23/04/2026

നിനക്കായി മാത്രം : ഭാഗം 16

രചന – റോസാ തോമസ്

ഹാപ്പി ബർത്ത് ഡേ അമ്മ… രാവിലെ എഴുന്നേറ്റപ്പോൾ അന്ന അമ്മയെ ഫോണിൽ വിളിച്ച് വിഷ് ചെയ്തു. താങ്ക്യൂ മോളെ.. എന്ന് പറഞ്ഞ് ആനി കോൾ കട്ട് ചെയ്തു. എന്തും വരട്ടെ എന്ന് വിചാരിച്ചാണ് അന്ന വിളിച്ചത്.. അമ്മയുടെ ഫോണിലേക്ക് വിളിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്.. എന്നാലും വേണ്ടില്ല.. അമ്മ വഴക്കൊന്നും പറഞ്ഞില്ലല്ലോ.. അതുമാത്രമല്ല അമ്മയുടെ പിറന്നാളിന് ഒന്ന് വിഷ് ചെയ്യാതെ എങ്ങനെയാ.. ഓരോന്ന് ആലോചിച്ച് അവൾ ഫ്രഷ് ആവാൻ പോയി.. അന്നാന്റി… വാ…എല്ലാവരും റെഡി ആയി വന്നു.. ഇതാ വരുന്നു മോളെ.. അന്ന പറഞ്ഞു. ഒരു റോസ് കളർ ഉള്ള അനാർക്കലി ചുരിദാർ ആയിരുന്നു അവളുടെ വേഷം.. അത് അവൾക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. എന്റെ ജൂലി…എനിക്ക് ഭയങ്കര ടെൻഷൻ ആവുന്നു നിങ്ങൾ തന്നെ കൊടുക്കു…

ഞാൻ വരുന്നില്ല.. പിന്നേ…ഒരു കേക്കിന് ഇത്രമാത്രം ടെൻഷൻ.. പബ്ലിക് എക്സാം ഒന്നുമല്ലല്ലോ.. നീ വരുന്നുണ്ടോ.. ജൂലി വിത്ത് കലിപ്പ്. അതൊന്നുമല്ല ജൂലി.. ഒരു തലവേദന.. നിങ്ങൾ പോയിട്ട് വാ… ഞാൻ കുറച്ചുകൂടി കഴിഞ്ഞിട്ട് വരാം.. ഇങ്ങോട്ട് വരുന്നുണ്ടോ.. എന്നുപറഞ്ഞു ജൂലി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് വലിച്ചുകൊണ്ടുപോയി.. ജൂലി അങ്ങനെയാണ്.. അധികം സംസാരം ഒന്നുമില്ല.. ആക്ഷൻ മാത്രം.. അവർ അവിടെ ചെന്നപ്പോൾ എല്ലാവരും റെഡി ആയിനിൽപ്പുണ്ട്.. ആനി ചന്ദന കളറുള്ള കോട്ടൺ സിൽക്ക് സാരിയിൽ സിംപിൾ ആണേലും അതിമനോഹരമായ ചിരിയോടെ നിൽക്കുന്നു..

എബിനും സച്ചിയും മിഥുനും രൂപയും ഉൾപ്പെടെ അവിടെയുള്ള കുറച്ചു ഡോക്ടർസും മാലതിയും സ്റ്റെല്ല സിസ്റ്ററും നിമിഷയും..പിന്നെ വേറെ ഒന്ന് രണ്ട് പേരും കൂടി ഉണ്ടായിരുന്നു.. വനജയും ജൂലിയും ആനിയെ വിഷ് ചെയ്തു.. പുറകെ അന്നയും ചെന്ന് വിഷ് ചെയ്തു.. അവൾക്കൊരു ചെറിയ വിഷമം തോന്നി.. താനും സാധാരണ എല്ലാവരെയും പോലെ.. പെട്ടെന്ന് അവർ രണ്ടുപേരുടെയും കയ്ക്കിടയിലൂടെ മുമ്മുവിന്റെ കയ് വന്നു ചേർന്നു .. അതോടുകൂടി അവളുടെ മുഖത്ത് വന്ന വിഷാദം മായ്ഞ്ഞു പോയി.. ഹാ..നിങ്ങൾ വെറും കൈയോടെ ആണോ വന്നേ.. കേക്ക് എവിടെ.. ഇനി കേക്ക് ഇല്ലേ.. സച്ചിൻ ചോദിച്ചു. ഇല്ല.. എന്തെ.. മുമ്മു വിത്ത്‌ കലിപ്പ്‌.. കേക്ക് ഉണ്ട്.. ജൂലി ഇപ്പോൾ എടുത്തുകൊണ്ടുവരും.. വനജ ചിരിയോടെ പറഞ്ഞു. ആഹാ.. കേക്ക് കൊണ്ടുവരാൻ താമസം ഉണ്ടെങ്കിൽ നമുക്ക് എബിന്റെ ഒരു പാട്ട് കേൾക്കാം..

