23/04/2026

അഗ്നിമിത്ര : 18

രചന : റിസ്വാന

“രഘു.. രഘു നന്ദൻ”.. ആ പേര് അപർണയിൽ ഒരു നടുക്കം സൃഷ്ടിച്ചു.. അവളുടെ മിഴികൾ നിറയാൻ തുടങ്ങി…അവൾ ഗിരിയുടെ മുഖത്തേക്ക് നോക്കി, അവനിൽ ഭാവവ്യത്യാസമൊന്നും കണ്ടില്ല..
“എന്റെ അമ്മായീ.. ഇവളെയൊന്ന് വേഗം ആർക്കേലും കെട്ടിച്ച് കൊടുക്ക്.. ഇല്ലേൽ ഇവളെന്നെ കൊല്ലും..”മറുപടിയൊന്നും പറയാതെ അവൾ പോയി..

—————–

“ജയേടത്തി, ഞങ്ങളെത്തീട്ടൊ..””ആ മഹിമേ.. അംബികേട്ടത്തി.. വരൂ..””ജയമ്മായീ.. ഇവിടെ ഞങ്ങളും ഉണ്ടേ..””ഹാ.. നിന്നെ കണ്ടുടി കാന്താരീ.. എവിടെ രഘു വന്നില്ലേ..”രഘുവേട്ടൻ മുറ്റത്തുണ്ട്..””ജയേ.. പിറന്നാൾകാരി എവിടെ.. എന്നും അവളെയാണ് ആദ്യം കാണാറ് ഇന്ന് എന്തുപറ്റി..””ഉം.. രാവിലെ അവളും ഗിരിയും കൂടി അമ്പലത്തിൽ പോയി വന്നപ്പൊ ചെറിയൊരു തർക്കം അതിൽ പിണങ്ങിയിരിക്കുന്നുണ്ട്..””ഇവർക്ക് രണ്ടാൾക്കും ഇത് എന്തിന്റെ സൂക്കേടാ, ഇത്രേം വലുതായിട്ടും പിണങ്ങി നടക്കുന്നു..”

“അപ്പൂ.. മോളേ.. ഇങ്ങ് വാ.. ദേ അമ്മായിമാരും തെന്നലും എല്ലാവരും എത്തീണ്ട്..”എന്തോ ചിന്തയിൽ മുഴങ്ങി ഇരുന്ന അപർണയെ, അമ്മാവന്മാരുടെ പെൺ സന്തതികളായ തെന്നലിന്റെയുംകനികയുടെയും നിളയുടെയും ഒപ്പം സ്വന്തം സഹോദരി വൈഗയുടെയും ആർപ്പുവിളിയാണ് ഉണർത്തിയത്..”സന്തോഷ ജന്മദിനം കുട്ടിക്ക്.. സന്തോഷ ജന്മദിനം കുട്ടിക്ക്..”
“എന്തോന്നാടീ.. ഇത്, ആകെ ആർത്ത് വിളിക്കുന്നെ..””അപ്പു ചേച്ചീ പിറന്നാൾ ആശംസകൾ..”

“ഈ നല്ലൊരു സുദിനത്തിൽ, എന്റെ നല്ല കൂട്ടുകാരിയും സർവ്വോപരി സൗഹൃദശത്രുവും, എന്റെ ഏട്ടത്തിയമ്മയും ആകാൻ പോകുന്ന അപർണ വർമക്ക് ദീർഘ ആയുർ ആരോഗ്യ സൗഖ്യം നേരുന്നു.., എന്താ പോരേ..” തെന്നലിന്റെ വാക്കുകൾ അപ്പുവിന്റെ മനസ്സിനെ കൊത്തിവലിക്കാൻ തുടങ്ങി..”താങ്ക്സ്..””എന്താ അപ്പൂ.. നിനക്കൊരു സന്തോഷം ഇല്ലാത്തെ..? രാവിലെ ഗിരിയേട്ടനുമായി വഴക്ക് കൂടീട്ടാണോ..”
“ഏയ്, എനിക്കൊന്നുമില്ല, നിനക്ക് തോന്നുന്നതാ..””ഉം.. ശ്രീയേട്ടൻ എവിടെ..? ഇവിടെ വന്നസ്ഥിതിക്ക് ഒരു ഡോസ് കൊടുത്ത് വരാം..”അപ്പുവിന്റെ മൗനം വകവെക്കാതെ തെന്നൽ ശ്രീയെ തേടി പോയി..

