11/05/2026

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 18

രചന – അശ്വതി അച്ചൂസ്

രാമകൃഷ്ണൻ ഇറങ്ങി വരുന്നത് അവർ നോക്കി നിന്നു
“ഇരിക്കു”
“നമസ്കാരം സാർ ”
“നമസ്കാരം. ആദി പറഞ്ഞിരുന്നു നിങ്ങളെ കുറിച്ച്.”
അവൾ ചിരിച്ചു
“എനിക്ക് കൂടെ കാണാൻ വേണ്ടിയാണ് ഇങ്ങോട്ട് വരാൻ പറഞ്ഞത്. ബുന്ധിമുട്ടയോ ”
“ഇല്ല സാർ ”
“ആ…. കല്യാണം കഴിഞ്ഞിട്ട് അധികം നാളെയോ ”
“ഇല്ല സാർ കൂടിയാൽ ഒരു മൂന്ന് മാസം അല്ലെ ഹരിയേട്ടാ ”
“അതെ ”
“ഹരി ആളൊരു മിതഭാഷി ആണല്ലേ ”
“അതെ. എന്റെ കൂടെ ചേർത്ത് ഇവൾ പറയുന്നുണ്ട് അത് മതി ”
അയാൾ ചിരിച്ചു
കൊലച്ചിരി എന്ന് ദിയ മനസ്സിൽ ഓർത്തു
“എന്നാ സൈൻ ചെയ്‌തോ ”
അയാൾ എഗ്രിമെന്റ് പേപ്പർ എടുത്ത് മേശപുറത്ത് വെച്ചു.
“അച്ഛാ ”
ആദി തിരിഞ്ഞു നോക്കി
അനഘ.ഇവളെ ഇങ്ങോട്ട് ഇപ്പൊ വിട്ടത് ആരാണ്. അച്ഛൻ എന്തേലും പറഞ്ഞാൽ പ്രശ്നമാകും.
“എന്തെ മോളെ.”
“നാളെ സ്കൂളിലേക്ക് ഒരു കുട വരച്ചു കൊണ്ട് ചെല്ലണം.”
ശബ്ദം കേട്ട് ദിയ നോക്കി പക്ഷെ കാണാൻ കഴിയുന്നില്ല. കസേരയുടെ മറയിൽ ആണ് നിൽക്കുന്നത്.
“അതിനെന്താ മോൾക്ക് വരയ്ക്കാൻ അറിയാലോ ”
“പാട്ടും വേണം ”
“ചെയ്യാലോ.”
“അനു ”
രാമകൃഷ്ണന്റെ ശബ്ദത്തിൽ അനു ഒന്ന് വിറച്ചു
“ഇങ്ങോട്ട് വാ. ദേ ഈ ആന്റി നന്നായി പടം വരക്കും ”
അവൾ അൽപ്പം വിറയലോടെ ദിയക്ക് അരികിലേക്ക് നീങ്ങി.
നിച്ചു…. അവൾ തന്നെ. ആകെ ഉള്ള വ്യത്യാസം അവളുടെ കണ്ണുകളിൽ കണ്ട വിഷാദ ഭാവം മാത്രമാണ്. അജിയും ഞെട്ടി ഇരിക്കുകയാണ്. ദിയ പറഞ്ഞതെല്ലാം വളരെ ശരിയായിരുന്നു.
“വാ മോളെ. ആന്റി വരച്ചു തരാലോ ”
അവൾ കൈയിൽ ഇരുന്ന പുസ്തകം അവൾക്ക് നേരെ നീട്ടി
ദിയ പുസ്തകം വാങ്ങി ഒരു കുട വരച്ചു
“വാ കളർ കൊടുക്കണ്ടേ ”
അവൾ തലയാട്ടി ദിയക്ക് അരികിൽ ചേർന്ന് നിന്നു.
അവളുടെ കുഞ്ഞ് വിരലുകളിൽ തൊട്ടപ്പോൾ അറിയാതെ കണ്ണ് നിറയുകയും നെഞ്ചിൽ ഒരു വിങ്ങൽ വന്ന് ചേരുകയും ചെയ്തു.
അവൾ അത് പുറത്ത് കാണിക്കാതെ അനുവിന്റെ കൈ പിടിച്ചു കളർ കൊടുത്തു
“നമ്മുടെ കുട വൈലറ്റ് കുട. ഇഷ്ടപ്പെട്ടോ ”
“ഉം ”
“ഈ പിടിക്ക് ചുവപ്പ് കൊടുക്കാം. എങ്ങനെ ഉണ്ട് ഇപ്പോൾ കുട ഇഷ്ടായോ ”
“ഉം ”
“ഹെഡിങ് വേണ്ടേ.”
അവൾ ദിയയെ നോക്കി
“എന്റെ കുട ”
എന്ന് അവൾ തലകെട്ടു നൽകി
“ഇനി എന്താ വേണ്ടത് ”
“പാട്ട് ”
“കുടയെ കുറിച്ചോ ”
“ആ ”
“ഇപ്പോ എഴുതാലോ”
അവൾ താഴെ നാല് വരി എഴുതി.
“ചെല്ലക്കാറ്റെ പോയാട്ടെ
കുഞ്ഞി കുടയൊന്ന് ചൂടട്ടെ
കുടയുടെ ചേലൊന്ന് കാണട്ടെ
ചെല്ലക്കാറ്റെ പോയാട്ടെ ”

