18/04/2026

നിനക്കായി മാത്രം : ഭാഗം 18

രചന – റോസാ തോമസ്

ഇവിടെങ്ങും ആരെയും കാണുന്നില്ലല്ലോ.. എങ്ങനെ വിളിക്കും ആരെയെങ്കിലും.. കാലിൽ എന്തോ നനവ് പോലെ തോന്നുന്നു…വേദന കാരണം അവൾ ഞരങ്ങി… ശബ്ദം പുറത്തേക്കു വരുന്നില്ല… കുറച്ചുനേരം കഴിഞ്ഞപ്പോൾ തല കറങ്ങുന്ന പോലെ തോന്നി.. കുറച്ചുനേരം കഴിഞ്ഞ് അതിലെ ആരോ വരുന്നതു പോലെ തോന്നിയതും അവൾ ഒന്നുകൂടി ഞരങ്ങി.. ഞരക്കം കേട്ട് അയാൾ ഓടി അവളുടെ അടുത്തെത്തി.. അഭിലാഷ് ആയിരുന്നു അത് .. ശനിയാഴ്ച ആയതുകൊണ്ട് വീട്ടിൽ പോകാൻ ലഗേജുമായിട്ടു താഴേക്ക് പോയ വഴിയായിരുന്നു അവൻ… ഓഹ്.. അന്ന… അന്ന.. ഇതെന്താ.. എന്ത് പറ്റി ഡീ… യ്യോ.. കയ്‌.. കൈക്ക് എന്തുപറ്റി.. കയ്ക്കോ…കയ്ക്കൊന്നും പറ്റിയില്ല.. ഞാൻ ഇങ്ങോട്ട് വീണതാ.. കൈക്കൊന്നും പറ്റിയില്ലെന്നോ.. അന്നാ നിന്റെ കൈ… ബ്ലഡ് വരുന്നുണ്ട്.. ചിലപ്പോ കൈ മരവിച്ചു പോയി കാണും..അതാ.. അവൻ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു അവളെ.. പക്ഷേ കാലിൽ എന്തോ മുറിവുണ്ടായിരുന്നു..

അതുകൊണ്ട് കാലുകുത്താൻ പറ്റിയില്ല… അവൻ അവളെ അവിടെ ഇരുത്തിയിട്ട് ഫോൺ എടുത്ത് ആരെയോ വിളിച്ചു…പിന്നെ എല്ലാം പെട്ടെന്നായിരുന്നു.. ആരൊക്കെയോ വന്നു അവളെ താങ്ങുപിടിച്ച് സ്ട്രക്ചറിൽ കിടത്തി… അന്നയുടെ കൈക്ക് ചെറിയ പൊട്ടൽ ഉണ്ടായിരുന്നതുകൊണ്ട് പ്ലാസ്റ്റർ ഇട്ടു.. സ്ട്രക്ചർ പോകാനുള്ള റാമ്പ് അവസാനിക്കുന്ന സ്ഥലത്തു നിന്നാണ് വീണത്.. അവിടുന്ന് താഴേക്ക് ഒരു നില പൊക്കം ഉണ്ടായിരുന്നു.. സൈഡില് കമ്പി ഉണ്ടായിട്ടും അവളെങ്ങനെ താഴെപ്പോയതെന്ന് അഭിലാഷ് ചോദിച്ചിട്ടും അവളോന്നും പറഞ്ഞില്ല.. അതിനു താഴെയായിട്ട് ചെറിയ സ്റ്റോറേജ് പോലുള്ള ഒരു സ്ഥലം ഉണ്ടായിരുന്നു.. അവിടെ കിടന്ന കമ്പിയിൽ വീഴ്ച്ചയ്ക്കിടയിൽ കാലു കൊണ്ട് കേറിയതിനാൽ അവിടെ ഒരു ചെറിയ മുറിവുണ്ട്..അത് ഡ്രസ്സ് ചെയ്തു.

