18/04/2026

മാംഗല്യം : ഭാഗം 05

രചന – അർച്ചന

ടി…നിങ്ങൾ അറിഞ്ഞോ…പുതിയ ഒരു മുതൽ വന്നിട്ടുണ്ട് നമ്മുടെ ഡിപ്പാർട്ട്‌മെന്റ് മെന്റിൽ …നമ്മുടെ സന്ധ്യ ടീച്ചർക്ക് പകരം..എന്നാ കേട്ടെ…എന്റെ പൊന്നോ..ഉഗ്രൻ ഒരു ഐറ്റം… കാപ്പി കളർ കണ്ണും…ഉഫ്‌ പറയണ്ട…ക്ലസ്സിൽ ഏതോ ഒരുത്തി വില്ലത്തി ഗ്രൂപ്പിനോട്… പറഞ്ഞു തകർക്കുന്നുണ്ട്…. ഇവള് മാര് ഇതെന്തുവ..ഒരെന്നതിനെയും വെറുതെ വിടില്ലേ…. ഹോ…അങ്ങേരെ ഊട്ടി വലിച്ചു…ഒരു പടുത്തി ആക്കി….പാവം…സർ…ഇതു കേട്ട് ആവണി പറഞ്ഞു… ഞാൻ പറഞ്ഞത് അല്ലെ….നി നോക്കിയ്ക്കോ…അങ്ങേരെ നമ്മടെ ക്ലാസ്സിലെ ഏതേലും മുതല് കൊത്തിക്കോളും…. ദേ..അവൾക്ക് എന്തോ ഭാഗ്യത്തിന് അലോക് സർ നെ കിട്ടി…അതുപോലെ ഒരു ഭാഗ്യം ഒന്നും നമുക്ക് ഇല്ല…ഇഷു താണ്ടിയ്ക്ക് കയ്യും കൊടുത്തു പറഞ്ഞു…. ഹും…ഭാഗ്യം… എന്റെ നിര്ഭാഗ്യമ ആ കാട്ടു മാക്കാൻ…. എന്നു പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടതും…അലോക് ക്ലസിലേയ്ക്ക് വന്നു കയറിയതും ഒത്തായിരുന്നു…

അത്രയും നേരം അല്ബിക്കൊണ്ടിരുന്ന ക്ലാസ് ആ ഒറ്റ നിമിഷം കൊണ്ട് നിശബ്ദം ആയി… ഹോ..വന്നു….സാക്ഷി ഒരു നേടുവീർപ്പ് ഇട്ടുകൊണ്ട് പറഞ്ഞു… സാക്ഷി നോക്കുമ്പോൾ അങ്ങേരുടെ മുഗത്തു ഒരു ലോഡ് പുച്ഛം… വേണി……നി ഓഫീസിൽ പോയി എന്റെ മേശ മേൽ ഉള്ള…പേപ്പർസ് എല്ലാം ഇങ്ങു എടുത്തോണ്ട് വാ….എന്നും പറഞ്ഞു…അലോക്. കയ്യും കെട്ടി…മേശമേൽ ചാരി നിന്നു.. ഇങ്ങേരു ഇത് ഏത് പേപ്പറിന്റെ കാര്യമാ പറയുന്നേ…(സാക്ഷി ആ…..എന്റെ അറിവിൽ ഒരു examum നമ്മൾ..എഴുതി….യി……(ആവണി ടി…ഇനി കഴിഞ്ഞ മാസം ഇട്ടത് വല്ലതും ……(ഇഷാന ദൈവനെ…അതില് ഞാൻ എന്തെരാണ് എഴുതി വെച്ചേക്കുന്നത് എന്നു എനിയ്ക്ക് പോലും ഉറപ്പില്ല…ഇന്ന് മൊത്തത്തിൽ നാറും…. (സാക്ഷി ഇത് ഇങ്ങേരു മനപൂർവം പണി തന്നതാ…കാലൻ..സാക്ഷി മനസിൽ പറഞ്ഞു… വേണി ആണെങ്കിൽ…എന്തോ വലിയ കാര്യം ചെയ്ത കണക്ക്..പേപ്പർ എല്ലാം പൊക്കി പിടിച്ചു…കാമുകന് റോസാപ്പൂവ് കൊടുക്കുന്ന എഫക്ടിൽ പേപ്പർ കൈ മാറി….

സാക്ഷി ആണെങ്കിൽ മൂട്ടിനു തീ പിടിച്ച അവസ്ഥയിലും.. ടി..ടി. അവൾ നിന്നു കൂവുന്നത് കണ്ടോ…രണ്ടും രണ്ടുവശത്തു നിന്നും സാക്ഷിയെ തോണ്ടി… മിണ്ടതിരിയെടി പട്ടികളെ……സാക്ഷി ചീത്ത വിളിച്ചതും രണ്ടും നോർമൽ ആയി…. കുറച്ചു കഴിഞ്ഞതും അലോക് പേപ്പർ വിളിച്ചു കൊടുക്കാൻ തുടങ്ങി…. എല്ലാ പ്രവശ്യത്തെ പോലെ വേണി ക്ലാസ്സ് ടോപ്പർ… വേണി ആണെങ്കിൽ അതിന്റെ അഹങ്കാരത്തിൽ തന്നെ വിനയ കുലീന ആയി പോയി പേപ്പർ കൈ പറ്റി….. ഇനി അടുത്തത്… നമ്മുടെ ത്രി moorthikal അങ് പൊങ്ങിയെ…..അലോക്. കളിയായി പറഞ്ഞതും….3ഉം ഇരുന്ന ഇരിപ്പിടത്തിൽ നിന്നും അങ് നൈസ് ആയി അങ് എണീച്ചു… ഇങ്ങു വാ..3ഉം….(അലോക് വിളി കേൾക്കേണ്ട താമസം…3ഉം അവന്റെ മുന്നിൽ ഹാജർ… എന്തുവ…ഇതിൽ 3ഉം എഴുതി പിടിപ്പിരിയ്കുന്നേ……എഹ്….അലോക് ചൂടായതും…3ഉം ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു…