(കവിത :- കടപ്പാട് )

“പാട്ട് എങ്ങനെ ഉണ്ട് ഇഷ്ടായോ ”
അവളുടെ കണ്ണുകൾ തിളങ്ങി.
മറുപടി പറയാതെ ആദിയേ നോക്കി
“ആന്റിയോട് താങ്ക്സ് പറ ”
അവൾ താങ്ക്സ് പറയാൻ ദിയയെ നോക്കി
“ഇങ്ങോട്ട് വാ.”
അവൾ ദിയക്ക് അരികിൽ എത്തി
ദിയ കവിളിൽ തൊട്ട് കാണിച്ചു.
അനു അച്ഛനെ ഒന്ന് നോക്കിയിട്ട് പതിയെ അവളുടെ കവിളിൽ ചുണ്ടുകൾ അമർത്തി.
ദിയ തിരികെ അനുവിനും ഉമ്മ നൽകി. ആദ്യത്തെ ഉമ്മ.
“ഇനി മോള് പൊയ്ക്കോ.”
അവൾ നിറഞ്ഞ ചിരിയോടെ അകത്തേക്ക് പോയി. ദിയ യാതൊരു ഭാവഭേതവും ഇല്ലാതെ എഗ്രിമെന്റ് വായിച്ചു നോക്കി. ആദിദേവ് അതിൽ സൈൻ ചെയ്തിട്ടുണ്ട്
“ഹരിയേട്ടൻ സൈൻ ചെയ്‌തോ ”
“ഹരി മാത്രേ ഇടുന്നുള്ളു ”
“ഏട്ടന്റെ പേരിൽ ആണ് കമ്പനി. ഞാൻ ഇപ്പോ വന്നല്ലേ ഉള്ളൂ സാർ ”
“ദിയക്ക് കുട്ടികളെ നോക്കി നല്ല പരിചയം ആണല്ലോ”
“എന്റെ ചേച്ചിയുടെ കുട്ടിയെ ഞാൻ ആണ് സാർ ചെറുതിലെ നോക്കിയിരുന്നത്. ഇപ്പോ അവർ താമസം മാറി എന്ന് മാത്രം ”
“ഓ അങ്ങനെ ആണോ. അവർ എവിടെ ഇപ്പോൾ.?”
“ഗൾഫിൽ ആണ് സാർ ”
“ചോദിച്ചു എന്നേ ഉള്ളൂ ”
“കുഴപ്പം ഇല്ല സാർ ”
“ആദിയുടെ കുഞ്ഞാണ് അത്. ഭാര്യയും ഒരു കുഞ്ഞും ആക്സിണ്ടിൽ മരിച്ചു പോയി ”
“അറിയാം സാർ ”
അറിയാം എന്ന് പറഞ്ഞപ്പോൾ രാമകൃഷ്ണൻ പെട്ടന്ന് ശ്രെദ്ധച്ചു
“എങ്ങനെ അറിയാം ”
“ആദി സാറ് പറഞ്ഞിരുന്നു ”
അയാൾ ആദിയെ നോക്കി. ശരിയാണെന്നു അവൻ തലയാട്ടി. പതഞ്ഞു വന്നാൽ വികാരം പെട്ടന്ന് അലിഞ്ഞു ഇല്ലാതായി.
“സാർ എന്താ വേറെ വിവാഹം കഴിക്കാഞ്ഞത് ”
ആദി പെട്ടന്ന് ഒരു മറുപടിക്കായ് അച്ഛനെ നോക്കി.
അയാളും ഉത്തരത്തിനായി തപ്പി.
“ചോദിച്ചു എന്നേ ഉള്ളൂ കേട്ടോ . അമ്മ ഇല്ലാത്ത ഒരു വിഷമം ഉണ്ട് ആ കുട്ടിക്ക്.”
“ഞാൻ പറഞ്ഞതാണ് ഇവനാണ് ഭാര്യയുടെ സ്ഥാനത്തു വേറെ ആളെ കാണാൻ പറ്റില്ല എന്നും പറഞ്ഞു നടന്നത് ”
“ഓ ”
