19/04/2026

അത്രയേറെ : ഭാഗം 07

രചന – സുധീ മുട്ടം

“ഇച്ചായൻ…കാർത്തിക മേഡത്തിന്റെ ഇച്ചായൻ….

വാട്ട്സാപ്പിലേക്ക് ഒരിക്കൽ കൂടി നോക്കി ഉറപ്പിച്ച ശേഷം കണ്ണുകൾ ഉയർത്തി വീണ്ടും നോക്കി സുമുഖനായ ചെറുപ്പക്കാരനെ..

ഇരമ്പലോടെ ബുള്ളറ്റ് തനിക്ക് അരികിലേക്ക് നിർത്തിയതും അത്ഭുതത്തോടെ നോക്കി.. കിറു കൃത്യമായി തനിക്ക് അരികിലെത്തിയത് എങ്ങനെയെന്ന് അമ്പരപ്പിക്കാതിരുന്നില്ല…

” നന്ദിതയല്ലേ….

“യെസ്….

” ആം ഡെറിക്ക്…കാർത്തികയുടെ ഹസ്ബൻഡ്…

ചിരപരിചതരെ പോലെ കൂളായി സംസാരിക്കുന ഡെറിക്ക് ഒരു അത്ഭുതമായിരുന്നു അവൾക്ക്….

“കാർത്തിക മേഡം പറഞ്ഞിരുന്നു… ഫോട്ടോ അയച്ചു തന്നിരുന്നു..ആളെ മനസ്സിലാകാനായി…

” കാർത്തുമ്പി വരാനിരുന്നതാ..മമ്മക്ക് ചെറിയൊരു പനി. ഹോസ്പിറ്റലിൽ അവൾ കൂടെ പോയതിനാൽ നന്ദിതയെ പിക്ക് ചെയ്യുന്ന ജോലി എന്നെ ഏല്പിച്ചു…

പകരമായി ഒരു ചിരി സമ്മാനിച്ചു…

“എങ്കിൽ സമയം കളയേണ്ടാ കയറിക്കോ….

കൂളായി പറയുന്നവനെ ഒരു നിമിഷം നോക്കിയിട്ട് തെല്ലൊന്നു മടിച്ചു…യാതൊരു പരിചയമില്ലാത്ത ഒരാളുടെ ബുള്ളറ്റിനു പിന്നിൽ കയറുക എന്നത് അവളിൽ ചെറിയൊരു സങ്കോചം വരുത്തി…കയറാതിരിക്കാനും കഴിയില്ലല്ലോ ഈശ്വരാ” എന്നൊരു നിലവിളിയും ഉള്ളിൽ മുഴങ്ങി…

“കാറ് അവൾ കൊണ്ട് പോയി…നന്ദിതക്ക് ബുദ്ധിമുട്ട് ആയെങ്കിൽ ടാക്സി വിളിക്കാം….

” ഹേയ് അത് വേണ്ട സർ..ഞാൻ കയറിക്കോളാം…

തെല്ലൊരു മടിയോടെ എങ്കിലും ഡെറിക്കിനു പിന്നിൽ കയറി…

“സൂക്ഷിച്ചു ഇരുന്നോണം…

മുന്നറിയിപ്പ് നൽകിയ ശേഷം ബുള്ളറ്റ് മുന്നോട്ട് എടുത്തു…കുറച്ചു അകലമിട്ടാണ് നന്ദ ഇരുന്നത്..അധികം വികസനങ്ങൾ കടന്നു ചെന്നട്ടില്ലാത്ത ഒരു ഗ്രാമം.. എങ്കിലും മനോഹരമായ പച്ചപ്പും ശുദ്ധമായ കാറ്റും പ്രകൃതി ഭംഗിയും നിറഞ്ഞ സ്ഥലം..

കുറച്ചു ദൂരത്തെ ഓട്ടത്തിനു ശേഷം ബുള്ളറ്റ് മതിൽ കെട്ടിന് മുന്നിലായുള്ള ഗേറ്റിന് മുന്നിൽ നിന്നു…

” പാലക്കുന്നേൽ…എന്ന് തങ്കലിപികളാൽ ആലേഖനം ചെയ്തിരികുന്നത് കണ്ടു….

സെക്യൂരിറ്റി ഗേറ്റ് തുറന്നപ്പോൾ ബുള്ളറ്റ് അകത്തേക്ക് ഓടിച്ചു കയറ്റി…പോർച്ചിൽ വണ്ടി നിന്നതും ബാഗും താങ്ങിപ്പിടിച്ച് ഇറങ്ങി…കാർ പോർച്ചിൽ ഒരു ബെൻസ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു..

“കാർത്തുമ്പി വന്ന് ട്ടാ…

സന്തോഷത്തോടെ, അതിലേറെ പ്രണയത്തോടെ പറയുന്നവനെ അത്ഭുതത്തോടെ നോക്കി..