അടുത്തു നിൽക്കുന്ന രണ്ടെണ്ണം..just പാസ് എങ്കിലും ആയിട്ടുണ്ട്…. താനോ…. സാക്ഷിയെ നോക്കി…അലോക്ക് കലിപ്പിൽ ചോദിച്ചതും…. സാക്ഷി ഞെട്ടി മുഗം ഉയർത്തി അലോകിനെ നോക്കി… പാസോ…ഇവരോ… എന്ന ഭാവം..ആയിരുന്നു സാക്ഷിയുടെ മുഖത്ത് എങ്കിൽ… ഞങ്ങളോ..പാസോ..എന്ന ഭാവം ആയിരുന്നു അവർക്ക്…. പിന്നെയും അലോക്…3 നേയും നിർത്തി പൊരിച്ചും..മെയിൻ ആയി സാക്ഷിയെ… അവസാനം…വാ കൊണ്ടുള്ള യുദ്ധം കഴിഞ്ഞതും…കയ്യിൽ ഇരുന്ന പേപ്പർ അവരുടെ മുഗത്തേയ്ക്ക് വീശി ഒരു ഏറ് കൊടുത്തു..3ഉം കൂടി തെക്കു വടക്കേന എറിഞ്ഞ പേപ്പർ…ചാടി പിടിച്ചു…നേരെ ബെഞ്ചിലേയ്ക്ക് പോകാൻ ഭാവിച്ചതും…. എങ്ങോട്ടാ 3ഉം കൂടി…. അതിലെ ഓരോ ചോദ്യവും അഞ്ചു പ്രാവശ്യം..എന്നെ എഴുതി കാണിച്ചിട്ടു….ക്ലസ്സിൽ കയറിയാൽ മതി…. വേണി നിന്റെ പേപ്പർ അങ് കൊടുക്ക്…കണ്ടു പടിയ്ക്കട്ടെ…എന്നും പറഞ്ഞു..

അലോക് വേണിയുടെ പേപ്പർ വാങ്ങി..സാക്ഷിയുടെ കയ്യിൽ കൊടുത്തു്….. ആ…പിന്നെ…. സാക്ഷിയ്ക്ക് മാത്രം 5 തവണയും…ബാക്കി രണ്ടും 2 തവണ വീതവും എഴുതിയാൽ മതി…എന്നും പറഞ്ഞു അലോക് ക്ലാസ് എടുക്കാൻ തുടങ്ങി…. സാക്ഷി ആണെങ്കി…അലോകിനെ പ്രാവി കൊണ്ട്..പുറത്തേയ്ക്കും…കൂടെ ബാക്കിയുള്ളവരും.. പുല്ല്….ഇത് എനിയ്ക്ക് അങ്ങേരു മനപൂർവം പണി തന്നതാ. .എന്നാലും…പരട്ടകളെ നിങ്ങൾ എങ്ങനെ പാസ് ആയി….(സാക്ഷി അതാ ഞങ്ങൾക്കും മനസിലാവാത്തത്… ഏറെ കുറേയും നിന്റെ നോക്കിയ കോപ്പി അടിച്ചത്…ആവണി ചിന്തയോടെ പറഞ്ഞു… ഹും…എനിയ്ക്കെ എല്ലാം മനസിലായി…അങ്ങേരു എന്നെ മനപ്പൂർവം തൊപ്പിച്ചതാ…..(സാക്ഷി അല്ലാതെ നി തോറ്റത് അല്ല… ഇഷു കളിയാക്കി ടി..ഞാൻ അങ്ങനെ എങ്കിലും ഒന്നു സമാദനിച്ചോട്ടെ…plz….എന്നും പറഞ്ഞു സാക്ഷി എഴുത്തു തുടങ്ങി..കൂടെ ബാക്കിയുള്ളവരും… അലോകിന്റെ പിരീഡ് കഴിഞ്ഞു….എന്നു ബെൽ കേട്ടതും മൂന്നും ചാടി കൂട്ടി എണീറ്റു… പുറത്തേയ്ക്ക് ഇറങ്ങി..അലോക് അവരെ ഒന്നു നോക്കി സ്റ്റാഫ് റൂമിക്കയ്ക്ക് പോയി.

അവൻ പോയി എന്ന് കണ്ടതും 3ഉം നേരെ അകത്തേയ്ക്ക്. കയറി……അവരുടെ സീറ്റിൽ പോയി ഇരുന്നു… അടുത്ത പിരീഡ് ആയതും അടുത്ത സർ പടിപ്പിയ്ക്കാൻ വന്നു…. എങ്ങനെയൊക്കെയോ അവസാനം ഉച്ച വരെ തള്ളി നീക്കി… ഉച്ചയ്ക്ക്….3ഉം കൂടി കൊണ്ടു വന്ന ഫുഡ് കയ്യിട്ടു വാരി തിന്നു…. ഉച്ചയ്ക്ക്…കണ്ണിൽ ഉറക്കവും കൊണ്ട് 3ഉം സ്വപ്നാടനത്തിൽ ഇരിയ്ക്കുമ്പോൾ ആണ്…ഇമ്രാൻ വന്നു കയറിയത്… ഇമ്രാൻ വന്നതും….അതുവരെ ഉറക്കം തൂങ്ങി ഇരുന്ന പിള്ളേർ എല്ലാം സടകുടഞ്ഞു എണീറ്റു….ത്രി മൂർത്തികൾ ഒന്നു തല എത്തിച്ചു നോക്കി…നേരെ ഡെസ്കിലേക്ക്ക് വീണു…. അവർക്ക് ആർക്കും ഉള്ളത് അല്ലല്ലോ..അതുകൊണ്ട് അങ്ങേരു വന്നാൽ എന്താ പഠിപ്പിച്ചാൽ എന്താ എന്ന ഭാവം ആയിരുന്നു 3നും… ഇമ്രാൻ വന്നു ക്ലാസ്സിനെ മൊത്തത്തിൽ ഒന്നു നോക്കി…കൂട്ടത്തിൽ പിറകെ കിടക്കുന്ന 3 എണ്ണത്തിനെയും…. എന്നിട്ടു സ്വയം പരിചയപ്പെടുത്തി… പലർക്കും അറിയേണ്ടുന്നത് കല്യാണം കഴിച്ചോ എന്നാണ്… അതിനുള്ള ഉത്തരം ഒരു ചിരിയിൽ ഒതുക്കി…ഓരോരുത്തരെ ആയി പരിചയ പ്പെടാൻ തുടങ്ങി..

