രചന – റോസാ തോമസ്
കാണാൻ നല്ല സുന്ദരൻ… ഇരു കളർ…. നല്ല വെളുപ്പ് അല്ല….. ആ കളർ ആണ്അങ്ങേരുടെ സൗന്ദര്യം എന്നു തോന്നിപ്പോകും…. അത്ര ഭംഗിയുള്ള കളറാണ്…. ക്ലീൻഷേവ് ആണെങ്കിലും താടിയും മീശയും ഒക്കെ വെക്കാനുള്ള പുറപ്പാട് ആണെന്ന് തോന്നുന്നു ചെറുതായിട്ട് കുറ്റിത്താടി ഒക്കെ വളർന്നുവരുന്നുണ്ട്..മതി മതി വർണന.. ഇനി ബാക്കി പറ.. ജീന ആണ്.അത്രയുമേ ഉള്ളൂ…. സത്യത്തിൽ ഞാൻ രണ്ടു തവണ മാത്രമാണ് കാണുന്നത്ആഹ് …. അപ്പോൾ നിനക്ക് നേരത്തെ അറിയാമോ… ശ്രുതി.ഇല്ലെടീ… ആദ്യം കണ്ടത് പത്തിൽ പഠിക്കുമ്പോഴാണ്.. സ്കൂൾ യുവജനോത്സവത്തിൽ… ജില്ല കലോത്സവത്തിൽ നിന്ന് മോഹിനിയാട്ടത്തിന് എനിക്ക് ഫസ്റ്റ്പ്രൈസ് ഉണ്ടായിരുന്നു… അങ്ങനെയാണ് ഞാൻ അവിടെ പോകുന്നത്.അപ്പോ അങ്ങേര് ഡാൻസ് കാരൻ ആണോ… അന്ന.
അതാണ് രസം….ഡാൻസ് അല്ല….പ്രസംഗം, ഉപന്യാസം, സോളോ സോങ് കവിതചൊല്ലൽ….അങ്ങനെ എന്തൊക്കെയോ കറക്ടായിട്ട് അറിയില്ല കുറെ വർഷങ്ങൾക്കു മുമ്പ് അല്ലേ.പിന്നെ ഇപ്പോഴും ഓർത്തിരിക്കാൻ കാര്യം അന്നേ അവൻ ഭയങ്കര സ്മാർട്ട് ആയിരുന്നു. ഏത് മത്സരത്തിൽ പങ്കെടുത്താൽ ഉം ഫസ്റ്റ് പ്രൈസ് കിട്ടും മാത്രമല്ല.. പെൺകുട്ടികളെല്ലാം അവന്റെ ഫാൻസ് ആണ്…അത്രയ്ക്ക് സ്മാർട്ടാണ്…
ആ പ്രസംഗം ഒന്നു കേൾക്കണം… നമ്മൾ കേട്ടിരുന്നു പോകും.. അതാണ് എബിൻ.
അങ്ങനെ അന്ന് പെൺകുട്ടികൾ ഇട്ട പേരാണ് മഞ്ഞുമല.അതായത് മഞ്ഞുപോൽ, അത്രയ്ക്ക് നൈർമല്യമുള്ളവൻ… ആ മഞ്ഞിൽ നിന്നും അടുത്തേക്ക് ചെയ്യണമെങ്കിൽ ഒരു വലിയ മല കേറി ചെല്ലണം ഇതൊക്കെ അന്ന് പെൺകുട്ടികൾ പറഞ്ഞിരുന്ന സാഹിത്യമാണ്.മല കയറ്റമോ.. ഇത് എന്തൊക്കെയാ ഈ പറയുന്നത്… 🤔 ജീന.അതായത് കാര്യം ഇത്രയേ ഉള്ളൂ ഒറ്റ പെൺകുട്ടികളുടെ മുഖത്ത് പോലും അവൻ നോക്കില്ല… ആരെയും അങ്ങോട്ട് അടുപ്പിക്കുന്നില്ല … പുറകെ ചെന്ന പെൺകുട്ടികളൊക്കെ നിരാശയായിരുന്നു ഫലം.. ഇതൊക്കെയാണ് കേട്ടുകേൾവി.അപ്പോ സ്ത്രീവിരോധി ആണോ…. ശ്രുതിആർക്ക് അറിയാം…അന്ന് കണ്ടതിൽ പിന്നെ ഇന്നലെ കാണുന്നത്… ഇപ്പൊ കുറച്ചുകൂടെ ചൂടൻ ആണെന്നു തോന്നുന്നു പക്ഷേ പുള്ളിയുടെ ഒരു റിസർച്ച്ന്റെ പ്രസേന്റ്റേഷൻ ഉണ്ടായിരുന്നു ഇന്നലെ.. അതുകേട്ട് തോടുകൂടി എല്ലാവരും ഫ്ലാറ്റായി… അത്ര കിടിലൻ പെർഫോമൻസ് ആയിരുന്നു.
