The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : റിസ്വാന
കോവിലകം നോക്കാൻ ഏർപ്പാടാക്കിയ സെക്യൂരിറ്റികളുടെ നിർദേശപ്രകാരം അവർ നടന്നു നീങ്ങികൊണ്ടിരുന്നു, അവർ പറഞ്ഞ വഴികളിലൂടെ നടന്നു നടന്ന് അവർ ഒരു സ്ഥലത്തെത്തി, കല്യാണത്തിന്റെ തിരക്കുകൾ ഒന്നും അശേഷം എത്തിനോക്കാത്ത ഒരിടം,”നമുക്ക് ഇവിടെ ഇരുന്ന് സംസാരിക്കാം, ഫസീ.. നീ എന്തിനാ കണ്ണിൽ വെള്ളം നിറക്കുന്നത്, വിഷമിക്കേണ്ട, എല്ലാം നമുക്ക് ശരിയാക്കാം,നീയും അൻഷാദും തമ്മിൽ ഒരുമിക്കണം, അതാണ് അതിന്റെ ശരി, ഇല്ലെങ്കിലും ജീവിതം ജീവിച്ച് തീർക്കും പക്ഷേഅത്,നിറകൂട്ടില്ലാതെ ചിത്രം വരക്കാൻ നിർബന്ധിതനാകുന്ന ചിത്രകാരനെ പോലെയാകും,
അത് കൊണ്ട് നിങ്ങളെ തമ്മിൽ ഒരുമിപ്പിക്കുന്ന ചുമതല എനിക്കാണ്, അതിനായി ഇനി ചുരുങ്ങിയ ചില മണിക്കൂറുകൾ മാത്രം, അപ്പോ അതിന്റെ ആദ്യപടി എന്നോണം, ഞാൻ അണിയിച്ച ആ മഹർമാല അത് ഞാനിങ് എടുക്കുവാണ്, ഇനി അത് അവിടെ കിടക്കുന്നത് ശരിയല്ല,””അഫ്സൽ..”
“ശരിയാണ്,, ഏതൊരു പുരുഷനെ പോലെ ഞാനും ആഗ്രഹിച്ചിട്ടുണ്ട്, മഹർ ചാർത്തിയ പെണ്ണിന്റെ കഴുത്തിൽ തന്റെ മരണം വരെ അത് അവിടെ തന്നെ കാണണം എന്ന്.. പക്ഷേ… പക്ഷേ എനിക്ക് ആ ഭാഗ്യം ഇല്ലാതെ പോയി അല്ലാതെ എന്ത് പറയാൻ.. സാരല്യാ.. ഇൻശാ അല്ലാഹ് എല്ലാം നല്ലതിനാകും,”
ഇത്രയും പറഞ്ഞ് ഒപ്പിക്കുമ്പോഴും അവന്റെ ഉള്ളം പിടയുകയായിരുന്നു, വാക്കുകൾ ഇടറിയിരുന്നു, കണ്ണുകൾ നിറഞ്ഞിരുന്നു, ചുണ്ടുകൾ വിതുമ്പാൻ വെമ്പൽ കൊണ്ടെങ്കിലും എല്ലാം ഉള്ളിലൊതുക്കി,
