17/04/2026

എന്റെ മാത്രം തെമ്മാടി : ഭാഗം 68

രചന – ചിലങ്ക

പിന്നീട് അങ്ങോട്ട് ശ്രീ മംഗലത്ത് എൻഗേജ്മെന്റ് ന്റെ യും കല്യാണത്തിന്റെയും തിരക്കായിരുന്നു…… ഡ്രസ്സ്‌ എടുക്കലും അതും ഇതും ആയി കാശിക്കും ഹരനും ആയിരുന്നു നിന്ന് തിരിയാൻ സമയം ഇല്ലാത്തത്……. എടാ ശബരി ഇങ്ങോട്ട് വന്ന് സഹായിക്കടാ എന്ന് കാശി പറഞ്ഞാൽ…. എന്റെ പട്ടി വരും നിങ്ങളുടെ ഒക്കെ കല്യാണത്തിന് മാടിനെ പോലെ പണിയെടുത്തത് ഈ ഒരു നിമിഷത്തിന് വേണ്ടിയാണെന്ന് പറഞ്ഞ് അണ്ടിപരിപ്പും കൊറിച്ച് കൊണ്ട് ഒറ്റ ഇരുത്തയാ….. അതിന്റെ ഇടയിലും ശബരി അവൻ ചെയ്യേണ്ടതെല്ലാം ആകശുമായി ചേർന്ന് റെഡി യാക്കി…. പെണ്ണുങ്ങൾ എല്ലാം ബ്രൂട്ടിശ്യൻ ചെയ്ത് സുന്ദരി മാരായി അണിഞ്ഞു നടന്നപ്പോൾ പാവം ആണുങ്ങൾ പിടിപ്പത് പണിയിൽ ആയിരുന്നു…… ഇതിന്റെ മുന്നേ കാത്തു വിന്റെ അച്ഛനും അമ്മയും ബാംഗ്ലൂർ കോന്തനെ വേണ്ടെന്ന് വെച്ചു നാട്ടിലോട്ട് വന്നു….

: Lallahi laire laire…Lallahi laire laire …Lallahi laire laire lai…Lallahi laire laire… Kaattu payalaeKonji poda ennai orukka neeMorattu muyalaThookki poga vandha paiyada nee Kerattu kaada kedantha ennaThiruttu muzhikaaraThoratti pottu izhukkurada neeThiruttu poonai pola ennaUrutti urutti paarthuSurattu paambaa aakki putta nee *****——-**-*- Lallahi laire laire lai…Lallahi laire laire…Lallahi laire laire lai…Lallahi laire laire……..

മനസ്സിലായോ ?? ഇല്ല അല്ലേ എൻഗേജ്മെന്റ് ഡാൻസ് പ്രാറ്റിക്സ് ആണ് കിച്ചു മറിയാമ്മ കാത്തു…… തലേന്ന് അതിന്റെ റിഹേഴ്സൽ നടക്കുവാണ്… ശബരി ഒഴികെ ബാക്കി എല്ലാരും മൂന്നിന്റെയും ഡാൻസ് കാണുകയാണ്… ജാനു ഇടയ്ക്ക് ഡാൻസ് കാണും വയറ്റിൽ ഒന്ന് നോക്കും പിന്നെ കാശിയേ നോക്കും അവൻ ഒന്ന് ഇളിച്ചു കാണിക്കും… അവൾ ഒന്ന് മുറുമുറിക്കി വീണ്ടും ഡാൻസ് കാണും. ലെ ഞാൻ : വല്ല കാര്യം ഉണ്ടായിരുന്നോ…. എന്താടി ഇങ്ങനെ നോക്കുന്നെ അവളുടെ നോട്ടം കണ്ട് കാശി ചോദിച്ചു… എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത് … ഈ കല്യാണം കഴിയുന്നത് വരെ ഒന്ന് കാpത്തിരിക്കാമായിരുന്നു….എങ്കിൽ എനിക്കും ഇങ്ങനെ കിടന്ന് ഡാൻസ് കളിക്കായിരുന്നു…. ചുണ്ട് പിളർത്തി അവൾ പറയുന്ത് കേട്ട് കാശി ചിരിച്ചു….

