18/04/2026

നിനക്കായി മാത്രം : ഭാഗം 11

രചന – റോസാ തോമസ്

അന്ന് സീനിയർ ഗൈനക്കോളജിസ്റ്റ് ഡോക്ടർ സാജൻ ലീവിൽ ആയിരുന്നതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നു.. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു റൂമിൽ എത്തിയപ്പോൾ കുറച്ചു വൈകിയിരുന്നു. മുമ്മുവിന്റെ ഫുഡ് കഴിപ്പ് കഴിഞ്ഞതുകൊണ്ട് ഹോം വർക്കുമായി അവൾ എത്തിയിരുന്നു. അപ്പോൾ ആണ് റിസപ്ഷനിസ്റ്റ് നിമിഷ റൂമിലേക്ക് വന്നു വിളിച്ചത്. എന്താ നിമിഷ… മാം…മാമിന്റെ ഫോൺ സൈലന്റിൽ ആണോ…വിളിച്ചിട്ട് കിട്ടുന്നില്ല കുറെ നേരമായി വിളിക്കുന്നു. അത്…. ഞാൻ സൈലന്റ് ആക്കിട്ടില്ല…ചിലപ്പോൾ അറിയാതെയോ മറ്റോ സൈലന്റിൽ ആയത് ആവും. എന്താ വിളിച്ചത് നിമിഷ… എനി പ്രോബ്ലം… മാം…എബിൻ ഡോക്ടർ കാബിനിലേക്ക് ചെല്ലാൻ പറഞ്ഞു… കുറെ നേരമായി ഞാൻ ട്രൈ ചെയ്യുകയാണ്… ഒന്നു വേഗം വരാമോ. ഷുവർ… എന്നും പറഞ്ഞ് അന്ന മോളെയും കൂട്ടി ഇറങ്ങി.

മോളെ വനജയുടെ കയ്യിൽ ഏൽപ്പിക്കാൻ റൂമിൽ ചെന്നപ്പോഴേക്കും വനജ പെട്ടെന്ന് ഇറങ്ങി വന്നു. ചേച്ചി മോളെ ഒന്ന് പിടിക്കണേ… താഴെ എബിൻ ഡോക്ടർ വിളിക്കുന്നുണ്ട്… ഒന്ന് ചെന്നിട്ട് വരാമേ.. എന്നും പറഞ്ഞ് പോവാൻ തുടങ്ങിയ അന്നയെ വനജ കൈയിൽ പിടിച്ചു നിർത്തി. അന്ന… നിന്നെ വിളിക്കുന്നത് എന്തിനാണെന്ന് നീ അറിഞ്ഞോ .. ഇല്ല ചേച്ചി.. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ… ഒരു ചെറിയ പ്രോബ്ലം ഉണ്ട് അന്ന… അതെ..ഏതോ ഒരുപെഷ്യന്റ് ന്റെ പ്രശ്നമാണ്. അതിൽ ഉൾപ്പെട്ട എല്ലാവരെയും എബിൻ ക്വസ്റ്റ്യൻ ചെയ്തു കൊണ്ടിരിക്കുവാ… എബിൻ ഭയങ്കര ചൂടിലാണ്… അല്ലെങ്കിലേ അവൻ ദേഷ്യക്കാരനാ… ഇപ്പൊ അവിടെ ഭയങ്കര പ്രശ്നമാണ്. നിന്നെ ഇപ്പോഴാണോ വിളിക്കുന്നത്. യ്യോ…അല്ല ചേച്ചി… എന്റെ ഫോൺ സൈലന്റ് ആയിരുന്നു…വിളിച്ചത് ഞാനറിഞ്ഞില്ല ഇപ്പോൾ നിമിഷ ഇവിടെ വന്ന് വിളിച്ചത് ആണ്.

