18/04/2026

എന്റെ മാത്രം തെമ്മാടി : ഭാഗം 59

രചന – ചിലങ്ക

കാത്തു പേടിയോടെ അകത്തേക്ക് കേറിവന്നു… ദേഷ്യം കൊണ്ട് കാശിയുടെ മുഖം വലിഞ്ഞു മുറുകി…… മുഷ്ടി ചുരുട്ടി ദേഷ്യത്തേ സ്വയം നിയന്ദ്രിച്ചു….. കാത്തു പേടിച്ച് ഗൗതമിന്റെ അടുത്ത് വന്നു നിന്നും…. ഇവളെ ആണ് ഞാൻ ചോദിച്ചത് കാശി .. ഞങൾ തമ്മിൽ റിലേഷൻഷിപ്പിൽ ആണ്…….. അവളുടെ കൈകളിൽ പിടി മുറുക്കി ക്കൊണ്ട് അവൻ പറഞ്ഞതും കാശി കാത്തു വിന്റെ അടുത്തേക്ക് വന്നു… അവൾ കിടന്ന് വിറയ്ക്കാൻ തുടങ്ങി. ഗൗതമിന്റെ പിടിയിൽ നിന്നും അവളുടെ കൈകൾ അടർത്തി മാറ്റി തന്നോട് ചേർത്ത് നിർത്തി…. ഗൗതം അവന്റെ പ്രവർത്തിയേ നോക്കി നിന്നും….. ബിസിനസ്സിൽ ഉള്ള ശത്രുത ആണുങ്ങളോട് തീർക്കണം… അല്ലാതെ വീട്ടിലെ പെണ്ണുങ്ങളോട് അല്ല……

അറപ്പോടെ അവൻ പറയുന്നത് കേട്ട് ഒരേ സമയം കാത്തുവും ഗൗതമും ഞെട്ടി…. അവൾ ഒന്നും മനസ്സിലാകാതെ ഗൗതമിനെ നോക്കി…. അവൻ തിരിച്ചു ഇല്ല കാശി അങ്ങനെ അല്ല…. ഇൻഫെക്ട… അവൻ എന്തോ പറയുന്നതിന് മുന്നേ അവളെ പിടിച്ചു കൊണ്ട് കാശി അവിടെ നിന്നും ഇറങ്ങി . അവന്റെ പിറകിൽ പോകുമ്പോഴും അവളുടെ നോട്ടം അവനിൽ ആയിരുന്നു… ഒന്നും ഇല്ലെന്ന് അവൻ കണ്ണുകൾ അടച്ച് കാണിച്ചു ***************** നിങ്ങൾ ഇനി കോളേജിൽ വരണ്ട ഹരു… ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന അവനോട് കിച്ചു പറഞ്ഞതും അവൻ എന്തെന്ന രീതിയിൽ അവളെ നോക്കി… അത് മനസ്സിലായതും കിച്ചു അവന്റെ അടുത്തേക്ക് വന്നു….. അവന്റെ കയിൽ നിന്നും ടൗവൽ മേടിച്ചു തല തുടയ്ക്കാൻ തുടങ്ങി .. ഹരു ആണെങ്കിൽ ഈ നടക്കുന്നത് സ്വപ്നം ആണോ സത്യം ആണോ എന്ന ചിന്തയിൽ ആണ്…..

