17/04/2026

സന്ധ്യക്ക് വിരിഞ്ഞ പൂവ് : ഭാഗം 12

രചന – ലക്ഷ്മി ലച്ചു

എന്റെ സന്തോഷം കാരണം ആയിരിക്കാം. എത്ര സ്പീഡിൽ വണ്ടി ഓടിച്ചട്ടും ദൂരം ഒരുപാട് ഉള്ളത് പോല്ലേ തോന്നുകയാണ്.

വഴിയൊരകച്ചവടക്കാരും തണൽമരങ്ങളും ഒന്നും പുറകോട്ടു പോകുന്നതായി തോന്നുന്നില്ല.എല്ലാം അവിടെ തന്നെ നിൽക്കും പോല്ലേ.

വണ്ടിയേക്കാൾ വേഗത ഇപ്പോൾ എന്റെ മനസിന്‌ ഉണ്ട്‌.

വരാൻപോകുന്ന എന്റെ കുഞ്ഞിനെ കുറിച്ചു ഒരുപാട് സ്വപ്നങ്ങൾ ഞാൻ നെയ്യ്‌തു. കുഞ്ഞിന്റെ ഓരോ ഘട്ടത്തെയും വളർച്ച ഞാൻ മനസ്സിൽ കണ്ടു. മതിവരുവോളം കിച്ചന്റെ വയറ്റിൽ എന്റെ കാതുകൾ ചേർത്തു വച്ചു അങ്ങനെ കിടക്കണം. അതു നടക്കുമോ എന്നു അറിയില്ല. കിച്ചുന്റെ സ്വഭാവം വച്ചു ചെവി പോയിട്ടു എന്റെ കൈവിരൽ പോലും ആ വയറ്റിൽ തൊടാൻ സമ്മതിക്കില്ല. ( ഞാൻ മനസ്സിൽ ഓർത്തു )
അത്ര മാത്രം ഞാൻ അവളെ വെറുപ്പിച്ചിട്ടുണ്ട്.

എന്നാലും അച്ഛനും അമ്മയും ഇന്നലത്തെ കാര്യം ഒന്നും എന്നോട് പറയാതെ ഒളിപ്പിച്ചു വച്ചാലോ. ( കിച്ചു പറഞ്ഞു കാണും എന്നെ അറിയിക്കേണ്ട എന്നു ) അതാവും.

ഓരോന്നും ഓർത്തു ഇരിക്കുമ്പോഴാണ്.

ഒരു വണ്ടി റോങ് സൈഡിൽ ഇട്ടു തിരിക്കുന്നത് കണ്ടേ. മനസ്‌ മുഴുവൻ കിച്ചുവിൽ ആണെങ്കിലും ഞാൻ എങ്ങനെയോ ബ്രെക്ക് ചവിട്ടി.

എവിടടാ പോകുന്നേ നിന്റെ അമ്മക്കു വായു ഗുളിക വാങ്ങാൻ ആണോ പോകുന്നേ. ( ആ ചോദ്യം ആണ് എന്നെ ഓർമയിൽ നിന്നും ഉണർത്തിയത്. )

അല്ലെടാ നിന്റെ മറ്റവളുടെ രണ്ടാം കെട്ടിനു മാല വാങ്ങാൻ പോകുവാ എന്തേ.

എടുത്തോണ്ട് പോടാ ×_|×÷+_\+/÷÷÷ @$%@@#$. അമ്മക്കു പറഞ്ഞതിന് എന്റെ കൈ നിനക്കു മറുപടി തന്നെനെ എന്നാൽ ഇപ്പോൾ എനിക്കു സമയം ഇല്ല. അതു കൊണ്ടു എടുത്തു മാറ്റഡാ നിന്റെ വണ്ടി.

അതും പറഞ്ഞു ഞാൻ സൈഡിലൂടെ വണ്ടി മുന്നോട്ടു എടുത്തു.

വൃന്ദാവനത്തിന്റെ ഗെയ്റ്റ് കടക്കുമ്പോൾ മനസിൽ പലതും കണക്കു കൂട്ടി.

