19/04/2026

നിറം : ഭാഗം 14

രചന – അമീന

ജനം തിങ്ങി നിറഞ്ഞു…..സബ്രാണി തിരിയുടെ മണം മൂക്കിലേക്ക് അടിച്ചു കേറുന്നു…… ആരൊക്കെയോ അലമുറയിട്ട് കരയുന്നു…. തൊണ്ട വരളുന്ന പോലെ….. വെള്ള തുണിയിൽ പൊതിഞ്ഞ ആ ശരീരത്തിന്റെ അടുത്തേക്ക് എത്ര നടന്നിട്ടും എത്തുന്നില്ല……… ചുറ്റും നിക്കുന്നവർ എന്തൊക്കെയോ മുറു മുറുക്കുന്നുണ്ട് ഒന്നും വ്യക്തമല്ല….. മാലയിട്ട് വെച്ചിരിക്കുന്ന ഹരിയേട്ടന്റെ ഫോട്ടോ….. ഹരിയേട്ടാ…… അലറി കരഞ്ഞു കൊണ്ട് അവൾ ഉറക്കിൽ നിന്നും ഞെട്ടി ഉണർന്നു….. ശരീരം വിറക്കുന്ന പോലെ….. കവിൾ തടത്തെ നനച്ചു കൊണ്ട് കണ്ണ് നീർ ഒഴുകി……

അപ്പോഴേക്കും അച്ഛനും അമ്മയും അകത്തേക്ക് വന്ന്‌….. എന്താ മോളെ… എന്ത് പറ്റി…. വെട്ടി വിയർക്കുന്ന അപ്പുവിനെ നോക്കികൊണ്ട് പരിഭ്രമത്തോടെ ബിന്ദു ചോദിച്ചു നിർത്തി…… കണ്ടത് സ്വപ്നം ആണെന്ന് മനസിലായതും പാതി ആശ്വാസത്തോടെ അവൾ കട്ടിലിന്റെ ഹെഡ് ബോർഡിലേക്ക് ചാരിയിരുന്നു….. എന്താ മോളെ വല്ല സ്വപ്നവും കണ്ടോ…. ഹ്മ്മ്….. നിറഞ്ഞു വന്ന കണ്ണുനീരിനെ അമർത്തി തുടച്ചു കൊണ്ട് അവളൊന്നു മൂളി….. ഒന്നുല്ല മോള് കിടന്നോ അമ്മ കൂടെ കിടക്കാം…. ബിന്ദു അവളുടെ തലയിൽ അരുമയായി തലോടി….. വേണ്ടമ്മ…. എനിക്ക് ഹരിയേട്ടനെ കാണണം….. ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവൾ വിദൂരതയിലേക്ക് കണ്ണ് പായിച്ചു….. സമ്മദം എന്നോണം ഇരുവരും അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് മുറിവിട്ടിറങ്ങി…..

സൂര്യന്റെ പ്രേകാശം കണ്ണുകളിലേക്ക് അരിച്ചിറങ്ങിയതും അവൾ കണ്ണുകൾ വലിച്ചു തുറന്നു….. ഓരോന്ന് ചിന്തിച്ചു കൂട്ടി ഇന്നലെ ഉറങ്ങിയത് പോലും ഓർമയില്ല…. കൃഷ്ണന്റെ അമ്പലത്തിൽ നിന്നും ഒഴുകി എന്തുന്ന ഭക്തി ഗാനം കാതുകൾക്ക് കുളിർമയേകി….. കുളിച്ചൊരുങ്ങി ഒരു നീല കോട്ടൺ സാരി അണിഞ്ഞു പൂജ മുറിയിലേക്ക് നടന്നു….. സർവ്വ വിദ്വേഷങ്ങളെയും മറന്ന് തന്റെ പ്രണാനു വേണ്ടി അവൾ മനമുരുകി പ്രാർത്ഥിച്ചു….. “നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കാൻ ഒരു ശ്രെമം…. പക്ഷെ അവിടെ ഞാൻ പരാജയപെട്ടു……പ്രണയാതാൽ എനിക്ക് വേദന ലഭിച്ചു…. പയി കേൾക്കേണ്ടി വന്നു…… മറക്കാൻ ശ്രെമിച്ചു….. വെറുക്കാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു പക്ഷെ ഓരോ നിമിഷവും അവന്റെ മുഖം കൂടുതൽ മിഴിവോടെ എന്നിൽ തെളിഞ്ഞു വന്നു…… ഇന്നും ഞാൻ ജീവിക്കുന്നു പാതിയറ്റ ശരീരം പോലെ….. ഇത്രയും വേദനകൾ ഏറ്റ് വാങ്ങിയിട്ടും ഞാൻ നിന്നെ പ്രണയിക്കുന്നു….. ആരും അറിയാത്ത എന്റേത് മാത്രമെന്ന് കരുതുന്നൊരു സ്വാർത്ഥ പ്രണയം……. ഇനിയും നീയെനിക്കായി ജനിക്കുമെങ്കിൽ…… ഞാൻ വരും നിന്റെ പ്രേണയിനിയാവാൻ……❤ നിറഞ്ഞു വരുന്ന മിഴികളെ അമർത്തി തുടച്ചു കൊണ്ട് അവൾ പുറത്തേക്കിറങ്ങി…..

