The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – പാറു പാറൂട്ടി
മങ്ങിയ വെളിച്ചത്തിൽ എരിയുന്ന കണ്ണുകളുടെ തിളക്കം കണ്ടു Rk യെക്കാൾ ഞെട്ടിയത്ഹരിമാഷായിരുന്നു.കൺമണിയെ കൊല്ലുവാനായി കൈയ്യിലെ കത്തി മുറുക്കെ പിടിച്ചു കിതപ്പോടെ നിൽക്കുന്ന മധുരാധയെ കണ്ടു എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം അവർ പകച്ചു നിന്നു. കത്തി വീശി കൺമണിയെ കുത്തുവാൻ ഒരുങ്ങവേ ഹരിമാഷ് കുതിച്ചു പാഞ്ഞു. മധുരാധയുടെ കൈയിൽ കയറി പിടിച്ചു കത്തി വിടുവിക്കാൻ ശ്രമിക്കവേ അപ്രതീക്ഷിതമായി കടന്നു വന്ന ഹരിമാഷിനെയും Rk യെയും കണ്ടു മധുരാധ ഞെട്ടി. പിടിവലികൾക്കിടയിലും മധുരാധ പുലമ്പി കൊണ്ടിരുന്നു.. “വിടെന്നേ… ഇവളെ ഞാൻ വെറുതെ വിടില്ല കൊല്ലും ഞാൻ… എൻെറ ജീവിതം തകർത്തവളാണ്…”
മധുരാധ സംഹാര രുദ്രയെ പോലെ ഉറഞ്ഞു. പിടിച്ചു നിൽക്കാനാവാതെ ഹരിമാഷ് മധോരാധയുടെ കവിളിൽ ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ മധുരാധ ബോധമറ്റു നിലത്തേയ്ക്ക് വീണു. കസേരയിൽ തളർന്നു ബോധമറ്റ കൺമണിയുടെ കെട്ടുകൾ അഴിച്ചു കൊണ്ട് Rk അവളെ കുലുക്കി വിളിച്ചെങ്കിലും ഫലമുണ്ടായില്ല. കൺമണിയേയും മധുരാധയേയും വാരിയെടുത്ത് കൊണ്ട് Rk യും ഹരിമാഷും ആശുപത്രിയിലേയ്ക് പാഞ്ഞു.ബോധം വീണ്ടെത്ത് കണ്ണുകൾ തുറക്കുമ്പോൾ കൺമണിയുടെ കണ്ണുകൾ Rk യെ പരതുന്നുണ്ടായിരുന്നു. കിടക്കയിൽ നിന്നെഴുന്നേൽക്കാൻ ഒരുങ്ങവേ Rk അവളെ തടഞ്ഞു. കൺമണി Rk യെ ചേർത്ത് പിടിച്ചു കൊണ്ട് ഏങ്ങലടിച്ചു കരഞ്ഞു. അവളുടെ നെറുകയിൽ ചുംബനപ്പൂക്കൾ നൽകിയും നെറുകയിൽ തലോടിയും അയാൾ അവളെ സമാധാനപ്പെടുത്തി. ഡിസ്ചാർജ് ചെയ്തു വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ ശവം കണക്കേ കൺമണി കാറിൻെറ മുൻസീറ്റിൽ ഇരുന്നു. അവളുടെ പ്രസരിപ്പും ഊർജ്ജസ്വലതയും ആ സംഭവത്തിനു ശേഷം നഷ്ടമായിരിക്കുന്നു. ദുഃഖം തോന്നിയെങ്കിലും Rk ഉള്ളിലൊതുക്കി കാറ് മുന്നിലേയ്ക്ക് പായ്ചു.