അവൾ ഹരിയെ കുറിച്ച് ഓർത്തു. ഹരി അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തത് കൊണ്ട് നിച്ചു എല്ലാവരുടെയും സ്നേഹം കിട്ടിയാണ് വളരുന്നത്. അല്ലായിരുന്നു എങ്കിലോ…. ഇവളെ പോലെ ആരും ഇല്ലാതെ അനാഥയായി വളരേണ്ടി വരുമായിരുന്നു. ഹരിയുടെ തീരുമാനം എത്ര ശരിയായിരുന്നു. അവൾക്ക് ഹരിയെ കാണണം എന്ന് തോന്നി.
“ശരി നിങ്ങൾ സൈൻ ചെയ്‌തോ.”
ഹരി സൈൻ ചെയ്തു കൊടുത്തു.
“താങ്ക് യു സാർ ”
“എന്നാ ഞങ്ങൾ ഇറങ്ങട്ടെ ”
“നിങ്ങൾക്ക് എപ്പോ വേണേലും ഇങ്ങോട്ട് വരാട്ടോ. നിങ്ങൾക്ക് സ്വാഗതം ”
“താങ്ക് യു സാർ ”
അവർ ഒരു പുഞ്ചിരി നൽകി. വണ്ടിയിൽ കയറി.
“നീ പറഞ്ഞതെല്ലാം ശരിയാണ് ദിയ. ഇപ്പോൾ നിനക്ക് സന്തോഷം ആയില്ലേ ”
“ഉം. അജി നീ ഈ വഴി ഒക്കെ ഓർത്തു വെച്ചോ വീണ്ടും വരാൻ ഉള്ളതാണ് ”
“ഞാൻ ഏറ്റു. അനുവിനെ നമ്മുടെ വീട്ടിൽ എത്തിച്ചിട്ടേ ബാക്കി കാര്യം ഉള്ളൂ ”
“അത്ര എളുപ്പം അല്ല എന്നാലും നോക്കാം അല്ലെ ടാ ”
“ഇത്ര ഒക്കെ പറ്റിയില്ലേ പിന്നെ എന്താ. ഇപ്പോൾ മനസിലായില്ലേ ഹരിയേട്ടന് എന്ത്കൊണ്ടാണ് ഇങ്ങോട്ട് എത്താൻ കഴിയാഞ്ഞത് എന്ന്.”
“പക്ഷെ നിച്ചു ജീവനോടെ ഉള്ള കാര്യം ഇവർക്ക് അറിയില്ല എന്ന് തോന്നുന്നു ”
“അതെ. വാ പോകാം എന്തായാലും വന്ന കാര്യം നടന്നല്ലോ ”
“അതെ ”
വീട്ടിൽ തിരിച്ചു എത്തിയപ്പോൾ ദിയ ഹരിയെ വെറുതെ നോക്കി ഇരുന്നു
“എന്തെ ”
“ഒന്നൂല്ല ”
“പിന്നെന്താ ഒരു ചിരിയും കളിയും എന്തെ കാര്യം പറ ”
“രണ്ട് ദിവസം കൂടെ കഴിഞ്ഞാ പ്ലാസ്റ്റർ വെട്ടുമല്ലോ.”
“അതിന് ”
“എന്നിട്ട് വേണം ഹരിയേട്ടന്റെ കൂടെ എനിക്ക് ഒന്ന് കറങ്ങാൻ പോകാൻ ”
താഴെ നിച്ചുവിന്റെ ശബ്ദം കേട്ടു
“നിച്ചുമോൾ വന്നു. ഞാൻ ഇപ്പോൾ വരാം ”
അവൾ എഴുന്നേറ്റ് പോയി.
അവൾ എല്ലാം അറിഞ്ഞോ… അതോ. എന്തായിരിക്കും ഈ സന്തോഷത്തിന്റെ രഹസ്യം. അറിയാൻ ഒരു വഴിയും ഇല്ല. ഒന്നുകിൽ അവൾ എല്ലാം അറിഞ്ഞു. അല്ലെങ്കിൽ… വേണ്ട. നോക്കട്ടെ.

