രചന – രോഹിണി ആമി
കുറച്ചുനേരം സേതുവിന്റെ സ്നേഹത്തണലിൽ സ്വയം മറന്നു നിന്ന അമല ബോധം വന്നതുപോലെ സേതുവിനെ തള്ളിനീക്കി………… പിറകിലേക്ക് വെച്ചുപോയ സേതു അമലയുടെ കയ്യിൽ പിടിച്ച് വലിച്ച് ഒന്നുകൂടി ചേർത്തുനിർത്തി………….. ചേതൂ……. അമ്മുമ്മേനെ എന്തിനാ ഉദ്രവിച്ചുന്നേ………………. പിറകിൽനിന്ന് ദേഷ്യത്തിൽ വന്ന ശബ്ദം കേട്ട് അമലയുടെ കയ്യിലെ പിടുത്തം വിട്ടു കണ്ണടച്ചു നിന്ന് സേതു പറഞ്ഞു…………..
ഈശ്വരാ കാന്താരി എഴുന്നേറ്റു……………ഞാൻ ഇനി മുണ്ട് തലയിലിട്ട് നടക്കണമല്ലോ…………. നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ എന്നെ ഇവൾ നാറ്റിക്കുമല്ലോദൈവമേ…………… സേതുവിന്റെ പറച്ചിൽ കേട്ട് അമലു വാ പൊത്തി ചിരിച്ചു…………….അമ്മൂട്ടി ഇടയിൽ കയറി അകറ്റിനിർത്തി രണ്ടാളെയും മാറി മാറി നോക്കി ………..സേതു അമ്മൂട്ടിയെ കയ്യിലെടുത്തു പറഞ്ഞു……………. കള്ളിപ്പെണ്ണ് എഴുന്നേറ്റോ……..ചേതു അമ്മൂമ്മയെ ഉപദ്രവിച്ചത് അല്ലല്ലോ……… അമ്മൂമ്മയുടെ കണ്ണിൽ കരട് പോയപ്പോൾ ഊതിക്കൊടുത്തതല്ലേ…………. അമ്മൂട്ടിയെ വിളിക്കാനൊരുങ്ങിയതാണ് അമ്മൂമ്മ…….. ഞാൻ എടുത്തു തരാമെന്ന് പറഞ്ഞ് പിടിച്ചുനിർത്തിയതല്ലേ…………….
സത്യമാണോ എന്നറിയാൻ അമ്മൂട്ടി അമ്മുമ്മയുടെ മുഖത്തേക്ക് നോക്കി……………സേതു പ്ലീസ്………എന്നു പറഞ്ഞു കണ്ണുകൾ കുറുക്കി……………… അമല അമ്മൂട്ടിയെ നോക്കി തലയാട്ടി സത്യം ആണെന്ന് പറഞ്ഞു……………… അവൾക്ക് നേരെ കൈ നീട്ടി അവളെയെടുത്തു…………… അവളാണെങ്കിൽ അമലയുടെ കണ്ണ് പിടിച്ച് നോക്കുന്നുണ്ട് എന്തെങ്കിലും പറ്റിയോന്ന് അറിയാൻ ………. ഇടയ്ക്ക് ഊതി കൊടുക്കുന്നുണ്ട്…………….അവളെയും കൂട്ടി അടുക്കളയിലേക്ക് പോയി………….. തിരിഞ്ഞുനോക്കിയപ്പോൾ ഭിത്തിയിൽ ചാരി അതേ നിൽപ്പ് നിൽപ്പുണ്ടായിരുന്നു സേതു……..
സേതു അമലയെ നോക്കി നിൽക്കുന്നത് കണ്ട അമ്മൂട്ടി അമലയുടെ തോളിലിരുന്ന് കൊഞ്ഞനം കുത്തി കാണിച്ചു……………… സേതു നാക്കു നീട്ടി അടി എന്ന് തിരിച്ചും കാണിച്ചു……………..
വീട്ടിലെത്തിയിട്ടും ഹേമന്തിന് ആകെയൊരു സമാധാനക്കേട് ആയിരുന്നു…………… ആലോചിച്ച് കിടന്നിരുന്ന ഹേമന്തിനരികിൽ കുഞ്ഞിനെ കിടത്തിയിട്ട് ഗീതു അടുക്കളയിലേക്ക് പോയി…………….. തിരിച്ചെത്തിയപ്പോഴും ഹേമന്താ മുറിയിൽ കിടന്നകിടപ്പിൽ തന്നെ ഉണ്ടായിരുന്നു………….. ഇത്രയും ഉച്ചത്തിൽ കരയുന്ന കുഞ്ഞിനെ ഒന്ന് ശ്രദ്ധിക്കുന്നു കൂടിയുണ്ടായിരുന്നില്ല……………. കണ്ണുതുറന്ന് എന്തോ ആലോചനയിലാണ്…………….. കുഞ്ഞിനെ എടുത്തു കഴിഞ്ഞപ്പോൾ അവളുടെ കരച്ചിലും നിന്നു………….. അമലയെ കണ്ടതിനുശേഷം ഇങ്ങനെയൊരേ ഇരിപ്പാണ് ഭക്ഷണം കൂടി കഴിച്ചിട്ടില്ല…………….മകൻ കഴിക്കാത്തതിനാൽ അച്ഛനും അമ്മയും കഴിച്ചിട്ടില്ല…………… മുറിയിൽ മകനെ ഓർത്ത് വിഷമിച്ചിരിക്കുകയാണ് രണ്ടാളും…………..
