23/04/2026

അഗ്നിമിത്ര : ഭാഗം 27

രചന : റിസ്വാന

അവരോടൊന്ന് കുശലം പറഞ്ഞെന്ന് വരുത്തി അവിടെ നിന്നും മെല്ലെ സ്‌കൂട്ടാവാൻ നോക്കിയപ്പോഴാണ് ഒരാളുമായി കൂട്ടി ഇടിച്ചത്,
എവിടെ നോക്കിയ നടക്കുന്നത്.. ഇപ്പൊ വീണേനെ..” എന്നും പറഞ്ഞ് അവളെ പിടിച്ച് നേരെ നിർത്തി മുഖത്തോട് മുഖം നോക്കിയപ്പോൾ രണ്ടാളും ഞെട്ടി പോയി..ഫസീല… നീയോ..”അൻഷാദ്‌ സർ.. സർ.. എന്താഇവിടെ..””അൻഷു.. എന്താടാ.. ഇത് ഒരാളെ മുട്ടാതെ നടക്കാൻ നീ എന്ന് പഠിക്കും..?””ഇക്ക.. അത് ഞാനല്ല.. ദാ ഇവൾ നോക്കാതെ നടന്ന്‌ വന്ന് മുട്ടിയതാ.. കോളജിൽ നിന്നും ഇങ്ങനെ തന്നെ, ഒരു നോട്ടവും ഇല്ലാതെ ഓടും..”

“കോളേജിൽ നിന്നോ.. നിനക്ക് ഇവളെ അറിയുമോ..?””ഇക്കാനോട് പറഞ്ഞിട്ടില്ല ഒരു ജീനയെ പറ്റി അവളുടെ വാൽ ആണ്, ഫസീല..”
“ഓഹോ.. ഇതാണല്ലോ ആ കക്ഷി..”എനിക്ക് അറിയാത്ത ആരേയാ നിങ്ങൾക്ക് രണ്ട് പേർക്കും അറിയുന്നത്.. അതും ഒരുപെൺകുട്ടിയെ..””ഉമ്മാ.. ഇത് ഞാൻ പഠിപ്പിക്കുന്ന കോളേജിൽ ഉള്ള കുട്ടിയാണ്..”എന്താ ഫസീ..”ഒന്നുല്യ ഉമ്മമ്മ..”
“ആഹാ.. മൂത്തമ്മാന്റെ പേരകുട്ടി ആണോ ഇത്..”
ആ.. അത് ന്റെ ഷാജഹാന്റെ മോൾ ആണ്,”
“ആഹാ.. ഷാജിക്കാന്റെ രണ്ടാമത്തെ മകൾ അല്ലേ.. ഇത്ര പെട്ടന്ന് വലുതായോ ഇവളൊക്കെ.. കെട്ടിക്കാൻ ആയല്ലോ..”

“ഉം.. കെട്ടിക്കാൻ ആയിട്ടുണ്ട്, ഇക്കൊല്ലവും കൂടി ഉണ്ട് പഠിപ്പ്, അത് കഴിഞ്ഞാൽ കെട്ടിച്ച് വിടണം..”
“പഠിപ്പിനെ പറ്റി ഒക്കെ നമുക്ക് ഇനി അൻഷുവിനോട് ചോദിക്കാലോ രണ്ടും ഒരേ കോളേജിൽ ആണല്ലോ..””ആണോ.. ഫസീ എന്നിട്ട് നീയെന്താ എന്നോട് പറയാതിരുന്നത്..””അത്, ഉമ്മമ്മ എനിക്ക് അറിയില്ലായിരുന്നു, അൻഷാദ്‌ സർ നമ്മുടെ റിലേറ്റീവ് ആണ് എന്നുള്ളത്..”എന്തായാലും ഇപ്പൊ അറിഞ്ഞല്ലോ.. ഇനി കോളജിൽ നിന്ന് മോൻ ഓളെ ശരിക്ക് നോക്കണം ട്ടോ..””ഉം.. ആയിക്കോട്ടെ ഞാൻ ശരിക്ക് നോക്കിക്കോളാം..””അൻഷു ഒന്നിങ്ങ് വന്നേ..”

