രചന – അയിഷ അക്ബർ
മീര ദേവുവിന്റെ അടുത്തേക്ക് ചെല്ലുമ്പോൾ അവൾ തലയിണയിൽ മുഖം പൂഴ്ത്തി കിടക്കുകയായിരുന്നു….
ദേവു….
മീര പതിയേ അവളെ വിളിച്ചപ്പോഴും അവളൊന്നും മിണ്ടിയില്ല….
അവളിൽ നിന്നുയർന്നു കെട്ടിരുന്ന തേങ്ങൽ മീരയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു…..
എന്നാൽ ആശ്വാസ വാക്കുകൾ പകർന്നു ശീലമില്ലാത്തത് കൊണ്ട് തന്നെ എന്ത് പറയണമെന്നറിയാതെ അവൾ നിന്നു…..
കുറച്ച് കഴിഞ്ഞപ്പോൾ ദേവു കട്ടിലിൽ എഴുന്നേറ്റിരുന്നു…..
കണ്ണ് നീരവളുടെ കണ്ണുകളുടെ കാഴ്ചയെ മറച്ചിരുന്നു…
നിറഞ്ഞ മിഴികൾ തുടച്ചവലിരിക്കുമ്പോഴും അനുസരണയില്ലാതെ ആ മിഴികൾ നിറയുന്നത് മീരയുടെ ഹൃദയത്തിൽ നോവ് തീർത്തിരുന്നു…..
ഒപ്പം അപ്പച്ചിയോടുള്ള അടങ്ങാത്ത ദേഷ്യവും…..
നിനക്ക് വായിൽ നാവില്ലാത്തത് കൊണ്ടല്ലേ…
എനിക്ക് ജോലികളൊന്നും ചെയ്യാൻ വയ്യാത്തത് കൊണ്ടാണെന്ന് വെക്കാം….
ഒരു കാരണവുമില്ലാതെയല്ലേ നിന്നോടവർ മേക്കിട്ട് കയറുന്നത്…..
മീര ദേവുവിനോടത് പറയുമ്പോൾ അവളുടെ വാക്കുകളിൽ ദേഷ്യം നുരഞ്ഞു പൊന്തിയിരുന്നു….
ഏട്ടതിക്ക് എന്തും പറയാനുള്ള അവകാശം ഈ വീട്ടിലുണ്ട്…. ഈ വീടിന്റെ മരുമകലെന്ന സ്ഥാനം ഏട്ടതിക്ക് സ്വന്തമാണ്….
എന്നാൽ ഞാനോ…. ഞാനീ വീട്ടിലെ ഒരു അഭയാർത്തി മാത്രമല്ലേ…..
ഒരു നിശബ്ദതക്ക് ശേഷം ദേവൂവത് പറയുമ്പോൾ വാക്കുകളിൽ നനവ് പടർന്നിരുന്നു…..
അതിനു അഭയം തന്നവർക്കില്ലാത്ത പ്രശ്നമാണല്ലോ അവർക്കുള്ളത്….
ഇനിയും നീ വായടച്ചിരുന്നാൽ പറ്റില്ല ദേവു…. ഇന്ന് അച്ഛൻ വരുമ്പോൾ എന്തായാലും പറഞ്ഞെ തീരു…..
മീര ദേവുവിനെ നോക്കിയത് പറയുമ്പോൾ ദേവു പതിയേ തലയുയർത്തി അവളെ നോക്കി….
വേണ്ട ഏട്ടത്തീ…. അച്ഛന് അത് വിഷമമാകും….
അച്ചനെ സങ്കടപെപ്പെടുത്താൻ ഇഷ്ടമില്ലാത്തത് കൊണ്ട് തന്നെ അമ്മ പോലും ഒന്നും പറയാറില്ല…..
അച്ഛന്റെ ഒരേയൊരു കൂടപ്പിറപ്പാണവർ….