“അമ്മ എപ്പോ വന്നു ”
“അമ്മ നേരത്തെ വന്നു. നിച്ചുവിന് സന്തോഷം ആയോ ”
“ഉം. ഒത്തിരി ”
“വാ നമുക്ക് കുളിച്ചു നല്ല കുട്ടിയായി ഭക്ഷണം ഒക്കെ കഴിച്ച് പഠിച്ചു കഴിഞ്ഞിട്ട് കളിക്കാം “.
“ഉം ”
“ചെല്ലക്കാറ്റെ പോയാട്ടെ
കുഞ്ഞി കുടയൊന്ന് ചൂടട്ടെ
കുടയുടെ ചേലൊന്ന് കാണട്ടെ
ചെല്ലക്കാറ്റെ പോയാട്ടെ”
“അമ്മയ്ക്ക് ഈ പാട്ട് എങ്ങനെ അറിയാം ”
“എനിക്ക് ഒരു മുത്തശ്ശി ഉണ്ടായിരുന്നു പണ്ട്. ഇപ്പോൾ ഇല്ല അവർ പാടിതന്ന പട്ടാണ്
“എനിക്കും ഇതുപോലെ ഒന്ന് വേണം അമ്മേ ”
“എഴുതാട്ടോ ”
“ഉം ”

********

രണ്ട് ദിവസം കഴിഞ്ഞ് ഹരിയ്യടെ കാലിലെ പ്ലാസ്റ്റർ വെട്ടി. എന്തൊരു സമാധാനം . അവൻ വീട്ടിൽ ചെന്ന് ആദ്യം ഒന്ന് കുളിച്ചു..
“ഹരിയേട്ടാ “..
“എന്തെ ”
“നാളെ തൊട്ട് ഓഫീസിൽ പോകുന്നില്ലേ “.
“നിച്ചു പൊയ്‌കഴിഞ്ഞ് താനും വാടോ. ഞാൻ ഇങ്ങനെ പെടഞ്ഞ് ഓടണ്ടല്ലോ. ”
“വരണോ “.
“അജിക്ക് ഒപ്പം മാത്രേ താൻ പോകു. എന്റെ കൂടെ വരില്ലേ ”
അവൾ പെട്ടന്ന് നിശബ്ദയായി . മറുപടി നൽകാതെ അവൾ പുറത്തേക്ക് നടന്നു.
ഹരി ഓടി ചെന്ന് കൈയിൽ പിടിച്ചു നിർത്തി.
“ഞാൻ ചുമ്മ പറഞ്ഞത് ആണ്. സോറി ”
അവൾ മറുപടി നൽകിയില്ല.
“ദേഷ്യപെടുമ്പോൾ തന്നെ കാണാൻ നല്ല ഭംഗി അതാ. സോറി ഇനി പറയില്ല. എന്റെ ദിയ ആണെ ഇനി പറയില്ല. സോറി.”
അവൾ ഒരു വരണ്ട ചിരിച്ചു നൽകി.