ഇറങ്ങാം…. (അച്ഛൻ ) ഹ്മ്മ്…..അച്ഛാ….. എന്താ മോളെ…. ഞാൻ ഹരിയേട്ടനെ കാണാൻ പോകുന്നതിൽ അച്ഛന് വിരോധമുണ്ടോ….. എന്റെ മോളുടെ സന്തോഷമാണ് ഈ അച്ഛന് വലുത്…. മനുഷ്യനല്ലേ തെറ്റ് പറ്റും അത് പൊറുത്തു കൊടുത്ത് നിങ്ങളെ ചേർത്ത് നിർത്താൻ ഈ അച്ഛനും ആഗ്രഹമുണ്ട്….. പക്ഷെ ഹരി ഇപ്പൊ തന്നെ ഒരുപാട് അനുഭവിച്ചു…. ഇനിയും അവനെ ശിക്ഷിക്കുന്നത് ശെരിയാണോ….. പറയുമ്പോൾ അയാളുടെ തൊണ്ട ഇടറി……. ആ മനുഷ്യന്റെ കൂടെ ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ലച്ച…. എങ്കിലും ഒരു മാത്രയെങ്കിലും ആ മുഖമൊന്ന് എനിക്ക് നേരിൽ കാണണം…… മുറിഞ്ഞു പോകുന്ന അവളുടെ വാക്കുകളിലെ നിരാശ ആ അച്ഛനും അമ്മയ്ക്കും വ്യക്തമായിരുന്നു…… ❇❇❇❇❇ ഹോസ്പിറ്റലിന്റെ മുന്പിൽ വന്ന് നിന്നതും അവളുടെ ഹൃദയം ഇടിക്കാൻ തുടങ്ങി…..

കാലുകൾ തളരുന്നത് പോലെ….. ഉള്ളിൽ നിന്നും പുറത്തു വരാത്ത കരച്ചിൽ അവളുടെ തൊണ്ടയെ വേദനിപ്പിച്ചു തുടങ്ങി…… വാ മോളെ…. ബിന്ദു അവളെ ചേർത്ത് പിടിച്ചു കൊണ്ട് നടന്നു…… അകത്തേക്ക് കായറിയപ്പോൾ തന്നെ കണ്ടു കരഞ്ഞു തളർന്നിരിക്കുന്ന ശ്രീദേവിയെ….. പണ്ടത്തെ തിളക്കം ഇപ്പൊ ആ മുഖത്തില്ല കണ്ണിനു ചുറ്റും കറുപ്പ് പടർന്നു പിടിച്ചിട്ടുണ്ട്….. ചായം തേക്കാത്ത ആ വരണ്ട ചുണ്ട് എന്നെ നോക്കി ചിരിക്കാൻ ശ്രെമം നടത്തുന്നുണ്ട്…… അപ്പു….. എന്നെ കണ്ടതും ശ്രീജേച്ചി അടുത്തേക്ക് വന്നു….. ഇപ്പോയെങ്കിലും നിനക്ക് വരാൻ തോന്നിയല്ലോ, അതുമതി….. അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് ശ്രീജ കണ്ണുകൾ തുടച്ചു…. എന്റെ ഹരിയോട് നീ ഇനിയും അകലം കാണിക്കരുത്..ആവോളം അനുഭവിച്ചു കഴിഞ്ഞു…. ചിലപ്പോൾ മോളോട് ചെയ്തതിനുള്ള ശിക്ഷ ആയിരിക്കും….. മറുപടി ഒന്നും പറയാതെ ഒരു പാവ പോലെ അവൾ നിന്നു…. ചെല്ല് ചെന്ന് കാണു…. നീ വരുമ്പോയെങ്കിലും അവനു മാറ്റം ഉണ്ടാവുമെന്ന പ്രേതിക്ഷയിൽ ആണ് ഞങ്ങൾ …..(രാജീവ് ) പതിയെ ഞാൻ ഹരിയേട്ടന്റെ അടുത്തേക്ക് നടന്നു….

ഹൃദയം നുറുങ്ങി പോകുന്ന വേദന….. കാലങ്ങൾക്ക് ശേഷം നിറഞ്ഞ മനസ്സോടെ ഞാൻ ഏട്ടന്റെ അരികിലേക്ക് നടന്നു….. തലയിൽ വലിയൊരു കെട്ട് ഉണ്ട്, മുഖത്ത് അവിടെയിവിടയായി ചെറിയ മുറിവുകൾ…. ഞാൻ പതിയെ ഏട്ടന്റെ കൈയ്കളിലേക്ക് എന്റെ കൈയ് ചേർത്ത് വെച്ചു….. ഒരു പ്രീതികരണവും ഇല്ലാതെ കിടക്കുന്ന ഏട്ടന് മുന്പിൽ എനിക്ക് പിടിച്ചു നിൽക്കാനായില്ല….. ആ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു….. മനസ്സിൽ കുന്നു കൂടിയ പകയും ദേഷ്യവുമൊക്കെ ഒരു നിമിഷം ഇല്ലാണ്ടായി….. ആ മുഖം ചുംബങ്ങൾ കൊണ്ട് മൂടി….. എത്ര വിളിച്ചിട്ടും ഉണരാത്ത ഹരിയേട്ടനെ കണ്ടതും എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി അലറി കരഞ്ഞു കൊണ്ട് ആ നെഞ്ചിലേക്ക് അമർന്നു….. ഒരു ഞെരുക്കത്തോടെ ഹരിയേട്ടന്റെ കൈയികൾ എന്റെ കൈയിലേക്ക് അമർന്നതും ഞാൻ ഞെട്ടി ഉണർന്നു….. ഞാൻ ഏട്ടനെ വിട്ട് മാറിയതും ആ കൈയികൾ കൂടുതൽ വിറക്കാൻ തുടങ്ങി…. കണ്ണിൽ നിന്നും വെള്ളം ഒഴുക്കുന്നുണ്ട് ഒരു നിമിഷം ഞാൻ ഏട്ടനെ നോക്കി…. ശേഷം ഡോക്ടറുടെ അടുത്തേക്ക് പാഞ്ഞു …. ❇️❇️❇️❇️❇️ (കാത്തിരിക്കാം )