അവനോട് ചേർന്ന് നിന്ന് കൊണ്ട് അവളുടെ പ്രവർത്തിയിൽ അവനിൽ എന്തെന്നില്ലാത്ത വികാരം ഉണ്ടാക്കി… അത് എന്നോണം അവന്റെ കൈകൾ അവളുടെ അരയിൽ മുറുകി… കിച്ചു ഞെട്ടി അവനെ നോക്കി .. തമ്പുരാനെ പണിയായാ…. കിച്ചു ആത്മ . അവളെ അവന്റെ നഗ്ന മായ നെഞ്ചിൽ ചേർത്ത് നിർത്തി . കയിൽ ഉണ്ടായിരുന്ന ടൗവൽ താഴേക്ക് വീണു…. കണ്ണുകൾ തമ്മിൽ ഉടക്കി… ഹ്മ്മ്… എന്താ ഞാൻ വന്നാൽ…… പറയ്യ്…. അവളുടെ മുഖത്തു വിരൽ ഓടിച്ചു കൊണ്ട് അവൻ പറഞ്ഞതും ഉമിനിർ ഇറക്കി അവനെ നോക്കി …. എന്റെ ഭഗവാനെ കണ്ട്രോൾ തരണേ.. എടൊ മനുഷ്യ അധിക o ടച്ചിങ്‌ വേണ്ടാട്ടാ… കേറി പീഡീപ്പിക്കും ഞാൻ…. ആത്മ… അത് പിന്നെ .. എനിക്കിഷ്ടം അല്ല…. അതെന്താ നിനക്ക് ഇഷ്ടം അല്ലാത്ത ഏഹ്…… ഒന്നും കൂടി അവളെ ചേർത്ത് നിർത്തി കൊണ്ട് ചോദിച്ചു…

ഞാൻ പറഞ്ഞത് കേട്ടാൽ മതി…. നിങ്ങൾ വരണ്ടാ എന്ന് പറഞ്ഞാൽ വരണ്ട…. . സൗകര്യം ഇല്ല…. ആവിശ്യം ഇല്ലാത്ത യിടത്ത് അഭിപ്രായം പറയാൻ വരരുത്… പറഞ്ഞേക്കാം…. അവൻ കലിപ്പിൽ പറഞ്ഞു…. ആവിശ്യം ഉള്ളത് തന്നെയാ… അവനെ തെള്ളി മാറ്റി അവൾ പറഞ്ഞതും അവൻ സംശയത്തോടെ അവളെ നോക്കി…. എന്താ നോക്കുന്നെ…. ഒരു കോച്ച് വന്നേക്കുന്നു…. കോളേജിലെ പെൺപിള്ളേർ മൊത്തം നിങ്ങളുടെ ബോഡി ശോ കാണാൻ അവിടെ വെപ്രാളം കാണിക്കുവാ.. നിങ്ങൾ ആണെങ്കിൽ അത് ഒന്നും അറിയാതെ മസിലും പെരുപ്പിച്ച് കൊണ്ട് വിയർത്ത് ഒട്ടിയ ഒരു ഉടുപ്പും ഇട്ടോണ്ടും നിൽക്കും… ശേ…. അവൾ ദേഷ്യത്തിൽ മുഖം തിരിച്ചു…… അവൾ പറയുന്നത് കേട്ട് അവനിൽ ഒരു ചിരി വിരിയിച്ചു…. ഓഹോ അതാണോ കാര്യം.അവൻ അവളുടെ അടുത്തേക്ക് വന്ന് ചോദിച്ചു. ഓഹോ അത് തന്നെ കാര്യം.. എന്റെ തൊലി ഉരിഞ്ഞു പോകും… പുല്ല്…. അതിന് നിനക്ക് എന്താ കാര്യം.. നീയോ എന്നെ നോക്കുന്നില്ല എന്നാ ആ പിള്ളേർ എങ്കിലും നോക്കട്ടെ….. അവൻ പുച്ഛിച്ചു..

അതെ… നിങ്ങൾ പബ്ലിക് പ്രോപ്പർട്ടി ഒന്നും അല്ല വരുന്നവർക്കുo പോകുന്നവർക്കും ഇങ്ങനെ കിടന്ന് നിരങ്ങൻ……… അതിന് ഞാൻ ഉണ്ട്… ഞാൻ മാത്രം മതി…. അത്രയും പറഞ്ഞ് പോകാനായി തിരിഞ്ഞതും അവൻ വീണ്ടും അവളെ തന്നോട് ചേർത്ത് നിർത്തി…. കുതറി മാറാൻ പറ്റാതെ അവനെ നോക്കി എന്തെന്ന് പുരികം പൊക്കി കാണിച്ചു…. നിനക്ക് എന്താ വേണ്ടേ കോളേജിൽ ഞാൻ വരരുത് അല്ലേ…? അവൾ അതെ യെന്ന് തലയാട്ടി…. ശരി ഞാൻ വരുന്നില്ല… പക്ഷെ ഒരു കാര്യം… എന്താ ദ ഇവിടെ ഒരു ഉമ്മ…… പറ്റുവോ അവന്റെ ചുണ്ടുകളിൽ തൊട്ട് കൊണ്ട് അവൻ ചോദിച്ചതും മറുത്തൊന്നും ചിന്തിക്കാതെ കിച്ചു അവളുടെ അധരങ്ങൾ അവന്റെ ചുണ്ടുകളെ പൊതിഞ്ഞു…. ഹര യുടെ കണ്ണുകൾ വിടർന്നു….. ഇങ്ങനെ ചെയ്യില്ലെന്ന് ഉറപ്പ് ഉള്ളത് കൊണ്ട് പറഞ്ഞതാണ്. പക്ഷെ കിച്ചു വിൽ നിന്നും ഇങ്ങനെ ഒരു നീക്കം അവൻ പ്രതീക്ഷിച്ചില്ല .

