22/04/2026

സീത : ഭാഗം 01

രചന – അർച്ചന

നോക്കെത്താ ദൂരതോളം പരന്നു കിടക്കുന്ന ആകാശനീലിമയിൽ പതിയെ കുങ്കുമചുവപ്പ് പരന്നു തുടങ്ങി….. സൂര്യൻ താഴ്ന്നു പോയി… ചന്ദ്രൻ ഉദിച്ചുയർന്നു…… അതുവരെ ഉണ്ടായിരുന്ന ചെറു ചൂട് പോയി…. പകരം കാടിന്റെ ആ പ്രത്യേകതരം കുളിർമ പരത്തികൊണ്ട് ഒരു ഇളം കാറ്റ് തൊട്ടുതലോടി പോയി…. ഇരുളിനെ കീറിമുറിച്ചു ഭൂമിയിലേക്ക് പൂനിലാവ് അരിച്ചിറങ്ങി…. കയ്യിൽ ഉണ്ടായിരുന്ന ഹെൽമെറ്റ്‌ തലയിൽ വച്ച് പതിയെ ആ red and black നിറത്തിൽഉള്ള ബുള്ളറ്റിന്റെ അടുത്തേക്ക് നീങ്ങി… ഇരുട്ടിന്റെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് അതിവേഗം അത് അവിടെ നിന്നും കടന്നു പോയി…….. 🎶🎶Tujhe kaise pata na chala ke main tainu pyaar karein aan tujhe kaise pata na chala ke tera intezaar kardi aann Tere alawa Jaan Gaye sab tujhpe main kinna Mardi aan……🎶🎶 പുതപ്പിനുള്ളിൽ നിന്നും ഒരു കൈ ആ ബെഡിൽ മുഴുവൻ പരതി…..

ആ തിരച്ചിൽ നിന്നത് ബെഡിൽ കിടക്കുന്ന ഫോണിൽ ആണ്….. “”ഹലോ…. “” “”ഹലോ….. ദില്ലു…. നിന്നെ എത്ര നേരം ആയി വിളിക്കുന്നു….. നീ എവിടെ പോയി കിടക്കുവാ…. ഡി… പെണ്ണെ…. ഞാൻ പറയുന്നത് വല്ലോം നീ കേൾക്കുന്നുണ്ടോ……. ഹലോ…. “” ഉറക്കപ്പിച്ചു മാറാതെ അവൾ ബെഡിൽ എഴുന്നേറ്റി രുന്നു…. “”ന്താ മ്മേ….. ഞാൻ ചത്തിട്ടില്ല…. ഇങ്ങനെ ഒച്ചപ്പാട് ആക്കണ്ട…. “” “”ഡി… ഡി…. നിന്റെ സംസാരം കുറച്ചു കൂടുന്നുണ്ട്….”‘ “”അമ്മ ഇതു പറയാൻ ആണോ ഈ വെളുപ്പാൻകാലത്ത് വിളിച്ചത്….. എന്താ കാര്യം എന്ന് പറഞ്ഞാൽ എനിക്ക് പോയി കിടന്നു ഉറങ്ങാം ആയിരുന്നു….. “” “”വെളുപ്പാൻകാലമോ….. ഇപ്പോഴോ….. നിനിക്ക് എന്താ പറ്റിയെ…. നട്ടുച്ചക്ക് കിടന്നു ഉറങ്ങി ബോധം ഇല്ലാതെ ഓരോന്ന് വിളിച്ചു പറയല്ല….. “” “”എന്റെ പൊന്ന് അമ്മുക്കുട്ടി….. വിളിച്ച കാര്യം ഒന്ന് പറഞ്ഞാലും… “” “”നിന്റെ ഈ നട്ടുച്ചക്ക് കിടന്നുള്ള ഉറക്കം ഞാൻ നിർത്തി തരുന്നുണ്ട്…. നീ ഇങ്ങോട്ട് വാ…. “”