യ്യോ ഇനി എന്ത് ചെയ്യും..വനജ പേടിയോടെ ചോദിച്ചു. ചേച്ചി എനിക്കൊന്നും മനസ്സിലാകുന്നില്ല.. ഞാൻ… ഏതു പേഷ്യന്റിന്റെ കാര്യമാണ് പറയുന്നത് എന്ന് പോലും… ഇന്ന് പ്രോബ്ലംസ് ഒന്നുമില്ലായിരുന്നു. അത് എന്താണെന്ന് കൃത്യമായി എനിക്കറിയില്ല…പക്ഷെ താഴെ ഭയങ്കര ബഹളമാണ്. എല്ലാവരെയും അവിടെ വിറപ്പിക്കുന്ന ഉണ്ട്. യ്യോ.. ചേച്ചി..ഞാൻ എങ്ങനെയാ അങ്ങോട്ട്‌ പോകുന്നെ…എനിക്ക് പേടിയാവുന്നു. എന്റെ പൊന്നു മോളെ…. ഇപ്പോൾ തന്നെ നീ ലേറ്റായി വേഗം ചെല്ല്.. എന്നും പറഞ്ഞ് വനജ അവളെ പറഞ്ഞുവിട്ടു. നല്ല ഭയം തോന്നി അവൾക്ക്… പോകുന്ന വഴി ജൂനിയർ ഡോക്ടേഴ്സ്നെ കണ്ടപ്പോൾ അവരോട് കാര്യം എന്താണെന്ന് ചോദിച്ചു. അവർ കാര്യം പറയാതെ… പിന്നെ പറയാം.. വേഗം ചെല്ലു.. എബിൻ ദേഷ്യത്തിലാണ് എന്ന് പറയുകയാണ് ചെയ്തത്.

അതോടുകൂടി ഭയം ഇരട്ടിച്ചു. അവൾ പേടിച്ച് വിറച്ചു ക്യാബിനിൽ ചെന്നു. മെ ഐ കമിൻ സാർ.. അവൾ ചോദിച്ചു. യെസ് കം ഇൻ.. അവൾ അകത്ത് പ്രവേശിച്ച് ചുറ്റും നോക്കി. വേറെ രണ്ടുമൂന്ന് ഡോക്ടർസും നഴ്സസും മറിയമ്മ സിസ്റ്ററും ഒക്കെയുണ്ട്. എബിന്റെ മുഖത്ത് നോക്കിയപ്പോൾ അവൾ വിറച്ചു പോയി. അത്രയ്ക്ക് ദേഷ്യത്തിൽ നിൽക്കുകയാണ് അവൻ. സാർ എന്നെ വിളിച്ചിരുന്നോ… അവൾ വിറച്ചുകൊണ്ട് ചോദിച്ചു. തന്നെ വിളിച്ചിട്ട് നേരം കുറെ ആയല്ലോ….താൻ എവിടെയായിരുന്നു.. അത്….ഞാൻ കണ്ടില്ലായിരുന്നു… ഫോൺ സൈലന്റ്ലായിരുന്നു. നിമിഷ വന്നു വിളിക്കുമ്പോളാണ് അറിയുന്നത്.

താനൊരു ഡോക്ടറാണോ.. സാർ.. എന്താ…തനിക്ക് ഡൌട്ട് ഉണ്ടോ.. ഇല്ല സർ.. ഒരു ഡോക്ടറുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ… സർ അത്.. അറിയാമോ…. സ്വരം ഉയർന്നു. അറിയാം സാർ.. തന്റെ ഡ്യൂട്ടി കഴിഞ്ഞിട്ട്, താൻ റൂമിൽ ഇരിക്കുന്ന സമയത്ത്, ഇവിടെ ഒരു പേഷ്യന്റിന് എമർജൻസി പ്രോബ്ലം വന്നാൽ ഫോൺ എടുക്കാതെ താൻ പിന്നെ എങ്ങനെയാ അറിയുന്നത്.. സർ..ഫോൺ വിളിച്ചത്…. അറിയാത്തതുകൊണ്ടാണ്.. ഡോ.. തന്നോട് ഞാൻ ചോദിച്ചതിനു മറുപടി പറ.. അവൻ ദേഷ്യം കാരണം മേശയിൽ മുഷ്‌ടി ചുരുട്ടി ഇടിച്ചു കൊണ്ട് പറഞ്ഞു. സാർ ക്ഷമിക്കണം… ഞാൻ ഇനി ആവർത്തിക്കില്ല. ഓ..ക്ഷമിക്കണം എന്നൊരു വാക്ക് പറഞ്ഞപ്പോൾ എല്ലാം തീർന്നല്ലേ… പിന്നെ പേഷ്യന്റന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ വേണമല്ലോ സമാധാനം പറയാൻ… എല്ലാവരെയും വിളിച്ച് സംസാരിക്കാൻ തുടങ്ങിയിട്ട് സമയം ഒരു മണിക്കൂർ ആയി.

