രചന – അശ്വതി അച്ചൂസ്
അവന്റെ മുഖം മാറിയത് കണ്ട് അജിക്ക് ചിരി വന്നു.
“ഹരിയേട്ടാ ഇത് അജി… എന്റെ ഒപ്പം വർക്ക് ചെയുന്ന “.
“മനസിലായി ”
“അജി ഇരിക്ക് ടാ ഞാൻ ചായ എടുത്തു വരാം ”
“ഓക്കേ ദിയ ”
അവൻ അവിടെ കിടന്ന കസേര ഹരിക്ക് അരികിലേക്ക് നീക്കിയിട്ടു.
“എന്നെ ഓർമ്മയുണ്ടോ ”
“ഉം. എന്റെ ദിയയെ വിട്ട് കൊടുക്കില്ല എന്ന് പറഞ്ഞ ആളല്ലേ ”
“ഓഹോ മറന്നിട്ടില്ല ”
“അവളോടൊപ്പമുള്ള ആരെയും ഞാൻ മറക്കാറില്ല.”
“നല്ലതാ മറവി അത്ര നല്ലതല്ല ”
“നീ എന്തിനാ വന്നത് എന്നെ ഇരിട്ടേറ്റ് ചെയ്യാൻ ആണോ ”
“ഏയ് ഞാൻ അത്രക്കാരൻ ഒന്നും അല്ല. ”
“പിന്നെ എന്തിനാ വന്നത് ”
“ദിയ ഓഫിസിൽ വന്നിട്ട് കുറെ നാളായല്ലോ ഇപ്പൊ ഇങ്ങനെ ഒരു അപകടവും ഉണ്ടായി. അവൾ എന്തായാലും ഇനി ഓഫിസിൽ വരില്ല. എന്നാ പിന്നെ അവളെ ഒന്ന് കാണാം എന്ന് കരുതി ”
ഹരിക്ക് അരിശം തോന്നി. ദിയയെ കാണാൻ വന്നു പോലും. അതും ഇത്ര ഓപ്പൺ ആയി തന്നോട് തന്നെ പറയുന്നു.
“നീ എന്തിനാ അവളെ കാണുന്നെ ”
അല്പം വലിഞ്ഞത് കൊണ്ട് അവന് വേദനിച്ചു.
“ഏയ് പതുക്കെ എന്തിനാ ഇത്രക്ക് ദേഷ്യം ”
അവൻ അതിന് മറുപടി പറയും മുന്നേ ദിയ കടന്ന് വന്നു.
അവനെ ഒന്ന് കലിച്ചു നോക്കിയിട്ട് ഹരി ദിയയെ നോക്കി ചിരിച്ചു.
“ദാ ചായ കുടിക്ക് അജി ”
“താങ്ക്സ് ടാ ”
‘എന്താ ഓഫീസിൽ വിശേഷം ”
“താൻ ഇല്ല എന്നത് ഒഴിച്ചാൽ വേറെ ഒന്നും ഇല്ല. വർക്ക് ഇവിടെ ഇരുന്ന് ചെയ്താലും പോരേ ഡോ ”
“മതി. ഞാൻ നോക്കട്ടെ. സമയം പോലെ ”
“ഞാൻ ഇറങ്ങട്ടെ എന്നാൽ. ചുമ്മ ഒന്ന് വന്നു എന്നേ ഉള്ളൂ ”
അവൻ കുടിച്ച ഗ്ലാസ് അവളെ ഏല്പിച്ചു
“അജി നീ ഫ്രീ ആയാൽ വാ ഒരു കാര്യം ഉണ്ട് ”
അവൻ പെട്ടന്ന് ഹരിയെ നോക്കി.
എന്ത് കാര്യം എന്ന മട്ടിൽ അവൻ ദിയയെ നോക്കി
“എന്നാൽ ഓക്കേ. ഞാൻ രണ്ട് ദിവസം കഴിഞ്ഞ് വരാം ”
“ഓക്കേ ടാ ”
അവൾ അവനൊപ്പം പോകുന്ന കണ്ട് ഹരി പെട്ടന്ന് ദിയയെ വിളിച്ചു
“താൻ പൊയ്ക്കോ ടാ. ഞാൻ രണ്ട് ദിവസം കഴിഞ്ഞു വരാം ”
“ശരി ”
അവൾ തിരികെ ഹരിക്ക് അരികിലേക്ക് എത്തി.
“എന്താ ഹരിയേട്ടാ ”
“നീ…”
“ഞാൻ?”
