18/04/2026

ശിവരുദ്ര : ഭാഗം 17

രചന – അമീന

ഇത്രയും ടൈം തന്ന മതിയോ അപ്പൂട്ടാ നിനക്ക്…. പിറകിൽ നിന്നുള്ള അഭിയുടെ ശബ്ദം കേട്ടതും ഇരുവരും തിരിഞ്ഞു നോക്കി…. പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞോ അളിയാ…. ശിവയുടെ തോളിൽ കൈയിട്ട് കൊണ്ട് അഭി ചോദിച്ചതും രുദ്ര് അഭിയെ നോക്കിയൊന്ന് ഇളിച്ചോണ്ട് ശിവയെ കണ്ണിറുക്കി കാണിച്ചു….. ഇയാളിപ്പോ എവിടുന്നാ കെട്ടിയെടുത്തത്…. ഞങ്ങളൊന്ന് റൊമാന്റിക് ആയി വന്നതേ ഉള്ളു അപ്പോയെക്കും എല്ലാം നശിപ്പിച്ചു….. ദുഷ്ട്ടൻ….. (രുദ്ര് ) അയ്യോ എന്നെ പോസ്റ്റാക്കാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ടായി, ഇവളോട് ഇഷ്ട്ടം തുറന്നു പറഞ്ഞിട്ട് അവളേം കൂട്ടി വന്ന് എന്നെ പിക് ചെയ്യാന്നു പറഞ്ഞതുകൊണ്ട് ഞാൻ ഇത്രയും നേരം എന്റെയൊരു ഫ്രണ്ടിന്റെ വീട്ടിൽ ഇരിക്കുവായിരുന്നു….. അവനാണ് എന്നെ ഇങ്ങോട്ട് കൊണ്ടാക്കിയത്….. ഓഹ് അപ്പൊ രണ്ടും കൂടി ഒത്തൊണ്ട് ആയിരുന്നല്ലേ…..(ശിവ ) ഇതൊക്കെ ഒരു രസല്ലേ മുത്തേ….രുദ്ര് അവളെ ചേർത്ത് പിടിച്ചതും ശിവ അവന്റെ കാലിന്നിട്ട് ഒരു ചവിട്ട് കൊടുത്തു…..

അത് കിട്ടിയതും രുദ്ര് അവളെ വിട്ടുമാറി കൊണ്ട് കാല് കൊടയാൻ തുടങ്ങി….. എല്ലാം കിട്ടി ബോധിച്ചില്ലേ, ഇനി പോകാം…. അഭി കളിയാക്കി ചോദിച്ചതും രണ്ട് പേരും അവന്റെ പുറകെ വെച്ച് പിടിച്ചു….. നേരത്തെ അങ്ങോട്ട് ചെന്നിട്ട് വലിയ കാര്യമൊന്നുമില്ലല്ലോ നമ്മുക്കൊരു സിനിമ കണ്ടിട്ടൊക്കെ പോയ മതി…. അഭിയുടെ അഭിപ്രായത്തോട് ഇരുവരും യോജിച്ചു…. അങ്ങനെ അവർ മൂന്നും തിയേറ്ററിൽ കേറി ഫിലിം കണ്ട് ഏകദേശം ഒരു 12 മണിയോടെ വീട്ടിലേക്ക് തിരിച്ചു…. എവിടായിരുന്നു കുട്ടികളെ ഇത്രയും നേരം…. (അച്ഛമ്മ ) ഒരു സിനിമ കാണാൻ കേറിയത അച്ഛമ്മേ അച്ഛമ്മ എന്തിനാ ഉറക്കം ഉളച്ചത് ഉറങ്ങിക്കോളാൻ ഞാൻ വിളിച്ചു പറഞ്ഞതല്ലേ….. (ശിവ ) നിങ്ങൾക്ക് അങ്ങനെയൊക്കെ പറയാം…. വീട്ടിൽ എത്തുന്ന വരെ എന്റെ നെഞ്ചിൽ തീ ആയിരുന്നു…. ചെല്ല്, പോയി കിടക്കാൻ നോക്ക് മൂന്നും…. അച്ഛമ്മ മൂന്ന് പേരെയും റൂമിലേക്ക് പറഞ്ഞു വിട്ടുകൊണ്ട് ഡോർ അടച്ചു…..