നീ മാത്രം ഇവിടെയില്ല. നിനക്ക് വേണ്ടി ഞാൻ വെയിറ്റ് ചെയ്യണം അല്ലേ…ഓരോന്നും കാണിച്ചു വച്ചതും പോരാ… അവൻ കിതച്ചുകൊണ്ട് നിർത്തി. അന്ന ഇപ്പോഴും കാര്യം എന്താണെന്ന് അറിയാതെ നിൽക്കുകയാണ്. എബിൻ ദേഷ്യം അമർത്തിക്കൊണ്ട് സംസാരിച്ചുതുടങ്ങി. അന്നയോട് ഞാനൊരു കാര്യം പറയാം.. ഈ ഒരു മണിക്കൂർ ആയിട്ട് പറഞ്ഞത് തന്നെ എനിക്ക് വീണ്ടും പറയാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് വാർഡിൽ പോയി എന്താ സംഭവിച്ചത് എന്ന് അറിഞ്ഞിട്ട് തന്റെ ഭാഗത്തുനിന്ന് ഉണ്ടായതിന് എനിക്ക് ഒരു റിപ്പോർട്ട് വേണം.. വിതിൻ 30 മിനിറ്റ്സ്…..ആൻഡ് ഓൾ ഓഫ് യു ഗെറ്റ് ഔട്ട്… അവിടെ നിന്ന് ഇറങ്ങി വാർഡിൽ ചെന്നതും വനജ ഓടിവന്ന് അവളെ മാറ്റി നിർത്തിയിട്ട് സംസാരിച്ചു.

ചേച്ചി എന്താ കാര്യം എന്ന് എനിക്ക് മനസ്സിലായില്ല…താമസിച്ചതിന് വഴക്ക് പറഞ്ഞതേയുള്ളൂ.. എന്റെ പൊന്നു അന്നാ.. നിനക്ക് കിട്ടാൻ പോകുന്നതേയുള്ളൂ… അവരെ എല്ലാം അവിടെനിന്ന് പൊരിക്കുകയായിരുന്നു. കാര്യം എന്താണെന്ന് ഞാൻ അന്വേഷിച്ചു. ഇന്ന് സീനിയർ ഗൈനക്കോളജിസ്റ്റ് സാജൻ ലീവ് ആയിരുന്നോ..വനജ ചോദിച്ചു. അതെ സാജൻ സാർ ലീവ് ആയിരുന്നു..അതുകൊണ്ട് സാറിന്റെ പേഷ്യന്റ്സ്നെ റൗൺസ് എടുത്തത് ഞാനാണ്‌. അന്ന ആലോചിച്ചുകൊണ്ട് പറഞ്ഞു. എങ്കിൽ ഇന്ന് ഗ്യാസ്ട്രോളജിൽ നിന്നും റഫർ ചെയ്ത് ഒരു പേഷ്യന്റ് ഉണ്ടായിരുന്നോ ഫിമെയ്‌ൽ മെഡിക്കൽ വാർഡിൽ. ആ..ഉണ്ടായിരുന്നു.. ഒരു ശാരദാമ്മ.. ആക്ച്വലി ആ അമ്മ … ഗ്യാസ്ട്രോളജിൽ അഡ്മിറ്റ് ആയിരുന്നു.. അവിടുന്ന് ഇങ്ങോട്ട് ഇന്നലെ റഫർ ചെയ്തതേയുള്ളൂ… വയറുവേദന ആയിട്ട് വന്നതാണ്.. സത്യത്തിൽ ഗൈനക്കോളജി കേസ് ആണ്.വയറു വേദന ആയത് കൊണ്ട് അവർ ഗ്യാസ്ട്രോളജി ഡോക്ടറെ കണ്ടത് ആയിരിക്കും.

ഇന്നലെ സാജൻ സാർ കണ്ടിട്ട് ടെസ്റ്റ് ഒക്കെ പറഞ്ഞിരുന്നു.അതിന്റെ റിസൾട്ട് ആവുന്നേ ഉണ്ടായിരുന്നുള്ളൂ… ഞാൻ ഇന്ന് രാവിലെ ആണ് പേഷ്യന്റിനെ കാണുന്നത്.. അതും സാജൻ സാർ ഇല്ലാത്തതുകൊണ്ട് മാത്രം… വൈകുന്നേരമേ സ്കാനിങ്ന്റെ റിസൾട് കിട്ടൂ എന്ന് പറഞ്ഞിരുന്നു. പിന്നെ എന്തായിരുന്നു പ്രശ്നം. അപ്പൊ അങ്ങനെയാണല്ലേ.. കാര്യങ്ങൾ.. വനജ ആലോചിച്ചുകൊണ്ട് പറഞ്ഞു. ചേച്ചി…പേഷ്യന്റിന് എന്തെങ്കിലും പറ്റിയോ.. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.. അന്ന ആകുലതയോടെ ചോദിച്ചു. സത്യത്തിൽപ്രോബ്ലം എന്താണെന്ന് ശരിക്കും അറിയില്ല. .ആ പേഷ്യന്റന്റെ കണ്ടീഷൻ കുറച്ച് സീരിയസ് ആയിരുന്നു..അവർ റഫർ ചെയ്തു പോയി.. മെഡിക്കൽ കോളേജിന്.. വനജ പറഞ്ഞു. എന്നോട് ഒരു റിപ്പോർട്ട് ഉണ്ടാക്കി കൊണ്ട് ചെല്ലാൻ ആണ് പറഞ്ഞത്…അന്ന പറഞ്ഞു.

