രചന – ദേവാംശി ദേവ
ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടാതെ നിരഞ്ജൻ സാർ സാറിന്റെ പണി നോക്ക്..” മീനാഷി പറഞ്ഞു തീർന്നതും രഞ്ജുവിന്റെ കൈ അവളുടെ കവിളിൽ പതിച്ചു.. കുട്ടികളൊക്കെ ചാടി എഴുന്നേറ്റു.. ബാലൻസ് തെറ്റി പുറകിലേക്ക് വീണ മീനു അങ്ങോട്ടേക്ക് വന്ന വിശ്വാസിന്റെ നെഞ്ചിൽ തട്ടി നിന്നു.. വിശ്വാസും നിരഞ്ചനും പരസ്പരം ദേഷ്യത്തോടെ നോക്കി.. രണ്ടുപേരുടെയും കണ്ണുകളിൽ തീയാണെന്ന് മീനാക്ഷിക്ക് തോന്നി. “വിശ്വാസ്..വാ.. വരാനാ പറഞ്ഞത്..” മീനാക്ഷി ബലമായി അവനെ പിടിച്ചുകൊണ്ട് പോയി.. “സർ ചെയ്തത് ശരിയായില്ല..” സ്റ്റുഡന്റസിന് ഇടയിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു.. “ഒരു വിദ്യാർത്ഥിനിയെ കൈ നീട്ടി അടിക്കാൻ സാറിന് എന്താ അവകാശം..” അടുത്തയാളവന്റെ മുന്നിലേക്ക് വന്നു.. “ഞാനെന്ത് ചെയ്യണം ചെയ്യേണ്ട എന്ന് നീയൊക്കെ ആണോ തീരുമാനിക്കുന്നെ..” രഞ്ജു ദേഷ്യത്തോടെ മേശയിൽ ആഞ്ഞടിച്ചു.. ക്ലാസ്സ് പെട്ടെന്ന് നിശബ്ദമായി.. അവന്റെ അങ്ങനെയൊരു ഭാവം കുട്ടികളും ആദ്യമായാണ് കാണുന്നത്.. അവൻ ക്ലാസ്സിൽ നിന്നും ഇറങ്ങി സ്റ്റാഫ് റൂമിലേക്ക് നടന്നു..
കോളേജിൽ മുഴുവൻ അതിവേഗം നിരഞ്ജൻ സാർ മീനാക്ഷിയെ തല്ലിയെന്ന വാർത്ത പറന്നു.. സംഭവം അറിഞ്ഞ് വിദ്യ സ്റ്റാഫ്റൂമിലേക്ക് ഓടിയെത്തുമ്പോൾ പ്യൂൺ രാമൻ ചേട്ടനോടൊപ്പം പോകുന്ന രഞ്ജുവിനെയാണ് കാണുന്നത്… “മേ ഐ കം ഇൻ സർ..” “യെസ്..” രഞ്ജു പ്രിൻസിപ്പൽന്റെ റൂമിലേക്ക് കയറി.. “നിരഞ്ജൻ ഇരിക്കു..” രഞ്ജു അയാൾക്ക് മുന്നിൽ ഇരുന്നു.. “താൻ എന്ത് മണ്ടത്തരം ആണെടോ കാണിച്ചത്… ഒരു അധ്യാപകൻ വിദ്യാർത്ഥിനിയെ കൈ നീട്ടി അടിക്കുക.. അതിന്റെ ആഫ്റ്റർ എഫക്ട് താൻ ചിന്തിച്ചോ… വിദ്യാർഥികൾ അടങ്ങിയിരിക്കും എന്ന് തോന്നുന്നുണ്ടോ.. മൂന്ന് പാർട്ടിക്കാരും വന്നിരുന്നു എന്റെ അടുത്ത് തനിക്കെതിരെ ആക്ഷൻ എടുക്കാൻ പറഞ്ഞ്..” “സർ ആക്ഷൻ എടുത്തോളൂ.. അല്ലെങ്കിൽ ഞാൻ റിസൈൻ ചെയ്യാം..” “ഇത്ര നിസാരമായി വലിച്ചെറിയാൻ ആണോ താൻ കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടിയത്..” “വേറെ എന്താണ് സർ ഞാൻ ചെയ്യേണ്ടത്..” “ഡോ..തന്റെ പ്രായം ആണ് പ്രശ്നം..
