17/02/2026

സായൂജ്യം : ഭാഗം 14

രചന – തൻശ്വി തനു

ബൈക്കിന്റെ ശബ്‌ദം കേട്ട് എല്ലാവരും വെളിയിൽ ഇറങ്ങി..  ബൈക്കിൽ നിന്നും അജുവും യദുവും ഇറങ്ങി അജുവിന്റെ കോലം കണ്ട് എല്ലാവരും ഞെട്ടി അനു നിറ കണ്ണുകളോടെ അജുവിനെ നോക്കി.
“ഇതെന്താ പറ്റിയെ എന്റെ മോൾക്”  ആവലാതിയോടെ ശ്യാമ തിരക്കുമ്പോൾ എല്ലാവരുടെയും മുഖത്ത് ആ ചോദ്യം വായിച്ചെടുക്കാൻ കഴിയുമായിരുന്നു.
“ഒന്ന് ബൈക്ക് സ്‌കിഡ് ആയതാ എന്റെ ശ്യാമമ്മേ വേറെ കുഴപ്പമൊന്നുമില്ല..””കുഴപ്പമില്ലാഞ്ഞിട്ടാണോ കൈലും തലയിലും ഈ കേട്ട്..”
“അയ്യോ എന്റെ ലിസ്സകൊച്ചേ ചെറിയ മുറിവേ ഉള്ളുന്നെ ഇത് ഹോസ്പിറ്റലിൽ കാരുടെ കെട്ടായോണ്ട ഇത്രയും വലിപ്പം..””സത്യം പറ അജു ബൈക്കിൽ നിന്നും വീണാൽ  ഇങ്ങനെ മുറിവുണ്ടാവോ..””എന്റെ മമ്മാ പെട്ടന്ന് ഒരു നായ മുറിയത്തിൽ ചാടി ബ്രേക്ക്‌ പിടിച്ചപ്പോൾ കൈയിൽ നിന്നും പോയി ബുള്ളറ്റ് ചെരിഞ്ഞു ഇടതുകൈ കുത്തി വീണപ്പോൾ തല കല്ലിൽ ഇടിച്ചു തല പൊട്ടി കൈക് ചെറിയ വേദന ഉളിക്കിയതാ പൊട്ടലൊന്നും ഇല്ല.. പിന്നെ ഇവനെ വിളിച്ചു ഹോസ്പിറ്റലിൽ പോയി വന്നതാ..”അപ്പഴാണ് അജുവിന്റെ കൂടെ ഉള്ള യദുവിനെ എല്ലാവരും ശ്രദ്ധിച്ചത് തന്നെ..

“യദു ഇതാണ് എന്റെ ശ്യാമമ്മ നീ ഇതുവരെ കണ്ടിട്ടില്ലല്ലോ…?”ശ്യാമയേ ചേർത്ത്പിടിച്ച് അജു യദുവിനോടായി പറഞ്ഞു. യദു മറുപടിയായി ഇല്ല എന്ന് തല ഇരുവശത്തും ചലിപ്പിച്ചു. യദുവിനെ വാത്സല്യപൂർവ്വം കണ്ണുനിറച്ചു നോക്കി ശ്യാമ.അയ്യോ അമ്മേ കരയാൻ മാത്രം അജുവിന് ഒന്നുല്ല… ബേജാർ ആക്കല്ലേ..” ശ്യാമയുടെ കണ്ണ് തുടച്ചുകൊണ്ട് യദു പറയുമ്പോൾ എല്ലാവരും അവരെതന്നെ നോക്കിനിന്നു.. ശ്യാമയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞുവന്നതും യദു വിഷമത്തോടെ അജുവിനെ നോക്കി.. അജു ഇരുകണ്ണ് ചിമ്മി ഒന്നുമില്ല എന്ന് കാണിച്ചു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ അജുവിനെ തന്നെ നോക്കി നില്കുവായിരുന്നു അനു.. അജു അനുവിന്റെ അരികിൽ നടന്നു..”വാവാച്ചി..”അജു വിളിക്കാൻ കാത്തിരുന്ന പോലെ അനു വിങ്ങി പൊട്ടി കരഞ്ഞുകൊണ്ട് അജുവിൽ ചാഞ്ഞു.. അജുവിന്റെ കണ്ണിലും നീർതിളക്കം കുമിഞ്ഞു കൂടി..
“എനിക്ക് ഒന്നുമില്ലടാ ചെറിയ മുറിവേ ഉള്ളു നോകിയെ..” എന്ത് പറഞ്ഞിട്ടും അനു നോക്കുന്നില്ല എന്ന് കണ്ടതും അജു ഒന്നും നോക്കാതെ അലറി”അയ്യോ എന്റെ കൈ ആ മമ്മാ…”അജുവിന്റെ അലർച്ച കേൾക്കേ അനു ഞെട്ടി പേടിയോടെ അജുവിനെ നോക്കി, ടെസ ഓടി അജുവിനരികിൽ വന്നു”എന്ന പറ്റി ഇച്ചേച്ചി വേദനിക്കുന്നുണ്ടോ.. ” നിറഞ്ഞ കണ്ണുകളോടെ ഇരുവരും തിരക്കി

“എന്റെ പൊന്നു കൊച്ചേ ദേ വാവാച്ചിടെ കരച്ചിൽ ഒന്ന് നിർത്താൻ നോക്കിയപ്പോൾ നീയും തുടങ്ങിയോ ഇതെന്ത് കഷ്ടാ എനിക്ക് ഒന്നുമില്ല ഒന്ന് വിശ്വസിക്.. ” അജു പറഞ്ഞതും ഇരുവരും അവളെ കൂർപ്പിച്ചു നോക്കി” എനിക്ക് വിശന്നിട്ട് മേല എന്നതേലും കഴിക്കാൻ തര്വോ ഈ ഇച്ചേച്ചിയ്ക്ക് നമ്മടെ അമ്മമാർ ഒന്നും തരണ ലക്ഷണം ഇല്ല.. ദേ നോക്കിയേ മോനെ കിട്ടായപ്പോൾ നമ്മളെയൊന്നും വേണ്ട..” അല്പം കുശുമ്പോടെ അജു യദുവിനെ പൊതിഞ്ഞു പിടിച്ച അമ്മമാരെ നോക്കി പറഞ്ഞു.