എന്തായാലും എബിൻ ഭയങ്കര ദേഷ്യത്തിലാ.. ഇവിടുന്നു കുറയാതെ പേഷ്യന്റ് പോയില്ലേ അതും സീരിയസ് ആയിട്ട്…എബിൻ അത് സഹിക്കില്ല. മാത്രം അല്ലാ വൈകിട്ട് ഒരു ബോർഡ് മീറ്റിംഗ് വച്ചിട്ടുണ്ട്.. എന്തായാലും നീ ഇപ്പോൾ പോയി റിപ്പോർട്ട് കൊടുക്ക്.. ഞാൻ നോക്കട്ടെ.. എന്ന് പറഞ്ഞു അന്ന വിറയ്ക്കുന്ന കാലടികളുമായി മുന്നോട്ട് പോയി. അന്ന കുറച്ചുസമയം കൊണ്ട് റിപ്പോർട്ട് ഉണ്ടാക്കി എബിന്റെ റൂമിലേക്ക് നടന്നു. മെ ഐ കമിൻ സാർ… യെസ്.. എന്തായി റിപ്പോർട്ട്..എബിൻ ചോദിച്ചു. അന്ന റിപ്പോർട്ട് എബിന്റെ കയ്യിലേക്ക് കൊടുത്തു. അവൻ വായിച്ചു നോക്കിയിട്ട് രണ്ടായിട്ട് കീറി ചുരുട്ടി വേസ്റ്റ് ബിന്നിലിട്ടു. ഐ നീഡ് എ ക്ലിയർ റിപ്പോർട്ട്.. കൂടുതൽ സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല…10 മിനിറ്റ്സ് തരും… പെട്ടെന്ന് വേണം.. സാർ അത്… ഗെറ്റ് ഔട്ട്‌….അവൻ അലറി. അന്ന പേടിച്ചു കൊണ്ട് ഓടി. അവൾ വീണ്ടും റിപ്പോർട്ട് തയ്യാറാക്കി കൊണ്ട് ചെന്നു.അവൻ അത് വായിച്ചു നോക്കിയിട്ട് എടുത്തുവച്ചു. എന്നിട്ട് അന്നയെ കുറേ വഴക്കു പറഞ്ഞു.

അന്നയുടെ ശ്രദ്ധ കുറവ് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നും പേഷ്യന്റിന് സീരിയസ് ആണെന്നും പേഷ്യന്റനെ എന്തുകൊണ്ട് ശ്രദ്ധിച്ചില്ല എന്നുമൊക്കെ പറഞ്ഞു കുറേ വഴക്കു പറഞ്ഞു. അതിനുശേഷം അവസാനമായിട്ട് ഒന്നുകൂടി പറഞ്ഞു. അന്ന വന്നിട്ട് കുറച്ചു ദിവസങ്ങളായേ ഉള്ളു..അതിനുള്ളിൽ വളരെ മോശമായ പ്രോഗ്രസ് ആണ് കാണിച്ചിരിക്കുന്നത്… സത്യത്തിൽ പറഞ്ഞു വിടുകയാണ് വേണ്ടത്. ഈവനിംഗ് ബോർഡ് മീറ്റിംഗ് ഉണ്ട്.. അപ്പോൾ വന്നിട്ട് തനിക്ക് പറയാനുള്ളത് അവിടെ പറയുക.. പിന്നെ എന്റെ ഭാഗത്തുനിന്ന് ഒരു പണിഷ്മെന്റ് ഉണ്ട്. 25 ഡിസിസ് കൺഡീഷൻസ് ഡീറ്റെയിൽ ആയി ഓരോ ദിവസവും എഴുതി എന്റെ അടുത്ത് ഒന്ന് പ്രസന്റ്റ് ചെയ്യുക. എന്നാൽ പൊയ്ക്കോ. അന്ന ഞെട്ടിപ്പോയി..25 ഡിസിസ് കൺഡിഷൻസ്… അതും ചെയ്യാത്ത തെറ്റിന്.. അന്ന ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി…