*************************
മുറിയിലെ ജനാലയ്ക്കരികിലേയ്ക് കൺമണി നടന്നു വന്നു. എണ്ണമയമില്ലാത്ത മുടികൾ ജനാലയിലൂടെ തഴുകി എത്തിയ കാറ്റിൽ പാറിപ്പറന്നു നടന്നു. അവൾ കൈ കൊണ്ട് മെല്ലെ കാതുകൾക്ക് പുറകേ മാടി വച്ചെങ്കിലും അനുസരണയില്ലാത്ത കുട്ടിയെ പോലെ മുടികൾ പിന്നെയും പാറികളിച്ചു.”നീ എന്താ ആലോചിക്കുന്നേ…??” സംശയരൂപേണേ Rk ചോദിക്കുമ്പോൾ അലസമായൊന്ന് നോക്കുക മാത്രമേ അവൾ ചെയ്തുള്ളൂ… ” ഈ വീട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഞാൻ ആണ് … അല്ലേ ഏട്ടാ..”അവൾ ഒന്ന് പുഞ്ചിരി. നിന്നോട് ആരാ ഇങ്ങനെ പറഞ്ഞേ.. അമ്മ എന്തെങ്കിലും പറഞ്ഞുവോ..??” Rk ഒരു പുരികം ഉയർത്തി അൽപം ഗൗരവത്തോടെ ചോദിച്ചു. “അത് ആരും പറയേണ്ട ആവശ്യമില്ല ഏട്ടാ.. നടന്ന സംഭവങ്ങൾ തന്നെ അതിനു തെളിവല്ലേ..” വീണ്ടും ഒരു വിളറിയ ചിരിയോടെ അവളൊന്ന് തിരിഞ്ഞു നോക്കി.
” ഞാൻ ഇവിടെ നിൽക്കുന്നിടത്തോളം കാലം ഏട്ടൻേറയും ഹരിമാഷ്ടെയും ജീവിതം നശിക്കുകയേയുള്ളൂ.. അതുകൊണ്ട് ഞാനായിട്ട് ഒഴിഞ്ഞു പോവുകയാണ്!!”
” ഏട്ടൻ മറുത്തൊന്നും പറയരുത്. അമ്മയെ എതിർത്തു കൊണ്ട് ജീവിക്കാം. പക്ഷേ മധുരാധയെ എങ്ങനെ കണ്ടിലെന്ന് നടിയ്ക്കും ഞാൻ.???”””. ഞാൻ കാരണം ആരുടെയും ജീവിതം നശിക്കുന്നത് കാണുവാൻ എനിക്ക് കഴിയില്ല. ഏട്ടൻ തടസ്സം നിൽക്കരുത്. ഞാൻ ഇന്ന് തന്നെ ഇവിടെ നിന്നും ഇറങ്ങുകയാണ്!”””. അത് തന്നെയാണ് വേണ്ടത്.” അന്ന് വരെ ഇല്ലാത്ത ഏതോ ഒരു പുതിയ ഭാവമായിരുന്നു കൺമണിയിൽ. അവളുടെ വാക്കുകളെ മറുത്തു പറയുവാനോ … പോകരുത് എന്ന് അപേക്ഷികുവാനോ അയാൾക്ക് ആയില്ല.
ബാഗുമായി മുറിയിൽ നിന്നും കൺമണി ഇറങ്ങുമ്പോൾ ഇതിനു വേണ്ടിയായിരുന്നുവോ താൻ ഇത്രയും ഒക്കെ സഹിച്ചും ക്ഷമിച്ചും ജീവിച്ചതെന്ന് Rk യ്ക് തോന്നി. ബാഗുമായി ഇറങ്ങി വരുന്ന കൺമണിയെ കണ്ടു അനുരാധ ഓടി വന്നു. എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നെ തന്നെ തടയരുതെന്നും പറഞ്ഞു കൺമണി തടസ്സം വച്ചിരുന്നു..
കൺമണി ഹാളിൽ നിന്നും പോകാനൊരുങ്ങവേ പിന്നിൽ നിന്നും ആരോ അവളെ വിളിച്ചു. തിരിഞ്ഞു നോൽക്കുമ്പോൾ അത് മറ്റാരും ആയിരുന്നില്ല. സാക്ഷാൽ ഇന്ദ്രറാണി തന്നെയായിരുന്നു. ” നീ എന്തുകൊണ്ടാണ് പോകാനൊരുങ്ങുന്നതഞന്ന് എനിക്ക് അറിയാം. തടയില്ല ഞാൻ. പക്ഷേ ഇ പടികൾ ഇറങ്ങുന്നതിന് മുൻപേ എല്ലാ സത്യങ്ങളും നീ അറിഞ്ഞിരിക്കണം.” അതിനു ശേഷം നിനക് തീരുമാനിക്കാം ഇവിടെ നിൽക്കണമോ വേണ്ടയോയെന്ന്.” ഇന്ദ്രാറാണി തിരീഞ്ഞു കൺമണിയ്ക്ക് അഭിമുഖമായി നിന്നു. നീയും ഹരിമാഷും തമ്മിലുള്ള ഇഷ്ടം അറിഞ്ഞുകൊണ്ട് തന്നെയാണ് മധുരാധ ഹരിമാഷിൻെറ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്.”” പക്ഷേ നിൻെറ സ്ഥാനത്ത് മധുരാധയെ ഉൾകൊള്ളുവാനോ അംഗീകരിക്കുവാനോ ഹരിമാഷിനായില്ല. ഹരിമാഷിൽ നിന്നുമുള്ള അവഗണന അവളെ വല്ലാതെ മാനസികമായി തളർത്തി.”