എങ്കിലും അവളുടെ ചുണ്ടുകളിലേ മധുരം അവന്റെ നാവിൽ പടർന്നു… അടർന്ന് മാറാൻ ശ്രമിക്കവേ അവന്റെ പിടി ഒന്നുംകൂടി മുറുകി…. കിച്ചു വിന്റെ മേൽ ചുണ്ടും കിഴചുണ്ടും വായിലാക്കി അത് ഭ്രാന്തമായി നുണയാൻ തുടങ്ങി …. അവളുടെ പെരു വിരൽ ഉന്തി …. ശ്വാസം കിട്ടാതെ കൈകൾ അവന്റെ നെഞ്ചിൽ അടിക്കാൻ തുടങ്ങി…. അവസാന o നോവോടെ അവളുടെ കിഴ്ച്ചുണ്ട് കടിച്ചെടുത്ത് കൊണ്ട് അവൻ അവളിൽ നിന്നും മാറി…. പരസ്പരം അകന്ന് മാറുമ്പോൾ അവർ രണ്ടും നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു….. കിച്ചു പൊട്ടിയ ചുണ്ടിൽ തൊട്ട് കൊണ്ട് കണ്ണും നിറച്ചു ഹരയേ നോക്കി… അവൻ കള്ള ചിരി ചിരിച്ചു കൊണ്ട് അടുത്ത് വരാൻ പോയതുo അവിടെ ഇരുന്ന ഫ്ലവർ വൈസ് എടുത്ത് അവനെ ഒന്ന് നോക്കി…

അപ്പോൾ തന്നെ ഹര അവിടെ നിന്നും.. എന്ത് കടിയാടാ പട്ടി നീ കടിച്ചത് … എന്റെ ചുണ്ട് പോയ്‌ സ്സ്… അവൾ വേദന കൊണ്ട് എരിവ് വലിച്ചു……. ഞാൻ പറയുമ്പോഴേ നീ ഇങ്ങനെ ചെയ്യും എന്ന് ഞാൻ കരുതിയോ… കരുതണം … ഞാൻ കിച്ചു വാ കിച്ചു…. കാര്യം കാണാൻ വേണ്ടി ഞാൻ ഏതറ്റo വരെ പോകും……. അറിയോ…. ഓഹ് മനസ്സിലായി….. എന്തായാലും എനിക്ക് ഇഷ്ട്ടപ്പെട്ടു……. കഞ്ചാവ് അടിച്ചാൽ പോലും ഇത്രയും തലയ്ക്കു പിടിക്കില്ല…. I like it…… ചുണ്ട് കൊണ്ട് ഉമ്മ കാണിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ അടിമുടി അവനെ നോക്കി…. ദേ പറഞ്ഞ വാക്ക് തെറ്റിച്ചാൽ ഉണ്ടല്ലോ?? തെറ്റിച്ചാൽ ??. തെറ്റിച്ചാൽ നിങ്ങളെ ഉമ്മ വെച്ചത് പോലെ ഞാൻ നാട്ടിലുള്ള കാണാൻ കൊള്ളാവുന്ന എല്ലാ ചെറുപ്പകാരെയും നിങ്ങളുടെ മുന്നിൽ വെച്ച് ഞാൻ ഉമ്മ വെയ്ക്കും…… അത്ര തന്നെ ……….അതും പറഞ്ഞ് അവൻ റൂം വിട്ട് ഇറങ്ങി. ഹര അന്തം വിട്ട് നിന്നും….ഒരു ഉമ്മയിൽ പിടിച്ചു കേറാൻ നിന്ന എന്നോടോ ഭഗവാനെ നിന്റെ പരീക്ഷണം….