ലാസ്റ്റ് ബെഞ്ചിൽ ഏറ്റത്തിയതും….ഇമ്രാൻ…ഡെസ്കിൽ തല വെച്ചു കിടന്നു ഉറങ്ങുന്ന… മൂന്നെണ്ണത്തിനെയും ഡെസ്കിൽ തട്ടി വിളിച്ചു… രണ്ടെണ്ണം കണ്ണു തുറന്നു അവനെ ഒന്നു നോക്കി വ്രിത്തി ആയി ഇളിച്ചു കാട്ടി…അപ്പോഴാണ്…കൂടെ കിടന്നു ഉറങ്ങുന്ന മുതലിനെ കണ്ടത് പിന്നെ അവളെ ഞൊണ്ടി വിളിച്ചു… എന്താടി…പന്നി….ishu ഉറക്ക പിച്ചിൽ ചോദിച്ചതും… ശൂ.. ശൂ…. എന്നും പറഞ്ഞു…ബാക്കി രണ്ടും മുന്നോട്ടേക്ക്. കണ്ണു കാട്ടി…. എനിയ്ക്ക് വരുന്നില്ല….നിങ്ങള് പോയിട്ടു വാ…എന്നും പറഞ്ഞു…അവള് വീണ്ടും കിടക്കാൻ പോയതും…സാക്ഷി കലിപ്പിൽ അവളുടെ തല അവനു നേരെ തിരിച്ചു….. അപ്പോഴാണ് അവളും അവനെ കാണുന്നത്….അവള്..അവനെ ഒന്നു നോക്കി ഞെട്ടി ഉമിനീർ ഇറക്കി….എണീറ്റു ഇരുന്നതും…. ക്ലാസ്സിൽ മൊത്തം ചിരി പടർന്നതും ഒത്തായിരുന്നു…. ഇതു കേട്ടതും.. stop… it…… എന്നും പറഞ്ഞു ഇമ്രാന്റെ അലർച്ച ആ ക്ലാസ് മൊത്തത്തിൽ കേട്ടു…അത്രയും നേരം..എന്തോ പോലെ ഇരുന്ന പിള്ളേർ എല്ലാം…ഡീസന്റ് ആയി…. 3 മൂർത്തികളും ഞെട്ടി അവനെ നോക്കുന്നുണ്ട്… കൂട്ടു കെട്ടിന്റെ ബലം….അല്ലാതെ എന്താ….(ആവണി ഇതിന്റെ ഒക്കെ സൗണ്ട് സിസ്റ്റം അടിച്ചു പോകില്ലേ…. സാക്ഷിയും പിറുപിറുത്തു ഉറക്കം കഴിഞ്ഞോ..എന്നും പറഞ്ഞു..തലയിലെ തട്ടം ശെരിയ്ക്ക് പിടിച്ചു ഇട്ടു കൊടുത്തു….ഇമ്രാൻ ishunu നേരെ തിരിഞ്ഞു…അവൾ വേണം വേണ്ടാത്ത രീതിയിൽ ഒന്നു മിഴിച്ചു നോക്കി….

ഇന്ന് ഇരുന്നു ഉറങ്ങിയത് ഇരിയ്ക്കട്ടേ… ഇനി ഇതു എന്റെ ക്ലാസ്സിൽ ആവർത്തിച്ചാൽ…ഈ ഡെസ്കിൽ കയറ്റി നിർത്തും…പിന്നെ മക്കൾക്ക് 3നും നിന്നു ഉറങ്ങാം… മനസിലായോ…ഇമ്രാൻ ചോദിച്ചതും…3 ഉം നിഷ്‌കു ആയി തലയാട്ടി… നിങ്ങളെ പറ്റി…ഒരാൾ..കോംപ്ലയിന്റ പറഞ്ഞിട്ടുണ്ട്… അതുകൊണ്ട് ഇനി മുതൽ ഞാൻ ശെരിയ്ക്ക് ശ്രെദ്ധിച്ചോലാം…എന്നും പറഞ്ഞു.. ishune ഒന്നു നോക്കി….ഇമ്രാൻ അടുത്ത ബെഞ്ചിലേയ്ക്ക് പോയി.. ടി…ആ പറഞ്ഞത്…നമ്മുടെ ishune ഊന്നി ആണോ…..(ആവണി അവന്റെ പോക്ക് നോക്കി പറഞ്ഞു… ആ….. എന്നാലും ആരാവും ആ കംപ്ലയിന്റ കൊടുത്തത്…. (സാക്ഷി വേറെ ആരു ..സ്വന്തം കെട്ടിയൊന് ആവും….തട്ടം ഒന്നു കൂടി നേരെ പിടിച്ചു ഇട്ടു ഇഷാന പറഞ്ഞു… അൽ പരട്ട തെണ്ടി…. മനുഷ്യനെ ഒരു വിധത്തിലും ജീവിയ്ക്കാൻ സമ്മതിയ്ക്കില്ല അല്ലെ…സാക്ഷി ആരോടെന്നില്ലതെ ഇരുന്നു പിറുപിറുത്തതും ബാക്കി രണ്ടും…ഊറി ചിരിച്ചു…. അന്നത്തെ ക്ലാസ് കഴിഞ്ഞു ഇമ്രാൻ ക്ലാസ്സിൽ നിന്നും പോകുന്നതിനു മുന്നേ ബാക്ക് ബെഞ്ചിലേയ്ക്ക് ഒന്നു സ്രെദ്ധ പാളി…നോക്കി…ചിരിയോടെ പുറത്തേയ്ക്ക് വിട്ടു….