സച്ചിൻ പറഞ്ഞതും എബിൻ ഞെട്ടി. എന്നിട്ട് അവനെ കലിപ്പിച്ചു നോക്കി. നീ നോക്കി പേടിപ്പിക്കുഒന്നും വേണ്ട.. അന്നത്തെ രാത്രിയിൽ നീ എന്നോട് പറഞ്ഞതിന്റെയൊക്കെ ഒരു പ്രതികാരമായി കണ്ടാൽ മതി.. സച്ചിൻ എബിയുടെ ചെവിയിൽ പറഞ്ഞു. ഡാ.. എബിൻ ദേഷ്യത്തോടെ സച്ചിയെ നോക്കി.. നീ അവനെ നോക്കി പേടിപ്പിക്കാതെ ഒരു പാട്ടു പാടു.. ആനി എബിനെ വിളിച്ചു. ആന്റി അത്.. ഒന്നും പറയണ്ട നീ പാടു എബിൻ.. ഓക്കേ.. പക്ഷേ നാലുവരി മാത്രം.. അതുകഴിഞ്ഞ് എല്ലാവരും ഡ്യൂട്ടിക്ക് പോണം അതുകൊണ്ടാ ആന്റി… എന്ന് പറഞ്ഞ് അവൻ പാടാൻ തുടങ്ങി.. പതിയെ…കണ്ണുകൾ അടച്ചുവെച്ച്.. പാട്ടിൽ ലയിച്ച്…അവൻ പാടി. ഓ… ഓ… ഓ… ആ…ആ.. മൃദുലെ.. ഹൃദയമുരളിയിലൊഴുകി വാ നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ മൃദുലെ… ഹൃദയ മുരളിയിലൊഴുകി വാ നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ മൃദുലെ മനസ്സും മനസ്സുമകന്നുവോ.. (കടപ്പാട് ) പോരേ.. ആന്റി.. മതി ടാ.. ആനി ചിരിച്ചു. ഹാപ്പി ബർത്ത് ഡേ ആന്റി.. എന്നു പറഞ്ഞ് എബിൻ ഒരു ഗിഫ്റ്റ് കൊടുത്തു.

ഡാ എന്താ ഗിഫ്റ്റ്.. സച്ചിൻ ചെവിയിൽ ചോദിച്ചു എബിനോട്.. ഒരു വാച്ചാണ്.. ഡാ എബി.. എന്താടാ ഒരു പ്രണയ ഗാനം ഒക്കെ.. നിനക്കെന്താ സച്ചി.. പറയുകയും കടുപ്പിച്ചു നോക്കുകയും ചെയ്തു.. അതോടെ സച്ചി അടങ്ങി. നീയെന്താടാ കണ്ണടച്ച് നിന്ന് പാടിയത്.. സച്ചിൻ വിടാൻ ഭാവമില്ല.. ടാ ഒന്നും മിണ്ടാതെ നിക്ക്.. ഡാ ഞാൻ പതിയെയല്ലേ പറയുന്നത്.. വേറെ ആരും കേൾക്കുന്നില്ല.. വേറൊന്നുമല്ല നീ കണ്ണടച്ചു നിന്ന് പാടിയതുകൊണ്ട്, കണ്ടില്ലല്ലോ.. പെടക്കോഴികളുടെ ഒക്കെ നോട്ടം കാണേണ്ടതായിരുന്നു.. നീ എന്തായാലും കണ്ണടച്ചു നിന്നത് നന്നായി..പാട്ട് കുഴപ്പമൊന്നുമില്ല.. എന്നാലും നീ ഇനി പാടേണ്ട… ബാക്കിയുള്ളവർക്ക് ജീവിക്കണമല്ലോ.. അപ്പോൾ നിന്റെ കണ്ണ് എന്റെ മുഖത്ത് ആയിരുന്നോ..അതോ.. അത് പിന്നെ.. അല്ല നിന്റെ സ്വരമാധുരി ആസ്വദിച്ചല്ലേ ഞാൻ.. ഇനി നീ മിണ്ടിയാൽ.. ശു.. ശു..🫢 ജൂലി, കേക്ക് എടുത്തു കൊണ്ടുവന്ന് അവിടെയുള്ള ടേബിളിൽ വെച്ചു. എല്ലാവരും അതിശയത്തോട് നോക്കി..

