The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ചിലങ്ക
വിരുന്ത് കഴിഞ്ഞു കിച്ചുവും ഹരയും പോയ്.,… അവൾ കോളേജിൽ പോയ് തുടങ്ങി ……… ഹര കോച്ച് ആയി അവിടെ തുടരുന്നതിൽ കിച്ചു വിന് നല്ല ദേഷ്യം ഉണ്ടായിരുന്നു…. അതിന്റ ഒന്നാമത്തെ കാരണം പെണ്ണുങ്ങളുടെ വായിനോട്ടം തന്നെ ആയിരുന്നു…… ഇത്രയും നാൾ ഈ പിടക്കോഴികൾ ഓക്കേ ഇയാളെ വായി നോക്കുവായിരുന്നല്ലോ എന്നോർക്കുമ്പോൾ എന്റെ ആറ്റുലാൽ അമ്മച്ചി ദേഷ്യം വരുന്നു… തല്ലാൻ ആയാലും കൊല്ലാൻ ആയാലും എന്റെ ഭർത്താവിനെ ഞാൻ മാത്രം നോക്കിയാൽ മതി. അതായിരുന്നു അവളുടെ നിലപാട്…..
എന്നെ എവിടെ കൊണ്ടുപോകുവാ ഗൗതം ?? അവന്റെ കൂടെ വണ്ടിയിൽ ഇരുന്ന് കൊണ്ട് കാത്തു ചോദിച്ചതു. അവൻ കലിപ്പിൽ അവളെ നോക്കി…. നിന്നെ റേപ്പ് ചെയ്യാൻ.. റേപ്പോ … എന്റെ ഗൗതം നി ഒന്ന് സഹകരിച്ചാൽ ഞാൻ എന്തിനും നിന്ന് തരില്ലേയെന്ന് നിനക്കറിയില്ലേ കുട്ടാ…. അവന്റെ കവിളിൽ പിച്ചി ക്കൊണ്ട് അവൾ പറഞ്ഞതും ഒരേ ഒരു നോട്ടമേ അവൻ നോക്കിയുള്ളു പിന്നെ ഒന്നും മിണ്ടാതെ വെളിയിലെ കാഴ്ച്ച നോക്കി ഇരുന്നു.
വണ്ടി ചെന്ന് നിർത്തിയത് ശ്രീ മംഗലം ഗ്രൂപ്പ് ഓഫ് കമ്പനി യുടെ മുന്നിൽ ആണ്…. കാത്തു ഞെട്ടി അവനെ നോക്കി… പക്ഷെ അവന്റെ മുഖത്ത് യാതൊരു തരത്തിൽ ഉള്ള ഭാവവും ഇല്ലായിരുന്നു… നമ്മൾ എന്താ ഇവിടെ?? നിന്നെ പെണ്ണ് ചോദിക്കാൻ.. അടിപൊളി ജോക്ക്…. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു… എന്നെ കണ്ടിട്ട് നിനക്ക് എന്താ തോന്നുന്നേ…. കേറി പീഡിപ്പിക്കാൻ തോനുന്നു…. അതും പറഞ്ഞ് അവൾ വീണ്ടും ചിരിച്ചു ……. ഇന്ഫ്…. കാത്തു … Im serious…. ഞാൻ നിന്റെ ചേട്ട്ടനോട് നിന്നെ തരാൻ പറയാൻ പോവാ….. What …അവൾ ഞെട്ടി അവനെ നോക്കി…..എന്താ ഗൗതം പപ്പയും മമ്മയും വരട്ടെ …. എന്നിട്ട് മതി . അല്ലെങ്കിൽ തന്നെ പെണ്ണ് ചോദിക്കാൻ ഇവിടെ ആണോ പറ്റിയ ഇടം..അവൾ അല്പം ദേഷ്യത്തിൽ പറഞ്ഞു….. നോക്ക് കാത്തു.നിന്റെ പേരെന്റ്സ് വരുന്നത് വരെ കാത്തിരിയ്ക്കാൻ എനിക്ക് പറ്റില്ല. നിന്റെ മാമ്മിയോട് സംസാരിക്കാം എന്ന വെച്ചാൽ പ്രായം ആയ സ്ത്രീ ആണ്… എങനെ ഇതിനെ കാണും എന്ന എനിക്ക് അറിയില്ല…നിന്റെ ചേട്ടൻ ആകുമ്പോൾ ഉറപ്പായും അയാൾക്ക് അത് മനസ്സിലാകും. മാത്രവും അല്ല കാശിയും പ്രണയിച്ചു തന്നെ അല്ലെ കെട്ടിയെ…. അതും അല്ല ഇവിടെ ആകുമ്പോൾ അധികം സീനും ഉണ്ടാകില്ല.