രണ്ടു പേരോടും ചോദിക്കണം എന്തിനാ എന്നോട് കള്ളം പറഞ്ഞതു എന്നു.

കാറിൽ നിന്നും ഇറങ്ങി അകത്തേക്ക് ചെന്നപ്പോൾ അച്ഛൻ ഹാളിൽ ഫയൽ നോക്കി ഇരുപ്പുണ്ടായിരുന്നു.

മം…. എന്താ നീ ഇത്ര നേരെത്തെ. അവിടെ ജോലി ഒന്നും ഇല്ലേ നിനക്കു

( ആ ഒരു ചോദ്യത്തിൽ ഞാൻ ചോദിക്കാൻ വന്നതോകെ മനസിൽ നിന്നും മാഞ്ഞു പോയി.)

അതു അച്ഛാ ഇന്ന്

കാര്യം പറയാടാ.

ഇന്ന് കാർത്തി ഓഫീസിൽ വന്നിരുന്നു.

മം എന്നിട്ടു.

അതു അച്ഛാ…….

മം പറ. എന്താ ഇത്ര പ്രയാസം പറയാൻ. അടിപിടി വല്ലോം നടന്നോ ഓഫീസിൽ

ഏയ്‌ ഇല്ലാ അച്ഛാ

പിന്നെന്താ പറയാൻ ഉള്ളത് പറ നീ

അമ്മ എവിടെ ? ഞാൻ അമ്മയോട് പറഞ്ഞോള്ളാം.
അതാ നല്ലതു. അച്ഛാനോട് പറഞ്ഞാൽ കോടതിയിൽ കള്ള സാക്ഷി പറയും പോല്ലേ പറ്റു.

( അതും പറഞ്ഞു ഞാൻ റൂമിലോട്ടു പോയി.)

കണ്ണന്റെ പോക്ക് കണ്ടു രവീന്ദ്രൻ മനസിൽ ഊറി ചിരിച്ചു. നീ അല്പം വെള്ളം കുടിക്കാടാ മോനെ. എന്നല്ലേ നീ നന്നാവു.
അതും പറഞ്ഞു വീണ്ടും രവീന്ദ്രന്റെ കണ്ണുകൾ ഫയലിലേക്ക് തിരിഞ്ഞു.

അമ്മേ ………. അമ്മേ……

എന്തിനാ കണ്ണാ ഇങ്ങനെ വിളിച്ചു കുവുന്നത്.

അമ്മേ ഇന്നല്ലേ രാത്രി നിങ്ങൾ രണ്ടു പേരും എവിടയിരുന്നു. എന്നോട് എന്തിനാ കള്ളം പറഞ്ഞേ. എനിക്കു അറിയണം പറ.

നീ പോയി നിന്റെ അച്ഛനോട് ചോദിക്ക്. നിന്റെ അച്ഛൻ അല്ലെ നിന്നോട് പറഞ്ഞതു.

അച്ഛൻ എന്നെ ഒരുമാതിരി തട്ടി കളിക്കും പോല്ലേ. കളിയാക്കുവാ.
അമ്മ പറ എവിടാ പോയേ.

ഇന്നല്ലേ ഞങ്ങൾ ഹോസ്പിറ്റലിൽ ആണ് പോയേ. എന്റെ മരുമകൾ കിച്ചുവിന് വയ്യായിരുന്നു. അങ്ങനെ അവളെ കാണുവാൻ വേണ്ടി പോയതാ.

അതു എന്താ അമ്മക്കു എന്നോട് പറഞ്ഞാൽ. എന്തിനാ കള്ളം പറഞ്ഞേ എന്നോട്.

അതിനു അവൾ എന്റെ മരുമകൾ അല്ലെ. അതിനു നീന്നോട് പറയണം എന്ന് ഉണ്ടോ എല്ലാം.

അമ്മയുടെ മരുമകൾ മാത്രമാണ് .എന്നാൽ അവളുടെ ഭർത്താവാണ് ഞാൻ

ആയോ ആണോ ????അതു ഞാൻ അറിഞ്ഞില്ലടാ മോനെ. നീ ഓർമ്മിപ്പിച്ചതു നന്നായി.