ഒരു മണ്ണിന്റെ നിറമുള്ള കുടം മാത്രമാണ് അവർക്ക് കാണാൻ കഴിഞ്ഞത്. വാ വട്ടത്തിന്റെ അകത്തു ഒരു ചെറിയ തിരിയുണ്ട്.. കേക്ക് എവിടെ എന്ന് ചോദിക്കണം എന്ന് എല്ലാവർക്കും ഉണ്ടെങ്കിലും അബദ്ധം ആയാലോ എന്ന് വിചാരിച്ച് ആരും മിണ്ടിയില്ല.. സംശയിച്ചു നിൽക്കുന്ന ആനിയുടെ കയ്യിലേക്ക് വനജ വേറൊരു തിരിയെടുത്തു കൊടുത്തു.. അതിലേക്ക് കത്തിക്കാൻ പറഞ്ഞുകൊണ്ട്.. ജൂലിയും സച്ചിനും രൂപയുമൊക്കെ വീഡിയോ എടുക്കുന്നുണ്ട്.. അന്ന എല്ലാം കണ്ടുകൊണ്ട് മുൻപിൽ തന്നെ നിന്നു. ആനി പതിയെ ആ തിരി കയ്യിൽ വാങ്ങിച്ചുകൊണ്ട് കുടത്തിന്റെ വായ് വട്ടത്തിനകത്ത് കാണാവുന്ന തിരിയിലേയ്ക്ക് കൊളുത്തി. തിരികൊളുത്തിയതും ചെറുതായിട്ട് ആ തിരി ഒന്ന് മിന്നിയതും ആ കുടം നാളു പാർട്ട്‌സ് ആയി ഇതളുകൾ പോലെ വിഭജിക്കപ്പെട്ട് താഴേക്ക് മറിഞ്ഞു നിന്നു..

ഒരു താമര വിരിയുന്നത് പോലെ.. അതിനകത്ത് അതിമനോഹരമായ ചുവപ്പ് നിറമുള്ള നല്ല വലിപ്പമുള്ള ഒരു റെഡ് വെൽവെറ്റ് കേക്ക്.. അതിനുള്ളിൽ മനോഹരമായി ഹാപ്പി ബർത്ത് ഡേ എന്ന് മാത്രം എഴുതിയിരിക്കുന്നു.. ആനിയുടെ കണ്ണ് ഒരുമാത്ര നിറഞ്ഞു പോയി.. അപ്പോഴേക്കും എല്ലാവരും കൈയ്യടിച്ചുകൊണ്ട് ബർത്ത് ഡേ സോങ് പാടി.. ആനി നൈഫ് വച്ച് കേക്ക് മുറിച്ച് ഒരു പീസ് എടുത്തു.. എന്നിട്ട് അത് അന്നയുടെ വായിലേക്ക് കൊടുത്തു… അന്ന കുറച്ചെടുത്ത് തിരിച്ചും.. പെട്ടെന്ന് അവിടം ഒരു നിമിഷം നിശബ്ദമായി.. ആനി സംശയിച്ചു നോക്കിയപ്പോൾ എല്ലാവരും തുറിച്ചു നോക്കുന്നുണ്ട്.. അബദ്ധം പറ്റിയെന്ന് മനസ്സിലായി.. എബിന്റെ മുഖത്ത് നോക്കിയപ്പോൾ അവിടത്തെ ഭാവം എന്താണെന്ന് മനസ്സിലാവുന്നില്ല… എല്ലാവർഷവും ഈ ഒരു ചടങ്ങ് ഉള്ളതാണ്.. ലളിതമായി… എബിൻ തുടങ്ങി വെച്ചതാണ്…എന്നും ആദ്യത്തെ പീസ് എബിനാണ് കൊടുക്കുന്നത്..