” ഇങ്ങനെയും ഇന്നത്തെ കാലത്ത് ഭർത്താക്കന്മാരുണ്ടോ? ഭാര്യയെ പ്രണയിക്കുന്നവൻ…..

ആരാധന കലർന്നൊരു നോട്ടത്തോടെ അവനെയവൾ നോക്കി…

“കാർത്തിക മേഡം ഭാഗ്യവതിയാണ്….

നന്ദനയുടെ നോട്ടമൊന്നും ഡെറി ശ്രദ്ധിച്ചിരുന്നില്ല..അവന്റെ ശ്രദ്ധ മുഴുവനും അകത്തേക്കായിരുന്നു…..

” അടങ്ങ് നിൽക്ക് പെണ്ണേ…ഓടാതെ…

അകത്തു നിന്നും ഒരു കുസൃതി കുടുക്ക ഓടി വരുന്നത് കണ്ടു…പിന്നാലെ സുന്ദരിയായൊരു സ്ത്രീയും…

“കാർത്തിക മേഡം..

ഗ്രാനത്തിന്റെ വിശുദ്ധിയും മഞ്ഞ് തുള്ളിയുടെ നൈർമല്യവും തുക്കസിക്കതിരിന്റെ ഭംഗിയുമുള്ളൊരു സുന്ദരിയായ സ്ത്രീ….

” അവിടെ നിൽക്ക് കാർത്തൂ…

ഓടി വന്നു കുസൃതി കുടുക്കയെ എടുക്കാൻ ശ്രമിച്ചെങ്കിലും അപ്പന്റെ കാലിൽ കെട്ടി പിടിച്ചു കഴിഞ്ഞിരുന്നു കുഞ്ഞു കാർത്തു….ഏറിയാൽ ഒരു മൂന്നു വയസ്സ് പ്രായമായൊരു കുഞ്ഞു മാലാഖ..അതിനെ കൗതുകത്തോടെ നോക്കി നിന്നു പോയി നന്ദ….

“അപ്പന്റെ ആണെടീ മോൾ…

മോളെ എടുത്തു മുകളിലേക്ക് ഉയർത്തി ഡെറിക്ക്…കുഞ്ഞു കാർത്തു ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി….

” അതേ അപ്പന്റെ കന്നത്തരമെല്ലാം ഉണ്ട്….

അങ്ങനെ പറഞ്ഞു കൊണ്ട് കാർത്തിക നോക്കിയത് നന്ദനയുടെ മുഖത്തേക്കാണ്…ഒരുനിമിഷം ഒന്ന് ഞെട്ടി വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി..പതിയെ ക്കണ്ണുകൾ നിറഞ്ഞു വന്നു….

തന്നെ നോക്കി കണ്ണു നിറക്കുന്ന കാർത്തിക നന്ദയിലൊരു അമ്പരപ്പ് നിറച്ചു….അവളെ വീണ്ടും അമ്പരപ്പിച്ചു അവർ ഓടിവന്നു കെട്ടിപ്പിടിച്ചു കരഞ്ഞു….

എന്തിനാണ് മേഡം കരയുന്നതെന്ന് അമ്പരപ്പിക്കാതിരുന്നില്ല…ആദ്യമായി കാണുകയാണ്..ഒരിക്കൽ പോലും പരസ്പരം കണ്ടട്ടില്ല..പക്ഷേ മേഡം പെരുമാറുന്നത് ചിരപരിചിതരെ പോലെയാണ്…

എന്തിനാണ് കരയുന്നതെന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും ഒന്നും ചോദിച്ചില്ല..ആദ്യമായാണ് ഇവിടെ വരുന്നത്…തിജച്ചും അപരിചിതരായവർ..ചിലപ്പോൾ ചോദിക്കുന്നത് ഇഷ്ടപ്പെട്ടില്ലങ്കിലോ എന്നു ഭയന്നു.,

“കാർത്തുമ്പി പെണ്ണേ കരച്ചിലും പിഴിച്ചിലും പിന്നെ മതി… ആ കൊച്ച് ഇതുവരെ ഒന്നും കഴിച്ചു കാണില്ല.അതിനു വല്ലതും കൊടുക്കാൻ നോക്ക്….

ഡെറിയുടെ ശബ്ദം അവരെ ഉണർത്തി…കാർത്തിക പെട്ടെന്ന് ആതിഥ്യ മര്യാദക്കാരിയായി…

” വാ മോളേ ഊണ് കഴിച്ചിട്ട് ബാക്കി സംസാരിക്കാം…

“താങ്ക്സ് മേഡം,..

” മേഡം അല്ല ചേച്ചി…അങ്ങനെ വിളിച്ചാൽ മതി…

കാർത്തിക പെട്ടെന്ന് തിരുത്തി….

