18/04/2026

എന്റെ മാത്രം തെമ്മാടി : ഭാഗം 64

രചന – ചിലങ്ക

എന്തോ പറഞ്ഞ് സിദ്ധാർഥ് ഫോൺ വെച്ച് മറിയാമ്മയുടെ അടുത്ത് ചെന്നു. അവനെ കണ്ടതും അവൾക്ക് എന്തെന്നില്ലാത്ത വിറപ്പ് മുട്ടൽ തോന്നി… എന്താ മറിയാമ്മേ ജാനു പോയതിന്റെ സങ്കടം ആണോ അവളുടെ അടുത്തേക്ക് വന്ന് അവന്റെ ചോദ്യം.. ഏയ്‌ അങ്ങനെ ഇല്ല sir,,, നാളെ അവളെ കാണുമല്ലോ പിന്നെന്താ… അഹ് .. അല്ല തന്റെ കല്യാണം ഇപ്പോഴേ ഇണ്ടോ??? സമയം ആകുമ്പോൾ സാറിനെ ഉറപ്പായും വിളിക്കും… അത് കേട്ടതും ഒന്ന് വിളറി ചിരിച്ചു കൊണ്ട് അവൻ അവിടെ നിന്നും പോയ്‌…. വന്ന് വന്ന് ഇയാൾക്ക് വല്ലാത്ത സ്വഭാവമാ…മറിയാമ്മ അവൻ പോകുന്നതും നോക്കി പറഞ്ഞു….

വണ്ടിയിൽ നിന്നും ഇറങ്ങി ജാനു റോഡ് ക്രോസ്സ് ചെയ്തതും എതിരെ വന്ന വണ്ടി അവളെ ഇടിക്കാൻ പോയതും ഒത്തായിരുന്നു…. പേടിയോടെ കണ്ണുകൾ അടച്ചതും ആരോ അവളുടെ കയിൽ പിടിച്ച് വലിച്ചു…. ജാനു പേടിയോടെ കണ്ണുകൾ തുറന്നതും അലക്സി അവളുടെ മുന്നിൽ…. പെട്ടെന്ന് അവനെ കെട്ടിപ്പിടിച്ചു…അത്ര മാത്രം അവൾ പേടിച്ചു പോയിരുന്നു….പക്ഷെ അവന്റെ സ്പർശനം അവൻ ഒരുപാട് ആസ്വദിച്ചു… അവളിൽ നിന്നും അവന്റെ മൂക്കിൽ തുളച്ചു കേറുന്ന വാസന അവനിൽ വികാരം ഉണ്ടാക്കി……… അവന്റെ കൈകൾ അവളെ പുണരാനായി പോയതും അവൾ അവനിൽ നിന്നും പെട്ടെന്ന് മാറി…. അവൾ നന്ദിയോടെ അവനെ നോക്കി…. താങ്ക്സ് ഇച്ചായാ …..അവൾ ചിരിയോടെ പറഞ്ഞു… പെട്ടെന്ന് അവൻ ബോധത്തിൽ വന്ന് അവളെ നോക്കി….

എന്താ ജാനു നിനക്ക് നോക്കി നടന്നു കൂടെ ഏഹ് ?? കപട ദേഷ്യത്തിൽ അവൻ പറഞ്ഞതും അവൾ ഒരു ചിരി വരുത്തി അവനെ നോക്കി….. കുഴപ്പം ഒന്നും പറ്റിയില്ലലോ ഇച്ചായാ….. ഹ്മ്മ്… എന്തെങ്കിലും പറ്റിയെങ്കിലോ വാ ഞാൻ കൊണ്ടാക്കാം…. വണ്ടിയിൽ ചൂണ്ടി അവൻ പറഞ്ഞു…. വേണ്ടാ ഇച്ചായാ കുറച്ചു കൂടെ ഉള്ളു ഞാൻ പൊയ്ക്കോളാം ഇച്ചായൻ ബുദ്ധിമുട്ടണ്ടാ…. ബുദ്ധിമുട്ടോ നീ വന്നേ പെണ്ണെ… അവളുടെ കയിൽ പിടിച്ചു കൊണ്ട് അവൻ അവൻ മുന്നോട്ട് നടന്നു… മറുത്തൊന്നും പറയാതെ അവളും അവന്റെ കൂടെ നടന്നു… കാരണം അത്രത്തോളം വിശ്വാസം അവനിൽ അവൾക്ക് ഉണ്ടായിരുന്നു… വണ്ടിയുടെ അടുത്ത് എത്തിയതും ഒരു കാർ അവരുടെ അടുത്ത് എത്തിയതും ഒത്തായിരുന്നു… ജാനു പേടിയോടെ അലക്സിയെ നോക്കി…