അന്ന റൂമിലോട്ടു പോകുന്നവഴി വനജ നിർബന്ധിച്ച് വനജയുടെ റൂമിലേക്ക് അവളെ കയറ്റി. അന്നാ ഒന്നും മിണ്ടാതെ കണ്ണുനിറച്ച് ഇരിക്കുകയാണ്. വനജ ആശ്വസിപ്പിക്കാൻ നോക്കിയിട്ട് അന്ന ഒന്നും മിണ്ടുന്നില്ല…മുമു വിളിച്ചിട്ടും കേൾക്കുന്നില്ല. അതേ സമയം ജൂലി അങ്ങോട്ട് കയറിച്ചെന്നു. അവളും വിവരങ്ങളെല്ലാം അറിഞ്ഞിരുന്നു. ആരു വിളിച്ചിട്ടും അന്ന മിണ്ടാതിരുന്നു. റൂമിലേക്ക് പോകാൻ തുടങ്ങിയിട്ടും പോവണ്ട എന്ന് പറഞ്ഞ് അവർ അവളെ വിട്ടില്ല. ഈവനിംഗ് മീറ്റിങ്ങിനു സമയം ആവുന്നതുവരെ അവൾ ആ ഇരിപ്പ് ഇരുന്നു. മീറ്റിങ്ങിന് എബിനും ആനിയും അഡ്മിനിസ്ട്രേറ്ററും ടോമിച്ചനും മറിയാമ്മ സിസ്റ്ററും കുറെ ഡോക്ടേഴ്സും ഫീമെയിൽ വാർഡിലെ ഇൻചാർജും നേഴ്സുമാരും ഉണ്ടായിരുന്നു. ലീവിലായിരുന്ന സാജൻ ഡോക്ടറും എത്തിയിട്ടുണ്ട്. ഗ്യാസ്ട്രോളജി യിലെ സീനിയർ ഡോക്ടറും സാജൻ ഡോക്ടറും നൈസായിട്ട് കൈകഴുകി.

ഗ്യാസ്ട്രോളജിയിലെ കൺസൾട്ടന്റായ ആയ ഡോക്ടർ അഭിലാഷും ഗൈനക്കോളജിയിലെ അന്നയും തങ്ങളുടെ ഭാഗത്തെ ന്യായം പുറത്തുകൊണ്ടുവരാൻ പരാജയപ്പെട്ടതിനാൽ കുറ്റാരോപിതരായി. ചർച്ചയുടെ അവസാനം മെഡിക്കൽ കോളേജിൽനിന്ന് എബിന്റെ സുഹൃത്ത് വിളിച്ചു രോഗിക്കു ഇപ്പോൾ കുഴപ്പമില്ല…അപകടനില തരണം ചെയ്തു…എന്ന് പറഞ്ഞതിനാൽ എല്ലാവർക്കും സമാധാനമായി ചർച്ച പിരിയാൻ തീരുമാനമായി. ആനി ചർച്ചയിലൂടനീളം ഒരക്ഷരം മിണ്ടാതിരുന്നു. മറിയാമ്മ സിസ്റ്റർ എന്തോ തീരുമാനിച്ചുകൊണ്ട് മനപ്പൂർവ്വം കാരണം കണ്ടുപിടിച്ച് സംസാരിക്കാൻ തുടങ്ങി.. എന്തായാലും ഇപ്പോൾ രോഗിക്ക് കുഴപ്പമൊന്നുമില്ലല്ലോ… അതുകൊണ്ട് പേടിക്കാനൊന്നുമില്ല. ഒരു വലിയ പ്രശ്നം ഒഴിവായി പോയി…പിന്നെ പുതുതായി വന്ന ഡോക്ടേഴ്സ്ന്റെ കയ്യിൽ തെറ്റുകൾ ഉണ്ട്..