റൂമിലെ അരണ്ട വെളിച്ചത്തിൽ ശിവ രുദ്രിനെ ഓർത്തുകൊണ്ട് കണ്ണുകൾ അടച്ചു…. എന്തോ ഇന്നേവരെ തോന്നാത്തൊരുതരം സന്തോഷം അവളെ വന്ന് മൂടി….. ഇന്നത്തെ വിശേഷങ്ങൾ ഒക്കെ പാറുനെ വിളിച്ചു പറഞ്ഞു, എന്നെക്കാൾ സന്തോഷം അവൾക്ക് ഉള്ളത് പോലെ തോന്നി…. അല്ലെങ്കിലും അവൾ എന്നും എനിക്കൊരു അനുഗ്രഹം തന്നെയായിരുന്നു…… ഞങ്ങളുടെ സ്നേഹ ബന്ധതിനെ ഒരു പേരിട്ടു വിളിക്കാൻ ഇന്നും ബുദ്ധിമുട്ടാണ്….. ഓരോന്ന് ചിന്തിച്ചു അവൾ എപ്പോയോ ഉറക്കിലേക്ക് വീണു…. **** ശിവയുടെ ചിരിക്കുന്ന മുഖം ഹരിയുടെ ഉറക്കം കെടുത്തുന്നത് പോലെ അവനു തോന്നി….. തന്നെ ചുറ്റി വരിഞ്ഞിരിക്കുന്ന ലെച്ചുവിന്റെ കൈകൾ എടുത്ത് മാറ്റികൊണ്ട് അവൻ ബാൽ കണിയിൽ വന്നിരുന്നു….. ചെയ്തത് തെറ്റായി പോയോ…. ഒരു നിമിഷം അവൻ അവന്റെ മനസാക്ഷിയോട് തന്നെ ചോദിച്ചു…. ഇല്ല, ഒരുക്കലുമില്ല അവളൊരു ഭ്രാന്തിയാണ് ഏത് നിമിഷവും അവൾക്ക് സമനില തെറ്റാം, ഞാൻ ചെയ്തത് തന്നെയാണ് ശെരി….. സ്വായം ആശ്വാസിച്ചു കൊണ്ട് ഹരി വീണ്ടും ലെച്ചുവിന്റെ അരികിലേക്ക് ചേർന്ന് കിടന്നു…… മോഡേൺ ലുക്കിൽ നടന്ന ലെച്ചു ഹരിയുടെ ജീവിതത്തിലേക്ക് വന്നതോടെ ആകെ മാറി….. ഇന്നിതാ തന്റെ കുഞ്ഞിനെ തനിക്ക് സമ്മാനിക്കാൻ അവൾ തയ്യാറാകുന്നു….. ഹരി അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു…..