തെറ്റ് കണ്ടാൽ പെട്ടെന്ന് പ്രതികരിക്കും.. ഞാനും ഈ പ്രായമൊക്കെ കഴിഞ്ഞല്ലേ വന്നത്.. ബട് നിരഞ്ജൻ ഇവിടെ തന്റെ പ്രായത്തേക്കാളും തന്റെ സ്ഥാനം ഓർക്കണം..താനൊരു അധ്യാപകനാണ്.” “സോറി സർ.. സർ ആക്ഷൻ എടുത്തോളൂ..” “അതിന്റെ ആവശ്യം ഇല്ല.. ആ കുട്ടിയോട് ,മീനാക്ഷിയോട് ഞാൻ സംസാരിച്ചു..ആ കുട്ടിക്ക് പരാതിയില്ലെന്നാ പറഞ്ഞത്.” രഞ്ജുവിന് അതിൽ അത്ഭുതം ഒന്നും തോന്നിയില്ല..അവളുടെ ദേഹത്ത് തൊട്ടത്തിന് അവൾ നേരിട്ട് തരാനാണ് സാധ്യത.. “ഇത്രയും കുട്ടികളുടെ മുൻപിൽ വെച്ച് തല്ലിയിട്ടും അയാൾക്ക് പരാതിയില്ല.. എന്താടോ ആ കൊച്ചിന് തന്നോട് എന്തെങ്കിലും താൽപ്പര്യം തോന്നിയോ..” രഞ്ജു സാറിനെ നോക്കി.. “അല്ല ഇപ്പോഴത്തെ പെൺകുട്ടികൾക്ക് തന്നെ പോലെ പെട്ടെന്ന് ദേഷ്യം വരുകയും തല്ലുകയുമൊക്കെ ചെയ്യുന്നവരെയാണല്ലോ ഇഷ്ട്ടം.. അവരുടെ ഭാഷയിൽ പറഞ്ഞാൽ കലിപ്പൻ.” സാർ ചിരിച്ചുകൊണ്ട് പറഞ്ഞു. അതിന് മറുപടിയായി രഞ്ജുവുമൊന്ന് ചിരിച്ചു..
“ഏതായാലും താൻ ഇന്നിനി ക്ലാസ്സിൽ കയറേണ്ട .ലീവ് എടുത്തോ..” “ശരി സർ..” രഞ്ജു സ്റ്റാഫ് റൂമിലേക്ക് കയറുമ്പോൾ വിദ്യ അവനെ കാത്തിരിക്കുകയായിരുന്നു.. “സാർ എന്തെങ്കിലും പ്രശ്നം ഉണ്ടോ..” “ഏയ് ഇല്ലെടോ.. ആ കുട്ടിക്ക് പരാതി ഇല്ലെന്ന് എഴുതി കൊടിത്തു..എന്നോട് സാർ ലീവെടുക്കാൻ പറഞ്ഞു. നാളെ കാണാം.” “Mmm. അവൾ തലയാട്ടി രഞ്ജു നേരെ പോയത് കാശിയുടെ ഫ്ലാറ്റിലേക്ക് ആയിരുന്നു.. രഞ്ജുവിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് കാശി..ആള് ഡെപ്യൂട്ടി കമ്മീഷണർ ആണ്.. രഞ്ജു വരുമെന്ന് പറഞ്ഞതുകൊണ്ട് അവനും നേരത്തെ എത്തി.. “കയറിവാടാ..” ഫ്ലാറ്റിന്റെ ഡോർ തുറന്നുകൊണ്ട് അവനെ കാശി അകത്തേക്ക് ക്ഷണിച്ചു..” രഞ്ജു അകത്തേക്ക് കയറി ബാഗ് സോഫയിലേക്കിട്ട് രണ്ട് കൈയും തലയിൽ കൊടുത്ത് തല താഴ്ത്തി ഇരുന്നു.. “രഞ്ജു..” കാശി അവന്റെ അടുത്തിരുന്ന് അവന്റെ തോളിൽ കൈ വെച്ചു.. രഞ്ജു മുഖമുയർത്തി കാശിയെ നോക്കി.. അവന്റെ കലങ്ങി ചുവന്ന കണ്ണുകൾ കാശിക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല… അഞ്ചാം ക്ലാസ് മുതൽ തുടങ്ങിയ കൂട്ടാണ്…