എന്ത് ചെയ്യണമെന്നും, പറയണമെന്നും അൻഷാദിന് അറിയില്ലായിരുന്നു, കാരണം അവനും ഫസീലയെ അത്രത്തോളം ജീവനാണ്, അവളെ നഷ്ടപ്പെടുന്നത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു,അവൾക്കും എന്ത് പറയണമെന്നറിയില്ലായിരുന്നു, അഫ്‌സലിനെ അവൾ പ്രണയിചിട്ടില്ല, അൻഷാദിനെഇഷ്ടമായിരുന്നു എങ്കിലും, അവസാന നിമിഷം മാത്രമാണ് അത് പ്രണയമാണെന്ന് തിരിച്ചറിഞ്ഞത്, അപ്പോഴേക്കും അഫ്‌സലിന്റെ മഹർ കഴുത്തിൽ ചാർത്തികഴിഞ്ഞിരുന്നു,
പിന്നീടെല്ലാം അഫ്സലുമായുള്ള കൂടിക്കാഴ്ചയിൽ അൻഷാദിനെ കുറിച്ച് പറയണമെന്ന് തോന്നിയെങ്കിലും സാഹചര്യം അനുകൂലമല്ലാതിരുന്നത് കൊണ്ട് പറഞ്ഞില്ല, അങ്ങനെ ആണ് ശ്രീപുരതേക്കുള്ള വഴിയിൽ സാഹചര്യം ഒത്തുവന്നപ്പോൾ അൻഷാദിനെ കുറിച്ച് പറയുന്നത്, എല്ലാം കേട്ട് കഴിഞ്ഞത് മുതൽ അവനും മൂഖതയിലായിരുന്നു, എങ്ങനെ പ്രതികരിക്കും എന്ന് അവൾക്കും അറിയില്ലായിരുന്നു,
“ഡോ.. താൻ എന്ത് ആലോചിച്ച് ഇരിക്കുവാ..? ഞാനായിട്ട് അണിയിച്ച് തന്നത് ഞാൻ തന്നെ തിരിച്ച് എടുത്തോളാം.., ഇപ്പൊ സന്തോഷമായില്ലേ.., ആ പിന്നെ മറ്റൊരു കാര്യം, തന്റെ വീട്ടിൽ വന്ന് ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചോളാം, താൻ ഇനി അത് അവ്‌തരിപ്പിച്ച് ആകെ നശിപ്പിക്കണ്ട..”
അന്ന് സന്തോഷം കൊണ്ട് തുടിച്ച ഖൽബാൽ അണിയിച്ച മഹർമാല, ഇന്ന് വേദന കൊണ്ട് പിടയുന്ന ഖൽബാൽ തിരിച്ചെടുക്കാൻ വേണ്ടി അവളുടെ അടുത്തേക്ക് ചെല്ലുമ്പോഴും അവനും ചെറുതായെങ്കിലും ആശിച്ച് പോയി,”വേണ്ട” എന്നൊരു വാക്കിനായി,മഹർമാല എടുക്കാനായി അവളിലേക്ക് അടുത്ത് കൊണ്ടിരിക്കുമ്പോൾ പെട്ടന്നാണ് ആ റൂമിന്റെ വാതിൽ കൊട്ടിയടക്കുന്ന ശബ്ദം കേട്ടത്, മൂവരും അങ്ങോട്ടേക്ക് തിരഞ്ഞു, പൊടുന്നനെ അവിടമാകെ വെളിച്ചം പരന്നു,
“ഹെല്ലോ ഗായ്‌സ്, എന്താണ് വിശേഷം, സുഖമല്ലേ എല്ലാവർക്കും,, ഇവിടെ എന്തായിരുന്നു പരുപാടി, ഓഹ് സ്വീറ്റി ഗേൾ, വൈ ആര്‍ യു ക്രയിങ്..,”
അവിടെയുള്ള ആൾരൂപം കണ്ട് ഫസീലയും അൻഷാദും ഞെട്ടി,”റോഷൻ..” “റോഹൻ..”