അവൻ ആരാണെന്ന് അറിയാതെ അവിടെ നിന്നും… കാറിന്റെ വിൻഡോ തുറന്നതും കാശിയെ കണ്ട് അവൻ ഒന്ന് പതറി… കണ്ണിലെ ഗ്ലാസ്സ് മാറ്റി കാശി ദേഷ്യത്തിൽ അവനെയും ജാനു വിനെയും നോക്കി… ജാനു പേടിയോടെ അവനെ നോക്കി… കാത്തു വും അതേ അവസ്ഥയിൽ ആയിരുന്നു…. അലക്സി എന്താ ചെയ്യേണ്ടതെന്ന് അറിയാതെ അങ്ങനെ നിന്നും… കശിയുടെ നോട്ടo ജാനു വിന്റെ കയിലേ അലക്സിയുടെ പിടിയിൽ ആണെന്ന് കണ്ടതും അവൻ അവളിൽ നിന്നും പിടി വിട്ടു….. വണ്ടിയിൽ വന്ന് കേറടി…. കലിപ്പിൽ അവൻ അലറിയതും പേടിയോടെ അവൾ ഡോർ തുറന്ന് ബാക്കിൽ കേറി…… ശരവേഗത്തിൽ വണ്ടി പാഞ്ഞു… നിരാശ കലർന്ന ദേഷ്യത്തോടെ അലക്സി അത് നോക്കി നിന്നും ശേ ഒന്ന് പാട്ടിൽ ആക്കാം എന്ന് കരുതിയതാ എല്ലാം തൊലച്ചല്ലോ ആ നായിന്റെ മോൻ….. അവൻ ദേഷ്യത്തിൽ പറഞ്ഞു…

കാശിടെ ദേഷ്യം മുഴുവൻ ഡ്രൈവിങ്ങിൽ തിർത്തു. അമ്മേ നാരായണാ ദേവി നാരായണാ ഭദ്രേ നാരായണാ ഞങ്ങളെ പെട്ടെന്ന് മേലോട്ട് എടുക്കാതെ വീട്ടിൽ എത്തിക്കണേ… കാത്തു കണ്ണടച്ച് കൊണ്ട് പ്രാർത്ഥിച്ചു… ജാനുവും പേടിയോടെ പുറകിൽ ഇരിക്കുകയാണ് . അലക്സി തന്റെ കയിൽ പിടിച്ചത് കൊണ്ടാണ് ഇത്രയും ദേഷ്യം എന്ന് അവൾക്ക് മനസ്സിലായി. കാശിയേട്ടാ മെല്ലെ പോ എനിക്ക് പേടിയാകുന്നു… മുന്നിലോട്ട് ഉന്തി അവന്റെ തോളിൽ തട്ടിക്കൊണ്ട് അവൾ പറഞ്ഞതും അവൻ വേഗത ഒന്നും കൂടി കൂട്ടി….. കാത്തു ഇപ്പോഴും കണ്ണടച്ച് ഇരിക്കുകയാണ്… കാശിയേട്ട ഞാൻ ഗർഭിണി ആണെന്ന് നിങ്ങൾ മറക്കരുത്…. ദേഷ്യത്തോടെയുള്ള ജാനു വിന്റെ പറച്ചിൽ ആണ് അവനെ ബോധത്തിൽ കൊണ്ടുവന്നത്…… പിന്നെ വേഗത കുറച്ച് വണ്ടി ഓടിക്കാൻ തുടങ്ങി…