ഉറങ്ങിയ കണ്ണനെ നെഞ്ചിൽ നിന്നും താഴേക്കു ഇറക്കി കിടത്തി കവിളിൽ ഒരുമ്മ കൊടുത്തു…………….. അമലുവെന്ന ഭാഗ്യം ഈ വീട്ടിലേക്കും തന്നിലേക്കും എത്താൻ കാരണക്കാരനായവൻ…………………കണ്ണന് ഉറങ്ങാൻ കൂടെ താൻ ഉണ്ടാവണം……….പക്ഷേ കുഞ്ഞി കാന്താരികൾക്ക് രണ്ടിനും അമലുവിന്റെ ചൂട് ഇല്ലാതെ പറ്റില്ല……………. അടുത്ത് തന്നെ കിടന്നുറങ്ങുന്ന അമ്മൂട്ടിയെ നോക്കിയപ്പോൾ ചിരി എവിടെ നിന്ന് വന്നുവെന്ന് അറിയില്ല……………രാവിലത്തെ സംഭവത്തിനുശേഷം തന്നെ അമലയുടെ ഏഴയലത്ത് കൂട്ടിയിട്ടില്ല……………..അടുത്തോട്ടു ചെല്ലുമ്പോൾ കണ്ണ് കുറുകി ഒരു നോട്ടം ആണ്…………………എന്നിട്ട് അമലയുടെ തോളിലേക്ക് വലിഞ്ഞുകയറി ചൂണ്ടുവിരൽ ആട്ടി കാണിക്കും………….. അമലുവിന്റെ ഗുണ്ട……………….. ഉറങ്ങുമ്പോഴും കുശുമ്പിച്ച മുഖമാണവൾക്ക്……………. എന്റെ കണ്ണൻ മോൻ പാടുപെടും…………………ഇല്ലെങ്കിൽ പാട് പെടുത്തിക്കുമീ കാന്താരി………… അമ്മൂട്ടി……..ടാ……….. സേതു ഒന്ന് കവിളിൽ തട്ടി വിളിച്ചു………..,,.
അത് ശരി…….ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ വിളിച്ച് എഴുന്നേൽപ്പിക്കുന്നോ …………..ഞാൻ ഒരു വിധത്തില് അവളെയൊന്നു ഉറക്കിയത്……………. ഇതും കണ്ടു വന്ന അമല പറഞ്ഞു…………………അവൾ ഉറങ്ങിയോന്ന് നോക്കിയതാ ഞാൻ പറയാൻ പറ്റില്ല ഈ കാന്താരിയുടെ സ്വഭാവം………….തന്നോടൊന്നു മിണ്ടാൻ വന്നപ്പോഴൊക്കെ എന്നെ ഭീഷണിപ്പെടുത്തി ഈ പെണ്ണ്…………..ഇടയ്ക്ക് നുള്ളിപ്പറിക്കുകയും ചെയ്തു…………. കൂടെ ഉമ്മയും തന്നു………… ഞാൻ ഉപദ്രവിക്കാൻ വരും എന്ന് കരുതിയാണ്……പാവം …..,…… വേറെ ആരെക്കൊണ്ടും സാധിക്കില്ല തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ ഇങ്ങനെ സ്നേഹിക്കാൻ..,…………….അമലയെ കയ്യിൽ പിടിച്ചടുത്തിരുത്തി പറഞ്ഞു……………
വാത്സല്യത്തോടെ…… അതിലും നിറഞ്ഞ സ്നേഹത്തോടെ അമ്മൂട്ടിയെ നോക്കി………… കവിളിൽ തലോടി അത് അവൾ അറിഞ്ഞത് പോലെ ഉറക്കത്തിലും ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു…………..അമലുവിന് വേണ്ടി മാത്രം വിരിയുന്ന ചിരി …………കുഞ്ഞുങ്ങളെ നോക്കിയിരിക്കുന്ന അമലയുടെ അടുത്തേക്ക് ചേർന്നിരുന്നു സേതു……………….. കയ്യെടുത്തു രണ്ടുകയ്യിലായി പിടിച്ചു………….ഒരുപാട് മുറിവേറ്റ മനസ്സാണിതെന്ന് എനിക്ക് അറിയാം…………..എങ്കിലും……….. ഇങ്ങനെ ചേർത്ത് പിടിച്ച് ഉണങ്ങാത്ത മുറിവിന് ആശ്വാസമാകാൻ എന്നെക്കൊണ്ട് സാധിക്കും…………. താനത് മനസ്സോടെ സ്വീകരിച്ചാൽ മാത്രം മതി…………..സേതു ചിരിയോടെ പറഞ്ഞു……………….. മുഖം കുനിച്ചു പിടിച്ചിരുന്ന അമല മറുകൈ എടുത്ത് ആ കൈകൾക്ക് മേലെയായി വെച്ചു…..,……….സ്വീകരിച്ചു എന്ന രീതിയിൽ………………..മെല്ലെ സേതുവിന്റെ തോളിലേക്ക് ചാരിയിരുന്നു………………, ഇനിയിവിടെയാണ് തന്റെ സ്ഥാനം…………… അമലയുടെ മുഖം നെഞ്ചിലേക്ക് ചേർത്തു പിടിച്ചു വെച്ചു പറഞ്ഞു……………..
