16/04/2026

എന്റെ മാത്രം തെമ്മാടി : ഭാഗം 62

രചന – ചിലങ്ക

കിച്ചു റൂമിൽ എത്തിയപ്പോഴേക്കും ഹര ഉറക്കം ആയിരുന്നു….. കയ്യിൽ കരുതിയ കുഴബുമായി അവൾ അവന്റെ അടുത്ത് ഇരുന്നു….നിഷ്കളങ്ക മായി കിടക്കുന്ന അവനെ അവൾ ഇമ ചിമ്മാതെ നോക്കിയിരുന്നു….. കയ്യിൽ കരുതിയത് മേശയുടെ മുകളിൽ വെച്ച് അവന്റെ ഷർട്ട് കുറച്ച് മാറ്റി നടുവിൽ മെല്ലെ കൈകൾ കൊണ്ട് തടകി. കണ്ണുകൾ അറിയാതെ നിറഞ്ഞു….. എന്തിനാ എന്നോട് ഇങ്ങനെ ഒക്കെ പറയണേ … അറിയില്ലേ ഹരു നീ വേറെ ഒരു പെണ്ണിനേയും നോക്കുന്നത് എനിക്ക് ഇഷ്ടം അല്ലെന്ന്… അതുകൊണ്ടല്ലേ കോളേജിൽ വരണ്ടാന്ന് പറഞ്ഞത് ഏഹ് …. അവന്റെ മുടി ഇഴകൾ മാടി ഒതുക്കി അവൾ പറഞ്ഞു….. നീ എന്റെയല്ലേ ഹരു…. നീ വേറെ ആരെ നോക്കുന്നതും എനിക്ക് ഇഷ്ടവല്ല…. കുശുമ്പിയാ ഞാൻ………. ആദ്യo നിന്നെ എനിക്ക് ഇഷ്ടം അല്ലായിരുന്നു. പിന്നെ എന്ന് മുതൽ ആണ് നിന്നെ ഇഷ്ട്ടപ്പെട്ടെന്ന് അറിയില്ല… ഒരുപാട് ഇഷ്ട്ട…..ഒരുപാട്…… അത്രയും പറഞ്ഞ് അവന്റെ നെറ്റിയിൽ അവൾ ചുണ്ടുകൾ ചേർത്തു …. അവന്റെ അടുത്ത് നിന്നും എഴുന്നേൽക്കാൻ നിന്നതും അവൻ കയിൽ പിടിച്ച് കട്ടിലിലേക്ക് വലിച്ചിട്ടതും ഒത്തായിരുന്നു…. പ്രതീക്ഷിക്കാതെ ആയോണ്ട് അവൾ കട്ടിലിലേക്ക് മറിഞ്ഞു.. ആ നിമിഷം കൊണ്ട് അവൻ അവളുടെ മുകളിൽ കൈകൾ കുത്തി കിടന്നു… ഇപ്പോഴും ആകെ മരവിപ്പിൽ ആണ് കിച്ചു… ഇത് വരെ താൻ പറഞ്ഞതെല്ലാം അവൻ കേട്ടിരിക്കുന്നു കിച്ചു ആകെ വിളറി വെളുത്തു…… ഹര അവളുടെ മുഖത്ത് തന്നെ നോക്കി കിടക്കുകയാണ്…. ഇങ്ങോട്ട് നോക്കടി കുശുമ്പി… കള്ള ചിരിയോടെ ഹര അവളുടെ താടിയിൽ പിടിച്ച് ഉയർത്തി ക്കൊണ്ട് പറഞ്ഞു. അവൾ മുഖം കൂർപ്പിച്ച് അവനെ നോക്കി….

