The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : റിസ്വാന
അതിനിടയിൽ അനുരാഗത്തിന്റെ രണ്ട് കണ്ണുകൾ തന്റെ നേർക്ക് നീളുന്നത് ജീന ശ്രദ്ധിച്ചു.. തന്നെ നോക്കുന്നവർക്കെതിരെ ഒന്നെങ്കിൽ രൂക്ഷമായി പ്രതികരിക്കും അല്ലെങ്കിൽ അവരെ മൈൻഡ് ചെയ്യില്ല.. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം, പ്രതികരിക്കാനും കണ്ടില്ലെന്ന് നടിക്കാനും തോന്നുന്നില്ല,ഭക്ഷണം കഴിക്കുന്നതിനിടയിൽ, രണ്ട് കണ്ണുകൾ തന്നെ അൽഭുതത്തോടെ വീക്ഷിക്കുന്നത് ഫസീലയും ശ്രദ്ധിച്ചു, ചുളിവുകളും മടക്കുകളും വീണ ആ മുഖത്ത് നോക്കി അവൾ നിഷ്കളങ്കമായി, നിറഞ്ഞ മനസ്സോടെ പുഞ്ചിരിച്ചു..
കെങ്കേമമായ സദ്യക്ക് ശേഷം എല്ലാവരും ഒത്ത് കൂടി വിശ്രമിക്കാനിരുന്നു.. ചെറിയ ഗെയിമുകളും പാട്ടുകളുമായും അവർ വൈകുന്നേരം വരെ ആഘോഷിച്ചു..ആഘോഷാരവങ്ങൾക്കിടയിൽ, രഘുവിന്റെ സാന്നിധ്യം ജീനക്ക് കുളിരേകി, തന്നിൽ പ്രണയം വിരിയുന്നത് അവൾ അറിഞ്ഞു.. അവന്റെ സാമീപ്യം അകലാതിരിക്കാൻ അവൾ ആഗ്രഹിച്ചു..
കലാപരിപാടികൾക്കിടയിൽ നേരം ഓടി പോയതവരറിഞ്ഞില്ല.. നേരം വൈകിയത് കൊണ്ട് അവരെ വീട്ടിൽ വിടാൻ മുത്തശ്ശി പറഞ്ഞപ്പോൾ, ശ്രീയും ഗിരിയും അതിനായി താൽപര്യം കാണിച്ചു.
“രഘൂ, നീയും അപ്പുവും ചെന്ന് അവരെ കൊണ്ടാക്ക്, ഇനി പിറന്നാൾ ദിവസം മുറ പെണ്ണിനെ തനിച്ച് കിട്ടിയില്ല എന്ന പരാതി വേണ്ട..””അമ്മേ.. അത്”ജയഭാരതിയുടെ തീരുമാനം അപ്പുവിനും ഗിരിക്കും ശ്രീക്കും ഒരുപോലെഞെട്ടലായി,”അമ്മായി, ഞാനൊരു ഐഡിയ പറയാം, അവർ ഒരുമിച്ച് എവിടേലുംഔട്ടിങ്ങിന്പൊക്കോട്ടെ,ഇവരെഞാൻകൊണ്ടാക്കാം””തൽക്കാലം വേണ്ട, ഇപ്പൊ ഞാൻ പറയുന്നത് കേട്ടാൽ മതി””ഓ.. മതിയെങ്കിൽ മതി”
“എന്താ ഗിരീ…”അങ്ങനെ ആയിക്കോട്ടെ അമ്മായി, ഇനി ഞാൻ കാരണം മുറ പെണ്ണിനും ചെക്കനും സങ്കടം വേണ്ട..”
ജയഭാരതിയുടെയും ഗിരിയുടെയും വാക്കുകൾ ചില ഹൃദയങ്ങളെ നോവിച്ചു, പലരും പലതും കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും നടിച്ചു.താങ്ക്സ് അമ്മായീ.. ഞാനും ഈ നിമിഷത്തിന് കാത്തിരിക്കായിരുന്നു, എനിക്കറിയാം നീയും കാത്തിരിക്കുകയാവും അല്ലേ അപ്പൂ..””അത്.. ഞാൻ””വേഗം റെഡിയായി വാ അപ്പൂ, നമുക്ക് ഇവരെ വീട്ടിലാക്കി ഒന്ന് ചുറ്റിയടിച്ച് വരാം, ഇന്ന് നമുക്ക് ഡിന്നർ പുറത്ത്ന്ന് ആക്കാം, പിന്നെ നമുക്ക് കുറച്ച് സമയം സ്വസ്തമായി ആരുടേം ശല്യമില്ലാതെ സംസാരിക്കുകേം ചെയ്യാം”
ഇത് കേട്ട ജീനയുടെ കണ്ണുകൾ നിറഞ്ഞു, രഘുവിന് തന്നോട് ഒന്നുമില്ലെ, തനിക്ക് മാത്രമാണോ പ്രണയം തോന്നിയത്, തന്നോടുള്ള പ്രണയം തുളുമ്പിയ കണ്ണുകൾ ആയിരുന്നില്ലെ അത്..? അതോ എല്ലാം തന്റെ തോന്നലുകളായിരുന്നോ..?ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മനസ്സിൽ ഉയർന്ന് വന്നപ്പോൾ ആ പെൺമനം അറിയാതെ തേങ്ങിപ്പോയി, കലങ്ങിയ കണ്ണുകളുമായി പുഞ്ചിരി തൂകാൻ ശ്രമിച്ചു..ജീന നിറമിഴികൾ തുടക്കുന്നത് ശ്രദ്ധിച്ച ഗിരി കാര്യം തിരക്കിയെങ്കിലും, കരട് പോയെന്ന കുഞ്ഞു കള്ളം പറഞ്ഞ് തന്റെ തോന്നലുകളെ ഉള്ളിലൊതുക്കി, അവർ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി..