ആ 3എണ്ണവും ഇതൊന്നും ശ്രെദ്ധിയ്ക്കാതെ കൊണ്ടു പിടിച്ച ഡിസ്കഷനിലും… വൈകിട്ട് വീട്ടിൽ എത്തുമ്പോഴും സാക്ഷി…ഭയങ്കര..കലിപ്പിൽ ആയിരുന്നു… ഇമ്രാനോട് ചെന്നു കാര്യം തിരക്കിയപ്പോ അറിഞ്ഞു അലോക് തനിയ്ക്കിട്ടു വെച്ചത് ആണെന്ന്…അതുകൊണ്ട് തന്നെ അലോക് വരുന്നത് വരെ കാത്തു നിന്നു… ആവണി ആണെങ്കിൽ ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടിൽ നേരെ അടുക്കളയിൽ പോയി കയ്യിട്ടു…രാവിലത്തെ അപ്പവും അന്നത്തെ മീൻ കറിയും എടുത്തു കൊണ്ട് വന്നു…tv യും ഓണ് ആക്കി അതിന്റെ മുന്നിൽ ഇരുന്നു…. സാക്ഷിയ്ക്ക് അതുകണ്ട് വിശപ്പ് കൂടി എങ്കിലും… കുറച്ചു നേരത്തേയ്ക്ക് അടക്കി…. കുറച്ചു കഴിഞ്ഞു അലോക് വന്നതും കാണുന്നത്… താണ്ടിയ്ക്ക്. കയ്യും കൊടുത്തു ഇരിയ്ക്കുന്ന ആവണിയെയും അവളുടെ മുന്നിൽ ഇരുന്നു പാത്രം വഴിച്ചു നക്കുന്ന സാക്ഷിയെയും ആണ്… അവൻ അവളെ ഒന്നു പുച്ഛിച്ചു നോക്കി അകത്തേയ്ക്ക്. കയറി പോയി…. ടി…എന്റെ അപ്പം….ആവണി ചോദിച്ചതും സാക്ഷി ഒന്നു ഇളിച്ചു കാട്ടി…

ഞാൻ ഒരുപാട് പ്രാവശ്യം വേണ്ട വേണ്ട. എന്നു പറഞ്ഞതാ……(സാക്ഷി ആരോട്…..(ആവണി എന്റെ മനസ്സിനോട്….പക്ഷെ കേട്ടില്ലെടി….. എന്നും പറഞ്ഞു പത്രം അവളുടെ കയ്യിൽ അങ് കൊടുത്തു…നേരെ പോയി കയ്യും വായും നല്ലതു പോലെ കഴുകി… കാരണം…ചോദ്യം ചോദിയ്ക്കുമ്പോൾ നാറ്റം വരരുതല്ലോ… കയ്യും വായും കഴുകിയതും സാക്ഷി നേരെ അലോകിന്റെ മുറിയിലേയ്ക്ക് വെച്ചു പിടിച്ചു…. ഇവള് ചേട്ടന്റെ കയ്യിൽ നിന്നും വാങ്ങികൊണ്ടേ വരൂ….ആവണി അവളുടെ പോക്കും നോക്കി മനസിൽ പറഞ്ഞു… സാക്ഷി ചെല്ലുമ്പോൾ അവൻ ഫ്രഷ് ആവാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു… അവളെ കണ്ടതും…അവൻ ചോദ്യ ഭാവത്തിൽ ഒന്നു നോക്കി….എന്നിട്ടു തിരിഞ്ഞു നിന്നു…വാച്ചും പേഴ്‌സും എടുത്തു മേശ മേൽ വെച്ചു…ശർട്ടിന്റെ..കയ്യിലെ ബട്ടൻ അഴിയ്ക്കുവാൻ തുടങ്ങി…ഡോ..താൻ ആ പുതിയ സാറിനോട്… എന്തൊക്കെ അനവശ്യങ്ങളാ പറഞ്ഞത്.. ഞാൻ ഒരു അനാവശ്യവും പറഞ്ഞില്ല… ക്ലസ്സിൽ അലമ്പു ആണെന്നും…പഠിയ്ക്കാൻ മടി ആണെന്നും താനും കൂടി ഒന്നു ശ്രെദ്ധിയ്ക്കണം എന്നും..മാത്രമേ പറഞ്ഞുള്ളു….

പിന്നെ ഞാൻ നിന്നെ കെട്ടിയ കാര്യവും….എന്നും പറഞ്ഞു…അലോക് ഷർട്ട് ഊരി…കസേരയിലേക്ക് ഇട്ടു….. എന്തിനു…………സാക്ഷി ഞെട്ടി കൊണ്ട് ചോദിച്ചു… why….. എന്താ ഞാൻ പറഞ്ഞാൽ.. എന്റെ ഫ്രണ്ടിനോട് ഞാൻ കാര്യം പറഞ്ഞു….അതിലെന്താ തെറ്റു….പിന്നെ വേറെ ആരും അറിയരുത് എന്നും പറഞ്ഞു…. വോ..വേറെ ആരാറിഞ്ഞിട്ടും ഒരു കാര്യവും..ഇല്ല.. ആകെ കൂടി വായി നോക്കാൻ പറ്റിയ മുതൽ ആയിരുന്നു…. ഒരെണ്ണം ഉള്ളത് എന്റെ മണ്ടയിൽ ആയി… പുതുതായി വന്നതിനെ കണ്ടെങ്കിലും സംതൃപ്തി അടയാം എന്നു കരുതി ….എന്നിട്ടു അതും താൻ നിർത്തിച്ചില്ലേ…എനിയ്ക്ക് നല്ല ബസമം ഉണ്ട്..എന്നും പറഞ്ഞു അലോകിനെ നോക്കുമ്പോൾ…അവൻ കയ്യും കെട്ടി അവളെ തന്നെ നോക്കി നിൽക്കുന്നു… പറഞ്ഞത് കൂടിപോയോ…ഏയ്‌…(സക്ഷി ആത്മ ഉം..എന്തേ…. നി ഇനി ആരെയെങ്കിലും വായി നോക്കി എന്നു ഞാൻ അറിഞ്ഞാൽ…..അലോക്. കലിപ്പായി… എന്താ വായി നോക്കിയാൽ….ഞാൻ ഇനിയും നോക്കും…കോളേജിൽ എന്തോരം ചേട്ടൻ മാർ ഉണ്ടെന്നോ…. ഹോ..അതിൽ ആ സനൂപ് ചേട്ടൻ എന്ന ലൂക്ക് ആണെന്നോ….(സാക്ഷി..അവനെ മൂപ്പിയ്ക്കാൻ പറഞ്ഞു…