” പിന്നീട് അത് നിന്നോടുള്ള വിദ്വേഷമായി മാറി. പല പ്രാവശ്യം മധുരാധ ആത്മഹത്യ യ്ക് ശ്രമിച്ചതാണ്. ഈശ്വരൻെറ കരുണ ഒന്നുള്ളത് കൊണ്ട് മാത്രമാണ് എൻെറ പൊന്നു മോളെ എനിക്ക് തിരിച്ചു കിട്ടിയത്”. പക്ഷേ ഇന്നവൾ ഒരു മാനസിക രോഗിയാണ്. അക്കാര്യം ഹരിമാഷിന് പോലും അറിയില്ല. ദൂരെ പഠിക്കാനെന്ന പേരിൽ ഞാൻ അവളെ ഒരു മനോരോഗാശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു.” “അവളോടുള്ള വെറുപ്പിനാൽ ഹരിമാഷ് ഇതുവരെ മധുരാധയെ അന്വോഷിച്ചിട്ട് പോലും ഇല്ല. ഒരാളെ സ്നേഹിച്ചു പോയിയെന്ന തെറ്റിൽ എൻെറ മകൾ വേണ്ടുവോളം അനുഭവിച്ചു കഴിഞ്ഞിരുന്നു””. മധുരാധയുടെ നിർദേശപ്രകാരമാണ് ഒരിക്കൽ നിന്നെ അപായപ്പെടുത്താനുള്ള ശ്രമം ഉണ്ടായത്. അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല.” നിന്നോട് എനിക്ക് ദേഷ്യം ഉണ്ടായിരുന്നു എന്നത് ശരി തന്നെ പക്ഷേ ഇപ്പോൾ ഒരു തരി വൈരാഗ്യം പോലും എനിക്ക് നിന്നും നോടില്ല.”
” ഏതൊരമ്മയേയും പോലെ ഞാനും എൻെറ മകൾക്ക് വേണ്ടി സ്വാത്ഥയായി….ഇതൊക്കെ ചെയ്തു കൂട്ടി…”
ഇടറിയ തൊണ്ടയിൽ നിന്നും സ്വന്തം തെറ്റുകൾ ഏറ്റു പറഞ്ഞു കണ്ണുകളിലെ നോവ് സാരിത്തുമ്പിനാൽ ഒപ്പിയെടുക്കുമ്പോൾ എല്ലാം കേട്ടുകൊണ്ട് ഹരിമാഷ് നിൽക്കുന്നുണ്ടായിരുന്നു
അറിയാതെ ചെയ്ത തെറ്റിനാൽ മനംനൊന്ത് കൺമണി സോഫയിലേയ്ക് പതുക്കെ ഇരുന്നു. ഇന്ദ്രറാണിയോടായി ഹരിമാഷ് കൈകൂപ്പി ക്ഷമ യാചിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി പോവുമ്പോൾ അനുരാധയും Rk യും ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ പതറി. സത്യം അറിയാതെ സ്വന്തം അമ്മയോട് എതിർത്തു സംസാരിച്ചു പോയതിൽ കുറ്റബോധം പേറി Rk ഇന്ദ്രറാണിയുടെ കാൽക്കൽ വീണു ക്ഷമ യാചിച്ചു അവർ Rk യെ വാരിപുണർന്ന് കൊണ്ട് അരുതെന്ന് തലയാട്ടി. നീയും കൺമണിയും സന്തോഷത്തോടെ ഇവിടെ ജീവിയ്ക്കണം അതാണ് അമ്മയുടെ ആഗ്രഹം.” അമ്മ മോളെ ഒത്തിരി വേദനിപ്പിച്ചൂന്ന് അറിയാം.. ക്ഷമിയ്ക് മോളേ..” കൺമണിയെ ചേർത്ത് പിടിച്ചു കൊണ്ട് ഇന്ദ്രറാണി പറയുമ്പോൾ കൺമണി അമ്മേ എന്ന് വിളിച്ചു കൊണ്ട് വിതുമ്പി.