പക്ഷെ ഗൗതം. എനിക്ക് എന്തോ പേടിയാകുന്നു……. അവൾ പേടിയോടെ പറഞ്ഞു. നോക്ക് പെണ്ണെ നി പേടിക്കാൻ വേണ്ടി ഞാൻ ഒന്നും ചെയ്യില്ല .. ട്രസ്റ്റ് മീ…. അവളുടെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ ചിരിച്ചു…. പേടിയോടെ ആണ് ശബരിയുടെ സ്റ്റേഷനിൽ മറിയാമ്മ എത്തിയത് .. അപ്പന്റെ ആണ്ട് ആയതിനാൽ ചെറിയ ഒരുക്കങ്ങൾ ഉണ്ടായിരുന്നു. അതിന്റ ബാക്കി യായി ഉണ്ടാക്കിയ ആഹാരം അവനു നൽകാൻ വേണ്ടി ആണ് അവൾ വന്നത്…. ശ്രീ മംഗലത്ത് കൊടുത്ത് ബാക്കി അവനും കൊണ്ട് വന്നു .. ഹ്മ്മ് ആരാ കൊച്ചേ നി എന്തെങ്കിലും പരാതി ആണെങ്കിൽ ദോ അവിടെ പറ.., ഒരു കോൺസ്റ്റബിൾ അവളുടെ അടുത്തേക്ക് വന്ന് പറഞ്ഞു. അവൾ അയാളെ ഒന്ന് ഇരുത്തി നോക്കി. നിങ്ങളെ ആരാ പോലീസിൽ എടുത്തത് ചോറ്റും പത്രമായി ആരെങ്കിലും പരാതി പറയാൻ വരുവോ…….. അവൾ കൈ യിൽ ഇരിക്കുന്ന പാത്രം അയാളെ കാണിച്ചു കൊണ്ട് പറഞ്ഞു… ഓ അത് ശരിയാണല്ലോ.. ഏതെങ്കിലും തടവ് പുള്ളിയുടെ ഭാര്യ ആണോ….. ഞാനോ…ഞാൻ നിങ്ങളുടെ si സാറിന്റെ പെണ്ണുംപിള്ളയാടോ… അവൾ അഭിമാനത്തോടെ പറഞ്ഞതും അവിടെ ഉള്ള ബാക്കി കോൺസ്റ്റബ്ൾസും അവരുടെ അടുത്തേക്ക് വന്നു….
അയ്യോ സോറി മേടം… ഇരിക്ക്….. അയാൾ ചെയർ എടുത്തിട്ട് പറഞ്ഞു. അവൾ വേണ്ടെന്ന് തലയാട്ടി … സോറി മേടം ആളറിയാതെ…….. അയാൾ തപ്പി തടഞ്ഞു കൊണ്ട് പറഞ്ഞു …..അത് സാരമില്ല… അല്ല സർ എവിടെ പോയ് .. അവൾ അത് ചോദിച്ചതും ആരോ ആയി കാര്യം പറഞ്ഞ് കൊണ്ട് ശബരി അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു….. അവളെ കണ്ടതും അവൻ ഞെട്ടി pon കട്ട് ചെയ്തു…. അവനെ കണ്ടതും അവൾ ഇച്ചായ എന്ന വിളിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു… ഇച്ചായനോ…. ഇവൾക്ക് പ്രാന്ത് ആയോ എന്റെ മുത്താപ്പാ……. എന്ത് പണിയാ ഇച്ചായ ഈ കാണിച്ചത് . നോക്കിയേ ഇച്ചായനും ഇഷ്ടം ഉള്ള പാലപ്പവും താറാവും ഉണ്ടാക്കി ക്കൊണ്ട് വന്നതാ ഞാൻ … വന്നേ വന്നേ… അവനെ പിടിച്ചു വലിച്ചു കൊണ്ട് അവൾ അവന്റെ ഓഫീസ് റൂമിലേക്ക് പോയ് .. എന്താ രാഘവൻ സാറേ ഇങ്ങനെ നോക്കി നിൽക്കുന്നെ….. അല്ലടോ എനിക്കും ഉണ്ട് ഒരു ഭാര്യ…. താറാവ് പോയിട്ട് ഇച്ചിരി ചമ്മന്തി അരച്ച് ചോറ് കഴിക്കാനുള്ള ഭാഗ്യം ഈ കാലത്ത് ഒന്നും എനിക്ക് ഇല്ലല്ലോ എന്നോർത്ത് നിന്നതാ എന്റെ വിധി…..