എന്നിട്ട്…… ജാനു ആകാംഷയോടെ മറിയാമ്മയോട് ചോദിച്ചു….. എന്നിട്ടെന്താ ഞാൻ കൊണ്ടുവന്ന ഫുഡും കഴുപ്പിച്ച് ഒരു ഉമ്മയും കൊടുത്തിട്ട് ഞാൻ ഇങ്ങോട്ട് പോന്നു………… മറിയാമ്മ ഇളിച്ചു കൊണ്ട് പറഞ്ഞു…… ഓഹ് കാര്യങ്ങൾ അത്രയൊക്കെ ആയി അല്ലെ….. കാശിയേട്ടൻ വരട്ടെ പറയണം നിങ്ങളെ ഇങ്ങനെ വിട്ടാൽ പറ്റില്ലെന്ന്… ഹും…… അയ്യടാ…… അവളുടെ കവിളിൽ പിടിച്ചു കൊണ്ട് മറിയാമ്മ കൊഞ്ചി….. അല്ല നിന്റെ മുഖം എന്താ വിളറി ഇരിക്കുന്നെ….. ജാനു വിന്റെ മുഖത്തു തലോടി കൊണ്ട് മറിയാമ്മ ചോദിച്ചു….. അറിയില്ലടാ …. കുറച്ച് ദിവസമായി എന്തോ പോലെ….. ദേഹം വല്ലാതെ ആകുന്നു… കഴിക്കാൻ ഒന്നും തോന്നുന്നില്ല…….ഇനി കോവിഡ് വലതും ആണാ…… കോപ്പ്….. ഒന്ന് പോ പെണ്ണെ…. നീ ഹോസ്പിറ്റലിൽ പോയില്ലേ …. ഓഹ് ഇല്ല.. അത്രയ്ക്കൊന്നും ഇല്ല….. ഇങ്ങോട്ട് വാടി…….. അവർ സംസാരിച്ചു കൊണ്ട് ഇരുന്നതും കാത്തു വിനെ പിടിച്ചു വലിച്ചു കൊണ്ട് കാശി അകത്തേക്ക് കേറി വന്നതും ഒരുമിച്ചായിരുന്നു. .

അവരുടെ വരവക്കo കണ്ട് രണ്ടും പേടിച്ച് പരസ്പരം നോക്കി…. ശോമ്മയും ബഹളം കൊണ്ട് അടുക്കളയിൽ നിന്നും വന്നു… കാത്തു അവിടെ നിന്ന് കരയുകയായിരുന്നു . എന്താ എന്താ പറ്റിയെ….. മറിയാമ്മയും ജാനു വും കാത്തു വിനോട് ചോദിച്ചു … അവൾ കരയുക അല്ലാതെ വേറെ ഒന്നും തന്നെ പറഞ്ഞില്ല….. എന്താ മോനെ… എന്തിനാ മോൾ കരയുന്നെ ……. ശോഭ മ്മ അവനോട് കാര്യം ചോദിച്ചതും അവിടെ ഇരുന്ന ഫ്ലവർ വെസ്സ് എടുത്ത് എറിഞ്ഞു…. അവന്റെ പ്രവർത്തിയിൽ എല്ലാരും ഞെട്ടി….കാശി യേ കാണും ന്തോരും ജാനു വിന്റെ ശരീരം തളരുന്ന പോലെ തോന്നി…… എന്താ ഉണ്ടായതെന്നോ …. ഇവൾ എന്താ ചെയ്തതെന്നോ നമ്മളുടെ ബിസിനസ്‌ എനിമി ആ ഗൗതമിന്റെ ചതിയിൽ പെട്ട് നിൽക്കുവാ…… ഇടിയറ്റ്…… എല്ലാരും ഒരുപോലെ ഞെട്ടി…. ഗൗതമിനെ കാശിക്ക് അറിയാമായിരുന്നു എന്നുള്ളത് പുതിയ അറിവായിരുന്നു … പ്ലീസ് കാശി യേട്ടാ അങ്ങനെ അല്ല …. ഞാനാ അവനെ പ്രൊപ്പോസ് ചെയ്തത് …. ഞാൻ ഇവിടുത്തെ ആണെന്ന് അവനു അറിയുകയേ ഇല്ലായിരുന്നു … ഞാൻ…. അവൾ വിതുമ്പി പറഞ്ഞു… സ്റ്റോപ്പ്‌ ഇറ്റ്…. . ഇനി ഒരക്ഷരം നീ മിണ്ടരുത്…. നിനക്ക് എന്തറിയാം… ഇത് അവന്റെ ചതി മാത്രം ആണ്… ബുദ്ധി ഇല്ലാത്ത നീ അതിൽ വീണു… അത് തന്നെയാണ് സത്യം……. അവൻ ദേഷ്യത്തിൽ പറഞ്ഞു…