എന്താടി കുശുമ്പി പാറു നോക്കുന്നെ.. ഏഹ്… കണ്ണിറുക്കി ഹര ചോദിച്ചതും കള്ളം പിടിക്കപ്പെട്ട ചമ്മലിൽ അവൾ മുഖം തിരിച്ചു… അതെ വേഗത്തിൽ അവൻ അവളുടെ മുഖം തന്റെ നേരെയാക്കി…. മ… മാറ് എനിക്ക് പോണം…..  ഓഹോ പോണോ .. എന്തൊക്കെയായിരുന്നു… ഇഷ്ടം അല്ല… പാര ഒന്ന് തൊടാൻ പോലും സമ്മതിക്കാത്ത ആള് ഞാൻ ഉറങ്ങി കിടന്നപ്പോൾ അടുത്ത് വരുന്നു ഇഷ്ടം ആണെന്ന് പറയുന്നു .. കരയുന്നു………. എന്തിനാടി ഇത്രയും ദിവസം ഇങ്ങനെ നാടകം കളിച്ചത് ഏഹ് ???? അവന്റെ ചോദ്യത്തിന് മുന്നിൽ അവളുടെ അധരങ്ങൾ അവന്റെ ചുണ്ടുകളെ പൊതിഞ്ഞാണ് മറുപടി പറഞ്ഞത്…. പ്രതീക്ഷിക്കാതെ ആയതിനാൽ കൈകൾ തെഞ്ഞി അവളുടെ ദേഹത്തേക്ക് അവൻ അമർന്നു….. അപ്പോഴും ചുണ്ടുകളെ അവൾ മോചിപ്പിച്ചില്ലായിരുന്നു…. ഇത് വരെ ഒളിപ്പിച്ചു വെച്ചിരുന്ന പ്രണയം അവൾ അവന്കി ക്കൊണ്ടിരുന്നു…..അവനും അതിൽ അടിമപ്പെട്ട് കണ്ണുകൾ നിറഞ്ഞു…..മെല്ലെ അവനെ തെള്ളി മാറ്റി അവൾ ശ്വാസം നേരെ വലിച്ച് അവനെ നോക്കി…. അവനും ശ്വാസം നേരെ വലിച്ച് അവളെ കള്ള ചിരിയോടെ നോക്കി കൈകളിൽ പിടിച്ച് തൻറെ അടുത്തേക്ക് വലിച്ചു… അരയിൽ കൈകൾ ചേർത്ത് ഒരിഞ്ചു അകലം ഇല്ലാതെ തന്റെ ഹൃദയമിടിപ്പ് കേൾക്കാൻ പാകത്തിൽ അവളെ ചേർത്ത് കിടത്തി…… അപ്പോഴും അവളുടെ മുഖം കുഞ്ഞിഞ് ഇരിക്കുകയായിരുന്നു…. ഇങ്ങോട്ട് നോക്ക് കിച്ചു.. അവളുടെ കാതിൽ കടിച്ച് കൊണ്ട് ഹര പറഞ്ഞതും അവൾ അവന്റെ മുഖത്തേക്ക് നോക്കി…. എന്തോ ഇത് വരെ ഇല്ലാത്ത ഒരു വെപ്രാളം അവൾക്ക് തോന്നി…. ഇഷ്ടം ആണോ എന്നെ…….. ഹും പറയ്യ്…… വീണ്ടും അവന്റെ ചുണ്ടുകളിൽ അവളുടെ പല്ലുകൾ അമർത്തി… വേദന കൊണ്ട് അവളുടെ വയറ്റിൽ അവന്റെ നഖങ്ങൾ പോറൽ ഉണ്ടാക്കി….. ഇഷ്ടം അല്ല ഭ്രാന്താണ് ഹരു എനിക്ക് നീ…. അതാണ് നീ വേറെ ഒരു പെണ്ണിനെ പോലും നോക്കുന്നത് എനിക്ക് ഇഷ്ടം അല്ലാത്തത് .. .