തമാശക്ക് പോലും പരസ്പരം പിണങ്ങിയിട്ടില്ല..ഒന്നും ഒളിച്ചു വെച്ചിട്ടില്ല…കള്ളം പറഞ്ഞിട്ടില്ല.. സന്തോഷവും സങ്കടവും ഒരുപോലെ പങ്കുവെച്ചു.. “എന്താടാ ഇത്…നീ ഇങ്ങനെയായാൽ എങ്ങനെയാ..” “എനിക്ക് പറ്റുന്നില്ല കാശി.. ജീവിക്കണം എന്ന് പോലും തോന്നുന്നില്ല.. “എന്നാ പോയി ചാവട %^&&**” കാശി ദേഷ്യത്തോടെ അവനടുത്ത് നിന്ന് ചാടി എഴുന്നേറ്റു.. “അവളുടെ ഒടുക്കത്തെ പ്രേമം കണ്ടപ്പോഴേ ഞാൻ നിന്നോട് പറഞ്ഞതാ അതൊക്കെ ഓവർ ആണെന്ന്.. ഉണ്ണണമെങ്കിൽ നിരഞ്ജേട്ടൻ.. വെള്ളം കുടിക്കണമെങ്കിൽ നിരഞ്ജേട്ടൻ.. നിരഞ്ജേട്ടന്റെ ശബ്ദം കേൾക്കാതെ ഉറങ്ങില്ല..നിരഞ്ജേട്ടൻ മിണ്ടിയില്ലെങ്കിൽ നിരാഹാരം.. നിരഞ്ജേട്ടന് ഇഷ്ടമുള്ള ഡ്രെസ് മാത്രമേ ഇടു..നിരഞ്ജേട്ടന്റെ അനുവാദം കിട്ടിയാലെ എങ്ങോട്ടെങ്കിലും പോകു.. എന്നിട്ടിപ്പൊ എന്തായി.. നമ്മൾ ലാസ്റ്റ് എക്‌സാമും കഴിഞ്ഞ് ഇറങ്ങിയതിന്റെ അന്ന് രാത്രി ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടിയതാ.. അതായത് നിന്റെ ഉത്തമ കാമുകി ആയിരുന്നപ്പോൾ തന്നെ അവൾക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നെന്ന്.. നാണക്കേട് കാരണം അവളുടെ വീട്ടുകാര് ആരോടും ഒന്നും പറയാതെ വീട് മാറിപ്പോയി..
കൊണ്ട് പോയവൻ അവന്റെ ആവശ്യം കഴിഞ്ഞപ്പോൾ കളഞ്ഞിട്ട് പോയി.. അവൻ കളഞ്ഞതോ അതോ അവൾക്ക് മടുത്തപ്പോ അവള് കളഞ്ഞതോ.. എന്തായാലും അതിന് ശേഷമുള്ള അവളുടെ ജീവിതം അത്ര നല്ലതൊന്നും ആയിരുന്നില്ല.. അതിന്റെ തെളിവുകളൊക്കെ എനിക്ക് കിട്ടിയിട്ടുണ്ട്.. ഇപ്പൊ വീണ്ടും വന്നേക്കുവാ വേറെ കുറെ കളളങ്ങളുമായി.. എന്നിട്ട് അവളുടെ പ്ലാനൊന്നും നടക്കില്ലെന്ന് അറിഞ്ഞപ്പോ ഒരു കള്ള കത്തും എഴുതിവെച്ച് മുങ്ങി.. നിന്നോട് ഞാൻ സർവീസിൽ കയറിയ അന്നുമുതൽ പറയുന്നത ഞാൻ അന്വേഷിക്കാം എന്ന്.. അപ്പൊ “നമ്മള് കാരണം അവൾക്കൊരു പ്രശ്നം വേണ്ട കാശി..ഞാൻ അന്വേഷിച്ചോളാം.” എന്നായിരുന്നല്ലോ.. അന്നേ ഇതൊക്കെ അറിഞ്ഞിരുന്നെങ്കിൽ രണ്ടാം വരവിൽ ആവള് വിവരം അറിഞ്ഞേനെ… സത്യത്തിൽ ആ മീനാക്ഷിയാടാ നിന്റെ ജീവിതം രക്ഷിച്ചത്. .. അവളന്ന് വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നെങ്കിൽ ഇന്ന് ആ %&&&മോളേയും കെട്ടി ജീവിതവും കുട്ടിച്ചോറായി നീ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ.. അങ്ങനെയൊന്നും സംഭവിക്കാത്തതിൽ സന്തോഷിക്കേണ്ടതിന് പകരം അവൻ വന്നിരുന്നു മോങ്ങുന്നു..
