19/04/2026

ഒരു തൂവൽ സ്പർശം : ഭാഗം 30

രചന – നിള കാർത്തിക

മേശയിൽ ആഞ്ഞു അടിച്ചു പറഞ്ഞു കൊണ്ട് അവനെ നോക്കി വിരൽ ഞൊടിച്ചു കൊണ്ട് അവനെയും കടന്നു പോയി പിന്നെ അവനെതിരായുള്ളടേബിളിന്റടുത്ത കസേരയിൽ ഇരിപ്പുറച്ചു. അവളുടെ വാക്കുകളെ ഞെട്ടലിനപ്പുറം ഉള്ളിൽ വിരിഞ്ഞ കുസൃതി ചിരിയോടെ അവനാസ്വദിച്ചു. പിന്നെ കൈകൾ നെഞ്ചിൽ കെട്ടി കമ്പ്യൂട്ടറിൽ എന്തൊക്കയോ വെപ്രാളത്തോടെ ചെയ്യുന്നവളെ നോക്കി നിന്നു ഉള്ളിൽ മൊട്ടിട്ട് തുടങ്ങിയ കുഞ്ഞിഷ്ടത്തോടെ,,, പ്രണയത്തോടെ…… ചാരുകസേരയിലേക്ക് ചാരിയിരുന്നു കൊണ്ട് കൈകൾ തമ്മിൽ കൂട്ടിപ്പിടിച്ചു അവളെ നോക്കിയിരുന്നു സായി ഇടയ്ക്ക് എന്തോ ഓർത്ത് പോലെ പുഞ്ചിരി വിരിഞ്ഞു. കമ്പ്യൂട്ടറിൽ എന്തൊക്കെ ടൈപ്പ് ചെയ്തു മുഖത്ത് നോക്കിയതും കണ്ടു തന്നെനോക്കിയിരിക്കുന്നവനെ അവന്റെ നോട്ടത്തിന്റെ പന്തികേട് കണ്ടതുംചുരിദാർ ടോപ്പ് നേരെയാക്കി പുറകിൽ നിന്ന്   കഴുത്ത് വലിച്ചിട്ട് നേരെ ഇരുന്നു  പിന്നെയും നോക്കുന്ന കണ്ടിട്ട് പുരികം ഉയർത്തി എന്താണെന്നു ചോദിച്ചു .

ഇരുകണ്ണുകൾ ചിമ്മി ഒന്നുമില്ലെന്ന് കാണിച്ചവൻ . അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് പിന്നെയും കമ്പ്യൂട്ടറിലേക്ക് തന്നെ കണ്ണുകൾ ഉറപ്പിച്ചു. ഐശ്വര്യം……അല്ല ഐശ്വര്യ…..”” അവന്റെ വിളികെട്ടും ദേഷ്യത്തോടെ അവനെ നോക്കി. എന്താ…… “” ദേഷ്യത്തോടെ പല്ലിരുമ്മി  ചോദിച്ചു. “അതാ കുരിശങ്കേഴ്സിന്റെ പ്ലാനിങ് എടുത്തേ  കുറച്ച് ക്ലിയർ ചെയ്യാനുണ്ട്….. “” അവനതു പറഞ്ഞതും ഷെൽഫിൽ നിന്ന് അവന്റെ അടുത്തേക്ക് നടന്നു . ടേബിളിലേക്ക് വെച്ചിട്ട് തിരിഞ്ഞു നടന്നതും പുറകിൽ നിന്നവൻ വിളിച്ചു. “”താനെങ്ങോട്ടാ തന്റെ ടേബിളിൽ തന്നെ പോയിരിക്ക് ഞാനങ്ങോട്ടു വരാം…… “” അവൻ എഴുന്നേറ്റതും അറിയാതെ ഉമിനീര് ഇറക്കി പോയിരുന്നു. താൻ വരുന്നില്ല ക്ലിയർ ചെയ്യണ്ടേ …… “” കസേരയിൽ വന്നിരുന്നു കമ്പ്യൂട്ടർ ഓണാക്കി അവൻ പുറകിലായി വന്നു നിന്നിരുന്നു. ഐശ്വര്യം……”” അവന്റെ വിളിയിൽ കൂർപ്പിച്ചു നോക്കുമ്പോൾ ഒന്നുമറിയാത്ത പോലെ സ്‌ക്രീനിലേക് നോക്കിനിന്നിരുന്നു അവൻ.