അവന്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞതും സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു…. ഈ ഒരു നിമിഷത്തിന് വേണ്ടി ആണ് താൻ ഇത്രയും നാൾ കാത്തിരുന്നത് ….. തന്റെ പ്രണയം ..തന്റെ പെണ്ണ്….. എന്നിട്ട് എന്താ എന്നോട് അകൽച്ച കാണിച്ചത്….. എന്നോട് പറയാഞ്ഞത്…. ഏഹ്….??ഞാൻ തോറ്റ് പോകില്ലേ ഹരു… കൊച്ചു പിള്ളേരെ പോലെ തന്നെ നോക്കി പറയുന്ന കിച്ചു വിനെ കണ്ടതുo അവന് ചിരി പൊട്ടി….ത് കണ്ടതും അവൾ അവന്റെ തോളിൽ ഒറ്റ അടി വെച്ച് കൊടുത്തു…. അഹ് ………. അവൻ വേദന കൊണ്ട് ശബ്ദം ഉണ്ടാക്കി…. അയ്യോ… സോറി ഹരു…… ഞാൻ ഓർത്തില്ല…… വേദനിച്ചോ,. അവൾ തടകി ക്കൊണ്ട് ചോദിച്ചതും അവൻ ഇല്ലെന്ന് തലയാട്ടി…. അവൾ ചിരിച്ചു കൊണ്ട് അവന്റെ തോളിൽ ചുണ്ടുകൾ ചേർത്തു….. അവൻ കണ്ണുകൾ അടച്ച് മേടിച്ചു ……. അവന്റെ നെഞ്ചോരം ചേർന്ന് അവൾ കിടന്നു…. ആദ്യമായി തന്റെ പാതിയുടെ ഹൃദയതാളം കേട്ടുകൊണ്ട് ….. കിച്ചു….. അവളുടെ തലയിൽ തലോടി ക്കൊണ്ട് അവൻ വിളിച്ചു…. ഹ്മ്മ്……… ഇങ്ങനെ എനിക്ക് ഉണ്ടായില്ലായിരുനെങ്കിൽ നീ ഒരിക്കലും നിന്റെ ഇഷ്ടം എന്നോട്പ റയില്ലായിരുന്നോ ????? പറയുമായിരുന്നു….. പക്ഷെ ഇത്ര പെട്ടെന്ന് ഉണ്ടാകില്ലായിരുന്നു…. അമ്പടി… എനിക്ക് വയ്യാത്തോണ്ടാ അല്ലെങ്കിൽ ഇപ്പോൾ ഈ രാത്രിയിൽ നമ്മടെ ഫസ്റ്റ്നൈ റ്റ്‌ ഞാൻ സെറ്റ് ആക്കിയേനെ……. അറിയോ ???? അത് കേട്ടതും നാണം കൊണ്ട് അവൾ അവന്റെ നെഞ്ചിൽ മുഖം മറച്ചു ..അയ്യാ നിനക്ക് നാണം ഒക്കെ വരുവോ ?? അതെന്താ വന്നാൽ….. ഞാൻ പെണ്ണല്ലേ….. ആണോ എന്തെ ഞാൻ നോക്കട്ടെ…… പോടാ വഷളാ………… അതും പറഞ്ഞ് അവനെ ഇറുക്കെ പുണർന്നു

*****************—-***

ജാനു….. അവളുടെ നഗ്നമായ വയറ്റിൽ മുഖം ഉറച്ച് കൊണ്ട് കാശി വിളിച്ചതും അവൾ ഇക്കിളി കൊണ്ട് അവനെ അവിടെ നിന്നും മാറ്റി… എന്നാൽ വീണ്ടും അവൻ അവളോട് ചേർന്ന് കിടന്നു …. ജാനു……. കാര്യം പറയ്യ് മനുഷ്യ….. നാളെ ഞാൻ അവനെ കാണാൻ പോകും….. ഹ്മ്മ് …..ആരെ ആണെന്ന് ചോദിക്കുന്നില്ലേ നീ… ഗൗതമിനെ അല്ലേ എനിക്കറിയാo….. ഹ്മ്മ് അറിയാം അല്ലേ… ഒരു കാര്യം ഞാൻ പറയാം വല്ല ചെറ്റത്തരം ആണ് അവന്റെ ഉദ്ദേശം എങ്കിൽ ഈ കാശി ആരാണെന്ന് അവൻ അറിയും… ഓർത്തോ… ഹ്മ്മ്…… അവൾ ഒന്ന് മൂളി…. മോൻ പേടിക്കണ്ടാ കുഞ്ഞാ … അമ്മയോട് പറഞ്ഞതാട്ടോ. അവളുടെ പൊക്കിൾ ചുഴിയിൽ മുത്തിക്കൊണ്ട് അവൻ ജാനു വിനെ നോക്കിയതും മുഖം വീർപ്പിച്ച് അവൾ അവനെ നോക്കി…. എന്താടി…….
ഒരു കാര്യം ഞാൻ പറയാo ഞാൻ കഴിഞ്ഞ് മതി കുഞ്ഞൻ… കേട്ടല്ലോ…….. ചെറിയ കുശുമ്പോടെ അവൾ പറഞ്ഞതും കാശി അവളുടെ കവിളിൽ പിച്ചി……