പലരുടെയും റെക്കമെന്റെഷനിൽ വരുന്നതാണ് പ്രശ്നം… അതുകൊണ്ട് കഴിവുള്ളവർ തഴയപ്പെടുകയും കഴിവില്ലാത്തവർ ഓരോ സ്ഥാനത്തു കേറി ഇരിക്കുകയും ചെയ്യും. ഇത്രയും പറഞ്ഞപ്പോൾ അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട് സ്റ്റെല്ലാ കേറി ഇടപെട്ടു. ഇതിപ്പോ മറിയാമ്മ സിസ്റ്റർ വെറുതെ ഓരോന്ന് മുനവെച്ച സംസാരിക്കുകയാണ്… അത് കേട്ടപ്പോൾ മറിയമ്മ സിസ്റ്ററിന് ദേഷ്യം വന്നു സ്റ്റെല്ലയോട് ഓരോന്ന് പറയാൻ തുടങ്ങി..അവർ തമ്മിൽ വഴക്കായി .. സ്റ്റെല്ല സിസ്റ്റർ നല്ല കഴിവുള്ള ഗൾഫിൽ ജോലി ചെയ്തു എക്സ്പീരിയൻസ് ഉള്ള ഒരാളാണ്. മറിയാമ്മ സിസ്റ്റർ ആണെങ്കിൽ പലരുടെയും കെയറോഫിൽ സൂപ്രണ്ട് ആയതാണ്. അതുകൊണ്ടുതന്നെ പലപ്പോഴും ഇവർതമ്മിൽ തെറ്റാറുണ്ട്. ഞാൻ ഒന്നും ആരെയും വെച്ച് പറഞ്ഞതൊന്നുമല്ല.. അല്ലെങ്കിൽ തന്നെ അന്ന ഡോക്ടറെ നോക്ക്.

കണ്ടാൽ തന്നെ ഒരു ഡോക്ടർ ആണെന്ന് പറയുമോ.. പാത്തു പതുങ്ങി ഒരു നടപ്പാണ്… നന്നായിട്ട് സംസാരിക്കാൻ അറിയാമെന്ന് പോലും എനിക്ക് സംശയമുണ്ട് … വെറുതെ എങ്ങനെയോ മെഡിസിൻ പാസായി റെക്കമെന്റഷനിൽ ഇ വിടെ വരെ എത്തി.. ഇവിടെ വന്നേ പിന്നെ അഞ്ചോ ആറോ പേഷ്യന്റ് ഇവർ കണ്ടിട്ടുള്ളൂ. മറിയാമ്മ സിസ്റ്റർ അത് പറയരുത്… പുതിയതായിട്ട് വന്ന ഡോക്ടർക്ക് പതിയെയേ രോഗികളുടെ എണ്ണം കൂടുക ഉള്ളൂ.. സ്റ്റെല്ല പറഞ്ഞു. സൈലന്റ്സ് പ്ലീസ്… ഇവിടെ എന്താണ് നടക്കുന്നത്.. തർക്കമോ.. ആനി എഴുന്നേറ്റു കൊണ്ട് സംസാരിക്കാൻ തുടങ്ങി. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം.. അതിനെന്റെയോ ആരുടെയോ റെക്കമെന്റഷൻ എന്നൊന്നുമില്ല… അതിന് മടി വിചാരിക്കേണ്ട.. എന്നു പറഞ്ഞുകൊണ്ട് ആനി എഴുന്നേറ്റു പോയി. പണിഷ്മെന്റ് ഞാൻ ഓൾറെഡി കൊടുത്തിട്ടുണ്ട്..

എന്ന് പറഞ്ഞു രംഗം ശാന്തമാക്കി എബിൻ ചർച്ച പിരിച്ചുവിട്ടു. പുറത്തിറങ്ങിയ മറിയാമ്മ സിസ്റ്റർ ഉടൻതന്നെ റീനയുടെ ഫോണിലേക്ക് വിളിച്ചു നടന്നതൊക്കെ പറഞ്ഞു കേൾപ്പിച്ചു. 📞 ഹോ കേട്ടിട്ട് എനിക്ക് കുളിരു കോരുന്നു.. ആ രംഗം ഒന്ന് കാണാൻ പറ്റിയില്ലല്ലോ.. കുറച്ചുകൂടി അവൾക്ക് കൊടുക്കാൻ മേലായിരുന്നോ..റീന പറഞ്ഞു. 📞 എനിക്ക് പറ്റുന്നതുപോലെ ഞാൻ കൊടുത്തിട്ടുണ്ട്.. പിന്നെ ചിലവുണ്ട് കേട്ടോ മറക്കരുത്.. 📞 അതൊന്നും ഞാൻ മറക്കില്ല.. ശരി. ഒരു പാട് നേരം ഫോൺ വിളിച്ചാൽ പിന്നെ ആരെങ്കിലും സംശയിച്ചാലോ എന്ന് പറഞ്ഞ് അവർ ഫോൺ വെച്ചു. അന്നക്ക് തന്റെ തൊലി ഉരിഞ്ഞപോലെ തോന്നി.. വനജ നിർബന്ധിച്ച് അവളുടെ റൂമിൽ തന്നെ കൊണ്ടുപോയി. അന്നാ, വനജയെ കെട്ടിപ്പിടിച്ച് ഒരുപാട് നേരം കരഞ്ഞു. ഫുഡ് കഴിക്കാൻ വന്നിട്ട് ഒന്നും അവൾ കഴിച്ചില്ല.