——————-

“എന്റെ ശ്രീ മതി മുഖത്ത് പൗഡർ വാരി പൊത്തിയത്..””നിനക്കത് പറയാം.. ഫസ്റ്റ് ഇംപ്രഷൻ ഈസ് ദ ബെസ്റ്റ് ഇംപ്രഷൻ എന്നല്ലേ.. ഫസ്റ്റ് കാഴ്ചയിൽ തന്നെ അവളെ വീഴ്ത്തും ഞാൻ”
“ഇനി എന്തോന്ന് വീഴ്ത്താൻ, ഞാൻ ഓൾ റെഡി ശ്രീയേട്ടന്റെ സൗന്ദര്യത്തിൽ മയങ്ങിയിട്ടുണ്ടല്ലോ..”
പിറകിൽ നിന്നുള്ള കിളിനാദം കേട്ട് ശ്രീയും ഗിരിയും തിരിഞ്ഞ് നോക്കി.. നമ്രമുഖിയായി നാണിച്ച് നിൽക്കുന്ന തെന്നലിനെ കണ്ടതും രണ്ടാളും ഞെട്ടി..
“അയ്യേ.. ഇതെന്തോന്ന് ഒരുക്കം രണ്ട് പേരും പെണ്ണ് കാണാൻ പോകുന്നോ..””നീ ഒന്ന് പോടീ.. ഞങ്ങൾ ഞങ്ങൾക്ക് ഇഷ്ടം ഉള്ള പോലെ ഒരുങ്ങും..””ഓ.. ആയിക്കോട്ടെ.. ഞാനൊന്നും പറയുന്നില്ല..”

—————-

“ജീന, ഫസീ വാ..””മെനി മെനി റിട്ടേൺസ് ഓഫ് ദ ഡെ അപ്പു..””താങ്ക്യൂ.. വാ എല്ലാവരേം പരിപയപ്പെടാം..””ഫസീ.. ജീനാ.. ഇതാണ് എന്റെ അമ്മ, ഇത് മുത്തശ്ശി, ഇത് രണ്ടും അമ്മായിമാരാണ്, ദാ അതാണ് എന്റെ കസിൻസ്, ഇത് ചെറിയമ്മ, ഇത് വല്യമ്മ ഇത് അവരുടെ മക്കൾ.. പിന്നെ ദാ ഇത് എന്റെ വൈഗ, ഇങ്ങേരെ പിന്നെ പരിചയപ്പെടുത്തണ്ടല്ലോ നിങ്ങൾക്ക് അറിയാലോ..””ഗിരീ.. താനാകെ മാറിയല്ലോ മുണ്ടൊക്കെ ഉടുത്ത്, ഒന്ന് ഗ്ലാമർ കൂടിയല്ലോ.. ഇപ്പൊ കണ്ടാൽ ഒരു തമ്പുരാൻ ലുക്ക് ഒക്കെ ഉണ്ട്..””താങ്ക്സ് ഫോർ ദ കോംപ്ലിമെന്റ് ഫസീ..”

“ഉം.. തമ്പുരാന്റെ കൂടെ ഒരു വാലും കൂടിയുണ്ട്, ഇത് വരെ ഇവിടെ ഉണ്ടായിരുന്നു..””ശ്രീ, രഘുവേട്ടനെ വിളിക്കാൻ പോയതാ അപ്പൂ..””ഉം.. അവർ വരട്ടെ എന്നിട്ട് പരിചയപ്പെടുത്തി തരാം.. അമ്മേ മുത്തശ്ശി ഇത് ഫസീല, ഇത് ജീന..””മക്കളെ ഇരിക്കൂ.. ഞാൻ കുടിക്കാൻ എടുക്കാം..”സാവധാനം മതി ആന്റീ, ഞങ്ങൾ വീടൊക്കെ ഒന്ന് ചുറ്റി കാണട്ടെ.. അപ്പൂ വാ കാണിച്ച് താ..””അപ്പൂ.. ഒന്നിങ്ങ് വന്നെ..””എന്താ മുത്തശ്ശീ..””ഇങ്ങ് വാ.. ഒരു കാര്യം പറയാൻ ഉണ്ട്..””ഇപ്പൊ വരാം മുത്തശ്ശി.. തെന്നൽ നീ ഇവർക്ക് എല്ലാം ഒന്ന് കാണിച്ച് കൊടുക്ക്, ഞാനിപ്പൊ വരാം..”ആ ശരി അപ്പൂ.. വരൂ..”മുത്തശ്ശി അപ്പുവിനേം വിളിച്ച് റൂമിലേക്ക് പോയി.. അവളെ പിടിച്ച് ഡോറടച്ചുകൊണ്ട് പറഞ്ഞു:”അപ്പൂ.. ഇതാണ് ആ കുട്ടി, ഞാൻ സ്വപ്നം കണ്ടിരുന്ന കുട്ടി..”

