17/04/2026

ശിവരുദ്രാക്ഷം : ഭാഗം 01

രചന – മാതു

ഞാൻ നിന്റെ കഴുത്തിൽ താലി ചാർത്തിയത് എന്റെ അമ്മപറഞ്ഞത് കൊണ്ട് മാത്രം മ . അല്ലെങ്കിൽ തന്നെ നിന്നെ പോലെ ഉള്ള പട്ടിക്കാട് കാരി യെ എന്റെ ഭാര്യ ആണെന്ന് പറയാൻ പോലും എനിക്ക് നാണക്കേടാ . പഠിപ്പും ഇല്ല വിവരവും ഇല്ല ഹും ഇങ്ങനെ വടി പോലെ നിൽക്കാതെ എന്റെ മുമ്പിൽ നിന്നും പോ നിന്നെ കാണുന്നതേ എനിക്ക് ദേഷ്യമാ . ഹൃദയം പൊട്ടുന്ന വേദന യോടെ അവൾ ആ റൂമിന്റെ മൂലക്ക് പോയിരുന്നു . അവൻ ഷെൽഫിൽ നിന്നും മദ്യ കുപ്പി എടുത്തു കുടിക്കാൻ തുടങ്ങി.

കുടിച്ചു ബോധം മറിഞ്ഞപ്പോൾ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു . അവളും ഓരോന്നാലോചിച്ചു എപ്പോഴോ ഉറങ്ങി. പിറ്റേന്ന് നേരം പുലർന്നപ്പോൾ അവളാണ് ആദ്യം എഴുന്നേറ്റത് . അപ്പോഴു അവൻ സുഖമായി ഉറങ്ങുവായിരുന്നു . ഒരു വേള അവൾ അവനെ തന്നെ നോക്കിനിന്നു ഉറങ്ങുബോൾ കൊച്ചു കുട്ടികളുടെ നിഷ്കളങ്കത ആണ് അവനു. ഇന്നലത്തെ കാര്യങ്ങൾ ഓർത്തപ്പോൾ പെട്ടെന്ന് അവൾ മുഖം തിരിച്ചു . പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന അനുഭവപെട്ടു കുളികഴിഞ്ഞു ഇറങ്ങിയപ്പോൾ അവനെ കണ്ടില്ല . മുറിയാകെ നോക്കിട്ട് കണ്ടും ഇല്ല . നേരെ താഴേക്കു ചെന്നു ആ രുദ്ര മോളെ എന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത് നല്ല ഷിണം ഉണ്ടന്ന് മുഖം കണ്ടാൽ അറിയാം ഇന്നലെ കല്യാണം കഴിഞ്ഞു വന്നതല്ലേ ഒള്ളു . അയ്യോ അതു കുഴപ്പം ഇല്ല അമ്മേ എനിക്കു രാവിലെ എഴുന്നേറ്റു ശീലം ഉണ്ട്. അത് നല്ല കാര്യം മ മോളെ എന്റെ മോനു ചേരുന്നവൾ തന്നെയാ നീ. അവൻ ഒരുപാവമ മോളെ കുറച്ചു പിടിവാശി ഉണ്ടെന്നെ ഒള്ളു പിന്നെ പുറത്തൊക്കെ പഠിച്ചതിന്റ ചിട്ടയും . മോളു ഈ ചായ കൊണ്ട് അവനു കൊടുക്ക് ജോഗിങ് കഴിഞ്ഞു വന്നാൽ അവനു ചായ വേണം

. ഞാൻ ഈ ചായ അവന്റെ അച്ഛനും കൊണ്ട് കൊടുക്കട്ടെ അച്ഛനും കൂടി ഞാൻ ചായ കൊടുക്കാം അമ്മേ എന്നാൽ ശെരി ഞാൻ എന്തെകിലും കഴിക്കാൻ ഉണ്ടാക്കാം . പാവം കുട്ടി അവരൊന്നും നിശ്വസിച്ചു . അച്ഛാ ചായ പുറത്തു പത്രം വായിച്ചോണ്ടിരുന്ന കൃഷ്ണ ദാസ് മുഖം ഉയർത്തി നോക്കിഅയാൾ ഒന്ന് പുഞ്ചിരിച്ചു . മോളു എഴുനേറ്റായിരുന്നോ ശിവ മോനു ചായ കൊടുത്തോ കൊടുക്കണം അച്ഛ അവൻ മുകലിൽ ഉണ്ട് . തെളിച്ച മില്ലാത്ത പുഞ്ചിരി നൽകി അവൾ മുകളിൽ ലേക്ക് കേറി ചാരി ഇട്ട റൂമിൽ അവൻ ഫോൺ നോക്കുവായിരുന്നു ശിവേട്ടാ അവൾ ഇടറിയ ശബ്ദത്താൽ വിളിച്ചു