ഹും..പരട്ട സീനിയർ..(സാക്ഷി ആത്മ എങ്കി നി…പോയി ഒലത്തടി…അവളും അവളുടെ ഒരു സനൂപും….. ടി…മര്യാദിയ്ക്ക്…ഞാൻ പറഞ്ഞത്…നി ഒരു 10 പ്രാവശ്യം എനിയ്ക്ക് എഴുതി കാണിച്ചിട്ട് നി ഇന്ന് കിടന്നു ഉറങ്ങിയാൽ…മതി…. ഇറങ്ങി പോടി..എന്റെ മുറിയിൽ നിന്നു…എന്നും പറഞ്ഞു..രണ്ടു ചാട്ടവും ചാടി…അവൻ ടവലും എടുത്തു കുളിയ്ക്കാൻ കയറി… സാക്ഷി ആണെങ്കിൽ ആരാ ഇവിടെ പടക്കം പൊട്ടിച്ചേ എന്ന അവസ്ഥയിലും… ഇങ്ങേർക്ക് എന്താ പ്രാന്ത് ആണോ… വെറുതെ ചൊറിഞ്ഞു5 എന്നുള്ളത് 10 പ്രാവശ്യം..ആക്കി….പുല്ല്…എന്നും പറഞ്ഞു സാക്ഷി ബാത്റൂമിലെ വാതിലിലേയ്ക്ക് നോക്കി… അലവലാതി പരട്ട ….ഒരു വക പടിയ്ക്കുകയും ഇല്ല..കണ്ടവൻ മാരേ എല്ലാം വായിനോട്ടവും….എന്നും പറഞ്ഞു അലോക് നിന്നു പിറുപിറുക്കുവാൻ തുടങ്ങി…. അവള് എങ്ങനെ പോയാലും എനിയ്ക്ക് എന്താ… അല്ലേൽ അങ്ങനെ ഇപ്പൊ പോണ്ട… എന്റെ ജീവിതം കോഞ്ഞാട്ട ആക്കിയിട്ട്…അങ്ങനെ ഇപ്പൊ അവള് സുഗിയ്ക്കണ്ട….പുല്ല്…എന്നുമ്പപറഞ്ഞു അവളെ കുറെ ചീത്തയും വിളിച്ചതും അവനു കുറച്ചു ആശ്വാസം ആയി…. പിന്നെ പെട്ടന്ന് തന്നെ കുളിച്ചിട്ടു ഇറങ്ങി…. ആദ്യം നോക്കിയത്…സാക്ഷിയെ ആയിരുന്നു….

ഇതിനു കുളിയും നനയും ഒന്നും ഇല്ലേ…. ആഹ് പണ്ടേ ഇല്ലല്ലോ…ഇനി പുതുതായി ശീലിച്ചാൽ കൊള്ളാം…എന്നും പറഞ്ഞു…തലയും തുവർത്തി…വേഷം മാറി…അവൻ താഴേയ്ക്ക് ചെന്നു… നോക്കുമ്പോ…ആവണിയോടും സാക്ഷിയോടും അടികൂടി….സിദ്ധു ഇരിയ്ക്കുന്നു… 3ഉം….ഒരു ചാനൽ തന്നെ കാണുന്നത്…എന്നാലും remortt അവരുടെ കയ്യിൽ വേണം എന്നും പറഞ്ഞു…തർക്കവും…പിടിവലിയും…. ഇതൊക്കെ പിള്ളേരെക്കാൾ കഷ്ടം ആണല്ലോ….എന്നും പറഞ്ഞു…അലോക്…നേരെ ചെന്നു റിമോർട്ട് പിടിച്ചു വാങ്ങി…. ഞാൻ കയ്യിൽ വെച്ചേക്കാം എന്നു പറഞ്ഞപ്പോ…ഇവര് പറയുവാ…ഞങ്ങൾ വെച്ചോലാം എന്നു…. പറ അളിയാ…ഞാനല്ലേ കുഞ്ഞു അപ്പൊ എന്റെ കയ്യിൽ അല്ലെ തരേണ്ടേ….സിദ്ധു. അലോകിന്റെ കയ്യിൽ തൂങ്ങി പരാതി പെട്ടു… ആഹാ…അതെവിടുത്തെ ഏർപ്പട…. ആദ്യം റിമോർട്ട് എടുത്തത് ഞാനാ…അപ്പൊ ഞാൻ പിടിച്ചോളാം…ആവണിയും വിട്ടു കൊടുത്തില്ല… അതൊന്നും പറഞ്ഞാൽ…പറ്റില്ല.. നമ്മൾ മൂന്നു പേരിലും…. മൂത്തത് ഞാനാ…അപ്പൊ അതു ഞാൻ എടുത്തോളം.. (കുട്ടി ഉദ്ദേശിച്ചത്… ആവണിയേക്കാളും…ഒരു മാസം മൂത്തത് നമ്മുടെ നായിക ആണ്…)

പോടി…അങ്ങനെ റിമോർട്ട് എടുക്കാം എന്നു വിചാരിയ്ക്കണ്ട….അളിയൻ എനിയ്ക്കെ തരൂ… എന്നും പറഞ്ഞു സിദ്ധു കൊഞ്ചി… ആഹാ.. .ഇതേ എന്റെ ചേട്ടനും കൂടിയ… അപ്പോ റിമോർട്ട് എനിയ്ക്കാ…അല്ലെ ചേട്ട… അങ്ങനെ ആണെങ്കിൽ എനിയ്ക്കും ഉണ്ട് അവകാശം… ഈ നിൽക്കുന്ന മുതലിന്റെ കെട്ടിയോള ഞാൻ…അതായത് ഇങ്ങേരുടെ പാതി…അപ്പൊ ഇങ്ങേരുടെ പാതി മൊത്തത്തിൽ എനിയ്ക്കാ അവകാശം…അപ്പൊ കയ്യിൽ ഇരിയ്ക്കുന്ന റിമോർട്ടിലും പാതി എനിയ്ക്ക് അവകാശം ഉണ്ട്…സാക്ഷിയും വിട്ടു കൊടുത്തില്ല… അതെന്താടി..നി റിമോർട്ട്. തല്ലി പൊളിച്ചു പാതി എടുക്കോ…. അതൊന്നും ഇവിടെ ഏശില്ല…എനിയ്ക്ക് വേണം…(ആവണി എനിയ്ക്കും…(സിദ്ധു ആർക്കും ഇല്ല….3ന്റെയും വഴക്കു കണ്ടു അലോക് കലിപ്പിൽ പറഞ്ഞി… എനിയ്ക്ക് വാർത്ത കാണണം…3നും വേറെ വല്ലതും ചെയ്യാൻ ഉണ്ടെങ്കിൽ..പോ….എന്നും പറഞ്ഞു അവരെയും തള്ളി മാറ്റി അലോക് tv ചാനൽ മാറ്റി news ഇട്ടു..അതിന്റെ മുന്നിൽ പോയി ഇരുന്നു…