ഹരു… വാ ഡാൻസ് കളിക്കാം…. അവന്റെ അടുത്തേക്ക് ഓടി കിച്ചു പറഞ്ഞു… അത് വരെ അത് കണ്ടോണ്ട് ഇരുന്ന ഹര ഞെട്ടി അവനെ നോക്കി…. ഞാൻ ഇല്ല ഒന്ന് പോയേ… ജോലിയൊക്കെ കഴിഞ്ഞു ഒന്ന് നടു നിവർത്തിയതെയുള്ളൂ. എന്നാ ഇപ്പോ വേണ്ടാ അടുത്തത് വേറെ പാട്ടാ… അത് പറ്റില്ലെന്ന് പറയല്ലേ ഹരു…. അഹ് നോക്കട്ടെ ഏതാ സോങ്…. Ashiq banayaa aashiq banayaAashiq banaya aapne x (2) ഫ നാറി………….. ഹരയുടെ ആട്ടക്കം കേട്ടതും അവൾ ഒറ്റ ഓട്ടം വെച്ചു…. ടി നീ എവിടെ പോവാ…. വണ്ടിയുടെ അടുത്തേക്ക് നടന്ന മറിയാമ്മയുടെ പുറകിൽ നിന്ന് വിളിച്ചു കൊണ്ട് ജാനു പറഞ്ഞു….. അവൾ തിരിഞ്ഞ് അവളെ നോക്കി….. ടി എൻഗേജ്മെന്റ് ഡ്രസിന്റെ ഉടുപ്പ് എടുക്കാൻ മറന്നു.. ഇന്നല്ലേ ഇവിടുത്തെ അമ്മ പറഞ്ഞത് ഇവിടെ നിന്ന് പോയാൽ മതി യെന്ന്… അതുകൊണ്ട് അത് എടുക്കാൻ ഞാൻ വിട്ടു .

ഞാൻ പോയ്‌ എടുത്തിട്ടു വരാം….. നിൽക്ക് ഞാനും വരാം… അതും പറഞ്ഞ് ജാനു അവളുടെ അടുത്തേക്ക് നടന്നു…. അത് വേണ്ടാ നീ ഇവിടെ നിന്നാൽ മതി…. കാശിയേട്ടൻ കാണണ്ടാ ഞാൻ പോയിട്ട് വരാം… അത് സാരമില്ല …. ഏട്ടൻ എന്തോ കാര്യത്തിന് വെളിയിൽ പോയ്‌… ഞാൻ കിച്ചു വിനോട് പറഞ്ഞിട്ടുണ്ട് നീ വാ… എന്നാലും….. ഒരെന്നാലും ഇല്ല നീ വന്നേ…..അവളുടെ കൈയിൽ പിടിച്ചു കൊണ്ട് വണ്ടിയിൽ കേറി… **** ഓരോ കാര്യങ്ങൾ പറഞ്ഞ് വണ്ടി മുന്നോട്ട് പോയതും പെട്ടെന്ന് ബ്രേക്ക് ഇട്ട് അവർ രണ്ടും മുന്നോട്ട് ആഞ്ഞു…. എന്തെങ്കിലും പറ്റിയോ മോളെ…. ഒന്നും ഇല്ലടി പെണ്ണെ സൂക്ഷിച്ച് പൊയ്ക്കൂടെ ചേട്ടാ…. മറിയാമ്മ ദേഷ്യത്തിൽ ചോദിച്ചതും അയാൾ തിരിഞ്ഞ് നോക്കി… പരിചയം ഇല്ലാത്ത മുഖം കണ്ട് അവൾ പേടിയോടെ ജാനു വിനെ നോക്കി…