അവർ രണ്ട് പേരും ഒരുമിച്ച് പറഞ്ഞു,”ഗുഡ് ഗേൾ.., യെസ് ഐ അം റോഷൻ വർമ, അം നോട്ട് റോഹൻ, അം ഹിസ് എൽഡെസ്റ്റ് ബ്രദർ മാൻ..” അൻഷാദിനെ തോളിൽ തട്ടി കൊണ്ട് അവൻ പറഞ്ഞു,
“എന്തായിരുന്നു ഇവിടെ പരുപാടി, എല്ലാവരും ഫുൾ സെന്റി അടിച്ച് ഇരിക്കുവാണല്ലോ.., എന്താണ് മൂന്നു പേർക്കും ഒരു വിഷമം, അതൊക്കെ മാറ്റാൻ പറ്റിയ സാധനം എന്റടുത്ത് ഉണ്ട്, എന്താ വേണോ..? അതൊക്കെയായി കൂടി, സങ്കടങ്ങൾ എന്നോടും കൂടി പങ്കിട്ട്, എല്ലാം പറഞ്ഞ് തീർത്ത് ഇന്ന് ഇവിടെ കൂടിയിട്ട് നാളെയങ്ങ് പോകാം, എന്തെ?”മദ്യത്തിന്റെ രൂക്ഷ ഗന്ധവും, അതിൽ ലയിച്ചുള്ള ആലസ്യത്തോടെയുള്ള റോഷന്റെ സംസാരവും ചേഷ്ടകളും പിടിക്കാതിരുന്ന മൂവരും തങ്ങൾക്ക് താൽപര്യമില്ലെന്ന് അറിയിച്ച് മുറിവിട്ട് പോകാൻ തുടങ്ങി,
“അങ്ങനെ പറയരുത്, ഇപ്പൊ എല്ലാം പറഞ്ഞ് തീർത്തില്ല എങ്കിൽ, മിത്ര തമ്പുരാട്ടിക്ക് പകതീർക്കാൻ വീണ്ടും ഇങ്ങോട്ടേക്കു തന്നെ വരേണ്ടി വരില്ലേ.., ഇതിപ്പോ എല്ലാവരും ഇവിടെ തന്നെയുണ്ട്, അപ്പോ പിന്നെ പറഞ്ഞ് തീർക്കാതങ്ങ് പോകാൻ പറ്റുമോ..”
അങ്ങനെ പലതും പറഞ്ഞ് അവൻ ഫസീലയുടെ അടുത്തേക്ക് നീങ്ങി, അവൻ പറയുന്നത് എന്താണെന്ന് അവർക്ക് മനസ്സിലായില്ല,”ഫസീ.. വാ, അഫ്സൽ വരൂ നമുക്ക് പോകാം..” അൻഷാദ് അവരുമായി മുന്നോട്ട് നീങ്ങി, വാതിലിനടുത്തെത്തി, വാതിൽ പുറത്ത് നിന്നും ലോക് ചെയ്തിരുന്നു,
“അത്, ഇനി ഞാൻ പറയാതെ തുറക്കില്ല മിസ്റ്റർ, മൂന്ന് പേരും തൽകാലം ഞാൻ പറയുന്നതും കേട്ട് നല്ല അനുസരണയോടെ ഇവിടെ വന്നിരിക്കൂ,” തന്റെ തോക്കിനെ തലോടികൊണ്ടുള്ള റോഷന്റെ ഭാവം കണ്ട് ഭയന്ന് അവർ അവിടെ ചെന്നിരുന്നു,”മിത്ര തമ്പുരാട്ടി ഒന്നിങ് വന്നേ, ഞാനൊന്ന് ശരിക്കും കാണട്ടെ, പണ്ടത്തെ കഥ അനുസരിച്ച് ആണെങ്കിൽ അന്ന് എനിക്ക് തന്നെ കിട്ടിയില്ല, എന്റെ കൈ കൊണ്ട് തന്റെ മരണം സംഭവിച്ചു പോലും..”
പരസ്പര ബന്ധമില്ലാതെ അവൻ പറയുന്നത് കേട്ട് അവർ മൂവരും ഒന്നും പിടികിട്ടാതെ മുഖത്തോട് മുഖം നോക്കിനിൽക്കെ, റോഷൻ ചുവന്ന കല്ലുകൾ പതിപ്പിച്ച ഒരു മോതിരം എടുത്ത് അണിഞ്ഞു,”മിത്രാ.. എത്രകാലമായി ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിയുമോ? നീയെന്താ ഒന്നും മിണ്ടാത്തത്.., എന്തെങ്കിലും പറയ് മിത്രാ.. നിന്റെ ശബ്ദം ഞാനൊന്ന് ആസ്വദിക്കട്ടെ, എന്തെങ്കിലും പറയൂ മിത്രാ..”മാനസികനില തെറ്റിയവരെപോലെ പലതും വിളിച്ച് പറയുന്ന റോഷനെ അവർ ചെറിയ ഒരു ഉൾഭയത്തോട് കൂടി നോക്കി,
