസ്റ്റബിൾ മാത്തച്ചനെയും കൊണ്ട് വണ്ടിയിലേക്ക് കയറി….
“” ഓഹ് സോറി, പരിചയപ്പെടുത്താൻ മറന്നു…
പപ്പാ ഇതാണ് രുദ്രൻ…
ഇയാളാണ് എനിക്കു വേണ്ടി എല്ലാ സഹായങ്ങളും ചെയ്തു തന്ന് ഒപ്പം നിന്നത്…. “” മെറീന, രുദ്രനെ പപ്പയ്ക്ക് പരിചയപ്പെടുത്തി…
“” ഇയാളെ… ഇയാളെ ഞാനെവിടെയോ “” ഡോക്ടർ, ആലോചനാ ഭാവത്തിൽ രുദ്രനെ നോക്കി…
“” നമ്മൾ ഇതിനു മുൻപ് കണ്ടിട്ടുണ്ട്…
ഒരിക്കൽ റോഡരികിൽ വച്ച്….
സാറിന്റെ വണ്ടി കേടായി വഴിയിൽ കിടന്നപ്പോ, ഞാനാ അന്ന് സാറിനെ ഹെല്പ് ചെയ്തത്.. “”” രുദ്രൻ പറഞ്ഞു
“” ഓഹ് യെസ്… യെസ്…
ഞാനോർക്കുന്നു…. “‘
“”” അവിചാരിതമാണെങ്കിലും അതൊരു വഴിതിരിവായിരുന്നു….
തേടിയ വള്ളി കാലിൽ ചുറ്റി എന്നൊക്കെ പറയും പോലെ….
കർത്താവ് ചില നേരത്ത് അങ്ങനാ…
നമ്മൾ വിചാരിക്കുമ്പോഴേക്കും അതങ്ങ് മുന്നിലോട്ടെത്തിച്ചു തരും….
മാഡം, ഡോക്ടറെ കുറിച്ച് പറഞ്ഞപ്പോ, സത്യങ്ങളറിയാൻ ഡോക്ടറെ തന്നെ തേടിയിറങ്ങിയ അന്നാണ് നമ്മൾ പ്രതീക്ഷിക്കാതെ കണ്ടുമുട്ടിയതും….
സംസാരത്തിനിടക്ക്, സാറിന്റെ ഫോണിലേക്ക് വന്നൊരു കോൾ, അത് മാഡത്തിന്റേതായിരുന്നു….
യൂണിഫോമിലുള്ള ആ ചിത്രമാണ് എനിക്ക് പല സത്യങ്ങളും കാട്ടിത്തന്നത്….
പിന്നെ, മകളെ കുറിച്ച് സാറ് പറഞ്ഞ ചില കാര്യങ്ങളും
മോള് എ സി പി യാണെന്നും, ഉടനെ തന്നെ നമ്മുടെ സിറ്റിയിൽ ചാർജെടുക്കുമെന്നും…..
അതൊക്കെ തന്നെ ധാരാളമായിരുന്നു എനിക്ക്….
ഒരു നന്മയുടെ ഭാഗമാവുക!
അത്രയേ ഉദ്ദേശിച്ചുള്ളൂ… “”” രുദ്രൻ പറഞ്ഞതും, മെറീനയും പപ്പയും പരസ്പരം നോക്കി പുഞ്ചിരിച്ചു…
“” എനിവേ, താങ്ക്യു സോ മച്ച് ഫോർ എവെരിതിങ്…. “”” മെറീന, രുദ്രന്റെ കയ്യിൽ പിടിച്ചു..
“”” ഏയ് അതിന്റൊന്നും ആവശ്യല്ല മാഡം…
ഇനിയും എന്തെങ്കിലും സഹായം വേണമെങ്കി പറഞ്ഞാ മതി.. ഞാനിവിടെത്തന്നെയുണ്ടാവും “” രുദ്രൻ പറഞ്ഞു…
“” അത് പോരല്ലോ രുദ്രാ…
കോളേജിലൊക്കെ നല്ല മാർക്കോടെ പാസ്സായതാണെന്നാണല്ലോ അമ്മച്ചി പറഞ്ഞത്….
ഇനി, ഈ പരിപാടിയൊക്കെ നിർത്തി നല്ലൊരു ജോലിക്ക് ശ്രമിക്കു….
ഞങ്ങളുടെ എല്ലാ സപ്പോർട്ടും കൂടെയുണ്ടാവും….
ഓൾ ദ ബെസ്റ്റ്!””” മെറീന പുഞ്ചിരിച്ചുകൊണ്ട് രുദ്രനെ യാത്രയാക്കി…..
ആ സൗഹൃദം ഏറ്റുവാങ്ങിക്കൊണ്ട് സന്തോഷത്തോടെ ആയാളും യാത്ര പറഞ്ഞു….
കാർമേഘം മൂടിയ വാനം പതിയെ തെളിഞ്ഞു വന്നു….
അവിടെ പുതിയ പുലരികൾ പിറക്കുകയായി….
പുതിയ വസന്തങ്ങൾ തളിർക്കുകയായി….. 🌹
ശുഭം ❤
( രുദ്രനെയും മെറീനയെയും ഒന്നിപ്പിച്ചിട്ടില്ല!
കാരണം, രുദ്രനിഷ്ടപ്പെട്ടത് സലോമിയെയായിരുന്നു… അവളുടെ നിസ്സഹായതയെയായിരുന്നു….
സലോമി…., അവളൊരു തൊട്ടാവാടിയല്ല, തൊട്ടാൽ പൊള്ളുന്ന തീക്കനലാണ് 🔥
രുദ്രനും! 🔥
അപ്പൊ വല്ല്യേ കമന്റ്സ് പോന്നോട്ടെ 😊)

by