അവിടുത്തെ ഡ്രൈവർ ആയിരുന്നില്ല അത്… അവൻ അവരെ നോക്കി വഷള ചിരി ചിരിച്ചു…. മറിയാമ്മ പേടിയോടെ ജാനു വിനെ നോക്കി . അവൾക്കും അതേ അവസ്ഥയായിരുന്നു….. ആരാ…. ആരാടോ താൻ……….. പേടിയോടെ ജാനു ചോദിച്ചതും അപ്പോഴും അവരെ നോക്കി ചിരിയായിരുന്നു അവൻ… അവർ രണ്ടും പേടിയോടെ ചുറ്റും നോക്കി… ആരും ഇല്ലാത്ത ഇടവഴി ആയിരുന്നു അവിടം…. അയാൾ അവരുടെ അടുത്തേക്ക് മുഖം അടുപ്പിച്ചതും അയാളെ തെള്ളി മാറ്റി അവർ രണ്ടും പുറത്തേക്ക് പോകാനായി പോയ്‌ . എന്നാൽ അപ്പോഴേക്കും മുഖമൂടിയിട്ട രണ്ട് പേർ അകത്ത് കേറി അവരെ ബല മായി പിടിച്ചു….. പേടിയോടെ കുതറി മാറാൻ നോക്കിയതും ക്ലോറോഫോo കൊണ്ട് അവരുടെ രണ്ട് പേരുടെയും ബോധം കെടുത്തി……

ജാനു…. ജാനു……. കാശി അവളെ അവിടെയെല്ലാം നോക്കി…… എന്താ ഏട്ടാ………. കാത്തു അവിടേക്ക് വന്ന് ചോദിച്ചു….. ജാനു എവിടെ ഇവിടെ കാണുന്നില്ലല്ലോ… ജാനു മറിയാമ്മയുടെ കൂടെ ഡ്രസ്സ്‌ എടുക്കാൻ വീട്ടിൽ പോയ്‌…. എന്ത്…. അവർ എന്തിനാ പോയത് ആരെയെങ്കിലും കൊണ്ട് എടുപ്പിക്കില്ലായിരുന്നോ…. അവന്റെ ദേഷ്യം കണ്ട് അവൾ പേടിച്ചു….. ഇപ്പോൾ വരും ഏട്ടാ… നമ്മളുടെ ഡ്രൈവർ ആണ് കൊണ്ടു പോയത്… ഹ്മ്മ്… ഒന്ന് മൂളി അവൻ അവളെ വിളിച്ചു… പക്ഷെ കിട്ടിയിരുന്നില്ല…. വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു….അവസാനo വിളിച്ച് വെളിയിൽ എത്തിയതും ഡ്രൈവർ അവിടെ നിൽക്കുന്നത് അവൻ കണ്ടു.. കാശി അയാളുടെ അടുത്തേക്ക് നടന്നു…. ജാനുവും മറിയാമ്മയും എവിടെ ?? ?അറിയില്ല സർ അറിയില്ലെന്നോ താൻ അല്ലേ അവരെ കൊണ്ടുപോയത്….. അയ്യോ ഞാൻ ഓഡിറ്റോറിയത്തിൽ പോയിട്ട് ഇപ്പോൾ വന്നതേ യുള്ളൂ….. എന്ത്………. അവൻ ഞെട്ടി….. അതേ സർ… അവന്റെ ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി….. എന്തോ നാശം സംഭവിക്കുന്നപോലെ…. പെട്ടെന്ന് ശബരിയെ വിളിച്ചു … പക്ഷെ അവന്റെ ഫോണും കിട്ടിയില്ല…. ദേഷ്യം കൊണ്ട് അവൻ ഫോൺ നിലത്തേക്ക് എറിഞ്ഞു…..

തലയ്ക്ക് വേദനയോടെ ജാനു മെല്ലെ കണ്ണുകൾ തുറന്നു…. പേടിയോടെ ചുറ്റും നോക്കി… അരണ്ട വെളിച്ചത്തിൽ അവൾ ആ മുറി ചുറ്റും നോക്കി.. അഴുക്ക് കൊണ്ടു ദുരഗന്ധo കൊണ്ടും അലo കോലം ആയിരുന്നു അവിടം.. പേടിയോടെ അവൾ നോക്കി…. നിലത്ത് കയ്യും കാലും കെട്ടിയ അവസ്ഥയിൽ ആയിരുന്നു അവളും…. മറിയാമ്മ….. മറിയാമ്മ. അവൾ വിതുമ്പി അങ്ങോട്ടും ഇങ്ങോട്ടും നോക്കി… തന്റെ അടുത്ത് കിടക്കുന്ന അവളെ കണ്ടതും ജാനു വിന്റെ കണ്ണുകൾ നിറഞ്ഞു… മ… മറിയാമ്മേ….. അവൾ മാറി മാറി വിളിച്ചതും അവൾ പ്രയാസ പ്പെട്ട് കണ്ണുകൾ തുറന്നു.. ദേഹം വല്ലാതെ വേദനിക്കുന്നത് പോലെ തോന്നി…. ജാനു…… നമ്മൾ എങനെ ഇവിടെ…. ആരാ ഇങ്ങനെ ചെയ്തേ…… പേടിയോടെ ചുറ്റും നോക്കി അവൾ ചോദിച്ചു….. ഞാനാ…….. അതും പറഞ്ഞ് ഇരുണ്ട വെളിച്ചത്തിലൂടെ ഒരാൾ നടന്നു വന്നു…