അമ്മേ…..കളിയാക്കാൻ വേണ്ടി അല്ല പറഞ്ഞേ. കിച്ചു എന്റെ ഭാര്യ ആണ്. അവളുടെ വയറ്റിൽ വളരുന്നത് എന്റെ കുഞ്ഞാണ്.

ആയിക്കോട്ടെ അതിനു ഇപ്പോൾ ഞങ്ങൾ എന്തു വേണം എന്നാ.

അമ്മേ അവളെ എനിക്കു വേണം എന്റെ കുഞ്ഞിനെ എനിക്കു വേണം. ഇങ്ങോട്ടു കൊണ്ടു വരാം അമ്മേ നമ്മുക്ക് അവളെ.

അപ്പോഴേക്കും ഭിത്തിയുടെ മറവിൽ നിന്നും എല്ലാം കേട്ടാ രവീന്ദ്രൻ നടന്നു മുറിയില്ലേക് കയറി.

അച്ഛനെ കണ്ടപ്പോൾ കണ്ണന്റെ സംഭാഷണം പാതിയിൽ മുറിഞ്ഞു പോയി.

എന്താ ഇവിടെ അമ്മയും മോനും കുടി.

രവിയേട്ട കിച്ചു ഇവന്റെ ഭാര്യ ആണെന്ന്. അവനു അവളേയും കുഞ്ഞിനെയും വേണം എന്ന്. അതിനു നമ്മൾ എന്തു ചെയാനാ ഏട്ടാ.

അച്ഛാ plz എന്നെ ഇങ്ങനെ ഇട്ടു വിഷമിപ്പിക്കാതെ plz .എനിക്കു എന്റെ കിച്ചുനേ വേണം അച്ഛാ. നമ്മുക്ക് പുങ്കാവനത്തില്ലേക്ക് പോകാം അച്ഛാ. ഞാൻ തനിയെ പോയാൽ കിച്ചുന്റെ പ്രതികരണം എന്താ എന്നു എനിക്കു അറിയില്ല അതാ. നിങ്ങളുടെ കൈയും കാലും മാറിയും തീരിഞ്ഞും പിടിക്കുന്നത്.

അപ്പോഴേക്കും കണ്ണന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

ആയേ നീ ഇത്രയേ ഉള്ളോ. കരായാതടാ. ആണ്കുട്ടികൾ കരയുമോ അതിനു. നമ്മുക്ക് പോകാം ഇന്ന് തന്നെ പോകാം. മോൾക് ഉള്ള പലഹാരങ്ങൾ ഉണ്ടാക്കി തീർന്നാൽ ഉടൻ നമ്മുക്ക് പോകാം എന്താ അതു പോരെ.

ഓഹോ അപ്പോൾ രണ്ടു പേരും എന്നെ പൊട്ടൻ കളിപ്പിച്ചതാണ് അല്ലേ.

കളിപ്പിച്ചു എന്നു പറ. പൊട്ടൻ ആണല്ലോ നീ

എനിക്കു ഇട്ടു തന്നെ താങ്ങുവാണ് അല്ലേ അച്ഛാ.

അതും പറഞ്ഞു കണ്ണൻ രവീന്ദ്രന്റെ പള്ളക്കു ഒരു കുത്തു കൊടുത്തു ഓടി.

ആയോ ടാ നിന്നെ ഞാൻ.

ബാക്കി പറയുന്നതിന് മുന്നേ അവൻ റൂമിൽ എത്തിയിരുന്നു.

അമ്മേ എനിക്കു എന്തോ പോല്ലേ മനസിന്‌. നമ്മുക്ക് അമ്പലത്തിൽ ഒന്നു പോയല്ലോ. .

അതിനു എന്താ പോകല്ലോ. ( മോഹനകൃഷ്‌ണൻ ആയിരുന്നു മറുപടി നൽകിയത് )

അച്ഛൻ വരണ്ട. ഞങ്ങൾ പോയിട്ടു വരാം ( കാർത്തി ആണ് അത് പറഞ്ഞതു )

അതെന്താടാ ഞാൻ വരണ്ടാ എന്നു പറഞ്ഞത്.