“”അവർക്ക് ഹാളിൽ നിന്നു തന്നെ വലിയ സ്റ്റൈഴ്‌സ് വേണം ഫുൾ ഗ്ലാസ്സ് വർക്ക്‌…… അതിന്റെ പ്ലാനൊന്നു മാറ്റി ശരിയാക്കിയിട്ടുണ്ട് ഞാൻ താനതൊന്നു വരച്ചെടുക്കു….. ഉം…. അവൾ കമ്പ്യൂട്ടറിലേക്ക് പ്ലാൻ നോക്കി ചെയ്യൻ തുടങ്ങിയതും അവളുടെ കഴുത്തിനടുത്തായി മുഖമടുപ്പിച്ചു കൊണ്ട് വന്നിരുന്നു സായി, അവന്റെ ശ്വാസം കഴുത്തിൽ തട്ടുമ്പോൾ അസ്വസ്ഥയോടെ പേനയിൽ കൈവിരൽ ഞെരടി കൊണ്ടിരുന്നു.അവളിൽ വരുന്ന മാറ്റങ്ങളെ കുസൃതിയുടെ ആസ്വദിച്ചു സായി, അവളുടെ ചുവന്നു തുടുത്ത കുഞ്ഞി കുരുക്കൾ കോപത്താലൊന്നു കൂടി ചുവെക്കുന്നത് കണ്ടു അവൻ മൂക്കിൻ തുമ്പിൽ വിയർപ്പു പൊടിയുന്നതുമൊക്കെ അവനൊരു കുസൃതിയായി തോന്നി.അവളുടെ ഉണ്ടകണ്ണിലെ കട്ടികൺ പീലികൾ വീശിയടയുന്നുണ്ട് ചുണ്ടുകൾ ചെറുതായി വിറകൊള്ളുന്നു. എന്റെ ഈശ്വരാ ഈ പെണ്ണിന് ഇത്ര ഭംഗിയുണ്ടായിരുന്നോ.. “” അവൻ മനസ്സിൽ കരുതി കൊണ്ടവളുടെ അടുത്തേക്ക് ഒന്ന് കൂടി മുഖം അടുപ്പിച്ചു ‘”അങ്ങനെയല്ല ഐശ്വര്യം…… ദേ ഈ…… ഫില്ലർ ഇവിടെയാണ് വരേണ്ടത്….. സ്റ്റൈർ ഈ സൈഡിലും…… മൗസിൽ ടേബിളിന് മുകളിലിരുന്ന അവളുടെ കൈയിൽ അവന്റെ കൈകൾ പതിഞ്ഞതും പൊള്ളിയത് പോലെ ചാടി എഴുന്നേറ്റ് മാറി നിന്നു അവൾ.

” ഞാൻ തന്നെ ചെയ്തോളാം സാർ….. ഇയാളുടെ പണി നോക്കിക്കോ….. സാർ ഉദ്ദേശിക്കുന്നപോലൊരു പെണ്ണല്ല ഞാൻ….. അങ്ങനെ യുള്ളവർ കാണും ഐശ്വര്യയെ ആ കൂട്ടത്തിൽ കൂട്ടണ്ട……. പറഞ്ഞു കൊണ്ട് കൈയിൽ സ്റ്റീലിന്റെ സ്‌കയിൽ കൈയിലെടുത്തു അവന് നേരെ നീട്ടുന്നവൾ, ഒരേ സമയം ചിരിയും അതിശയവും തോന്നിയവന്. “”അല്ല ഞാൻ എന്തു ഉദ്ദേശിച്ചതെന്നാണ് ഐശ്വര്യം ഉദ്ദേശിച്ചത്…… ഉം… “”എന്താണെങ്കിലും എന്റെ അനുമതിയില്ലാതെയെന്റെ ദേഹത്ത് തൊട്ടാൽ താൻ അടിമേടിക്കും….. പറയുകയും വലിയൊരൊച്ചയോടെ സ്കെയില് മേശയിലേക്ക് വലിച്ചെറിഞ്ഞു. ഐശ്വര്യം  താനെന്നെ തെറ്റിദ്ധരിച്ചു….. എടൊ എനിക്ക്….. “” “”ഒരു തെറ്റിദ്ധാരണയുമില്ല തന്നെപോലുള്ള ഞരമ്പ്‌ രോഗികളുടെ അസുഖമെനിക്കറിയാം…. അതിന് ഐശ്വര്യനെ കിട്ടില്ല…… പറഞ്ഞു കൊണ്ട് പിൻതിരിഞ്ഞു നടക്കാൻ തുടങ്ങിയവളുടെ കൈയിൽ പിടിക്കാൻ തുടങ്ങിയതും കുടഞ്ഞു എറിഞ്ഞു കൊണ്ട് വാതിൽ തുറന്നു വെളിയിലേക്കിറങ്ങി.