ഇരുളിൽ വരാന്തയിൽ തനിച്ചിരിക്കുന്ന ഹേമന്തിനരികിലേക്ക് കുഞ്ഞിനെയും കൂട്ടി ഗീതു വന്നു….,……….എല്ലാവരും ഇങ്ങനെ ഓരോയിടത്ത് എന്തോ പോയ പോലെ കുത്തിയിരിക്കാൻ മാത്രം എന്താ ഇവിടെ സംഭവിച്ചത്……………….. ഈ ഒരു ബോധം തോന്നേണ്ടിയിരുന്നത് കുറച്ച് വർഷങ്ങൾക്ക് മുൻപായിരുന്നു……………..നിങ്ങളുടെ മനസ്സിൽ ഞാൻ മാത്രം ആണെന്ന് എന്നോട് പറഞ്ഞപ്പോൾ……………അമല എന്നൊരാൾ വീട്ടിലെ വെറും ഒരു താമസക്കാരി മാത്രം ആണെന്ന് എന്നെ പറഞ്ഞു വിശ്വസിപ്പിക്കുമ്പോൾ………………. ഇന്നിപ്പോൾ ഞാൻ എന്താ ചെയ്യേണ്ടത്……….എന്തിനാണ് എന്നെ ഇങ്ങനെ ഇവിടെ എല്ലാവരും ഒറ്റപ്പെടുത്തുന്നത്……………ഹേമന്തും അച്ഛനും അമ്മയും എനിക്ക് ഉത്തരം തന്നേ പറ്റൂ…………… കാരണം ഞാൻ ആരുടെയും ജീവിതത്തിൽ ഇടിച്ചുകയറി വന്നതല്ല………..എന്നെ പൂർണ സമ്മതത്തോടെ സ്വീകരിച്ചതാണ് എല്ലാവരും…………. അന്ന് ഇല്ലാത്ത എന്ത് കുറ്റബോധവും വേദനയും ആണ് ഇന്ന് എല്ലാവർക്കുമുള്ളതെന്നാണ് എനിക്ക് മനസ്സിലാകാത്തത്……………
തന്റെ വാക്കുകൾ ഹേമന്ത് കേൾക്കുന്നുണ്ടെങ്കിലും മനസ്സ് ഇവിടെയെങ്ങുമല്ലെന്ന് ഗീതുവിന് മനസ്സിലായി………………. അമല ഇപ്പോൾ പഴയ ആളല്ല…..വേറൊരാളുടെ ഭാര്യയാണ്….. നാളെ അയാളുടെ കുഞ്ഞിന്റെ അമ്മയും ആകും…………അന്നും നിങ്ങൾ ഇങ്ങനെ അവളെ ഓർത്തു തന്നെ ജീവിക്കുമോ…………… ഇഷ്ടമില്ലാത്തത് കേട്ടതുപോലെ ഹേമന്ത് ഗീതുവിന്റെ മുഖത്തേക്ക് ദേഷ്യത്തിൽ നോക്കി……………… നോക്കി പേടിപ്പിച്ചിട്ട് കാര്യമില്ല ഹേമന്ത്…………….നമ്മൾ തമ്മിൽ നിയമപരമായ ഒരു ബന്ധവുമില്ല…………….. നിങ്ങൾ അതിനിപ്പോൾ താല്പര്യപ്പെടുന്നുമില്ല…………….. സാരമില്ല ഞാൻ അത് അർഹിക്കുന്നു………….. ഗീതുവിന്റെ ശബ്ദമിടറി………….,, പക്ഷേ ഈ കുഞ്ഞിനോട് ഈ വീട്ടുകാർ കാണിക്കുന്ന അകൽച്ച അത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല…………… നിങ്ങളുടെ കുഞ്ഞു തന്നെയല്ലേ അവൾ……….,. ഇവളെന്റെ വയറ്റിലുണ്ടെന്നു പറഞ്ഞപ്പോൾ നിങ്ങൾ കാണിച്ച സന്തോഷം…….. അവളുടെ വളർച്ചയെക്കുറിച്ച് ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ…………… എല്ലാം ഇത്ര പെട്ടെന്ന് മറന്നു പോയോ………………… അമലയും കണ്ണനും പോയതിനുശേഷം നിങ്ങൾ ഒരു ഭർത്താവിനെയോ കാമുകനെയോ സ്നേഹം എന്റെ അടുത്ത് കാട്ടിയിട്ടില്ല…………… അമ്മയ്ക്കാണെങ്കിൽ എന്നെ കാണുന്നത് തന്നെ ദേഷ്യമാണ് ………………. ഞാനാണ് ഈ കുടുംബം നശിപ്പിച്ചതെന്നാണ് പറയുന്നത് ……………… ഈ വീട്ടിൽ ഒന്നു മിണ്ടാനും പറയാനും ആരും ഇല്ലാതെ വട്ടു പിടിക്കുന്നു എനിക്ക്………,….