“”ഈൗ…. എനിക്ക് ഇനി 2 കൊല്ലം കൂടി ഉണ്ട് മോളെ… എന്നിട്ടേ ഞാൻ അങ്ങോട്ട് വരുന്നുള്ളു…”” “”ആഹാ…. നാളെ രാവിലെ നീ നാട്ടിൽ എത്തിയിരിക്കണം…. മനസിലായല്ലോ… ഞാൻ അത് പറയാൻ ആണ് വിളിച്ചത്….ഇനി അതും ഇതും പറഞ്ഞു ഒഴിഞ്ഞു മാറാൻ നിൽക്കണ്ട…ഒരു വർഷം ആയി നീ ഇങ്ങോട്ട് വന്നിട്ട്… ബാംഗ്ലൂരിൽ പോയി പഠിക്കണം എന്ന് പറഞ്ഞപ്പോൾ എല്ലാവരും എതിർത്തു… പക്ഷെ ഞാൻ നിനക്ക് വേണ്ടി പറഞ്ഞത് കൊണ്ട് മാത്രം ആണ് നീ ഇപ്പോ അവിടെ ഇരിക്കുന്നത്….. മനസിലായല്ലോ….അതുകൊണ്ട് നാളെ തന്നെ നീ ഇവിടെ എത്തിയിരിക്കണം… “” “”അമ്മേ പ്ലീസ്….. ഒരു രണ്ടു വർഷം കൂടി അല്ലെ… എന്നിട്ട് ഞാൻ ഒരു കിടുക്കാച്ചി എൻട്രി ഒക്കെ ആയി അങ്ങോട്ട് വരൂലേ…. പ്ലീസ്…. “” “”നിന്റെ പ്ലീസ് ഒന്നും എനിക്ക് വേണ്ട…. നാളെ രാവിലെ ഇവിടെ നീ ഉണ്ടായിരിക്കണം…”” “”അമ്മേ…. അങ്ങോട്ട് വരാൻ ഇപ്പോ ട്രെയിൻ ഒന്നും ഇല്ല… ഇന്ന് രാത്രിക്ക് ആണ് ട്രെയിൻ…..അങ്ങനെ രാത്രിക്ക് ഒന്നും പെൺകുട്ടികൾ ഇറങ്ങി നടക്കാൻ പാടില്ല അമ്മേ….. ഇന്നത്തെ കാലം മോശം ആണ്…. “”

“”അച്ചോടാ….. എന്റെ മോൾക്ക് ഇതൊക്കെ അറിയോ….. എന്നിട്ട് ആണോടി നീയും നിന്റെ വാലുകളും കഴിഞ്ഞ ആഴ്ച നൈറ്റ്‌ ഷോക്ക് പോയി തിരിച്ചു വരുമ്പോൾ പോലീസ് പിടിച്ചതും ആ പോലീസിനെ പോലും ചാക്കിൽ ആക്കി ഊരിപോന്നതും…….. വെറുതെ എന്റെ വായിൽ നിന്ന് നല്ല നാലു വർത്താനം നീ കേൾപ്പിക്കണ്ട…. നിന്നെ ആരും ഒന്നും ചെയ്യില്ല…. നീ ആരെയും എന്തെങ്കിലും ചെയ്യാതെ ഇരുന്നാൽ മതി…. “” “”അമ്മേ…….. എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ.. എന്നെ ആരെങ്കിലും തട്ടികൊണ്ട് പോയാലോ… പിന്നെ നിങ്ങൾക്ക് ഒക്കെ ആരാ ഉള്ളത്… പ്ലീസ് അമ്മേ……ഞാൻ വരുന്നില്ല….. പ്ലീസ്… “” “”നിന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാൽ അതുപോലെ തിരിച്ചു കൊണ്ട് തരും…. അതിൽ എനിക്ക് യാതൊരു സംശയവും ഇല്ല…. അതുകൊണ്ട് ഇന്ന് രാത്രി തന്നെ ട്രെയിൻ കേറിക്കോ….. ഇനി ഇങ്ങോട്ട് ഒന്നും പറയണ്ട…. “” “”അതിനു മാത്രം ഞാൻ ഇപ്പോൾ എന്തിനാ അങ്ങോട്ട് വരുന്നേ…. അതെങ്കിലും പറ… “” “”അതൊക്കെ ഉണ്ട്….. രണ്ടു ദിവസം കഴിഞ്ഞാൽ അശ്വതിയുടെ കല്യാണം ആണ്…. ഈ ഒരു കൊല്ലം കൊണ്ട് നീ അവളെ മറന്നോ… അവൾ പറഞ്ഞിരുന്നു നിന്നെ വിളിച്ചിട്ട് വരുന്നില്ല എന്ന് പറഞ്ഞത്….. നീ എന്തായാലും വരണം…. “” “അമ്മേ….. ഹലോ….. ഹലോ….. ഹലോ…. “” അപ്പോഴേക്കും കാൾ കട്ട് ആയി…. ദേഷ്യത്തിൽ ഫോണും ബെഡിൽ ഇട്ടു അവൾ ഒന്നു കൂടി പുതച്ചു മൂടി കിടന്നു….