അച്ഛന് സ്വന്തമെന്ന് പറയാൻ അവരെ യുള്ളൂ…
ഇനി അവരെ കൂടി അച്ഛനിൽ നിന്നകറ്റാൻ ഞാനൊരു കാരണമാവില്ല…
ദേവു നിസ്സഹായതയോടെ അത് പറഞ്ഞ് നിർത്തുമ്പോൾ മീര അവളെ കടുപ്പിച്ചൊന്നു നോക്കി…
പിന്നീടൊന്നും പറയാൻ നിൽക്കാതെ മീര ദേഷ്യത്തോടെ മുറി വിട്ടിറങ്ങി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ദേവു മോള് കഴിക്കാൻ വരാത്തതെന്താ….
ഭക്ഷണത്തിനു മുമ്പിലായിരിക്കുമ്പോൾ മാധവന്നത് ചോദിക്കുമ്പോൾ ഭാരതി ഒന്ന് പരുങ്ങി….
ഇത്ര നേരം ഇവിടെ ഉണ്ടായിരുന്ന കൊച്ചാണല്ലോ… പെട്ടെന്ന് മുറിയിൽ കയറി യതെന്താ…. പഠിക്കാനുണ്ടാവും അതായിരിക്കും…. ഏട്ടൻ കഴിച്ചോളൂ…..
ഭാരതി അത് പറഞ്ഞ് മാധവനെ ഭക്ഷണം കഴിക്കാനിരുത്തുമ്പോൾ മാധവൻ എഴുന്നേറ്റ് ദേവുവിന്റെ മുറിയിലേക്ക് നടന്നു…..
മോളെ ദേവു…..
ലൈറ്റ് ഓൺ ചെയ്ത് മാധവനവളെ വിളിച്ചതും കണ്ണുകൾ വേഗം തുടച് അവൾ മാധവനു നേരെ നോക്കി…..
എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നത്….
മാധവൻ പെട്ടെന്ന് അവളുടെ അടുത്ത് ചെന്നത് ചോദിക്കുമ്പോൾ അവളൊന്നു ചിരിക്കാൻ ശ്രമിച്ചു…..
ഒന്നുമില്ല അച്ഛാ… ചെറിയൊരു തലവേദന….
അവളത് പറഞ്ഞ് മാധവനെ ആശ്വസിപ്പിക്കുമ്പോൾ
അയാൾ അവളുടെ നെറ്റിയിൽ തൊട്ടു നോക്കിയിരുന്നു….
എങ്കി വാ…. ഭക്ഷണം കഴിച്ചിട്ട് കിടക്കാം….
അവരത് പറഞ്ഞ് അവളുടെ കയ്യിൽ പിടിച്ചു…
വേണ്ട അച്ഛാ…. വിശപ്പില്ല…
ഞാൻ കുറച്ച് മുന്നേ കഴിച്ചതേയുള്ളു…. ഇനി തല വേദന യൊന്നു കുറഞ്ഞിട്ടു കഴിച്ചോളാം…ഇപ്പൊ ഞാൻ കുറച്ച് നേരം കിടക്കട്ടെ….
അച്ഛൻ കഴിച്ചോളൂ….
അവളത് പറയുമ്പോൾ മാധവൻ മനസ്സില്ലാ മനസ്സോടെ അവിടെ നിന്നുമെഴുന്നേറ്റു….
മാധവൻ മുറി വീട്ടിറങ്ങുമ്പോഴാണ് വാതിൽ പടിയിൽ നിന്നിരുന്ന മീര അകത്തേക്ക് കയറുന്നത്….
ഓഹ്…. അപ്പൊ ഇന്ന് പട്ടിണി കിടക്കുകയാണോ…
ആരോടും ഒന്നും പറയുകയുമില്ല… പിന്നേ കിടന്ന് മോങ്ങും….
ദേഷ്യത്തോടെ ദേവുവിനെ നോക്കി മീരയത് പറയുമ്പോൾ ദേവു തല താഴ്ത്തിയിരുന്നു….
വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങൾ പറഞ്ഞാലല്ലേ അവർക്കറിയു…..
അല്ലാതെ അറിയാൻ അവർക്ക് ദിവ്യ ദൃഷ്ടിയൊന്നുമില്ലല്ലോ….
മീര ദേഷ്യത്തിൽ തന്നയായിരുന്നു…..