സമദാനം ആയല്ലോ…ഹും..ഞാൻ തരാൻ പറഞ്ഞപ്പോ ഭയങ്കര ജാഡ ആയിരുന്നലോ…. പോയപ്പോ സമദാനം ആയല്ലോ…(സിദ്ധു ഞങ്ങളും ചോദിച്ചാലോ….നിനക്കല്ലേ ഭയങ്കര പുതുമ….ഇനി ആർക്കും വേണ്ടലോ….എന്നും പറഞ്ഞു..സാക്ഷി താണ്ടിയ്ക്ക്. കയ്യും കൊടുത്തു..ന്യൂസും നോക്കി..ഇരുന്നു….കൂടെ ബാക്കിയുള്ളവരും…. പെട്ടന്ന് എന്തോ ഓർത്ത പോലെ… ഡെയ്… അടുക്കളയിൽ അമ്മയ്ക്കും അമ്മയിക്കും എന്താ പരിപാടി….എന്തോ ഓർത്ത പോലെ സാക്ഷി ചോദിച്ചു…. അതുകേട്ടതും..സിദ്ധു എണീറ്റു അടുക്കളയിലോട്ട് ഓടി…. ടി…സ്‌പെഷ്യൽ വല്ലതും…ഉണ്ടെങ്കിൽ അവൻ അത് തീർക്കും എന്നു പറഞ്ഞു ആവണി പിറകെ ഓടി… ടി ഞാനും എന്നും പറഞ്ഞു…സാക്ഷിയും പിറകെ ഓടി… ഇതൊക്കെ പിള്ളേരെ കണ്ടു പടിയ്ക്കുവാണോ…അതോ പിള്ളേരാവൻ പടിയ്ക്കുവാണോ…കാഷ്ടം എന്നും പറഞ്ഞു…അലോക് tv യിലേക്ക് നോക്കി.. കുറച്ചു കഴിഞ്ഞതും…3ഉം ഓരോ പ്ളേറ്റിൽ പഴം പൊരിയും ആയി കടന്നു വന്നു… 3ഉം…നല്ല ചൂട് പഴം പൊരി ആരേലും എടുത്തോണ്ട്. ഓടിയാലോ എന്നു കരുതി ആണെന്ന് തോന്നുന്നു…ചൂട് പോലും വക വെയ്ക്കാതെ കുത്തി കേറ്റാൻ നോക്കുന്നുണ്ട്…

ഇതുകണ്ടതും അലോക് സാക്ഷിയുടെ പത്രത്തിൽ നിന്നും ഒരു പഴം പൊരി എടുത്തു കൂളായി tv യുടെ മുന്നിൽ പോയി നിന്നു കഴിയ്ക്കുവാൻ തുടങ്ങി…. എന്റെയ അത്…..മര്യാദിയ്ക്ക് തന്നോ…. സാക്ഷി…ദേഷ്യത്തിൽ പറഞ്ഞു… സൗകര്യം ഇല്ല…. നി നേരത്തെ പറഞ്ഞില്ലേ കെട്ടിയോന്റെ പാതി പെണ്ണുംപിള്ളേയ്ക്ക് ആണ്…. അതുപോലെ തന്നെയാ തിരിചും…എന്നും പറഞ്ഞു അലോക് പഴംപൊരി ആസ്വദിച്ചു കഴിയ്ക്കാൻ തുടങ്ങി… സാദനം… താൻ പോടോ..ഞാൻ ഇനിയും പോയി എടുക്കും രണ്ടെണ്ണം….എന്നും പറഞ്ഞു സാക്ഷി വീണ്ടും അടുക്കളായിലേയ്‌ക്ക് പോയി… പിറകെ തന്നെ ബാക്കിയുള്ളതുങ്ങളും….. അന്ന് രാത്രി…എല്ലാരും അവിടെ ആയിരുന്നു….. സിദ്ധു ആണെങ്കിൽ…രാധയുടെ മടിയിൽ കിടന്നു ഉറങ്ങി…. അതേ ഞങ്ങൾക്ക് ഒരു കാര്യം പറയാൻ..ഉണ്ട്…(അച്ഛൻ മാർ… എന്താ….(അലോക്.. ഞങ്ങൾ എല്ലാരും ചെയ്തു പൊന്നതാ…..അതുകൊണ്ട് നിയും ചെയ്യണം……(രാധേവ്… എന്താ കാര്യം…..അത് പറ..(അലോക് ഞങ്ങടെ കുടുംബത്തിൽ ആരു… കല്യാണം കഴിച്ചാലും…..ഞങ്ങടെ കുടുംബ ത്തിലെ കാവിൽ പോയി വിളക്ക് വെയ്ക്കുന്ന ചിട്ട ഉണ്ട്…. നിങ്ങടെയും കല്യാണം കഴിഞ്ഞ സ്ഥിതിയ്ക്ക് അവിടെ പോയി…വിളക്ക് വെയ്ക്കണം….(രാധേവ് അച്ഛൻ ഇതെന്താ തമാശ പറയുവാണോ….. അതു എന്തു ദൂരം ഉണ്ടെന്നു അറിയോ….അതും മലയുടെ മുകളിൽ….രണ്ടു മൂന്നു ദിവസം പിടിക്കും എല്ലാം കഴിഞ്ഞിങ് വരുമ്പോൾ….അലോക് ഞെട്ടലോടെ പറഞ്ഞു…

