The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : റിസ്വാന
എന്തൊക്കെ സംഭവിക്കാൻ പോകുന്നത് ഒന്നും അറിയില്ല.. ആലംബലാനായ തമ്പുരാനേ.. എല്ലാത്തിനും നീ തന്നെ തുണ.. എല്ലാ ആപത്തിൽ നിന്നും എന്നേ കാക്കണേ യാ അല്ലാഹ്… സുബഹി നിസ്കാരത്തിനു ശേഷമുള്ള ദു:ആ അവൾ ഒന്നൂടെ ദീർഘിപ്പിച്ചു…
**********************
അന്നത്തെ അവധി അവൾക് വല്ലാതെ പിരിമുറുക്കം സൃഷ്ടിച്ചു.. ഒന്ന് റിലാക്സ് ആകുവാൻ വേണ്ടി അവൾ മുറ്റത്തും തൊടിയിലും ഇറങ്ങി നടന്നു.. പതിവില്ലാത്ത രീതി ആയതിനാൽ അനിയത്തി ഫരീദയും കുഞ്ഞനിയൻ ഫിറോസും ഉമ്മമ്മയും ഒപ്പം കൂടി,തൊടിയിലൂടെ നടക്കുന്നതിനിടയിൽ അവരുടെ സംസാരങ്ങൾ കാട് കയറിപോയി.. ഉമ്മമ്മയുടെ കുട്ടികാലത്ത്, അവരുടെ ഉപ്പപ്പയുടെ ഉമ്മ പറഞ്ഞ് കൊടുത്ത കഥകളിലൂടെ അവർ സഞ്ചരിച്ചു.. അതിൽ ഒരു തമ്പുരാട്ടി കുട്ടി അവരുടെ കുടുംബത്തിലേക്ക് കടന്ന് വന്ന കഥയും ഉണ്ടായിരുന്നു..ആ തമ്പുരാട്ടിയുടെ മരണ ശേഷം, അവരുടെ കുട്ടികൾ, അവരുടെ പിതൃ സഹോദരിയുടെ മക്കളായി വളർന്നതും.. അവരുടെ പേരകുട്ടിയുടെ പേരകുട്ടിയുടെ കുട്ടിയാണ്, അവളുടെ ഉപ്പാന്റെ ഉപ്പപ്പയുടെ ഉപ്പാപ്പ എന്നുള്ളതും എല്ലാം ഒരു കഥയായി ആ നടത്തത്തിലൂടെ കടന്ന് പോയി…
പട്ട്പാവാടയും കുപ്പായവും അണിഞ്ഞ് സഹോദരങ്ങളുടെ പിറകെ, ഉമ്മമ്മായുടെ ശകാരവും കേട്ട് ഓടി കളിക്കുന്ന ഫസീലയെ കണ്ട്, പടിഞ്ഞാറെ തൊടിയിൽ തേങ്ങ ഇടാൻ വന്ന കുമാരൻ ചേട്ടന്റെ “നബീസുമ്മാ.. ഫസിയെ കെട്ടിക്കാൻ ആയല്ലോ.. ഫസിയെ.. നിന്നെ ഇപ്പൊ കണ്ടാൽ ലക്ഷ്മീദേവിയെ പോലെ ഉണ്ട്ട്ടോ..” എന്ന ചോദ്യവും പറച്ചിലും അവൾക് തീരെ പിടിച്ചില്ല.. “ഉം” എന്ന മൂളലിൽ ഒതുക്കി അവൾ തിരിഞ്ഞ് നടന്നു.., ആ.. ന്റെ കുമാരാ കെട്ടിക്കാൻ ഒക്കെ ആയിട്ടുണ്ട്, അവളുടെ പഠിപ്പ് ഒരു കൊല്ലം കൂടി ഉണ്ട് അതൂടെ കയ്യട്ടെ കരുതി നിൽക്കാണ്.. പഠിപ്പിന്റെ ഇടയിൽ നടത്തിയാൽ പിന്നെ അത് അവിടെ മുടങ്ങും.. ന്റെ മൈമൂനന്റെ മോൾടെ തന്നെ നിനക്ക് അറിയൂലേ, പഠിപ്പ് മുഴുവൻ ആവാതെ കല്യാണം നടത്തി, പിന്നെ അത് മുഴുവിപ്പിക്കാൻ പറ്റിയില്ല..”
“അതും ശരിയാ.. കുട്ടിയോൾ പഠിക്കണ പ്രായത്തിൽ പഠിപ്പിക്കുക തന്നെ വേണം..””ന്നാലും.. ഉള്ളിൽ ഒരു ആതിയാ.. ഒരു പ്രായം ചെന്നാൽ പിന്നെ കെട്ടിക്കണം.. ഇല്ലേൽ കെട്ടാ ചേരക്കായി നിൽക്കും ന്റെ സുഹ്റയെ പോലെ..”പറഞ്ഞ് മുഴുവിപ്പിക്കാന്, മകളെ കുറിച്ചുള്ള ഓർമകൾ സമ്മതിച്ചില്ല, അതിനെ മുന്നേ കണ്ണീർ കൊണ്ടൊരു പ്രളയം തീർത്തു.. വാർദ്ധക്യത്തിന്റെ നാളുകളിലും സുഹ്റയെ കുറിച്ചുള്ള ഓർമകളും സങ്കടങ്ങളും മാത്രം.. “നിന്റെ അറിവിൽ പറ്റിയ നല്ല വല്ല ആലോചനയും വന്നാൽ പറയാൻ മടിക്കണ്ടാട്ടോ..”