Sir , അവന്മാർ ഡീൽ ചെയ്തിരുന്ന അവന്മാരെ നമ്മൾ പൂട്ടിയെന്ന് അവന്മാർ അറിഞ്ഞാൽ ??? No ആകാശ് അങ്ങനെ ഒരിക്കലും ഉണ്ടാകരുത്…. അത് കൊണ്ട് തന്നെയാണ് നമ്മൾ അവന്മാരെ കൊണ്ട് ആ ചെറ്റയെ വിളിപ്പിച്ചത് …… ശബരി ടേബിളിൽ ആഞ്ഞടിച്ച് കൊണ്ട് പറഞ്ഞു….. വിടരുത് sir അവന്മാരെ … നിയമത്തിന് പോലും വിട്ട് കൊടുക്കരുത്… കൊല്ലണം…പട്ടിയേ പോലെ ..എന്റെ മാളുട്ടിയെ… അവന്മാർ അത് പറയുമ്പോൾ ആകാശിന്റ നെഞ്ചം കുത്തി വലിക്കുന്നത് പോലെ അവന് തോന്നി…. ശബരി അവന്റെ തോളിൽ പിടിച്ചു… ഹേയ് ആകാശ് നിനക്ക് തോന്നുന്നുണ്ടോ അവന്മാരെ നമ്മൾ വെറുതെ വിടും എന്ന്…. അങ്ങനെ ചെയ്യാൻ ആണെങ്കിൽ ഈ രഹസ്യം നമ്മളിൽ രണ്ടു പേരിലും നിൽക്കുമോ ?? ഒരിക്കലും ഇല്ല.. അവന്മാരുടെ ആയുസ്സ് എണ്ണപ്പെട്ടതാണ്………….. ട്രസ്റ്റ്‌ മി……. അത് കേട്ടതും അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു….. തന്റെ ഭാര്യ യെ മൃഗിയ മായി ഇല്ലാണ്ടാക്കിയ അവന്മാരുടെ പതനം കാണാൻ ഉള്ള പ്രതികാരത്തിന്റ സന്തോഷം. *

വീട്ടിൽ എത്തി കാശി ദേഷ്യത്തോടെ റൂമിലേക്ക് പോയ്‌ . ജാനുവും കാത്തുവും പരസ്പരം നോക്കി…. ഈ മനുഷ്യന് വല്ല വായുവിന്റ അസുഖം ഉണ്ടോ ജാനു . എന്തൊരു പോക്കാ ഹോ… അത് വിട് നിന്റെ കാര്യം എന്തായി ഏഹ്??? ജാനു ചെറു ചിരിയോടെ ചോദിച്ചതും കാത്തു എല്ലാം പറഞ്ഞു. ആഹാ അപ്പോൾ നാളെ പെണ്ണുകാണൽ അല്ലേ…. നമ്മൾക്ക് പൊളിക്കണം… എന്ന് പറഞ്ഞ് മുഴുപ്പിക്കുന്നതിന് മുന്നേ ജാനു വായും പൊത്തി ബാത്‌റൂമിലേക്ക് ഓടി… കാത്തുവും പിറകെ … ഛർദിച്ച് ഛർദിച്ച് തകർന്ന് ജാനു വിനെ കാത്തു സോഫയിൽ പിടിച്ച്ചിരുത്തി… വല്ലാതെ വിയർത്തല്ലോ ജാനു… ഞാൻ പോയ്‌ വെള്ളം എടുത്തോണ്ട് വരാം… അതും പറഞ്ഞ് കാത്തു അടുക്കളയിൽ പോകാൻ പോയതും ജാനു കയിൽ കേറി പിടിച്ചു…. വേണ്ടാ കാത്തു ഞാൻ ഒന്ന് കിടക്കട്ടെ…… അതും പറഞ്ഞ് പോകാനായി പോയതും കാത്തു അവളെ പിടിച്ചു മുകളിലേക്ക് ആക്കി…