“അച്ചോടി കുശുമ്പ് തീരേ ഇല്ലല്ലോ അജുട്ടാ നീ വാ അച്ചന്മാർ എടുത്ത് തരാം എന്റെ കുഞ്ഞിന്  അമ്മമാർക്ക് ഇപ്പോ കിട്ടിയ നിധി അല്ലേ അവൻ അവർ സ്നേഹിക്കട്ടെ ഡി കുശുമ്പി..”ജോൺസി പറഞ്ഞതും ആനന്ദും ശരി എന്നപോലെ നേർത്ത പുഞ്ചിരിയോടെ തല അനക്കി അജുവിനെ ചേർത്ത് പിടിച്ചു.പക്ഷേ മഹിയും ടിജോയും അജുവിനെ തന്നെ നോക്കി നിന്നു അജു കള്ളം പറയുന്നതാണെന് നന്നായി ഇരുവർക്കും മനസിലായി എല്ലാരും ഉള്ളത്കൊണ്ട് അജുവിനെ തനിച്ചു കിട്ടാൻ നോക്കി ഇരുന്നു അജു അകത്തു കേറുമ്പോൾ മഹിയെ ഒന്ന് നോക്കി കണ്ണ് ചുരുക്കി സോറി എന്ന് പറഞ്ഞുതും ടിജോ കണ്ടു ഇരുവർക്കും തങ്ങളുടെ സംശയം ശരി ആണെന്ന് ബോധ്യപ്പെട്ടു. യദുവിനെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുന്ന അമ്മമാരെ കൺകെ യദുവിന് അത്ഭുതം ആയിരുന്നു യദു സ്വന്തം വീട്ടുകാരെ ഓരോരുത്തരേയും തിരക്കുന്ന ശ്യാമയേ അതിശയത്തോടെ നോക്കി.. അവരുടെ ഇടയിൽ മഹി വന്നു യദുവിനെ ചേർത്ത് പിടിച്ചു..”എന്റെ ശ്യാമേ മോന് കുറച്ചു സമാധാനം കൊടുക് നിങ്ങൾ.. യദു ഇതൊന്നും കണ്ടു പേടിക്കണ്ട നിന്റെ അമ്മയും ദേ ഈ നിൽക്കുന്ന എന്റെ ഭാര്യയും കൂട്ടുകാർ ആണ് അതാണ് വീട്ടുകാര്യം അറിയാൻ ഇത്രയും ത്വര.. ഇവർ വർത്താനം തുടങ്ങിയാൽ പിന്നെ കഴിച്ചോ കുടിച്ചോ തിരക്കാതെ കേൾക്കുന്നവർക് ബുദ്ധിമുട്ട് ആകുന്നുണ്ടോ എന്നൊന്നും നോക്കാതെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും നീ വാ നമുക്ക് അകത്തു പോയി വല്ലതും കഴികാം..”അമ്മമാരെ കൂർപ്പിച്ചു നോക്കി മഹി പറഞ്ഞുകൊണ്ട് യദുവിനെ കൂട്ടി അകത്തു കേറി.യദു ഹോളിൽ കേറിയതും കാണുന്നത് 4 മക്കളും കൂടെ മഹിയും ശ്യാമയും ഇരിക്കുന്ന വലിയ ഫോട്ടോ ആണ് അതിൽ അനു മഹിയുടെ മടിയിലും ടെസ ശ്യാമയുടെ മടിയിലുമാണ്…, അജു  കുറുമ്പോട് കൂടി ഇരുവരുടെയും തോളിൽ പിടിച്ച്  മഹിയുടേയും ശ്യാമയുടെ മുഖത്തിന് നടുവിൽ അവളുടെ മുഖം ചേർത്ത് വച്ചു നിന്നിട്ടുണ്ട്.. ടിജോ ഇരുവർക്കും നടുവിൽ താഴെ ഇരുന്നിട്ടുണ്ട് അവന്റെ കൈകൾ അനുവിന്റെയും ടെസയുടയും തലയിലാണ്. ആ ഫോട്ടോയിൽ തന്നെ യദു നോക്കി നിന്നതും ടിജോ വന്ന് യദുവിന്റെ തോളിൽ കൈ ഇട്ടു പെട്ടന്ന് ആയതിനാൽ യദു ഒന്ന് ഞെട്ടി.. ടിജോയേ കണ്ടതും യദു ചിരിച്ചു. യദുവിനെ കൊണ്ട് ടിജോ ഹോളിൽ കേറി

 