മോനെ… അമ്മ ഒന്നും മിണ്ടരുത്…. എനിക്കറിയാം എന്ത് വേണമെന്ന്….. കാശിയേട്ടാ അങ്ങനെ ഒന്നും ആയിരിക്കില്ല……. ഗൗതം നല്ല ആളാ… കാത്തു വിനെ അവൻ ഒരുപാട് ഇഷ്ട്ടപ്പെടുന്നുണ്ട്…… കാശി യുടെ തോളിൽ പിടിച്ചു കൊണ്ട് ജാനു പറഞ്ഞതും കാശി അത്ഭുതത്തോടെ അവളുടെ കൈകൾ തട്ടി മാറ്റി…. അവൾ ഒന്നും മനസ്സിലാകാതെ അവനെ നോക്കി…. നിനക്ക് ഇത് നേരത്തെ അറിയായിരുന്നോ ???? അവന്റെ ശബ്ദം ഗൗരവം നിറഞ്ഞു… ജാനു പേടിയോടെ അവനെ നോക്കി…. ചോദിച്ചത് കേട്ടില്ലേ ജാനു…. നിനക്ക് നേരത്തെ ഇവർ തമ്മിലുള്ള റിലേഷൻ അറിയായിരുന്നോ ഇല്ലയോ??? അവളുടെ കൈകളിൽ പിടി മുറുക്കി അവൻ ചോദിച്ചു അ… അത്… എ…. എനിക്ക് .. അറിയായിരുന്നു…… അവൾ പേടിയോടെ പറഞ്ഞതും അവളുടെ കവിളിൽ കാശി ആഞ്ഞടിച്ചതും ഒരുമിച്ചായിരുന്നു…. എല്ലാരും ഞെട്ടി അവരെ നോക്കി… അടിയുടെ ശക്തിയിൽ അവൾ ബോധം കെട്ട് നിലത്തേക്ക് വീണു……..

കാശി അവളെ വീഴാതെ പിടിക്കാൻ നോക്കിയതും എന്നാൽ അതിനു മുന്നേ അവൾ നിലത്തേക്ക് വീണു…. ജാനു….. ജാനു………….. കാശിയും എല്ലാരും അവളെ തട്ടി വിളിക്കുന്നുണ്ടെങ്കിലും അവളിൽ അനക്കം ഇല്ലായിരുന്നു…. ജാനു വിനെ പരിശോധിച്ച് ഡോക്ടർ വെളിയിൽ വന്നതും കാശി വെപ്രാളത്തോടെ അവരുടെ അടുത്തേക്ക് വന്നു .. കൂടെ കാത്തു മറിയാമ്മയും അമ്മയും….. ഡോക്ടർ എന്റെ ജാനുവിന് എങനെ ഉണ്ട്.. അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ……. അവൻ ആവലാതിയോടെ ചോദിച്ചു … കൂൾ മിസ്റ്റർ………നിങ്ങൾ അവരുടെ ?? ഹസ്ബൻറ് ആണ് ഡോക്ടർ……. കൺഗ്രക്ടസ് … നിങ്ങൾ ഒരു അച്ഛൻ ആകാൻ പോകുന്നു….🧡