വീട്ടിലേക്ക് പോകാൻ തുടങ്ങിയത് കൊണ്ട് അഭിലാഷിനോട് വീട്ടിൽ പൊക്കോളാൻ അന്ന നിർബന്ധിച്ചു.. അപ്പോളാണ് അവിടേക്ക് മറിയാമ്മ സിസ്റ്റർ വന്നത്.. ആഹാ ഇതെന്തുപറ്റി.. കയ്യിൽ പ്ലാസ്റ്ററൊക്കെ..മറിയാമ്മ സിസ്റ്റർ ചോദിച്ചു.. അന്ന ഒന്നും മിണ്ടിയില്ല.. നടക്കാനും അറിയില്ല.. നിക്കാനും അറിയില്ല..എന്തൊരു കൊച്ചാണോ ഇത്.. ഞാനൊരു പേഷ്യന്റിനെ സീരിയസ് ആയി സ്ട്രക്ചറിൽ കൊണ്ടുപോകുമ്പോൾ ഇത് അതിലെ നിക്കുന്നത് കണ്ടായിരുന്നു… ഒന്നു വഴി മാറി തരാൻ പോലും അറിയില്ല.. എന്നും പറഞ്ഞുകൊണ്ട് എന്തായി കാര്യങ്ങൾ എന്ന് അറിയാൻ വന്ന മറിയാമ്മ സിസ്റ്റർ വേഗത്തിൽ അതും പറഞ്ഞു അവിടുന്ന് പോയി.. മറിയാമ്മ സിസ്റ്റർ ഒന്നുനിന്നെ.. പോവാനായി തിരിഞ്ഞ് നടന്ന അവരെ അഭിലാഷ് വിളിച്ചു.. ഇപ്പോ എന്താ പറഞ്ഞെ.. അഭിലാഷ് ചോദിച്ചു..

എന്ത്.. മറിയാമ്മ സിസ്റ്റർ സ്ട്രക്ചറിൽ പേഷ്യന്റിനു കൊണ്ടുപോയോ?….അതെന്തിന്… സ്‌ട്രെക്ച്ചർ പോയിട്ട് ഒരു സിറിഞ്ച് തൊടുന്നത് പോലും ഞാൻ കണ്ടിട്ടില്ല ഇതുവരെ…. അതുകൊണ്ട് ചോദിച്ചതാ.. ഓ പിന്നെ സിറിഞ്ച് തൊടാതെയല്ലേ ഞാൻ ഇവിടം വരെ എത്തിയത്.. ഒന്നു പോടാ ചെക്കാ.. ദേ… എന്നെ എടാ..പോടാ എന്നൊന്നും വിളിക്കണ്ടാ ആരും..പിന്നേ ഒന്നും കാണാതെ നിങ്ങൾ ആ സമയത്ത് സ്ട്രക്ചർ കൊണ്ട് പോകില്ല എന്ന് എനിക്കറിയാം.. ആർക്കറിയാം ഇനി നിങ്ങൾ തള്ളിയിട്ടതാണോന്ന്… ഓ..പിന്നെ സീരിയസ് ആയിട്ട് കൊണ്ടുപോകുന്ന പേഷ്യന്റിന് തടസ്സം നിന്നാൽ ചിലപ്പോൾ തട്ടി എന്നോക്കെ വരും.. നിലത്തു നോക്കി നടക്കണം.. അല്ലേൽ ഇങ്ങനെയൊക്കെ വരും.. ഏഹ്..ഞാൻ തമാശക്കു പറഞ്ഞത് ആണല്ലോ..അപ്പോൾ കളി കാര്യമായി..അപ്പൊ നിങ്ങൾ തന്നെ തള്ളിയതാണ്..നിങ്ങളെ ഞാൻ കാണിച്ചു തരാം… അതല്ലേ…ഞാൻ പറഞ്ഞത് നോക്കി നടക്കണം എന്ന്… നീ പോയി കേസ് കൊടുക്കടാ.. ചെക്കാ.. എന്നും പറഞ്ഞ് അവർ തുള്ളി പോയി..