മതി മതി ഇനി കിടന്നുറങ്ങിക്കോ… അന്ന പറഞ്ഞു കൊണ്ട് കിടന്നു കഴിഞ്ഞു…ശരി നാളെ ഡ്യൂട്ടിക്ക് പോകേണ്ടതല്ലേ…നമുക്ക് മഞ്ഞു മലയെ സ്വപ്നം കണ്ട് കിടന്നുറങ്ങാം… ജീന പുതപ്പിനുള്ളിലേക്ക് വലിഞ്ഞു…ബാക്കിയുള്ളവരും.അന്നയ്ക്ക് കിടന്നിട്ട് ഉറക്കം വന്നില്ല.. തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു നോക്കി.
അവരെ നോക്കിയപ്പോൾ അവരൊക്കെ ഉറങ്ങി കഴിഞ്ഞു. അവർ വീട്ടിൽ പോയിട്ട് വരുന്നത് ഒരു സുഖമാണ്.. വീട്ടിൽനിന്ന് അവരുടെ അമ്മമാരുടെ രുചിയുള്ള ഫുഡ് കഴിക്കാം.. വിശേഷങ്ങൾ കേൾക്കാം… കൂട്ടുകാരിൽ നിന്നും ആണ് വീട്, കുടുംബം അതൊക്കെ എന്താണെന്ന് താൻ മനസ്സിലാക്കുന്നത്… അതൊക്കെ മതി.. സ്വപ്നവും പ്രണയവും ഒന്നും തനിക്ക് പറ്റില്ല… പലരും പ്രൊപ്പോസ്ലുമായി വന്നിട്ടും താൻ ഇന്നുവരെയും സമ്മതം കൊടുത്തിട്ടില്ല.. അതൊക്കെ അമ്മയെ ഓർത്ത് മാത്രമാണ്… തനിക്കു വേണ്ടി മാത്രം ജീവിക്കുന്ന അമ്മയാണ്… അതിനിടയിൽ പ്രണയവും പ്രശ്നങ്ങളും ഒക്കെ ഉണ്ടാക്കാൻ പാടില്ല… അമ്മയ്ക്ക് ഇഷ്ടമുള്ള ആളെ ആയിരിക്കണം താൻ വിവാഹം കഴിക്കുക… അതുമതി.അമ്മയെ ഓർത്തപ്പോൾ വീണ്ടും വിഷമം തോന്നി. ഓർമ്മവെച്ച നാൾ മുതൽ ബോർഡിങ്ങിൽ ആണ് വളർന്നത്. കൂട്ടുകാർക്കെല്ലാം വീടുണ്ട്.. ഒരിക്കൽ പോലും വീട്ടിൽ പോയിട്ടില്ല…വീട്ടുകാരെ കണ്ടിട്ടില്ല…അമ്മ മാത്രമേ ഉള്ളൂ എന്നറിയാം എങ്കിലും അമ്മയുടെ കൂടെ ജീവിക്കാനുള്ള ഭാഗ്യമില്ല.കുഞ്ഞുനാളിൽ കൂട്ടുകാരെല്ലാം അവധി കഴിഞ്ഞ് വീട്ടിൽ പോകുമ്പോൾ കുഞ്ഞ് അന്ന മാത്രം നോക്കി നിൽക്കും.. അവരുടെ ഒപ്പം പപ്പയും അമ്മയും നിൽക്കുമ്പോൾ തന്റെ ഹൃദയം അന്നും ഇന്നും നീറും. എല്ലാവരും അവധിക്ക് വീട്ടിൽ പോകുമ്പോൾ താൻ മാത്രം ഒറ്റയ്ക്ക് ആകും… അവധി ദിവസങ്ങൾ ആയിരുന്നു എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ദിവസങ്ങൾ… ഇടയ്ക്ക് ഹോസ്റ്റൽ വാർഡൻ ഇല്ലാതെ ഹോസ്റ്റൽ അടച്ചിടും പോൾ മാത്രം ഷീല ആന്റിയുടെ വീട്ടിൽ പോകും… അതു തനിക്കൊരു സ്വർഗ്ഗമാണ്… പക്ഷേ അത് വല്ലപ്പോഴും മാത്രം കിട്ടുന്ന നിധിയാണ്.