“”അയ്യേ…. സായി നീയെന്താ ഈ കാണിച്ചേ…. വളയുന്നതിനു മുന്പേ ഒടിക്കാൻ നോക്കേണ്ട കാര്യമുണ്ടായിരുന്നോ….. ശേ….. “” മുടിയിൽ വിരൽ കൊരുത്തു നിൽക്കുമ്പോൾ നല്ലൊരു ചിരി ചുണ്ടിൽ നിറഞ്ഞു നിന്നു. എനിക്കിഷ്ടായി……. “” പറഞ്ഞു കൊണ്ട് കസേരയിലേക്ക് ചാരി കിടന്നു. “”അവനെന്താ എന്നെ കുറിച്ച് വിചാരിച്ചത് ഉം….. തോണ്ടാൻ വന്നിരിക്കുന്നു അതും എന്റെ അടുത്ത്….. എന്നെ കാണാൻ ഭംഗിയില്ലാത്തത് കൊണ്ട് എന്തുമാകുമെന്നു കരുതിയോ….. ഇങ്ങു വരട്ടെ ആസിഡ് ഒഴിക്കും ഞാൻ …… ആരുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന കാര്യമാ ഐശ്വര്യ….. “” മുഖം കഴുകി തിരിഞ്ഞതും കണ്ടു തന്നെ നോക്കി നെറ്റി ചുളിച്ചു നിൽക്കുന്ന ഓഫീസിലെ മറ്റൊരു സ്റ്റാഫിനെ. അത് ആ മുതലാളിയില്ലേ സായികൃഷ്ണ അയാളെ എന്താ വല്ലോം കുഴപ്പമുണ്ടോ…… അവനെന്നെ ശരിക്കറിയില്ല….. പറഞ്ഞു കൊണ്ട് ചവിട്ടി തുള്ളി പോകുന്നവളെ അവരോന്നും മനസിലാകാതെ നോക്കി നിന്നു. 🪶

കല്ലറക്ക് മുമ്പിൽ പൂക്കൾ വെച്ച് തിരികത്തിച്ചു പ്രാർത്ഥിക്കുമ്പോൾ പുറകിലായി മാറി നിൽക്കുന്ന ആദത്തിനെ നോക്കി അടുത്തേക്കുവരാൻ കണ്ണുകൾ കാണിച്ചതും ഒരു മടിയോടെ അവൻ അടുത്തേക്ക് ചെന്നതും ദിയ അവന്റെ കൈയിൽ പിടിച്ചു കൂടെയിരുത്തി. ആലിയയും ജീവനും പ്രാർത്ഥിച്ചു എഴുന്നേറ്റതും ആദവും ദിയയും അവരുടെ പുറകെ ചെന്നിരുന്നു. എന്താ ആദം എത്രയായാലും പപ്പായല്ലേ….. മരിച്ചു പോയവരോട് നമ്മൾ ശത്രുത കാണിക്കരുത് ആദം….. അവന്റെ കൈകളെ മുറുകെ പിടിച്ചുകൊണ്ടവൾ പറയുമ്പോൾ അവളുടെ ഇരുതോളിൽ പിടിച്ചു നിർത്തി. “”തനിക്കെങ്ങനെ പറ്റുന്നത് ദിയ നിന്റെയും സായിയുടെയും ജീവിതം തകർത്തത് അയാൾ അല്ലേ എത്രപേരെ കൊന്നു മമ്മിയുടെ ജീവിതം  സായിയുടെ അമ്മയുടെ ജീവിതം….. അങ്ങനെ…. ആയിരിക്കാം സായി എനിക്ക് വിധിച്ചിട്ടില്ല അതിലെനിക്ക് ഇപ്പോൾ സങ്കടമില്ല എന്റെ ആദമിനെ എനിക്ക് കിട്ടിയില്ലേ….. ഉം…. എനിക്കത് മതി ഈ ജന്മവും അടുത്തജന്മവും….. മതി…. പറഞ്ഞുകൊണ്ട് അവന്റെ തോളിലേക്ക് ചാഞ്ഞു.