കാർത്തി രഹസ്യം ആയി കൃഷ്ണന്റെ ചെവിയിൽ പറഞ്ഞു.

അച്ഛാ ഇന്ന് വൃന്ദാവനത്തിൽ നിന്നും അവരൊക്കെ വരും അപ്പോൾ അച്ഛൻ ഇവിടെ വേണം. ഞങ്ങൾ പോയിട്ടു വരാം.

ഓ ഞാൻ അതു അങ്ങു മറന്നു പോയടാ മോനെ.

എല്ലാരും കേൾക്കെ ഉറക്കെ കൃഷ്ണൻ വിളിച്ചു പറഞ്ഞു.

ഞാൻ വരുന്നില്ല എനിക്കു എന്തോ ഒരു മൂഡില്ല നിങ്ങൾ പോയിട്ടുവാ കേട്ടോ.

നിങ്ങൾ ഇത് ആർക്കു കേൾക്കാനാ മനുഷ്യ ഇങ്ങനെ വിളിച്ചു കുവുന്നെ. പയ്യ പറഞ്ഞാൽ മതി ഞങ്ങൾക്കു പൊട്ടില്ല.

നീ കേൾക്കാൻ അല്ല എന്റെ മോള് കേൾക്കാനാ .

ഓ അച്ഛന്റെയും മോന്റെയും ഒരു നാടകം കളി.

നിനക്കു അതു എങ്ങനെ മനസിലായടി.

ഞാൻ ഇതിലും വിളഞ്ഞ കുട്ടികളെ പഠിപ്പിച്ചതാണ് മോനെ കൃഷ്ണാ.

ഓ ആയി കോട്ടെ ഭവതി.

വൃന്ദാവനത്തിൽ നിന്നും കാർ പുങ്കാവനത്തിലേക് പുറപ്പെട്ടു.

രവി ഏട്ടാ എണ്ണപലഹാരം മാത്രമേ ഉള്ളു. കുറച്ചു ഫ്രൂട്സ് വാങ്ങണ്ടേ

വാങ്ങാം. കണ്ണാ ഏതേലും നല്ല ഒരു കടയിൽ നിർത്തൂ വണ്ടി.

കണ്ണൻ ഒരു വലിയ ഫ്രൂട്കടയുടെ മുന്നിൽ വണ്ടി നിറുത്തി.

നീ വരുന്നില്ലേ മോനെ ?

ഇല്ലാമ്മേ…. രണ്ടു പേരും പോയി വാങ്ങി കൊണ്ടു വന്നാൽ മതി. എന്നാൽ ശരി.

ഏട്ടാ മോൾക് സ്ട്രോബെറി വലിയ ഇഷ്ടം ആണ്. ഒരു മൂന്നാലു ബോക്സ് എടുക്കട്ടേ.

നീ എന്തിനാടി ചോദിക്കുന്നെ അവൾക്കു ഇഷ്ടം ഉള്ളതൊക്കെ നീ വാങ്ങു.

നല്ല പഴങ്ങൾ നിർമല തന്നെ നോക്കി തിരഞ്ഞു എടുത്തു.

ഡ്രാഗൻഫ്രൂട്ട് എന്ന പേരു ഉള്ള പഴം നിർമലയെ അതിശയിപ്പിച്ചു.

എല്ലാം വാങ്ങി ഇറങ്ങിയപ്പോഴാണ്. പച്ചമാങ്ങ ഇരിക്കുന്നത് കണ്ടത്. അതും വാങ്ങി രണ്ടു പേരും കാറിൽ കയറി.

ആ കടയും കുടി വാങ്ങാഞ്ഞത് എന്താ അമ്മേ. ഇതിലും നല്ലതു അതായിരുന്നു.