കുറച്ചു കൂടി വലുതായപ്പോൾ കുറേ കൂട്ടുകാരെ കിട്ടിത്തുടങ്ങി… ചെറു ക്ലാസ്സിലാണ് ബോർഡിങ് അധികം കുട്ടികൾ ഇല്ലാത്തത്… പിന്നെ പിന്നെ കുഴപ്പമില്ല.. കുറച്ചുകൂടി കഴിഞ്ഞപ്പോൾ അമ്മ ഇടയ്ക്ക് വല്ലപ്പോഴും വന്ന് കാണാൻ തുടങ്ങി… വിരലിലെണ്ണാവുന്ന കൂടിക്കാഴ്ചകൾ മാത്രമേ അന്നും ഇന്നും തമ്മിൽ ഉള്ളൂ.. എങ്കിലും ഓരോ കൂടി കാഴ്ചയും സ്വർണ്ണലിപികളിൽ തന്റെ ഹൃദയത്തിൽ എഴുതിവച്ചിട്ടുണ്ട്… അത്രയ്ക്ക് സന്തോഷം ആയിരുന്നു അമ്മയെ കാണുമ്പോൾ.. അമ്മ പോവാൻ നേരം താൻ ഒരുപാട് കരയും.അറിവായ തുടങ്ങിയ ഒരിക്കൽ ഇങ്ങനെ ജീവിക്കാൻ പറ്റില്ല എന്നും കൂടെ കൊണ്ടുപോകണം എന്നു പറഞ്ഞ് ഒരുപാട് കരഞ്ഞു കരഞ്ഞു..എത്ര പറഞ്ഞിട്ടും കേട്ടില്ല… കരഞ്ഞുകരഞ്ഞ് വയ്യാതായി എന്ന് തോന്നിയപ്പോൾ അമ്മയും കരയാൻതുടങ്ങി…ആദ്യമായാണ് അമ്മ കരയുന്നത് ഞാൻ കാണുന്നത്. കരയാൻ നീക്കിവച്ചത് എല്ലാം കണ്ണുനീരായി പുറത്തേക്ക് വന്നതുപോലെ അമ്മ കരയാൻ തുടങ്ങി..അമ്മയ്ക്കു നിർത്താൻ പറ്റിയില്ല… തന്റെ മുന്നിലിരുന്ന് ചങ്കുപൊട്ടി അമ്മ പറഞ്ഞത് എനിക്ക് മറക്കാൻ പറ്റില്ല.. ഇനിയൊരിക്കലുംതാൻ,കൊണ്ടുപോകാൻപറയില്ല…എനിക്ക് ഇനി ഒരിക്കലും വീട്ടിൽ പോകണ്ട എന്നു പറഞ്ഞു അമ്മയെ കെട്ടിപ്പിടിച്ച് ഞാനും കരഞ്ഞു.അതിനുശേഷം ഒരിക്കൽപോലും വീട്ടിൽ പോകുന്ന കാര്യം ഓർത്തിട്ട് പോലുമില്ല…അന്ന് അമ്മ തന്നോട് എല്ലാം തുറന്നു പറഞ്ഞു. താൻ ആരാണെന്നും അമ്മ എന്തുകൊണ്ടാണ് തന്നെ ഇങ്ങനെ ആരും കാണാതെ ഒളിപ്പിച്ചു നിർത്തിയത എന്നും ഒന്നു പോലും മറച്ചുവയ്ക്കാതെ എല്ലാം പറഞ്ഞു” മോൾക്ക് അമ്മയുണ്ട്… അമ്മമാത്രം… അമ്മയ്ക്ക് മോളും….. മോളെ അത്രയ്ക്ക് ഇഷ്ടം ആയതുകൊണ്ടാണ് അമ്മ മാറ്റി നിർത്തിയിരിക്കുന്നത്. ഇപ്പോ ഇത് മാത്രമേ അമ്മയുടെ മുന്നിലുള്ള വഴി…അമ്മയ്ക്ക് ശത്രുക്കളുണ്ട്…അവരാരും മോളെ കാണാൻ പാടില്ല. പക്ഷേ ഓരോ നിമിഷവും അമ്മ ജീവിക്കുന്നത് നിനക്ക് വേണ്ടി മാത്രമാണ്… നീ പഠിച്ച് ജോലി കിട്ടുന്നത് വരെ എങ്കിലും ഇത് തുടർന്നേ പറ്റൂ…മാറിനിൽക്കുന്ന എങ്കിലും നിന്നെ ഓർത്താണ് ഓരോ നിമിഷവും ഞാൻ ജീവിക്കുന്നത്.. നിനക്ക് വേണ്ടി മാത്രം.”
🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋
ആനി രാവിലെ റെഡി ആയപ്പോഴേക്കും ഡ്രൈവറും മാലിനിയും എത്തി. അനി മാഡം വീടു പൂട്ടി താക്കോൽ കണ്ടപ്പോഴേ മനസ്സിലായി ഭദ്രൻ എവിടെയോ പോയി എന്ന്. ഭദ്രൻ എവിടെയെങ്കിലും പോകുന്ന ദിവസം ആനി മാഡം വീട്ടിൽ ഇരിക്കില്ല. ബിസിനസ് ടൂർ ഒന്നും പ്ലാൻ ചെയ്തില്ലെങ്കിൽ പെട്ടെന്ന് അത് പ്ലാൻ ചെയ്യും അല്ലെങ്കിൽ അത്യാവശ്യമുള്ള ഏതെങ്കിലും കാര്യങ്ങൾക്ക് എവിടെയെങ്കിലും പോകും.”ആദ്യം എങ്ങോട്ടാണ് പോകേണ്ടത് മാഡം ” ഡ്രൈവർ ചോദിച്ചു.ഹോസ്പിറ്റലിൽ പോയിട്ട് ടെക്സ്റ്റൈൽസിൽ പോകാമെന്ന് ആനി പറഞ്ഞു. അപ്പോ അത് കഴിഞ്ഞിട്ട് ആയിരിക്കും ബേക്കറിയിലേക്ക്.മാലിനി ആനി മാഡത്തിനെ നോക്കി.. പിങ്ക് കളർ ബോർഡറുള്ള നല്ല ഒരു മഞ്ഞ കളർ കോട്ടൺ സാരി.. അതിനു ചേരുന്ന പിങ്ക് കളർ ഉള്ള കോളർ ബ്ലൗസും. മഞ്ഞ കളർ സാരിയിൽ മാഡം കൂടുതൽ സുന്ദരി ആകുന്നു എന്ന് മാലിനിക്ക് തോന്നി.മാലിനിയുടെവിവാഹാലോചനകൾ എവിടെ വരെയായി….. ആനി പെട്ടെന്ന് ചോദിച്ചു.ഒന്നും ശരിയായില്ല മാഡം… ആലോചനകൾ നടക്കുന്നുണ്ട്. മാലിനി പറഞ്ഞു.എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം.. സ്വതവേയുള്ള ഗൗരവത്തിൽ ആനി പറഞ്ഞു.