“ഒന്നൂല്ല ”
അവന്റെ മുഖം മാറിയത് കണ്ട് അവൾ അവന്റെ അരികിൽ ഇരുന്നു.
“എന്താ ഹരിയേട്ടാ ”
“അവനെ എനിക്ക് അത്ര ഇഷ്ടപ്പെടുന്നില്ല ”
“ആരെ അജിയേയോ ”
“ഉം ”
“അവൻ കുഴപ്പകാരൻ ഒന്നും അല്ല ഹരിയേട്ടാ ”
“എന്ന് ആരു പറഞ്ഞു ”
“കുഴപ്പകാരൻ ആണെന്ന് ആര് പറഞ്ഞു ”
“അവൻ തന്നെ ”
“എന്ത് പറഞ്ഞു ”
“അവൻ എന്നെ കാണാൻ വന്നിരുന്നു ”
“എന്ന് ”
“കല്യാണത്തിന് മുന്ന് ”
“എന്നിട്ട്”
“നിന്നെ ആർക്കും വിട്ട് തരില്ല എന്ന് പറഞ്ഞു ”
“ആര് അജിയോ ”
അവൾക്ക് ചിരി വന്നു
ഹരി പക്ഷെ കട്ട കലിപ്പിൽ തന്നെ ആയിരുന്നു.
“അതവൻ ചുമ്മാ പറഞ്ഞതാണ്. അവൻ എന്റെ ബെസ്റ്റ് ഫ്രഡ് ആണ് ”
അവൻ മറുപടി നൽകിയില്ല.
ദിയ അവന് അരികിൽ വന്നിരുന്നു.അവന്റെ മുഖം തനിക്ക് നേരെ പിടിച്ചു കണ്ണിൽ കണ്ണുനീർ തിളക്കം.
“നിച്ചുവിനോട് സ്നേഹം ഉള്ളത് കൊണ്ടൊന്നും അല്ല…. എനിക്ക് ഹരിയേട്ടനെ കിട്ടാൻ വേണ്ടിയാണ് ഈ വിവാഹത്തിന് സമ്മതിച്ചത് എന്ന് ഹരിയേട്ടനോട് പറയും എന്ന് അജി പറഞ്ഞിരുന്നു. പക്ഷെ അവൻ വന്ന് അങ്ങനെ ആണ് പറഞ്ഞത് എന്ന് എനിക്കറിയില്ലായിരുന്നു.
അതവൻ ചുമ്മ പറഞ്ഞതായിരിക്കും. ഹരിയേട്ടൻ അല്ലാതെ മറ്റാരും എന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്ന് ഹരിയേട്ടന് അറിയില്ലേ. പിന്നെ എന്താ ”
അവളുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ അങ്ങനെ ഒന്നും പറയണ്ടായിരുന്നു എന്ന് അവന് തോന്നി.
“സോറി… ഞാൻ അങ്ങനെ കരുതിയല്ല ”
അവളുടെ നിറഞ്ഞ കണ്ണുകൾ ഹരി തുടച്ചു
“സോറി ”
“ഞാൻ അവനോട് ഇങ്ങോട്ട് വരണ്ട എന്ന് പറയാം ”
“ഏയ് വേണ്ടഡോ ”
“എന്റെ ഹരിയേട്ടന് വിഷമം തോന്നുന്ന ഒന്നും നമുക്കിടയിൽ വേണ്ട.”
അവന്റെ നെറ്റിയിൽ പതിയെ ഉമ്മ വെച്ച് അവൾ എഴുന്നേറ്റു.
അവളെ താൻ വേദനിപ്പിച്ചോ…. അറിയുന്നില്ല…. അറിയുന്നില്ല. അവളുടെ സാമിപ്യം പോലും താൻ ആർക്കും വിട്ട് കൊടുക്കില്ല . അവൻ ഉറപ്പോടെ മനസ്സിൽ പറഞ്ഞു.
ദിയ ആകെ അസ്വസ്ഥയായിരുന്നു. എന്ത് പറ്റി ഹരിയേട്ടന്. ഇത്രക്ക് വിഷമിക്കാൻ മാത്രം അജി എന്തായിരുന്നു പറഞ്ഞു കാണുക. വേറെ വല്ലതും ഒന്നും അറിയുന്നില്ല. അവനെ ഒഴിവാക്കാൻ പറ്റില്ല. തനിക്ക് ഏത് കാര്യത്തിനും ഓടി വരുന്നത് അവനാണ്. അധികം ചിന്തിക്കാൻ നിന്നാൽ ശരിയാകില്ല. അവൾ ഫോൺ എടുത്ത് ഡയൽ ചെയ്തു.