“എന്താ ഇക്കാ..””എന്താ അർഷു ഞാൻ അറിയാതെ ഒരു രഹസ്യം പറച്ചിൽ..””ഒന്നുല്യാ ഉമ്മാ.. ഇങ്ങൾ സംസാരിചോളൂ.. ഞങ്ങൾ ഇപ്പൊ വരാം..””ആ.. ശരി.. വേഗം വാ.. മോൾ ഇവിടെ ഇരിക്ക്‌ വാ..”അവരുടെ സംസാരത്തിന് ഇടയിലും അവൾ അൻഷാദിനേ പാത്ത് നോക്കുക ആയിരുന്നു.. “എന്നാലും ഇങ്ങേര് എന്റെ റിലേറ്റീവ് ആയത് ഞാൻ എങ്ങനെ അറിയാതെ പോയി.. എന്റെ പടച്ചോനെ ഇനി നാളെ മുതൽ ഞാൻ എങ്ങനെ ഫ്രീ ആയി കോളേജിൽ പോകും.. ലാസ്റ്റ് ഈയർ ആണ്, അത് അടിച്ച് പൊളിച്ചില്ലെങ്കിൽ പിന്നെ ഇത്രയും കാലം കോളേജിൽ പോയത് മൊത്തം വേസ്റ്റ് ആകും..” ഓരോന്ന് ചിന്തിച്ചു കൂട്ടി, അവൾ ഫോൺ എടുത്ത് അവിടെ നിന്നും എണീറ്റു..

ഇൗ വാർത്ത ഇപ്പൊ തന്നെ ജീനയേയും അപ്പുവിനേയും അറിയിക്കാതെ അവൾക്ക് ഒരു മനസ്സമാധാനം ഇല്ലാതായി.. അവൾ ഫോൺ എടുത്ത് ജീനക്ക്‌ വിളിച്ചു..”ഹലോ.. ജീനാ..”കറക്റ്റ് സമയത്ത് അൻഷാദ് മുന്നിൽ വന്നു നിന്നു, ഫോൺ വാങ്ങിച്ചു.. അർഷദ് ഇതെല്ലാം കണ്ട്കൊണ്ട് ചിരിച്ച്, ഒന്നും അറിയാത്ത പോലെ നിൽക്കുന്നുണ്ടായിരുന്നു..
“എന്റെ ഫോൺ താ..”ഇല്ലെങ്കിൽ.., ആർക്കാ ഇപ്പൊ ഇത്ര തിരക്കിട്ട് വിളിക്കുന്നത്.., ഹം.. നല്ല ഭംഗി ഉണ്ടല്ലോ സാരിയിൽ കാണാൻ.. എന്നും കാണുന്നതിനേക്കാളും മൊഞ്ചത്തി ആയിട്ടുണ്ട്..”

“ഇത് എനിക്ക് ഇന്നലെ ബർത്ത് ഡേക്ക് റോഹൻ ഗിഫ്റ്റ് തന്നതാണ്..””ഓഹോ.. റോഹന്റെ ഗിഫ്റ്റ് ആണല്ലേ..””അതേ..”ഞാനും ഇന്നലെ ഒരു ഗിഫ്റ്റ് തന്നിരുന്നു.. അത് ഇഷ്ടയില്ലെ..?”എന്താണ് എന്നുള്ള ചോദ്യത്തിൽ അവൾ അവനെ നോക്കി..
“മറന്നു പോയോ..? ഇന്നലെ ക്ലാസ്സിൽ നടന്ന കാര്യങ്ങൾ ഒന്നൂടെ ഓർത്ത് നോക്കിയേ..” എന്നും പറഞ്ഞ് അവൻ ഒന്നൂടെ അവളുടെ മുഖത്തേക്ക് അത്തറിന്റെ പൊടി വിതറി..പക്ഷേ ഇത്തവണ അവൾ മയങ്ങി വീണില്ല.. കണ്ണിൽ പൊടി ആയത് കാരണം അവൾ പിന്നിലോട്ടു പോയി ആരിലോ തടഞ്ഞ് നിന്നു..