*************************
കസേരയിൽ ഇരുന്നു കൊണ്ട് തല ചായ്ച്ചു മധുരാധ പുറത്തേയ്ക്ക് നോക്കി നിൽക്കേ ഹരിമാഷ് ചോറുരുളകൾ അവളുടെ വായിലേക്ക് വാരികൊടുത്തു.വേണ്ടെന്ന് നിരസിക്കുമ്പോൾ അയാൾ വാത്സല്യപ്പൂർവ്വം അവളെ നിർബന്ധിച്ചു ഊട്ടി.. എല്ലാം കണ്ടു കൊണ്ട് പുറത്തെ വാതിലിനരികെ ഇന്ദ്രറാണി കണ്ണുനീർ പൊഴിയ്കവേ അറിയാതെ എങ്കിലും ചെയ്തു പോയ തെറ്റുകളോർത്ത് കൺമണിയും മാപ്പപേക്ഷിച്ചു. “എല്ലാം വിധിയാണ് മോളേ.. നമ്മൾ ചെയ്യുന്ന കർമ്മത്തിൻെറ ഫലം നമ്മൾ തന്നെ അനുഭവിച്ചേ വഴിയുള്ളൂ.. നിന്നോട് ചെയ്ത തെറ്റുകളുടെ ഫലമാണ് ഇന്ന് ഞാനും എൻെറ മകളും അനുഭവിക്കുന്നത് “ഒരു വിളറിയ ചിരിയോടെ പറഞ്ഞു കൊണ്ട് ഇന്ദ്രറാണി നടന്നകലുമ്പോഴേയ്ക്കും കൺമണി Rk യുടെ ചുമരിലേക്ക് തല ചായ്ച്ചു.ഊർന്നിറങ്ങുന്ന കണ്ണുനീർ അയാളുടെ ഷർട്ടിൽ നനവ് പടർത്തുമ്പോൾ അയാൾ അവളെ ഒന്നും കൂടി ചേർത്ത് പിടിച്ചു.അവർ പതിയെ കമ്പിയിഴകളാൽ തീർത്ത വാതിലുകളുള്ള മുറികൾക്കിടയിലൂടെ നടന്നു പോകുമ്പോൾ മധുരാധയ്ക്കായി മനസുരുകി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.
*************************
ദിവസങ്ങൾ കടന്നു പോയി.
ഫോണിലേക്ക് നിർത്താതെയുള്ള കോളിൻെറ ശബ്ദം കേട്ടാണ് Rk കണ്ണു തുറന്നത്.കമ്പനി ആവശ്യത്തിനായി രണ്ടു ദിവസമായി ഗസ്റ്റ് ഹൗസിലാണ് താമസം. ഫോണിൽ തെളിഞ്ഞു വന്ന അനുരാധയുടെ പേര് വായിച്ചു കൊണ്ട് അയാൾ കോളെടുത്തു”മധു പെട്ടെന്ന് വീട്ടിൽ വാ.. പ്രശ്നം ഉണ്ട്…” കൂടുതൽ ഒന്നും പറയാതെ അനുരാധ ഫോൺ വച്ചു. തിരിച്ചു വിളിയ്ക്കാൻ ശ്രമിച്ചപ്പോൾ പരിധിയ്ക് പുറത്തെന്ന് കേട്ടതും വെപ്രാളത്തോടെ Rk കാറിൽ കയറി പേൾമഹലിലേയ്ക് കുതിച്ചു. വീടിൻെറ പടികൾ പോലും ചവിട്ടാതെ അയാൾ ഹാളിലേക്ക് പറന്നു കയറുമ്പോൾ യാതൊരു ഭാവമാറ്റവും ഇല്ലാതെ ടിവിയിലെ ചാനലുകൾ മാറ്റി കളിയ്കുകയായിരുന്നു അനുരാധ..”ചേച്ചി എന്താ പ്രശ്നം.. എന്തിനാ വരാൻ പറഞ്ഞേ..”ആകാംഷ നിറഞ്ഞ ഭയത്തോടെ Rk ചോദിക്കുമ്പോഴും അനുരാധ ടിവിയിൽ തന്നെ ശ്രദ്ധിച്ചു. ചേച്ചി വെറുതെ കളിയ്ക്കാതെ കാര്യം പറയ്.. കൺമണിയ്ക്ക് എന്തെങ്കിലും…”അയാൾ വാക്കുകൾ മുറിച്ച്.