ഹോളിലെ ലോങ്ങ്‌ സോഫയിൽ അജുവിന്റെ ഇരുവശത്തും അനുവും ടെസയും ഇരുന്നു അജുവിനെ ഊട്ടുന്നത് കൺകെ യദുവിന്റെ കണ്ണുകൾ തിളങ്ങി.. ചുണ്ടിൽ പുഞ്ചിരിയോടെ അവരെ നോക്കി… അജു പുരികം പൊക്കി എന്താ എന്ന് തിരക്കി യദു ഒരു ചിരിയോടെ ഒന്നുമില്ല എന്ന രീതിയിൽ തല ഇരുവശത്തും ചലിപ്പിച്ചു. പിന്നീട് ആക്‌സിഡന്റ് പറ്റിയ അജുവിനെക്കാൾ യദുവിനായിരുന്നു പരിചരണം..  അജുവിന് മുന്നിൽ  സങ്കടം കാട്ടാതെ അവർ ഉള്ളിൽ ഒതുകി..പിന്നെ യദുവിനെ അമ്മമാർ മൂവരും കൂടെ വയറു നിറയെ സൽക്കരിച്ചു. അവരുടെ സ്നേഹം കൺകെ ഇതിനു മുമ്പ് അജുവിന്റെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും തിരക്ക് കാരണം ഒന്നും കഴിക്കാതെ ഓടി പോകുന്നത് ഓർക്കെ യദുവിനു കുഞ്ഞു സങ്കടം വന്നുനിറഞ്ഞു.. എല്ലാവരുടെയും ഒത്തൊരുമയോടുള്ള പെരുമാറ്റം മനസ്സിൽ സന്തോഷം നിറച്ചു.. എല്ലാവരോടും നിറഞ്ഞ സന്തോഷത്തോടെ വീട്ടിൽ മടങ്ങുമ്പോൾ ആ മനസ്സിൽ എല്ലാവരുടെയും സ്നേഹം നിറഞ്ഞു നിന്നു… തന്റെ വീട്ടിലുള്ളവരെ പിരിഞ്ഞിരിക്കുന്ന സങ്കടം വിട്ടുപോയി… അവന്റെ മനസ് നിറയെ അവിടെ കിട്ടിയ സന്തോഷയും സ്നേഹവും ആയിരുന്നു.. അജു വയ്യാത്തതിനാൽ രാത്രി യാത്ര വേണ്ട എന്നു മഹിയുടെ തീരുമാനം എല്ലാവരും ശരിവച്ചു അജു അന്ന് അവിടെ നില്കാൻ തീരുമാനിച്ചു.. ടിജോ അജുവിനെ കൂട്ടി നാളെ ഉള്ളു എന്ന് പറഞ്ഞതും പിള്ളേർ സെറ്റ് എല്ലാവരും അവിടെ കൂടുന്നു എന്നായി.. എന്നാപ്പിന്നെ എല്ലാവരും നാളെ പോകുന്നു എന്ന് പറഞ്ഞ് അവിടെ തന്നെ കൂടാൻ തീരുമാനിച്ചു ..അജുവിന് വയ്യ എന്ന് പറഞ്ഞു കിടക്കാൻ പോയി കുറച്ചു കഴിഞ്ഞു മഹി അജുവിന്റെ റൂമിൽ പോയി കതക് അടയ്ക്കാൻ മുമ്പേ ടിജോ റൂമിൽ വന്ന് കഴിഞ്ഞിരുന്നു.. രണ്ടുപേരും അജുവിനെ ഒന്ന് നോക്കി.. എന്തോ ആലോചനയിൽ കണ്ണ് തുറന്ന് കിടക്കുന്ന അജുവിനെ കണ്ടതും ഇരുവരും പരസ്പരം നോക്കി അജുവിന്റെ ഇരുസിടും വന്നുനിന്നു… തന്റെ അരികിൽ ആരുടെയോ സാനിധ്യം അറിഞ്ഞതും അജു ആലോചനയിൽ നിന്നും ഉണർന്നു.. ഇരുവരേയും നോക്കി ചിരിച്ചു.. മഹി ബെഡിന്റെ ഒരു സൈഡിൽ ഇരുന്നതും ഇരിക്കാൻ കാത്തിരുന്ന പോലെ അജു അയാളുടെ മടിയിൽ തലവച്ചു കിടന്നു..”അജുട്ടാ ഇനി സത്യം പറ എന്താ ഉണ്ടായത്..”മഹി ചോദിച്ചതും ഒരു ചിരിയോടെ മഹിയെ അജു നോക്കി…  താൻ കള്ളം പറഞ്ഞാൽ അത് മനസിലാക്കാൻ വല്യപപ്പ കഴിഞ്ഞേ ആരുമുള്ളു എന്ന് അവൾക് അറിയാം.. ടിജോ അജു പറയുന്നത് കേൾക്കാൻ ഇരുവർക്കും താഴെയായി നിലത്തിരുന്നു.. അജു വലതു കൈ കൊണ്ട് ടിജോയുടെ മുടിയിൽ തഴുകി കൊണ്ട് പറയാൻ തുടങ്ങി

“വല്യപ്പപ്പയെ കണ്ട് ഞാനും വിവിയും ഒന്നിച്ചാ ഇറങ്ങിയേ എന്ന് അറിയാല്ലോ… വിവി ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞ് പോയതും ഞാൻ ബുള്ളറ്റിൽ യദുവിനെ കാണാൻ ഇറങ്ങി.. വഴിയിൽ വച്ചു ഒരു വണ്ടി എന്നെ ഫോളോ ചെയ്യുന്ന പോലെ തോന്നി.. ഒഴിവായി പോകുമോ എന്ന് കുറെ നോക്കി പിന്നെ ആലോചിച്ചു ആളൊഴിഞ്ഞ ഇടത് നിർത്തിയതും ആ വണ്ടിയും നിന്നു അതിൽ നിന്നും ഒരു 4 പേര് ഇറങ്ങി.. നല്ല ഒത്ത തടിമാടന്മാർ ആയിരുന്നു ലോക്കൽ ഭാഷയിൽ പറഞ്ഞാൽ ഗുണ്ട..”