രാവിലെ നേരത്തെ തന്നെ ഉണർന്നു ശിവ അടുക്കളയിലേക്ക് വെച്ച് പിടിച്ചു…. അടുക്കളയിൽ എല്ലാരും നല്ല പണിയിലാണ് അച്ഛമ്മ മാത്രം ആ കൂട്ടത്തിൽ ഇല്ല…. അവരുടെ സംസാരത്തിനു വെറുതെയൊന്നു ചെവി കൊടുത്തു…. ഇന്നലെ 12 മണിക്ക ആ പെണ്ണ് വന്ന് കേറിയത്, എവിടെ പോയതാണെന്ന് ആർക്കറിയാം…. (മാധവി ) ആ കിളവനും കിളവിക്കും ഇതിനൊന്നും ഒരു കുഴപ്പവുമില്ല ഇന്നലെ ഋഷി മോൻ എന്തോ പറഞ്ഞതിന് അവർ എന്തായിരുന്നു പുകില്…. (തുഷാര) രുദ്രിനോട് അവളുടെ പുറകയുള്ള നടപ്പ് നിർത്താൻ നിനക്കൊന്നു പറഞ്ഞൂടെ രേവതി ഓരോന്ന് വരുത്തി വെച്ചിട്ട് പിന്നെ ദുഃഖിചിട്ട് കാര്യമില്ല….. അമ്മമ്മയുടെ വർത്തമാനം കേട്ടതും ശിവയുടെ കണ്ണുകളിൽ നനവ് പടർന്നു…… ശിവ മോളുടെ കൂടെ നടന്നിട്ട് എന്റെ കുട്ടിക്ക് ഇത്രയും നാളായിട്ട് ഒന്നും പറ്റിയിട്ടില്ല, പിന്നെ നിങ്ങളെ പോലെ അന്ധവിശ്വാസവും എനിക്ക് ഇല്ല…. കിട്ടുമ്പോൾ പഠിച്ചോളും, മായമ്മ പറഞ്ഞതും രേവതി പുച്ഛം കലർത്തി ഒന്ന് ചിരിച്ചു…..

ശിവ പുറകിൽ നിൽക്കുന്നത് അറിയാതെ വീണ്ടും അടുക്കളയിലെ ചർച്ചകൾ കത്തി കേറികൊണ്ടിരുന്നു. പിറകിലേക്ക് തിരിഞ്ഞു പാത്രം എടുക്കുന്ന നേരത്താണ് അമ്മമ്മ ശിവയെ കണ്ടത്….. കൈ രണ്ടും പിണച്ചു കെട്ടികൊണ്ട് എല്ലാരേയും വീക്ഷിച്ചു നിൽക്കുന്ന ശിവയെ കണ്ടതും അമ്മമ്മ ഒന്ന് പരുങ്ങി….. മാധവിയെ നോക്കി നിർത്താൻ കണ്ണു കൊണ്ട് കാണിക്കുന്നുണ്ടെങ്കിലും അവർ മൈൻഡ് ചെയ്യാതെ വീണ്ടും ശിവയുടെ കുറ്റം പറയുന്നതിൽ ശ്രെദ്ധ കൊടുത്തു….. അമ്മമ്മയുടെ നിൽപ്പ് കണ്ടതും ശിവയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…. അവരുടെ ദയനീയ ഭാവം കുറച്ചു നേരം അവൾ ആസ്വദിച്ചു….. പതിയെ പതിയെ എല്ലാരും ശിവയെ കണ്ടു…. രേവതി അവളുടെ അരികിലേക്ക് ചെന്ന് ഒരു കപ്പ്‌ ചായ നീട്ടി….. അത് വാങ്ങി ശിവ മാധവിയുടെ അരികിൽ ചെന്നിരുന്നു…… എന്താ മാധവി ചെറിയമ്മേ നിർത്തിയത്, നിങ്ങൾക്ക് നല്ല ഭാവിയുണ്ട് എത്ര നന്നായിട്ടാണ് പരദൂഷണം പറയുന്നത്…. അർഥം വെച്ചുള്ള ശിവയുടെ ചോദ്യം കേട്ടതും അവർ ഒന്ന് പരുങ്ങി……