കരഞ്ഞ് കരഞ്ഞ് അവസാനം അവൾ അവിടെത്തന്നെ കിടന്നുറങ്ങി. പിറ്റേദിവസമാണ് റൂമിലേക്ക് പോയത്. റൂമിൽ ചെന്നപ്പോൾ കുറെ മിസ്കോൾ ഉണ്ടായിരുന്നു. ഫ്രണ്ട്സിനെയും ഷീലാന്റിയെയും വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു. അന്ന് ഡ്യൂട്ടി കഴിഞ്ഞ് ഈവനിംഗ് ടൈമിൽ എബിന്റെ കാബിനിൽ ഒരു ഡിസീസ് കണ്ടീഷൻ ആയി ചെന്നപ്പോഴാണ് അവിടെയുള്ള ആൾക്കാരെ കണ്ടത്..ആ വാർഡിൽ ഉണ്ടായിരുന്ന നഴ്സുമാർ മുഴുവൻ ഉണ്ട്.. അന്ന് അവിടെ ഡ്യൂട്ടി ഉണ്ടായിരുന്ന ജൂനിയർ ഡോക്ടേഴ്സ് രണ്ടു മൂന്നു പേരുണ്ട്. പിന്നെ ഡോക്ടർ അഭിലാഷ്മുണ്ട്. ഓരോരുത്തരുടെയുംഊഴം കഴിഞ്ഞ് അന്ന എത്തി. എഴുതിയതിൽ പലതും തെറ്റുകൾ കണ്ടുപിടിച്ച് പിറ്റേന്ന് വീണ്ടും റിപ്പീറ്റ് പറഞ്ഞു. അങ്ങനെ അവൾക്ക് ഒരു കാര്യം മനസ്സിലായി.

25 പോയിട്ട് 50 ദിവസം കഴിഞ്ഞാലും ഇത് തീരില്ല എന്ന്. അങ്ങനെ പിന്നീടുള്ള ദിവസങ്ങൾ എല്ലാം പണിഷ്മെന്റ്ന്റേതായി. ഫ്രണ്ട്സ് ഒക്കെ വിളിച്ച് ആശ്വസിപ്പിച്ചു.. അവർക്കൊക്കെ എബിൻ ഡോക്ടറോടും കടുത്ത ദേഷ്യം തോന്നി.. ആനി പിറ്റേദിവസംതന്നെ കോട്ടയത്ത് പോയിട്ട് രണ്ടു ദിവസം കഴിഞ്ഞാണ് വന്നത്.അന്നയെ മൈൻഡ് ചെയ്തിട്ടേയില്ല അതിൽ പിന്നെ. വനജയും ജൂലിയും മുമ്മുവും ആയിരുന്നു ആശ്വാസം.. ഷീല വിളിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. ആനിക്ക് നല്ല ദേഷ്യവും വിഷമവും ഉണ്ടെന്ന് പറഞ്ഞു.. അങ്ങനെ ഓരോ ദിവസങ്ങളായി കടന്നുപോയി.. ഡ്യൂട്ടി കഴിഞ്ഞുവന്ന, എഴുത്തു തുടങ്ങും… പിന്നെ എബിൻ ഡോക്ടർടെ ക്യാബിനി ൽ ചെല്ലുമ്പോൾ വഴക്കുകളും ബഹളങ്ങളും മാത്രം. പല ദിവസങ്ങളിലും റിപ്പീറ്റ് കിട്ടും. ഇതിനിടയിൽ ഓരോ ദിവസവും സമയമുണ്ടാക്കി എന്തെങ്കിലും പാചക പരീക്ഷണം പേരിന് ചെയ്യും. അങ്ങനെ ഓരോ ദിവസങ്ങൾ കടന്നുപോയി അവസാനം അഭിലാഷ് ഡോക്ടറും അന്ന ഡോക്ടറും മാത്രമായി.