*******

ശ്രീനിലയത്തിൽ വണ്ടി നിന്നപ്പോൾ അനുശ്രീ ഓടി വന്നു
“അച്ഛാ ”
“അച്ഛന്റെ ചക്കരെ ”
ആദി അവളെ വാരിയെടുത്ത് അകത്തേക്ക് നടന്നു.
“ചേച്ചി ഏട്ടൻ വന്നു ‘
“അമ്മു ഒന്ന് പതുക്കെ പറ . എന്റെ ചെവി പോയി.”
“സോറി ഏട്ടാ ”
അകത്ത് നിന്ന് ഒരു രൂപം ഓടി വന്നു
“എപ്പോഴാ വന്നേ ”
“വന്നേ ഉള്ളൂ. ഒന്നൂടെ തടിച്ചോ നീ ”
“വേറെ പണിയൊന്നും ഇല്ല ഏട്ടാ. ഈ തീറ്റ തന്നെ ആണ് ”
അമ്മു മറുപടി നൽകി.
അയാൾ ചിരിച്ചു.
“അമ്മ എവിടെ ”
“ഏട്ടൻ വന്നത് അറിഞ്ഞു കാണില്ല. ”
“ഞാൻ വിളിക്കാം ഏട്ടാ ”
അമ്മു ചാടി തുള്ളി വീടിന് പിന്നിലേക്ക് ചെന്നു.
“കെട്ടിച്ചു വിടറായി ഇവളുടെ കുട്ടിക്കളി മാറിയിട്ടില്ലല്ലോ സായൂ ”
“അത് കെട്ടിച്ചു വിട്ടാലോ എന്ന് കരുതി അവൾ അഭിനയിച്ചു നടക്കുന്നതാണ്. ഏട്ടൻ എത്ര ദിവസം കാണും ”
“മൂന്ന് ദിവസം ”
“എത്ര നാളായി… അഞ്ചു കൊല്ലം ആയി ഈ ഒളിച്ചു കളി. എന്ന് തീരും ”
“തീരാനായിട്ടുണ്ട് എന്ന് മനസ് പറയുന്നു. “.
“നിങ്ങൾ പോന്നാൽ അനു കുട്ടി തനിച്ചാകില്ലേ ”
“ഉം. അച്ഛൻ സമ്മതിച്ചിരുന്നു എങ്കിൽ അവളെ കൂടെ ഇവിടെ നിർത്തമായിരുന്നു. പൊന്നൂന്റെ കൂടെ കളിച്ചു ചിരിച്ചു അവൾക്കും വളരാമായിരുന്നു ”
“ഒരു ദിവസം ഇങ്ങോട്ട് കൂട്ടികൊണ്ട് വാ ആദി ”
“അച്ചൻ സമ്മതിച്ചത് തന്നെ ”
“എന്നാലും ഒന്ന് ട്രൈ ചെയ്യാലോ ”
“ഉം നോക്കട്ടെ.”
“ആദി ഇരിക്കു ഞാൻ ചായ കൊണ്ട് വരാം ”
“കഴിക്കാനും വിശക്കുന്നു ”
അവൻ കസേരയിൽ ഇരുന്നൂ.
“മോനെ ”
അവൻ എഴുന്നേറ്റു
“അമ്മേ. അമ്മ എവിടായിരുന്നു ”
“കുറച്ചു പച്ചക്കറി വെച്ചിട്ടുണ്ട്. ”
“എങ്ങനെ ഉണ്ട് അമ്മയുടെ കൃഷി തോട്ടം ”
“കുഴപ്പം ഇല്ല. മോന് സുഖമാണോ ”
“ആ. കുഴപ്പം ഇല്ല ”
“ആദി വാ ഫുഡ്‌ കഴിക്കാം ”
“മോൻ കഴിക്ക് വിശേഷം ഒക്കെ പിന്നെ ആകാം.”
“പൊന്നൂട്ടാ നീ വരുന്നോ ”
“ആ ”
അവൾ ഓടി വന്നു
“അവൾ കഴിച്ചതാ ആദി ”
“സാരമില്ലാ എനിക്കൊപ്പം കഴിക്കുന്നതാ അവൾക്ക് ഇഷ്ടം ”
“അതെ ഈ അമ്മക്ക് കുശുമ്പ് ആണ്.”
“മോൻ വരുമ്പോൾ ആണ് ഈ വീട് ഒരു വീട് ആകുന്നത് ”
ആദി ചിരിച്ചു.