“നീ അധികം പുകഴ്ത്തണ്ട മറ്റെറിൽ വാ..” ടിജോ ഇടയിൽ കേറി പറഞ്ഞതും അജു അവനെ കൂർപ്പിച്ചു നോക്കി.. ടിജോ കുറച്ചു പുച്ഛം 😏😏😏 വിതറി.. അപ്പോൾ തന്നെ അജു 😏😏😏😏😏😏 കുറെ തിരിച്ചും കൊടുത്തതും. മഹി രണ്ടിനെയും കണ്ണുരുട്ടി പേടിപ്പിച്ചു.. അജു ഡീസന്റ് ആയി ബാക്കി പറയാൻ തുടങ്ങി (നിങ്ങളോട് ഞാൻ പറയാം )
ഒരുത്തൻ ഓടിവന്നു അജുനെ അടിക്കാൻ നോക്കിയതും അവന്റെ മർമത്തിൽ നോക്കി തന്നെ കൊടുത്തു ഒരു ചവിട്ട്.. ചവിട്ടിൽ അവൻ മൂന്നു ലോകം കണ്ട് അലറികരഞ്ഞു ഇനി അവൻ നേരെ മൂത്രമൊഴികാം ഒരു 2,3 ആഴ്ച കഴിയും.. അത് കണ്ട് 2 പേര് വന്നു അജുവിന് നേരെ വന്നതും അജു കുനിഞ്ഞു ഒരുത്തന്റെ കാല് പിടിച്ച് പൊക്കി മറ്റവന്റെ സൈഡിലേയ്ക് വലിച്ചതും മറ്റവൻ മലർന്നു വീണു.. പിന്നെ   വന്നവന്മാരുടെ കൈയിലെ വടിയെടുത്ത കൊടുത്തു വീശി  നന്നായിത്തന്നെ… ഒരുത്തനു മാത്രം കുറച്ചേ കൊടുത്തുള്ളൂ.. അവനോടു അജു പറഞ്ഞു
“നിന്നെ അയച്ചവന്മാരോട് പറ ഒരു പീറ പെണ്ണല്ല ഈ അജന്യ മേനോൻ എന്ന് പെണ്ണിനെ വില കുറച്ചു കാണരുത് എന്ന് ആരായാലും അവർക്കുള്ള പണി കൊടുക്കും എന്ന് എടുത്തോണ്ട് പോടാ ഇവരെ..” തിരിഞ്ഞു ബുള്ളറ്റിനടുത് എത്താറായതും കുറച്ചുകിട്ടിയവൻ അജുവിന്റെ പുറകിൽ വന്നു ചവിട്ടി.. അത് പ്രതീക്ഷിക്കാത്തതിനാൽ അജു തെറിച്ചു കൈകുത്തി വീണു തല പോസ്റ്റിന് ഇടിച്ചു.. പെട്ടന്ന് തന്നെ തിരിഞ്ഞു അവനൊരു ചവിട്ടു കൊടുത്തു അത്രെയും ഓർമയുണ്ട് തലയ്ക്കു ഒരു ഭാരം തോന്നി കണ്ണിൽ ഇരുട്ടു കേറി വീഴാൻ പോയതും ആരോ എന്നെ താങ്ങിയിരുന്നു… പക്ഷേ പിന്നെ ബോധം വരുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു..”അതാരാ ആ രക്ഷകൻ.. “”ആവോ ടിജോ ആരാണെന്നറില്ല പക്ഷേ വല്യപ്പപ്പേ ഒന്നെനിക്കു ബോധ്യമായി ആ കൈകൾ എനിക്ക് എന്തിനെക്കാളും ഒരു സുരക്ഷിതത്വം ഉണ്ടായിരുന്നു ഒരു മാജിക്കൽ ഫീലിംഗ്സ് ❤” വിടർന്ന കണ്ണുകളോടെ അജു പറഞ്ഞതും മഹിയുടെ ചുണ്ടിൽ ഇരുവരും കാണാത്ത പുഞ്ചിരി നിറഞ്ഞു.”എന്നതാടി… ഇനി നീ പറഞ്ഞത് പോലെ ആ വന്നേ ആൾ എന്റെ അളിയൻ ആകുവോ..” കുറുമ്പോടെയുള്ള ടിജോയുടെ വർത്താനം കേൾക്കേ അജു കൂപ്പിച്ചു നോക്കി പക്ഷേ അവളുടെ ചൊടിയിൽ പുഞ്ചിരി തത്തികളിച്ചു..വിഷയമാറ്റാൻ എന്നോണം മഹി യദുവിന്റെ കാര്യം തിരക്കി…”നിനക്കെങ്ങനെ യദുവിനെ കിട്ടി..”

“അതോ എനിക്ക് ബോധം വരുമ്പോൾ അവൻ ഹോസ്പിറ്റലിൽ ഉണ്ട്.. ചോദിച്ചപ്പോൾ പറയാ വരുന്നു എന്ന് പറഞ്ഞ എന്നെ നോക്കി കാണാഞ്ഞിട്ട് കാൾ ആകിയപ്പോൾ ഒരാൾ ഫോൺ എടുത്തു വേഗം എനിക്ക് ആക്‌സിഡന്റ് ആയി എന്നും വേഗം കെഎംസിയിൽ വരാൻ പറഞ്ഞു എന്ന്.. കേട്ടപാതി അവൻ വന്നു..”