ആരാ അവൻ എന്റെ പെണ്ണിന്റ കയിൽ കേറി പിടിക്കാൻ ഇടിയ്റ്റ് കാശി ദേഷ്യത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് പറഞ്ഞതും ജാനു കേറി അകത്തേക്ക് വന്നു അവളുടെ അടുത്തേക്ക് നടന്നതും ജാനു ഷിണം കൊണ്ട് മെല്ലെ ബെഡിലേക്ക് ഇരുന്നു.. അവളുടെ മുഖം കണ്ടതും അവൻ പരിഭ്രാമത്തോടെ അവളെ നോക്കി.. എന്താ എന്താ പറ്റിയെ വയ്യേ…. ഏഹ് . അവളുടെ മുഖം ഉയർത്തി ക്കൊണ്ട് അവൻ ചോദിച്ചു.. ഒന്നും ഇല്ല കാശിയേട്ടാ ഛർദിച്ചു .. അതിന്റെ ഷിണം….. അവന്റെ നെഞ്ചിൽ ചാരി അവൾ പറഞ്ഞു… ഹോസ്പിറ്റലിൽ പോണോ… വാ പോകാം… വാ…. അവളെ പിടിച്ചു കൊണ്ട് കാശി പറഞ്ഞതും അവൾ വീണ്ടും അവന്റെ നെഞ്ചിൽ ഒട്ടി ഇരുന്നു…. ഒന്നും വേണ്ടാ കാശിയേട്ടാ ഒന്ന് കിടന്നാൽ മതി….. അല്ലേ ക്കുഞ്ഞാ… അച്ചയോട് പറയ്‌ അമ്മയ്ക്ക് ചാച്ചിയാൽ മതിയെന്ന് .. വയറ്റിൽ നോക്കി ജാനു പറയുന്നത് കേട്ട് അത് വരെ ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ ആവിയായി പോയ്‌…. *

എന്റെ പൊന്ന് ഹരു അല്ലേ മുത്തല്ലേ ചക്കര യല്ലേ ഈ മീശയുടെ കൊമ്പ് ഒന്ന് മുറിക്ക്… കിച്ചു ഹരയുടെ പുറകിൽ നടന്നു കയ്യും കാലും പിടിക്കുന്നെങ്കിലും അവൻ അത് ശ്രദ്ധിക്കാനെ പോയില്ല… ഹരു ………. ഒന്ന് പോ കിച്ചു… എനിക്ക് വേറെ ജോലി ഉണ്ട്… ഇത് കണ്ടോ ഫയൽ മുഴുവൻ പെന്റിങ് ആണ്… പോയേനീ…. എന്നാ ഹരു ഫയൽ നോക്കിക്കോ ഞാൻ വെട്ടിത്തരാം അതും പറഞ്ഞ് അവൾ അവന്റെ മടിയിൽ കേറി ഇരുന്നു. ഫ മാറടി….ഹരു കലിപ്പ് മൂഡ് ഓൺ.. ഓയ…. എനിക്കറിയാം പ്രിയയ്ക്ക് മീശ യുടെ കൊമ്പ് ഇഷ്ടം ആണെന്ന് പറഞ്ഞത് കൊണ്ടല്ലേ നീ ഇങ്ങനെ കിടന്ന് തിളയ്ക്കിയുന്നേ…. ഏഹ്. അതേ അത് തന്നെയാ … അവൾ നിങ്ങളുടെ എന്തെങ്കിലും ഇഷ്ടം ആണെന്ന് ഞാൻ അറിഞ്ഞാൽ മൂടോടെ ഇല്ലാതാക്കും ഞാൻ…. എടി… നീ പോ……പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ല… അതും പറഞ്ഞ് അവൻ ദേഷ്യത്തിൽ റൂം വിട്ട് പോയ്‌… പിന്നെ നിങ്ങക്ക് പറ്റില്ലെന്ന് പറഞ്ഞാൽ ഞാൻ കേൾക്കാൻ പോകുവല്ലേ രാത്രി ആകട്ടെ കാണിച്ചു തരാട്ടോ.. അവൻ പോകുന്നതും നോക്കി അവൾ പറഞ്ഞു… തുടരും….