“ഫസീ.. എന്ത് പറ്റി, ആർ യു ഒക്കെ..” എന്നും ചോദിച്ച് കൊണ്ട് അഫ്സൽ അവളെ താങ്ങി പിടിച്ചിരുന്നു..”ഹാ.. അം ഓകെ..””എന്തു പറ്റിയെടോ..””അത് പെട്ടന്ന്, മുഖത്തേക്ക്‌ എന്തോ വന്നപ്പോൾ..” എന്ന് പറഞ്ഞ് കൊണ്ട് അവൾ മുഖത്തുള്ള പൊടി തട്ടി കളയാൻ നോക്കി.. പക്ഷേ മുഖത്ത് ഒന്നും ഇല്ലായിരുന്നു..അവൾ അൻഷാദ് നിന്നിടത്ത് നോക്കി, ഇല്ല അവിടെയും ആരും ഇല്ല, ഫോൺ തന്റെ കയ്യിൽ ഉണ്ട്, ജീനക്ക് റിംഗ് ആവുന്നെ ഒള്ളു..ഇതെന്ത് മായക്കയ്ച്ച ആണ് റബ്ബേ.. ഇതെല്ലാം നടന്നതാണോ അതോ എന്റെ തോന്നലുകലോ, അവൾ അർഷദിനെയും അൻഷാദിനേയും നോക്കി, അവർ അവിടെ സംസാരിച്ച് കൊണ്ടിരിക്കുകയാണ്.. അവളെ ഒന്നു നോക്കുന്നുപോലും ഇല്ല,

പിന്നെ താൻ കണ്ടതൊക്കെ പകൽ സ്വപ്നം ആയിരുന്നോ.. അഫ്സലിനോട് പിന്നെ സംസാരിക്കാം എന്നും പറഞ്ഞ്, അവിടെ നടന്നതൊന്നും മനസ്സിലാകാതെ അവൾ നടന്നുനീങ്ങി,അൻഷാദിനെ തനിചൊന്ന് കിട്ടിയാൽ അവൾക് പലതും സംസാരിക്കണം എന്നുണ്ടായിരുന്നു.. ഇന്നലെ എന്താണ് സംസാരിക്കാൻ വന്നത് എന്നും, എന്തിനാണ് അങ്ങനെ ചെയ്തത് എല്ലാം അവൾക് അറിയണമായിരുന്നു..,പക്ഷേ അതിനൊന്നും നിൽക്കാതെ അവർ വീട്ടിലേക്ക് മടങ്ങിയിരുന്നു, വീട്ടിൽ എത്തിയിട്ടും അവൾ ആലോചനയിൽ മുഴുകി, അവൾക് തല പെരുക്കുന്നത് പോലെ തോന്നി,

തലക്കനം ഒഴിവാക്കാൻ വേണ്ടി മുറ്റത്ത് ഇറങ്ങി നടന്നു, ചെന്നത്തിയത് ഇരഞ്ഞിയുടെ ചുവട്ടിൽ, ആ തറയിൽ ഇരുന്നു, ഇരഞ്ഞിയോട് ഇറുകി ചേർന്നു കിടക്കുന്ന മുല്ലവള്ളിയുടെ പിണർപ്പുകളെ നോക്കി, പഴയ പ്രണയകഥയിലെ ഓർമ്മകളിലേക്ക് ഇറങ്ങി ചെന്നു..ഇരഞ്ഞിയുടെ ചുവട്ടിൽ ഇരിക്കുമ്പോൾ തന്നെ അതിന്റെ ഉന്മാദ ഗന്ധം അലയടിച്ചു കൊണ്ടിരുന്നു, അതിലങ്ങനെ ലയിച്ച് ഇരിക്കുമ്പോൾ അഫ്സലിന്റെ മുഖം മനസ്സിലേക്ക് ഒഴുകി എത്തി, അറിയാതെ കണ്ണുകൾ അടഞ്ഞ് പോയി,

ആരോ ചുമലിൽ തട്ടിയപ്പോൾ ആണ് അവൾ കണ്ണുകൾ തുറന്നത്, സഹോദരി ഫഹിമ ആയിരുന്നു അത്”ഫസീ..എന്താഇവിടെഇരുന്ന്ഉറങ്ങുവാണോ..”ഫമിത്ത..””എന്താ ഡി.. ഇവിടെ ഒറ്റക്ക് വന്നിരിക്കുന്നത്, പതിവില്ലാത്തത് ആണല്ലോ..”
“ഒന്നുല്യാ ഇത്താ.. ഓരോന്ന് ആലോചിച്ച് ഇവിടെ ഇരുന്ന് പോയതാ..”ഹം.. വാ.. അകത്ത് പോവാം.. ഉമ്മയും ഉപ്പയും നിന്നെ അന്വേഷിക്കുന്നുണ്ട്..”അവർ രണ്ട് പേരും നടന്നെത്തിയപ്പോഴേക്കും അവിടെ ചർച്ചക്ക് ചൂടേറിയിരുന്നു, തന്റെ കല്യാണമാണ് വിഷയം എന്ന് മനസ്സിലാക്കി, അവിടെ നിന്നും മെല്ലെ തടി തപ്പാൻ നിന്ന അവളെ, ഉമ്മ സഭയുടെ നടുക്ക് കൊണ്ടിരുത്തി..