അവരുടെ ആ യാത്രയിൽ ജീന ഒന്നും മിണ്ടിയില്ല, പൊതുവെ വായാടിയായ ജീനയുടെ നിശബ്ദത അപ്പുവിനെയും ഫസീലയെയും അമ്പരപ്പിച്ചു.ജീന ഇറങ്ങിയപ്പോൾ രഘുവിന്റെ മുഖത്ത് നോക്കി, പ്രണയത്തിന്റെ അലകൾ തിരയടിക്കുന്നത് അവൾ കണ്ടു, അതിന്റെ അവകാശി താനല്ല എന്ന് സ്വയം പറഞ്ഞ് കൊണ്ട് നടന്നു..വീട്ട് പടിക്കലെത്തി തിരിഞ്ഞ് നോക്കിയപ്പോൾ, പ്രസന്നവദനായി ചിരിച്ച് കൊണ്ട് അപ്പുവിനോട് സംസാരിക്കുന്ന രഘുവിനെ കണ്ടൂ, തനിക്ക് അബദ്ധം പറ്റിയതോർത്ത് ഉള്ളിൽ നീറ്റൽ പടർന്നു..ആ യാത്ര അപ്പുവിന് ഒരിക്കലും മറക്കാനാവാത്തതായിരുന്നു. ഒന്ന് വേഗം നേരം പുലർന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ചു, സർപ്രൈസ് ഒളിപ്പിച്ച് കൊണ്ട് അവരെ വരവേൽക്കാൻ കോളേജ് ഒരുങ്ങിയത് അറിയാതെ അവർ നാളത്തെ പുലരിക്കായി കാത്തിരുന്നു..
*******************
ആദ്യമായി തോന്നിയ പ്രണയം വെറും തോന്നലായി മാറിയ വിരഹ വേദനയിൽ ജീനക്കും, തന്റെ പ്രതീക്ഷകൾ അപ്പാടെ മാറ്റിയ നിമിഷങ്ങളെ കുറിച്ച് ഓർത്ത് അപ്പുവിനും ഉറങ്ങാൻ സാധിച്ചില്ല..അപ്പു, അവരെ വീട്ടിൽ വിട്ടതിന് ശേഷം നടന്ന കാര്യങ്ങളെല്ലാം ഓർത്തു,ജീനയെ ഇറക്കിയതിന് ശേഷം അവർ ഒരു ഫൈവ് സ്റ്റാർ റെസ്റ്റാന്റിൽ കയറി, അവിടെ ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ അവർക്കായി ഒരുക്കിയിട്ടുണ്ടായിരുന്നു.. പിന്നീട് അവിടെ നടന്നതൊക്കെയും അവൾക്ക് ഒരു സ്വപ്നം പോലെ തോന്നി,ഡിന്നർ കഴിക്കുന്നതിനിടയിലെ നിശബ്ദതയെ ഭേതിച് കൊണ്ട് രഘു സംസാരിച്ചു തുടങ്ങി “അപ്പൂ..”