“”നിങ്ങളൊന്നു വരുന്നുണ്ടോ പിന്നെ കിന്നിരിക്കാം അത്രയും ദൂരം പോകേണ്ടതല്ലേ….. ജീവൻ വിളിക്കുമ്പോൾ രണ്ടുപേരും ചിരിയോടെ ചെന്നു കാറിൽ കയറി. പള്ളിയിലെ പ്രാർത്ഥനയും ചടങ്ങും കഴിഞ്ഞു വീട്ടിൽ വരുമ്പോൾ സായി പോകാനായി ഒരുങ്ങി കാറിന്റെയടുത്തു നിൽപ്പുണ്ടായിരുന്നു. “”ആഹാ നീ നേരത്തെ പോന്നോയിന്ന്….. അതല്ല ഇന്ന് നേരത്തെ ഓഫീസിൽ നീ പോയെന്നു ദിയ പറഞ്ഞു നേരാണോ…… അതെന്തു പറ്റി….. അമ്മയെ കാണാൻ പോകാനുള്ള തിരക്കാണോ  അതൊ വേറെയാരെങ്കിലും കാണാനോ….”” ബാഗും വെള്ളവും കാറിൽ  കയറ്റി കൊണ്ട്  അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ആദം ചോദിക്കുമ്പോൾ സ്റ്റിയറിങ്ങിൽ താളം പിടിച്ചു കള്ള ചിരിയോട് ഇരിക്കുന്നവനെ നാലുപേരും അതിശയത്തോടെ നോക്കി. കാർ ഓടിച്ചത് സായിയായിരുന്നു ,  സ്റ്റിയറിങ് താളവും ഇട്ട് ചിരിയോടെ കാർ ഓടിക്കുവാണ് സായി. “”എന്റെ സായി നീ ഈ കട്ടർ മുഴുവൻ ചാടിക്കാതെ പേര് വഴികളിലും നീ എന്തിനാടാ കുണ്ടും കുഴിയും ചാടിക്കുന്നെ…. ശേ…… ആലിയ പുറകിലിരുന്നുകൊണ്ട് അവന്റെ തലക്കിട്ടു കൊട്ടി.

“”അത് നിനക്കറിയില്ലേ ആലിയ അവനിപ്പോൾ കുണ്ടും കുഴിയും കട്ടറുമുള്ള വഴിയോടാണ് താല്പര്യം അല്ലേടാ സായിയെ ……..” ഒന്നാക്കിയത് പോലെ നീട്ടി ആദം പറഞ്ഞതും അവൻ പെട്ടന്ന് ബ്രേക്ക് ഇട്ടിരുന്നു. ഹോ….. ഇവൻ മനുഷ്യനെ കൊല്ലുമല്ലോ….. “”  പറയുകയും ഡോർ തുറന്നു ഇറങ്ങുന്നവനെയാണ് അവർ കണ്ടത്. ഇവൻ ഇതെങ്ങോട്ട് പോകുവാ …. “” ജീവൻ അവൻ പോയ വഴിയേ നോക്കുമ്പോൾ ആദം സീറ്റിലേക്ക് ചാരി ഉറക്കെ ചിരിക്കുന്നുണ്ട്. എന്താ ആദം  …….. “” “”നീ നേരെ നോക്കടാ ജീവാ അവൻ കുഴിയിൽ മൂക്കും കുത്തി വീണു……. “” ആദമത് പറയുമ്പോൾ മൂന്ന് പേരും ഒരേ പോലെ നോക്കുമ്പോൾ കണ്ടു മറിഞ്ഞു കിടക്കുന്ന ഐശ്വര്യ യുടെ സ്കൂട്ടർ പൊക്കി യെടുത്തു നേരെ വെയ്ക്കുന്നവനെ. ഐശ്വര്യം  …… “” അവൻ വിളിച്ചു കൊണ്ട്  സ്കൂട്ടർ പൊക്കി തന്നതും  കൈയിൽ പറ്റിയ മണ്ണും പൊടിയും തൂത്തു കളഞ്ഞു കൊണ്ട് അവനെ മുഖമുയർത്തി നോക്കി.