കുഞ്ഞു കയ്യിലിരുന്ന ബഹളം വെച്ചപ്പോൾ അവളെ ഹേമന്തിന്റെ അരികിൽ കിടത്തിയിട്ട് ഗീതു കുഞ്ഞിനോടായി പറഞ്ഞു…………….. കരഞ്ഞിട്ടും കാര്യമില്ല കുഞ്ഞേ…………… നിന്നെയിവിടെ താലോലിക്കാൻ ആരുമില്ല……………. ഈ വീട്ടിൽ അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അത് നിന്റെ ഏട്ടൻ മാത്രമാണ്…………… അവനാണെങ്കിൽ പുതിയ അച്ഛന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നുണ്ടാവും ഇപ്പോൾ……………….. ഇവിടെ സ്വന്തമായിട്ട് കൂടെ ഇങ്ങനെ അകന്നിരിക്കാനാവും നിന്റെ വിധി………….. കരയല്ലേ………….. അമ്മ പോയി കഴിക്കാൻ എടുത്തു വരാം…………….,
ഗീതു എഴുന്നേറ്റ് പോയി തിരികെ അവൾക്കായി ഭക്ഷണം എടുത്തു കൊണ്ടു വന്നപ്പോൾ ഹേമന്തിന്റെ മടിയിൽ കുഞ്ഞുണ്ട്………………പതിയെ അവളെ തട്ടുന്നുമുണ്ട്……….. പക്ഷേ കണ്ണുകളും മനസ്സും ഇരുട്ടിലേക്ക് തന്നെയാണിപ്പോഴും…………….. അങ്ങനെ എങ്കിലും കുഞ്ഞിനൊപ്പം ഹേമന്ത് ഇരിക്കട്ടേന്ന് വെച്ചു അവരെ അങ്ങനെ തന്നെ വിട്ടിട്ട് അവൾ അടുക്കളയിലേക്ക് പോയി……………..കുറച്ചു നേരമായപ്പോൾ കുഞ്ഞു വീണ്ടും ചിണുങ്ങാൻ തുടങ്ങി…………. ഹേമന്ത് കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി…………… അയാൾ നോക്കുന്നത് കണ്ടപ്പോൾ അവൾ കരച്ചിൽ നിർത്തി………… ചുണ്ട് രണ്ടും കൂർപ്പിച്ചു എന്തൊക്കെയോ ശബ്ദം കേൾപ്പിക്കുന്നുണ്ട്…………. ഓർമ്മയിൽ വന്നത് കണ്ണൻ കുഞ്ഞായിരുന്നപ്പോളുള്ള കാലമായിരുന്നു…………… രാവിലെ തന്നെ അവനെ കുളിപ്പിച്ചു സുന്ദരനാക്കി കിടത്തുമായിരുന്നു…….,..,….. അവനുമായി കുറച്ചു സമയം കളിച്ചിട്ടേ താൻ ഓഫീസിൽ പോകുകയുള്ളുവെന്ന് അവൾക്കറിയാം …………….. ഒരുമിച്ചിരുന്നു കളിക്കുമ്പോഴും കൊഞ്ചിക്കുമ്പോഴും മാറി നോക്കി നിൽക്കുമായിരുന്നു അമല…………. അവൾ അടുത്തേക്ക് വരുമ്പോഴേക്കും താനകന്നു മാറിയിരിക്കും……………..