അതിനെന്താ….നിങ്ങള് രണ്ടും കൂടി സാവദാനം പോയിട്ടു ഇങ്ങു വന്നാൽ മതി…ഞങ്ങൾക്ക് യാതൊരു പരാതിയും ഇല്ല….അല്ലെ അളിയാ…രാധേവ്…ശങ്കരനോട് പറഞ്ഞു… ശങ്കറും അത് ശെരി വെച്ചു… അല്ല.. അച്ഛാ… ഈ കുടുംബ ക്ഷേത്രവും കാവും…അടുത്തടുത്ത് അല്ലെ വരേണ്ടേ…പിന്നെ എങ്ങനെ….രണ്ടും രണ്ടേടത്തു വരും….സാക്ഷി…ചോദിച്ചതും… അതൊക്കെ കുഴീൽ കിടക്കുന്നവരോട് ചോദിയ്ക്കണം….അവരുടെ ആചാരങ്ങൾ ആയിരുന്നു…അതു ഞങ്ങളും തുടർന്നു… പിന്നെ കാണാനും നല്ല സ്ഥലം ആയത് കൊണ്ട്… ഞങ്ങൾ…കുറച്ചു ദിവസം…അവിടെയൊക്കെ നല്ലതു പോലെ കറങ്ങി കണ്ടിട്ടാ തിരിച്ചു പോകുന്നത്….കൂടാതെ നല്ല തണുപ്പും രാധയെ കണ്ണു കാണിച്ചു ശങ്കർ പറഞ്ഞതും…അവരുടെ മുഗം ചുവന്നു തുടുത്തു… ഞങ്ങൾ നാലു പേരും ഒരുമിച്ച…അവിടെ പോയത്…. ഇനി നിങ്ങൾ…പോണം…. അതും ഒരുമിച്ചു…. വേറെ ആരും വരാൻ പാടില്ല…..(രാധേവ് എനിയ്ക്ക് ഇപ്പോഴൊന്നും എന്തയാലും പറ്റില്ല……അലോക് തറപ്പിച്ചു പറഞ്ഞതും… അതിനു നാളെ തന്നെ പോണം എന്നു പറഞ്ഞില്ലല്ലോ….അതിനു ചില കാലവും സമയവും ഉണ്ട്..അല്ലാതെ അങ്ങോട്ടേക്ക് ഒന്നും ചെന്നു കയറാൻ പറ്റില്ല…പ്രത്യേകിച്ചു മോളുടെ സമയം നോക്കിയേ പോകാൻ പറ്റു…

ശോഭന അതേത് സമയം..സാക്ഷി അടുത്തിരുന്ന ആവണിയെ ചുരണ്ടി… എന്തായാളുംഎം.നിന്റെ മോശ സമയം…ആവും… (ആവണി ഉം..ശെരിയ…അല്ലാതെ നിന്റെ ചേട്ടന്റെ കൂടെയൊക്കെ അല്ലെ പോകുന്നത്…പിന്നെ പറഞ്ഞിട്ടു കാര്യം ഇല്ല…എന്നും പറഞ്ഞു….സാക്ഷിയും. ആവണിയും അവര് പറയുന്ന ബാക്കി ഓരോന്നും കേട്ടൊണ്ട് ഇരുന്നു… അവസാനം..എല്ലാരും കൂടെ എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചു യോഗം പിരിച്ചു വിട്ടു…. ടി…ഞാൻ ഒരു കാര്യം ചോദിയ്ക്കട്ടെ…..(ആവണി എന്ത്…. അല്ലെടി….ഞാൻ മിയ്ക്ക കഥയിലും കണ്ടിട്ടുള്ള പോലെ..ഇങ്ങനെ കാട്ടിന്റെ ഉള്ളിലേയ്ക്ക് പോണ്… നായിക കാട്ടിൽ…അകപ്പെട്ടു പോകുന്നു…അല്ലെങ്കിൽ…വെള്ളത്തിൽ വീഴുന്നു… നായകൻ രക്ഷിയ്ക്കുന്നു …പിന്നെ കാട്ടിൽ റൊമാൻസ്…അങ്ങനെ വല്ലതും നടക്കൊടി…(ആവണി ചോദിച്ചതും… പ്..ഭാ….. നിനക്ക് റൊമാൻസ് ഉണ്ടാക്കാൻ എന്റെ ജീവിതമേ കിട്ടിയുള്ളൂ…. അതെന്താ നായകൻ വെള്ളത്തിൽ പോയാൽ പുളിയ്ക്കോ…..സാക്ഷി കലിപ്പായി…. അല്ല…ഞാൻ ഒരു സാധ്യത ചോദിച്ചെന്നെ ഉള്ളു….

(ആവണി. ഞാൻ വെള്ളത്തിൽ പോയാലും…നീന്തി പോരോടി പന്നി….നി പോയി കിടന്നു ഉറങ്ങാൻ നോക്ക്…എന്താണോ ആവോ..മനുഷ്യന് ഭയങ്കര ക്ഷീണം…എന്നും പറഞ്ഞു…ഗുഡ് നെറ്റും പറഞ്ഞു സാക്ഷി നേരെ അലോകിന്റെ മുറിയിലേയ്ക്ക് വിട്ടു… ഒരു കോട്ടു വായും ഇട്ടു… ഞെരി പിരി കൊണ്ട്…കതകും അടച്ചു…ബെഡിലേയ്ക്ക് നോക്കിയതും കണ്ടു…ഒരു ബെഡ്ഡു മുഴുവൻ കയ്യടക്കി പിടിച്ചിരിയ്ക്കുന്ന മുതലിനെ…. അതേ എനിയ്ക്ക്ക്കിടക്കണം… അങ്ങോട്ട് നീങ്ങി കിടന്നെ…..(സാക്ഷി കുളിയ്ക്കാതെ എന്റെ കൂടെ കിടക്കാം എന്നു നി വെറുതെ വ്യാമോഹിയ്ക്കണ്ട…. പോയി…പെറം കഴുകിയിട്ടു കിടക്കാൻ വന്നാൽ മതി…ഇല്ലേൽ അവിടെ കിടക്കാം….എന്നും പറഞ്ഞു അലോക്ക് കമിഴ്ന്നങ് കിടന്നു… അതൊന്നും പറ്റില്ല എനിയ്ക്ക് ഉറക്കം വരുന്നുണ്ട്…. വേണൊങ്കി…ഇട്ടിരിയ്ക്കുന്ന വേഷം മാറ്റാം…(സാക്ഷി പറ്റില്ല…എന്നു പറഞ്ഞില്ലേ…. ഇനിയും നിന്നു താളം ചവിട്ടി…കിടക്കാൻ ആണ് ഭാവം എങ്കിൽ…മോള്.ഇന്ന് കിടന്നു കുളിയ്ക്കും…അലോക് താക്കീത് പോലെ പറഞ്ഞതും…സാക്ഷി പിന്നെ നിന്നു മിനക്കെട്ടില്ല…. അവസാനം..കയ്യിൽ കിട്ടിയ ഒരു ടോപ്പും എടുത്തു…