“ഹലോ ”
“എന്തെ ദിയ ”
“അജി എടാ അത്യാവശ്യം ആയിട്ട് എനിക്ക് നിന്നെ ഒന്ന് കാണണം.”
“കാര്യം പറ ദിയ ”
“നേരിൽ പറഞ്ഞാലേ നിനക്ക് അത് മനസിലാകൂ. ”
“ഞാൻ ഇപ്പോ വന്നല്ലേ ഉള്ളു അവിടെ നിന്ന് പിന്നെ ”
അവൻ പകുതിക്ക് വെച്ച് നിർത്തി
“പിന്നെ ”
“ഹരിക്ക് ഇഷ്ടപെടില്ല ”
“ശരി നീ എവിടെയാ ഇപ്പൊ ”
“പാർക്കിന് അടുത്തെത്തി ”
“നിൽക്കു. ഞാൻ അങ്ങോട്ട് വരാം അതാണ് നല്ലത് ”
അവൾ കാൾ കട്ട് ചെയ്തു.
അവൾ ചെല്ലുമ്പോൾ അജി ഒരു സീറ്റിൽ ഇരിക്കുകയായിരുന്നു.
“എന്താ ഇത്ര അത്യാവശ്യം ”
“പറയാം ”
അവൾ വന്ന് സീറ്റിൽ ഇരുന്നു.
“നീ എന്തേലും എന്നെകുറിച്ച് ഹരിയേട്ടനോട് പറഞ്ഞോ ”
“നിന്നെ കുറിച്ചോ?. എന്ത് പറയാൻ ”
“ഒന്ന് ഓർത്തു നോക്ക് ”
“ഇല്ല ”
“നീ അയാളെ കാണാൻ പോയിരുന്നോ ”
അവൻ ഒന്ന് ഓർത്തു
“ആ ശരിയാണ് പോയിരുന്നു “.
“എന്തിനാ പോയത്
“അത് ഞാൻ ചുമ്മാ പോയതാണ് ”
“എന്നിട്ട്… നീ എന്നെ പറ്റി വല്ലതും പറഞ്ഞോ ”
“ഉം ”
“എന്താണ് എന്ന് വെച്ചാൽ ഇന്ന് തന്നെ പറഞ്ഞു തീർക്ക്. എന്തിനാ ഇങ്ങനെ ചോദിപ്പിക്കുന്നത് ”
“അത്… പിന്നെ സത്യം പറഞ്ഞാൽ അയാൾക്ക് നിന്നോട് ശരിക്കും സ്നേഹം ഉണ്ടോ അതോ പറ്റിക്കൽ ആണോ എന്ന് നോക്കാൻ ആണ് പോയത്. അതിന്റെ ഭാഗമായി ഞാൻ….”
അവൻ തല ഉയർത്തി അവളെ ഒന്ന് നോക്കി
“നിന്നെ ആർക്കും വിട്ട് കൊടുക്കില്ല എന്ന് പറഞ്ഞു ”
“എടാ ദുഷ്ടാ വെറുതെ അല്ല നിന്നെ എനിക്കൊപ്പം കാണുമ്പോൾ ആൾക്ക് ഒരു കലിപ്പ് ഇപ്പോഴല്ലേ മനസിലായത് ”
“വീട്ടിൽ വല്ല പ്രശ്നം ഉണ്ടേൽ ഞാൻ സോറി പറയാൻ വരാടാ ”
“വേണ്ട…. നിന്നെ എങ്ങനെ ഞാൻഇനി വിശ്വസിക്കും ”
“നീ ചോദിച്ചപ്പോൾ തന്നെ ഇങ്ങനെ എല്ലാം തുറന്ന് പറഞ്ഞില്ലേ ഞാൻ അപ്പോ എന്നെ വിശ്വസിക്കാലോ ”
“ആലോചിക്കണം ”
“പിന്നീട് ഞാൻ ആലോചിച്ചപ്പോൾ നിന്നെ ഫ്രണ്ട് ആയി കാണുന്നത് ആണ് നല്ലത് എന്ന് തോന്നി. സൗഹൃദം ഒരിക്കലും നഷ്ടപ്പെടില്ലലോ ”
അവൾ മറുപടി പറഞ്ഞില്ല
“എനിക്ക് തന്നോട് കൊണ്ട് പിടിച്ച പ്രേമം ഒന്നും ഇല്ലായിരുന്നു. താൻ എന്നെ നല്ലൊരു ഫ്രഡ് ആയാണ് കാണുന്നത് എന്ന് എനിക്കറിയാം. നിനക്ക് അബദ്ധം ഒന്നും പറ്റരുത് എന്ന് തോന്നി അതാ ഞാൻ ”
അവൻ അവളെ നോക്കി.