“ദാ.. നോക്ക് മിത്ര, ഞാൻ തനിക്കായി കാത്തുവെച്ച വിവാഹ സമ്മാനം, നോക്ക്.., ഈ മോതിരം നീ അണിഞ്ഞ് നോക്ക്, നിന്റെ കൈകളാണ് ഇൗ കല്ലുകൾക്ക് കൂടുതൽ തിളക്കമേകുക,” എന്ന് പറഞ്ഞ് ആ മോതിരം കൈകളിൽ നിന്നും ഊരി എടുത്തു, പെട്ടന്ന് അവന്റെ ചേഷ്ടകൾ മാറി,
“ദാ.. ഇൗ റിംഗ് കണ്ടോ, ഇതണിഞ്ഞാൽ എല്ലാം ഓർമ വരും, ഞാൻ നിന്നെ ഇത് അണിയിച്ച് തരാം..”അവൻ ആ മോതിരവുമായി അവളുടെ അടുത്തേക്ക് നീങ്ങി, അവൾ പിറകിലോട്ടും,
“ഒന്നു നിന്നേ മോളെ, നിരങ്ങി എവിടെ പോകുവാ” അവളുടെ കൈകളിൽ പിടിച്ച് കൊണ്ടുള്ള റോഷന്റെ ചോദ്യം പാടെ എതിർത്തുകൊണ്ട്,”ഞാനിവിടെ നിൽക്കുമ്പോൾ, അവളുടെ ദേഹത്ത് കൈവെക്കാൻ നിനക്കെന്തു അവകാശം?” അവളുടെ കൈകൾ മോചിപ്പിച്ച് കൊണ്ട് അഫ്സൽ ചോദിച്ചു..”അതിന് തന്റെ സമ്മതം ആർക്കുവേണം, എനിക്ക് വേണമെന്ന് തോന്നിയാൽ, അത് പെണ്ണായാലും എന്തായാലും ഞാൻ സ്വന്തമാക്കിയിരിക്കും, അതിന് എനിക്ക് ആരുടേയും സമ്മതം ആവിശ്യമില്ല,”
“വേറെ എന്തെങ്കിലും സ്വന്തമാക്കാൻ ഒരുപക്ഷേ നിനക്ക് ആരുടേയും സമ്മതം വേണ്ടി വരില്ല, പക്ഷേ എന്റെ മഹർ ആ കഴുത്തിൽ കിടക്കുന്ന കാലത്തോളം അവൾ എന്റെ പെണ്ണാണ്, അത് അവിടെ ഉള്ളിടത്തോളംകാലം അവളെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല,”
“ഉം.. ഉശിരൻ തന്നെ, നിരായുധൻ ആയിരുന്നിട്ടും പോര് വിളി ഇഷ്ടയിരിക്കുന്നു,” “ഇത് പോര് വിളിയല്ല സുഹൃത്തേ, പകൽപോലെ നേരുള്ള, ഒരു ആണിന്റെ വാക്ക്,”
“അതേ ഉശിരൻ ആകാതെ തരമില്ലല്ലോ, അന്ന് തമ്പുരാട്ടികുട്ടിയെ കോവിലകത്ത് നിന്ന് കടത്തിക്കൊണ്ട് പോയ ആളല്ലേ, അപ്പോ പിന്നെ ആ ഒരു വീര്യം കാണാതിരിക്കില്ല,””തമ്പുരാട്ടികുട്ടിയെ കടത്തിക്കൊണ്ട് പോവുകയോ, അഫ്സൽ ഇതെന്തൊക്കെയാ ഇയാൾ വിളിച്ച് പറയുന്നത്..?”
അറിയില്ല അൻഷാദ്, ഇയാൾ കള്ളും കുടിച്ച് എന്തൊക്കെയോ ഭ്രാന്ത് വിളിച്ച് പറയുകയാണ്, അവസ്ഥ കൂടുതൽ മോശമാകുന്നതിന് മുൻപ് നമുക്ക് ഇവിടെ നിന്നും പോകാം,””വാ ഫസീ, നമുക്ക് പോകാം,”
“അതിന് വാതിൽ പുറത്ത് നിന്ന് പൂട്ടിയിരിക്കുകയല്ലേ..?””ആ.. അത് ശരിയാണല്ലോ, ഫസീ നീ അപർണക്കോ ജീനക്കോ, റോഹനോ, ഗിരിക്കോ ആർക്കെങ്കിലും വിളിച്ച് നോക്ക്,””പക്ഷേ, ഫോൺ ബാഗിൽ ആണ്, ബാഗ് അവിടെയാണ്..”