അതിന് ഒരു മാറ്റവും ഇല്ലായിരുന്നു.. അത് പിന്നെ.. അന്നയാണല്ലോ കേക്ക് ഉണ്ടാക്കിയത്… അതുകൊണ്ട്..ആനി വിക്കി..പതിവില്ലാതെ…ആദ്യമായി.. ഏയ്.. അതിനെന്താ ആന്റി..അതൊന്നും കുഴപ്പമില്ല എന്ന് പറഞ്ഞ് എബിൻ പെട്ടെന്ന് മുന്നോട്ടുവന്ന് ഒരു പീസ് കേക്ക് ആനിയുടെ വായിൽ വച്ച് കൊടുത്തു.. ആനി തിരിച്ചും.. പിന്നെ ഓരോരുത്തരായി കേക്ക് എടുത്തു കഴിച്ചു.. പതിയെ സംസാരം ഒക്കെ തുടങ്ങി.. പെട്ടെന്ന് ഒന്നു പകച്ചു പോയ അന്നയും പതിയെ ഓക്കെയായി. ഇതെല്ലാം കണ്ടുകൊണ്ട് ഒരു കെട്ടിടത്തിനപ്പുറം മറഞ്ഞു നിന്ന മറിയാമ്മ സിസ്റ്റർക്കു അന്നയോടുള്ള പക കൂടി.. മോളെ മതി കഴിച്ചത്..ഒരു പീസ് കഴിക്കു..ബാക്കി പിന്നെ ആവട്ടെ..വനജ മുമ്മുവിനോട് പറയുന്നത് കേട്ട് സച്ചിൻ അങ്ങോട്ടേക്ക് ചെന്ന് മുമ്മുവിന്റെ മുഖത്ത് ക്രീം തേച്ചു.. ഞാൻ ഇന്നലെയേ വിചാരിച്ചതാണ് ഒരു പണി തരണമെന്ന്… ഹായ് നല്ല രസം..നല്ല രസം.. നല്ല ചുവന്ന ക്രീം മുഖത്തിങ്ങനെ.. പറഞ്ഞു തീർന്നില്ല ഉടനെ മുമ്മു അലറി കരയാൻ തുടങ്ങി..

കരച്ചിൽ കേട്ട് എല്ലാരുടെയും ശ്രദ്ധ അങ്ങോട്ടേക്കായി.. ജൂലി ഓടിവന്ന് കൊച്ചിനെ എടുത്തു രണ്ടു പീസ് കേക്കിന്റെ ക്രീം മുഴുവൻ അവളുടെ കൈയിൽ വെച്ചു കൊടുത്തു.. എന്നിട്ട് സച്ചിന്റെ നേരെ തിരിഞ്ഞതും മുമു അത് മുഴുവൻ സച്ചിന്റെ മുഖത്ത് ആക്കി.. അവളുടെ കരച്ചിൽ സ്വിച്ച് ഇട്ടതുപോലെ നിന്നു..എന്നിട്ട് ചിരി തുടങ്ങി.. കണ്ടുനിന്ന വനജയും അന്നയും ഒക്കെ ചിരിച്ചു. സച്ചിന് ദേഷ്യം വന്നു.. അവൻ വീണ്ടും പോയി ഒരു പീസ് എടുത്തു.. കൊച്ചിന്റെ നേരെ ചെന്നതും അത് വീണ്ടും കരച്ചിൽ സ്വിച്ച് ഓൺ ചെയ്തു.. എന്താ സച്ചി ഇത്.. പിള്ളേരെ പോലെ..ജൂലി ചിരികടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു.. നീ മിണ്ടരുത് നിനക്കിട്ട് ഞാൻ വെച്ചിട്ടുണ്ട്.. എന്നും പറഞ്ഞുകൊണ്ട് പോയി മുഖം കഴുകിയിട്ട് വന്നു.. വീണ്ടും മുമുന്റെ അടുത്തേക്ക് പോയി.. ഞാൻ കൂട്ടില്ല.. ഇനി മുമ്മുന് ഞാൻ ചോക്ലേറ്റ് വാങ്ങി തരില്ല.. യ്യോ… അത് പറ്റില്ല…എനിക്ക് ചോക്ലേറ്റ് വേണം.. എന്നു പറഞ്ഞ് വീണ്ടും കരച്ചിൽ സ്വിച്ച് ഓൺ.. ഓ.. എനിക്ക് എന്തിന്റെ കേടായിരുന്നു വീണ്ടും പോയി പണി വാങ്ങിക്കാൻ..