നീ ഭക്ഷണം കഴിക്കാൻ വരുന്നുണ്ടോ….
മീര കനപ്പിച്ചു ഒന്ന് കൂടി വിളിച്ചു….
എനിക്ക് വിശപ്പില്ല ഏട്ടത്തീ…
അവളത് പറഞ്ഞതും മീര വാതിൽ അല്പം ശബ്‍ദത്തോടെ കൊട്ടിയടച്ചു അവിടെ നിന്നും ഇറങ്ങി…..
കുളി കഴിഞ്ഞാൽ തല നേരെ തൂവർത്തില്ല ആ കുട്ടി…. ഞാൻ പറഞ്ഞ് പിറകെ നടക്കണം….
മീര ടേബിളിന്റെ അടുത്തേക്ക് ചെല്ലുമ്പോൾ ദേവുവിന്റെ തലവേദനയെ കുറിച്ചുള്ള സംസാരമാണ് അവിടെ നടക്കുന്നതെന്ന് അവൾക്ക് തോന്നി…..
അച്ഛന്റെ മുമ്പിൽ ഒന്നും സംഭവിക്കാത്തത് പോലെ എത്ര മനോഹരമായാണവർ അഭിനയിക്കുന്നതെന്ന് മീരയോർത്തു….
അവളവരെ കടുപ്പിച്ചൊന്നു നോക്കി ഭക്ഷണം കഴിക്കാനിരുന്നു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മീര മുറിയിലെത്തിയിട്ടും അവളുടെ ദേഷ്യം അടങ്ങുന്നുണ്ടായിരുന്നില്ല…
അവരെ അങ്ങനെ വിട്ടാൽ പറ്റില്ലെന്നവളുടെ മനസ്സ് പറഞ്ഞ് കൊണ്ടിരുന്നു….
അച്ഛനെ അറിയിച്ചാൽ അച്ഛന് വിഷമമാകുമെന്ന ദേവുവിന്റെ വാക്കുകളോട് അവളോട്ടും യോജിച്ചിരുന്നില്ല….
എന്നാൽ അവൾ പറയാതെ താനെങ്ങനെ പറയുമെന്നതും അവളിലൊരു ചോദ്യത്തിനിടം നൽകി….
അപ്പോഴാണ് വിവി മുറിയിലേക്ക് കയറി വരുന്നത്….
അവൻ ഡ്രസ്സ് മാറുമ്പോഴും അവനെ ശ്രദ്ധിക്കുന്ന അവളെ അവൻ കണ്ടില്ലെന്ന് നടിച്ചു…..
ഭക്ഷണം കഴിച്ചില്ലല്ലോ….
അവൻ കിടക്കാൻ തുടങ്ങിയതും അവളത് ചോദിക്കുമ്പോൾ പതിവില്ലാത്ത ആ വാക്കുകളിൽ അവന് അത്ഭുതം നിറഞ്ഞു…..
വേണ്ട…. ഞാൻ കഴിച്ചതാണ്….
അവനവളെ നോക്കിയത് പറയുമ്പോൾ അവനോട് സംസാരിച്ചു തുടങ്ങാനുള്ള ഒരു ആമുഖം മാത്രമായിരുന്നു അവൾക്കാ ചോദ്യം…..
ദേവു ഒന്നും കഴിക്കാതെയാണ് കിടന്നത്….
അതും പറഞ്ഞ് കിടക്കാൻ തുടങ്ങിയവനെ അവളുടെ വാക്കുകൾ പിടിച്ചു നിർത്തി….
എന്ത് പറ്റി…. സുഖമില്ലേ അവൾക്ക്…
ചോദ്യത്തിൽ അവളെ കുറിച്ചുള്ള ആശങ്ക വ്യക്തമായിരുന്നു….
നിങ്ങളുടെ അപ്പച്ചി യെ കെട്ടിയെടുത്തപ്പോ തുടങ്ങിയതാണ് അവളുടെ സുഖക്കേട്….
അവളത് പറയുമ്പോൾ വാക്കുകളിലുള്ള കനത്തെ അവനറിയുന്നുണ്ടായിരുന്നു….