അവള് കുളിയ്ക്കാൻ പോയി… നിന്നെ ശെരിയാക്കാൻ പറ്റുവോന്നു ഞാൻ ഒന്ന് നോക്കട്ടെ…അവളുടെ പോക്കും നോക്കി…അലോക് പറഞ്ഞു….കൊണ്ട് നേരെ കേറി കിടന്നു… അവളാണെങ്കി….ഒരു കാക്ക കുളിയും കുളിച്ചു…കഷ്ടി മുട്ടുവരെ ഇറക്കം ഉള്ള ഒരു ടോപ്പും എടുത്തു ഇട്ടു ഇറങ്ങി…. സൗണ്ട് കേട്ട്…അലോക് നോക്കുമ്പോൾ…പെണ്ണ് ഒരു കുട്ടി ഉടുപ്പും ഇട്ടു നിൽക്കുന്നു…. ടി…….ഒറ്റ വിളി ആയിരുന്നു….. വിളി കേട്ട് സാക്ഷി തെറ്റി അടിച്ചു വീണില്ല എങ്കിലേ ഉള്ളു… എന്താടോ….തനിയ്ക്ക്… ഒരുപാട് സൗണ്ട് ഉണ്ടെങ്കി…വല്ല അംബല കമ്മിറ്റിയ്ക്ക് വാടകയ്ക്ക്. കോഡഡോ…. എപ്പോഴും നിലവിളിച്ചോണ്ട് ഇരിയ്ക്കും….സാദനം..എന്നും പറഞ്ഞു…തലയൊന്നു തുടച്ചു…നേരെ ബെഡിലേയ്ക്ക്കിടക്കാൻ ഭാവിച്ചതും… തല നേരെ ചൊവ്വേ തുടയെടി… എന്നിട്ടു…ഈ ടോപ്പിന്റെ കൂടെ വല്ല പാന്റും ഇട്ടു നി കിടന്നാൽ മതി….. തല വേണൊങ്കി തോർത്താം… ഈ വേഷം ഒന്നും മാറ്റാൻ പറ്റില്ല…എന്നും പറഞ്ഞു അവൾ വീണ്ടും നന്നായി തല തുവർത്തി…. ടി…മര്യാദിയ്ക്ക് പറയുവാ.. ഈ വേഷം മാറ്…. അലോക്. കലിപ്പായി… ഇല്ലെങ്കി എന്തോ ചെയ്യും…താൻ മാറ്റി തരോ… എങ്കി..മാറ്റഡോ….എന്നും പറഞ്ഞു..സാക്ഷി…കൂളായി നിന്നതും…. നിന്നെകൊണ്ട്. തുണി ഉടുപ്പിയ്ക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ….എന്നും പറഞ്ഞു…അലോക് അവളെ തള്ളി മാറ്റി…അലമാരയിൽ പരതാൻ തുടങ്ങി….

ഈശ്വര…കളി കാര്യം ആയോ… ഇനി ഇങ്ങേരു എന്നെ……യോ…എന്റെ ചാരിത്ര്യം……എന്നും പറഞ്ഞു സാക്ഷി..അലോക് ചെയ്യുന്ന…കാര്യം നോക്കി കൊണ്ട് നിന്നു… കുറച്ചു കഴിഞ്ഞു….അലോക്. കയ്യിൽ എടുത്ത സാദനം കണ്ടതും അവളുടെ കിളി…കൂടും കുടുക്കയും എടുത്തു നാട് വിട്ടു… ഇങ്ങേരിതും കൊണ്ട് ഇനി എവിടെ പോകുവാ…എന്നു വിചാരിചതും….സാക്ഷി…നിമിഷ നേരം കൊണ്ട്…ആ അലമരയോട് ചേർന്നതും ഒത്തായിരുന്നു…. എന്താ ചെയ്യാൻ പോകുന്നത് എന്നു മനസ്സിലാക്കുന്നതിന് മുൻപ്….അലോക അവളെ ചുറ്റി പിടിച്ചും.കയ്യിൽ ഇരുന്ന സാദനം…അവളുടെ ഇടുപ്പിൽ ചുറ്റി കെട്ടി കൊടുത്തു… അഴിച്ചു കളായതിരിയ്ക്കാൻ നല്ല ബലത്തിൽ തന്നെ കെട്ടി…..അവളെ നേരെ നിർത്തി… സാക്ഷി ഒരു നിമിഷം….അവനെയും…അവൻ ഉടുപ്പിച്ചു തന്ന കള്ളി മുണ്ടിലേയ്ക്കും ഒന്നു നോക്കി…. ഇനി..കിടന്നോ എന്നും പറഞ്ഞു….അലോക് നേരെ പോയി കട്ടിലിലേയ്ക്ക് ഒരു വീഴ്ച ആയിരുന്നു….. കാലൻ…ഞാനെന്ത…തൊഴിലുറപ്പിന് പോവേണാ….കൈലിയും ഉടുത്തു… താൻ ഉടുപ്പിച് തന്നതാ തന്നു…ഒന്നു മയത്തിൽ കെട്ടിത്തന്നൂടാരുന്നോ…ഇതു മനുഷ്യന് ഇടുപ്പു ഇറുവുന്നു…. എന്നും മനസിൽ പറഞ്ഞു സാക്ഷി അതൊന്നു ലൂസ് ആക്കാൻ നോക്കി…. എവടെ….കൈ പോയത് മിച്ചം… അവസാനം….ആ കോലത്തിൽ തന്നെ ബെഡിലേയ്ക്ക് വീണു… തുടരും…..