അവൾക്കു വേണം എങ്കിൽ ഈ കടയും ഞങ്ങൾ വാങ്ങുമാടാ ( രവീന്ദ്രൻ ആയിരുന്നു അത് പറന്നത്. )

ഓ ആയിക്കോട്ടെ നമ്മൾ ഇപ്പോൾ വരുത്താൻ ആയി അല്ലെ

ആ അതേ ആയി.

ടാ കണ്ണാ ധാ ഈ പഴത്തിന്റെ പേര് കേട്ടോ നീ ഡ്രാഗൻഫ്രൂട്ട് കാലത്തിന്റെ ഒക്കെ ഒരു പോക്കെ. എന്തെല്ലാം ആണ് ഈ കാലഘട്ടത്തിൽ ഉള്ളത്.

ഓ ഇതു എനിക്കു മുന്നേ അറിയാം. അമ്മ ഇപ്പോൾ ആണ് ഇത് കണ്ടേ അതാ ഇങ്ങനെ.

ഓഓ …..മറന്നാടാ മോനെ നിന്റെ അമ്മ അതിന്റെ ഇടക്കു ആണല്ലോ നിന്നെ പെറ്റു ഇട്ടതു. ഞാൻ അതു ഓർത്തില്ല.

ദേ അച്ഛാ അടങ്ങുന്നുണ്ടോ. എന്തിനാ എന്നെ ഇങ്ങനെ ഇട്ടു
വാരുന്നത്.

ഓ പൊട്ടു സോറി. പോരെ……

അമ്മേ ഒരുങ്ങി കഴിഞ്ഞില്ലേ ഇതു വരെ.

ധാ വരുന്നാടാ.

കിച്ചുവും അമ്മയും ഒരുങ്ങി പുറത്തേക്കു വന്നു.

എന്റെ കിച്ചു അങ്ങു സുന്ദരി ആയല്ലോ ഇപ്പോൾ.

അതെന്താ കാർത്തി പണ്ട് ഞാൻ സുന്ദരി അല്ലായിരുന്നോ.

ഓഓ ആയിരുന്നു പോരെ.വേഗം വാ. വന്നു വണ്ടിയിൽ കയറു.

അമ്മ പുറകിലും കിച്ചു കാർത്തിയുടെ ഓപ്പവും ഇരുന്നു.

കാർ ഗെയ്റ്റ് കടന്നു പോയി. അതും നോക്കി കൃഷ്ണൻ ഉമ്മറത്ത് ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ വൃന്ദവനത്തില്ലേ കാർ പുങ്കാവനത്തിന്റെ മുറ്റത്തു വന്നു നിന്നു.

അവരെ കണ്ട കൃഷ്ണൻ ഇരുന്ന ഇടത്തു നിന്നും എഴുന്നേറ്റു മുറ്റത്തേക്ക് ഇറങ്ങി.

പഴങ്ങളും പലഹാരങ്ങളും എടുത്തു അകത്തു വെക്കാൻ അവരെ കൃഷ്ണനും സഹായിച്ചു.

എന്നാൽ കൃഷ്ണനെ അഭിമുകികരിക്കാൻ കഴിയാതെ കണ്ണൻ കാറിൽ തന്നെ ഇരുന്നു.

രവീന്ദ്രനും നിർമലയും അകത്തേക്ക് കയറി.

കാറിൽ തന്നെ ഇരിക്കുന്ന കണ്ണനെ കണ്ട കൃഷ്ണൻ നടന്നു അവന്റെ അരികിൽ ആയി നിന്നു.

മോൻ എന്താ ഇറങ്ങാതെ ഇരിക്കുന്നെ. അകത്തേക്ക് വാ മോനെ.

അതു അച്ഛാ ?ഞാൻ? എന്നോട് ക്ഷമിക്കണം

എന്തിനു. മോൻ കയറി വാ. തെറ്റു ആർക്കും പറ്റും. എന്നാൽ ആ തെറ്റു മനസിലാക്കി അതു തിരുത്തണം.
മോൻ ഇറങ്ങി വാ

അതും പറഞ്ഞു കൃഷ്ണൻ കാറിന്റെ ഡോർ തുറന്നു കണ്ണന്റെ കൈയിൽ പിടിച്ചു കൊണ്ട് അകത്തേക്ക് പോയി.