“എടാ, വേണേൽ ഞാൻ വന്ന് അളിയനോട് മാപ്പ് പറയാം ”
ദിയ പെട്ടന്ന് അവനെ നോക്കി. പിന്നെ പൊട്ടിച്ചിരിച്ചു
“ഇത്ര വേഗം അളിയൻ ആകുമെന്ന് ഞാൻ കരുതിയില്ലാട്ടോ ”
അത് കേട്ട് അവനും ചിരിച്ചു
“എന്തായാലും ഇനി നീ ഫ്രീ ആയാൽ വാ ഹരിയേട്ടൻ പെർഫെക്ട് ആകും മുന്നേ ചെയ്തു തീർക്കേണ്ട ചില ജോലികൾ ഉണ്ട് ”
“അതെന്താ ”
“ഇപ്പോ പറയാൻ സമയം ഇല്ല. നീ വരില്ലേ ”
“ലീവ് എടുത്ത് വരും ഞാൻ പിന്നല്ലാതെ ”
“എന്നാ ശരി കാണാം. ഞാൻ ഇപ്പൊ പോട്ടെ ”
“ഓക്കേ ”
അവൾ തിരികെ വീട്ടിൽ എത്തി. അപ്പോൾ അതാണ് കാര്യം. സാരമില്ല തത്കാലം അതങ്ങനെ പോകട്ടെ. ഹരിയേട്ടൻ എണീക്കും മുന്നേ കുറച്ചു കാര്യങ്ങൾ ചെയ്യണം. ശ്രീ ബാല….. അവരുടെ രണ്ട് കുഞ്ഞുങ്ങൾ… അതിൽ ഒരാൾ എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്ന് മനസ് പറയുന്നു. ഒരു പക്ഷെ ഹരിയേട്ടന് എത്തിപ്പെടാൻ കഴിയാത്ത ഒരിടം. അവിടേക്ക് ഒരുപക്ഷെ തനിക്ക് എത്തിപ്പെടാൻ തീർച്ചയായും കഴിയും…. കഴിയണം.
******
രണ്ട് ദിവസം കഴിഞ്ഞ് അജി വീണ്ടും വന്നു. എന്തോ ഇപ്പോൾ ഹരിക്ക് അവനെ കണ്ടിട്ടും പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല.
ദിയ താൻ അറിഞ്ഞ കാര്യങ്ങൾ മുഴുവൻ അജിയെ പറഞ്ഞു കേൾപ്പിച്ചു.
“എന്നിട്ട്… ഞാൻ ഇപ്പോ എന്ത് വേണം താൻ പറയും പോലെ ”
“നീ എനിക്ക് വേണ്ടി മൂന്നാർ വരെ ഒന്ന് പോകണം ”
“പോയിട്ട് ”
“പോയിട്ട് ”
അവൾ ച്ചുറ്റും ഒന്ന് നോക്കി പതിയെ ബാക്കി പറഞ്ഞു.
“ഓക്കേ ഇത് ഞാൻ ഏറ്റു ”
“എടാ അപ്പോ നിന്റെ ജോലി ”
“അങ്ങനെ പോകുന്ന ജോലി ആണേൽ പോട്ടെ പകരം നിങ്ങടെ കമ്പനിയിൽ ഒരു ജോലി തന്ന മതി ”
“അതൊക്കെ ഓക്കേ ആണ്.”