ഡി പോത്തേ…. നീ ഇനിയും എഴുന്നേറ്റില്ലേ……എത്ര നേരം ആയി കിടന്നു ഉറങ്ങുന്നു…. എന്റെ പൊന്ന് ഹനു…. ഒരു 5 മിനുട്ട് കൂടി…. ദാ ചായ… നീ ഇത് കുടിച്ചിട്ട് കിടക്കു…. അല്ലെങ്കിൽ അത് തണുത്തു പോയി എന്നും പറഞ്ഞു എനിക്ക് ആദ്യേ ചൂട് ആക്കി തരാൻ ഒന്നും കഴിയില്ല… ഇപ്പോൾ തന്നെ 6 മണി ആയി…. 6 മണിയോ…… 😲😲 കിടക്കയിൽ നിന്നും അവൾ വേഗം എഴുന്നേറ്റു…. പിന്നെ ഒരൊറ്റ ഓട്ടം ആയിരുന്നു ബാത്‌റൂമിലേക്ക്.. കുളിയും നനയും ഒക്കെ 10 മിനുട്ട് കൊണ്ട് തീർത്തു ഹനു കൊണ്ടുവന്ന ആ ചൂട് ചായയും കുടിച്ചു കൊണ്ട് ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി…. ഇതൊക്കെ കണ്ടു ഹനു വായും പൊളിച്ചു നിൽക്കുന്നുണ്ട്… ഡി…. നിനിക്ക് ശെരിക്കും വട്ട് തന്നെ ആണോ….. അതിന് അവൾ ഒന്ന് ഇളിച്ചു കൊടുത്തു ബാഗ് പാക്ക് ചെയ്തു….. ശേഷം ആ ചായ കപ്പും കൊണ്ട് നേരെ ബാൽക്കണിയിലേക്ക് ചെന്നു…. പിന്നാലെ ഹനുവും…… എന്താ ഡി… നീ ഇപ്പോൾ ഇതൊക്കെ പാക്ക് ചെയ്തു എങ്ങോട്ടാ പോകുന്നെ…. വീട്ടിലേക്ക്… വീട്ടിലേക്കോ…..??? എന്നിട്ട് നീ ഇപ്പോഴാണോ പോകുന്ന കാര്യം പറഞ്ഞത്….