“ഓഹ്, എങ്കിൽഎന്റെഫോൺഎടുത്തോ..””അതിന്റെ ഒന്നും ആവിശ്യം ഇല്ല, എന്റെ തമ്പുരാട്ടിയെ എനിക്ക് തിരിച്ച് തന്നാൽ ഞാൻ തന്നെ നിങ്ങൾക്ക് രണ്ടുപേർക്കും പോകാനുള്ള വാതിൽ തുറന്ന് തരാം,”
“ഏയ് മിസ്റ്റർ ഞാൻ താങ്കളുടെ തമ്പുരാട്ടിയെ ഒന്നും എവിടെയും കൊണ്ടുപോയിട്ടില്ല, താങ്കളെ തന്നെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്, താങ്കൾക്ക് ആൾ മാറിയതാകും, വിശ്വാസമില്ലെങ്കിൽ താങ്കളുടെ സഹോദരനോടും കൂട്ടുകാരോടും ചോദിച്ച് നോക്കൂ,”
“ഉമർ, ഉമർ മിത്രയെ കൊണ്ട് പോയിട്ടുണ്ട്,”ഞാൻ പറഞ്ഞില്ലേ താങ്കൾക്ക് ആൾമാറിയതാണ്, ഞാൻ ഉമർ അല്ല അഫ്സൽ ആണ്,””ഇൗ നിൽക്കുന്നത് മിത്രായാണെങ്കിൽ, അവളെ മഹർച്ചാർത്തിയെന്ന് അവകാശപ്പെടുന്നനീ,നീതന്നെഉമർ,””മിത്രയോ..””അതേ.. മിത്ര, അഗ്നിമിത്ര, അന്നത്തെ എന്റെ മുറപെണ്ണ്, എന്റെ മിത്ര ദേവി,”
“അന്നത്തെ തന്റെ മുറപ്പെണ്ണ്..? മിത്ര..?””ഇത് നിന്റെ മുറപ്പെണ്ണ് മിത്ര ഒന്നും അല്ല, ഫസീല ആണ്, മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ മേൽമുറി വില്ലേജിൽ നടുത്തൊടി ഷാജഹാന്റെ മകൾ നടുത്തൊടി ഫസീല ആണ്, ഇവൾ എങ്ങനെ തന്റെ മുറപ്പെണ്ണ് മിത്രയാകും..?””ഇയാള് ബോധമില്ലാതെ എന്തൊക്കെയോ പറയുകയാണ്, നമുക്ക് ഇവിടെ നിന്ന് എങ്ങനെ എങ്കിലും പുറത്ത് കടക്കാൻ ശ്രമിക്കാം വാ..”തന്റെ കയ്യിലിരിക്കുന്ന മോതിരത്തിന്റെ ശക്തിയാൽ, പണ്ടത്തെയും ഇപ്പോയത്തെയും കാര്യങ്ങൾ കൂട്ടി കുഴയുന്നതിനാൽ റോഷന്റെ പെരുമാറ്റം അവർക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല, മിത്രയെ എല്ലാം ഓർമിപ്പിക്കുക എന്ന ഒരൊറ്റ ചിന്തയിൽ നിൽക്കുകയാണ് അവൻ, പെട്ടന്ന് എന്തോ ഓർത്ത്, ആ റൂമിന്റെ ഒരു മൂലയിൽ പോയി കുഴിച്ച് തുടങ്ങി,അവർ മൂവരും ഇതൊന്നും ശ്രദ്ധിക്കാതെ രക്ഷപ്പെടാനുള്ള വഴി നോക്കുകയായിരുന്നു, പെട്ടന്നാണ് അൻഷാദ് അത് കാണുന്നത്, ആ മുറിയുടെ വലത് വശത്ത് നിറയെ കിളിവാതിലുകൾ, പണ്ടത്തെ കോവിലകത്തെ അറയുടെ തിരുശേഷിപ്പുകൾ, റോഷൻ അപ്പോഴും തന്റെ പ്രവർത്തിയിലാണ്,
തുടരും