സാധാരണ തന്നോടവൾ സംസാരിക്കുന്ന അതേ ഗൗരവമാണെങ്കിൽ ഇന്നതിൽ അടങ്ങിയിരിക്കുന്നത് ദേവുവിനോടുള്ള കരുതലാണെന്ന് വിവിക്ക് തോന്നി……
എന്ത് പറ്റി… അവരെന്തെങ്കിലും പറഞ്ഞോ….
വിവിയുടെ മുഖം മാറുന്നത് മീര ശ്രദ്ധിച്ചു….
എന്തെങ്കിലും പറഞ്ഞാൽ കുഴപ്പമില്ല…. ഇത്രയേറെ വാക്കുകളാൽ അവളെ വേദനിപ്പിക്കാൻ അവർക്ക് അവളോടെന്തിനാണിത്ര പകയെന്ന് എനിക്കറിയുന്നില്ല….
അവളീ വീട്ടിലെയല്ലാത്തത് കൊണ്ട് തന്നെ ഒരു വേലക്കാരിയായി അവളെ എപ്പോഴും കാണാനാണ് അവര്ക്കിഷ്ടം…..
വിവിയുടെ മുഖത്ത് ദേഷ്യം പരക്കുന്നത് കാണുമ്പോൾ മീരക്ക് പറയാനുള്ള ഉത്സാഹവും കൂടി കൂടി വന്നു…..
പരാതി പറയാൻ ഒരാളുള്ള സന്തോഷം അവളിൽ നിറഞ്ഞു നിന്നിരുന്നു……
അവൻ ദേഷ്യത്തോടെ മുറിയിൽ നിന്നിറങ്ങി ദേവുവിന്റെ മുറിയിലേക്ക് നടന്നു….
പിറകെ മീരയും…..
ദേവുവിന്റെ മുറിയുടെ വാതിലിൽ അവൻ മുട്ടുമ്പോൾ അവൾ വാതിൽ തുറന്നു….
വാതിൽ തുറന്നപ്പോൾ തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന വിവിയെയാണ് അവൾ കാണുന്നത്…..
വാ…. ആരാ നിന്നെ വേദനിപ്പിച്ചെന്ന് എനിക്കറിയണം….
അവളുടെ കയ്യിൽ പിടിച് അവൻ പുറത്തേക്ക് നടക്കുമ്പോൾ ദേവു പെട്ടെന്ന് അവന്റെ കൈ കുടഞ്ഞെറിഞ്ഞു….
അവൻ അവളിലേക്ക് നോക്കി…..
വേണ്ട ഏട്ടാ….. പോട്ടെ സാരമില്ല…..
പറയുമ്പോൾ അങ്ങേയറ്റം ദയനീയമായിരുന്നു ദേവുവിന്റെ മുഖം….
പിന്നേ….. നിന്നെ പറഞ്ഞതൊക്കെ ഇത്ര പെട്ടെന്ന് നീ മറന്നോ….
മീര അവർക്കിടയിൽ കയറി ദേവുവിനോടത് ചോദിക്കുമ്പോൾ മീര ദേഷ്യത്താൽ വിറക്കുന്നുണ്ടായിരുന്നു..
മറന്നിട്ടല്ല…. നമ്മുടെ അച്ഛനെയോർത്താണ്….
ഇപ്പൊ ഏട്ടന്റെ ദേഷ്യം മുഴുവൻ അവരുടെ മേൽ തീർക്കുമ്പോൾ അത് നമ്മുടെ വീട്ടിൽ വലിയൊരു വഴക്കായി മാറും..
പിന്നെയിന്ന് അച്ഛനടക്കം നമുക്കാർക്കെങ്കിലും മനസ്സറിഞ്ഞൊന്ന് ഉറങ്ങാൻ സാധിക്കുമോ…
ഏട്ടന് ഓർമയില്ലേ അച്ഛന് രക്ത ബന്ധമെന്ന് പറയാൻ ജീവിച്ചിരിക്കുന്ന ഒരേ ഒരാളാണ് അപ്പച്ചിയെന്ന് അച്ഛൻ സ്നേഹത്തോടെ പറയുന്നത്….