അത്…. ഞാൻ….. നിനിക്ക് എന്താ പറ്റിയെ…. ഇനി ഒരിക്കലും അങ്ങോട്ട് പോകില്ല എന്ന് പറഞ്ഞു കരഞ്ഞിരുന്ന നീ തന്നെ ആണോ ഇപ്പോൾ അങ്ങോട്ട് പോകാൻ റെഡി ആയി നിൽക്കുന്നെ….. അമ്മ ഉച്ചക്ക് വിളിച്ചിരുന്നു….. അങ്ങോട്ട് പോകാൻ പറഞ്ഞു……നാളെ തന്നെ അവിടെ എത്താൻ പറഞ്ഞു….. അതുകൊണ്ട് ആണ് പോകുന്നത്…. പിന്നെ രണ്ടു ദിവസം കഴിഞ്ഞാൽ അശ്വതിഏച്ചിയുടെ കല്യാണം ആണ്….. പോകണം……അവനോടുള്ള ദേഷ്യത്തിൽ ഞാൻ എന്തിന് നാട്ടിൽ പോകാതെ നിൽക്കണം….. അങ്ങനെ പോകാതിരുന്നാൽ ഞാൻ തന്നെയാണ് തോൽക്കുക…… എന്താണ് എന്റെ മറിയാമ്മയും മൈദപൊടിയും കൂടി ഒരു അന്താരാഷ്ട്ര ചർച്ച…. ഈ ചേച്ചിയോട് കൂടി ഒന്ന് പറ….. മറിയാമ്മ നിന്റെ #*&%$@&*………………****** തൊഴുതു…..പറ്റിപ്പോയി….. വിട്ട് കളയണം എന്റെ പൊന്ന് ഹൻസ മറിയം…..എന്ന മറിയാമ്മേ…. 😆😆😆 ഡി….ഡി…നീ മിണ്ടരുത് ആനതടിച്ചി…. തടിച്ചി…. ഈ ഞാനോ…. ഇത്രേം സ്ലിംബ്യൂട്ടി ആയ എന്നെ തടിച്ചി എന്നോ…. ബ്ലാഹ്…. നിന്നെ ഞാൻ ഇന്ന് കൊല്ലും പട്ടി…. തല്ലലും കൊല്ലലും ഒക്കെ പിന്നെ…. ആദ്യം ഈ കാര്യത്തിൽ തീരുമാനം ഉണ്ടാക്കു…..എന്ന് ഹനു പറഞ്ഞപ്പോൾ ഏതു കാര്യം എന്ന നിലക്ക് ആഷു നിൽക്കുന്നുണ്ട്….

അപ്പോൾ തന്നെ ഹനു എല്ലാകാര്യവും അവൾക്ക് പറഞ്ഞു കൊടുത്തു.. ദില്ലു…. എന്നിട്ട് നീ പോകാൻ തീരുമാനിചോ… ആ… ഞാൻ പോകും….ഇല്ലെങ്കിൽ അമ്മ വന്നു എന്നെ എന്തായാലും കൊണ്ടു പോകും…. അതിലും നല്ലത് ഞാൻ പോകുന്നത് അല്ലെ… മ്മ്മ്…. എങ്കിൽ ഞാൻ ടിക്കറ്റ് ബുക്ക്‌ ചെയ്യാം… അതും പറഞ്ഞു ഹനു പോയി…. 🔹🔹🔹🔹 9 മണിക്ക് ആണ് ട്രെയിൻ… അതുകൊണ്ട് ഫുഡ്‌ ഒക്കെ കഴിച്ചു ഞങ്ങൾ മൂന്നു പേരും കൂടി റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു…. ട്രെയിൻ വന്നതും അവരോടൊക്കെ യാത്ര പറഞ്ഞു ഞാൻ ട്രെയിനിൽ കയറി… ട്രെയിൻ പതിയെ നീങ്ങി തുടങ്ങി….. ഹെഡ്‌സെറ്റ് എടുത്തു വച്ച് പാട്ട് കേട്ട് ഞാൻ ആ വിന്ഡോയിൽ തല വച്ച് കണ്ണടച്ച് കിടന്നു…… പതിയെ പഴയ ഓർമകളിലേക്ക് ഞാൻ വഴുതിവീണു…. ഞാൻ ഏറെ സന്തോഷിച്ച…. എന്നെ ഏറെ വേദനിപ്പിച്ച ആ നിമിഷങ്ങളിലേക്ക്………. ❇️❇️❇️❇️❇️❇️ ( തുടരും )