“അപ്പോ യദു കണ്ടില്ലേ അയാളെ “”ഇല്ലടാ അവനോടു ചോദിച്ചപ്പോൾ എന്നോട് പറയാ ഞാൻ അറിയാതെ നിന്റെ മാര്യേജ് ഇപ്പോ കഴിഞ്ഞു എന്ന്…””വാട്ട്‌…””അതേ വല്യപ്പപ്പേ റിസപ്ഷനിൽ തിരക്കിയപ്പൾ സ്റ്റാഫ്‌ അവനോടു അജന്യയുടെ ബ്രദർ ആണോ എന്ന് തിരക്കി പോലും അതേ പറഞ്ഞേരം കുട്ടിയുടെ ഹസ്ബൻഡ് തന്നതാണ് പറഞ്ഞ് ഫോണും ബുള്ളറ്റ് കീ യും കൊടുത്തു പോലും അത്യാവശ്യം അയാൾ ആരെയോ കാണാൻ ഉണ്ട് വേഗം വരാം എന്ന് പറഞ്ഞു എന്ന്.. ഹോസ്പിറ്റലിൽ ബില്ല് വരെ അയാൾ സെറ്റിൽ ആക്കിയിട്ട പോയെ”ഐവ അളിയൻ പൊളിയാണല്ലോ…””ഒന്ന് പോയെടാ കളിയാക്കാതെ ഒരാളിയൻ😏…” ടിജോയ്ക്കു ഒരു അടി കൊടുത്തുകൊണ്ട് അജു പറഞ്ഞു..”ആ മതി കുറുമ്പ് കാട്ടിയത്  ക്ഷീണം കാണും മരുന്ന് കഴിച്ചതല്ലേ ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും ഉള്ള വേദനയൊക്കെ പമ്പ കടക്കും നേരെ കിടന്നോ എന്റെ ചട്ടമ്പി ..” മഹി സ്നേഹത്തോടെ അജുവിനോട് പറഞ്ഞ് തന്റെ മടിയിൽ നിന്നും അവളെ ബെഡിലേയ്ക് നേരെ കിടത്തി നെറുകയിൽ സ്നേഹചുംബനം നൽകി മുറിയിൽ നിന്നും ഇറങ്ങി.. മഹി ബാൽകാണിയിൽ നിന്നു പോക്കറ്റിൽ ഉള്ള ഫോൺ എടുത്ത് ചെവിൽ വച്ചു..കേട്ടല്ലോ ഇപ്പോ സമാധാനമായല്ലോ അവളുടെ ശബ്‌ദം കേൾക്കാതെ വീർപ്പുമുട്ടി നില്കുവായിരുന്നല്ലോ.. അവൾ ഓക്കേ ആണ് ഇനി ബാക്കി ഉള്ളവർക്കും കൂടെ ഒന്ന് അറിഞ്ഞു കൊടുത്തേയ്ക്… അറിയാം മോളു കൊടുത്തു എന്ന് അത് പോരാ..”മറുപടിയായി ഒരു ചിരി കാതിൽ കേട്ടു മഹി.. അത് മഹിയുടെ ചുണ്ടിലും വന്നു നിറഞ്ഞു പിന്നെ നീ പറഞ്ഞത് കൊണ്ടാണ് ആ രക്ഷകൻ ആരാ എന്ന് ഞാൻ വെളിപ്പെടുതാത്തിരുന്നേ നിനക്ക് തന്നെ അവളുടെ മനസ്സിൽ ഒരു ഇടാം നേടണം എന്ന നിന്റെ വാശി കൊണ്ട്… ഇനി നിനക്ക് വിട്ടു തന്നിരിക്കുന്നു.. ആട്ടെ അവളുടെ മേൽ കൈവച്ചനെ നീ എന്ത് ചെയ്തു..””എന്റെ പെണ്ണിനെ തൊട്ടാൽ അവന്റെ അന്ത്യം കാണാതെ ഞാൻ അടങ്ങുമെന്ന് തോന്നുണ്ടോ ഇന്ദ്രനങ്കൾ അവനെ ഞാൻ പരലോകത്തു എത്തിച്ചിട്ടു മണിക്കൂറുകൾ ആയി…” ഗാഭീര്യം തുളുമ്പുന്ന ശബ്‌ദത്തോടെ മഹിയുടെ കാതിൽ എത്തിയതും വല്ലാത്ത തീക്ഷണത്ത ഉണ്ടായിരുന്നു ആ വാക്കുകൾക് എന്ന് മഹിയ്ക് തോന്നി..”ബാക്കിയുള്ളവർ…” ഒരുനിമിഷത്തെ മൗനത്തിനു ശേഷം മഹി തിരക്കി