“ശരി ചേച്ചി ..ഇനി മുതൽ അങ്ങനെ വിളിക്കാം….

കാർത്തികയുടെ പിന്നാലെ നന്ദയും അകത്തേക്ക് കയറി.. പാലക്കുന്നേൽ ബംഗ്ലാവിന്റെ പ്രഢി നിറഞ്ഞ ഹാളിലേക്ക് കണ്ണുമിഴിച്ചു നോക്കി നിന്നു…

” ദാ …ആ മുറിയിലേക്ക് ബാഗ് വെച്ചോളൂ…ഫ്രഷാകുന്നെങ്കിൽ ബാത്ത് റൂം അവിടെ ഉണ്ട്…

ഹാളിനു അടുത്തുള്ള ഒരു മുറി ചൂണ്ടിക്കാട്ടി.. നന്ദ അതിബകത്തേക്ക് കയറി… വൃത്തിയായി ഭംഗിയിൽ സൂക്ഷിരിക്കുന്നു…

നല്ല ക്ഷീണം.. ഇന്നു ഫ്രഷാകാമെന്ന് കരുതി ബാഗ് മേശമേൽ വെച്ചിട്ട് കുളിക്കാൻ കയറി.. ഷവറിലെ വെള്ളം ചിതറി തെറിച്ചു മേനിയിലൂടെ ഒഴുകി തുടങ്ങി… പതിയെ ആയിരുന്നു കുളി മുഴുവനും.. ഓരോ ചിന്തകളിൽ ലയിച്ചു സമയം ഏറെയെടുത്തു…

ബാഗിൽ നിന്ന് ഒരു ചുരീദാർ എടുത്തു ധരിച്ചു ഹാളിലേക്ക് ചെന്നു..രണ്ടു പ്രായമായവരെ കൂടി ഡൈനിംഗ് ടേബിളിനു മുന്നിൽ കണ്ടു…

“ഇതാണ് നമ്മുടെ സ്കൂളിലെ പുതിയ ടീച്ചർ നന്ദിത എന്ന നന്ദ…

” നന്ദ ഇത് അപ്പച്ചനും മമ്മയും….

കാർത്തിക ഡേവിഡിനെയും റീത്തയേയും പരിചയപ്പെടുത്തി.. അവരെ നോക്കിയൊന്ന് ചിരിക്കാനും മറന്നില്ല നന്ദ…

ഞാൻ കാർത്തൂ….

കുഞ്ഞി കാർത്തു കുസൃതിയിൽ പറഞ്ഞപ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു..കാർത്തൂന്റെ കുഞ്ഞിക്കവിളിൽ ഒന്ന് ചുംബിക്കാനും നന്ദ മറന്നില്ല.അതോടെ അവളിലേക്ക് വലിഞ്ഞു കയറി കുഞ്ഞി….

“മോളിങ്ങ് വന്നേ ആന്റി ഭക്ഷണം കഴിക്കട്ടെ….

” വേണ്ടാ ഞാൻ വരൂല്ലാ…

കാർത്തിക നീട്ടിയ കൈകളെ അവഗണിച്ചു കാർത്തു നന്ദയുടെ കഴുത്തിലീടെ കൈകൾ ചുറ്റി….

“സാരമില്ല ചേച്ചി കുഞ്ഞി എനിക്കൊപ്പം ഇരുന്നോട്ടെ….

കണ്ണുകൾ ഒരിക്കൽ കൂടി നിറഞ്ഞതോടെ കാർത്തിക മിഴിനീരൊപ്ലി….

നന്ദയുടെ ഫോട്ടോ കണ്ടപ്പോഴെ ഉറപ്പിച്ചു ടീച്ചറായി അവൾ മതിയെന്ന്…രാമച്ഛന്റെ ഇളയ മകളുടെ രൂപ സാദൃശ്യം ഏറെ ഉണ്ടായിരുന്നു നന്ദക്കെ്…നേരിട്ട് കണ്ടപ്പോൾ എല്ലാം പൂർണ്ണമായി..അതാണ് കെട്ടിപ്പിടിച്ചു കരഞ്ഞതും….

” അച്ഛാ ഞാൻ ഇപ്പോൾ ഒറ്റക്കല്ല.. എനിക്കൊരു അനിയത്തിയെ കിട്ടി..ഇതൊന്നും കാണാൻ അച്ഛൻ ഇല്ലാതെ പോയല്ലോ…

ഊണ് കഴിഞ്ഞു മുറിയിലെത്തി രാമേട്ടന്റെ ഫോട്ടോക്ക് നോക്കി വിതുമ്പി കരഞ്ഞു പോയി കാർത്തിക….

തുടരും.

അക്ഷരത്തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക.. ഉറക്കപ്പിച്ചയിലുള്ള ടൈപ്പിംഗ് ആണ് ട്ടാ