അവിടുന്ന് മാറിയതും മറിയാമ്മ റിനയെ വിളിച്ചു. 📞ആ എന്തായി.. 📞ആ.. പ്ലാസ്റ്റർ ഇട്ടു… കാലിൽ ഒരു കെട്ടുമുണ്ട്.. ഞാൻ അന്നേ ഓങ്ങി വച്ചതാണ്.. ഇതു പോരായിരുന്നു… ഒരു കാലു കൂടി ഓടിയണ്ടതായിരുന്നു.. 📞ആരെങ്കിലും കണ്ടോ.. ആർക്കെങ്കിലും മനസ്സിലായോ.. റീന. 📞ആ അഭിലാഷ് ആണ് വീണു കിടക്കുന്നത് കണ്ടത്… അവനോട് ഞാൻ അറിയാതെ പറഞ്ഞു പോയി.. പക്ഷേ എനിക്ക് പേടിയൊന്നുമില്ല… പറയുന്നത് തന്നെയാണ് നല്ലത്.. നോക്കി നടക്കാതെ നടന്നു എന്ന് പറയാം.. സീരിയസ് ആയി ഒരാളെ ഷിഫ്റ്റ് ചെയ്ത സമയത്തല്ലേ.. അതുകൊണ്ട് കുഴപ്പമില്ല..ഇനി അത് ഞാൻ തന്നെ നേരിട്ട് പറയുമ്പോൾ കുഴപ്പമില്ല.. അല്ലെങ്കിൽ പിന്നെ സിസിടിവി വച്ചു കണ്ടുപിടിക്കും.. അതുകൊണ്ട് ഇതാണ് സേഫ്.. ഞാൻ മനപ്പൂർവം പറഞ്ഞതാ.. 📞 ഓ.. എന്തായാലും എനിക്ക് സന്തോഷമായി അവൾക്കു ഒരു ഡോസ് കിട്ടില്ലൊ.. അപ്പോൾ ഞാൻ നാളെ രാവിലെ അവളെ വന്നു കാണാം.. ഞായറാഴ്ചയാണെന്ന് പറഞ്ഞ നാളെ നീ ലീവ് എടുക്കരുത്….. പിന്നെ ആനി അവിടെ ഇല്ലല്ലോ… ഈ രാത്രിയിൽ ആരും അറിയിക്കാതെ നോക്കണം..

റിസപ്ഷനിൽ പറഞ്ഞേരെ..എല്ലാവരും വീട്ടിൽ പോവില്ലേ.. ഈ രാത്രിയിൽ ആരും അറിയാതെ അനാഥയായി അവൾ അവിടെ കിടക്കട്ടെ.. നാളെ രാവിലെ നമുക്ക് നേരിൽ കാണാം..ഓക്കേ… അതു പറഞ്ഞ അവർ കോൾ കട്ട് ചെയ്തു. അന്നെ.. നീ ഓക്കേ ആണോ… അഭിലാഷ് അന്നയുടെ ചോദിച്ചു.. അതേടാ.. ഞാൻ ഓക്കെയാണെന്ന് എത്ര പ്രാവശ്യം പറഞ്ഞു ..നീ വീട്ടിൽ പൊയ്ക്കോ…നാളെ വീട്ടിൽ പോയിട്ട് അത്യാവശ്യമുള്ളതല്ലേ… എന്നാലും.. ഇവിടെ വേറെ ആരും ഇല്ലല്ലോ.. ഒരു എന്നാലും ഇല്ല.. നീ പൊക്കോ അഭിലാഷ്.. .. എന്നാ ശരി.. അത്യാവശ്യമായിട്ടാണ്.. അല്ലെങ്കിൽ വേണ്ടന്നു വെക്കാമായിരുന്നു.. നീ ഒന്നും കഴിച്ചില്ലല്ലൊ..ഞാൻ ഫുഡ് വാങ്ങിച്ചു കൊണ്ടുവരാം.. പിന്നെ ഇനി റസ്റ്റ് എടുക്കണം..ഞാൻ നിന്നെ വീട്ടിൽ വിളിച്ചു പറയാം നമ്പർ തരാമോ.. വേണ്ട അഭിലാഷ്… വീട്ടിൽ വിളിച്ചു പറഞ്ഞാൽ അവർ പേടിക്കും. അതുകൊണ്ട്… ഇപ്പൊ വിളിക്കണ്ട ഞാൻ പതിയെ പറഞ്ഞോളാം…