“ഇവിടെ എന്റെ അരികിൽ ഉണ്ട് കണക്കുകൾ തീർക്കാൻ കാത്തിരിക്കുന്ന ബലി മൃഗങ്ങൾ.. 😡” അവന്റെ കണ്ണില്ലേ ശൗര്യം കണ്ട് അവന്റെ മുന്നിൽ ഉള്ള 3 പേര് (അജുവിനെ ആക്രമിച്ച ഗുണ്ടകൾ) ഭയത്തോടെ പരസ്പരം നോക്കി.. അത് കൺകെ അവൻ പുച്ഛത്തോടെ ചിരിച്ചു.”എന്താ നിന്റെ പ്ലാൻ എന്നറിയില്ല എന്നാലും അറിഞ്ഞു പ്രവർത്തിയ്ക്കും എന്ന് നല്ല ബോധ്യമുണ്ട് എല്ലാം നിനക്ക് വിട്ടുതന്നൊരിക്കുന്നു.. അജുവിനെ കുറിച്ച് ടെൻഷൻ വേണ്ട അവൾ സുഖമായിരിക്കുന്നു.. നന്നായി ഒന്ന് ഉറങ്ങി എഴുനേൽക്കുമ്പോൾ എല്ലാം ശരിയാകും… ബാക്കി ശരിയാക്കും എന്നറിയാം ആയിരിക്കും.. ആയിരിക്കണം..”മഹി പറഞ്ഞതും മറുവശത്തുനിന്നും ഒരു ചിരി മറുപടിയായി നൽകി കാൾ കട്ട്‌ ചെയ്യ്തു.. മഹിയും ഒരു ചിരിയോടെ റൂമിലേയ്ക് പോയി.. ഇതൊക്കെ കേട്ടുകൊണ്ട് ടിജോ നില്കുന്നത് അറിയാതെ…. അജുവിന്റെ രക്ഷകൻ വല്യപപ്പയ്ക് അറിയാം എന്നത് ടിജോയിൽ സംശയം ഉണ്ടായെങ്കിലും അജുവിനെ ആക്രമിച്ചവർക് ശിക്ഷ കിട്ടുമെന്ന ആശ്വാസത്തിൽ തന്റെ റൂമിലേയ്ക് നടന്നു…

ഫോൺ വച്ചു അയാൾ ആട്ടുകസേരയിൽ കണ്ണടച്ചിരുന്നു.. ഓർമകളിൽ ഇന്ന് നടന്നത് മിന്നിതെളിഞ്ഞു..മഹിയേ കണ്ട് മടങ്ങാൻ കാർ കേറിയാപ്പോൾ ആയിരുന്നു പെണ്ണ് ബുള്ളറ്റിൽ വരുന്നത് കണ്ടത് അവളുടെ കുറുമ്പ് നിറഞ്ഞ ആടിപടി നടത്തം കണ്ടപ്പോൾ ചിരി ആണ് വന്നത് ഒരു പോലീസ് ഓഫീസ് ആണെന്ന് പോലും ചിന്തിക്കാതെ ഉള്ളൊരു പോക് നോക്കി നിന്നപ്പോൾ ആണ് ഗേറ്റിറിനരികിൽ ഒരു വണ്ടി വന്നു നിന്നത് ശ്രദ്ധയിൽ പെട്ടത് പെണ്ണിന് നേരെയുള്ള വരവാണ് എന്ന് മനസിലായതും പ്രോഗ്രാം എല്ലാം മാറ്റി അവിടത്തന്നെ നിന്നു അവളായും കാത്ത്.. ഒരുമണിക്കൂറോളം.. ഇന്ദ്രനങ്കിൽ അവൾ ഉള്ളപ്പോൾ തന്നെ എന്നെ ഫോൺ ചെയ്യത് കൊണ്ട് അവരുടെ സംസാരം കേട്ടിരുന്നു.. എടുത്തു ചാടാത്തെ എല്ലാം അറിഞ്ഞും കണ്ടും പ്രവർത്തിക്കും എന്ന് പെണ്ണിന്റെ വാക്കുകളിൽ നിന്നും മനസിലായി.. ഗുഡ് എനിക്കും അതുതന്നെയാണ് വേണ്ടത്.. ” അജുവിന്റെ ഓർമകളിൽ അവന്റെ ചൊടിയിൽ പുഞ്ചിരി നിറഞ്ഞു..” അവൾ ബുള്ളറ്റിൽ കേറി പോയതും അവൾ അറിയാതെ ഞാനും കൂടെ പോയി.. അവളെ ഫോളോ ചെയ്തു പോയതും മറ്റേ വണ്ടി ഓവർ ടേക്ക് ചെയ്തപ്പോൾ തന്നെ അപകടം മണത്തു.. ബുദ്ധി ഉണ്ട് പെണ്ണിന് ആരും ശ്രദ്ധയിൽ പെടാത്ത ഒറ്റപെട്ട സ്ഥലത്ത് തന്നെ ബ്ലോക്ക്‌ ആക്കി അവരെ.. പിന്നെ സിനിമ സ്റ്റൈൽ തല്ലായിരുന്നു.. ദൈവമേ കെട്ടിക്കഴിഞ്ഞു കൊള്ളുവോ ആവോ.. ഇന്ദ്രനങ്കിൽ പറഞ്ഞതുപോലെ കളരിയും കാരാട്ടയും കലക്കി കുളിച്ച ഐറ്റംസ്.. 🔥🔥അടിച്ച് സിനിമ സ്റ്റൈലിൽ ഡയലോഗ് അതും കൂടുതൽ പരിക്ക് പറ്റാത്ത ഒരുത്തൻ മാത്രമേ ഉണ്ടായിരുന്നുള്ളു അവനോടു പറഞ്ഞ് തിരിഞ്ഞു ബുള്ളറ്റ് എടുക്കാൻ പോയ പെണ്ണിനെ ആ പന്ന മോന് കേറി ഫൗൾ കളിച്ചു വീഴ്ത്താൻ നോക്കിയതും കണ്ട്രോൾ അങ്ങ് പോയി.. പെണ്ണിനെ വീണു തിരിഞ്ഞു അവനിട്ടു ഒന്ന് കൊടുത്തു ഭാഗ്യം ഒന്നും പറ്റിയില്ല എന്ന് കരുതി.. പക്ഷേ തലയിൽ ചോര പൊടിഞ്ഞത് കൺകെ ദേഷ്യം സഹിച്ചില്ല.. പെട്ടന്ന് തലയിൽ കൈവച്ചു വീഴാൻ പോയപ്പോൾ ഒന്നും നോക്കിയില്ല ഓടി പോയി അവളെ കൈകളിൽ താങ്ങി നെഞ്ചോടു ചേർത്തു …” ഓർക്കും തോറും അയാളുടെ മുഖം സങ്കടവും ദേഷ്യത്താലും വലിഞ്ഞു മുറുകി.. അത് കണ്ടതും ഗുണ്ടകൾ പേടിച്ചു ഉമിനീർ ഇറക്കി..”