എന്റെ കൈയ്യിൽ നിന്ന് വാങ്ങി കൂട്ടെണ്ടെങ്കിൽ ഇറങ്ങി പോടാ..” കാശി പുറത്തേക്കുള്ള വാതിലിലേക്ക് വിരൽ ചൂണ്ടി അലറി.. “ഞാൻ നിന്നോട് പറഞ്ഞോ കാശി അഞ്ജന പോയതിലാണ് എന്റെ വിഷമമെന്ന്.. അവളെ പോലൊരു പെണ്ണിനെ ആണല്ലോ ഞാൻ മനസ്സറിഞ്ഞ് സ്നേഹിച്ചത്,അവൾക്ക് വേണ്ടിയാണല്ലോ പ്രാർഥനയോടെ കാത്തിരുന്നത്,അവൾക്ക് വേണ്ടിയാണല്ലോ ഞാനെന്റെ വീട്ടുകാരെയൊക്കെ സങ്കടപ്പെടുത്തിയത് എന്നൊക്കെ ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുവാ.. അവളെ പോലൊരുത്തിയുടെ മുൻപിൽ ഞാൻ വിഡ്ഢിയായത് പോലെ ” “നോക്ക് രഞ്ജു… ചില ദുഃഖങ്ങൾ സന്തോഷങ്ങളിലേക്കുള്ള വഴി മാത്രമാണെന്ന് എന്റെ അമ്മ ഇടക്ക് പറയും.ഇതും അത്രയേ ഉള്ളു.. പിന്നെ അഞ്ചന…അവൾക്ക് നമുക്ക് പണി കൊടുക്കാടാ..” “അവർക്കുള്ള പണി ഞാൻ കൊടുക്കുന്നുണ്ട്… പക്ഷെ കാശി ഇത്രയും ദുഃഖത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച് എന്ത് സന്തോഷത്തിലാടാ ഞാൻ ചെന്ന് എത്തിയത്..” “മീനാക്ഷി… അവളാണ് രഞ്ജു നിന്റെ സന്തോഷം.. നീ അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം.. നീ അവളോട് തുറന്ന് സംസാരിക്കണം..
അവൾക്ക് നിന്നെ മനസ്സിലാകും.. അവളോടൊത്ത് സന്തോഷത്തോടെ ജീവിക്കണം രഞ്ജു നീ.. അത് അഞ്ചന കാണണം..” “ഞാൻ ഇന്നും വിവാഹം കഴിക്കാതിരുന്നിരുന്നെങ്കിൽ നീ പറഞ്ഞത് പോലെ നല്ലൊരു പെൺകുട്ടിയെ വിവാഹം ചെയ്ത് അഞ്ചനയുടെ മുൻപിൽ ജീവിച്ചേനെ.. പക്ഷെ മീനാക്ഷി… അവളോടൊത്തൊരു ജീവിതം എനിക്ക് ഉണ്ടാകില്ല..” “രഞ്ജു..നിങ്ങളുടെ എൻകേജ്‌മെന്റ് കഴിഞ്ഞ ശേഷം ഒരിക്കൽ നീ എന്നോട് പറഞ്ഞിട്ടുണ്ട് അഞ്ജന നിന്റെ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ നീ മീനാക്ഷിയെ പ്രണയിച്ച് പോയേനേന്ന്.. അവളെ പോലൊരു പെണ്ണ് ഏതൊരു പുരുഷന്റെയും ഭാഗ്യമാണെന്ന്.. ഇപ്പൊ അഞ്ജന നിന്റെ ജീവിതത്തിൽ നിന്ന് തന്നെ പോയില്ലേ.. അതോ അവള് പോയിട്ടും നിനക്ക് അവളെ മറക്കാൻ പറ്റുന്നില്ലേ.. ഇപ്പോഴും നീ അവളെ പ്രണയിക്കുന്നുണ്ടോ..” “പ്രണയം പോയിട്ട് വെറുപ്പ് പോലും ഇല്ല കാശി എനിക്ക് അവളോട്…. നിരഞ്ജന്റെ വെറുപ്പിന് പോലും അവൾ അർഹയല്ല..” “പിന്നെ എന്താടാ പുല്ലേ നിന്റെ പ്രശ്നം.. തങ്കം പോലുള്ള പെണ്ണല്ലേട മീനാക്ഷി..” കാശിയുടെ സംസാരം കേട്ടപ്പോൾ രഞ്ജുവിന് ഫസ്റ്റ് നൈറ്റ് ആണ് ഓർമ വന്നത്..