നിങ്ങളുടെയും ഭർത്താവിന്റെയും മുറിയുടെ മുന്പിൽ കൂടിയ ഞാൻ വന്നത്….. ചെറിയച്ഛൻ ആരോടോ നല്ല വാജകമടിയിലാണ്…. ആരാന്ന് ഇടക്കൊക്കെ ഒന്ന് നോക്കുന്നത് നല്ലതാ ചിലപ്പോൾ വല്ല അവിഹിതവും ആണെങ്കിലോ….. ഇനി എനിക്കുള്ള വല്ല കോട്ടഷനുമാണോന്നും അറിയില്ലാട്ടോ….. ശിവയുടെ സംസാരം കേട്ടതും അവർക്ക് എന്തോ വല്ലായിമ തോന്നി…. അവളെയൊന്നു തറപ്പിച്ചു നോക്കികൊണ്ട് അവർ അവിടുന്ന് എണിറ്റു പോയി……. എന്റെ വീട്ടിൽ നിന്ന് എന്നെ തന്നെ കുറ്റം പറയുന്നതിൽ കുറച്ചു ലിമിറ്റ് ഒക്കെ വേണം കേട്ടോ തുഷാരാമ്മായി….. അവരെ ഒന്ന് നോക്കികൊണ്ട് ശിവ രങ്കം വിട്ടു…..

ദേ മനുഷ്യ നിങ്ങളോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് വീടിന്റെ ഉള്ളിൽ നിന്നും ഫോൺ വിളിക്കരുതെന്ന്…. ഇതാ വേലായുധൻ ആയിരുന്നു, അയാൾക്ക് ഇനിയും രണ്ട് ലക്ഷം കൊടുക്കണമെന്ന്…. ഇനി എവിടുന്ന് കൊടുക്കാനാണ്…..(ദാസ് ) തരാൻ പറ്റില്ലാന്ന് പറ മനുഷ്യ അന്ന് തന്നെ ആക്‌സിഡന്റ് നടത്തിയതിനു 5 ലക്ഷം കൊടുത്തു…. പിന്നെ അതിന്റെ കേസ് എഴുതി തള്ളിയതിനും ജോത്സ്യരെ കൊണ്ട് കളവ് പറയിപ്പിച്ചതിനുമൊക്കെയായി 15 ലക്ഷമാണ് ചിലവായത്…. ഇതെല്ലാം കഴിഞ്ഞ് കൊല്ലം നാലായി ഇനിയിപ്പോ എന്തിനാ അയാൾ വന്നത്……(മാധവി ) എനിക്കറിയില്ല മാധവി, പണം കൊടുത്തില്ലെങ്കിൽ സത്യം എല്ലാരോടും വിളിച്ചു പറയുമെന്ന അയാൾ പറയുന്നത്……(ദാസ് ) എന്റെ ഈശ്വര എന്തൊരു പരീക്ഷണമാണിത്…..അല്ലെങ്കിൽ തന്നെ ആ പെണ്ണ് എന്നെ നോക്കി ഒരു അർഥം വെച്ച സംസാരമൊക്കെ നടത്തിയിട്ട ഇപ്പൊ പോയത് …..

ഇനി നിങ്ങൾ പറഞ്ഞത് വല്ലതും അവൾ കേട്ട് കാണുവോ……. അവൾ ഒന്നും കേട്ടിട്ടുണ്ടാവില്ല, നീ പേടിക്കാതെയിരിക്ക്…. ദാസ് മാധവിയെ അശ്വസിപ്പിച്ചു….. നീ ലെച്ചു മോളോട് പറഞ്ഞു ഹരിയുടെ കൈയിൽ നിന്ന് ഒരു രണ്ട് ലക്ഷം വാങ്ങി താ…. ഹ്മ്മ്,ഞാനൊന്ന് ചോദിച്ചു നോക്കട്ടെ…. മാധവി പുറത്തേക്കിറങ്ങി….. തൂണിന്റെ മറവിലേക്ക് മാറി നിന്നതു കൊണ്ട് ശിവയെ അവർ കണ്ടില്ല….. മാധവിയുടെയും ദാസിന്റെയും വാക്കുകൾ അവളിൽ ഒരു വിറയൽ ഉണ്ടാക്കി….. സ്വന്തം മകളുടെ നല്ല ഭാവിക്ക് വേണ്ടി അവർ എന്റെ അച്ഛനെ കുരുതി കൊടുത്തു…… എല്ലാത്തിനും കാരണകാരി ഞാനാണല്ലോ ദേവി…..അവൾ കരഞ്ഞുകൊണ്ട് റൂമിലേക്ക് ഓടി….. ശിവയെ തിരക്കി വന്ന രുദ്ര് കണ്ടത് കട്ടിലിൽ കിടന്ന് പൊട്ടി കരയുന്ന ശിവയാണ്….. അത് കണ്ടതും അവന്റെ നെഞ്ചോന്ന് കാളി….. ശിവ…. ശിവ…. എന്താ പറ്റിയെ എന്തിനാ കരയുന്നത്….. അവളുടെ അടുത്തു വന്നിരുന്നു കൊണ്ട് രുദ്ര് ചോദിച്ചു…..