അവർ മൂന്നുപേരും അമ്പലത്തിൽ പോയതാ . ഇപ്പോൾ വരും.

ഞാൻ ചായ ഇടാം. ( അതും പറഞ്ഞു നിർമല അടുകളായില്ലേക്കു പോയി )

ഇപോൾ എങ്ങനെ ഉണ്ടു കൃഷ്ണ മോൾക്ക്‌.

ശിണം ഒക്കെ മാറി. എന്നാൽ ഒന്നും കഴിക്കാൻ വയ്യ അപ്പോൾ തന്നെ അതു പുറത്തു പോയി കക്കി കളയും. മരുന്നു ദേവി ജ്യൂസിൽ ആണ് കലക്കി കൊടുക്കുന്നെ അതു കൊണ്ടു അതു കുടിക്കും.

അപ്പോഴേക്കും നിർമല ചായയും ആയി വന്നു. നാലു പേരും ഓരോ കപ്പ് ചായ എടുത്തു കുടിച്ചു.

അപ്പോഴേക്കും കണ്ണന്റെ ഫോൺ ബെല്ല് അടിക്കാൻ തുടങ്ങി.

അതും ആയി അവൻ വരാന്തയില്ലേക്കു ഇറങ്ങി.

അമ്പലത്തിൽ പോയവർ തിരിച്ചു വന്നു.

വൃന്ദവനത്തില്ലേ കാർ കണ്ട കിച്ചു ഓടി അകത്തേക്ക് കയറി.
( എന്നാൽ അവൾ കണ്ണനെ കണ്ടില്ല )

അമ്മേ ………

ഇങ്ങനെ ഒന്നും ഓടിയേയും ചാടിയേയും ചെയ്തുടാ എന്റെ കുഞ്ഞേ. വയറ്റിൽ ഒരാൾ കൂടി ഉണ്ട് എന്ന് ഓർക്കണം.

കിച്ചു അവൾക്കു ഒരു വളിച്ച ചിരി കൊടുത്തു.

ഇരിക് മോനെ കാർത്തി.
എന്തിനാ നിൽകുന്നേ ( രവീന്ദ്രൻ പറഞ്ഞു.)

വേണ്ടാ അച്ഛാ ഞാൻ ഇവിടെ നിന്നോളം

അതൊന്നും സാരമില്ല. മോൻ ഇരിക്കു.

കാർത്തി അവിടെ ഉള്ള സോഫയിൽ ഇരുന്നു.

എനിക്കു വേണ്ടി ഒന്നും കൊണ്ടു വന്നില്ലേ അച്ഛാ.
( കിച്ചു നിരാശയോടെ രവീന്ദ്രന്റെ അടുത്തു ചോദിച്ചു )

മോൾ ആദ്യം പോയി അടുക്കളയിൽ ചെന്നു നോക്കു.

എന്നു പറഞ്ഞു തീരും മുന്നേ കിച്ചു അടുക്കളായില്ലേക്കു ഓടി.

പൊതി എല്ലാം അഴിച്ചു നോക്കി. അവൾക്കു ഏറ്റവും ഇഷ്ടം ഉള്ള സ്ട്രോബെറി എടുത്തു ചുടു വെള്ളത്തിൽ കഴുകി ഒരു പാത്രത്തിൽ ആക്കി.

അപ്പോഴേക്കും കണ്ണൻ ഫോൺ cut ചെയിതു ഹാളിലേക്ക് വന്നു. കാർത്തിയുടെ അടുത്തായി ഇരുന്നു.

കാർത്തിയും ആയി സംസാരിച്ചു ഇരുന്നപ്പോൾ ആണ് കിച്ചു പാത്രവും ആയി അങ്ങോട്ടു വന്നത്.

സ്ട്രോബെറി കടിച്ചു തിന്നുകൊണ്ടു വന്ന കിച്ചു കണ്ണനെ കണ്ടു. അവിടെ സ്റ്റാക്ക് ആയി നിന്നു.