കണ്ണന്റെ വിശപ്പു മാറ്റാൻ മാത്രമേ അമല ഞങ്ങൾക്കിടയിൽ വന്നിട്ടുമുള്ളു…………… ഒന്നും മിണ്ടാതെ എല്ലാം കണ്ണു നിറച്ചു കണ്ട് സന്തോഷത്തോടെ മാറി നിൽക്കും………………അവന്റെ സ്നേഹം പോലും പകുത്തു പോകാൻ താൻ സമ്മതിച്ചിട്ടില്ല……………..അമല അതിന് ആഗ്രഹിച്ചിട്ടുമില്ല ശ്രമിച്ചിട്ടുമില്ല അതായിരുന്നു അവളുടെ ഗുണവും…………….. ഗീതുവും താനുമായുമുള്ള എല്ലാം കാര്യങ്ങളും മനസ്സിലാക്കി കഴിഞ്ഞിട്ടും ഒന്നും ചോദിക്കാനോ പറയാനോ ശ്രമിച്ചില്ല അമല ………….. ആരോടും ഒന്നും പറയാതെ ഉള്ളിലൊതുക്കി സ്വന്തമായത് എല്ലാം ഇവിടെ ഉപേക്ഷിച്ചു ഒരു നോട്ടം കൊണ്ട് പോലും തന്നെ ചോദ്യം ചെയ്യാതെ ഇറങ്ങിപ്പോയി……………. അതിനു ശേഷമാണ് ഈ വീട്ടിലും…..തനിക്കു ചുറ്റിനും വല്ലാത്തൊരു ശൂന്യത തോന്നിത്തുടങ്ങിയത്…………. ഗീതുവിന്റെ സ്നേഹത്തിനും തലോടലിനും മാറ്റിത്തരാൻ സാധിക്കാത്ത ഒരു ശൂന്യത…………,… കണ്ണൻ സ്വയം ഉൾവലിയുന്നതു കണ്ടിട്ടുമൊന്ന് മനസ്സ് തുറന്നു സംസാരിക്കാൻ ശ്രമിച്ചില്ല…………… അവനും കൂടി അമലയെ തേടിപ്പോകാൻ തുടങ്ങിയപ്പോൾ മനസ്സിലായി ഇത്രയും നാൾ താൻ അവനോട് കാട്ടിയിരുന്നത് സ്നേഹം ആണെന്ന് അവന് തോന്നിയിരുന്നില്ലെന്ന്…………പക്ഷേ എല്ലാം ഉള്ളിൽ ഒളിപ്പിച്ചു വെച്ചാണ് അമല കണ്ണനെ സ്നേഹിച്ചിരുന്നത് ………..അത് അവൻ കുറച്ചു താമസിച്ചാണെങ്കിലും മനസിലാക്കുക തന്നെ ചെയ്തു ……………..
തോളിലൊരു കൈ വന്നു ചേർന്നത് അമ്മയുടേതാണെന്ന് മനസ്സിലായി ………….അമ്മയുടെ കയ്യിൽ അമർത്തി പിടിച്ചു ചോദിച്ചു……………. നിങ്ങൾ രണ്ടാളും എന്താ എന്നെ ഒന്നു തിരുത്താൻ ശ്രമിക്കാഞ്ഞത്……………. ഞാൻ വീണ്ടും ഗീതുവിനെ കണ്ടതും പിന്നീടുള്ള തീരുമാനവും എല്ലാം പറഞ്ഞതല്ലേ…………….. ആരെങ്കിലും ഒരാൾ ഇത് തെറ്റാണെന്നു പറഞ്ഞു ശാസിച്ചിരുന്നെങ്കിൽ ഇന്നെനിക്ക് ഇത്രയും വേദനിക്കേണ്ടി വരുമായിരുന്നോ …………… കുറച്ചു നിമിഷങ്ങൾക്ക് ശേഷം മറുപടി തന്നത് അമ്മയാണ്…………… ഞങ്ങൾ നിന്റെ സന്തോഷം മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ മോനെ……………. നിന്നോടുള്ള സ്നേഹത്തിൽ മറ്റാരെയും ഞങ്ങളുടെ കണ്ണിൽ കാണാതെ പോയി………….. അവളുടെ ഭാഗത്തുനിന്നും ചിന്തിക്കാനുള്ള മനസ്സ് ഈ അമ്മയ്ക്ക് അന്നുണ്ടായില്ല………………. ഒന്ന് ആശ്വസിപ്പിക്കാൻ പോലും തോന്നിയിട്ടില്ല………. അമ്മയുടെ ഉള്ളിലെ കുറ്റബോധം ആ പറച്ചിലിൽ അറിയാൻ സാധിച്ചു………..