പെണ്ണിനെ കാറിൽ ഇരുത്തി സീറ്റ് ബെൽറ്റ്‌ ഇട്ടു കൊടുത്തു ആ പന്ന മോന്റെ നേരെ ഒരു പോകയിരുന്നു ചോദ്യവും ഉത്തരവും ഇല്ല എന്റെ കോടതിയിൽ എന്റെ പെണ്ണിന്റെ ചോര പൊടിച്ചവന് ശിക്ഷ മരണം മാത്രം അത് ഞാൻ അങ്ങ് നടപ്പാക്കി ഒരു ദയയും ഇല്ലാത്ത അവരുടെ ആയുധം കൊണ്ട് തന്നെ അതും കഴുത്തിൽ ഒരു വര 😡🔥.. ഷാജിയേ വിളിച്ചു ബാക്കിയുള്ളവരെ ഇവിടെ എത്തിക്കാൻ ഓർഡർ കൊടുത്ത് പിന്നെ അവന്റെ ബോഡി തെളിവില്ലാതെ നശിപ്പിക്കാനും..
നേരെ കാർ എടുത്ത് ഹോസ്പിറ്റലിൽ വിട്ടു മാക്സിമം സ്പീഡിൽ.. പെണ്ണ് ഒന്നും അറിയാതെ ഉള്ള കിടപ്പ് കാണുമ്പോൾ നെഞ്ചിനൊരു പെടപ്പായിരുന്നു… ഹോസ്പിറ്റലിൽ എത്തി കൈയിൽ കോരി casualty കൊണ്ടുപോയപ്പോൾ ഉള്ളിലെ തീ കെട്ടില്ലായിരുന്നു.. ഡോക്ടർ കുഴപ്പമില്ല ബിപി ഷൂട്ട്‌ഔട്ട്‌ ആയതാണ് എന്ന് പറഞ്ഞപ്പോൾ പെണ്ണിനോട് ദേഷ്യം തോന്നി ഭക്ഷണം നേരെചൊവ്വേ കഴിക്കാത്തതിനാൽ.. കേറി കണ്ടപ്പോൾ മയക്കം തന്നെ ഗ്ളൂക്കോസ് ഇട്ടിട്ടുണ്ട് അവളുടെ അരികിൽ ഇരുന്നു ആ നെറുകയിൽ തലോടിയതും ആദ്യമായി അവൾപോലും അറിയാതെ അവളുടെ സമ്മതം ചോദിക്കാതെ നെറുകയിൽ ചുംബിച്ചതും ഓർക്കെ അവന്റെ ചുണ്ടിൽ കുസൃതി ചിരി വിരിഞ്ഞു.. അത് കൺകെ ഗുണ്ടകൾ ആശ്വാസിച്ചു.. എന്നാൽ അതിനു അല്പം ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു.. ഇന്ദ്രൻ അങ്കിളിനെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ ആണ് യദുവിന്റെ ഫോൺ പെണ്ണിന്റ ഫോണിൽ വന്നതും ആക്‌സിഡന്റ് ആണെന്നും ഹോസ്പിറ്റലിൽ വരാൻ പറഞ്ഞതും കേട്ടപാതി ഫോൺ കട്ട്‌ ആയി.. പിന്നെ അവിടെ നില്കുന്നത് ബുദ്ധി അല്ല എന്ന് തോന്നി റിസപ്ഷനിൽ പോയി ഫോണുയും കീ യും ഏല്പിച്ചു സഹോദരൻ വരും എന്ന് പറഞ്ഞതും ഞാൻ ആരാണ് അറിയണം അവൾക് ഞാൻ ആരാ എന്ന ചോദ്യത്തിന് എന്റെ മനസ്സിൽ ഒരു മറുപടി മാത്രം എന്റെ പെണ്ണ് ❤.. ഭർത്താവ് അങ്ങനെ പറയാൻ ആണ് തോന്നിയത് അങ്ങനെ തന്നെ പറഞ്ഞു.. അവിടന്നു ഇറങ്ങുമ്പോൾ ഒരു ലക്ഷ്യം മാത്രം ബാക്കി ഉള്ളവർക്കുള്ള കണക്ക് 😡😡😡.. ” ഓർമ്മകളിൽ നിന്നും ഉണർന്നതും അവന്റെ മുഖം ദേഷ്യത്താൽ കത്തിജ്വലിച്ചു..🔥🔥🔥 ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു ഗുണ്ടകൾക്കു നേരെ വന്യമായ നോട്ടത്തോടെ നടന്നു.. അവന്റെ മുഖഭാവം കൺകെ പേടിച്ചു വിറച്ചുകൊണ്ട് കൈകൂപ്പി നിന്നു..