കുരുട്ടടയ്ക്ക്ട്ട് ഞാൻ വെച്ചിട്ടുണ്ട്.. എന്നുപറഞ്ഞ് സച്ചിൻ മോളെ എടുത്തു.. എടുത്തതും അവൾ അവന്റെ കൈക്കിട്ട് ഒരു കടി വെച്ച് കൊടുത്തു.. ഓ..എന്റെ കൈ.. എന്ന് പറഞ്ഞ് അവൻ കൊച്ചിനെ താഴെ നിർത്തി.. കൈ കുടയാൻ തുടങ്ങി…അമ്മാതിരി കടിയായിരുന്നു.. ലേലു അല്ലു.. ലേലു അല്ലു.. ഇനി ഉപദ്രവിക്കരുത്.. എന്നു സച്ചിൻ പറഞ്ഞതും കരയാൻ മറന്ന മുമ്മൂ വീണ്ടും കരയാൻ തുടങ്ങി.. എന്റെ പൊന്നു മുമ്മു മോളല്ലേ…കരയല്ലേ.. നിർത്തു മോളെ..എന്തു വേണമെങ്കിലും ചെയ്യാം.. കരച്ചിൽ സ്വിച്ച് ഓഫ്.. എന്തും ചെയ്യും..? എന്തും ചെയ്യും.. ഇനി വഴക്കുണ്ടാക്കുമോ.. ഇല്ല. ഇനി കളിയാക്കുമോ.. ഇല്ല.. ഞാൻ പറയുന്നത് വാങ്ങിച്ചു തരുമോ.. എന്ത് 😳 എന്തും ചെയ്യാം.. എന്നല്ലേ പറഞ്ഞത്.. അതുകൊണ്ട്.. വീണ്ടും കരച്ചിൽ സ്വിച്ച് ഓൺ.. ഓ വേണ്ടായേ കരയേണ്ട..വാങ്ങിത്തരാം.. പ്രോമിസ്.. പ്രോമിസ്.. അതു കേട്ടതും മുമ്മു ഇപ്പോ വരാമേ എന്ന് പറഞ്ഞ് ഓടി..

ഡാ നീ ഇത് അവിടെ എന്തെടുക്കുവാ.. എല്ലാവരിൽ നിന്നും മാറി ഒരു സൈഡിൽ ആലോചനയോടെ നിൽക്കുന്ന എബിന്റെ അടുത്തേക്ക് സച്ചി ചെന്നു.. ഒന്നുമില്ല സച്ചിൻ.. നീ ഇത് എവിടെയായിരുന്നു.. ഓ ഒന്നും പറയണ്ട… നിങ്ങളെല്ലാം കൂടി കൊഞ്ചിച്ച് തലെ കേറ്റി വച്ചിരിക്കുന്ന ഒരു കുഞ്ഞുണ്ടല്ലോ അവിടെ.. സത്യത്തിൽ ഈ നൂറ്റാണ്ടിൽ ഒന്നും ജനിക്കേണ്ടതല്ല അത്.. ഒന്ന് പോയെ സച്ചി..കുഞ്ഞു കളിച്ചത്…കുഞ്ഞു പിള്ളേർക്ക് അടുത്ത അവന്റെ കളി.. അത് പിന്നെ തമാശയ്ക്ക്.. അല്ല നിനക്കെന്തു പറ്റി.. അപ്പോഴേ ഞാൻ പറഞ്ഞതാ.. പാട്ട് പാടണ്ടാന്ന്..കണ്ണ് കിട്ടിയതാ..എനിക്കറിയാം.. ഒന്ന് പോയെ എന്റെ സച്ചി ..പാട്ടു പാടാൻ പറഞ്ഞ നി… അതുപോട്ടെ..ഞാൻ താഴെ ഓഫീസിൽ ഒന്ന് പോയിട്ട് ഇപ്പൊ വരാം.. ഡാ എന്ത് പോക്കാട.. നീ തന്നെയല്ലേ ചായ ഓർഡർ ചെയ്തത്.. ചായ വന്നിട്ട് കുടിച്ചിട്ട് പോകാം.. അത്..ഞാൻ വരാം..ഞാനിപ്പോ വരാം.. എന്നും പറഞ്ഞ് എബിൻ താഴേക്ക് പോയി. എബിൻ പോയതും പുറകോട്ട് തിരിഞ്ഞ സച്ചിയുടെ മുമ്പിലേക്ക് ഒരു പേപ്പർ നീണ്ടു വന്നു..