” അതെന്താടാ ഞങ്ങൾക്ക് ആർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ ഒന്നും ഇല്ലേ.. കൺമണിയുടെ ചിന്ത മാത്രമേ നിനക്കുള്ളുവോ??പരിഭവത്തോടെയുള്ള ഇന്ദ്രറാണിയുടെ വാക്കുകൾ കേട്ട് Rk ഇളഭ്യനായി..അതല്ല അമ്മേ…” അയാൾ ഇളിച്ചു കാട്ടി. ഉംം ഉംം ഉവ്വ്..” ഇന്ദ്രറാണി നീട്ടി മൂളി… അതേ മോനേ.. രണ്ടാളും കൂടി പെൺപൂവിനെ തരുവോ.. ആൺപൂവിനെ തരുവോ…”??? അനുരാധയുടെ കുസൃതി നിറഞ്ഞ ചോദ്യം Rk യുടെ കണ്ണുകൾ ക് തിളക്കം കൂട്ടി. അയാൾ പടികൾ കയറി മുറിയിലേക്ക് ഓടി കയറുമ്പോൾ നാണത്താൽ ചുവന്നു തുടുത്തു കൺമണി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. സിനിമയിലെ പോലെ അവളെ എടുത്ത് വട്ടം കറങ്ങണമെന്ന് അയാൾക്ക് തോന്നി. Rk കൺമണിയെ അരയിൽ വട്ടം ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ നെറുകയിലും കണ്ണുകളിലും അധരങ്ങളിലും അമർത്തി ചുംബിക്കുമ്പോൾ സന്തോഷം കൊണ്ട് കൺമണിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
നിലത്ത് മുട്ടുകുത്തി അവളുടെ വയറ്റിൽ അമർത്തി ചുംമ്പിച്ചു അവളെ അവൻ നോക്കുമ്പോൾ മാതൃത്വത്തിൻെറ സ്നേഹവാത്സല്യങ്ങൾ അവളിൽ നിറഞ്ഞു കവിഞ്ഞിരുന്നു.. നീണ്ട ഒൻപത് മാസത്തെ കാത്തിരിപ്പിനൊടുവിൽ മാതൃത്വത്തിൻെറ അസഹ്യമായ പേറ്റുനോവനുഭവിച്ച് കൊണ്ട് തൻെറ കുഞ്ഞിൻെറ അരികെ തളർന്നു മയങ്ങുന്ന കൺമണിയുടെ നെറുകയിൽ ചുംബിച്ചു തൻെറ പുരുഷത്വത്തെ പിതാവ് എന്ന പൂർണ്ണതയിൽ എത്തിച്ചതിന് അയാൾ അവളോട് നന്ദി പറയുന്നുണ്ടായിരുന്നു.അതെല്ലാം കണ്ടുകൊണ്ട് ആൺപൂവ് മോണകാട്ടി ചിരിക്കുന്നുണ്ടായിരുന്നു.അരികിലായി ആൺപൂവിൻെറ കുഞ്ഞിളം കൈയിൽ മുത്തമിട്ട് മധുരാധ ചിരികവേ അവളുടെ വീർത്ത ഉദരത്തെ തലോടി ഹരിമാഷ് നെറുകയിൽ ചുംബിച്ചു. … അവസാനിച്ചു❤)
(എൻെറ കൺമണിയെ ഇരു കൈയും നീട്ടി സ്വീകരിച്ചും സ്നേഹവും സപ്പോർട്ടും നൽകിയ എല്ലാവരോടും ഒത്തിരി സ്നേഹം സന്തോഷം. കാത്തിരുന്നു മുഷിപ്പിച്ചതിൽ ക്ഷമിക്കുക. 🥰)