പേടിയോടെ അവർ അവിടേക്ക് നോക്കി….. സിദ്ധാർഥ്……. രണ്ടുo ഒരേ പോലെ പറഞ്ഞു….. യാ…. ഞാൻ തന്നെ …..എന്നും പറഞ്ഞ് അവൻ ചിരിച്ചു കൊണ്ട് അവരുടെ അടുത്ത് ഇരുന്നു…. നിങ്ങളോ…..നിങ്ങൾ എന്തിനാ ഞങ്ങളെ ഇവിടെ ഇട്ടേക്കുന്നെ… അഴിച്ചു വിട് ഞങ്ങളെ…. വിടാൻ… ജാനു അവന്റെ അടുത്ത് അലറി യതും അവന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു…. മറിയാമ്മ പേടിയോടെ അവനെ നോക്കി….. ഷു…… മിണ്ടരുത്………….. വിടാൻ ആണോടി നിന്നെയൊക്കെ ഇങ്ങനെ ഇവിടെ കൊണ്ട് വന്നത് ഏഹ്….ജാനു വിന്റെ കവിളിൽ കുത്തി പ്പിടിച്ച് കൊണ്ട് അവൻ പറഞ്ഞതും അവൾ പേടിയോടെ അവനെ നോക്കി… അവന്റെ വിരലുകൾ അവളുടെ ചുണ്ടിൽ പറ്റി പിടിച്ചിരിക്കുന്ന രക്ത തുള്ളികൾ വടിച്ച് ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ വായിൽ നക്കി നുണഞ്ഞു….

ജാനുവും മറിയാമ്മയും അറപ്പോടെ അവനെ നോക്കി… ഹ്മ്മ്….. എന്ത് രുചിയാടി ഇതിന്…. എനിക്ക് അങ്ങോട്ട് കേറി മെയ്യാൻ തോന്നുവാ…..രക്തം നുണഞ്ഞു കൊണ്ട് അവന്റെ പറച്ചിൽ കേട്ട് അവൾക്ക് കാർക്കിച്ച് തുപ്പാൻ തോന്നി…. താൻ ഇത്രയും വൃത്തികെട്ടവൻ ആണെന്ന് അറിഞ്ഞില്ല… ഞങ്ങളോട് ഈ ചെയ്യുന്നതിന് നീ അനുഭവിക്കും സിദ്ധാർഥ്… മറിയാമ്മ ദേഷ്യത്തോടെ പറഞ്ഞതും ജാനു വിൽ നിന്നും പിടി മാറ്റി അവൻ അവളുടെ വയറ്റിൽ അമർത്തി പിടിച്ച് മുഖം അവളുടെ അടുത്തേക്ക് അടുപ്പിച്ചു… അവൾ പേടിയോടെ മുഖം തിരിച്ചു … അനുഭവിക്കാൻ തന്നെയാടി പോകുന്നത്…. ആദ്യം നിന്നെ… ഒരുപാട് കൊതിച്ചതാ നിന്നെ…. നിന്റെ എല്ലാം… ഈ കണ്ണ്.. ഈ മുക്ക്… ഈ ചുണ്ട്..,. ഈ കഴുത്ത് … പിന്നെ ………… എടോ …. .ജാനു അലറി …. ഹ…. നേരത്തേ കിട്ടിയത് പോരെ മോളെ……….പരിചയ മുള്ള ശബ്ദം കേട്ട് രണ്ടും അങ്ങോട്ട് നോക്കിയതും അവിടെ നിൽക്കുന്ന ആളെ കണ്ട് രണ്ടും ഞെട്ടി…. ഇച്ചായൻ…… അവരുടെ ചുണ്ടുകൾ മന്ദ്രിച്ചു…. തുടരും…..