ബാക്കിയുള്ളവരുടെ എല്ലാം പണിഷ്മെന്റ് കഴിഞ്ഞു. ഇരുവരും വീണ്ടും എഴുതിക്കൊണ്ടിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അടുത്ത മീറ്റിങ്ങിന് സമയം ആയി. അഡ്മിനിസ്ട്രേറ്ററും എബിൻ ഡോക്ടറും ആനിയും ടോമിച്ചനും റീനയും ബാക്കി എല്ലാ ഡോക്ടേഴ്സും ഉള്ള ഒരു മീറ്റിങ് ആയിരുന്നു. അവസാനം ആർക്കെങ്കിലും എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഡോക്ടർ അഭിലാഷ് എഴുന്നേറ്റുനിന്ന് സംസാരിച്ചു. മാം എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്… അന്ന് മെഡിക്കൽ കോളജിലേക്ക്ഒരു പേഷ്യന്റനെ റഫർ ചെയ്ത പ്രശ്നം ആണ്. അതിൽ തെറ്റുകാർ ആയത് ഞാനും അന്നയും മാത്രമാണ്. സത്യത്തിൽ ആ രോഗി ഒരാഴ്ചയായി ഇവിടെ കിടന്നതാണ്.. അതിലേക്ക് കൂടുതൽ ഒന്നും ഞാൻ കടക്കുന്നില്ല.. ഏറ്റവും അവസാനത്തെ ദിവസം രോഗിയെ കണ്ട അന്നയും ഞാനും മാത്രമാണ് തെറ്റുകാർ.. എനിക്കു അതിലും പരാതിയില്ല.

കാരണം ചെറിയ രീതിയിൽ ഞങ്ങളും തെറ്റുകാരാണ്.. ഒന്നിലും പ്രശ്നമില്ലെന്ന് പറയുന്നുണ്ടല്ലോ.. പിന്നെ എന്താണ് നിന്റെ പ്രശ്നം.. റീന അറിയാതെ ചോദിച്ചു പോയി. ഞാൻ റിസൈൻ ചെയ്യുകയാണ്… അഭിലാഷ് പറഞ്ഞു. റിസൈൻ ചെയ്യാൻ മാത്രം എന്താ ഇവിടെ പ്രശ്നം..ടോമിച്ചൻ ചോദിച്ചു. പ്രശ്നമൊന്നുമില്ല എന്ന് പറഞ്ഞല്ലോ സാറേ.. ഇനിയും ഇവിടെ നിക്കാൻ ആത്മാഭിമാനം സമ്മതിക്കുന്നില്ല അത്രയേ ഉള്ളൂ… പിന്നെ അന്നയെ പോലെ ഇതൊക്കെ സഹി ച്ചു നിൽക്കുന്നവർ ഉണ്ടാകും..എനിക്ക് പറ്റില്ല. അന്ന എന്തു സഹിച്ചു എന്നാണ് പറയുന്നത്…മറിയാമ്മ സിസ്റ്റർ രോഷത്തോടെ ചോദിച്ചു. മറിയാമ്മ സിസ്റ്റർ അന്ന് ബോർഡ് മീറ്റിങ്ങിൽ വച്ച് തന്നെ അന്നയെ ഒരുപാട് താഴ്ത്തി സംസാരിക്കുന്നത് ഞാൻ കേട്ടതാണ്..

നന്നായിട്ട് ഒന്നു നടക്കാൻ പോലും അറിയില്ല എന്ന്.. ഈ ദിവസങ്ങളിലെ പരിചയം വെച്ച് പറയുകയാണ്.. അന്ന ഡോക്ടർ നേരത്തെ നിന്നിരുന്ന ഹോസ്പിറ്റലിൽ സകല സർജറിയും ചെയ്തുകൊണ്ടിരുന്ന ആളാണ്… ആവശ്യത്തിന് പെരും ഉണ്ടായിരുന്നു. മിടുക്കിയായ ഡോക്ടറായിരുന്നു.. അല്ലെങ്കിൽ തന്നെ ഒരു കഴിവും ഇല്ലാത്തവർ റാങ്ക് ഓടുകൂടി പാസാവുക ഇല്ലല്ലോ ഇവിടെ ഈ പ്രശ്നം വന്നതോടുകൂടി സർജറി ചെയ്യാൻ ഉള്ള അവകാശം പോലും നഷ്ടപ്പെട്ടു.. പക്ഷേ എനിക്ക് ഇതിന്റെ ഒന്നും ആവശ്യമില്ല..അതുകൊണ്ട് ഞാൻ റിസൈൻ ചെയ്യുകയാണ്. തുടരും…