അപ്പോഴും അവൾ കരച്ചിൽ തുടർന്ന് കൊണ്ടിരുന്നു….. മായമ്മ വല്ലതും പറഞ്ഞോ, അവളെ എണീപ്പിച്ചിരുത്തി കൊണ്ട് രുദ്ര് ചോദിച്ചതും അവന്റെ മാറിലേക്ക് വീണു അവൾ പൊട്ടി കരഞ്ഞു….. എന്തായാലും അവളുടെ മനസൊന്നു ശാന്തമാവട്ടെ….. രുദ്ര് അവളെ ഒന്നുടെ അവനിലേക്ക് ചേർത്ത് പിടിച്ചു….. എന്റെ അച്ഛനെ കൊന്നതാ…. കൊന്നതാന്നോ, ആര്…. ചെറിയച്ഛനും ചെറിയമ്മയും കൂടി മനഃപൂർവം കരുതി കൂട്ടി നടത്തിയ ഒരു ആക്‌സിഡന്റ് ആയിരുന്നു അത്….കേട്ട കാര്യങ്ങൾ മുഴുവൻ ശിവ അവനോട് പറഞ്ഞു….. എന്റെയും ഹരിയേട്ടന്റെയും വിവാഹം മുടക്കാൻ വേണ്ടി അവർ എന്റെ അച്ഛനെ കൊന്നു കളഞ്ഞാടാ…. പദം പറഞ്ഞ് കരയുന്ന ശിവയെ കണ്ടതും രുദ്രിന് സഹിച്ചില്ല….. പോട്ടെ…. എല്ല സത്യവും നമ്മുക്ക് തെളിയിക്കാം നീ കരയാതെയിരിക്കു… ഇങ്ങനെ കരഞ്ഞാൽ അത് മാധവി അമ്മായിക്കും അമ്മാവനും രക്ഷപെടാനുള്ള തുറുപ്പ് ചീട്ടാവും…. നീ ബോൾഡ് ആയി നിൽക്കണം എന്തിനും കൂടെ ഞാനുണ്ടാവും….രുദ്ര് അവളുടെ കണ്ണുനീരു തുടച്ചു കൊടുത്തു അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു……. പോയി ഫ്രഷ് ആയിവാ നമ്മുക്ക് പാറുവിന്റെ വീടുവരെയൊന്നു പോണം….. പിന്നെ ആ ജ്യോൽസ്യനെയും ഒന്ന് കാണണം….. ഇപ്പൊ തത്കാലം ഈ വിവരം നമ്മൾ അല്ലാതെ ഒരാളും അറിയേണ്ട…. രുദ്ര് എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ പുറത്തേക്കിറങ്ങി…… ഒരു ആത്മ ധൈര്യം കിട്ടിയത് പോലെ ശിവ ഫ്രഷ് ആവാൻ പോയി……