രാത്രി
“പൊന്നൂസ് എവിടെ ”
“അമ്മുന്റെ അടുത്ത് ”
“ഓഹോ ”
അവൻ പെട്ടന്ന് അവളെ ചേർത്ത് ഉമ്മ വെച്ചു
“ഇനി തടി വെക്കരുത് കേട്ടോ. ദേ ഇങ്ങനെ കെട്ടിപ്പിടിക്കാൻ എനിക്ക് എത്തില്ല ”
അവൾ ആവേശത്തോടെ ആദിയെ തന്നോട് ചേർത്തു.
അവളിലേക്ക് ഇറങ്ങി ചെല്ലാൻ ആദി വെമ്പൽ കൊണ്ടു.

ഉറക്കത്തിലേക്ക് വീണുപോയപ്പോൾ ആണ് വാതിൽ തട്ട് കേട്ടത്. സയൂജ ഡ്രസ്സ്‌ എല്ലാം ശരിയാക്കി എഴുന്നേറ്റു. ഒരു പുതപ്പെടുത്ത് ആദിയെ മൂടി.
“ഇവൾ വരും എന്ന് എനിക്കറിയാമായിരുന്നു ”
“അമ്മേ ”
“നീ പൊയ്ക്കോ അമ്മു ”
“ഞാൻ അച്ഛന്റെ കൂടെ കിടക്കൂ ”
“ശരി. ”
അവൾ ആദിക്ക് അരികിൽ അവളെ കിടത്തി.
അപ്പോൾ തന്നെ അവൾ ഉറങ്ങിപോയിരുന്നു.
“ആദി ഉറങ്ങിയോ ”
“ഇല്ല എന്തെ ”
“ഏയ്‌ പാവം അനു ഒറ്റക്ക് ആയിരിക്കും കിടക്കുന്നെ അല്ലെ ”
“ഉം ”
“ഹരി വന്നാൽ നീ അവളെ കൊടുക്കോ ”
“ഈ പറഞ്ഞ ഹരിയെ ഞാൻ കണ്ടിട്ട് കൂടി ഇല്ല.”
“ഹരി വന്നാൽ നീ ആരുടെ ഭാഗത്തു നിൽക്കും ”
“മനസ് കൊണ്ട് ഹരിയുടെ ഭാഗത്ത്. ജീവനോടെ ഉണ്ടെങ്കിൽ. മുഴുവനായും ഹരിക്ക് ഒപ്പം.”
“അതെന്തേ ”
“അമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരി ജീവിച്ചിരിപ്പുണ്ടോ ഇല്ലേ എന്ന് പോലും അച്ഛന് അറിയില്ല. ആ കൂട്ട് കാരിയുടെ മകളെ ഞാൻ കെട്ടിയെന്നോ അതിൽ ഒരു കൊച്ചുണ്ട് എന്നോ അച്ഛൻ അറിഞ്ഞാൽ പിന്നെ എന്റെ കാര്യം കട്ടപൊകയാണ് ”
“അങ്ങനെ ഒന്നും പറയല്ലേ ആദി ”
“വരുന്നിടത്തു വെച്ചു കാണാം നീ ഉറങ്ങാൻ നോക്ക് ”
എന്നിട്ടും സയൂജയുടെ മനസ്സിൽ ഇത് വരെ കണ്ടിട്ടില്ലാത്ത ഹരിയും അനുവും ഒരു നീട്ടലായി നിലകൊണ്ട്.