നി എന്തിനടി മറിയാമ്മേ ഇങ്ങോട്ട് വന്നത് ശോ ആകെ നാണക്കേടായി. എന്ത് നാണക്കേട്… ഞാൻ നിനക്ക് കഴിക്കാൻ കൊണ്ടുവന്നതല്ലേ നിനക്ക്….. അതിനു ഭാര്യ ആണെന്ന് പറഞ്ഞത് എന്തിനാടി . ഇനി ആ ലിനി യോടെ ഞാൻ എന്താ പറയാ… ഇടം കണ്ണിട്ട് പറഞ്ഞതും അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു… ആരാ ലിനി…. ഇവിടുത്തെ ലേഡി കോൺസ്റ്റബിൾ…. അവൾക്ക് എന്നോട് ഒരു ഇളക്കം ഉണ്ടായിരുന്നു… നി ആയിട്ട് എല്ലാം നശിപ്പിച്ചില്ലേ .മറുത .. .. മറുതയോ… ഞാൻ മറുതയാണോടാ…. പന്നി .. അവന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ട് അവൾ പറഞ്ഞതു ശബരി അവളെ പിടിച്ച് നെഞ്ചിലോട്ട് ഇട്ടു.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ പെണ്ണെ … . നി എന്റെയാ എന്റെ മാത്രം… ഞാൻ നിന്റെ യും . അവളുടെ ചെവിയിൽ കടിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ ഒന്ന് കുറുകി വീണ്ടും അവനോട് ചേർന്നു.. സർ ആ ഗൗതം ഭാസ്സ് വന്നിട്ടുണ്ട്….. PA പറയുന്നത് കേട്ട് കാശി ലാപ്പിൽ നിന്നും നോട്ടം മാറ്റി അയാളെ നോക്കി. What.. അവൻ എന്തിനാ ഇവിടെ വന്നത് .. ദേഷ്യത്തോടെ കാശി പറഞ്ഞതും അയാൾ ഒന്ന് പേടിച്ചു….അറിയില്ല സർ .. എന്തോ പേർസണൽ കാര്യം പറയാൻ ആണെന്ന് പറഞ്ഞു…..
പേർസണൽ കാര്യാവോ… Ys സർ….. ഹ്മ്മ്… വരാൻ പറയു…. ഒന്ന് ആലോചിച്ച ശേഷം അവൻ പറഞ്ഞു….Okk സർ. കാശി ചിന്തയിൽ ആയിരുന്നു…. എന്തിനായിരിക്കും അവൻ വന്നത് … ഗൗതം ഭാസ്സ് തങ്ങളുടെ എനിമി കളിൽ മുഖ്യൻ …. പല ഡിലുകളിലും പരസ്പരം ജയ്ക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട് . . പക്ഷെ അപ്പോൾ ഒന്നും ഇങ്ങനെ ഒരു കൂടി കാഴ്ച ഇണ്ടായിരുന്നില്ല . . പക്ഷെ ഇപ്പോൾ .. മെ ഐ കമിങ്… ഗൗതം ഡോർ തുറന്ന് ചോദിച്ചു…. Ya….. പ്ലീസ്.. കം…… സിറ്റ്…… അവൻ ഇരുന്നു…. ഹായ് കാശി…… ഗൗതം അവനു നേരെ കൈ നീട്ടി…. വന്നതിന്റെ ഉദേശo പറയു മിസ്റ്റർ ഗൗതം…. അവൻ ദേഷ്യത്തോടെ ചോദിച്ചു…. നീട്ടിയ കൈ പിൻവലിച്ച് കൊണ്ട് അവൻ ചിരിച്ചു ദുരുദ്ദേശം ഒന്നും ഇല്ല . മിസ്റ്റർ കാശി നല്ല ഉദേശമേ ഉള്ളു….. അവൻ സംശയത്തോടെ അവനെ നോക്കി.. എനിക്കറിയാം തനിക് എന്നൊട് ദേഷ്യം കാണും എന്ന്…. Ya എനിക്കും അങ്ങനെ തന്നെ ആയിരുന്നു കാരണം ബിസിനസ് ഫീൽഡിൽ നമ്മൾ രണ്ടും ശത്രുക്കൾ ആണ്…. ഇപ്പോഴും അതെ…..
പക്ഷെ ഞാൻ ഇപ്പോൾ വന്നത് പേർസണൽ കാര്യം ആയിട്ടാണ്…ഒരു പെണ്ണ് ചോദിക്കൽ…
What the fu****k… ഓഫിസിൽ വന്നിട്ട് തോന്നിവാസം പറയുന്നോ u ഇടിയറ്റ്….. അവൻ അലറി.. കൂൾ മിസ്റ്റർ കാശി…..ഇങ്ങനെ ദേഷ്യപെടേണ്ട കാര്യമില്ല….. കണ്ട ഒരു പെണ്ണിന് വേണ്ടി അല്ല ഞാൻ ഇവിടെ വന്നത് തന്റെ സിസ്റ്ററിന് വേണ്ടിയാണ്… അവൻ ഞെട്ടി ഗൗതമിനെ നോക്കി….. കാർത്തിക കേറി വാ…… ഗൗതം വിളിച്ചതും കാശി ഞെട്ടി അവനെയും ഡോറിന്റ അടുത്തും മാറി മാറി നോക്കി….