കഴിഞ്ഞതെല്ലാം പറഞ് കുത്തിനോവിക്കുകയല്ല അമ്മേ ഞാൻ ………… ആരെയും വേദനിപ്പിക്കാനുമല്ല………….സ്വയം ന്യായീകരിക്കുകയും അല്ല…………എങ്കിലും അന്ന് ആരെങ്കിലും ഒന്ന് എതിർത്തിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ് ഇപ്പോൾ …………… അമല വേറൊരാൾക്കൊപ്പം……….. എനിക്കെന്തോ സഹിക്കാനാവുന്നില്ല അമ്മേ…………….. വല്ലാത്ത വിഷമം തോന്നുന്നു……………. അറിയാം ഇനിയുമൊന്നും ആഗ്രഹിച്ചിട്ട് കാര്യമില്ല സ്വയം വരുത്തി വെച്ചതാണെന്ന് ……………… എങ്കിലും അയാൾക്കൊപ്പം അവളെ കണ്ടു ഇനിയുള്ള കാലം നീറി നീറി ഞാൻ ജീവിക്കണോ…………… പറ്റുന്നില്ല എനിക്ക്………….. എന്റെ കണ്ണൻ വേറൊരാളെ അച്ഛാന്നു വിളിക്കുന്നത്…………… സ്വയം അവസാനിപ്പിക്കാൻ തോന്നുന്നുണ്ട് എനിക്ക്……………… അറിയില്ല പാപമുക്തി ബലിക്കാക്കയുടെ രൂപത്തിലെങ്കിലും വരുമോന്ന്…………… എന്നോടൊന്ന് അവൾ ക്ഷമിച്ചെന്ന് പറഞ്ഞിരുന്നെങ്കിൽ………… ഒന്ന് സംസാരിക്കാൻ സാധിച്ചിരുന്നുവെങ്കിൽ…………. അവഗണിച്ചു കളഞ്ഞ സമയം ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കിൽ…………..
ഓരോന്നും പറഞ്ഞു പുലമ്പുന്ന ഹേമന്തിനെ കണ്ട് ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി………………. ഇങ്ങനെ പോയാൽ തങ്ങൾക്ക് കൊള്ളി വെയ്ക്കാൻ വരെയെങ്കിലും ഈ മകനുണ്ടാകുമോന്ന് സംശയമാണ്…………….. ചെയ്ത പാപത്തിന് സമാധാനത്തിൽ ഒരു മരണം ഇല്ല എന്ന് മനസ്സിലായി……………….. കുറച്ചു ദിവസങ്ങൾക്കു ശേഷം അമലയെ കാണാൻ രണ്ടുപേർ വീട്ടിലെത്തി………….. ഹേമന്തിന്റെ അച്ഛനും അമ്മയും…………… വീട്ടിൽ വന്നവരെ അപമാനിക്കാതെ അകത്തേക്ക് വിളിച്ചു അമലയുടെ അമ്മ………… ഇത്രയും ദൂരം വന്നത് അമലയെ ഒന്ന് കാണാൻ വേണ്ടിയാണ്ന്ന് അവർ പറഞ്ഞു……………… സംസാരിക്കുമ്പോഴും രണ്ടാളുടെയും തല കുനിഞ്ഞാണിരിക്കുന്നത്……………
അവരിവിടെ ഇല്ലെന്നും ഉണ്ണിയുടെ അടുത്താണെന്നും പറഞ്ഞു തീരും മുന്നേ ബഹളം വെച്ചു ചിരിച്ചു കളിച്ചു നടക്കുന്ന മക്കളുടെ നടുവിലായി സേതുവിന്റെ കൈയ്ക്കുള്ളിലായി അമല നടന്നു വന്നു……………. പൊട്ടിച്ചിരിയോടെ വീടിനകത്തേക്ക് കയറി വന്ന സേതുവിന്റെയും അമലയുടെയും മുഖം അകത്തിരുന്നവരെ കണ്ടപ്പോൾ ഒന്ന് മങ്ങി……………..പ്രത്യേകിച്ച് സേതുവിന്റെ……………….. കണ്ണനെ വിളിച്ച് അവർക്കു നടുവിലിരുത്തി…………… കണ്ണനോടവർ സംസാരിച്ചിരുന്നപ്പോൾ അമല അകത്തേക്ക് പോയി……………… പോകും വഴി അമ്മ പറഞ്ഞു നിന്നോടവർക്ക് ഒന്ന് സംസാരിക്കണമെന്ന് പറയുന്നു മോളെ……………… വീട്ടിൽ വരുന്നവരെ അപമാനിച്ചിറക്കി വിടാൻ അമ്മയ്ക്ക് സാധിക്കുന്നില്ല………………. ഇല്ലായിരുന്നുവെങ്കിൽ……………….. അവരോടുള്ള ദേഷ്യം അമ്മയുടെ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു………,….ഒന്നും മിണ്ടാതെ അമല അമ്മയെ കടന്നു പോയി……….സേതു ചെന്നു നോക്കിയപ്പോൾ ബെഡിൽ നഖം കടിച്ചു തുപ്പി ഇരുപ്പുണ്ട്…………….. ആകെ ടെൻഷനിലാണ് ആളെന്ന് കണ്ടാലറിയാം……………..അടുത്തു പോയിരുന്നു………………..അമല സേതുവിന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു തോളിലേക്ക് തല ചായിച്ചു……………. കവിൾ ചേർത്തുവെച്ചു തിരിച്ചു സേതുവും…………………