കണ്ണേട്ടൻ അവൾ മനസ്സിൽ പറഞ്ഞു.

(അവളുടെ ഉള്ളു ഒന്നു പിടഞ്ഞു.ഒപ്പം അവനെ കണ്ട സന്തോഷവും )

ആരും ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ഓടിച്ചെന്നു കെട്ടി പിടിച്ചേനെ എന്റെ കണ്ണേട്ടനെ.

കണ്ണനും കിച്ചുന്റെ മുഖത്തു നിന്നും കണ്ണു എടുക്കാതെ നോക്കി ഇരിക്കുവാണ്.

മോൾ എന്താ അവിടെ നിൽകുന്നേ ഇവിടെ വന്നു ഇരിക്കു. ( നിർമല ആണ് അത് പറഞ്ഞേ )

അപ്പോഴാണ് അവൾക്കു സ്വബോധം തിരികെ കിട്ടിയതു.

അവളുടെ മുഖം വെളുത്തു വിളറി.

നിർമലയുടെ അടുത്തായി അവൾ ഇരുന്നു

അപ്പോഴും കണ്ണൻ കിച്ചുനേ തന്നെ നോക്കി ഇരിക്കുവാണ്.

എങ്ങനെയാ എന്റെ കുഞ്ഞു കിടക്കുന്ന ആ വയർ ഒന്നു കാണുന്നെ മറഞ്ഞു സാരി കിടക്കുന്നത് കൊണ്ടു ഒന്നും കാണാൻ വയ്യാ. കണ്ണൻ മനസിൽ വിചാരിച്ചു

കിച്ചു മുഖം ഉയർത്തെ കുനിഞ്ഞു തന്നെ ഇരുന്നു.

കണ്ണൻ അപ്പോഴും അവളുടെ വയറില്ലേക് തന്നെ നോക്കി ഇരിക്കുവായിരുന്നു.

പെട്ടെന്നു ആണ് കണ്ണന്റെ കാലിന്റെ തുടയിൽ കാർത്തിയുടെ കൈ വീണതു.

പെട്ടെന്ന് കണ്ണന്റെ ശ്രദ്ധാ മാറി.

ഒരു കള്ള ചിരിയോടെ കാർത്തി പറഞ്ഞു.

ഞാൻ ഇപ്പോൾ വരാം അളിയാ നിങ്ങൾ ഇവിടെ ഇരിക്കു.

എവിടെ പോകുന്നു കാർത്തി.

എന്തു ചെയ്യാൻ ആണ്.ഇങ്ങോട്ടു വരുന്ന വഴിക്കു ഒരു വീട്ടിൽ ചാമ്പക്ക നിൽക്കുന്നതു കിച്ചു കണ്ടു. അപ്പോൾ തൊട്ടു തുടങ്ങിയതാ അതു വേണം എന്ന് പറഞ്ഞു. അവിടെ ഇറങ്ങാൻ പോയാതാ ഞാനാ പറഞ്ഞേ കൊണ്ടു താരം എന്നു. അതിനു പോകുവാ അല്ലെങ്കിൽ ചിലപ്പോൾ എന്റെ കണ്ണിൽ കുരു വന്നല്ലോ.

അതു കേട്ടതും എല്ലാവരും ചിരിച്ചു.ഒപ്പം കണ്ണനും

ദുഷ്ടൻ നാണം കെടുത്തി തെണ്ടി ( കിച്ചു മനസിൽ പറഞ്ഞു )

കാർത്തി പുറത്തേക്കു ഇറങ്ങി കൂടെ കണ്ണനും

ഞാനും വരാം കാർത്തി.

ഓ വേണ്ടാ ഞാൻ പോയി കൊണ്ടു വരാം.
അളിയാൻ ഇപ്പോൾ പോയി അവളുടെ പിണക്കം മറ്റു .

അതും പറഞ്ഞു ഒരു ചിരി ചിരിച്ചു കാർത്തി പോയി

കണ്ണൻ തിരികെ വന്നപ്പോൾ ഹാളിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.