പൊട്ടിച്ച ബിയർ ബോട്ടിലുമായി തന്റെ മുന്നിൽ നിന്ന ഭദ്രകാളി.. നല്ല ബെസ്റ്റ് തങ്കം.. “നീ എന്താ ഒന്നും മിണ്ടാത്തത്..” “ഞാനിന്ന് ഇവിടെയാ..നിധിയേട്ടനെ വിളിച്ച് പറയാം..ഇവിടുന്ന് നാളെ കോളേജിൽ പോകാം.. നീയൊരു കുപ്പി എടുക്ക്..ഞാൻ ഫ്രഷായി വരാം..” “കേറി വന്ന് ചോദിക്കുമ്പോ കുപ്പി എടുത്ത് വയ്ക്കാൻ ഞാൻ കുപ്പി കച്ചവടക്കാരൻ അല്ല.. ഡെപ്യൂട്ടി കമ്മീഷണർ ആണ്..” പുറകിൽ നിന്ന് ദേഷ്യത്തോടെ കാശി വിളിച്ചുപറയുന്നത് കേട്ട് പുഞ്ചിരിയോടെ രഞ്ജു റൂമിലേക്ക് കയറി.. കാശിനാഥ്.. ഒരു സുഹൃത്തിനപുറം അവൻ തനിക്ക് ആരൊക്കെയോ ആണ്.. എന്ത് വിഷമം ആണെങ്കിലും അവനോടൊന്ന് സംസാരിച്ചാൽ അതൊക്കെ മാറും. അതുകൊണ്ട് തന്നെയാണ് ഇന്ന് ഇങ്ങോട്ടേക്ക് വന്നത്.. രഞ്ജു ടൗവലും എടുത്ത് വാഷ്‌റൂമിലേക്ക് നടന്നു.. അവിടെ കണ്ണാടിയിൽ അവൻ സ്വന്തം പ്രതിബിംബം നോക്കി നിന്നു.. അപ്പോഴവന്റെ മുന്നിൽ അഞ്ചനയുടെയും മീനാക്ഷിയുടെയും രൂപങ്ങൾ തെളിഞ്ഞു വന്നു.. തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന രണ്ട് പെണ്കുട്ടികൾ.. ഒന്ന് പ്രണയമാണെന്ന് പറഞ്ഞ് ചതിച്ചവൾ.. മറ്റേത് പ്രണയിക്കാനെ കഴിയില്ലെന്ന് പറഞ്ഞ് കൂടെ ജീവിക്കുന്നവൾ.. വേണ്ട… ആരും വേണ്ട.. നിരഞ്ജന് ജീവിതം പങ്കിടാൻ ഒരു പെണ്ണ് വേണ്ട.. അവൻ കൈ കുമ്പിളിൽ വെള്ളമെടുത്ത് ശക്തിയായി മുഖത്തേക്ക് അടിച്ചു..