————–

കാഴ്ചകളും കണ്ട് നടന്ന ഫസിയും ജീനയും നേരെ ചെന്നത് രഘുവിന്റെയും ശ്രീയുടെയും മുന്നിലാണ്.. അവർ രണ്ട് പേരും ആളെ മനസ്സിലാകാതെ നിൽക്കുമ്പോയാണ് അപ്പുവിന്റെ എൻട്രി,”ആഹാ.. നിങ്ങൾ പരിചയപ്പെട്ടൊ..””ഇല്ലാ അപ്പൂ, ഞങ്ങൾ ദാ ഇപ്പൊ കണ്ടെ ഒള്ളൂ..”പരിചയപ്പെട്ടില്ലേലും എനിക്ക് മനസ്സിലായി രണ്ടാളേം..” ഫസീലയെ നോക്കി ചിരിച്ച് കൊണ്ട് ശ്രീജിത്ത് പറഞ്ഞു..”ഓഹ്, ശരിക്കും, ഞങ്ങളെ മനസ്സിലായി എന്നൊ..?””ആ.. അതെ എനിക്ക് മനസ്സിലായി.. താൻ ജീന, ഇത് ഫസീല അല്ലെ..?””ജീനാ.. അൽഭുതപ്പെടൊന്നും വേണ്ടാ.., ഞാനും അപ്പുവും പറഞ്ഞ് നിങ്ങളെ എല്ലാവർക്കും അറിയാം..” ഗിരി ഇടയ്ക്ക് കയറി പറഞ്ഞു..

ഗിരിയുടെ ഇടപെടൽ ഇഷ്ടപ്പെട്ടിലെങ്കിലും അത് പുറത്ത് കാണിക്കാതെ, ശ്രീ പറഞ്ഞു: “അപ്പൂ ഞങ്ങളെ പരിചയപ്പെടുത്ത്..””നിങ്ങളെ ഞാൻ പരിചയപ്പെടുത്താം” തെന്നൽ ഇടയ്ക്ക് കയറി..
“ദാ ഈ നിൽക്കുന്ന സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരനാണ് എന്റെ ഏട്ടൻ രഘുവേട്ടൻ, പിന്നെ ഇത്….””ഇത്..” ഫസീലയും ജീനയും ഒരേ സ്വരത്തിൽ ചോദിച്ചു”ഇത്…””ആ.. ഇത്..”
“അപ്പൂ നീ തന്നെ പറഞ്ഞ് കൊടുക്ക്” എന്നും പറഞ്ഞ് തെന്നൽ നാണത്തോടെ ഓടി പോയി..

“ഹി ഹീ.. അവൾക്ക് നാണം വന്നു, ദാ ഇതാണ് ഞാൻ പറയാറുള്ള എന്റെ ശ്രീയേട്ടൻ, മുറചെക്കനെ പരിചയപ്പെടുത്താൻ നാണം സമ്മതിച്ചില്ല.. അതാ അവൾ പോയത്..””ഡാ.. ആങ്ങളയും പെങ്ങളും എന്നെ മനപൂർവ്വം കൊച്ചാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണോ..?” ശ്രീ ഗിരിയോടായി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..”അത് പിന്നെ അങ്ങനെയല്ലെ.. രഘുവേട്ടനെ അവളല്ലെ പരിപ്പയപ്പെടുത്തിയത്, നീയല്ലല്ലോ..” ഗിരിയുടെ ആ പ്രതികരണം അപ്പുവിന് തീർത്തും അപ്രതീക്ഷിതമായിരുന്നു..അപ്പുവും ശ്രീയും തീർത്തും ശോകമൂകമായി ഗിരിയെ നോക്കി..

ഒന്നും മിണ്ടാതെ അപ്പു ജീനയെയും ഫസീലയെയും കൂട്ടി അവിടെ നിന്നും നടന്നകന്നു..കിളി പാറിയ അവസ്ഥയിൽ ഫസീലയെ നോക്കി ശ്രീയും, പ്രണയത്തിന്റെ അനുഭൂതിയോടെ ജീനയെ നോക്കി രഘുവും ഏതോക്കെയോ ഭാവങ്ങൾ ഒളിപ്പിച്ച്, കുസൃതി ഭാവത്താൽ ഗിരി അപ്പുവിനെയും നോക്കി നിന്നു..

——————

സദ്യ കഴിക്കുന്ന നിമിഷങ്ങളിലെ തെന്നലിന്റ ശ്രദ്ധയെ നിർവികാരത്തോടെയും ഫസീലയെ നിസ്സഹായതയോടെയും മാറി മാറി നോക്കുന്ന ശ്രീയെ കണ്ട് ഗിരിക്കും അപ്പുവിനും ചിരി അടക്കാനായില്ല..
അതിനിടയിൽ അനുരാഗത്തിന്റെ രണ്ട് കണ്ണുകൾ തന്റെ നേർക്ക് നീളുന്നത് ജീന ശ്രദ്ധിച്ചു.. തന്നെ നോക്കുന്നവർക്കെതിരെ ഒന്നെങ്കിൽ രൂക്ഷമായി പ്രതികരിക്കും അല്ലെങ്കിൽ അവരെ മൈൻഡ് ചെയ്യില്ല.. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം, പ്രതികരിക്കാനും കണ്ടില്ലെന്ന് നടിക്കാനും തോന്നുന്നില്ല,
തുടരും