അതെങ്ങനെ ശരിയാവും പറയാതിരിക്കാൻ പറ്റില്ലല്ലോ.. അത് ഞാൻ പതിയെ ഹാൻഡിൽ ചെയ്തോളാം ഇപ്പൊ എന്തായാലും അറിയിക്കേണ്ട ഈ രാത്രി.. ശരി എന്നാൽ ഞാൻ ഫുഡ് വാങ്ങിച്ചിട്ട് വരാം…. എന്നു പറഞ്ഞ് അവൻ പോയി ഫുഡ് വാങ്ങിച്ചിട്ട് വന്നു. ഡി സമയം പോയി…നീ എങ്ങനെ കഴിക്കും..ഞാൻ സിസ്റ്റർമാരോട് പറയട്ടെ ഫുഡ് സെർവ് ചെയ്യാൻ…. അതൊന്നും വേണ്ട..ഇടതു കൈ അല്ലേ..നീ ഓപ്പൺ ചെയ്തു വച്ചു തന്നിട്ട് പൊക്കോ.. സിസ്റ്റർമാരോട് ചോദിച്ച ഒരു സ്പൂണും..അതുമതി.. അവൻ അതെല്ലാം ചെയ്തു കൊടുത്തു. അവൾ ഫുഡ് കഴിക്കുന്ന സമയം കൊണ്ട് അവൻ പോയി റൂം ബുക്ക് ചെയ്തു.. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയത് കൊണ്ട് കുറച്ചു പ്രൊസീജർ ഒക്കെ ഉണ്ടായിരുന്നു..അവൻ അതെല്ലാം തീർത്ത് അവളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തതിനുശേഷം അവളോട് യാത്ര പറഞ്ഞു പോയി.

പോകുന്ന വഴി റിസപ്ഷനിൽ കയറി എബിൻ സാറിനെ അറിയിച്ചോ എന്ന് ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ല.. സിസ്റ്റർ വേണമെങ്കിൽ അറിയിച്ചോളാം എന്ന് പറഞ്ഞു എന്ന് പറഞ്ഞു.. ശരി എന്നു പറഞ്ഞ് അവൻ ഇറങ്ങിയതും ഫോൺ എടുത്തു എബിൻ സാറിന്റെ നമ്പറിലേക് കോൾ ചെയ്‌തു.. 📞ഹലോ ജൂലി.. 📞 എന്താ എബിച്ചാ.. 📞നീ വീട്ടിൽ എത്തിയോ.. നാളെ എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ നിനക്ക്.. 📞 വീട്ടിലെത്തി എബിച്ചായാ.. നാളെ ഒരു കല്യാണം ഉണ്ട്.. പപ്പയുടെ ഫാമിലിയിലെ.. 📞ഓക്കേ ഓക്കേ നീ ഒരു ഉപകാരം ചെയ്യാമോ.. നാളെയല്ലേ കല്യാണം.. അവിടെ ഹോസ്പിറ്റലിൽ നിന്റെ ഫ്രണ്ട് അന്ന ഡോക്ടർ ഒന്ന് വീണു… കൈക്ക് ഫ്രാക്ചർ ഉണ്ടെന്നാണ് കേട്ടത്.. ഞാൻ അങ്ങോട്ട് വന്നു നിന്നെ പിക്ക് ചെയ്യാം…നീ ഇന്ന് രാത്രിയിൽ അവരുടെ അടുത്ത് ഒന്ന് നിൽക്കാമോ… അന്ന വീട്ടിൽ ഒന്നും അറിയിച്ചിട്ടില്ല എന്ന് തോന്നുന്നു… അല്ലെങ്കിൽ തന്നെ ഈ രാത്രിയിൽ അവർക്ക് വരാൻ പറ്റില്ലല്ലോ…ഇന്ന് രാത്രി നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യാമോ..അവളുടെ അടുത്ത് നിൽക്കാമോ.. നാളെ രാവിലെ ഞാൻ നിന്നെ പിക്ക് ചെയ്ത് വീട്ടിൽ എത്തിച്ചോളാം… ആനിയാന്റി കൂടെ ഇവിടെ ഇല്ലല്ലോ അതുകൊണ്ടാ.. 📞ഏഹ്..നേരാണോ എബിച്ചാ..അവൾക്ക് എന്തുപറ്റി… എന്തായാലും നേരെ ഇങ്ങോട്ട് പോരെ..ഞാൻ വേഗം ഒരുങ്ങി നിൽക്കാം.. ഇവിടെ വീട്ടിൽ ഞാൻ പറഞ്ഞോളാം.. പിന്നെ കല്യാണം..അത് ഒഴിവാക്കാൻ പറ്റില്ല.. എന്തായാലും നാളെ രാവിലെ അല്ലേ.. തൽക്കാലം ഞാൻ അങ്ങോട്ട് ചെല്ലാം.. രാത്രിയിൽ അവൾ തനിച്ചു കിടക്കണ്ട…