മുമ്മുവും ജൂലിയും.. സച്ചിൻ ആ ലിസ്റ്റ് വായിച്ചു നോക്കിയതും ഞെട്ടി.. യ്യോ..ഇതെന്തുവാ ഒരു കട മുഴുവനുമോ..🥵 ഡയറി മിൽക്ക് സിൽക്ക്, ഡോൾ, ടെഡി ബിയർ,ചോക്ലേറ്റ് ബിസ്ക്കറ്റ്, ക്രീം ബിസ്ക്കറ്റ്..മിൽക്കി ബാർ, നൂഡിൽസ് പാക്കറ്റ് 5, ബർഗർ 4, ജ്യൂസ് ബോട്ടിൽ 3..etc. etc.. ഇത് ജൂലിയുടെ ഐഡിയ അല്ലെ.. സത്യം പറ.. ആണെങ്കിൽ..ജൂലി എന്നെക്കൊണ്ട് പറ്റില്ല.. മുമ്മൂ കരച്ചിൽ.. സ്വിച്ച് ഓൺ.. ഓ കരയണ്ട നിർത്ത്.. സാലറി കിട്ടിയിട്ട് വാങ്ങിക്കാം.. പറ്റില്ല…ഇന്ന് തന്നെ വേണം..മുമ്മു ഓ തരാമേ..ആരോടെങ്കിലും കടം വാങ്ങിച്ചിട്ട് ആണേലും തരാം.. എബിൻ നേരെ സർട്ടിഫിക്കറ്റ്സ് ഒക്കെ വെക്കുന്ന ഓഫീസ് റൂമിലേക്ക് പോയി.. അന്നയുടെ സർട്ടിഫിക്കറ്റ്സ് ഇരിക്കുന്ന ഫയൽ എടുത്തു തുറന്നു.. ഫസ്റ്റ് പേജ് വായിച്ചു നോക്കിയപ്പോൾ മുഖത്ത് ഒരു വലിയ ഞെട്ടൽ ഉണ്ടായി..