ആ സ്‌നേഹം അറിഞ്ഞത് കൊണ്ട് തന്നെയല്ലേ അമ്മ പോലും ഇന്ന് വരെ അപ്പച്ചിയെ കുറിച്ചൊരക്ഷരം അച്ഛനോട് പറയാത്തത്….
ഇനി നമ്മളായിട്ട് അച്ഛനെ വേദനിപ്പിക്കണോ ഏട്ടാ…
അച്ഛന് സ്വന്തമായുള്ള ആ ബന്ധത്തെ നമ്മളായിട്ട് അറുത് മാറ്റണോ….
അവളത് പറയുമ്പോൾ വിവിയും ഒന്ന് കെട്ടടങ്ങിയിരുന്നു…..
എങ്കി വാ…. വന്ന്…. ഭക്ഷണം കഴിക്ക് നീ…..
വിവിയവളുടെ കയ്യിൽ പിടിച്ചു…..
വേണ്ട ഏട്ടാ… എനിക്ക് വിശപ്പില്ല…
അവളത് പറയുമ്പോൾ വിവി അവളെയൊന്നു നോക്കി..
മാറ്റാരേന്ത് പറഞ്ഞാലും നീയത് ചെവി കൊള്ളേണ്ട കാര്യം പോലുമില്ല മോളേ …
കാരണം ഇത് നിന്റെ വീടാണ്…. ഈ വീടിന്റെ മഹാ ലക്ഷ്മി നീയാണെന്ന് അച്ഛൻ പറയാറില്ലേ….
ഇന്ന് വരെ ഞങ്ങളുടെ ആരുടെയെങ്കിലും പെരുമാറ്റത്തിൽ നിന്ന് നീ ഈ വീടിനന്യയാണെന്ന് നിനക്ക് തോന്നിയിട്ടുണ്ടോ…
ഇവിടെയുള്ള ഓരോന്നും ഓരോരുത്തരും നിനക്ക് സ്വന്തമാണ്…..
അത് കൊണ്ട് തന്നെ നിന്നെ വേദനിപ്പിച്ചെന്ന് പറയുമ്പോൾ വേദനിക്കുന്നത് എന്റെ ഹൃദയത്തിലാണ്…..
നീ പട്ടിണി കിടന്നെന്ന് പറയുമ്പോൾ വിശക്കുന്നത് എന്റെ വയറിനാണ് ദേവു…
അവളുടെ മുടിയിഴകളിൽ തഴുകി വിവിയത് പറയുമ്പോൾ അവന്റെ സ്വരം ഇടറി പ്പോയിരുന്നു.
.
ഏട്ടാ…. യെന്ന് വിളിച്ചവൾ ആ നെഞ്ചിലേക്ക് ചായുമ്പോൾ ഇരു കൈ കൊണ്ടവനവളെ ചേർത്ത് പിടിച്ചിരുന്നു…..
അവളുടെ മനസ്സിനു വല്ലാത്ത ആശ്വാസം തോന്നി….
വികാര ഭരിതമായ ആ രംഗം നോക്കി നിൽക്കുമ്പോൾ മീരയുടെ മനസ്സും നിറഞ്ഞിരുന്നു….
സ്വന്തമെന്ന് പറഞ്ഞ് ചേർത്ത് നിർത്താൻ ഒരിക്കലും രക്ത ബന്ധമാവണമെന്നില്ല എന്നവൾ തിരിച്ചറിഞ്ഞിരുന്നു…
ചേർത്ത് പിടിക്കാനും ആശ്വസിപ്പിക്കാനും ആരെങ്കിലും കൂടെയുണ്ടെങ്കിൽ എത്ര വലിയ സങ്കടങ്ങളും പിഴുതേറിയാം എന്നവൾക്ക് തോന്നി…..
ബന്ധങ്ങൾ എന്നത് എപ്പോഴും ബന്ധനമാവണമെന്നില്ലെന്ന് അവളുടെ മനസ്സ് അവളെ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നുന്നേരം…..
(തുടരും )

by