“ഓക്കേ മാഡം… ” മാലിനി തലയാട്ടി.സാമ്പത്തികമാണ് ഉദ്ദേശിച്ചതെന്ന് അറിയാം മുൻപും പറഞ്ഞിട്ടുണ്ട് വിവാഹം ആകുമ്പോൾ പറയണം എന്ന്….മാഡം എല്ലാം കണ്ടറിഞ്ഞു ചെയ്യും.ഹോസ്പിറ്റലിൽ എത്തിയപ്പോൾ ടോമിച്ചന്റെ കാർ കിടക്കുന്നത് മാലിനി ശ്രദ്ധിച്ചു. ടോമിച്ചൻ സാർ ഈ സമയത്ത് പോകുന്നത് ആണല്ലോ… ചിലപ്പോ റീന ചേച്ചി ആയിരിക്കും.. ഓ ഇനി അതിനെ കണി കാണണമല്ലോ….ഓരോന്നോർത്ത് മാലിനി നടന്നു.ഓ…ഈ ആനി മാഡം എവിടെപ്പോയി… കാണുന്നില്ലല്ലോ.. എബിൻ ഡോക്ടറുടെ ക്യാബിനിൽ നോക്കി. അവിടെ അവിടെ റീന ചേച്ചി ഉണ്ട് അതാ.. റീന ഉണ്ടെങ്കിൽ ആനി മാഡം അവിടെ കയറില്ല. റീന ആണെങ്കിൽ അവിടുന്ന് ഇറങ്ങുന്നില്ല… മാലിനി നേരെ എച്ച് ആർ ഡിപ്പാർട്ട്മെന്റ് ലേക്ക് പോയി…അവിടെകാണുമായിരിക്കും.”നിമിഷ പ്ലീസ് കം… “എബി ഡോക്ടറുടെ വിളികേട്ട് റിസപ്ഷനിസ്റ്റ് ക്യാബിനിലേക്ക് ചെന്നു.”വിളിച്ചാൽ വിളിക്കുമ്പോൾ തന്നെ വരണം… തന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇതൊക്കെ… ഇന്നത്തെ ലീവ് ലിസ്റ്റ് ഇട്ടോ” യെസ് സാർ..” ആരൊക്കെയാണ് ഇന്ന് ലീവ്?””അത് സാർ ഞാൻ ലിസ്റ്റിൽ ഇട്ടിട്ടുണ്ട് “ലിസ്റ്റിൽ ഇട്ടോ ഇല്ലയോ എന്നല്ലല്ലോ ഞാൻ ചോദിച്ചത്…..ആരൊക്കെയാണ് ലീവ് എന്നല്ലേ..സാർ….അത്…. പേര് ഞാൻ മറന്നു… ലിസ്റ്റിലുണ്ട്.ലിസ്റ്റിൽ ഉണ്ടോ ഇല്ലയോ എന്ന് അല്ല ഞാൻ ചോദിച്ചത് എന്നു ഞാൻ പറഞ്ഞു….” ക്ഷമിക്കണം സാർ…. ഗെറ്റ് ഔട്ട്..അല്ല…. സാർ….””താൻ ഇതുവരെപോയില്ലേ…..ഗെറ്റൗട്ട്…”എബിന്റെ ശബ്ദമുയർന്നു.”ഓ നാശം പിടിക്കാൻ ആയിട്ട്….ആരെയാണോ കണി കണ്ടത്… ഇയാൾക്ക് ഇത് രാവിലെ എന്തു പറ്റിയോ എന്തോ.. കണ്ടാൽ എന്തൊരു സുന്ദരൻ…. സ്വഭാവമോ ഇങ്ങനെയുണ്ടോ ഒരു കലിപ്പ്….”
” നന്നായിട്ട് കിട്ടി എന്നു തോന്നുന്നല്ലോ…” മറ്റൊരു റിസപ്ഷനിസ്റ്റ് ആയ ജെനി പറഞ്ഞു.”രാവിലെ ഒരു കുഴപ്പവും ഇല്ലാതിരുന്ന ആളാ ആയിരുന്നു….പെട്ടെന്ന് എന്തുപറ്റി ” നിമിഷ ആലോചനയോടെ പറഞ്ഞു.” ഓ അതാണോ…അതാ റീന ചേച്ചി അങ്ങോട്ട് കേറുന്ന കണ്ടായിരുന്നു…” ഓ ചുമ്മാതല്ല എബിൻ സാറിന് കലിയിളകിയത് “..എന്നിട്ട് റീന ചേച്ചി എന്തിയേ….