“ഉം..””നിനക്കൊന്നും എന്നോട് പറയാനില്ലേ””എന്താ രഘുവേട്ടാ”അല്ല, ഞാൻ നിന്റെ മുറചെക്കൻ അല്ലേ.. പോരാത്തതിന് ഇന്ന് നിന്റെ പിറന്നാളും”അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു,”അപ്പൂ.. നീ എന്നിൽ നിന്നും എന്തെങ്കിലും മറച്ച് വെക്കുന്നുണ്ടോ,”ഇല്ലെന്നവൾ തലയാട്ടി,”പിന്നെ നിനക്കെന്താ ഒരു മൗനം..”ഏയ് ഒന്നുമില്ല, രഘുവേട്ടന് വെറുതെ തോന്നുന്നതാ..” ശബ്ദം ഇടറാതിരിക്കാൻ അവൾ നന്നേ പാടുപെട്ടു,”ഓകെ ഞാൻ വിശ്വസിച്ചു, ഞാൻ ഒരു കാര്യം തുറന്ന് ചോദിക്കുന്നത് കൊണ്ട് തോന്നരുത്””എന്താ രഘുവേട്ടാ?””അത്, അപ്പൂ.. നിന്റെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ”
തീർത്തും അപ്രതീക്ഷിതമായ ചോദ്യം അവളിൽ ഞെട്ടലുണ്ടാക്കി, ഉള്ളിൽ നിന്നും ഒരു കാളൽ ദീർഘനിശ്വാസമായി പുറത്തേക്ക് വന്നു, ‘ഗിരിയോടുള്ള തന്റെ ഇഷ്ടം,,’ ഒന്നും പറയാനാകാതെ അവൾ രഘുവിനെ തന്നെ നോക്കി നിന്നു,എന്ത് നോട്ടം ആണെടീ ഇത്, മനുഷ്യനെ അപ്പാടെ ദഹിപ്പിക്കുമല്ലോ, ഞാൻ ജസ്റ്റ് ഒന്ന് ചോദിച്ചു എന്നല്ലേ ഒള്ളു അതിന് ഇങ്ങനെ നോക്കണോ”ഒന്നും മിണ്ടാതെ അവൾ തല താഴ്ത്തി ഇരുന്നു, പെട്ടന്നാരോ പിന്നിൽ നിന്നും അവളുടെ കണ്ണുകൾ പൊത്തി, അവൾ ആ കൈകൾ എടുത്ത് മാറ്റാൻ ശ്രമിച്ചു..”ഒന്ന് അടങ്ങി ഇരിക്കെട് പെണ്ണേ.. ഞാൻ നിന്നെ കൊല്ലാൻ കൊണ്ട് പോവുകയൊന്നും അല്ല, ഒരു കുഞ്ഞ് സർപ്രൈസ് തരാൻ ആണ്” രഘു അപ്പുവിന്റെ ചെവിയിൽ മന്ത്രിച്ചു..
“എന്താ രഘുവേട്ടാ””ഞാൻ പറയുന്നത് ഒന്ന് കേൾക്ക്, അത് അഴിക്കല്ലേ… ഞാൻ പറയുമ്പോൾ അഴിക്കാം”രഘു അപ്പുവിനേയും കൂട്ടി മെല്ലെ നടന്നുതുടങ്ങി, അവൻ അവളുടെ മിഴികളിൽ നിന്നും കെട്ട് അഴിച്ചെടുത്തു,മിഴികൾ തുറന്നു ചുറ്റും നോക്കിയെങ്കിലും അവൾക്കൊന്നും കാണാൻ കഴിഞ്ഞില്ല,ചുറ്റിലുംഇരുട്ടായിരുന്നു,”രഘുവേട്ടാ…..” അപ്പു എന്തെങ്കിലും ചോദിക്കും മുൻപ് കുറച്ച് ദൂരെ നിന്നും ഒരു മെഴുതിരി പ്രകാശിക്കാൻ തുടങ്ങി..പുറം തിരിഞ്ഞ് നിൽക്കുന്ന ഒരു രൂപം കണ്ട് അവൾ അങ്ങോട്ട് നടന്ന് തുടങ്ങി,, ഒരു നിമിഷം ഒന്ന് നിൽക്കൂ..” ആ രൂപത്തിൽ നിന്നും ശബ്ദമുയർന്നു..
ഒരു കുഞ്ഞുമെഴുതിരിയുടെ വെട്ടം, ആ വലിയ മുറിയിൽ ചിന്നി ചിതറി, മങ്ങിയ വെളിച്ചത്തിൽ അത് ആരാണെന്ന് അവൾക്ക് മനസ്സിലായില്ല,”നമ്മുടെ പ്രണയത്തിൽ നീ ആയിരിക്കും എന്നെ കൂടുതൽ സ്നേഹിചിരുന്നത്, അതായിരിക്കാം നിന്റെ സ്നേഹത്തിൻറെ ഓർമകൾ ഒരിക്കലും എന്നിൽനിന്നും മായാത്തതും എനിക്കൊരിക്കലും നിന്നെ മറക്കാൻ കഴിയാത്തതും, എന്നും നിന്റെ സ്നേഹത്തിന്റെ അവകാശിയായി, ഞാൻ മാത്രമായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു,, എന്റെ ജന്മസാഫല്യം പൂർത്തീകരിക്കാൻ നീ എന്നിലേക്ക് അടുക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു..,”
തുടരും