അടുക്കളയിൽ നോക്കിയപ്പോൾ അമ്മയും
ഇവിടുത്തമ്മയും മാത്രം.

അച്ചന്മാർ തൊട്ടത്തിൽ.

കിച്ചു അപ്പോൾ മുകളിൽ കാണും. എന്നു ഞാൻ ഊഹിച്ചു.

ഞാൻ ഓടി മുകളിലേക്ക് പോയി.

കിച്ചു അലമാരയിൽ നിന്നും മാറാൻ ഉള്ള ഡ്രെസ്സ് എടുക്കുവായിരുന്നു.

ഞാൻ റൂമിൽ കയറി വാതിൽ കുറ്റി ഇട്ടു.

ശബ്ദം കേട്ട കിച്ചു തിരിഞ്ഞു നോക്കിയപ്പോൾ മുന്നിൽ ഞാൻ.

എന്തിനാ വാതിൽ അടച്ചത് തുറക്ക്.

ഇല്ല തുറക്കില്ല.

എനിക്കു പോകണം മറിക്കെ

ഇല്ലാന്ന് പറഞ്ഞില്ലേ.

മാറാൻ ആണ് പറഞ്ഞേ.

അയോടി നീ പേടിപ്പിക്കുവാണോ എന്നെ.

മാറാൻ എനിക്കു പോകണം.

കിച്ചു കണ്ണനെ പിടിച്ചു മാറ്റാൻ നോക്കി. അവൻ നിന്ന ഇടത്തു നിന്നും ഒരു അടി പോലും മാറിയില്ല.

ഇങ്ങനെ ബലം പിടികല്ലേടാ നമ്മുടെ കുഞ്ഞു വയറ്റിൽ ഉണ്ട് എന്ന് ഓർക്ക് നീ

നമ്മുടെ കുഞ്ഞോ .ഇതു എന്റെ കുഞ്ഞാ എന്റെ മാത്രം.

ഓ അപ്പോൾ പണ്ട് പുരാണങ്ങളിൽ പറയും പോല്ലേ ദിവ്യാഗർഭം ആണോ ഇതു.

എനിക്കു ഒന്നും കേൾകണ്ടാ അങ്ങോട്ടു മാറാൻ.

നിന്നു പേടക്കാത്തെ അടങ്ങി നിൽകാടി.

അതും പറഞ്ഞു കണ്ണൻ അവളേ ചുറ്റി പിടിച്ചു.

തൊട്ടു പോകരുത് എന്നെ എന്തു അവകാശത്തിൽ ആണ് എന്നെ നിങ്ങൾ തോ്ട്ടത് .

നീ എന്റെ ഭാര്യ എന്നു ഉള്ള അവകാശം കൊണ്ടു.

ഈ താലി ആണോ ഭാര്യ എന്ന അവകാശം.
ഇന്ന ഇതു കൊണ്ട് പോ

കിച്ചു അതു പൊട്ടിക്കാൻ ആയിൽ കൈയിൽ എടുത്തു.

കിച്ചു വേണ്ടാ അടങ്ങു ചുമ്മ പ്രശ്നം ഉണ്ടാക്കല്ലേ. താലി ഇല്ലെങ്കിലും നിന്റെ മേൽ അവകാശം എനിക്കു ഉണ്ട്. അതിനു തെളിവാണ് നിന്റെ വയറ്റില്ലേ കുഞ്ഞു.

അതു നിങ്ങളുടെ ആണെന്ന് ആരാ പറഞ്ഞേ.

ദേ കിച്ചു എനിക്കു ദേഷ്യം വരുന്നു അടങ്ങേ നീ.

ഞാൻ പറഞ്ഞത് സത്യം ആണ് ഇത് നിങ്ങളുടെ കുഞ്ഞു അല്ല. വേറെ ഒരാളിൽ എനിക്കു ഉണ്ടായ കുഞ്ഞാ.

പറഞ്ഞു തീരും മുന്നേ കണ്ണന്റെ കൈ കിച്ചുവിന്റെ കവിളിൽ പതിച്ചു

( തുടരും )