സൂപ്രണ്ട് മറിയാമ്മ സിസ്റ്ററിന്റെ അടുത്ത് ആയിരിക്കും…ഓ അപ്പൊ പരദൂഷണ കമ്മിറ്റി തുടങ്ങിക്കഴിഞ്ഞു…” എന്താണ് എബിസേ എന്തുപറ്റി “… ആനി ഇതിന്റെ ക്യാബിൻലോട്ട് കേറി കൊണ്ട് ചോദിച്ചു.”ഒന്നുമില്ല ആന്റി…. ആന്റി എന്താ ഇന്ന് രാവിലെ..” എബി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.” കാര്യമുണ്ട്… ഞാൻ രണ്ടുദിവസം കാണില്ല.. കാഞ്ചിപുരം വരെ ഒന്ന് പോണം.. ടെക്സ്റ്റൈൽസ് ഇലേക്ക് ഉള്ള ഓർഡർ എടുക്കാൻ ആണ്. പെട്ടെന്ന് തീരുമാനിച്ചതാണ്. “ഒക്കെ ആന്റി ഭദ്രൻ അങ്കിൾ ഇല്ലേ അവിടെ…
ഒന്നു മൂകാംബിക വരെ പോയി… രണ്ടു ദിവസം കഴിഞ്ഞിട്ടേ വരൂ.. ദാ ഇത് കുറച്ച് കുമ്പിളപ്പം ആണ്.. ബ്രേക്ക് ടൈമിൽ കഴിക്കൂ… ഒരു ചെറിയ ബോക്സ് അവനുനേരെ നീട്ടിക്കൊണ്ട് പറഞ്ഞു.”ആഹാ…കൊള്ളാലോ….ഇന്നെന്തു പറ്റി രാവിലെ പാചകമൊക്കെ… “മോളെ ഓർത്ത് ടാ… പറഞ്ഞതും പെട്ടെന്നവർ ഇറങ്ങി പോയി. എബിൻ ഒരു ദീർഘനിശ്വാസത്തോടെ ജോലി തുടർന്നു.ടെക്സ്റ്റൈൽസിൽഎയും റസ്റ്റോറന്റ്ലേയും കാര്യങ്ങളെല്ലാം മാനേജരോടും മാലിനിയോടും പറഞ്ഞേൽപ്പിച്ചിട്ട് ആനി വൈകിട്ടത്തെ ട്രെയിനിൽ കയറി.പിറ്റേന്ന് രാവിലെ ട്രെയിൻ സൗണ്ട് കേട്ടാണ് ആനി ഉണർന്നത്… നല്ല ക്ഷീണം ഉണ്ടായതുകൊണ്ട് മയങ്ങിപ്പോയി.. ചിലപ്പോൾ മാലിനിയെ കൂടി കൂട്ടാറുണ്ട്.. ചിലപ്പോൾ തനിയേ… ഇപ്രാവശ്യം തിരിച്ചുവരുമ്പോൾ മോളെ ഒന്ന് കാണണം അത് ആണ് അസിസ്റ്റന്റ് ഒഴിവാക്കിയത് . കാഞ്ചിപുരം മനസ്സിന് ഒരുപാട് ഉന്മേഷം നൽകുന്ന സ്ഥലമാണ്.. ടെക്സ്റ്റൈൽസ് ലേക്കുള്ള ഡ്രസ്സുകൾ ഓർഡർ ചെയ്യുമ്പോൾ മോൾക്ക് ഉള്ളതും കൂടി സെലക്ട് ചെയ്യണം… പലതും കണക്കുകൂട്ടി അവർ ട്രെയിനിൽ നിന്നും പുറത്തേക്ക് ഇറങ്ങി.പെട്ടെന്ന് ഫോൺ ബെൽ അടിച്ചതും അവർ അത് കാതോട് ചേർത്തു ഹലോ പറഞ്ഞു.” ഹലോ “…മറുപുറത്ത് ഒരു അപരിചിത ശബ്ദം.. ഹലോ ഇത് ഭദ്രൻ എന്നയാളുടെ വൈഫ് അല്ലേ “..ഞാൻ തൃശൂരിൽ നിന്ന് സ്ഥലം എസ് ഐ ആണ്… പോലീസ് ആണെന്ന് കേട്ടതും ആന ജാഗരൂകരായി.” അതെ സാർ…”ചെറിയൊരു പ്രശ്നമുണ്ട്… ഞാനിപ്പോൾ ഹോസ്പിറ്റലിൽ നിന്നും ആണ് വിളിക്കുന്നത് ഭദ്രൻ… ഭദ്രന് ഒരു ആക്സിഡന്റ് പറ്റി ഭദ്രൻ സഞ്ചരിച്ച വണ്ടി നിയന്ത്രണം വിട്ടു കൊക്കയിലേക്കു മറിഞ്ഞു.

by