ഈ സമയം അന്ന.. ഉറക്കം വരാതെ കിടന്നു.. നല്ല വേദനയുണ്ട്…. അതിനേക്കാൾ ഉപരി മനസ്സിനാണ് വേദന.. താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് അവർ തന്നോട് ഇങ്ങനെ.. അമ്മയെ എന്തായാലും അറിയിക്കാൻ പറ്റില്ല.. ഒന്നു മുടങ്ങിയ യാത്രയാണ്.. താൻ കാരണം ഇനിയും അത് മുടങ്ങാൻ പാടില്ല.. ഇന്ന് ശനിയാഴ്ച ആയതു നന്നായി..എല്ലാവരും വീട്ടിൽ പോയല്ലോ.. ആരെയും ബുദ്ധിമുട്ടിക്കണ്ടാണല്ലോ.. വല്ലപ്പോഴും മാത്രം പോകുന്ന വനജ ചേച്ചിയും മോളും പോലും ഇന്ന് പോയി.. താൻ മാത്രം.. തനിക്ക് മാത്രം… എന്നും ഇങ്ങനെ.. വേണ്ട ആരും വേണ്ട… ആരെയും അറിയിക്കും വേണ്ട… ഇവിടെ കിടക്കാം… ആദ്യമായിട്ടൊന്നുമല്ലല്ലൊ.. ഇങ്ങനെ.. ഓരോന്നോർത്ത് സമാധാനിക്കാൻ ശ്രമിച്ചിട്ടും നടക്കാത്തതുകൊണ്ട് അവൾ ഫ്രണ്ട്സിനെ വിളിച്ചു.. അതാവുമ്പോൾ അവർക്ക് ഓടി വരാൻ പറ്റില്ലല്ലോ…. വേറെ ആരെ വിളിച്ചാലും ഓടിവരും.. വനജ ചേച്ചിയെയും ജൂലിയെയും ഒന്നും ബുദ്ധിമുട്ടിക്കാൻ പാടില്ല.. ഓരോന്നോർത്ത് അവൾ കോൾ അറ്റൻഡ് ചെയ്തു.. അവർ വിവരങ്ങളെല്ലാം അറിഞ്ഞു അവളെ ആശ്വസിപ്പിച്ചു.. ശ്രുതിക്കാരുന്നു ഏറ്റവും സങ്കടം…. ഇനി അന്നയ്ക്ക് അവളുടെ കല്യാണത്തിന് വരാൻ പറ്റില്ലല്ലോ… അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ഡോർ തുറന്ന് ജൂലിയും എബിനും എത്തി.. തുടരും…