“”അതെ കൊച്ചേ എവിടെ നോക്കിയ ഈ വണ്ടി ഓടിക്കുന്നേ ഓടിക്കാനറിയാൻ വയ്യേ ഇത് കൊണ്ട് വല്ലോം തോട്ടിൽ കൊണ്ട് കളയണം മനുഷ്യനെ മെനകെടുത്താൻ …. ഒരു ഓട്ടോറിക്ഷകാരൻ ദേക്ഷ്യത്തോടെ അവൾക്ക് നേരെ വന്നതും അവൾക്ക് മുമ്പിലായി നിന്നു സായി. “”ആഹാ താൻ ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടു വലത്തോട്ട് തിരിച്ചിട്ട് ഈ പാവം പെങ്കൊച്ചിനെ പഴിക്കുന്നോ….. അല്ലേലും നിങ്ങളെപ്പോലുള്ള ഓട്ടോറിക്ഷക്കാർക്ക് ഇത് സ്ഥിരം പരിപാടിയാണ് റോഡ് നിങ്ങളുടെ സ്വത്താണെന്നാണ് വിചാരം……. ഓരോ വാക്ക് പറയുമ്പോഴും കണ്ണുകൾ തന്നെ നോക്കുകപോലുംചെയ്യാത്തവളില്ലായിരുന്നു. “”ആഹാ താനാരാ അത് പറയാൻ ചോദിക്ക് ആരാ കയറി വന്നതെന്ന്….. നേരാവണ്ണം ഓടിക്കാനും അറിയാൻ വയ്യ എന്നാലതിന്റെ അഹങ്കാരമില്ല താനും എന്നിട്ടു താൻ ഈ കൊച്ചിന്റെ സൈഡ് പിടിക്കുന്നൊ അല്ലേലും കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കാണുമ്പോൾ തന്നെ പോലുള്ള ചെക്കന്മാർക്ക് ഇളക്കം കൂടുതലാ…..

അല്ല ഇതിനെ കാണാൻ അത്ര കോളില്ലലോ…. ഏഹ്….. എന്നിട്ടും… അയാളുടെ സംസാരം കേട്ടതും ദേഷ്യത്തോടെ അയാൾക്ക് നേരെ കയ്യോങ്ങി  യതും അവനെയും കടന്നു മുമ്പിൽ നിന്നു അവൾ. സായിയെ നോക്കുക പോലും ചെയ്യാതെ അയാളുടെ നേരെ കൈ കൂപ്പി. “”സോറി ചേട്ടാ എന്റെ തെറ്റാണ് പെട്ടന്ന് ഞാൻ കണ്ടില്ല….. സോറി…. “” കണ്ണ് നിറഞ്ഞു വന്നതും ഹെൽമറ്റെടുത്തു തലയിൽ വെച്ച് കൊണ്ട് സ്കൂട്ടറിൽ കയറിയിരുന്നു. തന്നെയും കടന്നവൾ പോകുമ്പോൾ സായി വിഷമത്തോടെ നോക്കി നിന്നു. കലങ്ങിയില്ലഅല്ലെ…… “” സായി കാറിനകത്തേക്ക് കയറിഡോർ അടച്ചതും ജീവൻ ചോദിച്ചു. എന്താ…… “” കൈയിലിരുന്ന ജ്യൂസിന്റെ കുപ്പി നല്ലതുപോലെ കുലുക്കിയവൻ വായിലേക്ക് കമത്തി. അല്ല നല്ലത് പോലെ കുലുങ്ങിയില്ല യെന്ന്….. അല്ലെ ജീവൻ ….. ആലിയ അത് പറയുമ്പോൾ സായി ഒഴികെ മറ്റുള്ളവരുടെ കൂട്ടചിരിയെവിടെ മുഴങ്ങിയിരുന്നു ചമ്മിയ മുഖത്തോടെസായിയും. തുടരും