കുറെ നേരം അതിലേക്കു തന്നെ നോക്കിയിരുന്നു.. ഉള്ളിൽ ഉണ്ടായ പ്രക്ഷോഭം അടക്കി നിർത്താൻ പാടുപെട്ട് തലമുടിയിൽ പിടിച്ച് വലിച്ചു.. കുറെ നേരം കണ്ണുകൾ അടച്ചിരുന്നു.. മുന്നിൽ ഒരു ആളനക്കം തോന്നി കണ്ണു തുറന്നു നോക്കിയപ്പോൾ മുൻപിൽ ആനി നിൽക്കുന്നു. എബിൻ ചാടി എഴുന്നേറ്റു നിന്നു. മനസ്സിലായല്ലേ…ആനി ശാന്തമായി ചോദിച്ചു അന്ന എന്റെ സ്വന്തം മകളാണ് കേട്ടോ..ഞാൻ പ്രസവിച്ച എന്റെ പൊന്നുമോള്.. എന്തിനാണ് മാറ്റിനിർത്തിയത് എന്നൊന്നും പറയേണ്ട കാര്യമില്ലല്ലോ.. ഉപേക്ഷിച്ചതൊന്നുമല്ല.. ഒളിപ്പിച്ചു നിർത്തിയിരിക്കുകയായിരുന്നു.. പഠനം കഴിഞ്ഞു.. ഇനിയും ബോർഡ്ങ്കിലും ഹോസ്റ്റലിലും കൂട്ടുകാരുടെ അടുത്തും.. എത്രനാൾ എന്നുവച്ച്.. നീ ഒന്നും ആരോടും പറയില്ല എന്ന് എനിക്കറിയാം.. ആരോടും പറയണ്ട എന്ന് വിചാരിച്ച പറയാഞ്ഞത്.. പിന്നെ കേക്ക് നിനക്ക് തരാഞ്ഞത്.. പെട്ടെന്ന്.. വേണ്ട.. ആന്റി..ഒന്നും പറയണ്ട.. എനിക്ക് മനസ്സിലായി..ആന്റി ടെൻഷൻ അടിക്കാതെ.. എനിക്ക് കുഴപ്പമൊന്നുമില.. പിന്നെ എല്ലാം അറിഞ്ഞ സ്ഥിതിക്ക് നമുക്ക് ഈ ഫയൽ ഇവിടന്ന് മാറ്റണം.. ഇവിടെ ഇരിക്കുന്ന റിസ്കാണ്..

ഞാൻ ലോക്കറിൽ സേഫ് ആക്കി വെച്ചോളാം.. ഉം.. ശരി ഡാ..നമുക്ക് മോളിലേക്ക് പോകാം.. ആന്റി.. ഞാനിന്നു ലീവ് എടുത്തോട്ടെ? ഒരു തലവേദന.. ലീവ് വേണോ എബിൻ..അതൊക്കെ എന്തിനാ.. വേണം ആന്റി… പ്ലീസ്..ഞാൻ സച്ചിനെ കാര്യങ്ങളൊക്കെ പറഞ്ഞു ഏൽപിച്ചോളാം.. അവൻ കുറച്ച് തമാശയൊക്കെ പറയും എന്നേയുള്ളൂ എല്ലാം നോക്കി ചെയ്തോളും.. അതൊക്കെ ശരി..പക്ഷേ നീ ലീവ് എടുക്കണോ.. വേണം.. ആന്റി പ്ലീസ്.. എനിക്ക് മനസ്സിലായി.. അന്നത്തെ പ്രശ്നത്തിൽ നീ അവളെ വഴക്ക് പറഞ്ഞത് ഓർത്തിട്ടല്ലേ.. അതൊന്നും കുഴപ്പമില്ല… ഏയ് അതൊന്നുമല്ല.. ആന്റി.. ശരി.. ഒക്കെ.. ഈവനിംഗ് നമുക്ക് റസ്റ്റോറന്റിൽ വച്ച് ഒന്ന് കാണണം..എനിക്ക് സംസാരിക്കാൻ ഉണ്ട്.. ഇപ്പോൾ നീ മുകളിലേക്ക് പൊയ്ക്കോ..ഞാൻ..എനിക്ക് അത്യാവശ്യമായി വീട്ടിലേക്ക് ഒന്നു പോകണം.. ഒക്കെ.. ആന്റി.. എന്നാ ഞാൻ ഡ്രോപ്പ് ചെയ്യാം.. ഒരു മിനിറ്റ്.. സച്ചിയോട് ഒന്ന് പറഞ്ഞിട്ട് വരാം.. ഓക്കേ ഡാ.. എനിക്ക് ബാങ്കിലേക്കാണ് പോകേണ്ടത്.. അങ്ങോട്ട് ഡ്രോപ്പ് ചെയ്താൽ മതി.. കാര്യം എന്താണെന്ന് പോകുന്ന വഴിക്ക് പറയാം.. ഓക്കേ.. ആന്റി.. വീട്ടുമുറ്റത്ത് ബാങ്കിൽ നിന്നുള്ള ആളെയും പ്രതീക്ഷിച്ച് നിന്ന റോയിച്ചന്റെയും അമ്മച്ചിയുടെയും അടുത്തേക്ക് ആനി യുടെ കാർ വന്നു നിന്നു.. തുടരും…