ചുരുക്കി പറഞാൽ ഇന്നത്തെ കല്യാണത്തിന് പോക്ക് വഴി മൂന്ന് കല്യാണാലോചന തനിക്ക് വന്ന് ചേർന്നിട്ടുണ്ട്..ഉമ്മമ്മ വഴി അഫ്സലിന്റെയും, ഉമ്മ വഴി അൻഷാദിന്റെയും പിന്നെ കുമാരേട്ടൻ വഴി ഉപ്പയുടെ കൂട്ടുകാരന്റെ മകന്റെ ആലോചനയും..
മൂന്ന് ആലോചനകളും വന്ന വഴി അറിഞ്ഞ്, നക്ഷത്രവും നോക്കി ഇരുന്ന അവളിലേക്ക് ഉപ്പ ഒരു ഓഫർ കൊടുത്തു, ഇതിൽ ആരെ വേണം എങ്കിലും തനിക്ക്സധൈര്യംതിരഞ്ഞെടുക്കാം..”ഇതൊരുമാതിരി കൊല്ലാൻ കൊണ്ട് പോകുന്നതിന് മുൻപ്, ആടിന് മുന്നിൽ വെള്ളം നിരത്തി വെച്ച്, സെലക്റ്റ് ചെയ്യാൻ പറഞ്ഞപോലെ ആയിപ്പോയി” എന്നും പറഞ്ഞ് മുഖവും വീർപ്പിച്ച് എണീറ്റ് പോയി..ഇത് കേട്ട എല്ലാവരിലും ചിരി പടർത്തി, “എന്റെ പഠിത്തം കഴിഞ്ഞിട്ട് മതി കല്യാണം..” എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങി,

***************

പിറ്റേന്ന് കോളേജിൽ പോകും വഴി, തമ്പ്രാൻ തൊടിയുടെ അറ്റത്ത്, ഇടവഴിതോടിന് അടുത്തുള്ള ചെമ്പക മരത്തിൽ ചാരി നിൽക്കുന്ന രൂപം കണ്ട് അവളൊന്നു പതറി, വലിയ ഒരു പൊടിയണി ഇല നിറയെ ചെമ്പകപൂക്കളുമായി നിൽക്കുന്ന അഫ്സൽ,
അവനെ കണ്ട് ചമ്മി ഒരു നിമിഷം തിരിച്ച് പോകാൻ നിൽക്കവേ, അവൻ കൈ കാട്ടി വിളിച്ച്‌ ചെമ്പകപൂക്കൾ കാണിച്ച് കൊടുത്തു,അവൾ അടുത്തെത്തിയപ്പോൾ ചെമ്പകപൂക്കൾ അവൾക്കു നേരെ നീട്ടി, അത് സ്വീകരിക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ചിന്തിച്ച് നിന്നു, മടക്കി കുത്തിയ കള്ളിമുണ്ടിലൂടെ, തൊലി പോയി രക്തം വരുന്ന കാൽമുട്ടുകൾ കാണാം,