പിറ്റേന്ന് രാവിലെ തന്നെ രഞ്ജു എഴുന്നേറ്റു.. അവന്റെ പുറത്ത് കൈയും കാലും ഇട്ട് സുഖമായി ഉറങ്ങുവാണ് കാശി.. “കാശി..ടാ.. എഴുന്നേൽക്ക്..” “ഹാ..ചുമ്മ ഇരിക്ക് പെണ്ണെ.. ഞാൻ കുറച്ചുകൂടെ ഉറങ്ങിക്കോട്ടെ..” “ടാ..” രഞ്ജുവിന്റെ അലർച്ച കേട്ടതും കാശി ചാടി എഴുന്നേറ്റു.. “എന്താടാ രാവിലെ അലറി വിളിച്ച് മനുഷ്യനെ പേടിപ്പിക്കുന്നെ.. “ഏത് നേരവും പെണ്ണിന്റെ വിചാരമേ ഉള്ളു അല്ലെ..” “എന്ത് ചെയ്യാനാ മോനെ.. കല്യാണം കഴിഞ്ഞെന്ന് പറഞ്ഞിട്ട് എന്താ കാര്യം… കണ്ണ് നിറച്ചൊന്ന് കാണാൻ കിട്ടുന്നില്ല…എന്റെ വിധി.. അപ്പൊ പിന്നെ സ്വപ്നത്തിൽ എങ്കിലും കാണട്ടെ..” “നിനക്ക് ഗൗരിയെ ഇങ്ങോട്ടേക്ക് കൂട്ടി കൊണ്ട് വന്നൂടെ.” “അവളെ കൊണ്ട് വരാൻ വേണ്ടിയാ ഈ ഫ്ലാറ്റ് എടുത്തത്.. പക്ഷെ അവള് വരില്ല.. അവള് വരണമെങ്കിൽ അമ്മ വരണമെന്ന്..അമ്മ വരണമെങ്കിൽ അച്ഛൻ വരണം..അച്ഛനാണെങ്കിൽ പറമ്പും പശുവും കൃഷിയും വിട്ട് വരത്തില്ല.. സ്വന്തം ഭർത്താവിനേക്കാൾ അമ്മായിഅമ്മയെ സ്നേഹിക്കുന്ന ഒരുത്തിയായി പോയി എന്റെ ഭാര്യ..”
“അവള് അമ്മയില്ലാതെ വളർന്ന കുട്ടി അല്ലെടാ..അതാവും” “അതേ… അമ്മയില്ലാതെ വളർന്ന ദുഃഖം അവൾക്ക്..ഒരു പെൺകുഞ്ഞിനെ ആഗ്രഹിച്ചിട്ട് കിട്ടാതെ പോയ ദുഃഖം എന്റെ അച്ഛനും അമ്മക്കും.. ഇപ്പൊ അവര് ദുഃഖങ്ങളൊക്കെ മറന്ന് പരസ്പരം സ്നേഹിച്ച് സന്തോഷിക്കുവാ.. ഞാൻ ഇവിടെ കിടന്നു മുരടിക്കുന്നു..” “എന്നാലെ മോൻ ഒറ്റക്ക് കിടന്ന് മുരടിക്ക്.. എനിക്ക് കോളേജിൽ പോണം..” കാശിയെ തള്ളി മാറ്റി രഞ്ജു എഴുന്നേറ്റു.. “ടാ ബ്രേക്ക് ഫാസ്റ്റ് ഓഡർ ചെയ്യട്ടെ..” കാശി ചോദിച്ചു.. “വേണ്ടടാ.. ഞാൻ ക്യാന്റീനിൽ നിന്ന് കഴിച്ചോളാം..” രഞ്ജു വേഗം റെഡിയായി ഇറങ്ങി.. കോളേജിലേക്ക് അവിടുന്ന് ദൂരകൂടുതൽ ഉണ്ട്.. *** പാർക്കിങ് ഏരിയയിൽ വന്നു നിന്ന് രഞ്ജുവിന്റെ കാർ കണ്ട് വിദ്യയുടെ കണ്ണുകൾ തിളങ്ങി.. അവൾ വേഗം ടു വീലർ ഹാൻഡിൽ ലോക്ക് ചെയ്ത് അവന്റെ അടുത്തേക്ക് നടന്നു.. “ഗുഡ് മോർണിങ് നിരഞ്ജൻ സാർ..” “ഗുഡ് മോർണിംഗ് വിദ്യ..” “സർ..ആർ യൂ ഒകെ നൗ?” “Yes വിദ്യ..” അവന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി കേട്ടപ്പോൾ അവളും ചിരിച്ചു.. രണ്ട് പേരും സ്റ്റാഫ് റൂമിലേക്ക് നടക്കുബോൾ ആണ് അവരുടെ മുന്നിലൂടെ വിശ്വാസിന്റെ ബൈക്ക് പോയത്..പുറകിൽ മീനാക്ഷിയും.” അവന്റെ സസ്‌പെൻഷൻ പിൻവലിച്ചു.. ആദർഷ് പരാതിയില്ലെന്ന് എഴുതി കൊടുത്തു..” വിശ്വാസിനും മീനാക്ഷിക്കും നേരെയുള്ള രഞ്ജുവിന്റെ നോട്ടം കണ്ട് വിദ്യ പറഞ്ഞു.. തുടരും

by