അച്ഛമ്മേ പോയിട്ട് വരാട്ടോ…. ഇന്ന് തന്നെ ഇങ്ങ് പൊന്നേക്കണം കേട്ടോ…. രാത്രി തിരിച്ചെത്തും…. പോരെ ശിവ അച്ഛമ്മയുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് യാത്ര പറഞ്ഞിറങ്ങി….. *** ശിവയും രുദ്രും പോയ പുറകെ അച്ഛമ്മ അകത്തേക്ക് ചെന്നു… എല്ലാരും ഹാളിൽ ഇരുപ്പുറപ്പിച്ചിട്ടുണ്ട്…. രേവതി നീ പോയി ആ പാക്കറ്റ് ഇങ്ങ് എടുത്തോണ്ട് വാ….. എല്ലാരേയും നോക്കി അച്ഛമ്മ പറഞ്ഞതും രേവതി ഇന്നലെ ശിവ മേടിച്ചോണ്ട് വന്ന ഡ്രെസ്സുകളുമായി വന്നു….. മായേ ഇത് നിനക്കുള്ളതാ, ശിവ മോള് നിനക്ക് തരാൻ എന്റെ കൈയിൽ ഏൽപ്പിച്ചതാ….. അച്ഛമ്മ മായയുടെ കൈയിൽ ഒരു കവർ വെച്ച് കൊടുത്തതും ഒരു പുച്ഛത്തോടെ അവർ അത് മുറ്റത്തെക്ക് വലിച്ചെറിഞ്ഞു…… എന്റെ ഭർത്താവിനെ കൊന്നിട്ട് എനിക്ക് പട്ട് സാരിയുമായി വന്നിരിക്കുന്നു ഒരുപെട്ടവൾ…… ഉറഞ്ഞു തുള്ളിക്കൊണ്ട് അവർ അകത്തേക്ക് കേറി പോയി….. മായയുടെ പ്രീതികരണം കണ്ടതും പിന്നെ ഒന്നും പറയാൻ നിൽക്കാതെ അച്ഛമ്മയും റൂമിലേക്ക് പോയി….

കളിയും ചിരിയുമൊക്കെയായി രുദ്ര് ശിവയുടെ മൈൻഡ് മാറ്റി….. ചിരിച്ച മുഖത്തോടെ അവൾ പാറുവിന്റെ വീട്ടു പടിക്കൽ എത്തി….. ആ മക്കള് എത്തിയോ വാ വാ…. അച്ഛൻ അകത്തേക്ക് വിളിച്ചതും ഇരുവരും നിറ പുഞ്ചിരിയോടെ അകത്തേക്ക് കേറി…… ഹാളിൽ ഇരിക്കുന്ന ആളെ കണ്ടതും ശിവ ഒരു നിമിഷം ഞെട്ടി….. “അഭിലാഷ്” അഭി നീ എങ്ങനെ ഇവിടെ ഇതെപ്പോ പൊന്നു നാട്ടിലേക്ക്, ഇപ്പൊ വരുന്നില്ലന്നല്ലേ നീ പറഞ്ഞത്….. എന്റെ പൊന്നു ശിവ ഒന്ന് നിർത്തി നിർത്തി ചോദിക്ക്….. ഓക്കേ, നീ പറ….. ഞാൻ ഇന്ന് മോർണിംഗ് ഫ്ലൈറ്റിൽ നാട്ടിലേക്ക് എത്തി….. പിന്നെ ഒട്ടും താമസിപ്പിച്ചില്ല നേരെ അമ്മനെയും അച്ഛനെയും കൂട്ടി പെണ്ണ് ചോദിക്കാൻ വന്നു…..😁 ഓഹ് സർപ്രൈസ് വിസിറ്റ്…..എന്തായാലും നന്നായി… അഹ് പരിജയപെടുത്താൻ മറന്നു രുദ്ര് ഇതാണ് ഞാൻ പറയാറുള്ള അഭിലാഷ്…… അവര് രണ്ടും പരസ്പരം പരിചയപെട്ടു….. അല്ല മോനെ, ഈ കുട്ടിയെ കണ്ടിട്ട് നല്ല പരിജയമുള്ളത് പോലെയുണ്ടല്ലോ……അഭിയുടെ അച്ഛൻ പറഞ്ഞതും എല്ലാരുടെയും ശ്രെദ്ധ അച്ഛന്റെ മുഖത്തേക്ക് തിരിഞ്ഞു…… തുടരും…