“പിന്നെന്താ.. ഞാൻ അറിയിക്കാം..””ദേ.. കുമാരേട്ടാ.. ഇങ്ങക്ക് അറിയുന്ന വല്ല തെങ്ങ് കയറ്റകാരുമായി ഇങ്ങോട്ട് വരണ്ടട്ടോ.. എനിക്ക് കല്യാണം കഴിക്കണം എന്ന് തോനുമ്പോ ഞനങ്ങട്ട് ആളെ കാണിച്ച് തരണ്ട്.. അല്ലാണ്ട് ആരും അതിന് ബുദ്ധിമുട്ടണ്ട..””ഓ… ആയിക്കോട്ടെ എൻജിനിയർ മാഡം..””കുമാരാ.. ശരിയെന്നാൽ ഞങൾ നടക്കട്ടെ..””ആ.. ശരിയെന്നൽ..”ഫസീലയുടെ വാക്കുകൾ നബീസുമ്മയുടെ കാതുകളിൽ വന്ന് അലയടിക്കും പോലെ, വീണ്ടും ആവർത്തിച്ച് കേട്ട് കൊണ്ടിരുന്നു..
“ഫസീ… മോളെ ഒന്ന് അവിടെ നിന്നേ..””ആ.. എന്താ ഉമ്മമ്മ..””ഫരീ. ., ഫിറോ.. ഇങ്ങൾ നടന്നൂടി ഞാനും ഫസിയും വരാം..””ശരി ഉമ്മാമ്മ…”ഉമ്മമ്മയുടെ വാക്കുകൾ കേട്ട ഫരീദയും ഫിറോസും അവിടെ നിന്നും ഓടിപ്പോയി..”ഫസീ.. ഞാനൊരു കാര്യം ചോദിച്ചാൽ നീ നേര് പറയുമോ..”
“പിന്നെന്താ.. എന്താ ഉമ്മമ്മ ഇങ്ങൾ ചോയ്ക്കി..”
നീകുമാരനോട്പറഞ്ഞത്സത്യമാണോ..””എന്ത്..??””നിനക്ക് ഇഷ്ടപെട്ട ആളെ നീ കണ്ടെത്തി എന്നുള്ളത്..”ഉമ്മമ്മയുടെ പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ടായിരുന്നു അവളുടെ പൊട്ടിച്ചിരി..
“ഹഹഹ.. ഹാ.. എന്റുമ്മമ്മാ ഞാൻ കണ്ട് പിടിച്ചോളാം എന്നാണ് പറഞ്ഞത്, അല്ലാതെ കണ്ടൂ പിടിച്ചു എന്നല്ല.. ആ കുമാരൻ ചേട്ടനോട് പിടിച്ച് നിൽക്കാൻ എനിക്ക് ഇതല്ലാതെ വേറൊരു വഴിയും കണ്ടില്ല.. ഇല്ലെങ്കിൽ അങ്ങേര് നാളെ തന്നെ ഒരു ചെക്കനേയും കൊണ്ട് ഇൗ നടുത്തൊടി തറവാടിന്റെ പടി കയറി വരും.. ഇനിയിപ്പോ എന്തായാലും അതുണ്ടാകില്ല..””സത്യമാണല്ലോ അല്ലേ.. നീ പറഞ്ഞത്..””ഞാൻ പറഞ്ഞത് സത്യമാ.. ഉമ്മമ്മാന്റെ ഫസി കള്ളം പറയും എന്ന് തോന്നുന്നുണ്ടോ..”ഇല്ല എനിക്കെന്റെ മോളെ വിശ്വാസം ആണ്..”
“ഹാ.. എന്നിട്ടണോ ഇൗ പൊല്ലാപ്പ് ഒക്കെ..””അല്ല.. മോളെ, നിന്നെ പോലെ തന്നെ ആയിരുന്നു എന്റെ സുഹ്റയും.. നിന്റെ, നേരത്തെയുള്ള സംസാരവും എല്ലാം കണ്ടപ്പോ എനിക്ക് സുഹ്റയേ ഓർമ വന്നു.. അതാ.. ഞാൻ.. “സുഹ്റ…, ഉപ്പപ്പയും ഉമ്മമ്മയും ഉപ്പയും ആപ്പമാരും മൂത്താപ്പയും അമ്മയിമാരും എല്ലാവരും പറഞ്ഞ് കേട്ടറിവ് മാത്രമുള്ള “സുഹ്റ”, ഉപ്പയുടെ മൂത്ത പെങ്ങൾ, ഉമ്മമ്മന്റെയും ഉപ്പപ്പയുടെയും വലിയ മകൾ.. മുറപ്രകാരം വലിയ അമ്മായി..
തന്റെ പ്രണയ സാഫല്യതിന് ജീവിതാവസാനം വരെ പടപൊരുതിയ ധീര വനിത.. കണ്ടിട്ടില്ലെങ്കിലും കേട്ടറിവുകളിൽ സുപരിചിതം..പഠനകാലത്ത് മൊട്ടിട്ട പ്രണയത്തിന്റെ പേരിൽ, യാതനകളും കുത്തുവാക്കുകളും നേരിടേണ്ടി വന്നിട്ടും, അതിൽ നിന്നും പിന്മാറാതെ, തന്റെ പ്രണയത്തിന് വേണ്ടി നിലകൊണ്ടവൾ…,തന്റെ പ്രണയിതൻ ഇൗ ലോകം വിട്ട് പോയതറിഞ്, പ്രണയത്തെ വരിക്കാനായി കൂടെ പോയവൾ.. പ്രണയമെന്ന സാഗരത്തിൽ വർണിച്ചാലും മതിവരാത്ത അഗാധ പ്രണയത്തിൻ ഉടമ..
തുടരും