*******************************

എന്താ ഭായ് ഈ രാത്രിയിൽ തന്നെ വരാൻ പറഞ്ഞത് . പരിഭ്രമത്തോടെ അലക്സി ചോദിച്ചതും അയാൾ അവന്റെ നേരെ മുഖം ഉയർത്തി.. . നമ്മളുമായി ഡീൽ പറഞ്ഞ #₹*-₹*%*%*മക്കൾ അത് ക്യാൻസൽ ചെയ്തു….. മേശയിൽ ആഞ്ഞടിച്ച് കൊണ്ട് ഭായ് പ ഞെട്ടി അവനെ നോക്കി…. ഇനി എന്ത് ചെയ്യും ഭായ് ആ ചെട്ടിയാരുടെ പൈസ നമ്മൾക്ക് കൊടുക്കണ്ടേ . ഇത് ക്യാൻസൽ ആയാൽ….. ആയാൽ മറ്റൊന്ന്… പക്ഷെ കുറച്ച് ദിവസം വേണ്ടി വരും ഒരാളെ കണ്ടെത്താൻ… അത് വരെ അവളുമാർക്ക് ഒരു സംശയവും നീ കൊടുക്കരുത് അലക്സി….. അത് മാത്രമല്ല ആ മറ്റവൻ si ശബരി അവന്റെ നോട്ടത്തിൽ പോലും നീ ഉണ്ടാകരുത്… ഡീൽ സെറ്റ് ആയി കഴിഞ്ഞ് അവളുമാരെ രണ്ടിനെയുo ഒന്ന് അനുഭവിച്ചിട്ടേ ഞാൻ അവർക്ക് വിൽക്കുകയുള്ളൂ… അത് വരെ ആരുടെയും കണ്ണിൽ പെട്ടുപോകരുത്… മനസ്സിലായോ ???? Okk ഭായ്…. അത്രയും പറഞ്ഞ് അവനെ നോക്കി ക്രൂരമായി അവൻ ചിരിച്ചു….

*********************
ഗൗതം ഇനി കാശിയേട്ടൻ പറഞ്ഞത് പോലെ നീ എന്നെ ചീറ്റ് ചെയ്യുക ഒന്നും അല്ലല്ലോ ല്ലേ… തമാശ പോലെ കാത്തു പറഞ്ഞതും മറുതലയ്ക്കൽ നിന്നുള്ള പൂരപ്പാട്ട് കേട്ട് അവളുടെ ചെവി അടിച്ചു പോയ്‌…. വല്യ കാര്യം ഉണ്ടായിരുന്നോ നിനക്ക് കാത്തു സ്വയമേ പറഞ്ഞു…….. ഹലോ ഹലോ….എടോ കാലാ താൻ ചത്തോ …?? ദേഷ്യത്തോടെ അവൾ ചോദിച്ചു….. കാലൻ നിന്റെ തന്ത……… ഓഹ് അപ്പോൾ ഉണ്ട്…ഞാൻ വെറുതെ പറഞ്ഞതല്ലേ ഗൗതം.. ഇപ്പോൾ എനിക്ക് നല്ല വിശ്വാസം ഉണ്ട് എല്ലാം ശരിയാകും എന്ന്…നിനക്കോ ??? ഹ്മ്മ്… അറിയില്ല… ഞാൻ എങനെ പെരുമാറിയാലും കാശി അത് അഭിനയിക്കുവാണെന്നേ കരുതു…. അങ്ങനെ ഒന്നുമില്ല… നമ്മളുടെ സ്നേഹം സത്യം ആണെങ്കിൽ എല്ലാം ശരിയാകുകതന്നെ ചെയ്യും ഗൗതം….. ഹ്മ്മ്…. അവൻ ചിരിച്ചു….

**************

രാവിലെ ചായയും കുടിച്ച് ശബരി ഹാളിൽ എത്തിയതും ഹരയുടെ മുന്നിൽ ചെന്ന് പെട്ടതും ഒരുമിച്ചായിരുന്നു…… അവൻ ഒന്ന് ഇളിച്ചു…. ബുദ്ധി പറഞ്ഞു കൊടുത്തത്തിന് ശേഷം ഒന്ന് നേരെ ചൊവ്വേ ഇപ്പോഴാണ് അവന്റെ മുന്നിൽ ചെന്ന് പെടുന്നത്. എന്റെ പൊന്ന് അളിയാ അറിയാതെ ഒരു ബുദ്ധി പറഞ്ഞ് തന്നതാ… അല്ലെങ്കിൽ തന്നെ വിവരം ഇല്ലാത്ത എന്റെ വിവരം ഇല്ലാത്ത ബുദ്ധി കേട്ട് വിവരമില്ലായ്മ്മ കാണിച്ച അളിയൻ ഒരു വിവരം ഇല്ലാത്തവൻ അല്ലേ.. ല്ലോ… ല്ലേ ഓടണോ …. വേണ്ടേ… അവന്റെ നോട്ടം കണ്ട് ശബരി മനസ്സിൽ പറഞ്ഞു…. പെട്ടെന്ന് അള്ളി പിടിക്കുന്ന പോലെ ഹര അവനെ കെട്ടിപിടിച്ചതും … ചായ അവന്റെ കയിൽ നിന്നും താഴേക്ക് വീണു…… എടി കിച്ചുവേ.. അളിയന് ഭ്രാന്തായിട്ടോ….. ശബരി വിളിച്ചു കൂവി…. ….തുടരും……