അത് കണ്ട് സഹതാപം തോന്നിയത്‌ കൊണ്ട് മാത്രം അവൾ അത് വാങ്ങിച്ചു, “എന്തിനാ ഇപ്പൊ ഇൗ മരത്തിലൊക്കെ വലിഞ്ഞ് കയറി ഇത് പറിച്ചത്..? എല്ലാം ഒന്ന് റിക്രീയയേറ്റ് ചെയ്യണം എന്ന് പറഞ്ഞിട്ട് ഇന്ന് തന്നെ തുടങ്ങിയോ..” എന്നും ചോദിച്ച് കൊണ്ട്, ഒരു പുഞ്ചിരിയും നൽകി അവൾ നടക്കാൻ തുടങ്ങി,എയ്‌ അതല്ല, തനിക്ക് ഇഷ്ടാവും എന്ന് മനസ്സ് പറഞ്ഞു, അത്കൊണ്ട് കയറി പറിച്ചതാണ്‌..”
“ഇതൊന്നും വശമില്ലാത്തത്‌ കൊണ്ടാകും കാലിലെല്ലാം മുറിവായിട്ടുണ്ട്..”ഉം..” അവനൊന്നു മൂളിയതിന് ശേഷം അവളെ നോക്കി പുഞ്ചിരിച്ചു..,തോട്ടിൽ ഇറങ്ങി കഴുകി വന്നാൽ മുറിവിൽ ഒരു മരുന്ന് വെച്ച് തരാം..”

ഒന്ന് ശങ്കിച്ച് നിന്നതിന് ശേഷം തോട്ടിലിറങ്ങി മുറിവുകൾ കഴുകി, വെള്ളം തട്ടിയതിന്റെ ചെറു നീറ്റലിലും അവൻ ഫസീലയെ നോക്കി പുഞ്ചിരിച്ചു..
അവൻ കയറി വന്നപ്പോഴേക്കും അവൾ തെങ്ങിൻ പട്ടയിലെ പൊടി എടുത്തോണ്ട് വന്നിരുന്നു..”ചെറിയ നീറ്റൽ ഉണ്ടാകും ട്ടോ..” എന്ന് പറഞ്ഞ് കൊണ്ട് അവന്റെ മുറിവിൽ വെച്ച് കൊടുത്തു, അവൾ വെച്ച് കൊടുക്കുന്നതിനാലാകണം നീറ്റലൊന്നും അവനറിഞ്ഞില്ല,”ഇനിയും നിന്നാൽ ക്ലാസ്സിൽ എത്താൻ നേരം വൈകും.. ഞാൻ പോകുവാ..” ഇത്രയും പറഞ്ഞ് അവൾ തിരിഞ്ഞ് നോക്കാതെ നടന്നു.അവളുടെ തിരിഞ്ഞ് നോട്ടവും പുഞ്ചിരിയും അവൻ പ്രതീക്ഷിച്ചെങ്കിലും അത് വെറുതെ ആയിപ്പോയി, ആ പ്രതീക്ഷ വിഫലമായെങ്കിലും അവളുടെ ഇൗ പരിചരണം മതിയായിരുന്നു അവന്റെ മനസ്സിലേക്ക് അവളെ കൂടുതൽ ആകർഷിക്കാൻ,

അവന്റെ കല്യാണാലോചന അവളിൽ എത്തിയത് അവൻ അറിഞ്ഞിരുന്നില്ല, അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ അവന് അവളുടെ മുന്നിൽ ഇത്ര ധൈര്യത്തോടെ ഒരു ചമ്മലും ഇല്ലാതെ നിൽക്കാൻ കഴിയുമായിരുന്നില്ല,കോളേജിൽ പോകുംവഴി ആ ചെമ്പക പൂക്കളുടെ ഗന്ധം അവളെ ഏതോ മായിക ലോകത്തേക്ക് കൂട്ടികൊണ്ട് പോയി, അവിടെ അവളും അവനും മാത്രമായിരുന്നു,തന്റെ മായികലോകത്ത് നിന്ന് ഉണരാൻ ഒരു നിമിഷം വൈകിയിരുന്നു എങ്കിൽ അവൾക്ക് അന്ന് ഫസ്റ്റ് ഹവർ മിസ്സ് ആകുമായിരുന്നു.. ബസ് കറക്റ്റ് കോളേജിന്റെ സ്റ്റോപ്പിൽ എത്തിയപ്പോൾ അവൾ ഞെട്ടി ഉണർന്നത്,

——————-

കോളേജിൽ എത്തിയിട്ടും അവളുടെ മനസ്സിനെ അവൾക്ക് കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചില്ല, ഇന്നലെയും, മിനിയാന്നും ഇന്നുമായി നടന്ന സംഭവങ്ങളിലൂടെ മനസ് ഇപ്പോഴും പോയ്ക്കൊണ്ടിരിക്കുകയാണ്..

തുടരും