“എന്നാൽ രണ്ട് ദിവസം. അത് കഴിഞ്ഞ് എല്ലാ ഒക്കെ ആക്കി വരും ഞാൻ. പോരേ ”
“പോകും മുന്നേ എന്നേ ഒന്ന് വിളിക്കണം മറക്കരുത് ”
“വിളിക്കാം ഒക്കെ ”
“ഓക്കേ
“ടാ പിന്നെ തല്ക്കാലം ഹരിയേട്ടൻ ഇതൊന്നും അറിയണ്ട ”
“ശരി. ഞാൻ ഒരു നല്ല ഫ്രണ്ട് ആണെന്ന് തെളിയിക്കാൻ കിട്ടിയ അവസരമാണ് അത് എന്തായാലും തത്കാലം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല ”
“എന്നാ ശരി ”
അവർ പോയപ്പോൾ ഹരി പതിയെ ചോദിച്ചു
“എന്തായിരുന്നു ഒരു രഹസ്യം ”
അവൾ അവനെ കനപ്പിച് ഒന്ന് നോക്കി
“അല്ല ചോദിച്ചു എന്നേ ഉള്ളു ”
“ഉം ”
ആ മൂളലിൽ തന്നെ അതവൾക്ക് ഇഷ്ടപെട്ടില്ല എന്ന് മനസിലായി. അവൻ പിന്നീട് ഒന്നും ചോദിച്ചില്ല.
പിറ്റേന്ന്
“ഹരിയേട്ടാ ”
“ഉം ”
“ഒരു കാര്യം ചോദിക്കട്ടെ ”
“ഉം ”
“ദേഷ്യപെടോ ”
“ഇല്ല ”
“അതിന് കാര്യം കേട്ടില്ലല്ലോ ”
“തനിക്ക് എന്തും ചോദിക്കാം അതിനുള്ള അവകാശം ഉണ്ട്. എനിക്ക് തിരിച്ചും ആ അവകാശം ഉണ്ട് എന്ന് ഓർമ്മ വേണം. ചോദിച്ചോ ”
“അതിന് ശേഷം ഹരിയേട്ടൻ അങ്ങോട്ട് പോയിട്ടേ ഇല്ലേ ”
“എങ്ങോട്ട് ”
“മൂന്നാറിലേക്ക് ”
“ഇല്ല… ഉണ്ട് ഒരു തവണ. പിന്നെ വീട് പൂട്ടി തക്കോൽ എടുത്ത് മടങ്ങി ”
“ആണോ എന്നിട്ട് ആ താക്കോൽ എവിടെ ”
“അകത്തു ഒരു ഷെൽഫ് കണ്ടില്ലേ. അതിൽ ഒരു ബ്രൗൺ കളർ പെട്ടിക്ക് അകത്ത് ഉണ്ട് ”
“ഉം ”
“എന്താ….. തനിക്ക് അങ്ങോട്ട് പോകാൻ വല്ല പ്ലാനും ഉണ്ടോ ”
“തനിച്ചോ?… ഇല്ല ”
“പിന്നെ ”
“ഹരിയേട്ടൻ ഒന്ന് ഓക്കേ ആയിട്ട് ഒന്നിച്ചു ഒന്ന് പോകാൻ ”
അവൻ പെട്ടന്ന് മൂഡ് ഓഫ് ആയി
“എന്തെ ”
“അങ്ങോട്ട്…. പോണോ?”
“ഒരാഗ്രഹം പറഞ്ഞു എന്നേ ഉള്ളു. ഇഷ്ടം ഇല്ലേ വേണ്ട ”
“വേണ്ട പോകാം. തന്റെ ഇഷ്ടം അല്ലെ.”
“ശരിക്കും കൊണ്ട് പോകോ ”
“ഉം. പോകാം “.
“താങ്ക്സ് ”
അവൾ ചിരിച്ചു. അവളുടെ മുഖത്ത് വിരിഞ്ഞ സന്തോഷം… സത്യം പറഞ്ഞാൽ അത് കണ്ടില്ല എന്ന് നടിക്കാൻ ആകില്ല. എത്ര ചെറിയ ആഗ്രഹമാണ് അത്. അല്ലെങ്കിലും ദിയയെയും കൂട്ടി അങ്ങോട്ട് പോകണം എന്ന് കരുതിയതല്ലേ അഞ്ചു വർഷം മുന്ന്. ഇപ്പോൾ ഇങ്ങനെ എങ്കിലും അത് നടക്കട്ടെ.
“എന്തെ ഹരിയേട്ടാ ”
“ഒന്നൂല്ല നിന്റെ സന്തോഷം കണ്ട് നോക്കി എന്നേ ഉള്ളൂ ”
“ഹരിയേട്ടൻ പറഞ്ഞ ആ കഥയിലെ വീട്…. അല്ല കൊച്ചു സ്വർഗം കാണാൻ ഒരു കൊതി അത്രേ ഉള്ളൂ ”
“ഉം ”
ആരോ വരുന്നു ശബ്ദം കേട്ട് ഹരി ഒന്ന് കാതോർത്തു.
“ആരോ വരുന്നുണ്ട് “.

by