അവർക്കെന്താ പറയാനുള്ളതെന്ന് പോയി കേട്ടിട്ട് വാ……………… നിർബന്ധിച്ചു വിടുന്നില്ല…………….. ഇഷ്ടമുണ്ടെങ്കിൽ മാത്രം…………. പിന്നീട് തനിക്കൊരു വിഷമം ഉണ്ടാകാതെ ഇരിക്കാൻ……………… സേതും കൂടി വാ………….. സേതുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു പറഞ്ഞു…………. ഞാൻ ഇവിടെ ഉണ്ടാവും………… പോയിട്ട് വാ………..ഞാൻ വന്നാൽ അവർക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ആവും………… നിനക്ക് എന്തെങ്കിലും ആവശ്യം വന്നാൽ നമ്മുടെ ഗുണ്ട അവിടെ ഉണ്ടാവും…………. പേടിക്കണ്ട…………… സേതു ചിരിയോടെ പറഞ്ഞിട്ട് അമലയെ എഴുന്നേൽപ്പിച്ചു വിട്ടു………………മനസ്സില്ലാ മനസ്സോടെ അമലു പോയി……..അമല അവർക്കരികിൽ വന്നപ്പോൾ അമ്മ കണ്ണനെ അകത്തേക്ക് വിളിച്ചു………… പോകാൻ തുടങ്ങിയ കണ്ണനെ അമലു ചേർത്തു പിടിച്ചു കൂടെ നിർത്തി…………… അമ്മയുടെ കാര്യങ്ങൾ എല്ലാം അവനുമറിയണം…………..
ഹേമന്തിന്റെ അമ്മ എഴുന്നേറ്റു വന്ന് അമലയ്ക്കരികിൽ നിന്നു…………. അവരുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല അമല………………… ചിലപ്പോൾ പലതും ക്ഷമിച്ചെന്നു വരും……………. ക്ഷമിക്കണമെന്ന് പറഞ്ഞു മോളെ ശല്യപ്പെടുത്താൻ വന്നതല്ല ഞങ്ങൾ…………….. അതിന് ആവില്ലെന്നുമറിയാം…………… എങ്കിലും സ്വന്തം മകനുവേണ്ടി ആരുടെ മുന്നിലും താഴാൻ ഈ അമ്മ ഒരുക്കമാണ്………………. മോള് ഒന്ന് ഹേമന്തിനോട് സംസാരിക്കുമോ…………… അവന്റെ വിഷമം സഹിക്കാനാവുന്നില്ല ഞങ്ങൾക്ക്……………… നിർബന്ധം പിടിക്കുവല്ല ഞാൻ………… ഒരിക്കൽ മാത്രം……….. ദയവു ചെയ്ത്……………… ഹേമന്തിന്റെ അമ്മ കൈകൾ കൂപ്പി……………..അവർ അങ്ങനെ ചെയ്തതൊന്നും ആരോചകമായി തോന്നിയില്ല അമലയ്ക്ക് പക്ഷേ ആ മോളേ ന്നുള്ള വിളി………… വല്ലാത്തൊരു വിമ്മിഷ്ടം തോന്നി………… അത് കേൾക്കുമ്പോൾ തന്നെ കളിയാക്കുന്നത് പോലെ…………
മറുപടി ഒന്നും പറയാതെ നിൽക്കുന്ന അമലയെ കണ്ടപ്പോൾ അവർ തല കുനിച്ചു ഇറങ്ങാൻ തുടങ്ങി……………….. എനിക്ക് ആലോചിക്കാനൊന്നുമില്ല…………… ഇട്ടെറിഞ്ഞിട്ട് പോന്നത് ജീവിതം മാത്രമാണ്………… അല്ലാതെ എന്റെ അഭിമാനം അല്ല………….. ഒരിക്കലും ഞാൻ കണ്ണന്റെ അച്ഛന്റെ മുന്നിൽ വരില്ലെന്ന് അന്നാ വീട് വിട്ടിറങ്ങിയപ്പോൾ എടുത്ത തീരുമാനമാണ്…………. അതിന്റെ ആവശ്യമില്ല………….. കേൾക്കാൻ ഞാൻ നിന്നു തന്നേനെ ഗീതുവുമായി ഇപ്പോഴും ബന്ധമുണ്ടെന്ന് എന്നോടൊന്നു സൂചിപ്പിച്ചിരുന്നെങ്കിൽ ………… ഒന്ന് ഒഴിഞ്ഞു പോയി തരുവോന്ന് എന്റെ മുഖത്തു നോക്കി ചോദിച്ചിരുന്നെങ്കിൽ………..,..അന്ന് എല്ലാം അറിഞ്ഞപ്പോൾ ഇല്ലാതായത് ഞാനെന്ന സ്ത്രീയാണ്………… കൂടുതൽ ഒന്നും പറയാനില്ല എനിക്ക് എല്ലാം ഉപേക്ഷിച്ചു കളഞ്ഞതാണ് ഞാൻ…………… കണ്ണന് മാത്രമാണ് ആ വീടുമായി ബന്ധം………….. ഞാനിന്ന് സേതുവിന് മാത്രം സ്വന്തമാണ്………… അതങ്ങനെ തന്നെ അവസാനം വരെ കാണണമെന്നാണ് പ്രാർത്ഥനയും…………….