ശിവേട്ട ചായ അവൾ ഇടറിയ ശബ്ദത്തോടെ പറഞ്ഞു അവളെ കണ്ടതും ഒരേ നിമിഷം അവന്റെ മുഖത്തു പുച്ഛവും ദേഷ്യവും വന്നു നിന്റെ കൈ കൊണ്ട് എനിക്ക് ചായ വേണ്ട അമ്മ എവിടെ എനിക്കു അമ്മ തന്നാൽ മതി അമ്മയാണ് പറഞ്ഞത് ഞാൻ കൊണ്ട് തെരാൻ . അവളെ ഒന്ന് ദേശിച്ചു നോക്കിട്ട് അവൻ പറഞ്ഞു നീ കൂടുതൽ സംസാരിക്കണം എന്നില്ല ഇന്നലെ പറഞ്ഞതെ എനിക്കു പറയാൻ ഒള്ളു നിന്നെ എനിക്ക് എന്റെ ഭാര്യ ആയി കാണാം സാധിക്കില്ല എന്റെ മുമ്പിൽ നിന്നും പൊക്കോ അല്ലങ്കിൽ ഈ ചായ ഞാൻ നിന്റെ തല വഴി ഒഴിക്കും അത് പറഞ്ഞു അവൻ റൂം മിൽ നിന്നും പോയ്‌ അവൾ ഒരു പാവ കണക്കെ നിന്നു തിരിച്ചു അടുക്കളയിൽ ലേക്ക് ചെന്നപ്പോൾ അമ്മ ഭക്ഷണം എടുത്തു വെക്കുവായിരുന്ന് എന്താ മോളെ വല്ലാതെ ഇരിക്കുന്നത് അവൻ ചായ കുടിച്ചില്ലേ അത് അമ്മേ ഏട്ടന് വേണ്ടാന്ന് പറഞ്ഞു . എ മോളു കൊടുത്താൽ അവൻ കുടിക്കില്ല എന്നു പറഞ്ഞോ ഞാൻ അവനോടു ചോദിക്കട്ടെ വേണ്ടമ്മേ ഏട്ടന് അത് ഇഷ്ട്ട മാകില്ല .

അവൻ മോളെ എന്തെകിലും പറഞ്ഞോ. അവൾ തല കുനിച്ചു . പറഞ്ഞു അല്ലെ . ഏട്ടൻ എന്നെ ഇഷ്ട്ടം അല്ല അമ്മേ ഒരു പൊട്ടി കരച്ചിൽ ലോടെ അവൾ അവരെ കെട്ടി പിടിച്ചു അവരുടെ കണ്ണും നിറഞ്ഞു . കരയാതെ മോളെ അവൻ നിന്നെ സ്നേഹിക്കും എന്താ വേണ്ടതെന്നു അമ്മക്ക് അറിയാം നിന്നെ ഒരിക്കലും വേദനിപ്പിക്കില്ല എന്നു ഞാൻ നിന്റെ അമ്മ എന്റെ നന്ദിനി ക്ക് കൊടുത്ത വക്കാ . ശ്രീ ദേവി അച്ഛൻ വിളിക്കുന്നു മോളെ വ ഭക്ഷണം കഴിക്കാം. ഭക്ഷണം എടുത്തു മേശ പുറത്തു വെച്ചപ്പോൾ അവിടേക്ക് ശിവനും വന്നും . അമ്മേ എനിക്കു ചായ കിട്ടിയില്ല ശ്രീ ദേവി ഒന്നും മിണ്ടില്ല അമ്മേ ഞാൻ അമ്മ യോടാണ് പറയുന്നേ എനിക്കു ചെവി കേൾകാം ശിവ .

നിനക്കുള്ള ചായ ഞാൻ മോളുടെ കൈ കൊടുത്തു വിട്ടതാണെലോ നീ എന്താ കുടിക്കാഞ്ഞേ . ആ എനിക്കു തോന്നിയില്ല എനിക്കു അമ്മ തന്നാൽ മതി അതെന്താ ശിവ ഇവൾ നിന്റെ ഭാര്യ അല്ലെ നിന്റെ കാര്യങ്ങൾ നോക്കാന നിന്റെ ഭാര്യ എനിക്ക് നിന്റെ അച്ഛന്റെ കാര്യം നോക്കിയാൽ മതി . ശിവ അമ്മ പറഞ്ഞത് ശെരി ആണോ . നീ മോളെ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചു എന്നു അറിഞ്ഞാൽ ശിവ ദാസ് ദേഷ്യത്തിൽ പറഞ്ഞു. ഒന്നും മിണ്ടാതെ ദേഷ്യത്തിൽ അവൻ അവിടുന്ന് പോയ്‌ മോളു വിഷമിക്കണ്ട അവൻ കുറച്ചു വാശി കാരന കൃഷ്ണ ദാസ് പറഞ്ഞു . ദേവി മോൾക്ക് കഴിക്കാൻ കൊടുക്ക് .

തുടരും