“ഒരു ചോദ്യം ഒരേറ്റ ചോദ്യം… ആരുടെ നിർദേശം അനുസരിച്ച് ഇറങ്ങി പുറപ്പെട്ടു..” ഒരുത്തനോട് അവൻ ചോദിച്ചു അയാൾ വിറച്ചു കൊണ്ട് മറുപടി നൽകി “എംകെ ഗ്രൂപ്പ്‌ മോഹനൻ സാറിന്റെ മകൻ കരൺ..”പറഞ്ഞ് തീർന്നതും അയാളുടെ അലർച്ച അവിടെ മുഴങ്ങി.. അവൻ അയാളുടെ രണ്ടുകയും പിടിച്ച് തിരിച്ചോടിച്ചു..”എത്രയാ ചാർജ്..” അടുത്ത ആളോട് ചോദിച്ചതും ഉമീർ ഇറക്കി മറുപടി നൽകി”5 ലക്ഷം..”ഒരു ചിരിയോടെ അവന്റെ അരികിൽ നടന്നു അവൻ ബാക്കി ഉള്ള രണ്ടുപേരും അവന്റെ കാലിൽ വീണു”സർ ഒന്നും ചെയ്യല്ലേ ഞങ്ങൾ എന്ത് വേണമെങ്കിലും ചെയ്യാം..”കരഞ്ഞു കൊണ്ടുള്ള അവരുടെ വർത്താനം കേൾക്കേ അവന്റെ ചുണ്ടിൽ പുച്ഛചിരി ആയിരുന്നു..കണ്ണുകൾ ഇടതു കൈ അടച്ചു മുഷ്ടി ചുരിട്ടി ഇടതു കാലിൽ അടിച്ച് കൊണ്ട് ദേഷ്യം നിയന്തിച്ചു അവൻ അവർക്ക് നേരെ തിരിഞ്ഞു
“ശരി നിങ്ങൾക് ഞാൻ ഒരു അവസരം തരാം “എന്ന് പറഞ്ഞു അവരോട് അവൻ ഒരു രഹസ്യകരാർ ഉണ്ടാക്കി (ഇപ്പോ പറയില്ല വെരി സോറി 😁😁) അതിനു സമ്മതിച്ചു അവരുടെ ജീവൻ തിരിച്ചു കിട്ടിയ സമാധാനത്തിൽ അവിടെ ഇറങ്ങി..

കൂടമഞ്ഞുള്ള ആ രാവിൽ പുതപ്പിനുള്ളിൽ ചുരുണ്ടകൂടി ഉറങ്ങിയവളെ ഒരു പുഞ്ചിരിയോടെ തട്ടിവിളിച്ചു”എടി പെണ്ണേ എഴുന്നേൽക്ക് സമയം ഒത്തിരി ആയി..”അവളൊന്നും കുറുകി തിരിഞ്ഞു കിടന്നു ആഹാ അത്രയ്ക്കയോ നിന്റെ ഉറക്കം ഞാൻ ഇപ്പോ ശരിയാക്കിത്തരാം.. അത് കേൾക്കേ അവളുടെ ചെഞ്ചുണ്ടിൽകുസൃതി ചിരി തെളിഞ്ഞു അത് കണ്ടതും അവനിലും ആ ചിരി ഉണ്ടായിരുന്നു.. അവളുടെ പുതപ്പ് വലിച്ചു താഴെ ഇട്ട് അവൻ അവളുടെ മുകളിൽ രണ്ടു സൈഡ് കൈ കുത്തി കിടന്നു.. അപ്പഴും അവൾ കണ്ണ് തുറന്നില്ല.. അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ പരുതി അവളുടെ ചെഞ്ചുണ്ടിൽ കണ്ണുകൾ എത്തിപ്പെട്ടതും അവന്റെ മുഖം അവളിൽ അടുത്തു അവന്റെ നിശ്വാസം അവളുടെ മുഖത്തു തട്ടിയതും അജു ഞെട്ടി കണ്ണ് തുറന്നു..താൻ ഇന്നോളം കാണാത്ത സ്വപ്നം കണ്ടതും അജുവിന് എന്തെന്നില്ലാത്ത ഫീൽ വന്നു നിറഞ്ഞു.. സമയം നോക്കാൻ അവൾ ടേബിളിൽ വച്ച ഫോൺ കൈയിൽ എടുത്തു നോക്കി 6.45, എന്നും എഴുനേൽക്കുന്ന സമയം കഴിഞ്ഞിരിക്കുന്നു സാധാരണ 5 മണിക്ക് എഴുനേൽകും എന്നിട്ട് ജോഗിംഗ് പോകും… അജു ഓർത്തു.. ആ സ്വപ്‌നത്തിൽ വന്ന ആളുടെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചതും നിരാശ ആയിരുന്നു ഫലം.. പെട്ടന്ന് ഫോണിൽ മെസ്സേജ് ടോൺ കേട്ടതും അജു ഫോൺ എടുത്തു നോക്കി.. പ്രൈവറ്റ് നമ്പർ എന്ന് കണ്ടതും സംശയത്തോടെ ഫോണിലെ മെസ്സേജ് ഓപ്പൺ ചെയ്തു…മെസ്സേജ് കണ്ട നിമിഷം അജു ഞെട്ടി എഴുന്നേറ്റു……..തുടരും