കൂടുതലൊന്നും പറയാനില്ലെന്ന രീതിയിൽ അമല മിണ്ടാതെ നിന്നു…………….. കണ്ണന്റെ മുഖത്തൊന്നു തലോടിയിട്ട് അമലയുടെ മുഖത്തേക്ക് നോക്കാനാവാതെ അവർ രണ്ടാളും പതിയെ ആ വീട് വിട്ടിറങ്ങി………… അവർ പോയിക്കഴിഞ്ഞു കണ്ണൻ മെല്ലെ തലയുയർത്തി അമലയെ നോക്കി…………… കുനിയാൻ തല കൊണ്ട് കാണിച്ചു…………….. കുനിഞ്ഞപ്പോൾ കവിളിൽ നല്ലൊരുമ്മ കൊടുത്തു……………. ഞാൻ വിചാരിച്ചു അമ്മു വീണ്ടും അച്ഛന്റെ അടുത്തോട്ടു പോകുമെന്ന്…………….. അച്ഛമ്മ പറയുന്നത് പേടിച്ചു കേൾക്കുമോന്നു………….അമ്മു പോയാൽ പിന്നെ നമ്മുടെ സേതുന് ആരുണ്ട്……………. ഇപ്പോൾ തന്നെ കുശുമ്പ് വന്ന് വീർത്തു ഹൃദയം പൊട്ടാറായിക്കാണും………….. വാ…. നമുക്ക് പോയി നോക്കാം………….. കണ്ണനും അമലയും ഒരുപോലെ ചിരിച്ചു അകത്തേക്ക് പോയി……………..സേതു അമ്മുട്ടിയുടെ മടിയിൽ കണ്ണടച്ച് കിടക്കുന്നുണ്ട്………….. അമ്മുട്ടി കുഞ്ഞിക്കൈകൊണ്ട് തട്ടുന്നുണ്ട് കൂടെ അവളെ ഉറക്കാൻ അമലു പാടുന്ന പാട്ടും പാടുന്നുണ്ട്…………….. വാവാവോ ചേതു ഉറങ്ങ്……………. കുഞ്ഞിക്കന്നും പൂട്ടി ചായുറങ്ങു……………….. ഇടയ്ക്കിടെ ഉറങ്ങിയോന്നറിയാൻ കൺപോള പൊക്കി നോക്കുന്നുണ്ട്…………. വീണ്ടും പാട്ട് പാടും……………..
പാവം ചേതു ………… അവൾ കൊന്നെന്നു തോന്നുന്നു………….. കണ്ണൻ അമലയോട് മെല്ലെ പറഞ്ഞു………….ഞങ്ങളെ കണ്ടപ്പോൾ അമ്മുട്ടി ഒച്ച വെയ്ക്കരുതെന്ന് ചുണ്ടിൽ വിരൽ വെച്ചു കാണിച്ചു……………… അതനുസരിച്ചു അമലു സേതുവിന്റെ അരികിലേക്ക് വന്നു നെഞ്ചിൽ തലചേർത്തു കിടന്നു ……………….മറുസൈഡിൽ കണ്ണനും കിടന്നു ………….. സേതു രണ്ടാളെയും കൈക്കുള്ളിലാക്കി പിടിച്ചു……….അമ്മുട്ടി മെല്ലെ എഴുന്നേറ്റു അവർക്ക് നടുവിലേക്ക് നുഴഞ്ഞു കയറി………………ഇവൾ അഭിക്ക് ഉണ്ടായത് തന്നെയാണോ അതോ വല്ല നുഴഞ്ഞുകയറ്റക്കാർക്കും ഉണ്ടായതാണോ…………..അവളെ ചേർത്തു പിടിക്കുമ്പോൾ സേതുവിന്റെ ആ സംശയം അമലുവിനും കണ്ണനും ഉണ്ടായിരുന്നു…………….
പിന്നെ വരാമേ

by